Child Protect Team Kerala

Child Protect Team Kerala കുട്ടികളുടെ സംരക്ഷണത്തിനായി ഒരു ജനകീയ സംരക്ഷണ കൂട്ടായ്‌മ (സി.പി.ടി കേരള ) ചൈൽഡ് പ്രൊട്ടക്റ്റ് ടീം
(81)

എന്താണ് സി.പി.ടി

കുട്ടികളുടെ സംരക്ഷണത്തിന് ഒരു ജനകീയ സംരക്ഷണ കൂട്ടായ്മ

രജിസ്ട്രേഷൻ

ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന പേരിൽ സൊസൈറ്റിസ് ആക്ട് പ്രകാരം 2017 ജനുവരിയിൽ കാസർഗോഡ് രജിസ്റ്റർ ചെയ്ത് കേരളത്തിലുടനീളം കുട്ടികളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന.

രജിസ്ട്രേഷൻ നമ്പർ
(KSR/CA/05/2017)


കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മാണിക്കോത്ത് ആസ്ഥാനമായി പ്രവർത്

തിക്കുന്നു.


ഈ സംഘടനയ്ക്ക് കേരളത്തിലെ 14 ജില്ലകൾക്ക് പുറമേ ഇതര സംസ്ഥാനങ്ങളിലും, യുഎഇ, സൗദി, അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ശക്തമായ കമ്മിറ്റികളും പ്രവർത്തകരും ഉണ്ട്. Motto :സുരക്ഷിത ബാല്യം നമ്മുടെ കടമ

മിഷൻ :

കുട്ടികൾക്കെതിരായ അക്രമം, പീഡനം, ചൂഷണം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയും, അവർക്കാവശ്യമായ നിയമസഹായം നൽകുന്നതിനോടൊപ്പം, ആരോഗ്യം , വിദ്യാഭ്യാസം സാമൂഹിക സുരക്ഷ, സാമൂഹിക ക്ഷേമം, പുനരധിവാസം, എന്നീ അവകാശങ്ങൾ എല്ലാ കുട്ടികൾക്കും ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ തുല്യമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാൻ പ്രയത്നിക്കുക.

വിഷൻ :

ഓരോ കുട്ടിയും സ്വന്തം അവകാശങ്ങളെ കുറിച്ച് മനസ്സിലാക്കുകയും, അവ നേടിയെടുക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് പുതു തലമുറയെ വാർത്തെടുക്കുക.


എന്തിനാണ് സിപിടി ?

സമൂഹത്തിൽ കുട്ടികൾ നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്കെതിരെയും, പീഡനങ്ങൾക്കെതിരെയും പ്രവർത്തിക്കുകയും, കുട്ടികൾക്ക് നിയമ സഹായം നൽകുകയും ചെയ്യുന്നതോടൊപ്പം കുട്ടികളിലെ ലഹരി ഉപയോഗങ്ങൾക്കെതിരെയും, വീട് വിട്ടിറങ്ങി പോകുന്ന പ്രവണതയ്‌ക്കെതിരെയും ബോധവൽക്കരണം നടത്തുകയും , കുട്ടികൾക്ക് എതിരെയുള്ള എല്ലാ തരത്തിലുള്ള അക്രമവും തടയാൻ പ്രവർത്തിക്കുക തുടങ്ങി കുട്ടികൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട് അവരുടെ അവകാശങ്ങൾ നേടി കൊടുക്കാനായി പ്രവർത്തിക്കുന്നു.

ഉദ്ദേശ ലക്ഷ്യങ്ങൾ

ജാതി-മത-വർഗ്ഗ-
വർണ്ണ വ്യത്യാസത്തിനതീതമായി വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, സാമൂഹിക നന്മ, എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുക.
കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുക.


നിലവിൽ രക്ഷാകർത്താക്കളില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിന് ആവശ്യമായ സഹായം ചെയ്യുക.



കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതിനെതിരെ പ്രവർത്തിക്കുക


കുട്ടികളെ ഉപയോഗിച്ച് ബാലവേല നടത്തുന്നതിനെതിരെ പ്രവർത്തിക്കുക.


കുട്ടികളെ തട്ടിക്കൊണ്ടുപോവുക, ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രവർത്തിക്കുക.


കാണാതാവുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുക.


കുട്ടികൾക്ക് എതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ പ്രതികരിക്കുകയും, നിയമനടപടികൾ എടുക്കാൻ സഹായിക്കുകയും ചെയ്യുക.

അന്യ സംസ്ഥാനത്തുനിന്ന് വൈകല്യമുള്ള യാചകരെ കൂട്ടമായി കൊണ്ടുവന്ന് കേരളത്തിൽ ഭിക്ഷ എടുപ്പിക്കുന്ന മാഫിയകൾക്ക് തടയിടുക.

സംസ്ഥാനത്തിന് അകത്ത് യാചക പ്രവൃത്തി നടത്തി ജീവിതമാർഗ്ഗം കണ്ടെത്തുന്നവരെ പുനരധിവസിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുക.



മദ്യം, മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങൾ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുക.

കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവൽക്കരണവും ആവശ്യമായ സഹായങ്ങളും നൽകുക.


കുട്ടികളുടെ ക്ഷേമ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട സർക്കാർ, മറ്റു പ്രസ്ഥാനങ്ങൾ തുടങ്ങിയവരുമായി സഹകരിച്ചു പ്രവർത്തിക്കുക.


സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുകയും,
പൊതുജന നന്മയ്ക്ക് മുൻ തൂക്കം നൽകി പ്രവർത്തിക്കുകയും ചെയ്യുക.

സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് സംഘടനയ്ക്ക് തോന്നുന്ന മറ്റു പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക.

സംഘടനയുടെ ഘടന?


സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 15 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവ് മേൽ കമ്മിറ്റിയും,
സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 14 ജില്ലാ കമ്മിറ്റികളും, ജില്ലാ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മണ്ഡലം കമ്മിറ്റികളും അടങ്ങുന്നതാണ് സംഘടനാ സംവിധാനം.
നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കുന്നത്.

സംഘടനയുടെ താഴെ തട്ടിൽനിന്ന് വരുന്ന നിർദ്ദേശങ്ങളും മേൽഘടകത്തിൽ നിന്ന് വരുന്ന നിർദ്ദേശങ്ങളും കൂടിയിയിരുന്ന് ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങളിലൂടെയാണ് നയം രൂപീകരിക്കുന്നത്.

കാലാനുസൃതമായി നയങ്ങൾ സമൂഹ നന്മക്ക് ഉതകുന്ന രീതിയിൽ പുനസൃഷ്ടിച്ചു കൊണ്ടിരിക്കും.

സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈ കൊള്ളുന്നത്.

ആർക്കൊക്കെ സിപിടി യിൽ അംഗമാവാം?

18 വയസ്സ് പൂർത്തിയായ, ലാഭേശ്ച്ചയില്ലാതെ സാമൂഹ്യ പ്രവർത്തനം നടത്താൻ താല്പര്യമുള്ള ആർക്കും സംഘടനയിൽ അംഗമാവാം.
ജില്ലാ കമ്മിറ്റികൾ വഴി ലഭിക്കുന്ന നിശ്ചിത മെമ്പർഷിപ്പ് ഫോറത്തിൽ പേര് വിവരങ്ങളോടൊപ്പം, ഫോട്ടോയും ഏതെങ്കിലും ഒരു ഐഡി പ്രൂഫ് കോപ്പിയും മെമ്പർഷിപ്പ് തുകയും നൽകേണ്ടതാണ്.
മെമ്പർഷിപ് കാലാവധി ഒരുവർഷം ആയിരിക്കും.

പ്രധാന പ്രവർത്തനങ്ങൾ

1. ബോധവൽക്കരണ ക്ലാസ്സുകൾ

ശൈശവം, ബാല്യം, കൗമാരം എന്നീ ഘട്ടങ്ങളിൽ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനും, കുട്ടികളിലെ ലഹരി ഉപയോഗം, ഫോൺ അഡിക്ഷൻ, സൈബർ കുറ്റ കൃത്യങ്ങൾ എന്നിവ ഇല്ലാതാക്കാൻ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ച് വരുന്നു. "പോസിറ്റീവ് പേരെന്റിങ്" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ്സുകൾ നൽകിവരുന്നു.


2. ആശ്വാസ് കൗൺസിലിംഗ് പദ്ധതി

കുട്ടികളിലെ വിവിധ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, ലഹരിക്ക് അടിമപ്പെട്ട കുട്ടികൾ, ഫോൺ അഡിക്ഷൻ ഉള്ള കുട്ടികൾ, പരീക്ഷാ പേടിയുള്ള കുട്ടികൾ എന്നിവർക്കും പ്രത്യേകം കൗൺസിലിംഗ് നടത്തിവരുന്നു. ആശ്വാസ് എന്ന പേരിൽ നടത്തുന്ന കൗൺസിലിംഗ് ജനമൈത്രി പോലീസുമായി സാഹകരിച്ചും അംഗൻവാടികൾ കേന്ദ്രീകരിച്ചും നടത്തിവരുന്നു. ടെലി കൗൺസിലിംഗ് സംവിധാനവും നിലവിലുണ്ട്

3. ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ചികിത്സാ പദ്ധതി

നിർദ്ധനരായ കുടുംബത്തിലെ കുട്ടികൾക്ക് ഉണ്ടാകുന്ന മാരക രോഗങ്ങൾക്ക് സൗജന്യ ചികിത്സ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി ചേർന്ന് ഒരുക്കി വരുന്നു.

4. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സി.പി.ടി മിസ്സിംങ്ങ് ട്രാക്ക് സിസ്റ്റം.

കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സന്നദ്ധ സേവകർ സംഘടനയുടെ മുതൽകൂട്ട്.
ഒരു കുട്ടിയെ കാണ്മാനില്ല എന്ന വിവരം രക്ഷിതാക്കൾ അറിയിച്ചാൽ ആദ്യം സ്ഥലത്തെ സ്റ്റേഷനിൽ പരാതി നൽകാൻ നിർദ്ദേശിക്കും.ശേഷം കുട്ടിയെ കാണാതായിട്ടുള്ള അനൗദ്യോഗിക റിപ്പോർട്ട് കുട്ടികളെ ട്രാക്ക് ചെയ്യുന്ന സർക്കാറിന്റെ സംവിധാനങ്ങളായ പോലീസ് ട്രാഫിക് വിഭാഗം, ബസ്റ്റാന്റ് പരിസരത്ത് ഡ്യൂട്ടി ഉള്ളവരിലേക്കും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, ചൈൽഡ് ലൈൻ തണൽ എന്നിവർക്ക് കൈമാറും.
24 മണിക്കൂറിന് ശേഷവും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എഫ് ഐ ആർ ഇട്ടതിന് ശേഷം രക്ഷിതാക്കളുടെ പൂർണ്ണ സമ്മതപത്രത്തോടെ കുട്ടിയുടെ ഫോട്ടോ ഉൾപ്പടെ സിപിടി ജില്ല ഹെൽപ് ലൈൻ നമ്പറോട് കൂടിയ മിസ്സിംഗ് പോസ്റ്റ് തയ്യാറാക്കി സോഷ്യൽ മീഡിയ, വെബ്‌സൈറ്റ് എന്നിവയിൽ അപ് ലോഡ് ചെയ്ത് കുട്ടിയെ കണ്ടെത്താൻ സഹായിക്കും. കുട്ടിയെ കണ്ടെത്തിയാൽ ക്യാൻസൽ പോസ്റ്റ് പബ്ലിഷ് ചെയ്യും

ഇത്തരത്തിൽ കാണാതാകുന്ന / ഒളിച്ചോടുന്ന കുട്ടികളെ കണ്ടെത്തിയാൽ കുട്ടികൾക്ക് കൗൺസിലിംങ്ങ് കൂടി നൽകിവരുന്നു


5. വ്യാജ വാർത്തകൾ തടയാനും അത് സംബന്ധിച്ച് അന്വേഷണം നടത്താനും _സിപിടി ആക്ഷൻ ഫോഴ്‌സ്

സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ കണ്ടെത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സന്നദ്ധ സേവകർ ഉൾപ്പെടുന്ന സംഘടനയുടെ ആക്ഷൻ ടീം. ലോകത്ത് എവിടെ നടന്നതും കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾ യാതനകൾ വേദനകൾ അക്രമങ്ങൾ എന്നിവയുടെ ഉറവിടം കണ്ടെത്താൻ ആക്ഷൻ ഫോഴ്‌സ് ടീം മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു. ഇരകൾക്ക് നീതി വാങ്ങി നൽകുന്നതിൽ ശ്രദ്ധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

6. ആംബുലൻസ് മിഷൻ ദൗത്യങ്ങൾ മിഷൻ ഗ്രൂപ്പുകൾ


കേരളത്തിൽ അത്യാസന്ന നിലയിലുള്ളതും ജന്മനാ ഗുരുതര രോഗങ്ങൾ ഉള്ളതുമായ നിരവധി കുട്ടികളെ ഹോസ്പിറ്റലുകളിൽ നിന്ന് വിദഗ്ദ്ധ ചികിത്സകൾക്ക് സുരക്ഷിതമായി ഹോസ്പിറ്റലുകളിലേക്ക് കൊണ്ട് പോകാൻ റോഡിലൂടെ വഴിയൊരുക്കാൻ സോഷ്യൽ മീഡിയയുടെ സഹായത്തോടെ പ്രചരണം നടത്തി സുരക്ഷിത യാത്ര ഒരുക്കി നിരവധി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു വരുന്നു. കുട്ടികൾക്കുള്ള സർക്കാർ സൗജന്യ ചികിത്സ സംവിധാനങ്ങളെ കുറിച്ച് വ്യക്തമായ ഗൈഡ് ലൈൻ നൽകുന്നു

7. CPT ദുരന്ത നിവാരണ സേന ഗ്രൂപ്പുകൾ.

മഴക്കാല പ്രളയം,ഉരുൾപൊട്ടൽ വെള്ളപ്പൊക്കം എന്നീ ദുരന്തങ്ങളിൽ പെടുന്നവരെ സഹായിക്കാൻ വിവിധ ഗ്രൂപ്പുകളിലായി 1000 ത്തോളം അംഗങ്ങളിലൂടെ നിരവധി സഹായങ്ങൾ ചെയ്തു വരുന്നു. ദുരന്ത സമയത്ത് മാത്രം പ്രവർത്തിക്കുന്നു. മാധ്യമപ്രവർത്തകരും റെസ്‌ക്യൂ ഉദ്യോഗസ്ഥരും പ്രധാന പങ്ക് വഹിക്കുന്നു. ദുരന്തം എറ്റു വാങ്ങിയവർക്ക് സഹായം എത്തിക്കുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നൽകുന്നു.
വീടില്ലാത്ത നിരാലംബരായ കുട്ടികൾക്ക് ശ്രമദാനങ്ങൾ നടത്തി സുരക്ഷിതവാസ സ്ഥലങ്ങൾ ഒരുക്കി നൽകുന്നു.

8. കുട്ടികളുടെ സഹായത്തിന് ജില്ലകൾ തോറും ഹെൽപ്പ് ലൈൻ നമ്പർ

കുട്ടികളുടെ ജീവിത സുരക്ഷ, സാമൂഹ്യസുരക്ഷ, ആരോഗ്യസുരക്ഷ, നിയമസുരക്ഷ, സംരക്ഷണം എന്നിവ കണക്കിലെടുത്ത് 14 ജില്ലകളിലും സന്നദ്ധ ഭാരവാഹികളുടെ നേതൃത്വത്തിൽ ഹെൽപ് ലൈൻ നമ്പർ കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചു വരുന്നു.

ഭാവി പദ്ധതികൾ

1. സ്കോളർഷിപ്പ്, പോഷകാഹാര കിറ്റ് എന്നിവ നൽകൽ

മതാ പിതാക്കൾ ഇല്ലാത്തതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വർഷത്തിൽ പഠന ചിലവുകൾക്കാവശ്യമായി സ്കോളർഷിപ്പ് നൽകുകയും, എല്ലാ മാസവും പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നു. പൊതുജനങ്ങൾ, മറ്റ് സംഘടനകൾ, സ്പോൺസർമാർ എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.

2. തെരുവ് വിമുക്ത ബാല്യം പദ്ധതി

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്ന് തെരുവോരങ്ങളിൽ കച്ചവടം നടത്തുകയോ, മറ്റ് ജോലികൾ ചെയ്യുകയോ ചെയ്യുന്ന അതിഥി തൊഴിലാളി കുട്ടികളെ കണ്ടെത്തി സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, താമസം എന്നിവ പ്രദാനം ചെയ്യാൻ ഉദ്ദേശിക്കുന്ന പദ്ധതി

Helpline numbers

തിരുവനന്തപുരം 8281998401
കൊല്ലം 8281998402 പത്തനംതിട്ട 8281998403
ആലപ്പുഴ 8281998404
കോട്ടയം 8281998405 ഇടുക്കി 8281998406 എറണാകുളം 8281998407
തൃശ്ശൂർ 8281998408 പാലക്കാട് 8281998409
മലപ്പുറം 8281998410 കോഴിക്കോട് 8281998411
വയനാട് 8281998412 കണ്ണൂർ 8281998413 കാസർഗോഡ് 8281998414

സ്റ്റേറ്റ് ഹെൽപ്പ് ലൈൻ 8281998415

CHILD PROTECT TEAM KERALA
STATE COMMITTEE OFFICE MANIKOTH
KANHANGAD DISTRICT KASARAGOD 671316
PHONE: 9446652447
HELP LINE NO: 8281998415


ACCOUNT DETAILS

INDIAN BANK
A/C.NO6507709177
(Current Account)
IFSC:IDIB000N106 Branch KANHANGAD


https://www.facebook.com/CPTKerala/
www.childprotectteam.com
email: [email protected]

Address

Nileswaram

Alerts

Be the first to know and let us send you an email when Child Protect Team Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Child Protect Team Kerala:

Share

Category

Our Story

കുട്ടികളുടെ സംരക്ഷണം മുന്‍ നിര്‍ത്തി സി.കെ നാസര്‍ കാഞ്ഞങ്ങാട് എന്ന സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരു വ്യക്തിയുടെ ആശയത്തിലൂടെയാണ് വാട്ട്സ് ആപ്പിലൂടെ 2016 നവംബര്‍ മാസം 26 ന് കാസര്‍കോഡ്, കാഞ്ഞങ്ങാടില്‍ സംഘടനക്ക് തുടക്കം കുറിക്കുന്നത്. ഇതേ ആശയം മനസ്സില്‍ കൊണ്ട് നടന്ന ഒരു സമൂഹം ഒപ്പം ചേര്‍ന്നപ്പോള്‍ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി ഇരുപതിനായിരത്തില്‍ പരം അംഗങ്ങളോടെ വലിയ ഒരു സംഘടനയാവാന്‍ സാധിച്ചു. 2017 ജനുവരിയില്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത് (Reg No: KSR/CA/5/2017) സംസ്ഥാനത്ത് 14 ജില്ലാ കമ്മിറ്റികളും,അവയ്ക്ക് കീഴെ മണ്ഡലം കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനക്ക് 9 വനിത വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉള്‍പ്പെടെ 74 ഗ്രൂപ്പുകള്‍ ഉണ്ട്. ചുരുങ്ങിയ കാലയളവില്‍ കേരളത്തില്‍ വീട് വിട്ട് ഇറങ്ങിയ 156 ഓളം കുട്ടികളെ തിരികെ വീട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്,. മുംബൈക്ക് ട്രയിന്‍ കയറ്റി വിട്ട് കാണാതായ ആര്യനെയും അമൃതയെയും കണ്ടെത്താന്‍ സഹായിക്കുകയും അവരെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് മന്ത്രിക്കും സി ഡബ്ല്യൂ സി ക്കും നിവേദനം നല്‍കി. പാലക്കാട് അട്ടപ്പള്ളത്ത് മരണപ്പെട്ട സഹോദരിമാരുടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ആക്ഷന്‍ കമ്മിറ്റിയില്‍ പ്രധാന ഭാരവാഹികളായി ചേര്‍ന്ന് സംഘടന പ്രവര്‍ത്തിച്ചു വരുന്നു. കാസര്‍ഗോഡ് നെല്ലിക്കട്ടയിലെ ആമുവിന്റെ പത്ത് അംഗ കുടുംബത്തെ സമുഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ട് വന്ന് നാല് കുട്ടികളെ സ്‌കൂളിലയക്കാനുള്ള സംവിധാനം ഒരുക്കി. കുടുംബത്തിന് കക്കൂസും കുടിവെള്ളവും വീട് നവീകരണത്തിനും നേതൃത്വം നല്‍കി. ഒന്നര ലക്ഷത്തോളം രൂപ വിവിധ വ്യക്തികളുടെയും സന്നദ്ധ സംഘടനയുടെയും നേതൃത്വത്തില്‍ അവര്‍ക്കുവേണ്ടി ചിലവഴിച്ചു. ഇടുക്കിയില്‍ കുടിയിറക്കപ്പെട്ട ബബിതയെയും മകളെയും കണ്ട് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. സ്‌കുളുകളില്‍ ബോധവല്‍കരണത്തിന് കാഞ്ഞങ്ങാട് മാണിക്കോത്ത് ഗവ: ഫിഷറീസ് സ്‌കൂളിലും മലപ്പുറത്ത് മക്കരപ്പറമ്പ സ്‌കൂളിലും, കൊല്ലത്ത് യൂനുസ് എഞ്ചിനീയറിംങ്ങ് കോളേജിലും, ബദിയടുക്ക മാര്‍പ്പനടുക്കയിലും തുടക്കം കുറിച്ചു. ഇന്ന് കേരളത്തില്‍ ഉടനീളം കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി വരുന്നു. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ മാതാവില്ലാത്ത 8 കുട്ടികളടങ്ങുന്ന കുടുംബത്തെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് അടിയന്തര ശസ്ത്രക്രിയക്കായി, തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിക്കേണ്ടി വന്ന ലൈബഫാത്തിമ എന്ന കുഞ്ഞിനെ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കി എത്രയും വേഗം എത്തിക്കുന്നതിനായി, സിപിറ്റി മിഷന്‍ ഗ്രൂപ്പ് വഴി എല്ലാ കേരളത്തില്‍ ഉടനീളമുള്ള പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയും, വാട്സപ്, വയര്‍ലെസ് ആക്കിയും പ്രവര്‍ത്തിച്ചു. ഇന്ന് ആ കുഞ്ഞ് സുഖമായിരിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനും, സുരക്ഷയ്ക്കും വേണ്ടി സജീവമായി പ്രവര്‍ത്തിച്ച് വരുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയോടൊപ്പം ചേരുവാന്‍, എല്ലാ സന്മനസ്സുകളെയും ക്ഷണിക്കുന്നു.

Nearby media companies


Other Nileswaram media companies

Show All