11/07/2022
കച്ചവടക്കാരും ചുമട്ടു തൊഴിലാളികളും കൈകോർത്തു റോഡ് ഗതാഗത യോഗ്യമാക്കി.
*തൊണ്ടിയിൽ* ദീർഘകാലമായി തൊണ്ടിയിൽ ടൗണിൽ മഴയെത്തുടർന്നുണ്ടാകുന്ന വെള്ളകെട്ട് ഒഴിവാക്കാൻ തൊണ്ടിയിൽ മെർച്ചന്റ് ചെമ്പറും സി. ഐ. റ്റി. യു. യൂണിയനും കൈകോർത്തു. തൊണ്ടിയിൽ പള്ളിയുടെ മുന്നിലുള്ള റോഡിനിരുവശവും മഴയത്ത് നിറഞ്ഞു കവിഞ്ഞൊഴുകി റോഡും ഓവുചാലും തിരിയാത്ത വിധം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനാടയാത്രക്കാർക്കും വാഹങ്ങൾക്കും ഒരുപോലെ ഭീഷണിയായിരുന്നു. ഈ ഓടയിലേക്ക് ഇന്നൊരു വിദ്യാർത്ഥി വീണത്തോടെയാണ് ദുദ്രഗതിയിൽ ഇവരൊരുമിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ഓടയിലെ ചെളിയും റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കി ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ തൊണ്ടിയിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ മുന്നിലുള്ള വെള്ളക്കെട്ടിനും തങ്ങളാൽ കഴിയും വിധം പരിഹാരം കാണാൻ ശ്രമിക്കുമെന്നും ഇവർ അറിയിച്ചു. പ്രവർത്തനങ്ങൾക്ക് നിധിൻ മാലത്ത്, ബിനോയ് ജോൺ, ടോമി താഴത്തുവീട്ടിൽ, ജോമോൻ വർഗീസ്, കെ. ആർ രാജേഷ്, കെ. വി. ബാബു എന്നിവർ നേതൃത്വം നൽകി.