Vengara Popular News

Vengara Popular News Vengara Popular News vengara popular news

ഈദ്ഗാഹ് നാളെ തിങ്കളാഴ്ച രാവിലെ കൃത്യം7 മണിക്ക് വേങ്ങര ടൗണിൽവേങ്ങര: വേങ്ങര ടൗൺ ഈദ്ഗാഹ് കമ്മിറ്റി സംഘടിപ്പിക്കുന്ന ബലിപെരു...
16/06/2024

ഈദ്ഗാഹ് നാളെ തിങ്കളാഴ്ച രാവിലെ കൃത്യം7 മണിക്ക് വേങ്ങര ടൗണിൽ

വേങ്ങര: വേങ്ങര ടൗൺ ഈദ്ഗാഹ് കമ്മിറ്റി സംഘടിപ്പിക്കുന്ന ബലിപെരുന്നാൾനമസ്കാരം കാലാവസ്ഥ അനുകൂലമെങ്കിൽ വേങ്ങരടൗൺ APH ഓഡിറ്റോറിയം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന ഈദ്ഗാഹിൽ വെച്ച് നടക്കുമെന്ന് വേങ്ങരടൗൺ ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായാൽ രാവിലെ 7 മണിക്ക് തന്നെ അതാത് പള്ളികളിൽ വെച്ച് പെരുന്നാൾ നമസ്കാരം നടത്തുമെന്നും, എല്ലാവരും കുടുംബസമേതംരാവിലെ 7 മണിക്ക് മുമ്പായിതന്നെ വുളുഎടുത്തു കൊണ്ട് എത്തിച്ചേരേണ്ടതാണ്.

ടീച്ചറാവാം കുറഞ്ഞ സമയം കൊണ്ട്..!പ്ലസ്ടു /ഡിഗ്രി കുറഞ്ഞ മാർക്കിൽ വിജയിച്ചവർക്കും പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും വളരെ വേഗ...
15/06/2024

ടീച്ചറാവാം കുറഞ്ഞ സമയം കൊണ്ട്..!

പ്ലസ്ടു /ഡിഗ്രി കുറഞ്ഞ മാർക്കിൽ വിജയിച്ചവർക്കും പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും വളരെ വേഗത്തിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്ന കോഴ്‌സാണ് *ഇന്റർനാഷണൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടി ടി സി*

ABC ACADEMY വഴി പഠിച്ചിറങ്ങിയ 98% പേരും ജില്ലയിലെ തന്നെ വിവിധ ഗവണ്മെന്റ് /എയ്ഡഡ് /അൺ എയ്‌ഡഡ്‌/ CBSE സ്കൂളുകളിലെ പ്രീ പ്രൈമറി അദ്ധ്യാപികമാരായി ജോലിയിലാണ്.

♻️50% സ്‌കോളർഷിപ്പിൽ 10 മാസം കൊണ്ട് കോഴ്സ് പൂർത്തീകരിച്ചു ജോലിയിൽ കയറാം
♻️കുറഞ്ഞ ഫീസ് (തവണകളായി അടക്കാവുന്നതാണ് )
♻️അന്താരാഷ്ട്ര അംഗീകാരമുള്ള സിലബസും സെർട്ടിഫിക്കറ്റും
♻️സൗകര്യപ്രദമായ ക്ലാസ് സമയം
♻️പരിചയ സമ്പന്നരായ അദ്ധ്യാപകർ
♻️പഠ്യേതര വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ക്ലാസുകൾ
♻️മോണ്ടിസോറി മെറ്റീരിയൽ വെച്ചുള്ള പഠനം
♻️AC& സ്മാർട്ട് ലാബ്
♻️വനിതാ സൗഹൃദ ക്യാമ്പസ്

കൂടുതൽ വിവരങ്ങൾക്ക് :
9544111149

*ABC ACADEMY*
*VENGARA*
Valappil Tower
(Trends Building)
Opp. South Indian Bank

*👉സൗത്ത് ഇന്ത്യയിലെ വ്യവസായ ഭൂപടത്തിൽ ചരിത്രമാകാൻ പോകുന്ന ഏറ്റവും വലിയ ഡയറിഫാമിന്റ  നിർമ്മാണം അവസാന ഘട്ടത്തിൽ**👉ഈ വർഷം P...
15/06/2024

*👉സൗത്ത് ഇന്ത്യയിലെ വ്യവസായ ഭൂപടത്തിൽ ചരിത്രമാകാൻ പോകുന്ന ഏറ്റവും വലിയ ഡയറിഫാമിന്റ നിർമ്മാണം അവസാന ഘട്ടത്തിൽ*

*👉ഈ വർഷം Product കൾ വിപണിയിലേക്ക് എത്തുന്നു*

*👉പാർട്ണർഷിപ്പ് അവസാനഘട്ടത്തിൽ , ഇൻവസ്റ്റ്‌മെൻറ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എത്രയും പെട്ടന്ന് പാർട്ണർഷിപ്പ് ബുക്ക് ചെയ്യാം.....*

*🎙️🎙️🎙️🎙️🎙️ 🎙️🎙️*

* # ഗൾഫ് രാജ്യങ്ങളിൽ പാലും പാലുത്പന്നങ്ങളും വിതരണം ചെയ്യുന്ന അൽമറായി, അൽ ഐൻ മിൽക്ക്, ബലതിന കമ്പനികളെ പോലെ നമ്മുടെ കേരളത്തിൽ പാലും പാലുൽപന്നങ്ങളും HAIMS VENTURES എന്ന കമ്പനി YTE MILK എന്ന ബ്രാൻഡിലൂടെ വിതരണം ചെയ്യുന്നു...*

* # മലബാറിലെ ബിൽഡറായ അന്റാർടിസ് ഡവലപ്പേഴ്സ് ന്റെ മാനേജ്മെൻറും,*
*പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുമാണ് ഈ സംരംഭം മുന്നോട്ട് നയിക്കുന്നത്*

* # ബിസിനസ് സംരംഭത്തിൽ പാർട്ണർ ആകുന്നവർക്ക് പലിശ ഇല്ലാതെ തികച്ചും വിശ്വാസയോഗ്യമായ രീതിയിൽ ലാഭവിഹിതം കൊടുക്കാൻ കഴിയും.*

* # ഇപ്പോൾ 90% പാർട്ണർഷിപ്പും പൂർത്തിയായി,*

* # ഇനിയുള്ളത് 10% പാർട്ണർഷിപ്പ് മാത്രം...*

* # പിന്നീട് പാർട്ണർഷിപ്പ് ലഭിക്കുന്നതല്ല*

*' #ഈ അവസരം നിങ്ങൾ ഉപയോഗപെടുത്തു..'*

* #കൂടുതൽ വിവരങ്ങൾക്കും പാർട്ണർഷിപ്പ് എടുക്കുന്നതിനും വേണ്ടി താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ഉടൻ ബന്ധപ്പെടുക**

🪀വട്സപ്പ്
wa.me/+919496035851

*HAIMS VENTURES.*
*Hilite business park, Calicut*
*[email protected]*

*💥ബലി പെരുന്നാൾ ആഘോഷമാക്കാൻ**ശിവകാശി പടക്കങ്ങൾ**ഹോൾസെയിൽ & റീട്ടെയിൽ**കോട്ടപ്പടി - മലപ്പുറം**ബക്രീദ് ആഘോഷങ്ങൾ ഇനി ഗംഭീരമ...
15/06/2024

*💥ബലി പെരുന്നാൾ ആഘോഷമാക്കാൻ*
*ശിവകാശി പടക്കങ്ങൾ*
*ഹോൾസെയിൽ & റീട്ടെയിൽ*

*കോട്ടപ്പടി - മലപ്പുറം*

*ബക്രീദ് ആഘോഷങ്ങൾ ഇനി ഗംഭീരമാക്കാം*
====================
*INDIAN FIRE WORKS*
*ശിവകാശി പടക്കങ്ങൾ*
*തിരൂർ റോഡ് ബൈപാസ്, Near KSEB ഓഫീസ്,കോട്ടപ്പടി,മലപ്പുറം*

*Location :*
https://maps.app.goo.gl/1LWhfgLHRR3d7KPT7

📞 *9495795866, 8943900033*

====================
*ഞങ്ങളുടെ മറ്റു സ്ഥാപനങ്ങൾ*

* # മേഘദൂത് ബിൽഡിംഗ്, ബസ് സ്റ്റാൻഡിന് സമീപം, മേലാറ്റൂർ - 8590872597*

* # കോഴിക്കോട് റോഡ്, എയർപോർട്ട് ജംഗ്ഷൻ, കൊണ്ടോട്ടി*
*9567663650*
*9746413650*
💥💥💥💥💥💥💥💥

എ.സി മിലാൻ കേരള ടീം ഇറ്റലിയിലേക്ക്; പന്തുതട്ടാന്‍ തിരൂർ സ്വദേശി ലെമിൻ ജൈസലും⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**2024 ജൂൺ...
14/06/2024

എ.സി മിലാൻ കേരള ടീം ഇറ്റലിയിലേക്ക്; പന്തുതട്ടാന്‍ തിരൂർ സ്വദേശി ലെമിൻ ജൈസലും

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 14*
*1445 ദുൽഹജ്ജ് 07*
*1199 ഇടവം 31*
*വെള്ളി | ഉത്രം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

തിരൂര്‍ : എ.സി മിലാൻ ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന മിലാൻ കപ്പിൽ പങ്കെടുക്കാനായി എ.സി മിലാൻ കേരള ടീം ഇറ്റലിയിലേക്ക് യാത്ര തിരിച്ചപ്പോൾ തിരൂരിന് അഭിമാനമായി ലെമിൻ ജൈസലും. മിലാന്‍ കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് എ.സി മിലാൻ അണ്ടർ 11 കേരള ടീം മത്സരിക്കുക. തിരൂര്‍ വെട്ടം സ്വദേശിയാണ് ലെമിന്‍ ജൈസല്‍. ജൂൺ 13 മുതല്‍ 16 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്റര്‍നാഷണല്‍ അക്കാദമി ടൂര്‍ണമെന്റായ മിലാന്‍ കപ്പില്‍ ലോകത്തെ 100ല്‍ പരം എ.സി മിലാന്‍ അക്കാദമികളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. തിരൂര്‍ മൈ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും വെട്ടം സ്വദേശി ജൈസല്‍ -ഷഹനാ ദമ്പതികളുടെ മകനാണ് ലെമിന്‍ ജൈസല്‍. സംസ്ഥാനത്തെ വിവിധ മിലാന്‍ അക്കാദമിയില്‍ നിന്നുള്ള 10 ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായാണ് ലെമിന്‍ ഇറ്റലിയിലേക്ക് വിമാനം കയറിയത്. എ.സി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലാക്കണ്ടേലയാണ് ഈ ഫുട്‌ബോള്‍ താരങ്ങളെ തിരഞ്ഞെടുത്തത്. ഷരൺ ആർ ശങ്കറാണ് ടീം ക്യാപ്റ്റൻ. പി.വി ഹശാം, ടി.വി ഹനീഫ്, ബെന്യാമിൻ, റ്യാൻ റിച്ചി, മുഹമ്മദ് യാസീൻ യൂസുഫ്, മാധവ് സന്ദീപ്, വി. ശ്രീഹരി, മുഹമ്മദ് ഫാഹ്‌മിൻ സ്വാദിഖ് എന്നിവരാണ് മറ്റു ടീം അംഗങ്ങൾ. ബുധനാഴ്ച് ഇറ്റലിയിലേക്ക് തിരിച്ച സംഘം മത്സരങ്ങള്‍ക്ക് ശേഷം ഈ മാസം 17ന് മടങ്ങിയെത്തും.

റിപ്പോർട്ട് :-
റഷീദ് തലക്കടത്തൂർ.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും സാഗർ  ആർട്സ് & സ്പോർട്സ് ക്ലബ് മിനി ബസാറും  സംയുകതമായി കോട്ടക്കൽ അൽമാസ് ഹോസ്പ...
13/06/2024

ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും സാഗർ ആർട്സ് & സ്പോർട്സ് ക്ലബ് മിനി ബസാറും സംയുകതമായി കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജൂൺ 14 ലോക രക്ത ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച മിനി ബസാർ മുഹിയദ്ധീനിയ മദ്രസയിൽ വെച്ച് സംഘടിപ്പിക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

കൂടുതൽ വിവങ്ങൾക്കായി വിളിക്കുക
8606067840 9746030366

പരപ്പനങ്ങാടി റെയ്ഞ്ച് സുന്നി ബാല വേദി തഹ്ദീസ് ക്യാമ്പ് സംഘടിപ്പിച്ചു⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**2024 ജൂൺ 13**144...
13/06/2024

പരപ്പനങ്ങാടി റെയ്ഞ്ച് സുന്നി ബാല വേദി തഹ്ദീസ് ക്യാമ്പ് സംഘടിപ്പിച്ചു

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 13*
*1445 ദുൽഹജ്ജ് 06*
*1199 ഇടവം 30*
*വ്യാഴം | പൂരം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

പരപ്പനങ്ങാടി : കൂട്ടുകൂടാം സുകൃതവീഥിയിൽ എന്ന പ്രമേയത്തിൽ പരപ്പനങ്ങാടി റെയ്ഞ്ച് സമസ്ത കേരള സുന്നി ബാലവേദി തഹ്ദീസ് സംഘടന ശാക്തീകരണ ക്യാമ്പ് പാലത്തിങ്ങൽ ടി.ഐ മദ്റസയിൽ വെച്ച് സംഘടിപ്പിച്ചു.എസ്.ബി.വി റെയ്ഞ്ച് ചെയർമാൻ ജവാദ് ബാഖവി അധ്യക്ഷനായി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ മന്നാനി ഉദ്ഘാടനം നിർവഹിച്ചു. സമസ്ത മുദരിബ് ശമീം ദാരിമി വിഷയാവതരണം നടത്തി.കൺവീനർ ബദ്റുദ്ധീൻ ചുഴലി, ആബിദ് ദാരിമി, ശംസുദ്ധീൻ യമാനി,മുഹമ്മദ്‌ ഫൈസി, അനസ് ദാരിമി ഉള്ളണം ,അബ്ദുറഹ്മാൻ മുസ്‌ലിയാർ നായർ കുളം,ശമീമുദ്ധീൻ ഫൈസി അഞ്ചപ്പുര,ഹമീദ് ദാരിമി ചിറമംഗലം സൗത്ത്, എസ്.ബി.വി സെക്രട്ടറി മുഹമ്മദ്‌ റസൽ, സയ്യിദ് ശാഹിൻ തങ്ങൾ, ശിഫിൻ എന്നിവർ സംസാരിച്ചു.അടുത്ത വർഷത്തേക്കുള്ള എസ്. ബി.വി യുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
സയ്യിദ് ശാഹിൻ തങ്ങൾപള്ളിപ്പടി (പ്രസിഡന്റ്‌),ശാഹിദ് പുത്തിരിക്കൽ, അനസ് ഉള്ളണം, റബിൻ കുന്നത്ത് പറമ്പ്,(വൈസ് പ്രസിഡന്റ്‌), മുഹമ്മദ്‌ റസൽ കുന്നത്ത്പറമ്പ് (ജനറൽ സെക്രട്ടറി ), അർസൽ ചെറമംഗലം സൗത്ത് (വർക്കിംഗ്‌ സെക്രട്ടറി). അദ്നാൻ, നാഫിഹ്, ഹനാൻ (ജോ:സെക്രട്ടറി ) ശിഫിൻ, അർസൽ (ജില്ല കൗൺസിലർമാർ) റനാസ് (അദബ് കോഡിനേറ്റർ )ജിമിൽ പാലത്തിങ്ങൽ (ടെക് അഡ്മിൻ ), നിഹാദ് അഞ്ചപ്പുര (അലിഫ് കോഡിനേറ്റർ), രിള് വാൻ (ഖിദ്മ കോഡിനേറ്റർ) ജവാദ് ബാഖവി(ചെയർമാൻ ) ബദ്റുദ്ധീൻ ചുഴലി (കൺവീനർ).

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

കൊളപ്പുറത്തെ പ്രവർത്തിക്കു രണ്ടുമാസത്തേക്ക് കൂടി സ്റ്റേ.⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**2024 ജൂൺ 13**1445 ദുൽഹജ്ജ് 0...
13/06/2024

കൊളപ്പുറത്തെ പ്രവർത്തിക്കു രണ്ടുമാസത്തേക്ക് കൂടി സ്റ്റേ.

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 13*
*1445 ദുൽഹജ്ജ് 06*
*1199 ഇടവം 30*
*വ്യാഴം | പൂരം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

വേങ്ങര: ദേശീയ പാത നിർമാണ ഭാഗമായുള്ള കൊളപ്പുറം നിർമാണ പ്രവർത്തനങ്ങൾക്ക് 2 മാസത്തേക്ക് കൂടി സ്റ്റേ. നിർമാണ ഭാഗമായി നിലവിലെ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത മുറിച്ചു മാറ്റിയതിനാൽ കൊളപ്പുറം സമരസമിതി അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ എട്ടു മാസമായി ഇവിടുത്തെ പ്രവർത്തിക്ക് സ്റ്റേ ഉണ്ട്.

കളപ്പുറത്തെ ദേശീയ ദേശീയപാത വികസനം അശാസ്ത്രീയമാണെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. പരപ്പനങ്ങാടി- അരീക്കോട് സംസ്ഥാനപാത തടസ്സപ്പെടുകയും കൊളപ്പുറം സൗത്തിലേക്കുള്ള വഴി ഇല്ലാതാവുകയും ചെയ്യും. ഇതോടെ സൗത്ത് കൊള പ്പുറത്തുകാർ ഒറ്റപ്പെടുകയും ചെയ്യും. കൊളപ്പുറത്തെ നിർദ്ദിഷ്ട ഫയർ സ്റ്റേഷൻ,ഹൈസ്കൂൾ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ അഞ്ച് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ടി വരും. കൊളപ്പുറം ഹൈസ്കൂളിന് പിറകിലൂടെ അനുവദിച്ച റോഡിലൂടെയാണ് ഗതാഗതം. ഇവിടെ പ്രവർത്തി നടത്തരുതെന്നാണ് ഹൈക്കോടതി ജഡ്ജി ടി ആർ രവി ഉത്തരവിട്ടത്. സംസ്ഥാന ഹൈവേ മുറിച്ചു മാറ്റിയ സ്ഥലത്ത് മേൽപാലം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം.സമരസമതി ക്ക് വേണ്ടി അഡ്വ: തൻവീർ അഹമ്മദ്, കൊളപ്പുറം ഗവ: ഹൈസ്കൂൾ പിടിഎക്ക് വേണ്ടി അഡ്വ: നൂറ അലി , ഡാനിഷ് മുഹമ്മദ് ഷാ എന്നിവർ ഹാജരായി.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

തെങ്ങിൻ തൈ വിതരണം ചെയ്തു. വിതരണോദ്ഘാടനം   ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**2024...
13/06/2024

തെങ്ങിൻ തൈ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 13*
*1445 ദുൽഹജ്ജ് 06*
*1199 ഇടവം 30*
*വ്യാഴം | പൂരം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

എ.ആർ നഗർ : പഞ്ചായത്തിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം എ. ആർ. നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു. പഞ്ചായത്ത് കൃഷിഭവനിൽ കേര കേരളം സമൃദ്ധ കേരളം എന്ന പദ്ധതി വഴി 50 ശതമാനം സബ്‌സിഡിയിൽ അത്യുല്പാദന ശേഷിയുള്ള കുറ്റ്യാടി തൈകളാണ് എത്തിച്ചിട്ടുള്ളത്.

മികച്ച രോഗ പ്രതിരോധ ശേഷിയും വരൾച്ച പ്രതിരോധ ശേഷിയുമുള്ള ഇനങ്ങൾ ആണ് കൃഷി ഭവനിൽ എത്തിയിട്ടുള്ളത്. 50 രൂപയാണ് ഒരു തെങ്ങിൻ തൈയുടെ വില. 10 തെങ്ങിൻ തൈ വാങ്ങുന്നവർക്ക് തൊഴിലുറപ്പ് പദ്ധതി വഴി കുഴി കുഴിച്ചു കൊടുക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. പുതിയ ഭൂ നികുതി ഷീറ്റും ആധാർ കാർഡിന്റെ കോപ്പിയുമാണ് സമർപ്പിക്കേണ്ട രേഖകൾ. ചടങ്ങിൽ ആച്ചൂട്ടി മെമ്പർ, ശൈലജ മെമ്പർ ഇബ്രാഹിം മെമ്പർ, കൃഷി ഓഫീസർ എന്നിവർ സംബന്ധിച്ചു.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

എസ് വൈ എസ് വേങ്ങര സോൺ വിചാര സദസ്സ്⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**2024 ജൂൺ 13**1445 ദുൽഹജ്ജ് 06**1199 ഇടവം 30**വ്യാഴ...
13/06/2024

എസ് വൈ എസ് വേങ്ങര സോൺ വിചാര സദസ്സ്

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 13*
*1445 ദുൽഹജ്ജ് 06*
*1199 ഇടവം 30*
*വ്യാഴം | പൂരം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

വേങ്ങര : എസ് വൈ എസ് വേങ്ങര സോൺ വിചാര സദസ്സ് സമാപിച്ചു. എടക്കാപറമ്പ് ബുഖാരി മദ്രസയിൽ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി കോമു ഹാജി ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വം, മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം സി കെ എം ഫാറൂഖ് അവതരിപ്പിച്ചു. സോൺ പ്രസിഡന്റ്‌ കെ പി യൂസുഫ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. സമദ് സഅദി കെ എ റഷീദ്, ഹസൻ സഖാഫി, സയ്യിദ് അലവി അൽ ബുഖാരി, നസീർ സഖാഫി കോട്ടുമല, കെ അബ്ദുൽ ജലീൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

*JOB ORIENTED COURSES*🔸എയർലൈൻ മാനേജ്മെന്റ് 🔹എയർപോർട്ട് മാനേജ്മെന്റ് 🔸ലോജിസ്റ്റിക്സ് മാനേജ്മെന്റ് 🔹ട്രാവൽ -ടൂറിസം 🔸ക്യാബി...
13/06/2024

*JOB ORIENTED COURSES*

🔸എയർലൈൻ മാനേജ്മെന്റ് 🔹എയർപോർട്ട് മാനേജ്മെന്റ് 🔸ലോജിസ്റ്റിക്സ് മാനേജ്മെന്റ്
🔹ട്രാവൽ -ടൂറിസം
🔸ക്യാബിൻ ക്രൂ ട്രെയിനിങ്
എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

*മഞ്ചേരി*: കേന്ദ്ര -കേരള സർക്കാർ അംഗീകാരമുള്ള സയന്റിഫിക്ക് ആൻഡ് ടെക്നിക്കൽ എഡ്യൂക്കേഷണൽ ഡെവലപ്പ്മെന്റ് കൗൺസിലിനു കീഴിലുള്ള കോഴ്സുകളിലേക്കുള്ള അപേക്ഷയാണ് വിദ്യാർഥികളിൽ നിന്ന് ക്ഷണിച്ചിരിക്കുന്നത്.

*കോഴ്സുകളുടെ കാലവധി*

🔹3 വർഷത്തെ യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്സുകൾ

🔸1 വർഷത്തെ ഡിപ്ലോമ / PG ഡിപ്ലോമ കോഴ്സുകൾ പഠിക്കാം.

കോഴ്സുകൾ വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ -അന്തർ ദേശീയ അംഗീകാരമുള്ള 6 സർട്ടിഫിക്കറ്റുകൾ ലഭിക്കും

അഡ്മിഷൻ മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന *Aviator College* ൽ ലഭിക്കും.

📲 വിളിക്കേണ്ട നമ്പർ : 8139889911
താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഒന്ന് ക്ലിക്ക് ചെയ്തുനോക്കൂക. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയുക .👇👇🏼

https://wa.me/c/918139889911

*Aviator College of Aviation Studies*
_2nd Floor, Fara Mall
Court Road, KacheriPadi
Near Kacheripadi Juma-Masjid
Manjeri_
www.aviatorcolleges.com

*കുറഞ്ഞ ഫീസിൽ പാരാമെഡിക്കൽ കോഴ്സുകൾ ഹോസ്പിറ്റലിൽ പഠിച്ച് ഹോസ്പിറ്റലിൽ തന്നെ ജോലിയും നേടാം...* നിങ്ങളുടെ മക്കളെ പ്രശസ്തമാ...
13/06/2024

*കുറഞ്ഞ ഫീസിൽ പാരാമെഡിക്കൽ കോഴ്സുകൾ ഹോസ്പിറ്റലിൽ പഠിച്ച് ഹോസ്പിറ്റലിൽ തന്നെ ജോലിയും നേടാം...*

നിങ്ങളുടെ മക്കളെ പ്രശസ്തമായ ആശുപത്രിയുടെ കീഴിലുള്ള സുരക്ഷിതമായ ഒരു ക്യാമ്പസ്‌ അന്തരീക്ഷത്തിൽ കൂടുതൽ ജോലി സാധ്യതയുള്ള പാരാ മെഡിക്കൽ കോഴ്സുകൾ കുറഞ്ഞ ചിലവിലും ഫീസിളവിലും പഠിക്കാൻ ഉതകുന്ന ഗ്രാമീണ മേഖലയിലെ ഒരു നിലവാരം ഉള്ള സ്ഥാപനമാണ് നൗഫ അക്കാഡമി ഓഫ് പാരാമെഡിക്കൽ.

*2024-25 ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു* .
📧 നിങ്ങളുടെ കുട്ടികൾക്കുള്ള സീറ്റുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യുക.

💠 *Medical Lab Technology (B.voc.)*
🕒Duration: 3 year
💠 *Operation Theatre Technology_* *(B. Voc.*)
🕒Duration: 3 year
💠 *_Diploma in Medical Laboratory Technology_*
🕒Duration : 2 year

💠 *_Diploma in Pharmacy Assistant_*
🕒Duration : 2 year

💠 *_Diploma in Hospital Nursing & Midwifery_*
🕒Duration : 2 year

💠 *_Diploma In Front Office (Reception) Management_*
🕒Duration : 6 month

💠 *_Diploma In Operation Theatre Technology_*
🕒Duration : 2 year

💠 *Diploma In Hospital Administration*
🕒 Duration : 6 month

ഞങ്ങളുടെ പ്രത്യേകതകള്‍:-
✅ _*ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മെഡിക്കല്‍ രംഗത്ത് തൊഴില്‍ സാധ്യതയുള്ള നിരവധി കോഴ്‌സുകള്‍.*_
✅ _*പഠനത്തോടൊപ്പം സ്വന്തം ഹോസ്പിറ്റലില്‍ പരിശീലനം. പഠനാനന്തരം അര്‍ഹരായവര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം.*_
✅ _*ഫീസ് മാസ തവണകളായി അടക്കാനുള്ള സൗകര്യം.*_
✅ _*കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പരിശീലനം, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ഇന്റര്‍വ്യൂ ടെക്‌നിക്‌സ് എന്നിവയില്‍ പ്രത്യേക ട്രെയ്‌നിംഗ്.*_
✅ *വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ്ണ കുടുംബാരോഗ്യസംരക്ഷണ പദ്ധതി.*
✅ *_SC-ST-OBC വിഭാഗങ്ങൾക്കും സമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങൾക്കും പ്രത്യേക ഫീസ് ഇളവ് ഉണ്ടായിരിക്കുന്നതാണ്._*
✅ _*ജോലിക്കും മൂല്യബോധമുള്ള ജീവിതത്തിനും പ്രാപ്തരാക്കുന്ന കൗൺസിലിംഗ് ക്ലാസുകൾ.*_


🖥️ കൂടുതൽ വിവരങ്ങളറിയാൻ ബന്ധപെടുക 9446 775 487, 9746677005, 0494 2450 726

പ്രിയരേ...കഴിഞ്ഞ 6 വർഷമായി വേങ്ങരയിൽ പ്രവർത്തിച്ച് വരുന്ന ALBAlK BROAST & GRILL ൻ്റെ നവീകരിച്ച സ്ഥാപനം 2024 ജൂൺ 13 മുതൽ ...
13/06/2024

പ്രിയരേ...

കഴിഞ്ഞ 6 വർഷമായി വേങ്ങരയിൽ പ്രവർത്തിച്ച് വരുന്ന ALBAlK BROAST & GRILL ൻ്റെ നവീകരിച്ച സ്ഥാപനം 2024 ജൂൺ 13 മുതൽ പ്രവർത്തനമാരംഭിക്കുന്നു. ഇക്കാലമത്രയും വേങ്ങരയുടെ മനസ്സിൽ ഇടം നൽകിയതിന് എല്ലാ ഉപഭോക്താക്കളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് മാനേജ് മെൻറ് & സ്റ്റാഫ് -

മാന്യ ഉപഭോക്താക്കൾക്ക് വേണ്ടി ഒരു കിടിലൻ ഓഫർ.

ഒരു ഫുൾ ബോസ്റ്റ് ഓർഡർ ചെയ്യൂ.
60 രൂപ ഡിസ്കൗണ്ട് നേടൂ.

ഈ ഓഫർ ഉദ്ഘാടന ദിവസം മാത്രം...

ALBAIK VENGARA

FOR HOME DELIVERY +918137887766

ഇനി  ഞങ്ങൾ ഉണ്ട് കൂടെ *👩‍🏫TEACH HUB*    *online education*💻    ➡️KIDS KG TUITION➡️1 to10 TUITION ... ➡️ആദ്യം മുതൽ പഠിപ്പ...
13/06/2024

ഇനി ഞങ്ങൾ ഉണ്ട് കൂടെ

*👩‍🏫TEACH HUB*
*online education*💻


➡️KIDS KG TUITION
➡️1 to10 TUITION ...

➡️ആദ്യം മുതൽ പഠിപ്പിക്കുന്നു.

➡️വിദഗ്ധരായ ടീച്ചേർസിന്റെ പരിശീലനം
➡️ഫൌണ്ടേഷൻ ക്ലാസ്സ്സ്
➡️ഷെഡ്യുൽ ചെയ്ത സമയം.

*ഇനിയും സമയം കളയണ്ട.നിങ്ങളുടെ കുട്ടിയുടെ ഭാവി തീരുമാനിക്കേണ്ടത് നിങ്ങളാണ്.*

*നല്ല ഭാവിക്ക് വേണ്ടി TEACH HUB നിങ്ങളോടൊപ്പം.*
ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ......

📱Contact :-
+91 88911 05663
81297 84764

⚫വേർപാട്.*www.vengarapopular.news**2024 ജൂൺ 13**1445 ദുൽഹജ്ജ്*            *വ്യാഴം*________𝕻𝖔𝖕𝖚𝖑𝖆𝖗_______//////ചേറൂർ : ചേ...
12/06/2024

⚫വേർപാട്.

*www.vengarapopular.news*
*2024 ജൂൺ 13*
*1445 ദുൽഹജ്ജ്*
*വ്യാഴം*
________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

ചേറൂർ : ചേറൂർ, മിനി കാപ്പിൽ സ്വദേശി മൂഴിയൻ കോമുക്കുട്ടി ഹാജി എന്നവരുടെ മകൻ *മൂഴിയൻ അലവിക്കുട്ടി ഹാജി*
എന്നവർ മരണപ്പെട്ടു.
ജനാസ നമസ്കാരം ഇന്ന് (13-06-2025) രാവിലെ 8 മണിക്ക്
കോവിലപ്പാറ ജുമാമസ്ജിദിൽ

https://chat.whatsapp.com/DICQGtu3FiyLuqOqbAnV9k
________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

കുവൈത്ത് മംഗഫിലെ തീപിടുത്തം അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ...
12/06/2024

കുവൈത്ത് മംഗഫിലെ തീപിടുത്തം അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു

കുവൈത്ത് സിറ്റി: 50ഓളം പേരുടെ ജീവനെടുത്ത ദുരന്തത്തിലേക്ക് നയിച്ചത് ഈജിപ്ഷ്യന്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറ...
12/06/2024

കുവൈത്ത് സിറ്റി: 50ഓളം പേരുടെ ജീവനെടുത്ത ദുരന്തത്തിലേക്ക് നയിച്ചത് ഈജിപ്ഷ്യന്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ( Kuwait building fire update: The fire started when a gas cylinder exploded in the security guard’s room ) തലേദിവസത്തെ ജോലിയുടെ ക്ഷീണത്തിലായിരുന്ന തൊഴിലാളികള്‍ സുഖ നിദ്രയിലായിരുന്നതിനാല്‍ താഴത്തെ പൊട്ടിത്തെറിയുടെ ശബ്ദം പോലും കേട്ടില്ല. ശ്വാസം കിട്ടാതെ പിടഞ്ഞു വീഴുമ്പോള്‍ പലര്‍ക്കും എന്താണ് സംഭവിക്കുന്നതെന്നു പോലും തിരിച്ചറിയാനിയില്ല.

ജീവനുവേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യരുടെയും ഭയാനകമായ കാഴ്ചയെക്കുറിച്ച് ദൃക്‌സാക്ഷികളിലൊരാള്‍ വിവരിച്ചു. ”കെട്ടിടത്തെ തീവിഴുങ്ങിയതോടെ താമസക്കാര്‍ ജീവനുവേണ്ടി പരക്കംപാഞ്ഞു. ഒരാള്‍ അഞ്ചാം നിലയില്‍നിന്ന് എടുത്തുചാടി, ബാല്‍ക്കണിയിലിടിച്ചു ദാരുണമായി മരിച്ചു. നിമിഷങ്ങള്‍ക്കുള്ളിലാണു കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നത്. കെട്ടിടത്തിനു ചുറ്റും കറുത്ത പുക ഉയര്‍ന്നു. പുലര്‍ച്ചെയായതിനാല്‍ താമസക്കാര്‍ പലരും നല്ല ഉറക്കത്തിലായിരുന്നു. പുക കയറി ശ്വാസംമുട്ടിയാണ് പലരും എഴുന്നേറ്റത്.” തീപിടിത്തം നേരിട്ടുകണ്ടവരിലൊരാള്‍ അറബ് ന്യൂസിനോട് പറഞ്ഞു. ”

നിമിഷ നേരം കൊണ്ട് തീയും പുകയും 6 നില കെട്ടിടത്തെ വിഴുങ്ങി. ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് എഴുന്നേറ്റ ചിലര്‍ മുറിയാകെ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. മുറിയില്‍ ഇരുട്ടുനിറഞ്ഞതിനാല്‍ പുറത്തേക്കുള്ള വാതിലുകള്‍ കണ്ടെത്താന്‍ പോലും ആളുകള്‍ പ്രയാസപ്പെട്ടു. പ്രാണ രക്ഷാര്‍ഥം കെട്ടിടത്തിന്റെ ബാല്‍ക്കണിയിലൂടെയും ജനലിലൂടെയും താഴേക്കു ചാടുകയായിരുന്നു ചിലര്‍. മരിച്ചവര്‍ ആരെല്ലാമെന്നതു സംബന്ധിച്ച് ഇനിയും വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നേതെയുള്ളു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനി ആയതിനാല്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ തന്നെയാണ്.

തെക്കന്‍ കുവൈത്തില്‍ അഹമ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ വിദേശ തൊഴിലാളി തിങ്ങി പാര്‍ക്കുന്ന മേഖലയിലാണ് ഇന്നലെ പുലര്‍ച്ചെ തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ (ബ്ലോക്ക്4) താഴത്തെ നിലയില്‍ നിന്നു തീ പടരുകയായിരുന്നു. ഇരുനൂറോളം പേരാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.

കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കും. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാന മന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അല്‍ സബാഹ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊര്‍ജിതമാക്കി. നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡയില്‍ വയ്ക്കാനും ഉത്തരവിട്ടു. രാജ്യത്തെ വിവിധ കെട്ടിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവില്‍ പറഞ്ഞു.

വിവിധ ഫ്‌ലാറ്റുകളിലായി 195 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണുണ്ടായിരുന്നത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 92 പേര്‍ സുരക്ഷിതരാണ്. 20 പേര്‍ നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ സ്ഥലത്ത് ഇല്ലായിരുന്നു. പരുക്കേറ്റവരില്‍ പലരും അപകട നില തരണം ചെയ്തതായി ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. ഹെല്‍പ് ലൈന്‍നമ്പര്‍+965-65505246

ഉച്ച ഭക്ഷണത്തിന് തുടക്കം കുറിച്ചു:⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**2024 ജൂൺ 12**1445 ദുൽഹജ്ജ് 05**1199 ഇടവം 29**ബുധൻ ...
12/06/2024

ഉച്ച ഭക്ഷണത്തിന് തുടക്കം കുറിച്ചു:

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 12*
*1445 ദുൽഹജ്ജ് 05*
*1199 ഇടവം 29*
*ബുധൻ | മകം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

കണ്ണമംഗലം : തോട്ടശ്ശേരിയറ എ.എം എൽ പി സ്കൂളിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിഡ്സ്‌ വാല്ലി പ്ലേ സ്കൂളിൽ ഉച്ച ഭക്ഷണത്തിന് തുടക്കം കുറിച്ചു.
ഹെഡ്മാസ്റ്റർ ഹബീബുറഹ്മാൻ കെ.വി., സെക്ഷൻ ഹെഡ് ശ്രീലത ടീച്ചർ , അഡ്മിനിസ്ട്രേറ്റർ ശംസുദ്ദീൻ മാസ്റ്റർ പി ടി.എ പ്രസിഡന്റ് സുമയ്യ എന്നിവർ നേതൃത്വം നൽകി.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

കുവൈത്തിലെ തീപിടിത്തം: മലയാളികളടക്കം 49 പേർ മരിച്ചു
12/06/2024

കുവൈത്തിലെ തീപിടിത്തം: മലയാളികളടക്കം 49 പേർ മരിച്ചു

"കേരളാ സർക്കാർ അംഗീകാരമുള്ളപ്രൈമറി ടീച്ചറാവാം"OFFLINE / ONLINE Batch Available കേരളാ സർക്കാർ സ്ഥാപനമായ LBS Centre for Sc...
12/06/2024

"കേരളാ സർക്കാർ അംഗീകാരമുള്ള
പ്രൈമറി ടീച്ചറാവാം"
OFFLINE / ONLINE Batch Available

കേരളാ സർക്കാർ സ്ഥാപനമായ
LBS Centre for Science and Technologyയുടെ കീഴിൽ പുതുതായി ആരംഭിച്ച
Diploma Course for Primary School Faculty (DCPS)
കോഴ്സ് നടത്താൻ
കുറ്റാളൂർ മലബാർ കോളേജിന് അംഗീകാരം ലഭിച്ചു.

For Admission Details
wa.me/919656927365
wa.me/919633588840

കോഴ്സിൻ്റെ പ്രത്യേകതകൾ:

✅ ഭാവിയിൽ PSC approval സാധ്യത (നിലവിൽ LBSൻ്റെ മുഴുവൻ കോഴ്സുകളും PSC approved ആണ്).

✅ ആദ്യം അഡ്മിഷൻ എടുക്കുന്ന 40 പേർക്ക് മാത്രം പ്രവേശനം.

✅മിതമായ ഫീസ്.

✅ കോളേജിൽ തന്നെ പരീക്ഷാ സൗകര്യം.

✅ കോഴ്സ് കാലവധി ഒരു വർഷം.

✅ പ്രവേശന യോഗ്യത- പ്ലസ്ടു

✅ പ്രവേശനം സ്ത്രീകൾക്ക് മാത്രം (പ്രായപരിധിയില്ല)

✅ ക്ലാസ് 9.30 AM മുതൽ 3.45 PM വരെ.

✅ Arts,Sports,Onam, Eid,Xmas,Tour,Day events തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കാൻ അവസരം.

അപേക്ഷാ ഫോമിനും
Prospectusനും കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

Our page
https://www.facebook.com/habi13941?mibextid=ZbWKwL

Our Instagram page
https://www.instagram.com/malabar_college_kuttaloor_?igsh=cmlibDY2azN6ZHY5

For More Details
04942450365
9656927365
9656937365

Director
Niyas Wafy
9633588840
Principal
Abdul Rasheed P
9567304339
Vice principal
Aboobacker Sidheek KK
9961211925

അപകടം വിളിച്ചുവരുത്തി റോഡിൽ ലോഡ് കയറ്റിറക്ക്⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**2024 ജൂൺ 12**1445 ദുൽഹജ്ജ് 05**1199 ഇടവം...
12/06/2024

അപകടം വിളിച്ചുവരുത്തി റോഡിൽ ലോഡ് കയറ്റിറക്ക്

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 12*
*1445 ദുൽഹജ്ജ് 05*
*1199 ഇടവം 29*
*ബുധൻ | മകം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

പൊന്മുണ്ടം : പൊന്മുണ്ടം ബൈപാസിൽ സ്വകാര്യ സ്ഥാപനങ്ങളുടെ വാഹനങ്ങൾ വളവിലും റോഡിന് വശങ്ങളിലും നിർത്തി ലോഡ് ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുന്നു . സ്ഥിരമായി ഇത്തരം ബുദ്ധിമുട്ട് നേരിടുന്നതിനാൽ പൊന്മുണ്ടം ബൈപാസ് റോഡിൽ വാഹനങ്ങൾ നിർത്തി മറ്റു വാഹനങ്ങളിലേക്ക് ലോഡ് ഇറക്കുന്നത് അപകട സാധ്യത ഉയർത്തുന്നു.. പട്ടാ പകൽ വാഹനങ്ങൾ ചീറി പാഞ്ഞു പോവുന്ന ഇവിടെ നടു റോഡിൽ റോഡ് കയ്യേറി വാഹനം നിർത്തിയാണ് ഇത്തരം നിയമ ലംഘനങ്ങൾ നടക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.

റിപ്പോർട്ട് :-
ഫൈസൽ വരിക്കോടൻ.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

സുരക്ഷിതമയ കരിയറും ജോലി ഉറപ്പുള്ള പഠനവുമാണോ വേണ്ടത് ...?10 വർഷത്തെ സേവന പാരമ്പര്യമുള്ള ABC Academy വേങ്ങരയിൽ വനിതകൾക്കായ...
12/06/2024

സുരക്ഷിതമയ കരിയറും ജോലി ഉറപ്പുള്ള പഠനവുമാണോ വേണ്ടത് ...?

10 വർഷത്തെ സേവന പാരമ്പര്യമുള്ള ABC Academy വേങ്ങരയിൽ വനിതകൾക്കായി വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു ..

📌ഇന്റർനാഷണൽ ഡിപ്ലോമ -മോണ്ടിസോറി ടിടിസി

📌മാസ്റ്റർ ഡിപ്ലോമ - ഫാഷൻ ഡിസൈനിംഗ്

📌ഡിപ്ലോമ -മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ

📌ഡിപ്ലോമ -ബ്യൂട്ടി & വെൽനെസ്സ്

കൂടാതെ ഷോർട്ട് ടെം കോഴ്സുകളും

🎓മിതമായ ഫീസിൽ വിദ്യഭ്യാസ യോഗ്യതക്കനുസരിച്ചു ചേരാവുന്ന കോഴ്സുകൾ
🎓പരിചയ സമ്പന്നരയ അദ്ധ്യാപകരുടെ മേൽനോട്ടം
🎓സൗകര്യപ്രദമായ സമയങ്ങളിൽ ക്ലാസുകൾ
🎓കമ്പ്യൂട്ടർ,ഇംഗ്ലീഷ്,പേർസണൽ സ്കിൽ എന്നിവയിൽ പ്രത്യേക ട്രെയിനിങ്
🎓വനിതകൾക്കായി വനിതകൾ മാത്രം
🎓പ്രാക്റ്റിക്കൽ ആയി പഠിക്കുന്നതിനായി ഓരോ കോഴ്സിനും പ്രത്യാക ലാബുകൾ
🎓100% പ്ലേസ്മെന്റ് സഹായം

🎓ആർട്സ് ഫെസ്റ്റ് .സെമിനാർ,ക്യാമ്പസ് ടൂർ തുടങ്ങി പാഠ്യേതര വിഷയങ്ങൾ കൂടി ഉൾപ്പെടുന്ന സിലബസ്

കൂടുതൽ അറിയുന്നതിനായി
9544111149
ABC ACADEMY
വേങ്ങര
വളപ്പിൽ ടവർ (Yousta Building)
സൗത്ത് ഇന്ത്യൻ ബാങ്കിന് എതിർവശം

*🟢ലോക്സഭ തെരെഞ്ഞെടുപ്പ് വിജയം: ആഘോഷമാക്കി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി*⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**2024...
12/06/2024

*🟢ലോക്സഭ തെരെഞ്ഞെടുപ്പ് വിജയം: ആഘോഷമാക്കി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി*

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 12*
*1445 ദുൽഹജ്ജ് 05*
*1199 ഇടവം 29*
*ബുധൻ | മകം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

ദുബായ് : ലോക്സഭ തെരഞ്ഞെടുപ്പിലെ ഇൻഡ്യാ മുന്നണിയുടെ മുന്നേറ്റവും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ വിജയവും മറുനാട്ടിൽ വൻ ആഘോഷമാക്കി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി.

ദുബൈ കെഎംസിസി ആസ്ഥാനത്ത് വെച്ചു കേക്ക് മുറിച്ചും ലഡ്ഡു വിതരണം ചെയ്തും ആഘോഷമാക്കിയ പരിപാടിയിൽ നിരവധി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. തുടർന്ന് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ഫുട്ബാൾ ടൂർണമെന്റിലെ വോളന്റിയേഴ്സിനുള്ള സർട്ടിഫിക്കറ്റ് വിതരണോൽഘാടനവും വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അലി റവാസ് ആട്ടീരിക്കുള്ള സ്നേഹോപഹാര കൈമാറ്റവും പികെ അൻവർ നഹ നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് അവയിൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി പി കെ അൻവർ നഹ ഉൽഘാടനം ചെയ്ത പരിപാടിയിൽ അലി റവാസ് ആട്ടീരി മുഖ്യപ്രഭാഷണം നിർവഹിച്ചു.

ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ വേങ്ങര, മലപ്പുറം ജില്ല പ്രസിഡണ്ട് സിദ്ധീഖ് കാലൊടി, ജനറൽ സെക്രട്ടറി നൗഫൽ എ പി, മുൻ ജില്ല ജനറൽ സെക്രട്ടറി പി വി നാസർ, ഫൈസൽ പുല്ലമ്പലവൻ, അമീർ മുക്കൻ, നിസാർ ചേങ്ങപ്ര, അനീസ് സി, ഷാഫി കറുമണ്ണിൽ, ജാഫർ പാങ്ങാട്ട്, ശിഹാബ് കെ പറപ്പൂർ, ഷാഫി കാവുങ്ങൽ, തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി അബ്ബാസ് വാഫി സ്വാഗതവും ട്രഷറർ അടാട്ടിൽ കുഞ്ഞാപ്പു നന്ദിയും പറഞ്ഞു.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ പ്രവേശനോത്സവം2024 ജൂൺ 20 വ്യാഴം 10. 30 ന്  പുതിയ രജിസ്ട്രേഷൻ2024 ജൂൺ 12,18,19 ദിവസങ്ങളി...
12/06/2024

വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ പ്രവേശനോത്സവം

2024 ജൂൺ 20 വ്യാഴം 10. 30 ന്

പുതിയ രജിസ്ട്രേഷൻ

2024 ജൂൺ 12,18,19 ദിവസങ്ങളിൽ 11 മണിമുതൽ 12.30 വരെ സായംപ്രഭയിൽ.

ആവശ്യമായ രേഖകൾ
👍🏻ആധാർ കാർഡ് കോപ്പി
👍🏻റേഷൻ കാർഡ് കോപ്പി
👍🏻പാസ്പോർട്ട് സൈസ് ഫോട്ടോ

NGO ദേശീയ ക്യാമ്പിന് ഹൈദ്രബാദിൽ തുടക്കം കുറിച്ചു.വേങ്ങര: ദേശീയ പഞ്ചായത്ത്‌ രാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഇ...
12/06/2024

NGO ദേശീയ ക്യാമ്പിന് ഹൈദ്രബാദിൽ തുടക്കം കുറിച്ചു.

വേങ്ങര: ദേശീയ പഞ്ചായത്ത്‌ രാജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഇരുപത്തെട്ട് സംസ്ഥാനങ്ങളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സന്നദ്ധ സംഘടനകളുടെ ദേശീയ ക്യാമ്പിന് ഹൈദ്രബാദിൽ തിങ്കളാഴ്ച തുടക്കം കുറിച്ചു.

ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ് & പി.ആർ (NIRDP) ൽ വെച്ച് നടക്കുന്ന എൻ.ജി.ഒ ദേശീയ ക്യാമ്പിൽ കേരളത്തിന്റെ പ്രതിനിധികളായി മലപ്പുറം ജില്ലയിൽ നിന്നും വേങ്ങര കൊർദോവ NGO ചെയർമാനും, നാഷണൽ NGO കോൺഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടറിയും, ജില്ലാ യൂത്ത് അവാർഡ് മുൻ ജേതാവും, വേങ്ങര ഗ്രാമ പഞ്ചായത്ത്‌ മെമ്പറുമായ യൂസുഫലി വലിയോറയും ഗീതാ കുമാരി തിരുവനന്തപുരവും പങ്കെടുത്തു.

കേന്ദ്ര ഗ്രാമ-വികസന പഞ്ചായത്ത്‌ രാജ് മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും സംബന്ധിച്ച ഹൈദ്രബാദ് ദേശീയ പഞ്ചായത്ത് രാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കുന്ന അഞ്ച് ദിവസത്തെ ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.

പീസ് സ്കൂൾ വേങ്ങരയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചു.⊷⊷⊶⊷❍❍⊷⊶...
11/06/2024

പീസ് സ്കൂൾ വേങ്ങരയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചു.

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 11*
*1445 ദുൽഹജ്ജ് 04*
*1199 ഇടവം 28*
*ചൊവ്വ | ആയില്യം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

*വേങ്ങര:* പഠന മികവിൽ നൂറുമേനി വിജയം കൊയ്ത വേങ്ങര പീസ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു.

ഈ വർഷം സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ, ദേശീയ തലത്തിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ A1 നേടി വിജയിച്ച, ഫാത്തിമ, അബാൻ, അഫ്ര സിദ്ധീഖ് എന്നിവരടക്കമുള്ള വിദ്യാർത്ഥികളെയാണ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചത്.

പീസ് സ്‌കൂൾ സ്ഥാപകൻ എം എം അക്ബർ മുഖ്യാഥിതിയായി മുഖ്യപ്രഭാഷണം നടത്തി.
ട്രസ്റ്റ് ഭാരവാഹിയും ഇഖ്‌റ സെന്റർ ഫോർ റിസർച്ച് ആൻഡ് ട്രെയിനിംഗ് ചെയർമാനുമായ ഡോ. പി എ കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പീസ് ട്രസ്റ്റ് ഡയറക്ടർ സലിം ചാലിയം സ്വാഗത പ്രഭാഷണം നടത്തി.

തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സ്കൂൾ പ്രിൻസിപ്പൽ ജാസ്മിർ ഫൈസൽ എം ഉദ്‌ഘാടനം ചെയ്തു. മൂല്യങ്ങൾക്കധിഷ്ഠിതമായി മുന്നോട്ട് സഞ്ചരിക്കുവാൻ ഉതകുന്ന തരത്തിൽ ജീവിതത്തെ പാകപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ലീഡ് പഠന രീതിയെ പറ്റിയും മൊബൈൽ ആപ്ലിക്കേഷന്റെ ഉപയോഗത്തെ പറ്റിയും രക്ഷിതാക്കൾക്കുള്ളബോധവൽക്കരണം
വൈസ് പ്രിൻസിപ്പൽ സികെ ഫബീലയും അബാക്കസ് പരിശീലനം
വികെ അലവിക്കുട്ടിയും നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ കഴിഞ്ഞ വർഷം ഓരോ ക്ലാസ്സിലും ഉന്നത വിജയം കൈ വരിച്ച കുട്ടികളെയും CBSE പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ പ്രായത്നിനിച്ച അധ്യാപകരെയും പുരസ്കാരവും ക്യാഷ് പ്രൈസും നൽകി സ്കൂൾ ചെയർമാൻ ഫൈസൽ പുതുപ്പറമ്പ്, ട്രസ്റ്റ്‌ ഡയറക്ടർമാരായ കെ വി അലസ്സൻ കുട്ടി,അബ്ബാസ്, അബ്ദുൽ ഹമീദ്, ഇസ്മായിൽ എന്നിവർ സന്നിഹിതരായി.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

നൂറാം പിറന്നാൾ ആഘോഷിക്കുന്ന അമ്പാടി വാസുദേവൻ നായരെ ജില്ല കോൺഗ്രസ് കമ്മറ്റി ആദരിച്ചു.⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**...
11/06/2024

നൂറാം പിറന്നാൾ ആഘോഷിക്കുന്ന അമ്പാടി വാസുദേവൻ നായരെ ജില്ല കോൺഗ്രസ് കമ്മറ്റി ആദരിച്ചു.

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 11*
*1445 ദുൽഹജ്ജ് 04*
*1199 ഇടവം 28*
*ചൊവ്വ | ആയില്യം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

*പറപ്പൂർ:* നൂറാം പിറന്നാൾ ആഘോഷിക്കുന്ന അമ്പാടി വാസുദേവൻ നായരെ ജില്ല കോൺഗ്രസ് കമ്മറ്റി ആദരിച്ചു. ഡി സി സി പ്രസിഡണ്ട്‌ അഡ്വ: വി എസ് ജോയ് ഉപഹാരം നൽകി. ബ്ലോക്ക്‌ പ്രസിഡണ്ട്‌ നാസർ പറപ്പൂർ ഷാൾ അണിയിച്ചു.

ബ്ലോക്ക് മെമ്പർ രാധ രമേശ്‌, രാജാഗോപാലൻ,രമേശ്‌ നാരായണൻ, റാഫി അബൂബക്കർ സിദ്ധിക്ക്, വേലായുധൻ മാസ്റ്റർ, മനോജ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

എം.എ. ഹയർ സെക്കണ്ടറി സ്കൂൾ എൽ.കെ.ജി പ്രവേശനോത്സവം⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**2024 ജൂൺ 11**1445 ദുൽഹജ്ജ് 04**1199...
11/06/2024

എം.എ. ഹയർ സെക്കണ്ടറി സ്കൂൾ എൽ.കെ.ജി പ്രവേശനോത്സവം

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 11*
*1445 ദുൽഹജ്ജ് 04*
*1199 ഇടവം 28*
*ചൊവ്വ | ആയില്യം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

*കൊടിഞ്ഞി:* എം.എ ഹയർ സെക്കണ്ടറി സ്കൂൾ LKG പ്രവേശനോത്സവം; നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീന പാലക്കാട്ട് നിർവഹിച്ചു.

മെമ്പർമാരായ സൈദലവി ഊർപ്പായി,സാലിഹ് ഇ.പി , സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും വിദ്യാർത്ഥികളും ടീച്ചേഴ്സും പരിപാടിയിൽ സംബന്ധിച്ചു.

*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതി; എസ്. എസ്. എൽ.സി.എ പ്ലസ് കാരെ ആദരിച്ചു⊷⊷⊶⊷❍❍⊷⊶⊷⊷*www.vengarapopular.news**202...
11/06/2024

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതി; എസ്. എസ്. എൽ.സി.എ പ്ലസ് കാരെ ആദരിച്ചു

⊷⊷⊶⊷❍❍⊷⊶⊷⊷
*www.vengarapopular.news*
*2024 ജൂൺ 11*
*1445 ദുൽഹജ്ജ് 04*
*1199 ഇടവം 28*
*ചൊവ്വ | ആയില്യം*
https://chat.whatsapp.com/ImFh7AHioMDHgd2zo2B8fA
⊷⊶⊷⊷❍❍⊶⊷⊷⊷

മലപ്പുറം:ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി മങ്കട, പെരിന്തൽമണ്ണ, മേലാറ്റൂർ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു. പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, വികസന സ്ഥിര സമിതി അധ്യക്ഷ സെറീന ഹസീബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ടി. അഷറഫ്, ടി .പി . ഹാരിസ്, ഷഹർബാനു, വിജയഭേരി കോഡിനേറ്റർ ടി. സലീം ,യൂണിവേഴ്സൽ ഡയറക്ടർ കുഞ്ഞു എന്നിവർ സംബന്ധിച്ചു. വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽപ്പെട്ട വിദ്യാർത്ഥികളെ വിവിധ വേദികളിൽ വെച്ചാണ് ആദരിക്കുന്നത്. ജൂൺ13 ന് വേങ്ങര, എടപ്പാൾ, കുറ്റിപ്പുറം, പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികളെ കോട്ടക്കൽ ചങ്കുവെട്ടി പി.എം. ഓഡിറ്റോറിയത്തിൽ വെച്ചും ജൂൺ 15 ന് തിരൂർ, താനൂർ, പൊന്നാനി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാർത്ഥികളെ തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിലും ആദരിക്കും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
*♡ ㅤ   ❍ㅤ     ⎙ㅤ     ⌲*
*ˡᶦᵏᵉ  ᶜᵒᵐᵐᵉⁿᵗ  ˢᵃᵛᵉ     ˢʰᵃʳᵉ*

Address

Vengara
676304

Alerts

Be the first to know and let us send you an email when Vengara Popular News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Media/News Companies in Vengara

Show All