07/05/2023
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ
അന്നെല്ലാം ആദ്യത്തെ അടി കിട്ടി കഴിഞ്ഞാൽ കൈ ഒന്ന് കുടഞ്ഞ് ട്രൗസറിൽ തുടച്ച ശേഷം മാത്രമേ ഞാൻ
അടുത്ത അടി വാങ്ങിയിരുന്നുള്ളൂ..!
വൃത്തിയുടെ കാര്യത്തിൽ ഞാൻ പണ്ടേ മുന്നിലായിരുന്നു🤓
എന്നെ പഠിപ്പിച്ച മാഷും ടീച്ചറും ക്ലാസിൽ നിന്നുകൊണ്ടേ പഠിപ്പിക്കൂ.
ന്താ കാരണം...?
എന്നോടുള്ള ബഹുമാനം...!..!😁
സ്കൂളില്‍ പഠിക്കുന്ന കാലത്ത് സാറൻമ്മാര്‍ക്ക് എന്നോട് എന്തെങ്കിലും പറയാന്‍ പേടി ആയതു കൊണ്ട് അച്ഛനെ വിളിച്ചു കൊണ്ട് വരാമോ എന്ന് ചോദിക്കുമായിരുന്നു.അതൊക്കെ ഒരു കാലം.😜😜
ഞാൻ എഴുതിയത് വായിക്കാൻ സാറൻമ്മാർക്കു വളരെ ഇഷ്ടമായിരുന്നു. അവർക്ക് ഞാൻ ചില ഉത്തരങ്ങൾ നൂറു പ്രാവശ്യം വരെ എഴുതി കൊടുത്തിട്ടുണ്ട്.😛😃
പഠന മികവിന് അംഗീകാരമായി എത്ര തവണ എന്നെ സാറിന്റെ അടുത്ത് നിറുത്തിയിട്ടുണ്ടെന്നറിയാമോ?🤪🤪
സാറ് ബോർഡിലെഴുതിയ ചോക്ക് ഞാൻ ആവശ്യപ്പെടാതെ തന്നെ എത്ര തവണ എനിക്ക് ക്ലാസിൽ വെച്ച് എറിഞ്ഞ് തന്നിട്ടുണ്ട് ....🥸
ചില സാറൻമാർ ക്ലാസെടുക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാനായി വാതിൽക്കൽ എത്രതവണ എന്നെ കാവൽ നിന്നിട്ടുണ്ടെന്നറിയാമോ ... സുരക്ഷാ ഭീഷണി കൂടിയ സാഹചര്യങ്ങളിൽ bench ന്റെ മുകളിൽ നിന്ന് നിരീക്ഷിക്കാനും പറയാറുണ്ട്😂😂
ഓരോ പരീക്ഷ കഴിഞ്ഞാലും ഉത്തരങ്ങൾ അഞ്ചു തവണയെങ്കിലും ഞാൻ അധ്യപകരെ എഴുതിക്കാണിക്കാറുണ്ടായിരുന്നു ....😜
എല്ലാ കാര്യങ്ങളും .എനിക്കറിയാമായിരുന്നതിനാൽ പലപ്പോഴും എന്നോട് "എന്തിനാ നീ സ്കൂളിലേക്ക് വരുന്നത് ? വല്ല പണിക്കും പൊക്കൂടെ" എന്ന് എത്ര തവണ ചോദിച്ചിട്ടുണ്ട് .....🤪🤪
ഹാ .....
അതൊക്കെയൊരു കാലം ....... 🤔😪😂
ക്ലാസിലുള്ള എല്ലാ കുട്ടികളുടെയും മേൽ എൻറെ ഒരു നിരീക്ഷണം ആവശ്യമാണ് എന്ന് സാറിന് നിർബന്ധമായിരുന്നു അതുകൊണ്ട് സാർ എല്ലാ ക്ലാസിലും എന്നെ ഏറ്റവും പുറകിലത്തെ ബെഞ്ചിലാണ് ഇരുത്തിയിരുന്നത്. അതൊക്കെ എനിക്ക് കിട്ടിയ വലിയ അംഗീകാരം ആയിരുന്നു😂😂🤣🤣
( ഇത് എഴുതിയത് ഞാനല്ല )