Iritty News

Iritty News a news group from Iritty

എടൂരില്‍ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം നവംബര്‍ 11 ന് ഇരിട്ടി:കണ്ണൂര്‍ ജില്ല അടിസ്ഥാനത്തില്‍ എടൂ...
27/10/2023

എടൂരില്‍ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം നവംബര്‍ 11 ന്

ഇരിട്ടി:കണ്ണൂര്‍ ജില്ല അടിസ്ഥാനത്തില്‍ എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വച്ച്
ഫാ. മനോജ് ഒറ്റപ്ലാക്കല്‍ മെമ്മോറിയല്‍ ചിത്രരചനാ മത്സരം ‘വരയോളം’
നവംബര്‍ 11 ന് നടക്കും.യു.പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം.ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് നവംബര്‍ 19 ന് തലശേരി സാന്‍ ജോസ് മെട്രോപൊളിറ്റന്‍ സ്‌കൂളില്‍ വച്ച് നടക്കുന്ന ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം താലന്തിന്റെന്റെ പ്രകാശന ചടങ്ങില്‍ വച്ച് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.

വാട്ടര്‍ കളറാണ് ചിത്രരചനാമാധ്യമം.പേപ്പര്‍ മത്സരസ്ഥലത്തു വിതരണം ചെയ്യുന്നതാണ്. മറ്റ് ആവശ്യമായ ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കരുതേണ്ടതാണ്.

എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2000 എസ് എസ് എല്‍സി ബാച്ച് നെല്ലിക്കയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് 8075779406 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബര്‍ 8.

11/10/2023

ഉളിക്കൽ ടൗണിന് സമീപം കാട്ടാനയിറങ്ങി

ഉളിക്കൽ: ഉളിക്കൽ ടൗണിന് സമീപം കാട്ടാനയിറങ്ങി. വള്ളിത്തോട് റോഡിൽ ഉളിക്കൽ കൃഷിഓഫീസിന് സമീപത്തെ കൃഷിയിടത്താണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളും, യാത്രക്കാരും ജാഗ്രത പാലിക്കാൻ നിർദേശം നൽകി.

17/09/2023

ഓണ്‍ലൈൻ ലോണ്‍ ആപ്പിലെ ചതിക്കുഴികള്‍: മുന്നറിയിപ്പുമായി പോലീസ്*

*തിരുവനന്തപുരം* ഓണ്‍ലൈൻ ലോണ്‍ ആപ്പിലെ ചതിക്കുഴികളെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി പോലീസ്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടുള്ളതല്ലെന്ന് പോലീസ് ആവശ്യപ്പെട്ടു.

അറിഞ്ഞോ അറിയാതെയോ ലോണിനായി നാം നല്‍കുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങളും, കോണ്‍ടാക്‌ട് ലിസ്റ്റുകളും ആണ്. ലോണ്‍ കൈപറ്റിയ ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കും എന്നു പറഞ്ഞാകും ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു മാത്രം പണമിടപാടുകള്‍ നടത്തുവാൻ ശ്രദ്ധിക്കുക. ഇത്തരം ലോണ്‍ ആപ്പുകള്‍ സന്ദര്‍ശിക്കുന്നത് പോലും നിങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്താവുന്ന ഒന്നാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുന്ന വേളയില്‍ യാതൊന്നും ശ്രദ്ധിക്കാതെ വായ്പ്പാ ആപ്പുകാര്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ നല്‍കുന്നു. ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോണ്‍ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കുന്നു. അതിനാല്‍ സാധാരണക്കാരുടെ ഡിജിറ്റല്‍ നിരക്ഷരത മുതലെടുത്ത് വൻതട്ടിപ്പ് നടത്തുന്ന ഇത്തരം ലോണ്‍ സംഘങ്ങളുടെ കെണിയില്‍പ്പെടാതെ സൂക്ഷിക്കണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

01/09/2023

മഴയുടെ കുറവ് ; സംസ്ഥാനം കനത്ത വരള്‍ച്ചയിലേക്ക് ; ആറ് ജില്ലകളെ രൂക്ഷമായി ബാധിക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍

48 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ മൂന്ന് മാസത്തെ കണക്ക് വ്യക്തമാക്കുന്നത്.

തിരുവനന്തപുരം; ആറ് ജില്ലകളില്‍ കനത്ത വരള്‍ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ദരുടെ മുന്നറിയിപ്പ്. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞതാണ് വരള്‍ച്ചയ്ക്ക് കാരണമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 48 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ മൂന്ന് മാസത്തെ കണക്ക് വ്യക്തമാക്കുന്നത്.

പാലക്കാട് ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയര്‍ന്നു. ജലാശയങ്ങളില്‍ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങള്‍ വരണ്ടു തുടങ്ങുകയും ചെയ്തു. പാലക്കാട് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരും കര്‍ഷകരും ആശങ്കയിലാണ്. ഈ വര്‍ഷം ഓഗസ്റ്റ് മാസമാണ് രാജ്യത്ത് കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ചതെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്. സാധാരണ ലഭിക്കുന്നതിലും 30 മുതല്‍ 33 ശതമാനം വരെ കുറവാണ് മഴക്കണക്കില്‍ ഓഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തല്‍.

മഴക്കണക്കില്‍ വന്നിട്ടുള്ള കുറവ് ഏറെ ആശങ്ക ഉണര്‍ത്തുന്നതാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഓഗസ്റ്റില്‍ പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിക്കേണ്ടുന്ന മഴയുടെ ആറ് ശതമാനം മാത്രമാണ് ലഭിച്ചത്. പാലക്കാട് ഏഴ് ശതമാനവും മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളില്‍ 10 ശതമാനവുമാണ് മഴ ലഭിച്ചത്.
അതേസമയം, സെപ്തംബര്‍ മൂന്നാം ആഴ്ച വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയം. ആ സമയത്ത് ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ.

വാഹനാപകടത്തിൽ പരിക്കേറ്റ പതിനൊന്നുകാരി മരിച്ചുശ്രീകണ്ഠപുരം : വാഹന അപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയി...
31/08/2023

വാഹനാപകടത്തിൽ പരിക്കേറ്റ പതിനൊന്നുകാരി മരിച്ചു

ശ്രീകണ്ഠപുരം : വാഹന അപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേ പതിനൊന്നുകാരി മരിച്ചു.

ശ്രീകണ്ഠപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി – ലിഷ ദമ്പതികളുടെ മകൾ ദൃശ്യ ഹരി ആണ് മരിച്ചത്. നെടുങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഉത്രാട നാളിൽ സമീപത്തെ ക്ലബ്ബിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകവേ വീടിന് മുന്നിൽ നിന്നും റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം.

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു**__തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തര...
31/07/2023

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു*
*__
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായി ചികിത്സതേടിയിരുന്നു. ഇന്ന് ഉച്ചക്ക് ശ്വാസതടസ്സമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.അഭിഭാഷക ജോലിയിൽ നിന്നാണ് വക്കം പുരുഷോത്തമൻ രാഷ്ട്രീയത്തിലേക്കെത്തിയത്.

മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചു

*സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും.*സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. കടലില്‍ പ...
31/07/2023

*സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും.*

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. കടലില്‍ പോകാനുള്ള ഒരുക്കങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ആരംഭിച്ചുകഴിഞ്ഞു. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയ്ക്കിടെയാണ് കടലിലേക്ക് ഇറങ്ങുന്നത്.

ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ബോട്ടുകളിലേക്ക് ഐസുകള്‍ കയറ്റി തുടങ്ങി. രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികളും പൂര്‍ത്തീകരിച്ചാണ് ബോട്ടുകള്‍ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. ഇന്ന് അര്‍ധരാത്രി മീന്‍പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ ആദ്യ സംഘം നാളെ ഉച്ചയോടെ തിരിച്ചെത്തും.

ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവില്‍വന്നത്.

WhatsApp Group Invite

*കണ്ണൂരിൽ കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായ കുട്ടി മരണപ്പെട്ടു.**______________________*     *_IRITTY NEWS_*   *_27 Jully...
27/07/2023

*കണ്ണൂരിൽ കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായ കുട്ടി മരണപ്പെട്ടു.*
*______________________*
*_IRITTY NEWS_*
*_27 Jully 2023_*
*______________________*
കണ്ണൂർ : നീന്തൽകുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടി നിര്യാതനായി. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പയോത്ത് മുഹമ്മദ് (11) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ എടക്കാട്ട് കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തൽ പരിശീലിച്ചു കൊണ്ടിരിക്കേ അപകടം സംഭവിക്കുകയായിരുന്നു. ആദ്യം ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. സിറാജിന്റെയും ഷെമീമയുടെയും മകനാണ്. കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ദിയാന, അഹമദ്, ഹാല.

*⭕ഉമ്മൻചാണ്ടിക്ക് ആദരം, സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി⭕*തിരുവനന്തപുരം : മുൻ മുഖ്യമന്തി ഉമ്മൻചാണ്...
18/07/2023

*⭕ഉമ്മൻചാണ്ടിക്ക് ആദരം, സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം, ഇന്ന് പൊതുഅവധി⭕*

തിരുവനന്തപുരം : മുൻ മുഖ്യമന്തി ഉമ്മൻചാണ്ടി സംസ്ഥാനത്തിന്റെ ആദരം. സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചുബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന...
18/07/2023

ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ ഉടൻ എത്തും. പ്രതിപക്ഷ യോ​ഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾ ബെം​ഗളൂരുവിലുണ്ട്. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്.

പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദ​ഗ്ധ്യമായിരുന്നു അഞ്ച് വർഷം പൂർത്തിയാക്കാൻ സഹാ‌യിച്ചത്. ഭരണത്തിന്റെ അവസാന നാളുകളിൽ സോളാർ, ബാർ വിവാ​ദം സംസ്ഥാനത്തെ പിടിച്ചുലച്ചു.

1977-78 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിലും കരുണാകരൻ രാജിവെച്ച് എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരില്‍ തൊഴിൽ മന്ത്രി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

11/07/2023

കണ്ണൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു; 24 പേർക്ക്‌ പരുക്ക്‌*

കണ്ണൂർ | ദേശീയ പാതയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഒരാൾ മരിച്ചു. ​24 പേർക്ക്‌ പരുക്കേറ്റു. തോട്ടട ടൗണിലാണ് പുലർച്ചെ ടൂറിസ്റ്റ്‌ ബസും മിനി ക​ണ്ടയ്‌നർ ലോറിയും കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേ​ശിപ്പിച്ചു.

രണ്ട് പേരുടെ പരുക്ക്‌ ഗുരുതരമാണ്‌. കർണാടകയിലെ മണിപ്പാലിൽ നിന്ന്‌ പത്തനംതിട്ടയിലേക്ക്‌ പോകുക ആയിരുന്ന കല്ലട ട്രാവൽസിന്റെ ടൂറിസ്റ്റ്‌ ബസ്സും തലശ്ശേരിയിൽ നിന്ന്‌ കണ്ണൂർ ഭാഗത്തേക്ക്‌ പോകുക ആയിരുന്ന മിനി കൺടെയ്‌നർ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌.

ഇടിയുടെ ആഘാതത്തിൽ ബസ്‌ റോഡിന് കുറുകെ വീണ്‌ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ലോറി ഇടിച്ചു കയറി സമീപത്തെ കട തകർന്നു. പോലീസും അഗ്നിരക്ഷാ സേനയും എത്തി ക്രെയിൻ ഉപയോഗിച്ച്‌ ബസ്‌ റോഡിൽ നിന്ന്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി​ മോർച്ചറിയിലേക്ക്‌ മാറ്റി.

07/07/2023

*മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു*

കണ്ണൂർ :മഴ കനത്ത സാഹചര്യത്തിൽ ജില്ലയിൽ 5 ദുരിതാശ്വാസ ക്യാംപുകൾ സജ്ജമാക്കി. ഇവയിൽ മൂന്നെണ്ണമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കണ്ണൂർ താലൂക്കിലെ 3 ക്യാംപുകളിലായി 179 പേരുണ്ട്. അഴീക്കോട് പാലോട്ട് വയൽ ആർ കെ യു പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ ഹയർ സെക്കൻഡറി മദ്രസ, ചിറക്കൽ രാജാസ് യു പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ ആരംഭിച്ചത്.

താഴെ ചൊവ്വ പുളുക്ക് പാലത്തിന് സമീപം വെള്ളം കയറിയതോടെ പത്ത് കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. രാവിലെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് സാഹസികമായ രക്ഷാപ്രവർത്തനം നടത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

തലശ്ശേരി താലൂക്കിലെ കോടിയേരി വില്ലേജ് പരിധിയിലെ പെട്ടിപ്പാലം കോളനിയിൽ രൂക്ഷമായ കടൽ ക്ഷോഭമുണ്ടായി. തലശ്ശേരി നഗരത്തിലും വെള്ളക്കെട്ടുണ്ടായി. തലശ്ശേരി താലൂക്കിൽ തിരുവങ്ങാട്, കോടിയേരി വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ മുബാറക് സ്‌കൂളിൽ ക്യാംപ് തുടങ്ങിയിരുന്നു.

വെള്ളം ഇറങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് മടങ്ങി. ചൊക്ലിയിൽ അഞ്ച് കുടുംബങ്ങളിലെ 20 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. ഒരു വീട് പൂർണമായും 17 വീടുകൾ ഭാഗികമായും തകർന്നു. ആറ് കിണറുകൾ താഴ്ന്നു.

ഇരിട്ടി താലൂക്കിൽ ഒരു വീട് ഭാഗികമായി തകർന്നു. ഒരു കിണർ താഴ്ന്നു. ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്കു മാറ്റി. മുഴപ്പിലങ്ങാട് ദേശീയ പാത നിർമാണ സ്ഥലത്ത് നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് നിന്നും നൂറിലേറെ പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. ആവശ്യമെങ്കിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മുഴപ്പിലങ്ങാട് ജി എച്ച് എസ് എസിൽ ദുരിതാശ്വാസ ക്യാംപ് സജ്ജമാക്കിയിട്ടുണ്ട്.

കൺട്രോൾ സെൽ നമ്പർ: 0497-2713437

06/07/2023

*കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടൽ*

കണ്ണൂർ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം . ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍പ് ഉരുളപൊട്ടിയ സ്ഥലങ്ങളിൽ ദുരന്ത സാധ്യത കണക്കിലെടുത്തു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെ അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളില്‍ നിന്ന് 57 പേരെ ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലും സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു.

*സംസ്ഥാനത്ത് ഇന്നലെ മാത്രം 7 പനിമരണം; വില്ലനായി എച്ച്1എൻ1, എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു*തിരുവനന്തപുര...
06/07/2023

*സംസ്ഥാനത്ത് ഇന്നലെ മാത്രം 7 പനിമരണം; വില്ലനായി എച്ച്1എൻ1, എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നു*

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7 പേർ പനി ബാധിച്ച് മരിച്ചു. എച്ച്1എൻ1 ബാധിച്ചതിനെ തുടർന്ന് 3 പേർ മരിച്ചു, എലിപ്പനി ബാധിച്ച് 2 പേർ മരിച്ചു. 3 പേർ മരിച്ചത് ‍‍ഡെങ്കിപ്പനി കാരണമെന്ന് സംശയം. 10594 പേർ ഇന്നലെ പനിക്ക് ചികിത്സ തേടി. 56 പേർക്ക് ഡെങ്കിപ്പനിയും 16 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

*എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം:* മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷാ സാമഗ്രികള്‍ ഉറപ്പ് വരുത്തണം.ഡെങ്കിപ്പനി വ്യാപനം തടയാന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണം ശക്തമാക്കണം. ആശുപത്രികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ ടയറുകളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ജൂൺ 13 മുതൽ പതിനായിരം കടന്ന പ്രതിദിന പനിരോഗികളുടെ എണ്ണം പന്ത്രണ്ടായിരത്തിന് മുകളിൽ തുടരുകയാണ്. ഒരാഴ്ച്ചയ്ക്കിടെ സംസ്ഥാനത്താകെ പനി ബാധിച്ചത് തൊണ്ണൂറായിരം പേർക്കാണ്. ചിക്കൻപോക്സും വ്യാപിക്കുകയാണ്. ജൂൺ 13ന് പ്രതിദിനം പനിബാധിതരുടെ എണ്ണം 10,000ന് മുകളിലെത്തുമ്പോൾ എച്ച്1എൻ1 എന്ന കോളം പോലും കണക്കുകളിൽ ഉണ്ടായിരുന്നില്ല. അന്ന് കണക്കുകളിൽ പോലും ഇല്ലാതിരുന്ന H1N1 വ്യാപനം കുത്തനെ കൂടി. ഒരാഴ്ച്ചയ്ക്കിടെ 37 പേർക്കാണ് H1N1 സ്ഥിരീകരിച്ചത്. 1 മരണം സ്ഥിരീകരിച്ചു.
*

WhatsApp Group Invite

*വയനാട് നിയന്ത്രണം വിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് കണ്ണൂർ സ്വദേശിയായ യാത്രക്കാര്‍ക്ക് പരിക്കേറ്റു.വയനാട്...
05/07/2023

*വയനാട് നിയന്ത്രണം വിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് കണ്ണൂർ സ്വദേശിയായ യാത്രക്കാര്‍ക്ക് പരിക്കേറ്റു.

വയനാട് ജില്ലയിലെ പനവല്ലി സര്‍വ്വാണി വളവില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനത്തിന് പോയ കണ്ണൂര്‍ പാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് രാവിലെ അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിയടക്കം പത്ത് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. പലര്‍ക്കും മുറിവുകളും ചതവുകളുമടക്കമുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കാട്ടിക്കുളത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുത്തനെയുള്ള വളവില്‍ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.

WhatsApp Group Invite

*കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി* കണ്ണൂർ  ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക...
04/07/2023

*കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി*

കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെഅവധി പ്രഖ്യാപിച്ചു. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്

WhatsApp Group Invite

*സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത.*സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങള...
03/07/2023

*സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത.*

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. വരും മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള, കര്‍ണാടക തീരങ്ങളില്‍ മീന്‍പിടുത്തത്തിനുള്ള വിലക്ക് തുടരുകയാണ്.

WhatsApp Group Invite

01/07/2023

പന്നികളെ ദയാവധം നടത്തി

മാലൂര്‍: പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ പന്നിഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പന്നികളെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രശാന്തിന്റെ നേതൃത്വത്തില്‍ ദയാവധം നടത്തി സംസ്‌കരിച്ചു.പവിത്രന്‍ പഴയങ്ങാടിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലെ പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പവിത്രന്‍ പഴയങ്ങാടിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലെ പന്നികളെയും സമീപത്തുള്ള മുണ്ടയോട് കാട്യത്ത് വിജേഷിന്റെ ഉടമസ്ഥതയിലുള്ള പന്നികളെയുമാണ് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രശാന്ത്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പത്മരാജ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എ.ഡി.സി.പി ജില്ലാ കോഡിനേറ്റര്‍ ഡോ: കെ.എസ്. ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘം ദയാവധം നടത്തി.മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കരിച്ചത്. പ്രഭവ കേന്ദ്രത്തിന് 10 കി.മീറ്റര്‍ ചുറ്റളവില്‍ 6 മാസക്കാലം നിരീക്ഷണവും ഉണ്ടാകും.ഉടമസ്ഥര്‍ക്ക്‌നിശ്ചയിക്കപ്പെട്ട ആനുകൂല്യം നല്‍കും. റാപ്പിഡ് റസ്‌പോണ്‍സ് ടീം ലീഡര്‍ ഡോ. കിരണ്‍ വിശ്വനാഥ്, കോഡിനേറ്റര്‍മാരായ ഡോ. പി.എ.ഷിബു, ഡോ. ആല്‍വിന്‍ വ്യാസ്, ഡോ. വിജിന്‍ .വി.എല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് വി. ഹൈമവതി, വൈസ് പ്രസിഡണ്ട് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ , പോലീസ് ഉദ്യോഗസ്ഥരായ റസൂണ്‍ പി.കെ, പ്രവീണ്‍ ദേവസ്യ, വാര്‍ഡ് അംഗങ്ങളായ ശ്രീജ മേപ്പാടന്‍, പി. ചന്ദ്രമതി, രേഷ്മ സജീവന്‍ , ആശാവര്‍ക്കര്‍മാരായ ഷൈനി. പി , ഷിംന , ഷൈമ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ വാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പ് കടിയേറ്റു.         IRITTY NEWS         18 ...
18/06/2023

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ വാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പ് കടിയേറ്റു.

IRITTY NEWS
18 June 2023

തളിപ്പറമ്പ്: രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ആശുപത്രിയിലെ വാർഡിൽ വച്ചാണ് സ്ത്രീയെ പാമ്പ് കടിച്ചത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രി വാർഡിൽ ആണ് സംഭവം. ചെമ്പേരി സ്വദേശി ലത (55) യെ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. പാമ്പ് കടിച്ചത് ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗര്‍ഭിണിയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത.

പാമ്പിനെ ആളുകള്‍ തല്ലിക്കൊന്നു. ജനല്‍ വഴിയോ വാതില്‍ വഴിയോ റൂമിലേക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കിയത്.

WhatsApp Group Invite

നടൻ പൂജപ്പുര രവി അന്തരിച്ചു.പ്രശസ്ത നടൻ പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചാണ് അന്ത്യം. 1970കളുടെ...
18/06/2023

നടൻ പൂജപ്പുര രവി അന്തരിച്ചു.

പ്രശസ്ത നടൻ പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിലെ മകളുടെ വീട്ടിൽ വച്ചാണ് അന്ത്യം. 1970കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാള സിനിമയിൽ ശ്രദ്ധേയനായത്. നിരവധി ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 'കിലുക്കം, കിളിച്ചുണ്ടൻ മാമ്പഴം, ഗപ്പി, തച്ചോളി അമ്പു' തുടങ്ങി 800 ഓളം സിനിമകളിൽ അഭിനയിച്ചു. ചിന്നപ്പനായി 2016ൽ ഇറങ്ങിയ ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്.

16/06/2023

*ഇരിട്ടിയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി*

ഇരിട്ടി: നഗരത്തിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെ ഗോഡൗണിൽ സൂക്ഷിച്ച നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇരിട്ടി മേലേസ്റ്റാൻഡിലെ ആർ ടി ട്രേഡേഴ്സിലെ ഗോഡൗണിൽ നിന്നാണ് ഏഴ് ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.

ഇവിടെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തിയെങ്കിലും ഗോഡൗൺ തുറന്നുകൊടുക്കാൻ കടക്കാർ തയ്യാറായില്ല. താക്കോൽ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് അധികൃതരെ തടഞ്ഞതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പോലീസിന്റെ സഹായം തേടി. പോലീസും സ്ഥലത്തെത്തി ആവശ്യപ്പെട്ടിട്ടും ഷട്ടർ തുറന്നു കൊടുക്കാത്തതിനെത്തുടർന്ന് നാട്ടുകാരുടെയും പോലീസിൻ്റെയും സാന്നിധ്യത്തിൽ താഴ് പൊളിച്ച് നഗരസഭ അധികൃതർ ഗോഡൗണിന് അകത്ത് കടക്കുകയായിരുന്നു.

നിരോധിത പ്ലാസ്റ്റിക് കവറുകൾ, പേപ്പർ ഗ്ലാസ്, പ്ലേറ്റ് ,പേപ്പർ വാഴയിലകൾ തുടങ്ങിയവയുടെ വൻ ശേഖരമാണ് ഇവിടെ കണ്ടെത്തിയത്. ഇവക്ക് ഏഴ് ക്വിന്റലിലധികം തൂക്കം വരും. ഈ കടയിൽ നിന്നും ഇത് മൂന്നാം തവണയാണ് ഇത്തരം വസ്തുക്കൾ പിടികൂടുന്നതെന്നാണ് നഗരസഭാ അധികതർ പറയുന്നത്.

ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ, എച്ച് ഐ പ്രദീപ് മരുതേരി, ജെ എച്ച് ഐ മാരായ വി. എ. ജിൻസ്, കെ. ജി. ദിവ്യ, ബി. വി. അനിഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്. വരുംദിവസങ്ങളിലും ടൗണിൽ പരിശോധന നടത്തുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു. ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഇത്തരത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടുമ്പോൾ വൻകിട കച്ചവട സ്ഥാപനങ്ങളെ പിടികൂടുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ മൊത്തക്കച്ചവട സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കിയത്.

ഇത്തരത്തിൽ നിരോധിത ഉൽപ്പന്നങ്ങൾ എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നഗരസഭ അതികൃതരെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു; മലയാള സിനിമയില്‍ ശ്രദ്ധനേടിയത് വില്ലന്‍ വേഷങ്ങളിലൂടെ തിരുവനന്തപുരം: തെന്നിന്ത്യന്‍ നടന്‍ ...
12/06/2023

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു; മലയാള സിനിമയില്‍ ശ്രദ്ധനേടിയത് വില്ലന്‍ വേഷങ്ങളിലൂടെ

തിരുവനന്തപുരം: തെന്നിന്ത്യന്‍ നടന്‍ കസാന്‍ ഖാന്‍ ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്.

നിരവധി മലയാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സിഐഡി മൂസ, വാര്‍ണപകിട്ട് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ ഇദ്ദേഹം വില്ലന്‍ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രധാനമായും മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന അദേഹം വില്ലന്‍ വേഷങ്ങളിലൂടെയാണ് അറിയപ്പെട്ടിരുന്നത്.

1992ല്‍ സെന്‍തമിഴ് പാട്ട് എന്ന തമിഴ് സിനിമയില്‍ ഭൂപതി എന്ന കഥപാത്രത്തിലൂടെയാണ് അദേഹം സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കന്നട ഭാഷയിലും രണ്ടു സിനിമയില്‍ അദേഹം ഭാഗമായി. മലയാളത്തില്‍ 12 സിനിമകളിലും തമിഴില്‍ മുപ്പത്തിലേറെ സിനിമകളിലും അഭിനയിച്ച അദേഹം ആര്‍ട്ട് ഓഫ് ഫൈറ്റിങ് 2 എന്ന ഇംഗ്ലീഷ് സിനിമയിലും ഭാഗമായി.

കണ്ണൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, അന്വേഷണം വേണമെന്ന് കുടുംബംകണ്ണൂര്‍: ...
12/06/2023

കണ്ണൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, അന്വേഷണം വേണമെന്ന് കുടുംബം

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപര്‍ണികയില്‍ മേഘ മനോഹരന്‍ (24) ആണ് മരിച്ചത്.

നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭര്‍തൃവീട്ടിന്റെ രണ്ടാം നിലയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ശനിയാഴ്ച രാത്രിയില്‍ ഒരു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതിന് ശേഷമാണ് സംഭവം.

ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേഘയുടെ മരണത്തിന് കാരണം ഭര്‍തൃവീട്ടിലെ പീഡനമാണെന്ന് കാണിച്ച്‌ ബന്ധുക്കള്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കി.

ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.2023 ഏപ്രില്‍ 2 നാണ് ഫിറ്റ്‌നസ് ട്രെയിനറായ സച്ചിനും മേഖയും വിവാഹിതരായത്.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറായി ജോലി ചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

*മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ 11 കാരന് ദാരുണാന്ത്യം*തെരുവുനായ ആക്രമണത്തിൽ 11 കാരന് ദാരുണാന്ത്യ...
12/06/2023

*മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ 11 കാരന് ദാരുണാന്ത്യം*

തെരുവുനായ ആക്രമണത്തിൽ 11 കാരന് ദാരുണാന്ത്യം. കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് കൊല്ലപ്പെട്ടത്. അരയ്ക്ക് താഴെ ഗുരുതരപരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്.

ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചത്. വീടിൻ്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു

കാട്ടാനക്ക് നടുറോഡിൽ സുഖപ്രസവം ; അമ്മയും കുഞ്ഞും സുരക്ഷിതർ.നടുറോട്ടിൽ കാട്ടാനയുടെ സുഖപ്രസവം നടന്നു. കീഴ്പ്പള്ളി - പാലപ്പ...
08/06/2023

കാട്ടാനക്ക് നടുറോഡിൽ സുഖപ്രസവം ; അമ്മയും കുഞ്ഞും സുരക്ഷിതർ.

നടുറോട്ടിൽ കാട്ടാനയുടെ സുഖപ്രസവം നടന്നു. കീഴ്പ്പള്ളി - പാലപ്പുഴ റൂട്ടിൽ നഴ്സറിക്ക് അടുത്താണ് സംഭവം. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. കാട്ടാന പ്രസവിക്കാൻ ഒരുങ്ങിയതോടെ ആനക്ക് ചുറ്റുമായി മറ്റ് കാട്ടാനകൾ വന്ന് സംരക്ഷണവലയം തീർത്തു. ഇതോടെ കാട്ടനകളുടെ കൈ വലയത്തിലായി റോഡ്. തുടർന്ന് അതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കീഴ്പ്പള്ളി - പാലപ്പുഴ റോഡ് അടച്ചു. നിലവിൽ വനം വകുപ്പ് ആർ ആർ ടി സംഘത്തിന്റെ നിരീക്ഷണത്തിലാണ് അമ്മയും കുഞ്ഞും. ഇരുവരും സുരക്ഷിതരായിരിക്കുന്നു.

പരിസ്ഥിതിദിനം ആഘോഷിച്ചു എടൂർ :എടൂർ  ഹിൽടെക് ഐ ടി ഐ യിലെ റെഡ് റിബ്ബൺ ക്ലബ്ബിന്റെയും നോസർ ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്...
06/06/2023

പരിസ്ഥിതിദിനം ആഘോഷിച്ചു

എടൂർ :എടൂർ ഹിൽടെക് ഐ ടി ഐ യിലെ റെഡ് റിബ്ബൺ ക്ലബ്ബിന്റെയും നോസർ ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ഉഷ കെ പി പരിപാടി ഉദ് ഘാടനം ചെയ്തു. നോസർ ഇന്ത്യ ചെയർമാൻ എം വി മാത്യു ട്രെയിനികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. ട്രെയിനികൾ ഫലവൃക്ഷതൈകൾ നട്ടു. കൂടാതെ പരിസരശുചീകരണവും നടത്തി. ഇൻസ്‌ട്രക്ടർമാരായ രമ്യ സുരേഷ്, നിത ശ്രീധർ എന്നിവർ നേതൃത്വം നൽകി. വോളണ്ടിയർ നിർമൽ രാജ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു; കൊലപാതകം പുലര്‍ച്ചെ കണ്ണൂർ: ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തി. പൂളക്കുറ്റി ...
05/06/2023

കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു; കൊലപാതകം പുലര്‍ച്ചെ

കണ്ണൂർ: ലോറി ഡ്രൈവറെ കുത്തി കൊലപ്പെടുത്തി. പൂളക്കുറ്റി സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാ‌ണ് സൂചന. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. രാവിലെ 3 മണിയോടെയാണ് സംഭവം. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാൾ

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍...
05/06/2023

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.

തൃശ്ശൂര്‍: സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

03/06/2023

Address

Thavakkal Complex Iritty
Kannur

Telephone

+919497006519

Website

Alerts

Be the first to know and let us send you an email when Iritty News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Iritty News:

Share


Other Media/News Companies in Kannur

Show All