Manappuram Vartha

Manappuram Vartha Local News: Kodungallur to Chettuva
Courtesy: Mathrubhumi, Manorama, Deepika, TCV & NadanVarthakal Send your local news and photos to [email protected]

*ഫാളിലി ഉസ്താദിനെ ആദരിച്ചു* ദാറുൽ മുസ്തഫയിലെ സ്റ്റാഫുകളും കമ്മിറ്റി ഭാരവാഹികളും ചേർന്നാണ് ആദരിച്ചത്, ദാറുൽ മുസ്തഫ ഭാരവാഹ...
30/10/2022

*ഫാളിലി ഉസ്താദിനെ ആദരിച്ചു* ദാറുൽ മുസ്തഫയിലെ സ്റ്റാഫുകളും കമ്മിറ്റി ഭാരവാഹികളും ചേർന്നാണ് ആദരിച്ചത്

, ദാറുൽ മുസ്തഫ ഭാരവാഹികളായ
ഫാമിലി കുഞുമുഹമ്മദ് ഹാജി, ഷാനവാസ്, നിസാർ സഖാഫി, ഖത്തർ കമ്മിറ്റി കാര്യദർശി ഷാഹുൽ ഹമീദ് ഹാജി, മലിക് സഖാഫി, ഹനീഫ തുടങ്ങിയവർ പങ്കെടുത്തു,

22/10/2022
27/08/2022

സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.

തൃപ്രയാർ:
തൃപ്രയാർ സെഞ്ചുറി പ്ലാസ ഓഡിറ്റോറിയത്തിന് സമീപം സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് പരിക്കേറ്റ നാട്ടിക ബീച്ച് സ്വദേശികളായ പനയ്ക്കൽ ജനാർദ്ദനൻ(63),ഭാര്യ മിനി(40),കൽക്കത്ത സ്വദേശി സുബ്രാസീസ്പാൽ(24)എന്നിവരെ തൃപ്രയാർ ACTS പ്രവർത്തകർ വലപ്പാട് സ്വകാര്യ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.

26/08/2022

കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു; പ്രതി പിടിയിൽ

കയ്പമംഗലം കൊപ്രക്കകളം സെൻ്ററിനടുത് യുവാവിനെ വെട്ടി പ്പരിക്കേൽപ്പിച്ചയാളെ കയ്പമംഗലം പോലീസ് പിടികൂടി. ചെന്ത്രാപ്പിന്നി കൂട്ടാലപറമ്പിൽ താമസിക്കുന്ന കൊല്ലം സ്വദേശി സെയ്താലി ആണ് പിടിയിൽ ആയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കക്കാതുരുത്തി സ്വദേശി ആനക്കോട്ട് അബ്ദുള്ളക്കാണ് വെട്ടേറ്റത്. മദ്യപർ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് കരുതുന്നത്. കൊപ്രക്കളം സെൻ്ററിന് കിഴക്ക് ഭാഗത്ത് വെച്ചായിരുന്നു സംഭവം. കഴുത്തിലും കയ്യിലും ആണ് അബ്ദുല്ലയ്ക്ക് വെട്ടേറ്റത്. പരിക്കെറ്റയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

24/08/2022

കാഞ്ഞാണി ബസ് അപകടം: ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

കാഞ്ഞാണിയിൽ വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി അപകടമുണ്ടാക്കിയ സംഭവത്തിൽ പാലാഴി- തൃശൂർ റൂട്ടിലോടുന്ന കിരൺ ബസിലെ ഡ്രൈവർ അന്തിക്കാട് പടിയം സ്വദേശി കളരിക്കൽ സിനീഷ് (27) ന്റെ ലൈസൻസ് ആർടിഒ എൻഫോഴ്സ്മെന്റ് റദ്ദ് ചെയ്തു. ഇയാൾക്കെതിരെ അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിന് അന്തിക്കാട് പോലീസ് കേസെടുത്തു. അപകടത്തിൽ ഇരുകാലുകളും ചതരഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അന്തിക്കാട് വന്നേരി മുക്കിന് സമീപം പട്ടാട്ട് ഷാഹുൽ ഹമീദ് (58) ൻ്റെ വലത് കാൽ മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി. ഇടതുകാലിൽ മുട്ടിന് താഴെ നാളെ പ്ലാസ്റ്റിക്ക് സർജറി നടത്തും. തൃശൂർ എലൈറ്റ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഹുൽ ഹമീദ് ചികിത്സയിലുള്ളത്.

23/08/2022

കാഞ്ഞാണിയിൽ ബസ് കയറി വഴിയാത്രക്കാരന്റെ കാലുകൾ ചതഞ്ഞരഞ്ഞു

കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി കാലുകൾ ചതഞ്ഞരഞ്ഞു. തൃശൂർ - പാലാഴി റൂട്ടിലോടുന്ന കിരൺ എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി പട്ടാട്ട് അബ്ദുൾ ഖാദർ മകൻ ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ വഴി യാത്രക്കാരനെ ഇടിക്കുകയും അയാൾ ബസിനടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ തൃശൂർ എലൈറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

മണപ്പുറം വാർത്തപുതിയ ലക്കത്തിൽ നിന്ന്https://m.facebook.com/story.php?story_fbid=482873093845734&id=100063691433004
23/08/2022

മണപ്പുറം വാർത്ത
പുതിയ ലക്കത്തിൽ നിന്ന്
https://m.facebook.com/story.php?story_fbid=482873093845734&id=100063691433004

ത്യാഗിയായ വി.എസ്സ്.കേരളീയൻ

.................................................

എഴുപതുകളുടെ ഉത്തരാർദ്ധത്തിലെന്നോആണ്, മണപ്പുറത്തിന്റെ അഭിമാനമായ വി.എസ്. കേരളീയനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണുന്നത്. വി.എസ്സിന്റെ സപ്തതി വിപുലമായി ആചരിക്കണം എന്ന് പൊതുജനാഭിപ്രായം ഉയർന്നിരുന്നു.

അദ്ദേഹത്തിന്റെ ജന്മദിനം സംബദ്ധിച്ച കാര്യങ്ങൾ ചോദിച്ചറിയുവാനാണ് ഞങ്ങൾ ചെന്നത്. ആഘോഷങ്ങളിലൊന്നും തനിയ്ക്ക് താൽപ്പര്യമില്ലെന്ന് വി.എസ്. പറഞ്ഞു. കോഴിക്കോട്ട് നിന്ന് പോന്നതിൽപ്പിന്നെ ലക്ഷദ്വീപിലെ വിദ്യാർത്ഥികളെയും നായാടിക്കോളനിയിലെ പാവങ്ങളെയും സാംബവമഹാസഭയുടെ പ്രവർത്തകരെയും കുറിച്ച് ഒരു വിവരവുമില്ല.ആ വിഷമത്തിലാണ് താൻ. ആരോഗ്യപ്രശ്നമുള്ളതു കൊണ്ട് യാത്ര ചെയ്യാൻ അനുവാദമില്ല.

വി.എസ്. വികാരഭരിതനായി.

മകളെക്കൊണ്ട് കട്ടിലിനടിയിൽ നിന്ന് ഒരു പഴയ ഇരുമ്പ്പെട്ടി പുറത്തെടുപ്പിച്ച് അതിലെ ചില എഴുത്തുകളും പേപ്പർ കട്ടിങ്ങുകളും ഞങ്ങൾക്ക് പരിശോധിക്കാൻ തന്നു. ലക്ഷദ്വീപ് നിവാസികളായ വിദ്യാർത്ഥികളുടെയും മറ്റും കത്തുകളായിരുന്നു അതിൽ.

വി.എസ്സ് ലക്ഷദ്വീപിൽ പോയിട്ടുണ്ടോ ?

ഞങ്ങൾ ചോദിച്ചു.

വി.എസ്. ഇല്ലെന്ന് തലയാട്ടി.

ദ്വീപ്നിവാസികളെക്കുറിച്ച് ഇത്ര ഉൽക്കണ്ഠയ്ക്ക് കാരണമെന്താണ് ?

"മനുഷ്യന്റെ വേദന മനസ്സിലാക്കാൻ നാം എങ്ങുംപോകേണ്ടതില്ല…"

വി.എസ്. പറഞ്ഞു.

വൻകരയിൽ നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന ജനങ്ങളുടെ ശോച്യാവസ്ഥ വിവരിക്കുമ്പൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു.

ഗ്രന്ഥകാരൻ,പത്രാധിപർ,സ്വാതന്ത്ര്യ സമര സേനാനി, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ബഹുമുഖപ്രതിഭയാണ് വി.എസ്. നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ച ജനസേവകൻ. മണപ്പുറം രക്താതിസാരത്തിന്റെ പിടിയിലമർന്നപ്പോഴും തീരദേശത്ത് കോളറ പടർന്ന്പിടിച്ചപ്പോഴും പ്രകൃതിക്ഷോഭങ്ങൾ ജനജീവിതത്തെ ഉലച്ചപ്പോഴും സേവനത്തിന്റെ കൈത്തിരിനാളവുമായി വി. എസ് രംഗത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം കൊണ്ടാണ് അന്ന് അനവധി ജീവനുകളെ മരണവക്ത്രത്തിൽ നിന്ന് വീണ്ടെടുക്കാനായത്. പ്രശ്നപരിഹാരത്തിന് എന്നും ഒരു വി.എസ്. മാതൃകയുണ്ടായിരുന്നു. ദുരിതാശ്വാസക്കമ്മറ്റികളും സന്നദ്ധ സംഘടനകളും രൂപീകരിക്കുമ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ഉറപ്പാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരു കക്ഷിയ്ക്കും മുൻകൈ കൊടുക്കാതെ, ഏവർക്കും സമ്മതമാവുന്ന രീതിയിൽ ഉദ്ദിഷ്ട കാര്യം നേടിയെടുക്കുക എന്നതായിരുന്നു വി.എസ്സിന്റെ ലക്ഷ്യം.

ചേറ്റുവ കോട്ടപ്പുറം പാലത്തിന്റെ അനിവാര്യതയെക്കുറിച്ച് പൊതുജനമദ്ധ്യത്താൽ ആദ്യം സംസാരിച്ചത് കേരളീയനാണ്. അതിന് വേണ്ടി ചെന്നൈ ഗവണ്മെന്റിന്റെ മുന്നിലും അന്നത്തെ മലബാർ മന്ത്രിമാരുടെ മുൻഭാഗെയും പിന്നീട് കേരള സംസ്ഥാന മന്ത്രിമാരുടെ ശ്രദ്ധയിലും പെടുത്തിയ നിവേദനങ്ങൾക്ക് കയ്യും കണക്കുമില്ല. തന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ' മണപ്പുറം ടൈംസി'ന്റെ ലക്കങ്ങളിൽ ഈ ആവശ്യകൾക്കായി പേജുകൾ തന്നെ നീക്കിവച്ചു. അധികാരികളുടെ വാതിലിൽ നിരന്തരം മുട്ടിവിളിക്കുക എന്നത് വി എസ്സിന്റെ രീതിയായിരുന്നു. അലംഭാവമില്ലാതെ ദശങ്ങളോളം നീണ്ട ആ പ്രയത്നത്തിന്റെ സാഫല്യമാണ് ചേറ്റുവയിലും പുളിയ്ക്കക്കടവിലും ഇന്ന് കാണുന്ന പാലങ്ങൾ.

ഇ എം എസ്സ് സർക്കാർ പാസ്സാക്കിയ ഭൂപരിഷ്കരണ നിയമത്തെ പിന്തുണയ്ക്കാൻ കോൺഗ്രസ് അനുഭാവം കേരളീയന് ഒരു തടസ്സമായില്ല. കെ.പി.ആർ. ഗോപാലന് വധശിക്ഷ വിധിച്ചപ്പോഴും കയ്യൂർ സഖാക്കളെ തൂക്കിലേറ്റിയപ്പോഴും കേരളീയൻ പൊട്ടിത്തെറിച്ചു. അവർക്ക് വേണ്ടി കണ്ണീരൊഴുക്കി.

'കെ.പി.ആർ. ഗോപാലന തൂക്കിക്കൊല്ലരുത് ' എന്നെഴുതിയ ഒരു പ്ലേ ക്കാർഡും പിടിച്ച് ഉച്ചത്തിൽ മുരവാക്യം മുഴക്കി ജാഥ നയിച്ച് വരുന്ന കേരളീയന്റെ ചിത്രം ചരിത്ര ഗവേഷകനായ വേലായുധൻ പണിക്കശ്ശേരിയുടെ മനസ്സിൽ മായാതെ കിടക്കുന്നു. വീടിനടുത്തുള്ള പനയം കുളങ്ങര ക്ഷേത്രത്തിൽ ഉത്സവം കണ്ട് നിൽക്കുകയായിരുന്നു ബാലനായിരുന്ന അദ്ദേഹം. ജാഥയിൽ ഏഴോ എട്ടോ പേർ മാത്രമേയുള്ളു. ശബ്ദം കേട്ട പാടേ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. കേരളീയൻ കേരളീയൻ എന്ന് വിളിച്ച് അവർ ജാഥയിൽ ചേർന്നു. കേരളീയൻ വിളിക്കുന്ന മുദ്രാവാക്യം അവർ ഏറ്റു വിളിച്ചു. ആൽത്തറയിൽ കയറി നിന്ന് ഒരു ലഘു പ്രസംഗം നടത്തി കേരളീയൻ. തുടർന്ന് ഒപ്പ് ശേഖരണവും പ്രമേയം പാസാക്കലും നടന്നു. ജാഥ മറ്റൊരിടത്തേക്ക് നീങ്ങി. പൂരപ്പറമ്പിൽ ആനയും പാപ്പാന്മാരും മേളക്കാരും മാത്രം അവശേഷിച്ചു.

ലക്ഷദ്വീപ് നിവാസികളുമായി അടുത്ത ബന്ധമാണ് വി.എസ്. പുലർത്തിയിരുന്നത്.1956-ലെ സംസ്ഥാന പുന:സംഘടന വരെ ലക്ഷദ്വീപസമൂഹത്തിലെ ചിലദ്വീപുകൾ മംഗലാപുരം കളക്ടറുടെയും, വേറെച്ചിലത് കോഴിക്കോട് കളക്ടറുടെയും നിയന്ത്രണത്തിലായിരുന്നു.

1956-ൽ കോഴിക്കോട് ആസ്ഥാനമാക്കിക്കൊണ്ട് ദ്വീപ സമൂഹത്തെ യൂണിയൻ പ്രദേശമായി പ്രഖ്യാപിച്ചു. ഭരണകാര്യങ്ങൾക്കായി ഒരു അഢ്മിനിസ്ട്രേറ്ററെയും നിയമിച്ചു. എന്നാൽ ഒരാധുനിക സൗകര്യങ്ങളും ദ്വീപുകളിൽ ഉണ്ടായിരുന്നില്ല.ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട ഒരു നൗക ഒരിക്കൽ മംഗലാപുരത്തിനടുത്ത് വച്ച് അപകടത്തിൽ പെട്ടു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടുവെങ്കിലും, അവർക്ക് സഹായമെത്തിക്കാൻ കരയിൽ ആരുമുണ്ടായിരുന്നില്ല. വി.എസ്സിന്റെ മാനസപുത്രിയായ ഡോ.എസ്സ്. റഹ്മത്ത് ബീഗത്തിന്റെ വാക്കുകളിലൂടെ ആ സംഭവം വിവരിച്ച് കേട്ടിട്ടുണ്ട്. അന്ന് കേവലം പന്ത്രണ്ട് വയസ്സു മാത്രം പ്രായമുളള ബാലികയായിരുന്നു അവർ. വിദ്യാഭ്യാസത്തിനായി പുറപ്പെട്ട് പോന്ന അവരെ പിതൃ നിർവ്വിശേഷമായ വാത്സല്യത്തോടെ, ബന്ധപ്പെട്ടവരുടെ സഹായം ഉറപ്പ് വരുത്തി ലക്ഷ്യസ്ഥാനത്തിലേക്ക് നയിച്ചത് വി.എസ്. കേരളീയനായിരുന്നു. ലക്ഷദ്വീപിന്റെ സാമൂഹികവും നാമ്പത്തികവുമായ ഉന്നതിക്ക് വേണ്ടി രൂപീകരിച്ച 'ലക്ഷദ്വീപ് വെൽഫെയർ കമ്മറ്റി'യുടെ വൈസ്പ്രസിഢന്റൊയിരുന്നു വി.എസ്സ്. അന്നത്തെ ആ വിദാർത്ഥികൾ പഠിച്ചുയർന്ന് മികച്ച ഔദ്യോഗിക പദവികൾ അലങ്കരിക്കുന്നത് കാണാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ദ്വീപിന്റെ മക്കൾ ഡോക്ടർമാരും എഞ്ചിനീയർമാരുമായി സമൂഹത്തിൽ വ്യാപരിക്കുന്നത് സ്വപ്നം കണ്ട ആ മനുഷ്യസ്നേഹിയെ അവർ ഹൃദയത്തിൽ കൊണ്ട് നടന്നു.

1972 - ഡിസംബർ 7-ാം തിയതി കോഴിക്കോട്ടെ ഹോട്ടൽ ഇംപീരിയലിൽ സംഘടിപ്പിച്ച 'മണപ്പുറം ടൈംസ് ' അനുഭാവികളുടെ യോഗത്തിൽ, ദ്വീപിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. മുത്തു കോയ, ഡോ.സി.എൻ. സെയ്ത് മുഹമ്മദ്, ഡോ.കെ.സെയ്ത് മുഹമ്മദ് കോയ എന്നിവർ റിഫായി മൗലാന പി.പി. യൂസഫ് കോയ തങ്ങളോടൊപ്പം പങ്കെടുക്കുകയുണ്ടായി.

വർഷങ്ങൾക്കിപ്പുറം, ലക്ഷദ്വീപസമൂഹം വാർത്തകളിൽ ഇടം നേടുമ്പോൾ, വി.എസ്സിനെപ്പോലെയുള്ള ത്യാഗികൾ ചെയ്ത സേവനത്തിന്റെ മഹത്വം നാമറിയുന്നു. പ്രകൃതിയോട് മല്ലടിച്ച് കഴിയുന്ന നിസ്വരും സമാധാനപ്രിയരുമായ ഒരു ജനതയെ ദുരിതങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന കരിനിയമങ്ങളെ നേരിടാൻ, പ്രതിഷേധമുയർത്തി അധികാരികളുടെ ശ്രദ്ധയാകർഷിച്ച് പരിഹാരം കണ്ടെത്താൻ മുന്നണിപ്പോരാളിയായ ആ കർമ്മധീരൻ ഇന്നില്ലല്ലോ എന്ന് വിഷാദത്തോടെ നാം ഓർത്തു പോകുന്നു. നാടിന്റെ ജിഹ്വയായിരുന്ന 'മണപ്പുറം ടൈംസ് 'എന്ന പത്രവും.…..,

അരവിന്ദൻ പണിക്കശേരി

ത്യാഗിയായ വി.എസ്സ്.കേരളീയൻ .................................................എഴുപതുകളുടെ ഉത്തരാർദ്ധത്തിലെന്നോആണ്, മണപ്പുറ...

തൃശൂർ:സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയ...
07/11/2021

തൃശൂർ:
സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് അടിയന്തരമായി പൂർത്തിയാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു

ജില്ലാ പ്രസിഡണ്ട് ഗോപിചക്കുന്നത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി കെ ഫിലിപ്പോസ് ആമുഖ പ്രഭാഷണം നടത്തി.

ജില്ല സെക്രട്ടറി മനോജ് കടമ്പാട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു

സംസ്ഥാന കമ്മിറ്റി അംഗം കെ.എം അക്ബർ നന്ദി പറഞ്ഞു

ജില്ല ഓർഗനൈസിങ് സെക്രട്ടറി രഞ്ജിത്ത് ഗുരുവായൂർ , വൈസ് പ്രസിഡണ്ട് ഷാലി മുരിങ്ങൂർ , ജോയിൻറ് സെക്രട്ടറിമാരായ മുത്തലിബ് തളിക്കുളം, ഷോബി ഇരിങ്ങാലക്കുട, ഷജിൽ അറക്കൽ, രമേശ് ചെമ്പിൽ , റഫീക്ക് കുന്നംകുളം, നിതീഷ് വേലൂർ, തോമസ് കോമ്പാറ, ഫൈസൽ ചാലക്കുടി, സാബു കൃഷ്ണ തൃശൂർ എന്നിവർ സംസാരിച്ചു.

12/12/2020

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, കേരളത്തിൽ LDF തരംഗം,

30/07/2020

വലപ്പാട് ആശുപത്രിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു,
ജൂലൈ 20ന് വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിയ ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, അന്നേ ദിവസം ഉച്ചക്ക് 2 മുതൽ 3 വരെ ഒ പി യിൽ എത്തിയവർ 9846320067,9400885992,9846101178 ഇതിൽ ഏതെങ്കിലുമൊരു നമ്പറിൽ ഉടൻ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു,
(മണപ്പുറം വാർത്ത)

13/06/2020

ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും, ജില്ല പൂർണമായും അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും മന്ത്രി എ സി മൊയ്തീൻ

09/06/2020

കോവിഡ് - 19 തളിക്കുളത്തെ പ്രമുഖ ഡോക്ടർക്കെതിരെ വ്യാജ പ്രചരണം, സംഭവത്തിനു പിന്നിൽ ഡോക്ടർമാരുടെ ലോബിയെന്ന് സൂചന,

       തൃശൂര്‍ ജില്ലയില്‍ ഇന്ന്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന്‍ 57 പേര്‍ക്കു കൂടി കോവിഡ്, 18 പേര്‍...
01/06/2020

തൃശൂര്‍ ജില്ലയില്‍ ഇന്ന്‍ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന്‍ 57 പേര്‍ക്കു കൂടി കോവിഡ്, 18 പേര്‍ രോഗമുക്തര്‍‍.

23/05/2020
14/05/2020
20/07/2018

ജില്ലയിലെ എല്ലായിടത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ ഓരോ പഞ്ചായത്ത് അധികൃതരും ജാഗ്രത പാലിച്ചാൽ ഏറെ കഷ്ടനഷ്ടങ്ങൾ ഇല്ലാതാക്കാനായേക്കും.
മണപ്പുറം വാർത്ത

01/07/2018

താളുകൾ തിളങ്ങാൻ ഒരുങ്ങുന്നു.

Address

Vadanappally
Thrissur
680614

Alerts

Be the first to know and let us send you an email when Manappuram Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manappuram Vartha:

Videos

Share

Category

Other Newspapers in Thrissur

Show All