Ullas Antony

Ullas Antony ഒരു പാവം പാലാക്കാരൻ പ്രവാസി . പ്പോ ജിദ്ദയിൽ.. കൂട്ടുപ്രതി കുട്ടനാട്ടുക്കാരി..

ഇത് എന്റെ ജീവിതമാണ് .ജീവിതത്തില് ഞാന് സഞ്ചരിച്ച വഴികള് ,ഞാന് കണ്ട ജീവിതങ്ങള് ,പ്രവാസികളുടെ സ്വപ്നങ്ങള് , പ്രവാസി വാര്ത്തകള് ,അവനു മാത്രം അറിയാവുന്ന അവന്റെ വിഷമങ്ങള് ,എന്റെ ജീവിതത്തില് വഴിത്തിരിവുകള് .അതില് പ്രധാനവും ഈ മണല്തീരത്തില് എത്തി പെട്ടതിന് ശേഷവും അതിനു മുന്പുള്ളതും ..അത് ഞാന് നിങ്ങളുമായി പങ്കു വയ്ക്കാം .കൂടെ ഇവിടെ ഈ തിളച്ചു മറിയുന്ന ചൂടില് തളിര്ക്കുകയും തളരുകയും ചെയ്ത ജീവിതങ്ങളും. പ്രവാസിക

ളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഏകദേശം ഒന്നാണ് .അതിനാല് ഇതിലെ ചില സംഭവങ്ങള് നിങ്ങള്ക്ക് പരിച്ചയമുല്ലതോ നിങ്ങളുടേതോ ആണെകില് അത് തികച്ചും യാത്രിചികം മാത്രം.നിങ്ങളുടെ ജീവിതങ്ങള് ഇവിടെ പകര്ത്തുകയല്ല .പകരം നമ്മള് പരിചയിച്ചിട്ടുള്ള നമ്മുടെ മാത്രം വിഷമങ്ങളിലേക്ക് ഒരു എത്തി നോട്ടം ..

തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്ന...
02/03/2024

തങ്ങൾ വിട്ടുപോന്ന സ്ഥലത്തെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നതെങ്കിൽ, അവിടേക്കുതന്നെ മടങ്ങിച്ചെല്ലാൻ അവസരം ഉണ്ടാകുമായിരുന്നു. ഇപ്പോഴാകട്ടെ, അവർ അതിനേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്‌ക്കുന്നു. അവരുടെ ദൈവം എന്നു വിളിക്കപ്പെടുന്നതിൽ ദൈവം ലജ്ജിക്കുന്നില്ല. അവർക്കായി അവിടുന്ന് ഒരു നഗരം തയ്യാറാക്കിയിട്ടുണ്ടല്ലോ. (ഹെബ്രായർ 11:14-16)

വിചിന്തനം
ഹെബ്രായർക്കുള്ള ലേഖനത്തിലെ പതിനൊന്നാം അദ്ധ്യായത്തിലെ പ്രധാന പ്രതിപാദ്യം വിശ്വാസമാണ്. ദൈവവിശ്വാസത്തെക്കുറിച്ച് അറിവുനൽകുന്നതിനായി ലേഖകൻ പഴയനിയമത്തിലെ നിരവധി പ്രമുഖരുടെ ഉദാരഹരണങ്ങൾ വായനക്കാരുടെ മുന്പിൽ നിരത്തുന്നുണ്ട്. വിശ്വാസം മൂലം സഹോദരനെക്കാൾ ശ്രേഷ്ഠമായ ബലിയർപ്പിച്ച ആബേൽ മുതൽ പൂർവ പിതാക്കന്മാരെക്കുറിച്ചും ന്യായാധിപൻമാരെക്കുറിച്ചും രാജാക്കന്മാരെകുറിച്ചും പ്രവാചകന്മാരെക്കുറിച്ചുമെല്ലാമുള്ള പരാമർശങ്ങൾ ഈ അധ്യായത്തിൽ കാണാവുന്നതാണ്. ദൈവത്തെ വളരെയധികം സ്നേഹിക്കുകയും ദൈവഹിതം അനുസരിച്ചു ജീവിക്കാൻ ഒട്ടേറെ കഷ്ടതകൾ അനുഭവിക്കുകയും ചെയ്തവരായിരുന്നു അവരിൽ എല്ലാവരും തന്നെ. രക്ഷകന്റെ വരവിനായി ലോകത്തെ ഒരുക്കുന്നതിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്.

ദൈവത്തോട് വിശ്വസ്തത പുലർത്തിയിരുന്നപ്പോഴും ഇവരിൽ പലർക്കും പലവിധത്തിലുള്ള വീഴ്ചകൾ സംഭവിച്ചു എന്നുള്ള കാര്യം ഈ അവസരത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. ദൈവത്തോടുള്ള അവരുടെ സ്നേഹം വർണ്ണിക്കുന്നതുപോലെതന്നെ അവർക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചും വിശുദ്ധ ഗ്രന്ഥം വ്യക്തമായ വിവരണം നൽകുന്നുണ്ട്. നോഹയുടെ മദ്യപാനം അവന്റെ മകനായ ഹാമിന്റെ നാശകാരണമായി പരിണമിച്ചു (ഉൽപത്തി 9:18-27). അബ്രാഹത്തിന്റെ വിശ്വാസത്തെ പലപ്പോഴും ഭീരുത്വം കീഴടക്കിയിരുന്നു (ഉൽപത്തി 12:10-16). പിതാവിനെപ്പോലെതന്നെ, സ്വന്തം സുരക്ഷയെക്കുറിച്ചു ആകുലതയുണ്ടായപ്പോൾ ഭാര്യയെ സഹോദരിയെന്ന്‌ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ ഇസഹാക്കും നിർബന്ധിതനായി (ഉൽപത്തി 26:6-11). യാക്കോബ് ഒരു വഞ്ചകനും മറ്റുള്ളവരുടെ ദുർബലതകൾ മുതലെടുക്കുന്നവനും ആയിരുന്നു. അവൻ സഹോദരനെ കൊതിപ്പിച്ചു കടിഞ്ഞൂൽ പുത്രന്റെ അവകാശവും (ഉൽപത്തി 25:27-34), പിതാവിനെ കബളിപ്പിച്ചു അനുഗ്രഹവും സ്വന്തമാക്കി (ഉൽപത്തി 27:1-29). ജോസഫിന്റെ പൊങ്ങച്ചവും വിവേകരഹിതമായ പെരുമാറ്റവും അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ ജനിക്കാൻ കാരണമായി (ഉൽപത്തി 37:5-11).

ദൈവത്തിന്റെ ഉപകരണമായി ഇസ്രായേൽക്കാരുടെയിടയിൽ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച മോശയുടെ വീഴ്ചയ്ക്ക് കാരണമായിത്തീർന്നത് അഹങ്കാരമാണ് (സംഖ്യ 20:10-12). ദുർബലനും സംശയമനസ്കനുമായിരുന്നു ഗിദെയോൻ (ന്യായാധിപന്മാർ 6:33-40). ഒരു സ്ത്രീയുടെ വശീകരണത്തിന് അടിമയായി സ്വയം നശിച്ചവനാണ് സാംസൺ (ന്യായാധിപന്മാർ 16:15-21). വേശ്യാപുത്രനും ഒരു നീചസംഘത്തോടൊപ്പം കൊള്ള ചെയ്തു നടന്നിരുന്നവനുമാണ് ജഫ്‌താ (ന്യായാധിപന്മാർ 11:1-3). അവൻ പ്രതിജ്ഞ നിറവേറ്റാനായി സ്വന്തം മകളെ ദഹനബലിയായി നൽകി (ന്യായാധിപന്മാർ 11:34-40). സ്വന്തം തെറ്റ് മറച്ചുവയ്ക്കുന്നതിനായി കൊലപാതകം ചെയ്യാൻപോലും ദാവീദ് മടികാണിച്ചില്ല (2 സാമുവൽ 11:1-27). ഇസ്രായേലിന്റെ ന്യായാധിപനും പ്രധാന പുരോഹിതനുമായിരുന്നിട്ടും സ്വന്തം മക്കളെ നേർവഴിക്ക് നടത്താൻ സാമുവലിന് കഴിഞില്ല (1 സാമുവൽ 8:1-3).

ഇങ്ങനെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തോട് വിശ്വസ്ഥത കാണിക്കുന്നതിൽ പരാജയപ്പെട്ടവരാണ് പഴയനിയമ പിതാക്കന്മാർ എല്ലാവരുംതന്നെ. തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി പശ്ചാത്താപത്തോടെ തിരികെ വരാൻ തയ്യാറായപ്പോൾ അവരെ വിശ്വാസത്തിന്റെ മാതൃകയായി വരുംതലമുറകൾക്ക് പരിചയപ്പെടുത്താൻ ദൈവം തയാറായി. ദൈവത്തിന്റെ ഈ സ്നേഹം തിരിച്ചറിഞ്ഞ അവരാകട്ടെ തങ്ങൾ പിന്നിട്ടുപോന്നവയെക്കുറിച്ചു ചിന്തിക്കാതെ അവയേക്കാൾ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്‌ഷ്യം വയ്ക്കുകയും ചെയ്തു.

വിശ്വാസത്തിന്റെ സന്ദേശവാഹകരായി കുറ്റങ്ങളും കുറവുകളുമുള്ളവരെ ഉയർത്തിക്കാണിക്കുകവഴി ദൈവം എന്താണ് നമ്മോട് പറയുന്നത്? നമ്മുടെ പരാജയങ്ങളെയും പാപങ്ങളെയുംപ്രതി ലജ്ജിക്കുന്ന ഒരു ദൈവമല്ല നമ്മുടെ ദൈവം എന്നല്ലേ. നമ്മൾ പാപം ചെയ്യുന്പോൾ വേദനിക്കുകയും, നമ്മുടെ തിരിച്ചുവരവിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചാണ് വിശുദ്ധഗ്രന്ഥം നമുക്ക് പറഞ്ഞുതരുന്നത്. മുടിയനായ പുത്രന്റെ പിതാവ് അവനെക്കുറിച്ചോർത്തു ലജ്ജിക്കുകയല്ലല്ലോ ചെയ്യുന്നത്. അവൻ തിരികെ വരുന്നതിനായി കാത്തിരിക്കുകയും, ഒടുവിൽ പശ്ചാത്താപത്തോടെ തിരികെ എത്തിയപ്പോൾ എല്ലാം മറന്ന് സ്വീകരിക്കുകയും ചെയ്തു എന്നല്ലേ ഈശോ നമുക്ക് പറഞ്ഞുതന്നിരിക്കുന്നത്.

തെറ്റുപറ്റി എന്ന തിരിച്ചറിവുണ്ടാകുന്പോൾ ദൈവത്തിലേക്ക് തിരികെച്ചെല്ലാൻ എന്താണ് നമുക്ക് തടസ്സമായി നിൽക്കുന്നത്? നമ്മെക്കുറിച്ചുള്ള നാണക്കേടുമൂലം ദൈവം നമ്മുടെനേരെ മുഖം തിരിക്കും എന്ന ഭയമോ, അതോ, കോപത്തോടെ നമ്മെ തള്ളിക്കളയും എന്ന ആശങ്കയോ? നമ്മുടെ കുറ്റങ്ങളും കുറവുകളും എല്ലാം അറിയാവുന്ന ദൈവത്തിന് നമ്മെ സ്നേഹിക്കാൻ സാധിക്കുമോ എന്ന സംശയത്തിനുള്ള ഉത്തരമാണ് വിശ്വാസത്തിന്റെ സന്ദേശവാഹകരായ പഴയനിയമ പിതാക്കന്മാരെല്ലാം. കഴിഞ്ഞുപോയവയെക്കുറിച്ചുള്ള ലജ്ജയും കുറ്റബോധവും നിമിത്തം ദൈവത്തിൽനിന്ന് അകന്നുനിൽക്കാതെ അവരെ ശ്രേഷ്ഠവും സ്വർഗ്ഗീയവുമായതിനെ ലക്ഷ്യംവച്ചുകൊണ്ട് ജീവിക്കാൻ കഴിയുന്പോഴാണ് നമ്മളും ക്രിസ്തീയവിശ്വാസത്തിന്റെ സന്ദേശവാഹകരായി മാറുന്നത്.

പ്രാർത്ഥന
സ്നേഹപിതാവേ, ചെയ്തുപോയ പാപങ്ങളെക്കുറിച്ചുള്ള ലജ്ജയും കുറ്റബോധവുംമൂലം അവിടുത്തെ സന്നിധിയിലേക്ക് തിരികെവരാൻ പലപ്പോഴും ഞാൻ മടികാണിക്കാറുണ്ട്. അവിടുന്ന് എന്നെക്കുറിച്ചു ലജ്ജിക്കുന്നില്ല, എന്നെ കുറ്റപ്പെടുത്തുന്നുമില്ല. പശ്ചാത്താപത്തോടെ തിരികെ വരാൻ മാത്രമാണ് അവിടുന്ന് എന്നോട് പറയുന്നത്. ആ വിളി സ്വീകരിക്കാനും അവിടുത്തെ പുത്രനോടൊപ്പം അങ്ങേ തിരുസന്നിധിയിൽ തിരികെ വരാനും അങ്ങുതന്നെ എന്നെ സഹായിക്കണമേ. എന്നെ കെട്ടിവരിഞ്ഞിരിക്കുന്ന ഭയത്തിൽനിന്നും കുറ്റബോധത്തിൽനിന്നും അപകർഷതാബോധത്തിൽനിന്നുമെല്ലാം അവിടുത്തെ പരിശുദ്ധാത്മാവിനാൽ അഭിഷേകംചെയ്ത്‌ എന്നെ സ്വതന്ത്രനാക്കണമേ. ആമേൻ.

23/06/2023

മണിപ്പൂരിൽ നടന്നത് മലയാളമണ്ണിൽ നടക്കാതിരിക്കാൻ..........................................

കടൽത്തീരത്ത് ചുട്ടുപൊള്ളുന്ന മണലിൽ മുട്ടുകുത്തിനിന്ന് 'അപ്പാ' എന്ന് വിളിച്ച് പ്രാർത്ഥിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ദൃശ്യം കാണാനിടയായി. തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടിയല്ല, സ്വന്തം സഹോദരങ്ങളെന്ന് അവർ തിരിച്ചറിഞ്ഞ, മണിപ്പൂരിലെ പീഡനമേൽക്കുന്ന ക്രൈസ്തവർക്ക് വേണ്ടിയാണ് ആ തമിഴ് മക്കൾ സഭാ, റീത്ത് വ്യത്യാസമില്ലാതെ കരഞ്ഞ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്.
ബാംഗ്ലൂരിലും മുംബൈയിലും സമാനമായ രീതിയിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നെണ്ടെന്നറിയാൻ കഴിഞ്ഞു. മണിപ്പൂരിലെ യുവജനങ്ങൾക്ക് സൌജന്യ വിദ്യാഭ്യാസവും താമസവും ബാംഗ്ലൂർ രൂപത വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ... രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള നമ്മുടെ സഭയ്ക്ക് മണിപ്പൂർ വിഷയത്തിൽ ഒറ്റക്കെട്ടായി എന്തു ചെയ്യാനായി എന്ന ചിന്ത നമ്മുടെ ഹൃദയത്തിൽ ഒരു നീറ്റൽ അവശേഷിപ്പിക്കുന്നില്ലേ? ഇല്ലെങ്കിൽ നമ്മുടെ ക്രിസ്തീയ ജീവിതരീതിയിലെന്തോ പിശകുണ്ടെന്ന് ന്യായമായും സംശയിക്കണം. ക്രിസ്തുവിനെപ്പറ്റിയോ സഭയെപ്പറ്റിയോ സഭാതനയരെപ്പറ്റിയോ ഒരു ചിന്തയുമില്ലാതെ, ഉപരിപ്ലവമായി ജീവിതത്തിന്റെ ചിട്ടവട്ടങ്ങൾക്കും ആഘോഷങ്ങൾക്കും മാത്രമായിട്ടുള്ള ഒരു സംവിധാനം മാത്രമായിട്ടാണോ ക്രിസ്തു സഭ സ്ഥാപിച്ചതെന്ന് നാം ചിന്തിക്കണം. മണിപ്പൂരിലെ മിഷനറിമാരിൽ ഭൂരിപക്ഷവും മലയാളികളാണെന്നതും നാം ഓർക്കണം. മണിപ്പൂരിൽ സീറോമലബാർ സഭയ്ക്ക് ദൈവാലയങ്ങളൊന്നും തന്നെ ഇല്ലാത്തതുകൊണ്ടാണ് സീറോമലബാർസഭ മണിപ്പൂർ വിഷയത്തിൽ വേണ്ടവിധത്തിൽ ശ്രദ്ധചെലുത്താതെന്ന് കരുതുന്നവരും കുറവല്ല.
മണിപ്പൂരിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ ചെന്ന സഹോദരങ്ങളോട് പന്തക്കുസ്ത സഭാവിഭാഗത്തിലുള്ളവരടക്കമുള്ള വിശ്വാസികൾ പറഞ്ഞതെന്താണെന്നറിയാമോ. "ഞങ്ങൾക്കുള്ള പ്രതീക്ഷ കേരളകത്തോലിക്കാസഭയിലാണ്. നിങ്ങളല്ലാതെ മറ്റാരും ഞങ്ങൾക്കായി പ്രാർത്ഥിക്കാനോ സഹായിക്കാനോ ഇല്ല. നിങ്ങളിലൂടെയാണ് ഞങ്ങളുടെ ഉയിർത്തെഴുന്നേൽപ്പെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.''
പ്രിയമുള്ളവരെ, കേരള ക്രൈസ്തവരിൽ എത്രപേർ മണിപ്പൂർ കലാപത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും അറിഞ്ഞിട്ടുണ്ട്. അടുത്തപെരുന്നാളിനെക്കുറിച്ച് ഇപ്പഴേ നാം ചർച്ചകൾ തുടങ്ങിയിട്ടുണ്ടാവാം. ദൈവാലയനവീകരണകമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടാകാം. ഒന്നോർക്കുന്നത് നന്നായിരിക്കും. 36 മണിക്കൂറിനുള്ളിൽ 250ൽ പരം ദൈവാലയങ്ങളാണ് ചുട്ടെരിക്കപ്പെട്ടത്. മണിപ്പൂരിൽ നടന്നത് മലയാളമണ്ണിൽ നടക്കില്ലെന്ന് എന്താണ് ഉറപ്പ്. ആരുടെ ഭാഗത്തു നിന്നും പീഡനങ്ങൾ വരാം. മണിപ്പൂരിലെ കനലടങ്ങുന്നതുവരെ ആഘോഷപരിപാടികളെക്കുറിച്ചും ആരാധനക്രമപ്രശ്നങ്ങളെക്കുറിച്ചും പകലന്തിയോളം ചർച്ചകൾ നടത്തി സമയം കളയരുതേ.. വിശ്വാസസമൂഹത്തിന് പ്രതിസന്ധിയുണ്ടായപ്പോൾ ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്ന വിശ്വാസവീരന്മാരുടെ ഉദാഹരണങ്ങൾ വിശുദ്ധഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.
മണിപ്പൂരിനായി ദിവ്യകാരുണ്യ സന്നിധിയിലും, സൂം പ്ലാറ്റ് ഫോമിലും 24 മണിക്കൂറും ഫിയാത്ത് മിഷൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. എളിയവരായ ഞങ്ങളോടു കൂടെയോ മറ്റുകൂട്ടായ്മകളോടൊപ്പമോ തനിച്ചോ പ്രാർത്ഥിച്ചുകൊണ്ടിരിക്കുക. ദൈവം ഇടപെടും.
ജൂൺ 23 വെള്ളിയാഴ്ച വൈകിട്ട് 3 മുതൽ 4 വരെ ഭാരതസഭയൊന്നാകെ ദൈവാലയമണികൾ മുഴക്കി ദൈവാലയങ്ങളിലും മറ്റിടങ്ങളിലും ഒരുമിച്ച് പ്രാർത്ഥിക്കുന്നത് നല്ലതായിരിക്കുമെന്ന നിർദ്ദേശം പലയിടങ്ങളിൽ നിന്നും ഉയർന്നുവന്നിരിക്കുന്നു. അതേക്കുറിച്ച് ഇനിയും അറിയാത്തവർ അധികാരികളെ അറിയിക്കുന്നതും ഇപ്രകാരം പ്രാർത്ഥിക്കുന്നതും നന്നായിരിക്കും.
നമ്മുടെ ഏക ആശ്രയമായ കർത്താവിലേയ്ക്ക് കണ്ണുകളുയർത്താം പ്രിയരെ,
മണിപ്പൂരിൽ നിന്ന് മലയാളമണ്ണിലേയ്ക്ക് അധികദൂരമില്ല.

22/06/2023
18/06/2023

'ഏകാധിപതികള്‍ ജനങ്ങളെ അടിച്ചമര്‍ത്താനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന' സാം ഓള്‍ട്ട്മാന്റെ പ്രസ്താവന അമ്പപ്പോടെയാണ് ശ്രവിച്ചത്. ലോകമാകെ തരംഗമായ എഐ സോഫ്റ്റ്‌വെയറായ 'ചാറ്റ്ജിപിറ്റി'യുടെ സ്രഷ്ടാവില്‍ നിന്നുതന്നെ വന്ന ഈ മുന്നറിയിപ്പില്‍ ലോകം ഭയക്കേണ്ട പലതുമുണ്ട്. 'ആണവോര്‍ജം പോലെയാണ് എഐ. നന്മയ്ക്കും തിന്മയ്ക്കും അതുപയോഗിക്കാം.'

മനുഷ്യരാശിയുടെ ഭാവിയെ അതിശയകരമായ വിധത്തില്‍ നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയായി വളരുകയാണ് നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - എഐ). മനുഷ്യന് ബുദ്ധിയുപയോഗിച്ച് ചെയ്യാവുന്ന ഏതു കാര്യവും അതുപോലെ ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യ എന്ന സങ്കല്പമാണ് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് (എജിഐ) എന്നറിയപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സിനെക്കുറിച്ചും അക്കാദമിക് വൃത്തങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്, നിര്‍മ്മിത ബുദ്ധികളെ സൃഷ്ടിക്കുന്ന അതിനിര്‍മ്മിത ബുദ്ധിയാണത്. ഒരു പക്ഷെ, മനുഷ്യന്റെ അവസാനത്തെ കണ്ടുപിടുത്തം പോലും അതാകും. തുടര്‍ന്നുള്ളതിന്റെയെല്ലാം സ്രഷ്ടാവും കര്‍തൃത്വവും അത് ഏറ്റെടുത്തുകൊള്ളും.

വെബ് ആദ്യമായി വലിയ തോതില്‍ സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിച്ച് തുടങ്ങിയത് ഇ-മെയിലിന്റെ വരവോടെയായിരുന്നു. ഇന്ത്യക്കാരനായ സബിര്‍ ഭാട്ടിയ 1996-ല്‍ തുടക്കമിട്ട ഹോട്ട്‌മെയിലിലൂടെയായിരുന്നു അത്. ഇ-മെയില്‍ സേവനരംഗത്ത് പിന്നീട് 'യാഹൂ' എത്തി. ഇപ്പോള്‍ എല്ലായിടത്തും 'ജി-മെയിലായി.'

സേര്‍ച്ച് എന്‍ജിന്‍ സേവന ദാതാക്കളില്‍ മുഖ്യപങ്കാളിത്തം ഗൂഗിളിനു മാത്രമായി തുടരുന്നതിനിടയിലായിരുന്നു, മൈക്രോസോഫ്റ്റിന്റെ ഉല്പന്നമായി കടന്നുവന്ന 'ചാറ്റ്ജിപിറ്റി. 'ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോമര്‍' എന്നാണ് പൂര്‍ണ്ണരൂപം. 'ഓപ്പണ്‍ എഐ' എന്ന കമ്പനി വകയായി 2022 നവംബറില്‍ മാത്രം ലഭ്യമായി തുടങ്ങിയ ചാറ്റ്‌ബോട്ടാണ് ചാറ്റ്ജിപിറ്റി എന്ന് ലളിതമായി പറയാം. പത്തു ലക്ഷം ഉപയോക്താക്കളിലേക്കെത്താന്‍ വെറും 5 ദിവസം മാത്രമെ വേണ്ടിവന്നുള്ളൂ എന്നതില്‍ നിന്നും ചാറ്റ്‌ബോട്ടുകളില്‍ ചാറ്റ്ജിപിറ്റിയുടെ ജനപ്രിയതയും സേവനവൈപുല്യവും വ്യക്തമാണ്.

നമ്മുടെ അനുദിനജീവിതത്തെ അവിശ്വസനീയമാം വിധം മാറ്റിപ്പണിയാനുള്ള പലതും ഉള്ളടങ്ങിയിട്ടുള്ള അതിനൂതനമായ സാങ്കേതിക വിജ്ഞാന വിതരണ രീതിയാണ് ചാറ്റ്ജിപിറ്റി. സയന്‍സ് ഫിക്ഷനുകളിലെ സാങ്കല്പിക ലോകത്തേക്കുള്ള അകലം കുറഞ്ഞു വരുന്നതിന്റെ സാങ്കേതികാടയാളമായി ഈ ബൗദ്ധികവ്യതിയാനത്തെ വിവക്ഷിക്കണം.

വിവരങ്ങള്‍ ഓര്‍ത്തു വയ്‌ക്കേണ്ടതില്ലെന്നും, ആവശ്യാനുസരണം അത് വിരല്‍ത്തു മ്പകലത്തില്‍ സംലഭ്യമാണെന്നും മാലോകരറിഞ്ഞത് ഇന്റര്‍നെറ്റിന്റെ വരവോടെയാണ്. വിവിധതരം വിവരങ്ങളിലേക്കുള്ള ലിങ്കുകളുടെ ലിസ്റ്റുമായി ഒരു വഴികാട്ടിയെപ്പോലെ ഗൂഗിള്‍ പ്രത്യക്ഷപ്പെട്ടിടത്ത്, സ്വയം വഴിയും ലക്ഷ്യവുമാകുന്ന അറിവിന്റെ അപഗ്രഥനലോകത്തെയാണ് ചാറ്റ്ജിപിറ്റി അവതരിപ്പിക്കുന്നത്. എന്നു മാത്രമല്ല, അതേറ്റവും വേഗത്തില്‍ ലളിതമായി പറഞ്ഞു തരികയുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യന്‍ ചെയ്യേണ്ട ജോലികൂടി ഏറ്റെടുത്ത് ചെയ്യുന്നതുകൊണ്ടാണ് വിവരവിജ്ഞാനലോകത്തെ സാങ്കേതികാതിശയവും മഹാവിപ്ലവവുമായി ചാറ്റ്ജിപിറ്റി ആഘോഷിക്കപ്പെടുന്നത്.

ചാറ്റ്ജിപിറ്റിയുടെ ഉപയോഗങ്ങള്‍ വിപുലവും വ്യത്യസ്തവുമാണ്. ലാംഗ്വേജ് പ്രോസസ്സിംഗ്, ലേഖനങ്ങളുടെ ഉള്ളടക്കം തയ്യാറാക്കല്‍, വിവര്‍ത്തനം എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. ചാറ്റ്ജിപിറ്റി ഒട്ടേറെപ്പേരുടെ തൊഴില്‍ നഷ്ടപ്പെടുത്താനിടയാക്കുന്നതും ഇങ്ങനെയാണ്. അനേകം കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് പകരം ഇനി മുതല്‍ ഒരു ചാറ്റ്‌ബോട്ട് മതിയാകും.

വൈദ്യശാസ്ത്ര രംഗത്തും മാനവശേഷി വികസന മേഖലയിലും നിര്‍മ്മിതബുദ്ധിയുടെ സ്വാധീനം വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുന്നുണ്ട്. കണ്ണിന്റെ ഫോട്ടോ മാത്രമെടുത്ത് തിമിരത്തോതളക്കുന്ന നൂതന സാങ്കേതികവിദ്യ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ പുതിയതായി സ്ഥാപിച്ച് വിവാദമായ എഐ ക്യാമറകള്‍ ഈ സാങ്കേതികവിദ്യയുടെ ഏറ്റവും ലളിതവും സാധാരണവുമായ സംഭാവന മാത്രമാണ്.

മനുഷ്യനെ 'നിര്‍മ്മിത മനുഷ്യന്‍' പുറത്താക്കുമോ എന്ന ചോദ്യമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അത്യാധുനിക യുഗത്തിലെ പ്രധാന ധാര്‍മ്മിക പ്രശ്‌നം. ഭാവിയിലെ സൃഷ്ടികര്‍മ്മം നിര്‍മ്മിത മനുഷ്യന്റേതാകുമ്പോള്‍, ധാര്‍മ്മികത മാത്രമല്ല, അവന്റെ / അവളുടെ അസ്തിത്വം തന്നെ അപകടത്തിലാകും.

ചാറ്റ്ജിപിറ്റി വഴി ലഭ്യമാകുന്ന വസ്തുതകളുടെ ഉള്ളടക്കത്തിന്റെ വിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യപ്പെടുമെന്നു മാത്രമല്ല, അധികാരകേന്ദ്രങ്ങള്‍ക്ക് ആവശ്യാനുസരണം അവയെ ദുരുപയോഗിക്കാനുള്ള സര്‍വസാധ്യതയുമുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് വ്യാജവാര്‍ത്തകളുടെ വന്‍തോതിലുള്ള വിതരണ കേന്ദ്രമായി അത് വഴിതെറ്റാനുള്ള അപകട സാധ്യതയെയും അവഗണിക്കാനാവില്ല. എഐ ഗോഡ്ഫാദര്‍ ജഫ്രി ഹിന്റണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പോലും ഈ പുതിയ സാങ്കേതികവിദ്യയെ മനുഷ്യവിരുദ്ധമായി കണ്ട് നിരാകരിക്കുന്നതും അതുകൊണ്ടാണ്.

നമ്മുടെ അഭിരുചികളെ തിരിച്ചറിഞ്ഞ് നമുക്കു വേണ്ടതൊക്കെ നിരത്തിവയ്ക്കുന്ന വെബ് വിസ്മയത്തിനപ്പുറത്ത്, നമ്മുടെ താല്പര്യങ്ങളെപ്പോലും അപകടകരമായി നിര്‍ണ്ണയിക്കുന്ന വിധത്തിലേക്ക് എഐയുടെ അനന്തസാധ്യതകള്‍ പുരോഗമിക്കുമ്പോള്‍, സവിശേഷ ബുദ്ധിജീവിയായി പരിണമിച്ച മനുഷ്യന്റെ മേല്‍ക്കോയ്മ അവനു തന്നെ നഷ്ട മാകുന്ന തലത്തിലേക്ക് കാര്യങ്ങള്‍ വഷളാകുന്നു എന്നതാണ് ഈ പ്രതിസന്ധിയുയര്‍ ത്തുന്ന അടിയന്തിര ധാര്‍മ്മികപ്രശ്‌നം.

ഈ മേഖലയില്‍ സമഗ്രമായ ഇടപെടല്‍ സഭയുടെ ഭാഗത്തു നിന്നും ധാര്‍മ്മിക ദൈവശാസ്ത്രജ്ഞന്മാരുടേതായി ഇനിയുമുണ്ടായിട്ടില്ലെന്നത് ഭാവിയിലെ വിശ്വാസപ്രതിസന്ധിയാകും.

ഞാനറിയാതെ എനിക്കുവേണ്ടി മറ്റൊരാള്‍ തീരുമാനമെടുത്ത് പെരുമാറുന്നതാണ് ഇതിന്റെ ഏറ്റവും ലളിതമായ അപകടയുക്തി. മനുഷ്യന്റെ സര്‍ഗാത്മകതയിന്മേലുള്ള സാങ്കേതികവിദ്യയുടെ സര്‍വാധിപത്യ ശ്രമമാണിതെന്നതിനാല്‍ വിപുലമായ ചര്‍ച്ചകളും, വിശദമായ വിലയിരുത്തലുകളും ഇവിടെ അനിവാര്യമാണ്. സമ്പൂര്‍ണ നിരോധനമല്ല, ശരിയായ നിയന്ത്രണമാണ് അഭികാമ്യം.

19/03/2023

പാട്ടിന്റെ കരോക്കെ നിർമിക്കാൻ എളുപ്പം ഉള്ള ഒരു വഴി

ദൈവവിളിനാടകീയമായി ദൈവം സാമുവലിനെ വിളിക്കുന്നത് വിശുദ്ധ ലിഖിതത്തില്‍ നാം വായിക്കുന്നുണ്ട് (1 സാമു.3). ദൈവം സാമുവലിനോട് സം...
02/10/2022

ദൈവവിളി

നാടകീയമായി ദൈവം സാമുവലിനെ വിളിക്കുന്നത് വിശുദ്ധ ലിഖിതത്തില്‍ നാം വായിക്കുന്നുണ്ട് (1 സാമു.3). ദൈവം സാമുവലിനോട് സംസാരിക്കുന്നു. പക്ഷേ, ആ ബാലന് അത് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതുവരെ കര്‍ത്താവിന്റെ സ്വരം അവന് വെളിവാക്കപ്പെട്ടിരുന്നില്ല എന്നാണ് വിശുദ്ധ ലിഖിതം പറയുന്നത്. രണ്ട് പ്രാവശ്യം കര്‍ത്താവ് അവനെ വിളിച്ചപ്പോഴും ഏലിയാണെന്ന് കരുതി അദ്ദേഹത്തിനടുത്തേക്ക് സാമുവല്‍ ചെല്ലുന്നു. അപ്പോള്‍ ഏലിക്ക് മനസിലായി സാമുവലിനെ വിളിക്കുന്നത് കര്‍ത്താവാണെന്ന്. അതിനാല്‍ ഇനി ആ സ്വരം കേള്‍ക്കുമ്പോള്‍, ''കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു'' (1 സാമു.3:9) എന്നു പറയാന്‍ ഏലി അവനോട് നിര്‍ദേശിക്കുന്നു. കര്‍ത്താവിന്റെ സ്വരം മനസിലാക്കാനും അതിന് ക്രിയാത്മകമായ ഉത്തരം കൊടുക്കാനും അങ്ങനെ ഏലി സാമുവലിന് പരിശീലനം നല്കുന്നു.

ദൈവവിളികള്‍ കുറഞ്ഞുവരുന്ന കാലമാണിത്. എന്നാല്‍, ദൈവം വിളിക്കാത്തതല്ല, വിളിക്കപ്പെടുന്നവര്‍ക്ക് അതിന് ഉത്തരം കൊടുക്കാനോ അഥവാ ഉത്തരം കൊടുക്കാന്‍ തക്കവിധം തുറവിയുള്ളവരാകാനോ സാധിക്കാത്തതാണ് ഈ പ്രതിസന്ധിയുടെ കാരണം. കൂദാശകള്‍ പരികര്‍മം ചെയ്യാന്‍ ആവശ്യത്തിന് വൈദികരും ശുശ്രൂഷകള്‍ ഏറ്റെടുക്കാന്‍ സമര്‍പ്പിതരുമൊന്നുമില്ലാത്ത അവസ്ഥ ഉണ്ടയേക്കാം എന്ന ചിന്ത പലരെയും അസ്വസ്ഥരാക്കുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ പൂര്‍വികരുടെ ഉദാരമനസ്‌കതയാണ് ഇന്ന് നാം കാണുന്ന ദേവാലയങ്ങളും പള്ളിക്കൂടങ്ങളുമൊക്കെ. കാരണം, സഭാശുശ്രൂഷക്കായി വിട്ടുകൊടുത്ത അവരുടെ മക്കളാണ് അതെല്ലാം രൂപപ്പെടുത്തിയത്. മകനോ മകളോ വൈദികാന്തസിലേക്കോ സന്യാസാന്തസിലേക്കോ വിളിക്കപ്പെടുന്നത് അഭിമാനമായി കണ്ടിരുന്ന അവരുടെ സന്മനസിന് നാം അവരോട് നന്ദിയുള്ളവരായിരിക്കണം. നമ്മുടെ തലമുറയിലും അതുപോലെ സന്യാസ പൗരോഹിത്യവിളികളുണ്ടാകാന്‍ തക്ക തുറവിയുള്ളവരുമാകണം. ദൈവവിളികളുടെ കുറവില്‍ നമുക്കും ഉത്തരവാദിത്വമുണ്ട്, അത് ആരുടെയെങ്കിലുംമേല്‍ കെട്ടിവയ്ക്കാന്‍ കഴിയില്ല.

പുണ്യത്തിന്റെ ഭവനം

ക്രിസ്തുവിന്റെ സഭയെ സേവിക്കാനുള്ള വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇന്നത്തെ യുവജനങ്ങളെ എങ്ങനെയാണ് നാം സഹായിക്കുക? 'പുണ്യത്തിന്റെ ഭവന'മായ കുടുംബ സാഹചര്യം നാം ആദ്യം നല്കണം

Read More

https://vachanam4u.blogspot.com/2014/09/blog-post_3.html

ഒരാൾ നിങ്ങൾക്കായി കാത്തിരിക്കുന്നുവിശുദ്ധ കുര്‍ബാനയില്‍ ജീവന്റെ സാന്നിധ്യമുണ്ടേണ്ടാ? ജീവനില്ലാത്ത അപ്പത്തില്‍ ജീവനുള്ള ദ...
19/09/2022

ഒരാൾ നിങ്ങൾക്കായി കാത്തിരിക്കുന്നു

വിശുദ്ധ കുര്‍ബാനയില്‍ ജീവന്റെ സാന്നിധ്യമുണ്ടേണ്ടാ? ജീവനില്ലാത്ത അപ്പത്തില്‍ ജീവനുള്ള ദൈവം സന്നിഹിതനാണെന്ന് പറയുന്നത് ശരിയാണോ? ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കാനായി കയറുമ്പോള്‍ ആദ്യമായി കാണുന്നത് സക്രാരിയാണ്. അപ്പോള്‍ ഒരു വ്യക്തിയുടെ മനസില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാം.
അന്ത്യ അത്താഴത്തിന്റെ പശ്ചാത്തലത്തിലാണ് യേശു വിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നത്. താന്‍ ഏറെ സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട ശിഷ്യരോടൊത്ത് അവിടുന്ന് അവസാനമായി ഈ ലോകത്തില്‍ ഭക്ഷണത്തിനിരിക്കുകയാണ്. അവരെ ഉപേക്ഷിച്ചു പോകുവാന്‍ യേശുവിന്റെ മനസ് അനുവദിക്കുന്നില്ല. അവരോടുകൂടെ എന്നെന്നും ജീവിക്കുവാന്‍ - അവരോടുകൂടെ മാത്രമല്ല അവരുടെ വചനത്തിലൂടെ യേശുവില്‍ വിശ്വസിക്കുന്നവരുടെ കൂടെയും - അവിടുന്ന് തീവ്രമായി ആഗ്രഹിച്ചു.

സ്നേഹതീരുമാനത്തിന്റെ അടയാളം

'എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ല' (യോഹന്നാന്‍ 6:37) എന്ന് അവിടുന്ന് പറഞ്ഞത് ഒരു പൊള്ളയായ പ്രസ്താവന ആയിരുന്നില്ല. അത് യേശുവിന്റെ ഹൃദയത്തിന്റെ മാറ്റമില്ലാത്ത ഒരു ഭാവമായിരുന്നു. 'യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' (മത്തായി 28:20) എന്ന തന്റെ വാഗ്ദാനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുവാന്‍ അവിടുന്ന് തീരുമാനിച്ചതിന്റെ പ്രകടമായ അടയാളമാണ് വിശുദ്ധ കുര്‍ബാന.

തന്റെ ജീവന്‍ മനുഷ്യമക്കളുടെ വിമോചനത്തിനായി സമര്‍പ്പിച്ചതുകൊണ്ടുമാത്രം അവിടുന്ന് തൃപ്തനായില്ല. അവര്‍ക്ക് തുടര്‍ന്നും പോഷണം നല്കി വളര്‍ത്തുവാന്‍ അവിടുന്ന് തീവ്രമായി അഭിലഷിച്ചു. നാം യാത്ര പോകുമ്പോള്‍ ഭക്ഷണം കരുതാറുണ്ടല്ലോ. ഇതുപോലെ മനുഷ്യന്റെ ആത്മീയ യാത്രയില്‍ അവന് ശക്തി പകരുവാന്‍ അവിടുന്ന് തന്നെ ഭക്ഷണമായിത്തീര്‍ന്നു. 'എന്റെ അടുത്തുവരുന്നവന് ഒരിക്കലും വിശക്കുകയില്ല' (യോഹന്നാന്‍ 6:35) എന്ന അവിടുത്തെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് വിശുദ്ധ കുര്‍ബാന.
യേശു ചെയ്ത ഏറ്റവും വലിയ അത്ഭുതമായി വേണം വിശുദ്ധ കുര്‍ബാനയെ കാണുവാന്‍. കാരണം ആ അത്ഭുതം ഇന്നും അനുസ്യൂതം തുടര്‍ന്നുപോകുന്നു. അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് വാഴ്ത്തിക്കൊണ്ട് അവിടുന്ന് അരുള്‍ചെയ്തു. 'ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്റെ ശരീരമാണ്.' അവിടുന്ന് കൂട്ടിച്ചേര്‍ത്തു, 'എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍.' വൈദികര്‍ ഇന്നും ദൈവാലയത്തില്‍ അപ്പമെടുത്ത് കൂദാശാവചനം ഉച്ചരിക്കുമ്പോള്‍ വെറും ഓസ്തി തിരുവോസ്തിയാകുന്നു. അപ്പം യേശുവിന്റെ ജീവനുള്ള ശരീരമായി രൂപാന്തരപ്പെടുന്നു.
വിശുദ്ധ കുര്‍ബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് യേശുവിന്റെ വാക്കുകള്‍ തന്നെയാണ്. ആകാശവും ഭൂമിയും കടന്നുപോയാലും തന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. യേശു സത്യമാണ്. അതിനാല്‍ അവിടുത്തെ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള വാക്കുകള്‍ നാം സത്യമായിത്തന്നെ സ്വീകരിക്കണം. യേശു വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. അവിടുന്ന് പറഞ്ഞതെല്ലാം പ്രാവര്‍ത്തികമാക്കി. എങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള തന്റെ വാഗ്ദാനവും നിറവേറ്റപ്പെട്ടതായി നാം നിശ്ചയമായും ബോധ്യപ്പെടണം. യേശുവിന്റെ മറ്റ് വാഗ്ദാനങ്ങളെല്ലാം നാം വിശ്വസിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നു. എന്നാല്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍ വിശ്വസിക്കാത്തത് ഒരു വൈരുദ്ധ്യമല്ലേ?

ഒരു അനുഭവത്തിലേക്ക്

വിശുദ്ധ കുര്‍ബാന ജീവിക്കുന്ന ദൈവപുത്രന്‍ തന്നെയാണ്. വൈദികന്‍ തിരുവോസ്തി ഉയര്‍ത്തി ആശീര്‍വദിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ യേശു തന്നെയാണ് കരങ്ങളുയര്‍ത്തി അനുഗ്രഹിക്കുന്നത്, രോഗസൗഖ്യം നല്കുന്നത് എന്ന ബോധ്യം നല്കുവാന്‍ ഒരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഈ സംഭവം ഒരു വ്യക്തിയുടെ ജീവിതത്തെ സമൂലം മാറ്റിമറിച്ചതാണ്. അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമങ്ങളെ തിരുത്തിയ ഒന്നാണ്. അദ്ദേഹത്തിന്റെ പേര് പെദ്രോ അരൂപ്പെ. 1965 മുതല്‍ 1983 വരെ ദീര്‍ഘകാലം ഈശോസഭയുടെ സുപ്പീരിയര്‍ ജനറലായിരുന്നു അരൂപ്പെ അച്ചന്‍. ഈശോസഭാംഗങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സുപ്പീരിയര്‍. അവരുടെ പല ഭവനങ്ങളും അദ്ദേഹത്തോടുള്ള ആദരവിനാല്‍ 'അരൂപ്പെ ഭവനം' എന്നത്രേ വിളിക്കപ്പെടുന്നത്. ഈശോസഭയുടെ രണ്ടാം സ്ഥാപകന്‍ എന്ന് അദ്ദേഹത്തെ പലരും കരുതുന്നുണ്ട്. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം.

അദ്ദേഹം വൈദികനായതിന്റെ പിന്നില്‍ ഒരു ദിവ്യകാരുണ്യ ഇടപെടലുണ്ട്. 1907-ല്‍ സ്പെയിനിലാണ് അദ്ദേഹം ജനിച്ചത്.

https://vachanam4u.blogspot.com/2017/07/blog-post_2.html

ആത്മാവിന്റെ ഇരുണ്ട രാത്രികൾ''അബ്രാഹം  ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു'' (റോമാ 4:3). ഈ വചനം കേൾ...
23/08/2022

ആത്മാവിന്റെ ഇരുണ്ട രാത്രികൾ

''അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു'' (റോമാ 4:3). ഈ വചനം കേൾക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ഒരു ചോദ്യമുണ്ട്; അതെന്താ മറ്റാരും ദൈ വത്തിൽ വിശ്വസിച്ചിട്ടില്ലേ എന്ന്! സത്യമായും ദൈവത്തിൽ വിശ്വസിച്ചവർ അനേകരുണ്ട്. എന്നാൽ, വിശ്വാസത്തിന്റെ കാര്യത്തിൽ അബ്രാഹത്തിനു തുല്യനായി മറ്റാരുമില്ല. കഠിനമായ പരീക്ഷകളിലൂടെ കടന്നുപോയിട്ടും ഒട്ടും ചഞ്ചലപ്പെടാതെ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് ദൈവത്തിന് മഹത്വം നല്കി യ അബ്രാഹത്തിന് തുല്യനായി പഴയനിയമത്തിൽ വേറൊരു വ്യക്തിയെ കാണുക അസാധ്യംതന്നെ.

എല്ലാം അനുകൂലമായി ഭവിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവത്തിൽ വിശ്വസിക്കാനും അവിടുത്തെ മഹത്വപ്പെടുത്താനും എളുപ്പമാണ്. എന്നാൽ, പ്രതികൂലങ്ങൾ നിറഞ്ഞ പാതയിലൂടെ ഒറ്റയ്ക്ക് മുൻപോട്ടു നയിക്കപ്പെടുമ്പോൾ അതത്ര എളുപ്പമല്ല. അബ്രാഹത്തെ സംബന്ധിച്ചിടത്തോളം കഠിനമായ വിശ്വാസപോരാട്ടത്തിന്റെ വഴികളിലൂടെയാണ് അദ്ദേഹം നടത്തപ്പെട്ടത്. അപ്പോഴൊക്കെയും ഇടംവലം തിരിയാൻ തയാറാകാതെ തന്നെ വിളിച്ചവനിൽ വിശ്വസിച്ചുകൊണ്ട് തീവ്രശോധനകളെ അതിജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയതുകൊണ്ടാണ് അബ്രാഹം വിശ്വാസികളുടെ പിതാവായിത്തീ ർന്നത്. ഇപ്രകാരം ദൈവത്തിൽ മാത്രം വിശ്വസിച്ചുകൊണ്ട് കഠിനശോധനകളെ ധീരതയോടെ നേരിട്ട് ദൈവത്തിനു മഹത്വം കരേറ്റുന്നവരെക്കുറിച്ച് തിരുവചനത്തിലുള്ള സ്ഥിരീകരണം ഇതാണ്. ''നിങ്ങളിലാരാണ് ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ ദാസ ന്റെ വാക്ക് അനുസരിക്കുകയും ചെയ്യുന്നത്? പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവൻ തന്നെ'' (ഏശയ്യാ 50:10).

യേശു പറഞ്ഞു: ''ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല'' (യോഹ.8:12). എന്നാൽ പ്രകാശം തന്നെയായ യേശുവിൽ വിശ്വസിച്ച്, അവന്റെ കാലടികളെ അനുഗമിക്കാൻ തുടങ്ങുമ്പോഴാണ് നാം അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകാൻ ചിലപ്പോൾ ഇടവരുന്നത്. ആരുടെ കാല്പാദങ്ങളെ നോക്കി നാം യാത്ര തിരിച്ചുവോ ആ പാദങ്ങൾ അപ്രത്യക്ഷമാകുമ്പോഴും ഏതു പ്രകാശത്തിൽ നമ്മുടെ കണ്ണുകളെ നാം കേന്ദ്രീകരിച്ചിരുന്നുവോ ആ പ്രകാശം വഴിമാറി മുൻപിൽ അന്ധകാരം നിറയുമ്പോഴും നാം ഏറ്റുപറഞ്ഞ വിശ്വാസത്തിൽനിന്നും വ്യതിചലിക്കാതെ അവന്റെ നാമത്തെ ഏറ്റുപറഞ്ഞുകൊണ്ട് മുന്നോട്ടുപോവുക എന്നത് നിസാരമായ കാര്യമല്ല. ഇത്തരത്തിലുള്ള ഒരു വിശ്വാസയാത്രയെയാണ് ഒരു സീയോൻ സഞ്ചാരിയിൽനിന്നും ദൈവം പ്രതീക്ഷിക്കുന്നത്. നമ്മുടെ അഭീഷ്ടങ്ങളെല്ലാം സാധിതമാകുന്ന, കൈനീട്ടിയാൽ തൊടാൻ പാകത്തിന് ദൈവം നമ്മുടെ മുൻപേ നടക്കുന്ന, നമ്മുടെ പ്രാർത്ഥനകൾക്കെല്ലാം പ്രാർത്ഥിച്ചു തീരുംമുൻപേ ഉത്തരം ലഭിക്കുന്ന, എല്ലാവിധത്തിലും സൗഭാഗ്യപൂർണമായ ഒരു യാത്രയാണ് യേശുവിന്റെ പിന്നാലെ നാം നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ നമ്മൾ എല്ലാവരെയുംകാൾ ബുദ്ധിഹീനരത്രേ. ''ഈലോക ജീവിതത്തിനായി മാത്രം കർത്താവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നിങ്ങൾ എല്ലാവരെയുംകാൾ ഭാഗ്യഹീനരത്രേ!'' (1 കോറി.15:9 ). കാരണം, കർത്താവ് തന്നെ പിൻഗമിക്കാൻ ആഗ്രഹിക്കുന്നവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, ''ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (ലൂക്കാ 9:23) എന്ന്.

പൂർവപിതാവായ അബ്രാഹമിന്റെ യാത്ര ഇത്തരത്തിലുള്ളതായിരുന്നു. 75 വയസുള്ളപ്പോഴാണ് ദൈവം അബ്രാഹത്തെ വിളിച്ചത്. ''കർത്താവ് അബ്രാഹമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക'' ( ഉൽ.12:1). വാർധക്യത്തിൽ സ്വസ്ഥമായി കഴിയേണ്ട സമയത്താണ് വിദൂരദേശത്തേക്ക് സ്വന്തമായിരുന്നവരെയും നിലവിലുള്ള എല്ലാ സുരക്ഷിതത്വങ്ങളെയും ഉപേക്ഷിച്ച് പോകാനുള്ള കർത്താവിന്റെ ആഹ്വാനം അബ്രാഹം കേട്ടത്. ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം പുറപ്പെട്ടു. യാത്ര തുടങ്ങുമ്പോൾ അബ്രാഹത്തിന് അറിഞ്ഞുകൂടായിരുന്നു എങ്ങോട്ടാണ് പോകുന്നതെന്ന്.

കാത്തിരിപ്പിന്റെ കാലം

ദൈവം അബ്രാഹമിനോട് വാഗ്ദാനം ചെയ്തു, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അബ്രാഹമിന് സന്താനങ്ങളെ നല്കുമെന്ന്. താൻ വൃദ്ധനായിരിക്കുന്നുവെന്നും സാറായുടെ ഗർഭധാരണത്തിനുള്ള കാലഘട്ടങ്ങൾ കഴിഞ്ഞുപോയി എന്നു മനസിലാക്കിയിട്ടും അബ്രാഹം ദൈവം പറഞ്ഞതു വിശ്വസിച്ചു. ഇതേക്കുറിച്ച് തിരുവചനങ്ങളിലൂടെ ദൈവം നല്കുന്ന സാക്ഷ്യം ഇതാണ്. ''നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്ന് പറയപ്പെട്ടതനുസരിച്ച് താൻ അനേക ജനതകളുടെ പിതാവാകും എന്ന് പ്രതീക്ഷയ്ക്ക് സാധ്യതയില്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവൻ വിശ്വസിച്ചു. നൂറുവയസായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നുവെന്നും സാറായുടെ ഉദരം വന്ധ്യമാണെന്ന് അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുർബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവൻ ചിന്തിച്ചില്ല. മറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിക്കൊ ണ്ട് അവൻ വിശ്വാസത്താൽ ശക്തി പ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിന് കഴിയുമെന്ന് അവന് പൂർണബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്'' (റോമാ 4:18-23).

പക്ഷേ, ദൈവം വാഗ്ദാനം ചെയ്ത ആ കുഞ്ഞിനുവേണ്ടി ഒന്നോ രണ്ടോ വർഷങ്ങളല്ല, 25 വർഷങ്ങൾ അബ്രാഹത്തിന് കാത്തിരിക്കേണ്ടതായിവന്നു. ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പിന്റെ നൊമ്പരം എന്താണെന്ന് അല്പമെങ്കി ലും അതനുഭവിച്ചിട്ടുള്ളവർക്കേ നന്നായി മനസിലാക്കാൻ കഴിയൂ. അത്രത്തോളം ഒരു കുഞ്ഞിനുവേണ്ടിയുള്ള കാ ത്തിരിപ്പിൽ അവൻ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നവനെപ്പോലെയായി. എങ്കിലും അവൻ ദൈവത്തിൽ വിശ്വസിച്ചു. വേദനാപൂർണമായ നീണ്ട കാത്തിരിപ്പിന് അ ബ്രാഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസത്തെയോ ദൈവാശ്രയത്വത്തെയോ മാറ്റിക്കളയാനായില്ല. അതുകൊണ്ടാണ് അബ്രാഹത്തിന്റെ വിശ്വാസം അവനു നീതിയായി പരിണമിച്ചത്.

കുഞ്ഞു ജനിച്ചതിനുശേഷവും വിശ്വാസ പരീക്ഷണങ്ങൾ മാറിപ്പോയില്ല. സാറായുടെ അപേക്ഷയനുസരിച്ച് സാറായുടെ ദാസിയിൽ ജനിച്ച കുഞ്ഞിനെ അനാഥനായി വഴിയിലിറക്കിവിടേണ്ടിവന്നപ്പോൾ അബ്രാഹത്തിന്റെ പിതൃഹൃദയം എത്രയേറെ വേദനിച്ചിരിക്കും... സ്‌നേഹവാനായ ആ പിതാവിന്റെ ഹൃദയവേദനയെക്കുറിച്ച് നമ്മളാരും അധി കം ചിന്തിച്ചിട്ടില്ല. ദൈവം കല്പിച്ചു, അബ്രാഹം അനുസരിച്ചു, അത്രമാത്രം!

സാറായിൽ പിറന്ന തന്റെ സ്വന്തം മകനായ ഇസഹാക്കിനെപ്രതിയും ദൈവം കഠിനമായ പരീക്ഷണത്തിന് വിട്ടുകൊടുത്തു. ദൈവം പറഞ്ഞു ''നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് നീ മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ ഒരു ദഹനബലിയായി അർപ്പിക്കണം'' (ഉൽപത്തി 22:2).

Read More

https://vachanam4u.blogspot.com/2014/12/hope-of-persons-who-surrounded-by-many.html

24/06/2022

ക്ലീനിങ് ഒക്കെ ശ്രദ്ധിച്ചില്ലേ. Fasttagil ബാലൻസ് ഒന്നും കാണില്ല.. പുതിയ തട്ടിപ്പ്

20/06/2022
20/06/2022
17/04/2022

Address

Jeddah

Telephone

+966534582214

Website

Alerts

Be the first to know and let us send you an email when Ullas Antony posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ullas Antony:

Videos

Share


Other Digital creator in Jeddah

Show All

You may also like