The Manappuram Times

The Manappuram Times http://manappuramtimes.com/ && http://www.themanappuramtimes.com/
Media/News Portal-Truth Delivered At Your Fingertips

11/09/2024

Manappuram Times will restart soon.
Wait till then '

03/07/2024

Planning to restart

26/06/2024

തൃപ്രയാർ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാട്ടിക എൻ. ഇ. എസ്. കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.

കോളേജിലെ ലഹരി വിരുദ്ധ സെല്ലിന്റെയും പ്രൊട്ടക്ഷൻ ഗ്രുപ്പിന്റെയും അഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാർ വലപ്പാട് സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് സോണി മത്തായി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥി കൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.

ചെയർമാൻ ശിവൻ കണ്ണോളി അധ്യക്ഷനായി. സോണി മത്തായി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളേജ് പ്രിൻസിപ്പൽ എൻ.സി. അനീജ സ്വാഗതം പറഞ്ഞു.
വലപ്പാട് എസ്. ഐ. വിനോദ് കുമാർ, സി.പി. ജി. ഇൻചാർജ് ഓഫീസർ ലെനിൻ, സി. പി. ഒ. സനീഷ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് , അധ്യാപകരായ എം.പി. ലതിമോൾ, വി. ശശിധരൻ എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ ഇൻചാർജ് എൻ.വി. സ്മിത നന്ദി പറഞ്ഞു.

20/06/2024

നാട്ടിക വെസ്റ്റ് കെ. എം. യു. പി സ്കൂളിലെ വായനാ മാസാചരണത്തിന് 'ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേയ്‌ക്ക് ' എന്ന പ്രവർത്തനത്തിലൂടെ തുടക്കം കുറിച്ചു. നാട്ടിക പഞ്ചായത്ത്‌ രണ്ടാം വാർഡ് മെമ്പർ ശ്രീ പി വി സെന്തിൽ കുമാർ കുട്ടികളിൽ നിന്ന് പുസ്തകം സ്വീകരിച്ചുകൊണ്ടാണ് പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പി ടി എ പ്രസിഡന്റ്‌ ശ്രീമതി സജിനി മുരളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ശ്രീമതി സി ജെ ജെന്നി ടീച്ചർ സ്വാഗതം പറഞ്ഞു. വായനാദിന പ്രതിജ്ഞ പ്രധാന അധ്യാപിക ശ്രീമതി ജെന്നി ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. മാതൃസംഗമം പ്രസിഡന്റ്‌ ശ്രീമതി സച്ചു ജയരാജ്‌, ശ്രീമതി അൻസ ടീച്ചർ, സ്റ്റാഫ്‌ സെക്രട്ടറി പി ആർ പ്രിയ ടീച്ചർ, സ്കൂൾ ലീഡർ കുമാരി അലീന ജെയ്സൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വയനാദിനം കൺവീനർ ശ്രീമതി സി ഐ ഷീല ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. വായനാകുറിപ്പ് അവതരണം, കവിതാലാപനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

Address

Thrissur

Alerts

Be the first to know and let us send you an email when The Manappuram Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category