East Eleri Media

East Eleri Media പ്രാദേശിക വാർത്തകൾ

Big Breakingപാർലിമെന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ജെയിംസ് പന്തമ്മാക്കൽ..!!
16/03/2024

Big Breaking

പാർലിമെന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ജെയിംസ് പന്തമ്മാക്കൽ..!!

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26ന്
16/03/2024

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26ന്

08/03/2024
കാസര്‍ഗോഡ് എം എല്‍ അശ്വനി
02/03/2024

കാസര്‍ഗോഡ് എം എല്‍ അശ്വനി

കേരള സർക്കാരിന് കീഴിലെ  പട്ടികവർഗ്ഗ  വികസന വകുപ്പ്  അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി 2022-23 ഉൾപ്പെടുത്തി  തൃക്കരിപ്പൂർ മണ്...
29/02/2024

കേരള സർക്കാരിന് കീഴിലെ പട്ടികവർഗ്ഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി 2022-23 ഉൾപ്പെടുത്തി തൃക്കരിപ്പൂർ മണ്ഡലത്തില്‍ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ചേറങ്കല്ല്- കുണ്ടാരം, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ താലോല പൊയിൽ എന്നീ കോളനികൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് 2 കോടി രൂപ അനുവദിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ജനവിഭാഗം അധിവസിക്കുന്നതും, വികസന പ്രവർത്തനങ്ങൾ ആവശ്യമുള്ളതുമായ കോളനികൾ സംസ്ഥാന സർക്കാറിന്റെ പട്ടികവർഗ്ഗ വികസന വകുപ്പ് എംഎൽഎമാരുടെ ശുപാർശ അനുസരിച്ചാണ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്നത്.

ഈ പദ്ധതിയിൽ വ്യക്തിഗത ഗുണഭോക്തൃ പ്രവർത്തികളായ ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം, ശുചിമുറി നിർമ്മാണം, ശുചിമുറി റിപ്പയർ എന്നിവയ്ക്ക് പുറമേ കുടിവെള്ള പദ്ധതി നിർമ്മാണം, തെരുവുവിളക്ക്, സ്ഥാപിക്കൽ കോളനിക്കകത്തെ റോഡ് നിർമ്മാണം, കമ്മ്യൂണിറ്റിഹാൾ നിർമ്മാണം തുടങ്ങിയ പ്രവർത്തികൾ ആവശ്യാനുസരണം ഏറ്റെടുക്കാവുന്നതാണ്.

മാലിന്യനിർമാർജനം : ബിയോബിന്നുകൾ വിതരണം ചെയ്തു.  2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി  ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥ...
23/02/2024

മാലിന്യനിർമാർജനം : ബിയോബിന്നുകൾ വിതരണം ചെയ്തു. 2023-24 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥാപനങ്ങൾ, അംഗൻവാടികൾ, സ്കൂളുകൾ എന്നിവക്ക് സൗജന്യമായി ബയോ ബിന്നുകൾ വിതരണം ചെയ്തു.
അടുക്കള മാലിന്യങ്ങളെ ജൈവ വളം ആക്കി മാറ്റുന്നത്തിനുള്ള താണ് ബയോ ബിന്നുകൾ.വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് മുത്തോലി നിർവഹിച്ചു. മേഴ്‌സി മാണി, ലാലു തെങ്ങുംപ്പള്ളി, ചിറ്റാരിക്കൽ പോലീസ് സബ് ഇൻസ്‌പെക്ടർ അരുണൻ,ഹെഡ് ക്ലാർക്ക് അനീഷ് വരക്കാട്, വി ഇ. ഒ വിനു,തുടങ്ങിയവർ സംബന്ധിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യകണ്ണി ജയ്സൺ മുകളേൽ കീഴടങ്ങി. കോടതി നിർദ്ദേശപ്രകാരം മ്യൂസിയം പൊലീസ് സ...
29/01/2024

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യകണ്ണി ജയ്സൺ മുകളേൽ കീഴടങ്ങി. കോടതി നിർദ്ദേശപ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ജയ്സൺ കീഴടങ്ങിയത്. ജയ്സണെ പൊലീസ് അറസ്റ്റ് ചെയ്തു. സിആർ കാർഡ് ആപ്പ് നിർമ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്സൺ.

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.............
31/12/2023

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.............

ചിറ്റാരിക്കാൽ മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും പ്രദർശന നഗരിയുടെ കാൽനാട്ടു കർമ്മവും നടത്തി. #ചിറ്റാരിക്കാൽ: ജ...
27/12/2023

ചിറ്റാരിക്കാൽ മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും പ്രദർശന നഗരിയുടെ കാൽനാട്ടു കർമ്മവും നടത്തി.

#ചിറ്റാരിക്കാൽ: ജനുവരി 11 മുതൽ 22 വരെ ചിറ്റാരിക്കാലിൽ വെച്ച് നടക്കുന്ന മെഗാ കാർണിവൽ - 'ചിറ്റാരിക്കാൽ മഹോത്സവത്തിന്റെ' സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും പ്രദർശന നഗരിയുടെ കാൽനാട്ടു കർമ്മവും നടത്തി. ഓഫീസ് ഉദ്ഘാടനം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, കാൽനാട്ടുകർമ്മം തോമാപുരം സെൻറ് തോമസ് ഫൊറോന വികാരി ഫാദർ മാർട്ടിൻ കിഴക്കേത്തലക്കൽ, ഗേയ്റ്റ് പാസ് വിതരണ ഉദ്ഘാടനം ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവർ നിർവഹിച്ചു. ചടങ്ങിൽ കിഴക്കൻകാവ് കിരാശ്വര ധർമ്മശാസ്താ ക്ഷേത്രം പ്രസിഡണ്ട് എം കെ സാലു അധ്യക്ഷനായി. ക്ഷേത്രം മേൽശാന്തി ബാലഗോവിന്ദ ഭട്ട് ഭദ്രദീപം തെളിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് കുത്തിയ തോട്ടിൽ, ജെയിംസ് പന്തമാക്കൽ, ഡെറ്റി ഫാൻസിസ്, സോണിയ വേലായുധൻ, ജിജി തച്ചാർകുടിയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡണ്ട് ഷിജോ നഗരൂർ, എം വത്സലൻ, സനൽകുമാർ, കെ പി വിനോദ്, ടി ജി ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ രണ്ടാം എഡിഷൻന് തുടക്കം...നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യ്തു.
23/12/2023

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ രണ്ടാം എഡിഷൻന് തുടക്കം...
നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യ്തു.

കാറ്റാംകവല മറ്റപ്പള്ളി വളവിൽ വീണ്ടും അപകടം..മലയോര ഹൈവേയിൽ പെട്ട കാറ്റാം കവല വളവിൽ കർണ്ണാടക ഷിമോഗയിൽ നിന്നും  ശബരിമലയിൽ പ...
20/12/2023

കാറ്റാംകവല മറ്റപ്പള്ളി വളവിൽ വീണ്ടും അപകടം..

മലയോര ഹൈവേയിൽ പെട്ട കാറ്റാം കവല വളവിൽ കർണ്ണാടക ഷിമോഗയിൽ നിന്നും ശബരിമലയിൽ പോയി തിരിച്ചു വരുമ്പോൾ തീർത്ഥാടകരുടെ ബസ് മറിഞ്ഞു. പത്തോളം പേർക്ക് പരിക്ക് .പരിക്കേറ്റവരെ ചെറുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അറിയിപ്പ്******************നല്ലൊമ്പുഴ - ബോംബെ മുക്ക്  റോഡിൽ ടാറിങ് പ്രവൃത്തി  നടക്കുന്നതിനാൽഡിസംബർ 17  ഞായറാഴ്ച മുതൽ ഡിസ...
16/12/2023

അറിയിപ്പ്
******************

നല്ലൊമ്പുഴ - ബോംബെ മുക്ക് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ
ഡിസംബർ 17 ഞായറാഴ്ച മുതൽ ഡിസംബർ 21 ചൊവ്വാഴ്ച വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും അടച്ചിടും.ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള കൂടിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുന്നതാണ്.
യാത്രക്കാർ കാര -ചിറ്റാരിക്കൽ, പൊങ്കൽ റോഡുകൾ ഉപയോഗിച്ചു കൊണ്ട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

കാസർകോട് ജില്ലാ സ്കൂൾ കലോത്സവംഹയർ സെക്കന്ററി തലത്തിൽകമ്പല്ലൂർ സ്കൂൾ ജേതാക്കൾ
10/12/2023

കാസർകോട് ജില്ലാ സ്കൂൾ കലോത്സവം
ഹയർ സെക്കന്ററി തലത്തിൽ
കമ്പല്ലൂർ സ്കൂൾ ജേതാക്കൾ

വ്യാജ ഐഡി കാർഡ് ;ജെയ്സൺ മുകളേലിനെ പോലീസ് ചോദ്യം ചെയ്യുന്നു..യൂത്ത് കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ...
04/12/2023

വ്യാജ ഐഡി കാർഡ് ;
ജെയ്സൺ മുകളേലിനെ പോലീസ് ചോദ്യം ചെയ്യുന്നു..

യൂത്ത് കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ ജെയ്സൺ മുകളേലിനെ പോലീസ് ചോദ്യം ചെയ്യുന്നു.വ്യാജ ഐഡി തട്ടിപ്പിന്റെ സൂത്രധാരനാണ് ഈസ്റ്റ്‌ എളേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കൂടിയായ ജെയ്സൺ. ടോമിൻ മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജെയ്സന് കുരുക്ക് വീണത്.

അതേസമയം ജെയ്സന്റെ മൊബൈൽ ഫോണും ഡിജിറ്റൽ ഡിവൈസുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് വരുന്നു.ഉന്നത നേതാക്കൾ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ ജെയ്സണെ ചോദ്യം ചെയ്യുകവഴി വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.

തൃക്കരിപ്പൂർ മണ്ഡലം നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു...
19/11/2023

തൃക്കരിപ്പൂർ മണ്ഡലം നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു...

യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് വ്യാജ ഐഡി വിവാദം..യൂത്ത് കോൺഗ്രസ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ്...
17/11/2023

യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് വ്യാജ ഐഡി വിവാദം..

യൂത്ത് കോൺഗ്രസ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ ഉപയോഗിച്ച ആപ്പിൽ മദർ കോഡായി ഉപയോഗിച്ചിരിക്കുന്നത് ചിറ്റാരിക്കാൽ ആയന്നൂർ സ്വദേശി ടോമിൻ മാത്യു എന്നയാളുടേതാണെന്ന് കണ്ടെത്തൽ. എന്നാൽ ഇത് അദ്ദേഹത്തിന്റെ അറിവോടെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കേന്ദ്ര ഏജൻസികളും മറ്റും നടത്താനിരിക്കുന്ന അന്വേഷണത്തിൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.

ഇതുമായി തനിക്ക് അറിവില്ലെന്നും എന്നാൽ കാർഡ് ഉണ്ടാക്കുന്നതിനായി യൂത്ത് കോൺഗ്രസ്‌ നേതാക്കൾ തന്നെ സമീപിച്ചിരുന്നതായും ടോമിൻ ഒരു മാധ്യമത്തോട് പറഞ്ഞു. ഇത് ഈസ്റ്റ്‌ എളേരിയിലെ ഉൾപ്പെടെ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുകയാണ്..

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻഇമേജ് പരിസ്ഥിതി മിത്രാ അവാർഡ് 2023 ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം ഏറ്റുവാങ്ങി..ചിറ്റാരിക്...
12/11/2023

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ഇമേജ് പരിസ്ഥിതി മിത്രാ അവാർഡ് 2023 ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം ഏറ്റുവാങ്ങി..

ചിറ്റാരിക്കാൽ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ഇമേജ് പരിസ്ഥിതി മിത്രാ അവാർഡ് 2023 ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം ഏറ്റുവാങ്ങി.അമ്പത് ബെഡിൽ താഴെയുള്ള ആശുപത്രികളുടെ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ് ഇരുപത്തിയഞ്ചിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം സ്വന്തമാക്കിയത്.

ഉപയോഗിച്ച് കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളുടെയും മറ്റും മാലിന്യം കൃത്യമായി നിർമാർജനം ചെയ്യുകയും തരം തിരിക്കുകയും ലേബൽ ചെയ്ത് ഇമേജിനു കൈമാറി വരികയും ഇടപാടുകൾ കൃത്യമായി ചെയ്യുകയും ചെയ്യുന്ന ആശുപത്രികളെയാണ് അവാർഡിന് പരിഗണിക്കുക.മെഡിക്കൽ ഓഫീസർ ഡോ. സൂര്യ രാഘവന്റെയും, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ടി ശ്രീനിവാസന്റെയും നേതൃത്വത്തിൽ മികവുറ്റ രീതിയിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. സംസ്ഥാന സർക്കാരിന്റെ മറ്റു നിരവധി അവാർഡുകളും ഇതിനു മുൻപും നേടിയിട്ടുണ്ട്..

അവാർഡ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി. ടി ശ്രീനിവാസൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് മുത്തോലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി..

വീണ്ടും വിജയത്തിള ക്കവുമായി സച്ചു സതീഷ്..കമ്പല്ലൂർ സ്കൂളിൽ വെച്ച് നടന്ന ചിറ്റാരിക്കാൻ ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായ ര...
10/11/2023

വീണ്ടും വിജയത്തിള ക്കവുമായി സച്ചു സതീഷ്..

കമ്പല്ലൂർ സ്കൂളിൽ വെച്ച് നടന്ന ചിറ്റാരിക്കാൻ ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം വർഷവും വിജയക്കുത്തിപ്പ് തുടരുകയാണ് സച്ചു സതീഷ് എന്ന കൊച്ചു മിടുക്കൻ. ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നീ മൂന്നിനങ്ങളിലും എ ഗ്രേഡോടെ സച്ചു ഒന്നാം സ്ഥാനം നിലനിർത്തി. കടുമേനി സർക്കാരി സ്വദേശിയായ ഈ മിടുക്കൻ ചിറ്റാരിക്കാൽ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ്.

കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സച്ചു മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനം നേടിയിരുന്നു.

അറബിക്ക് കലോത്സവം LP വിഭാഗംഒന്നാം സ്ഥാനം S.N.D.P.A.U.P.S കടുമേനി .രണ്ടാം സ്ഥാനം GHSS. പരപ്പ  UP വിഭാഗംഒന്നാം സ്ഥാനം അൽ ബ...
10/11/2023

അറബിക്ക് കലോത്സവം
LP വിഭാഗം
ഒന്നാം സ്ഥാനം S.N.D.P.A.U.P.S കടുമേനി .
രണ്ടാം സ്ഥാനം GHSS. പരപ്പ

UP വിഭാഗം

ഒന്നാം സ്ഥാനം അൽ ബുക്രിയ E.M.School കുന്നുംകൈ,
A.U.P.S.കുന്നുംകൈ

രണ്ടാം സ്ഥാനം GHSS Parappa

HS വിഭാഗം
ഒന്നാം സ്ഥാനം HSS വരക്കാട്
രണ്ടാം സ്ഥാനം GHSS പരപ്പ

#കലോത്സവം

സംസ്കൃതോത്സവം18 ൽ 18 ഇനങ്ങളും പൂർത്തിയായപ്പോൾയൂ.പി.വിഭാഗത്തിൽ കടുമേനിഎസ്.എൻ.ഡി.പി. യൂ.പി.സ്ക്കൂൾ 86 പോയിന്റ് നേടി ഒന്നാം...
10/11/2023

സംസ്കൃതോത്സവം
18 ൽ 18 ഇനങ്ങളും പൂർത്തിയായപ്പോൾ

യൂ.പി.വിഭാഗത്തിൽ കടുമേനി
എസ്.എൻ.ഡി.പി. യൂ.പി.സ്ക്കൂൾ 86 പോയിന്റ് നേടി ഒന്നാം സ്ഥാനം :

79 പോയിന്റ് നേടി എസ്.കെ.ജി.എം എ യൂ.പി. സകൂൾ രണ്ടാം സ്ഥാനത്ത്.

സംസകൃതോത്സവം Hs

84 പോയിന്റ് നേടി വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്ത്.

73 പോയിന്റ് നേടി GHSS parappa രണ്ടാം സ്ഥാനം

#കലോത്സവം

   #കലോത്സവം
10/11/2023

#കലോത്സവം

ഈസ്റ്റ്‌ എളേരി പഞ്ചായത്തിൽ എബിസിഡി ക്യാമ്പയിൻ  11/11/23 ശനിയാഴ്ച  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഈസ്റ്റ്‌ എളേരി  ഗ്ര...
10/11/2023

ഈസ്റ്റ്‌ എളേരി പഞ്ചായത്തിൽ എബിസിഡി ക്യാമ്പയിൻ 11/11/23 ശനിയാഴ്ച

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഈസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്തിലെ
പട്ടികവർഗ വിഭാഗത്തിൽ പെട്ട മുഴുവൻ ആളുകൾക്കും അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്നതിനുള്ള എബിസിഡി ( അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡിജിറ്റലൈസേഷൻ ഡോക്യുമെന്റ്സ് ) ക്യാമ്പയിൻ ശനിയാഴ്ച തോമാപുരം സെന്റ്. തോമസ് എൽ. പി. സ്കൂളിൽ നടക്കും

ആധാർ കാർഡ്, ഇലക്ഷന് ഐഡി കാർഡ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് , ജനന സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്തവർക്ക് അത് ലഭ്യമാക്കുന്നതിനും, ഇത്തരം രേഖകളിലെ തെറ്റുകൾ തിരുത്തുന്നതിനുമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ 9.00 മണി മുതൽ തോമാപുരം സെന്റ്. തോമസ് എൽ. പി. സ്കൂളിൽ വെച്ചാണ് ക്യാമ്പയിൻ നടത്തപ്പെടുന്നത്.

ജില്ലാ അക്ഷയ കേന്ദ്രം,വെള്ളരിക്കുണ്ട് താലൂക്ക് ഇലക്ഷൻ വിഭാഗം, താലൂക്ക് സപ്ലൈ ഓഫീസ്, ചിറ്റാരിക്കൽ കാനറാ ബാങ്ക്, പട്ടിക വർഗ ഡിപ്പാർട്ട്മെന്റ് എന്നിവരുടെ

നേതൃത്വത്തിൽ 15 ഓളം കൗണ്ടറുകൾ ആണ് സജ്ജം ആക്കുന്നത്.

രാവിലെ 10. 00 മണിക്ക് ജില്ലാ കളക്ടർ ശ്രീ. കെ. ഇമ്പശേഖരൻ ക്യാമ്പ് ഉൽഘാടനം ചെയ്യും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ജോസഫ് മുത്തോലി അധ്യക്ഷനാവും.

ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവം വെള്ളിയാഴ്ച സമാപിക്കും #കമ്പല്ലൂർ : കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നവംബർ ഏഴിന് ...
09/11/2023

ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവം വെള്ളിയാഴ്ച സമാപിക്കും
#കമ്പല്ലൂർ : കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നവംബർ ഏഴിന് ആരംഭിച്ച ചിറ്റാരിക്കാൽ ഉപജില്ലാ സ്ക്കൂൾ കലോത്സവം വെള്ളിയാഴ്ച(10 ന] സമാപിക്കും'. വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ അഡ്വ ജോസഫ് മുത്തോലി അധ്യക്ഷത വഹിക്കും .

#കലോത്സവം

Address

Chittarikkal
Kanhangad
670511

Telephone

+917593979401

Website

Alerts

Be the first to know and let us send you an email when East Eleri Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to East Eleri Media:

Videos

Share

Nearby media companies


Other Media/News Companies in Kanhangad

Show All