News Kerala Online

News Kerala Online സത്യസന്ധമായ വാർത്തകളുമായി 2006 മുതൽ ഉണ്ട് PRD പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അംഗീകാരത്തോടെ 2012 മുതൽ

Welcome To News Kerala Online, Newskerala.,Keralavarthaonline, Kerala news,Kerala Movies, Malayalam Movies, Kerala Travel, Kerala Fashion, Kerala Tourism, Kerala Lifestyle, Kerala Cuisine, Kerala Festivals, Malayalam News,kerala news, Kerala flash News, Latest News, Kerala Sports, Kerala Businsse Local news in Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikkode, Wayanad, Kannur, and Kasaragod...

08/12/2023
ഓഖ വണ്ടിക്ക് ടിക്കറ്റ് ചോദിച്ചു മാവേലി എക്സ്പ്രസിന് കൊടുത്തു;  യാത്രക്കാരനെ രാത്രി ടിടിഇ ഇറക്കിവിട്ടു പാലക്കാട്/കാഞ്ഞങ്ങ...
05/12/2023

ഓഖ വണ്ടിക്ക് ടിക്കറ്റ് ചോദിച്ചു മാവേലി എക്സ്പ്രസിന് കൊടുത്തു; യാത്രക്കാരനെ രാത്രി ടിടിഇ ഇറക്കിവിട്ടു

പാലക്കാട്/കാഞ്ഞങ്ങാട് : എറണാകുളത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് ഓഖ എക്‌സ്പ്രസ് ട്രെയിനിൽ പോകുന്നതിന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഫോറം പൂരിപ്പിച്ചു. നൽകിയ യാത്രക്കാരന് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ റിസർവേഷൻ സർവീസ് പ്രൊവൈഡർ മാവേലി എക്സ്പ്രസിന് ടിക്കറ്റ് നൽകി.

എറണാകുളത്ത് നിന്ന് ഓഖെ എക്‌സ്പ്രസിൽ കയറിയ യാത്രക്കാരനെ ടിടിഇ മതിയായ ടിക്കറ്റ് ഇല്ലാത്ത കാരണത്താൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി. ഏതാനും മണിക്കൂറുകൾക്ക് ശേഷം എസി റിസർവേഷൻ ടിക്കറ്റുമായി മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസിൽ കയറിയെങ്കിലും അപ്പോഴേക്കും കൺഫേം ബെർത്ത് ടിടിഇ മറ്റൊരാൾക്ക് നൽകിയിരുന്നു.

പകരം ഒഴിവ് സീറ്റ് നൽകാനും തയ്യാറായില്ല

ഇതോടെ തൃശ്ശൂരിൽ നിന്ന് വാങ്ങിയ ജനറൽ ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാരന് നിൽക്കാൻ പോലും ഇടമില്ലാതെ ജനറൽ കമ്പാർട്ടുമെന്റിലെ പ്രവേശന കവാടത്തിലും ശുചിമുറിയിലും വീട്ടിലെത്തേണ്ട സ്ഥിതിയായി.

ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഇന്റർനാഷണൽ ഓർഗനൈസേഷൻ പ്രസിഡന്റ് കാഞ്ഞങ്ങാട്ടെ സി കെ നാസറിനാണ് ഈ മോശം അനുഭവം.

കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ നിന്നാണ് റിസർവേഷൻ ടിക്കറ്റ് എടുത്തത്. കൗണ്ടറിലെ റിസർവേഷൻ സൂപ്പർവൈസർ കുശാൽനഗർ സ്വദേശിനി ഗീതയാണ് നാസറിന് റിസർവേഷൻ ടിക്കറ്റ് നൽകിയത്. കഴിഞ്ഞ ഒക്‌ടോബർ 6-നായിരുന്നു സംഭവം.

ഏതാനും ആഴ്‌ചകൾക്ക് മുമ്പ് അദ്ദേഹം തനിക്ക് അനുഭവിച്ച കഷ്ടപ്പാടിനും അപമാനത്തിനും അരലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാലക്കാട് ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ എം മോഹനൻ നമ്പ്യാർ മുഖേന സികെ നാസർ നോട്ടീസ് അയച്ചിരുന്നു.

നോട്ടീസ് ലഭിച്ച് ദിവസങ്ങൾക്കകം ഗീതയ്ക്കുവേണ്ടി കാഞ്ഞങ്ങാട്ടെ നിരവധി പൊതുപ്രവർത്തകർ നാസറിനെ ബന്ധപ്പെടുകയും പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ നാസർ പരാതിയിൽ ഉറച്ചുനിന്നു.

വക്കീൽ നോട്ടീസിന് റെയിൽവേ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസമാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തത്.

റിസർവേഷൻ സൂപ്പർവൈസർ ഗീത ഇടപാടുകാരോട് അപമര്യാദയായി പെരുമാറുകയും അതോടൊപ്പം ചില്ലറ തുക ബാക്കി നൽകാതിരിക്കുകയും ചെയ്യുന്ന സ്വഭാവം ഉണ്ട്. യാത്രക്കാർ റിസർവേഷൻ ഫോറത്തിൽ പൂരിപ്പിച്ച് നൽകുന്ന മൊബൈൽ നമ്പർ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്ന സ്വഭാവം ഇല്ല. അതുകൊണ്ട് തന്നെ യാത്ര ട്രെയിനിന്റെ വിവരങ്ങൾ യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കാറില്ല...

കൂടുതൽ വിവരങ്ങൾക്ക് 9447151447

5/12/2023

*ചെന്നൈയിലെ പ്രളയ ദുരിതാശ്വാസ  പ്രവർത്തനവുമായി ബന്ധപ്പെട്ട്  പുറത്തിറക്കിയ നോർക്ക  റൂട്ട്‌സ്  ഹെല്പ് ഡെസ്ക്  ഫോൺ നമ്പരുക...
04/12/2023

*ചെന്നൈയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോർക്ക റൂട്ട്‌സ് ഹെല്പ് ഡെസ്ക് ഫോൺ നമ്പരുകൾ*

*91766 81818*

*94440 54222*

*97905 78608*

*98404 02784*

*94444 67522*

*97908 57779*

*94441 86238*
💢©️💢®️💢👆💢🙏🏻💢🥋💢

ചെന്നൈ : മിഗ് ജോം ചുഴലിക്കാറ്റ് പകുതി കരയിലും പകുതി കടലിലും , പതിയെ ആന്ധ്രയിലേക്ക് നീങ്ങുന്നു. ചെന്നൈയിൽ ഇതുവരെ ലഭിച്ച ത...
04/12/2023

ചെന്നൈ : മിഗ് ജോം ചുഴലിക്കാറ്റ് പകുതി കരയിലും പകുതി കടലിലും , പതിയെ ആന്ധ്രയിലേക്ക് നീങ്ങുന്നു. ചെന്നൈയിൽ ഇതുവരെ ലഭിച്ച തീവ്ര മഴ രാത്രിയും തുടരും. നാളെ ആന്ധ്രയിലും തീവ്ര മഴ. തക്കാളി, മുളക് കൃഷി നശിച്ചാൽ വില ഇനിയും കൂടും. എന്ത് എവിടെ വന്നാലും പണി കിട്ടുന്നത് നമുക്കാണ്. രണ്ടു ദിവസം കൂടി ഈ മേഖലയിൽ മഴ തുടരും. പിന്നീട് കുറയും. ചെന്നൈ നിവാസികൾ ഈ രാത്രി കൂടി ജാഗ്രത പുലർത്തണം.*

04/12/2023

ചെന്നൈ എയർപോർട്ട് വെള്ളത്തിൽ

എല്ലാ മേഖലയിലും ഭരണം പരാജയം. ഇ.ടി. കാസറഗോഡ് മണ്ഡലം യു.ഡി.എഫ്. വിചാരണ സദസ്സ് സർക്കാരിന് താക്കീത് ആയി.*ചെർക്കള: കാസറഗോഡ് മ...
02/12/2023

എല്ലാ മേഖലയിലും ഭരണം പരാജയം. ഇ.ടി.

കാസറഗോഡ് മണ്ഡലം യു.ഡി.എഫ്. വിചാരണ സദസ്സ് സർക്കാരിന് താക്കീത് ആയി.*

ചെർക്കള: കാസറഗോഡ് മണ്ഡലം യു.ഡി.എഫ്. വിചാരണ സദസ്സ് സർക്കാരിന് വൻ താക്കീത് ആയി. പരിപാടി ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി. ഉൽഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ മുൻ മന്ത്രി സി.ടി. അഹമ്മദലി അധ്യക്ഷനായിരുന്നു. മണ്ഡലം ചെയർമാൻ മാഹിൻ കേളോട്ട്, സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻ പെരിയെ മുഖ്യ പ്രഭാഷണം നടത്തി. റിജിൽ മാക്കുറ്റി മുഖ്യാതിഥിയായി പങ്കെടുത്തു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ.,
കോൺഗ്രസ്‌ നേതാക്കളായ കെ.പി. കുഞ്ഞിക്കണ്ണൻ, എ. ഗോവിന്ദൻ നായർ, പി. കെ. ഫൈസൽ, മുസ്‌ലിം ലീഗ് നേതാക്കളയ കല്ലട്ര മാഹിൻ ഹാജി, എ. അബ്ദുൽ റഹിമാൻ, മുനീർ ഹാജി കമ്പാർ, കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ ജെറ്റോ ജോസഫ്, ആർ.എസ്.പി. നേതാക്കളായ ഹരീഷ് ബി. നമ്പ്യാർ, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ മിനി ചന്ദ്രൻ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്‌ മുംതാസ് സമീറ അബ്ദുൽ മജീദ്, യു.ഡി.എഫ് നേതാക്കളയ പി.കമ്മാരൻ, ഹക്കീം കുന്നിൽ, പി എ. അഷ്‌റഫലി, കെ. നീലകണ്ഠൻ, അഡ്വ. ഗോവിന്ദൻ നായർ, കരുൺ താപ്പ, കരിവെള്ളുർ വിജയൻ, കൂക്കൾ ബാലകൃഷ്ണൻ, വി.കെ.പി. ഹമീദലി, എം.സി. ഖമറുദ്ദീൻ, സി.വി. ജെയിംസ്‌, പ്രിൻസ് ജോസഫ്, എ.എം. കടവത്ത്, എ.ബി. ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, ജലീൽ എരുതുംകടവ്, ഇഖ്‌ബാൽ ചേരൂർ, അഡ്വ. വി.എം. മുനീർ, ഖാദർ ബദ്രിയ, ജാസ്മിൻ കബീർ ചെർക്കളം, ജമീല അഹമ്മദ്‌, അബ്ബാസ് ബീഗം, ബി.എം. സുഹൈൽ, മൂസ്സ ബി. ചെർക്കള, കെ.ബി. കുഞ്ഞാമു, അഷ്‌റഫ്‌ ഇടനീർ, മനാഫ് നുള്ളിപ്പാടി, ഹാഷിം കടവത്ത്, നാസർ ചായിന്റടി, മഹമൂദ് ചെങ്കള, ഖാളി അബ്ദുൽ റഹിമാൻ, ടി.ഇ. മുക്താർ, നാസർ ചെർക്കളം, അമീർ പള്ളിയാൻ, ഹാജി മുഹമ്മദ്‌ ചെർക്കള, അബ്ദുല്ല ടോപ്പ്, രാജീവൻ നമ്പ്യാർ, വി. ഗോപകുമാർ, വാരിജാക്ഷൻ, ബി. എ. ഇസ്മായിൽ, കെ.എം. ബഷീർ, സാജിദ് കമ്മാടം, അഡ്വ. ഷംസുദ്ദീൻ, എൻ.എ. അബ്ദുൽ ഖാദർ, അൻവർ ഓസോൺ, നാരായണൻ ബദിയടുക്ക, ശ്യാം മാന്യ, ഖാദർ മാന്യ, അർജുനൻ തായലങ്ങാടി, അലി തുപ്പക്കൽ, ജോൺ ക്രാസ്റ്റ, ഇ. ആർ. മുഹമ്മദ്‌, പുരുഷോത്തമൻ, അബ്ബാസ് അലി ബെള്ളൂർ, രാഘവൻ ബേളേരി, ഹമീദ് ബെദിര, കുഞ്ഞി വിദ്യാനഗർ, സിദ്ധീഖ് ബേക്കൽ, അബ്ദുല്ല ചാൽക്കര, ബി. ടി. അബ്ദുല്ലക്കുഞ്ഞി, എം.എ. ഹാരിസ്, അസീസ് കളത്തൂർ, സഹീർ ആസിഫ്, ജവാദ് പുത്തൂർ, ത്വാഹ തങ്ങൾ, സിദ്ധീഖ് സന്തോഷ്‌ നഗർ, ബി.എം.എ. ഖാദർ, ഹാരിസ് തായൽ, എം.എം. നൗഷാദ്, ഹാരിസ് ബേവിഞ്ചെ, ഉദ്ദേഷ് കുമാർ, അഹമ്മദ് ചേരൂർ, ഷാഹിന സലീം, ബീഫാത്തിമ്മ ഇബ്രാഹിം, സിയാന, ഷക്കീല മജീദ്, സാഹിറ മജീദ്, സഫിയ ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ ആയിരത്തിൽ കൂടുതൽ ജനങ്ങൾ സംഗമിച്ചു. പിണറായി സർക്കാരിനെ കുറ്റ വിചാരണ ചെയ്ത ജനകീയ കോടതി ഏറെ ജനപ്രീതി നേടി. സ്വന്തവും കുടുംബത്തിനും വേണ്ടി അഴിമതി നടത്തിയ കുറ്റം ചുമത്തി മുഖ്യമന്ത്രി പിണറായി വിജയനെ മൂന്ന് വർഷത്തേക്ക് സങ്കല്പിക ജനകീയ കോടതി വിധി പുറപ്പെടുവിച്ചു. നാടൻ പാട്ടും സംഘടിപ്പിച്ചു.

01/12/2023
കാസർഗോഡ് ഗവൺമെൻറ് മെഡിക്കൽ കോളേജിനോട് സർക്കാർ കാണിക്കുന്ന അവഗണക്കെതിരെ കാസർഗോഡ് മണ്ഡലം യുഡിഎഫ് കമ്മിറ്റി നടത്തിയ നവ കേരള...
30/11/2023

കാസർഗോഡ് ഗവൺമെൻറ് മെഡിക്കൽ കോളേജിനോട് സർക്കാർ കാണിക്കുന്ന അവഗണക്കെതിരെ കാസർഗോഡ് മണ്ഡലം യുഡിഎഫ് കമ്മിറ്റി നടത്തിയ നവ കേരള യാചന സദസ്സ് ശ്രീ രാജിമോൻ എംപി ഉദ്ഘാടനം ചെയ്യുന്നു

കുട്ടിയെ രക്ഷപ്പെടുത്താന്‍ രേഖ മൂലം അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന വാഗ്ദാനം പാലിക്കണം. ഇല്...
30/11/2023

കുട്ടിയെ രക്ഷപ്പെടുത്താന്‍ രേഖ മൂലം അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്ത അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന വാഗ്ദാനം പാലിക്കണം. ഇല്ലെങ്കില്‍ കേസ് എടുക്കണം മുഖ്യമന്ത്രിക്ക് പരാതി അയച്ചു.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മുമ്പാകെ

പരാതിക്കാരന്‍
സികെ നാസര്‍ കാഞ്ഞങ്ങാട്
സോഷ്യല്‍ വര്‍ക്കര്‍
മാധ്യമപ്രവര്‍ത്തകന്‍
മാണിക്കോത്ത് ഓഫീസ്
കാഞ്ഞങ്ങാട് പിഒ മാണിക്കോത്ത്
പിന്‍ 671316
മൊബൈല്‍ 9447151447

എതിര്‍ കക്ഷി
അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന
മാനന്തവാടി
മൊബൈല്‍ 9895519889
പരാതിക്കാരന്‍ വിനീതമായി ബോധിപ്പിക്കുന്നു. 28-11-2023 തീയ്യതി കൊല്ലം പൂയ്യപ്പള്ളി പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ അബിഗല്‍സാറ റെജി (6) എന്ന കുട്ടിയെ കാണാതായതു മുതല്‍ കേരള ജനതയും സ്വദേശത്തേയും വിദേശത്തേയും മലയാളികളും മാധ്യമങ്ങളും സന്നന്ധ സംഘടനകളും അശ്രാന്ത പരിശ്രമം നടത്തി കൊണ്ട് കുട്ടിയെ കണ്ടെത്താന്‍ പരിശ്രമിച്ചപ്പോള്‍
എതിര്‍കക്ഷി പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് കുട്ടിയെ രക്ഷപ്പെടുത്താന്‍ രേഖ മൂലം അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങളെ അറിയിക്കുക ഉണ്ടായി. കുട്ടിയെ പോലീസ് സുരക്ഷിതമായി ഇരുപത് മണിക്കൂറില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഈ തുക എതിര്‍കക്ഷിയില്‍ നിന്ന് ഈടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ വകയിരുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇല്ലെങ്കില്‍ ആവശ്യമില്ലാതെ സര്‍ക്കാരിനെയും നിയമസംവിധാനങ്ങളെയും പോലീസ് സംവിധാനങ്ങളേയും പരിഹസിക്കുന്ന രീതിയിയില്‍ ഇത്തരം വാഗ്ദാനം നല്‍കുന്ന ഒരു അഡ്വക്കേറ്റ് കൂടിയായ എതിര്‍കക്ഷിയെ രാജ്യത്തെ നിയമം അനുസരിച്ച് ക്രിമിനല്‍ കേസ് എടുത്ത് ശിക്ഷിക്കാനും ഇദ്ദേഹത്തിന്റെ വക്കീല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

പരാതി കാരണമായി കാണുന്ന പൊതു വിഷയങ്ങളില്‍ പരാതിക്കാരന്റെ സംശയങ്ങള്‍ കൂടി രേഖമൂലം മറുപടി തരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

1 അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നടത്തിയ വാഗ്ദാനം കേരള ജനതയെയും മലയാളികളേയും ഇവിടെ ഉള്ള സര്‍ക്കാര്‍ പോലീസ് ഭരണ നിയമ സംവിധാനങ്ങളേയും ആകെ പരിഹസിക്കുന്ന നടപടി ആണ് നടത്തിയതെന്നാണ് കരുതുന്നത്.

2 അങ്ങനെ സര്‍ക്കാരിന് ഏതെങ്കിലും ദുരന്ത സമയത്ത് എതിര്‍കക്ഷി ഫണ്ട് നല്‍കിയതായി രേഖ ഉണ്ടോ.

3 കേരള പോലീസിന് ഇങ്ങനെ മോചനദ്രവ്യം ഫണ്ട് എന്നിവ രേഖ മൂലം വാഗ്ദാനം ചെയ്യാന്‍ നല്‍കാന്‍ അത് വാങ്ങാന്‍ നിയമം അനുവദിക്കുന്നുണ്ടോ.

4 കുട്ടിയെ രക്ഷിക്കാന്‍ ഇങ്ങനെ ഒരു ഫണ്ട് സമാഹരിക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കുലര്‍ ഉണ്ടോ.

5 മലയാളികള്‍ കേരള ജനത മാധ്യമങ്ങള്‍ പോലീസ് സംവിധാനങ്ങള്‍ എല്ലാം രാപകല്‍ ഇല്ലാതെ ഉറക്കമൊഴിച്ച് മാതാപിതാക്കളുടെ കണ്ണീര്‍ ഒപ്പാന്‍ ആശ്വസിപ്പിക്കാന്‍ പരിശ്രമങ്ങള്‍ നടത്തി കൊണ്ട് ഇരിക്കുന്ന അവസരത്തില്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാണ് എന്നല്ലേ ഫേസ്ബുക്ക് വഴി ഇത് കാണുന്ന മാതാപിതാക്കളും സമൂഹവും കരുതുക.

6 ഇതിനെ അനുകരിച്ച് ഭാവിയില്‍ പലരും ഇങ്ങനെ കൊടുക്കാന്‍ സാധിക്കാത്ത നല്‍കാത്ത ഇല്ലാത്ത കാര്യത്തില്‍ വാഗ്ദാനം സര്‍ക്കാരിനോട് നടത്തും. അത് തടയേണ്ടതല്ലേ.

7 അങ്ങനെ ഒരു മോചന ദ്രവ്യം ആവശ്യമായി വന്നാല്‍ പോലീസ് ആണോ ഫണ്ട് കണ്ടെത്തേണ്ടത് .അതിന് സര്‍ക്കാരിന്റെ സംവിധാനം മുഖേന അല്ലേ നല്‍കേണ്ടത് അതിന് വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടോ.

8 പൊതുവായ ഏതെങ്കിലും വിഷയത്തില്‍ അല്ലെങ്കില്‍ നിയമ സഹായം ആവശ്യമുള്ളവര്‍ക്ക് കോടതി മുഖാന്തരം എത്ര ആളുകള്‍ക്ക് ഇദ്ദേഹം സൗജന്യ നിയമസഹായം ലഭ്യമാക്കി എന്ന് കൂടി പരാതിക്കാരന് അറിയാന്‍ താത്പര്യം ഉണ്ട്.


സി കെ നാസര്‍ കാഞ്ഞങ്ങാട്

--
CK NAZAR KANHANGAD
CHILD PROTECT TEAM STATE PRESIDENT
KERALA JOURNALIST UNION STATE EXECUTIVE MEMBER
WWW.NEWSKERALAONLINE.COM CHIEF REPORTER
OFFICE MANIKOTH KANHANGAD PO MANIKOTH PIN 671316
KASARAGOD DISTRICT KERALA INDIA
PHONE NO 9447151447, 9446652447,9400179247

*കേരളത്തിൽ കാണാതായ കുട്ടികളുടെ അഞ്ച് വർഷത്തെ യഥാർത്ഥ കണക്ക് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകി*കാഞ്ഞങ്ങാട്നിവേദ...
30/11/2023

*കേരളത്തിൽ കാണാതായ കുട്ടികളുടെ അഞ്ച് വർഷത്തെ യഥാർത്ഥ കണക്ക് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകി*

കാഞ്ഞങ്ങാട്

നിവേദനം കോപ്പി

കേരളത്തില്‍ കാണാതാകുന്ന കുട്ടികളുടെ വിവരങ്ങള്‍ കണക്കുകള്‍ ഞങ്ങള്‍ ബാലവകാശ കമ്മീഷന്‍ മുഖേന ശേഖരിച്ചിരുന്നു. വളരെ തുച്ഛമായ സംഖ്യ ആയിരുന്നു അത്. എന്നാല്‍ സര്‍ക്കാരിന്റെ കണക്ക് എന്ന് പറഞ്ഞു വലിയ സംഖ്യ മീഡിയകളില്‍ വരുന്നു. ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇതിന്റെ ഉറവിടം സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നതാണോ എന്ന് പരിശോധന നടത്തണം. അല്ലെങ്കില്‍ മീഡിയ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത സ്രോതസ്സ് കണ്ടെത്തി ജനങ്ങളെ ആശങ്കാകുലരാക്കുന്ന ഇത്തരം വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കൃത്യമായ സര്‍ക്കാരിന്റെ കണക്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷകാലത്തെ 2018 മുതല്‍ 2023 വരെ സംഘനക്ക് അനുവദിച്ചു തരുവാന്‍ ഇതോടൊപ്പം അപേക്ഷിക്കുന്നു.

സി കെ നാസര്‍ കാഞ്ഞങ്ങാട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാനപ്രസിഡണ്ട്.

https://www.facebook.com/CPTKerala/

ഇക്കൊല്ലം മാത്രം കേരളത്തിൽ 115 തട്ടിക്കൊണ്ടുപോകൽ; വേണം ജാഗ്രത, കുട്ടികൾക്കും ചുറ്റുമുള്ളവർക്കും

ഇക്കൊല്ലം സെപ്റ്റംബർ വരെ കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ്. കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രലോഭനങ്ങൾക്കു വിധേയമായി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകൽ വകുപ്പ് ഉൾപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ വർഷം 269 കുട്ടികളെയും 2021-ൽ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്‌ വ്യക്തമാക്കുന്നു. ഇത്തരം കേസുകളിലെല്ലാം ഭൂരിഭാഗം പേരെയും പോലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നുണ്ട്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കണ്ടെത്തുന്നതിന്റെ കണക്ക് 98 ശതമാനമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാണാതായ കുട്ടികളിൽ, 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിൽ ആറു കേസുകൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കണ്ടെത്താനുള്ളവരിൽ 48 പേർ ആൺകുട്ടികളും 12 പേർ പെൺകുട്ടികളുമാണ്. ഭിക്ഷാടന മാഫിയ, ഇതരസംസ്ഥാന നാടോടിസംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ എന്നിവ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്. അതിനു ശേഷം ആലുവ സംഭവത്തിൽ ഇതരസംസ്ഥാനക്കാരനായിരുന്നു പ്രതിയായത്. കഴിഞ്ഞ ദിവസം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

വേണം ജാഗ്രത, കുട്ടികൾക്കും അവർക്ക് ചുറ്റുമുള്ളവർക്കും

കോഴിക്കോട്: തട്ടിക്കൊണ്ടുപോകൽ പോലുള്ള കുറ്റകൃത്യങ്ങൾ വളരെ സർവസാധാരണമല്ലെങ്കിലും പലതരം ക്രിമിനൽ ഇടപെടലുകളിലേക്ക് കുട്ടികൾ അടുത്തകാലത്തായി വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ജാഗ്രത കുട്ടികൾക്കും വേണം അവർക്ക് ചുറ്റുമുള്ളവർക്കും വേണം.

● രക്ഷിതാക്കളുടേത് ഉൾപ്പെടെ അത്യാവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട ഫോൺ നമ്പറുകൾ കുട്ടികളെ പഠിപ്പിക്കണം
● സ്ഥലസൂചനകൾ പറയാനും റോഡ് മുറിച്ചുകടക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാനും പരിശീലിപ്പിക്കണം
● ആയോധനകലകൾ അഭ്യസിച്ചാലും ഇല്ലെങ്കിലും ആരെങ്കിലും പിടിച്ച് മുറുക്കിയാൽ രക്ഷപ്പെടാനുള്ള മാർഗങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കണം ഉദാഹരണം: കടിക്കലും മർമ ഭാഗങ്ങളിൽ ഇടിക്കുകയോ ചവിട്ടുകയോ ചെയ്യുന്നത്
● അപരിചിതർ സ്ത്രീകൾ ആയാൽ പോലും ഒരകൽച്ച വെക്കാനും അവർ എന്തുതന്നാലും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.
● സ്കൂൾ ബാഗിനോട് ചേർന്ന് ഒരു വിസിൽ കൂടി കെട്ടിവെക്കുന്നത് എത്ര ക്ഷീണിച്ച അവസ്ഥയിലും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ സഹായിക്കും.

ചുറ്റുമുള്ളവർ അറിയാൻ

● സ്വന്തം കുട്ടിയല്ലെങ്കിൽപ്പോലും അവർ മോശമായ ഒരു പരിസ്ഥിതിയിലാണെന്ന് തോന്നിയാൽ ഇടപെടണം. ഇടപെടാൻ സാധിച്ചില്ലെങ്കിൽ പോലീസിൽ അറിയിക്കണം
● കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ കണ്ടാൽ പണം നൽകരുത്. പോലീസിൽ അറിയിക്കണം
● പരിചയത്തിലുള്ള ആരുടെയെങ്കിലും വീട്ടിൽ സംശയകരമായ അവസ്ഥയിൽ കുട്ടികളെ കണ്ടാൽ പോലീസിൽ അറിയിക്കാം. അത് ചിലപ്പോൾ അനധികൃത ദത്തുമാകാം
● എന്റെ കുട്ടിയും തെറ്റ് ചെയ്യാം എന്ന ബോധത്തോടെ വേണം കുട്ടികളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ. അവർ വലിയ തെറ്റിലേക്ക് പോകുന്നത് തടയാൻ ഇത് സഹായിക്കും(വിവരങ്ങൾക്ക് കടപ്പാട്: എ. ഉമേഷ്, അസി. കമ്മിഷണർ, കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച്)

--

CHILD PROTECT TEAM KERALA
STATE COMMITTEE OFFICE MANIKOTH
PO MANIKOTH KANHANGAD DISTRICT KASARAGOD
STATE KERALA INDIA PIN CODE 671316
OFFICE PHONE 9446652447
HELP LINE NO 8281998415

https://www.facebook.com/CPTKerala/

www.childprotectteam.com
EMAIL: [email protected]

മാധ്യമമക്കളുടെ പിതൃ ശൂന്യത അബസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..കൊല്ലത്ത് നിന്നും ആറു വയസ്സുകാരിയെ ഒരു സംഘം തട...
30/11/2023

മാധ്യമമക്കളുടെ പിതൃ ശൂന്യത അബസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

കൊല്ലത്ത് നിന്നും ആറു വയസ്സുകാരിയെ ഒരു സംഘം തട്ടികൊണ്ടുപോയി. മാധ്യമങ്ങളും പോലീസും ഉണർന്ന് പ്രവർത്തിച്ചു. തത്സമയ ചർച്ചകളായി.

ഇരുപത് മണിക്കൂറ് ശേഷം കുട്ടിയെ കണ്ടെത്തി. പതിയെ ആളും ആരവങ്ങളും ഒഴിഞ്ഞുപോയി. ഇരകൾ മാത്രം ബാക്കിയായി.

ഇത് ഷാജഹാൻ. കൊല്ലം സ്വദേശി. ആ പിറകിൽ കാണുന്നതാണ് ഷാജഹാനും കുടുംബവും താമസിക്കുന്ന ടാർപ്പായ വലിച്ചുകെട്ടിയ അയാളുടെ വീട്.

അബിഗൽ സാറയെ കാണാതായ ദിവസം പോലീസ് പ്രതിയുടെ രൂപ രേഖ തയ്യാറാക്കി. തയ്യാറാക്കിയ രൂപരേഖയുമായി സാദൃശ്യം തോന്നി പോലീസ് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തുകയും പിന്നാലെ അയാളെ കസ്റ്റഡിയിലെടുത്തു.

കുട്ടിയെ കാണാതായ ദിവസം മുഴുവൻ ഷാജഹാൻ മെഡിസിറ്റി ആശുപത്രിയിലാണ്. മരുമകന് അപകടം സംഭവിച്ചതിനാൽ അയാൾ ആശുപത്രിയിലാണുണ്ടായത്.

ആശുപത്രിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഷാജഹാൻ അവിടെ ഉണ്ടായിരുന്നെന്ന് വ്യക്തമാവുകയും നിരപരാധിയാണെന്ന് കണ്ടെത്തി പോലീസ് വെറുതെവിട്ടു.

അയാളെ അറസ്റ്റ് ചെയ്ത വാർത്ത നിമിഷ നേരം കൊണ്ട് നാട്ടിൽ പരന്നു. അമൃത ടീവിയും സംഘപരിവാർ സൈബർ ക്രിമിനലുകളും വ്യാജ വാർത്ത പ്രചരിപ്പിക്കാൻ മുന്നിൽ നിന്നു.

നിരപരാധിയായ കാരണം പോലീസ് വിട്ടയച്ച ഷാജഹാൻ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോൾ ഒരു സംഘം സംഘപരിവാർ ഭീകരർ അയാളുടെ കൂരയിലേക്ക് ഇടിച്ചുകയറി.

പ്ലാസ്റ്റീക് ഷീറ്റും സിങ്കും വലിച്ചുകെട്ടിയ അയാളുടെ കൂര അവർ അടിച്ചു തകർത്തു. സാധനങ്ങൾ നശിപ്പിച്ചു. അവർ മടങ്ങി.

" എന്റെ ബന്ധുക്കൾ എന്നെ വെറുത്തു. സമൂഹം വരെ എന്നെ വെറുത്തു. എന്റെ വീട് തകർത്തു.
ഞാൻ മുസ്ലിമായത് കാരണം വർഗീയവാദികളായ ആർഎസുഎസുകാര് ചെയ്തുവെച്ചതാണിത്. പേടിച്ച് ജീവനും കൊണ്ടാണ് ഞാന്‍ ഓടിയത്."

" എന്റെ കുടുംബവും കഷ്ടത്തിലാണ്. നാട്ടുകാര് ഓരോന്ന് പറയുന്ന കാരണം പുറത്തിറങ്ങാൻ സാധിക്കുന്നില്ല. "

" അമൃത ടീവിയാണ് ഫോട്ടോയും പേരും വെച്ച് ഒരുപാട് ബുദ്ധിമുട്ടിച്ചത്. കാര്യമറിയാതെ ആരെയും ഇതുപോലെ ഉപദ്രവിക്കരുത് "

മാധ്യമങ്ങൾ കേൾക്കുന്നുണ്ടോ..? പോലീസ് കേൾക്കുന്നുണ്ടോ..? ഭരണകൂടം കേൾക്കുന്നുണ്ടോ..?

" എന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയവർക്കെതിരെ നടപടിയുണ്ടാവണം "

അയാൾ കൈകൂപ്പി നിൽക്കുകയാണ്...!

25/11/2023

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ റാലി

25/11/2023

ഇപ്പം എങ്ങനെയിരിക്കണ്

🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
( Genesis - 25 : 20 )
🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.

🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി..
90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }

🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)

🔰Saint Augustine – (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
10 വയസുള്ള പെൺകുട്ടിയെ ആണ്.

🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.
സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.

🔰King Richard II -1400 AD,
He married a 7 year old girl.

🔰Henry VIII -1500 AD, He married a 6 years old girl.

🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
രമാബായിയെയായിരുന്നു.

🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ്
ചിന്താകതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു.

🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല
എന്ന പെൺകുട്ടിയോട്
തോന്നിയ പ്രേമവും പിന്നീട് AKG യുടെ
ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ
സുശീല ജീവിത പങ്കാളിയായതും ചരിത്രം.

🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ
' എട്ടാം മോതിരം '
വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.

🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.

🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).

🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.

🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
അപ്പോൾ നിങ്ങളെന്ത് പറയും ?
ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലെ മുഹമ്മദ്‌ നബി (സ ) യുടെ
വിവാഹ പ്രായത്തെക്കുറിച്ചാണ് ഉൽക്കണ്ഠയും ചർച്ചകളും.

മനസ്സിലാക്കുക ,
🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും
വെറും ആപേക്ഷികമാണ്.
🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്.
അത് അവരാണ് തീരുമാനിക്കുന്നത്.
🔹വിവരവും , ബോധമുള്ളവർക്ക്
ഇതൊക്കെ അറിയാവുന്നതുമാണ്.
ഇത്രയേ ഉള്ളൂ കാര്യം.

കയ്യടിക്കാം! സല്യൂട്ട് ചെയ്യാം! 'മുലയൂട്ടിയ ഈ പൊലീസമ്മക്ക്! 'അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്...
24/11/2023

കയ്യടിക്കാം! സല്യൂട്ട് ചെയ്യാം! 'മുലയൂട്ടിയ ഈ പൊലീസമ്മക്ക്! '

അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവില്‍ ചികിത്സയിലുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ നാല് മക്കളെയാണ് നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. മറ്റു മൂന്നു കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോഴാണ് ഫീഡിങ് മദർ ആയി ആര്യ മുന്നോട്ട് വന്നത്.
"ഉദരത്തിൽ" ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു വായില്‍ മുലപ്പാൽ നല്‍കി വിശപ്പകറ്റിയ ആര്യ എന്ന കാക്കിയണിഞ്ഞ പോലീസും ആ കുഞ്ഞിൻ്റെ അമ്മയായി.
''താന്‍ പ്രസവിച്ചതല്ലെങ്കിലും തന്‍റെ ഒന്‍പത് മാസമായ മകളെപോലെ കരുതി തന്നെയാണ് ആര്യ കുഞ്ഞിന് മുലയൂട്ടിയത്"
മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ കുഞ്ഞിന് സ്‌നേഹത്തിന്റെ ആര്‍ദ്രമധുരം നല്‍കിയ കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീമതി.എം.എ.ആര്യയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ

22/11/2023

ഉബര്‍ യാത്രക്ക് 100 രൂപ അധികം ഈടാക്കി; പരാതിപ്പെടാൻ നെറ്റിലെ നമ്പറിൽ വിളിച്ചയാൾക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ
https://www.madhyamam.com/n-1228482

നവകേരള സദസ്സ് കാഞ്ഞങ്ങാട്
19/11/2023

നവകേരള സദസ്സ് കാഞ്ഞങ്ങാട്

19/11/2023

നവകേരള സദസ്സ് കാഞ്ഞങ്ങാട്

തിരുവനന്തപുരം/ കാഞ്ഞങ്ങാട്: മികച്ച ബാലസംഘടനക്കുള്ള പുരസ്‌കാരം വീണ്ടും ചൈല്‍ഡ് പ്രൊട്ടക്റ്റ്  ടീമിന് ലഭിച്ചു.*രവീന്ദ്രനാ...
15/11/2023

തിരുവനന്തപുരം/ കാഞ്ഞങ്ങാട്: മികച്ച ബാലസംഘടനക്കുള്ള പുരസ്‌കാരം വീണ്ടും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന് ലഭിച്ചു.*

രവീന്ദ്രനാഥ ടാഗോര്‍ പീസ് ഫൗണ്ടേഷന്‍ മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ഇത്തവണ നേടിയത്.

നവംബര്‍ 14 ശിശുദിനത്തില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി , നടന്‍ അലന്‍സിയര്‍ ലോപ്പസ് , ചെറിയാന്‍ ഫിലിപ്പ് കരമന ജയന്‍ പാലോട് രവി മാങ്കോട് രാധാകൃഷ്ണന്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത
ചടങ്ങില്‍ വെച്ച് നിറഞ്ഞ സദസില്‍ കാട്ടാക്കട എംഎല്‍എ ഐ ബി സതീഷില്‍ നിന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

കഴിഞ്ഞ മാസം ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരവും സംഘടന നേടിയിരുന്നു.

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന ട്രഷറര്‍ ആര്‍ ശാന്തകുമാര്‍ തിരുവനന്തപുരം , വനിതാ കണ്‍വീനര്‍ ഷൈനി കൊച്ചു ദേവസ്വി തൃശൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിഷാല്‍ ആലപ്പുഴ , റജീന മഹീന്‍ തിരുവനന്തപുരം. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഡാനി, ഷൈദ പര്‍വീണ്‍ കണ്ണൂര്‍, ഇകെ കാദര്‍ ചെറുവത്തൂര്‍ എന്നിവരും വിവിധ ജില്ലകളിലെ പ്രതിനിധികളും പങ്കെടുത്തു.

കഴിഞ്ഞ ഏഴ് വര്‍ഷമായി കുട്ടികളുടെ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ പുരസ്‌കാരങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്ന് പുരസ്‌കാരം നല്‍കിയ സംഘടനക്ക് നന്ദി പറഞ്ഞ് കൊണ്ട് സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ പറഞ്ഞു.

ഫോട്ടോ : രവീന്ദ്രനാഥ ടാഗോര്‍ പീസ് ഫൗണ്ടേഷന്‍ മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം കാട്ടാക്കട എംഎല്‍എ ഐ ബി സതീഷില്‍ നിന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ ഏറ്റുവാങ്ങുന്നു

--

CHILD PROTECT TEAM KERALA
STATE COMMITTEE OFFICE MANIKOTH
PO MANIKOTH KANHANGAD DISTRICT KASARAGOD
STATE KERALA INDIA PIN CODE 671316
OFFICE PHONE 9446652447
HELP LINE NO 8281998415
https://www.facebook.com/CPTKerala/
www.childprotectteam.com
EMAIL: [email protected]

കാഞ്ഞങ്ങാട് തിരുവനന്തപുരം : മികച്ച ബാലസംഘടനക്ക് ഉള്ള രവീന്ദ്രനാഥ ടാഗോര്‍ പീസ് ഫൗണ്ടേഷൻ പുരസ്‌കാരത്തിന് കാഞ്ഞങ്ങാട് ആസ്ഥാ...
13/11/2023

കാഞ്ഞങ്ങാട് തിരുവനന്തപുരം : മികച്ച ബാലസംഘടനക്ക് ഉള്ള രവീന്ദ്രനാഥ ടാഗോര്‍ പീസ് ഫൗണ്ടേഷൻ പുരസ്‌കാരത്തിന് കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം അര്‍ഹമായി.* നവംബര്‍ 14 ന് ശിശുദിനത്തില്‍ വൈകീട്ട് തിരുവനന്തപുരം തൈക്കാട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സംഘടന ഏറ്റുവാങ്ങും കഴിഞ്ഞ ഏഴ് വര്‍ഷമായി. കുട്ടികളുടെ സാമൂഹ്യ സുരക്ഷ സംരക്ഷണം ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന സംഘടനക്ക് കേരളത്തില്‍ പതിനാല് ജില്ലകളിലും യുഎഇ യിലും ഡല്‍ഹിയിലും കമ്മിറ്റി ഉണ്ട്.

--

CHILD PROTECT TEAM KERALA
STATE COMMITTEE OFFICE MANIKOTH
PO MANIKOTH KANHANGAD DISTRICT KASARAGOD
STATE KERALA INDIA PIN CODE 671316
OFFICE PHONE 9446652447
HELP LINE NO 8281998415
https://www.facebook.com/CPTKerala/
www.childprotectteam.com
EMAIL: [email protected]

അൽഷിഫ ഗാസയിലെ ആശുപത്രിയിലെ ഇൻകുബേറ്ററുകളിൽ നിന്ന് മാസം തികയാതെ 37 കുഞ്ഞുങ്ങളെ പുറത്തെടുത്തു.  ഇസ്രായേൽ ആക്രമണത്തിലും ഉപര...
13/11/2023

അൽഷിഫ ഗാസയിലെ ആശുപത്രിയിലെ ഇൻകുബേറ്ററുകളിൽ നിന്ന് മാസം തികയാതെ 37 കുഞ്ഞുങ്ങളെ പുറത്തെടുത്തു. ഇസ്രായേൽ ആക്രമണത്തിലും ഉപരോധത്തിലും വൈദ്യുതിയുടെയും ഓക്സിജന്റെയും അഭാവം. ഹൈപ്പോതെർമിയ ഒഴിവാക്കാൻ അവർ ഇപ്പോൾ പുതപ്പിൽ പൊതിഞ്ഞിരിക്കുന്നു. ലളിതമായ വൈദ്യശാസ്ത്ര രീതികൾ ഉപയോഗിച്ചാണ് അവരെ ജീവനോടെ നിലനിർത്തുന്നത്, അവ മരിക്കാനുള്ള അപകടത്തിലാണ് (2 പേർ മരിച്ചു - 11 നവംബർ റിപ്പോർട്ട് ചെയ്തു).

12/11/2023

സമയം രണ്ട് പേർക്കും വിലപ്പെട്ടതാണ്.തിരൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവമാണ്. ആ ചേട്ടന് എന്തായാലും പുതുജന്മാശംസകൾ....*

കേരളത്തിലെ പ്രബുദ്ധരായ ജനത കഷ്ടം...
08/11/2023

കേരളത്തിലെ പ്രബുദ്ധരായ ജനത കഷ്ടം...

Address

Kanhangad
671316

Alerts

Be the first to know and let us send you an email when News Kerala Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Kerala Online:

Videos

Share

Nearby media companies


Other Kanhangad media companies

Show All