തൃശൂർ തിരൂരിൽ ജനവാസ മേഖലക്ക് സമീപം വൻ അഗ്നിബാധ.
അനൂപ് ജോൺസൻ
തൃശൂർ: തിരൂർ തടപ്പറമ്പിൽ റെസിഡൻഷ്യൽ ഏരിയക്ക് സമീപം വൻ തീപിടുത്തം.
6 ഏക്കറോളം സ്ഥലത്തെ അഗ്നി വിഴുങ്ങി. തിരുരിൽ നിന്നും പൂമല ഡാമിലേക്ക് നീളുന്ന പാതയോരത്തെ വെളിം പറമ്പിലാണ് സംഭവം
ഇന്ന് തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് തീ അഗ്നിബാധയുണ്ടായത്.തൃശൂരിൽ നിന്നുള്ള 3 യൂണിറ്റ് ഫയർഫോഴ് സംഘം സ്ഥലത്തെത്തി ഭൂരിഭാഗം പ്രദേശത്തെയും തീ അണച്ചു.
ചുറ്റുമുള്ള റസിഡൻഷ്യൽ ഏരിയയിലേക്ക് തീപടരാതിരിക്കാനാണ് സേന മുഗണന കൊടുത്തത്.
തീ പൂർണമായും അണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
പരിസരത്തെ വലിയൊരു പ്രദേശത്തെ ഉണങ്ങിക്കരിഞ്ഞു നിന്നിരുന്ന പുല്ലും അടിക്കാടുകളും കത്തി നശിച്ചു.
മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആർ എസ് എസ് ശാഖ തടഞ്ഞ് ഡി വൈ എഫ് ഐ.
ശരീഫ് ഉള്ളാടശ്ശേരി
കോട്ടക്കൽ: കോട്ടക്കൽ ശിവക്ഷേത്ര പരിസരത്ത് ആർ എസ് എസ് നടത്തിവന്ന ശാഖയും ആയുധപരിശീലനവും ഡി വൈ എഫ് ഐ തടഞ്ഞു. 4 ദിവസം മുമ്പാണ് ക്ഷേത്ര പരിസരത്ത് ശാഖ ആരംഭിച്ചത്. ഇതേ തുടർന്ന് പ്രദേശത്ത് ബഹുജനങ്ങളുടെ എതിർപ്പ് ശക്തമായിരുന്നു. വിശ്വാസികൾ ആരാധന നടത്തുന്ന ക്ഷേത്രത്തിൻ്റെ മുറ്റം സാമൂഹ്യ സ്പർദ ഉണ്ടാക്കുന്ന ശാഖ നടത്താൻ പാടില്ലെന്നും, ഇത് മറ്റ് ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും ജനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്ന് പോലീസ് ഇടപെട്ടിരുന്നെങ്കിലും വിജയിച്ചില്ല. ആരാധനാലയങ്ങളുടെ പരിസരത്ത് ശാഖ പോലുള്ള പരിപാടി നടത്താൻ പാടില്ലെന്ന കോടതി വിധി ഉണ്ടായിട്ടും പോലീസിന് തടയാൻ കഴിയാത്ത സാഹചര്യത്തിൽ ഡി വൈ എഫ് ഐ നേതൃത്വത്തിൽ തടയുകയായിരുന്നു. തുടർന്ന് ആർ എസ് എസ് ശാഖ നിർത്തിവെച്ച
തൃശൂർ തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന പ്രതി കൂമൻ ജോളിയുമായി പോലിസ് തെളിവെടുപ്പ് നടത്തുന്നു.
വിഡിയോ: അനൂപ് ജോൺസൻ
തൃശൂർ തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കൂമൻ ജോളി പോലിസ് പിടിയിൽ; കവർച്ചക്ക് ശേഷം പ്രതി നടന്നത് പള്ളിയിൽ കുർബാനക്ക് എത്തിയവർക്കൊപ്പം!
റിപ്പോർട്ട്: അനൂപ് ജോൺസൻ
''അപ്പുവിന്റെ അമ്മ' ഹ്രസ്വചിത്രം പ്രദർശനത്തിനൊരുങ്ങി.
ശരീഫ് ഉള്ളാടശ്ശേരി
കോട്ടക്കൽ: ചിത്രരശ്മിയുടെ ബാനറിൽ മിഥുൻമനോഹർ ഒരുക്കിയ "അപ്പുവിന്റെ അമ്മ" ഹ്രസ്വസിനിമ പുറത്തിറങ്ങി. കായികമന്ത്രി വി.അബ്ദുറഹിമാനാണ് സിനിമ ഔദ്യോഗികമായി പുറത്തിറക്കിയത്.
ജനുവരി 26ന് വ്യാഴാഴ്ച രാവിലെ 9.30ന് തിരൂരിലെ വസതിയിൽ വച്ച് മന്ത്രി വി.അബ്ദുറഹിമാനാണ് ചിത്രം പുറത്തിറക്കിയത്. ചിത്രത്തിന്റെ സംവിധായകൻ മിഥുൻമനോഹർ, തിരക്കഥാകൃത്ത് ഊരാളി ജയപ്രകാശ്, കഥാകൃത്ത് ദിവ്യശ്രീ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സുബൈർ കോട്ടയ്ക്കൽ, മേക്കപ്പ് ആർട്ടിസ്റ്റ് രാജരാജേശ്വരി, മന്ത്രിയുടെ സ്റ്റാഫംഗം സതീശൻ കോട്ടയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ വനിതാ സംഘടനകളുമായി സഹകരിച്ചാണ് ചിത്രരശ്മി സിനിമ ഒരുക്കിയത്. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ ഒരു നല്ല സന്ദേശം നൽകാനാണ് സിനിമയിലൂടെ ശ്ര
അളവിൽ കൂടുതൽ വിദേശ മദ്യവുമായി തിരുവില്വാമലയിൽ നിന്നും യുവാവിനെ പഴയന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ചേലക്കര തോന്നൂർക്കര ഏമൂർക്കാവ് പരിസരത്ത് ജനവാസ മേഖലയിൽ ഞായറാഴ്ച രാത്രിയിൽ ഒറ്റയാൻ ഇറങ്ങി.(വാർത്തയിൽ കാണിക്കുന്ന ആന ഫയൽ ചിത്രം ആണ്.)
മായന്നൂർ സ്വദേശിനിയായ നിയമ വിദ്യാർത്ഥി സംസ്ഥാന തല പ്രബന്ധ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
തൊഴുപ്പാടം ഗവ. എൽ പി സ്കൂളിലെ സ്കൂൾ തല കായികമേള ഇന്ന് സമാപിച്ചു.
തിരുവില്വാമലയിൽ കൂട്ട ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ഛനും, മകനും മരിച്ചു.
വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലിന്റെ അടിയന്തിര യോഗം നഗരസഭ ചെയര്മാന് പി എന്‍ സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
ചേലക്കര വട്ടുള്ളിയിൽ ഇന്ന് തിങ്കളാഴ്ച രാത്രി 8 മണിയോടെ കാട്ടാനയിറങ്ങി; ജനങ്ങൾ ഭീതിയിൽ. (ഫയൽ വീഡിയോ).
ചേലക്കരയിൽ 24 മനൈ തെലുങ്ക് ചെട്ടിയാർ സമുദായത്തിന്റെ അനുമോദന സദസ്സ് ഇന്ന് മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ചേലക്കര ഉദുവടിയിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.
കൊണ്ടാഴി പാറമേൽപ്പടി സരസ്വതി വിലാസം യു.പി സ്കൂളിൽ 'ആദരം 2022' പരിപാടി സംഘടിപ്പിച്ചു.
പഴയന്നൂരിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കരയുടെ മാഗസിൻ പ്രകാശനവും, പ്ലേസ്മെന്റ് സക്സസ് ഫുൾ മീറ്റും നടന്നു.
വിജയദശമി ദിനത്തിൽ കിള്ളിമംഗലം പരപ്പറ്റയിൽ 'ധ്വനി സാംസ്കാരിക കൂട്ടായ്മ'ക്ക് തുടക്കം കുറിച്ചു.