01/10/2025
കണ്ണാടിപ്പറമ്പിൽ വീണ്ടും കുറുനരിയുടെ ആക്രമണം ; നിരവധി പേർക്ക് കടിയേറ്റു
കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ജനങ്ങളെ ഭീതിയിലാക്കി വീണ്ടും കുറുനരിയുടെ ആക്രമണം. മൂന്ന് വയസുള്ള കുട്ടി ഉൾപ്പടെ 16 ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്.
ആളുകളെ ആക്രമിച്ച കുറുനരി പ്രദേശത്ത് ഓടി തിരിഞ്ഞുവന്നതോടെ നാട്ടുകാർ ഭീതിയിലായി. പരിക്കേറ്റവർ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. അധികൃതർ ഇടപെട്ട് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.