Veda Media

Veda Media News and Events

*കൊരട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട**കൊച്ചിയിലേക്ക് കടത്തുകയായിരുന്ന മാരക രാസ ലഹരിയുമായി യുവാവ് പിടിയിൽ*ചാലക്കുടി : ബാംഗ്ലൂ...
20/05/2024

*കൊരട്ടിയിൽ വൻ ലഹരിമരുന്ന് വേട്ട*

*കൊച്ചിയിലേക്ക് കടത്തുകയായിരുന്ന മാരക രാസ ലഹരിയുമായി യുവാവ് പിടിയിൽ*

ചാലക്കുടി : ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് മാരക രാസലഹരി മരുന്ന് കടത്തുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളി കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. എ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടി ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുകയായിരുന്ന പതിനഞ്ച് ഗ്രാമോളം എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിലായി.
കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27 വയസ് ) നാണ് രാസലഹരിയുമായി പിടിയിലായത്.

തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി അജീതാബീഗം ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം റേഞ്ച് തലത്തിൽ ലഹരി വസ്തുക്കളുടെ ഉത്പാദനം, വിപണനം, സംഭരണം എന്നിവ തടയുന്നതിനായി നടത്തുന്ന വ്യാപക പരിശോധനകൾ നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി നിരവധി പേരെ പിടികൂടി കേസുകൾ രജിസ്റ്റർ ചെയ്തു വരികയാണ്.

കൊരട്ടി ജംഗ്ഷനിൽ സംശയാസ്പദമായി കണ്ട യാത്രക്കാരനെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതിനാൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖിൻ്റെ സാന്നിധ്യത്തിൽ വിശദമായി പരിശോധിച്ചപ്പോൾ യുവാവിൻ്റെ പോക്കറ്റിൽ ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന രാസ ലഹരി കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും പല പല വാഹനങ്ങൾ മാറിക്കയറിയാണ് ഇയാൾ കൊച്ചിയിലെത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു.

രാസ ലഹരി പിടികൂടിയപോലീസ് സംഘത്തിൽ ജില്ലാ ലഹരി വിരുദ്ധ സേനയിലെ എസ്ഐമാരായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, സീനിയർ സിപിഒമാരായ എ.യു റെജി, ബിനു എം.ജെ എന്നിവരും കൊരട്ടി സബ് ഇൻസ്പെക്ടർ മുഹമ്മദ് ശിഹാബ് കുട്ടശ്ശേരി, അഡീഷണൽ എസ്.ഐ ഷിബു സി.പി, എഎസ്ഐ നാഗേഷ് കെ.സി സീനിയർ സിപിഒമാരായ ടെസ്സി, സജീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ ജെൻസൺ, മണിക്കുട്ടൻ എന്നിവരാണ് ഉണ്ടായിരുന്നത്.

അമൽ കൃഷ്ണന് മുമ്പും ലഹരിമരുന്ന് കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും.
മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.

*ചാലക്കുടി പരിയാരത്തെ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതി പിടിയിൽ*ചാലക്കുടി : പരിയാരത്ത് വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനേയും...
15/05/2024

*ചാലക്കുടി പരിയാരത്തെ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതി പിടിയിൽ*

ചാലക്കുടി : പരിയാരത്ത് വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനേയും കുടുംബത്തേയും കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവും പ്രത്യേകാന്വേഷണ സംഘവും ചേർന്ന് പിടികൂടി. പരിയാരം ഒറ്റക്കൊമ്പൻ സ്വദേശി മുയൽഎബി എന്നറിയപ്പെടുന്ന നെല്ലിശേരി എബിൻ (33 വയസ് ) ആണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ ഇരുപത്തൊൻപതാം തീയതി കാറിൽ സഞ്ചരിക്കുകയായിരുന്ന മാള സ്വദേശിയായ അധ്യാപകൻ്റെ മുൻപിലൂടെ വേഗതകുറച്ച് കിലോമീറ്ററുകളോളം സ്കൂട്ടറോടിച്ച എബിനോട് സൈഡിലൂടെ ഓടിച്ചു കൂടെ ചേട്ടാ എന്നു ചോദിച്ചതിനെ തുടർന്ന് കോപംപൂണ്ട എബിൻ കാറിൻ്റെ മുൻവശത്തേയും സൈഡിലേയും ചില്ലുകൾ ഹെൽമറ്റുകൊണ്ട് തല്ലിപ്പൊട്ടിക്കുകയും അധ്യാപകനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്തതായി അറിഞ്ഞ എബിൻ നാളുകളായി മുങ്ങി നടക്കുകയായിരുന്നു.

രണ്ട് വർഷംമുമ്പ് കൊന്നക്കുഴിയിൽ കർഷകനെ സംഘം ചേർന്നാക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപോയ എബിനെ എറണാകുളം ജില്ലയിലെ മുനമ്പത്തു നിന്നുമാണ് അന്ന് പോലീസ് പിടികൂടിയത്. ഈ കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഇയാൾ.

ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ, സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവ്, അഡീഷണൽ എസ്ഐ ജോഫി ജോസ്, ക്രൈംസ്ക്വാഡ് എസ്ഐമാരായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, എഎസ്ഐ മൂസ പി.എം, സീനിയർ സിപിഒമാരായ റെജി എ.യു , എം.ജെ ബിനു, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് എബിനെ പിടികൂടിയത്. പിടിയിലായ എബിനെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും

20/01/2024

പ്രണാമം 2024

20/01/2024

PRANAM 2024

ചാലക്കുടി റോട്ടറി ക്ലബ് വൊക്കേഷണൽ അവാർഡ് സമർപ്പണം 3ന് നടത്തുംചാലക്കുടി : റോട്ടറി ക്ലബിന്റെ വൊക്കേഷണൽ അവാർഡ് സമർപ്പണം നവം...
01/11/2023

ചാലക്കുടി റോട്ടറി ക്ലബ് വൊക്കേഷണൽ അവാർഡ് സമർപ്പണം 3ന് നടത്തും

ചാലക്കുടി : റോട്ടറി ക്ലബിന്റെ വൊക്കേഷണൽ അവാർഡ് സമർപ്പണം നവംബർ മൂന്നിനു വൈകീട്ട് 7.30ന് റോട്ടറി ഹാളിൽ നടത്തും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ടി.ആർ. വിജയകുമാർ സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും. ഗവ. ജില്ലാ പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറും മുൻ നഗരസഭാധ്യക്ഷനുമായ കെ.ബി. സുനിൽകുമാർ റോട്ടറി വൊക്കേഷണൽ അവാർഡ് ഏറ്റുവാങ്ങും. മേഴ്സി കോപ് സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നടത്തി വരുന്ന ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ മാനിച്ചാണു പുരസ്കാരം നൽകുന്നതെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ തെക്കേക്കര, സെക്രട്ടറി ലെനിൻ ചന്ദ്രൻ, ട്രഷറർ മേരി ബാബു. വൊക്കേഷണൽ ചെയർമാൻ എൻ കുമാരൻ, പ്രോഗ്രാം ചെയർമാൻ രമേഷ്കുമാർ കുഴിക്കാട്ടിൽ, മുൻ പ്രസിഡന്റുമാരായ അനീഷ് പറമ്പിക്കാട്ടിൽ, സാബു ചക്കാലയ്ക്കൽ എന്നിവർ അറിയിച്ചു.

റോട്ടറി ഗവർണറുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായുള്ള റോട്ടറി കുടുംബ സംഗമവും ഇതോടൊപ്പം നടത്തും. ഭവനരഹിതരായ കുടുംബങ്ങൾക്കു വിട് നിർമിച്ചു നൽകുന്ന റോട്ടറി പദ്ധതിയുടെ പ്രഖ്യാപനവും സമ്മേളനത്തിന്റെ ഭാഗമായി നടത്തും. സമ്മേളനത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് ജോൺ തെക്കേക്കര അധ്യക്ഷത വഹിക്കും.

പ്രവേശന ഉത്സവദിനത്തിൽ അന്നനാട് യൂണിയൻ സ്കൂളിൽ  മാതൃഭൂമി മധുരം മലയാളം പദ്ധതി ഏർപ്പെടുത്തി ചാലക്കുടി സോഷ്യൽ കെയർ ഫൗണ്ടേഷൻപ...
01/06/2023

പ്രവേശന ഉത്സവദിനത്തിൽ അന്നനാട് യൂണിയൻ സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ഏർപ്പെടുത്തി ചാലക്കുടി സോഷ്യൽ കെയർ ഫൗണ്ടേഷൻ

പ്രധാനധ്യാപിക മാലിനി രമേഷ്, സോഷ്യൽ കെയർ ഫൗണ്ടേഷൻ ഫൗണ്ടർ ദിലീപ് നാരായണൻ , ചെയർമാൻ രമേഷ് കുമാർ കുഴിക്കാട്ടിൽ, ഡയറക്റ്റർമാരായ സോജൻ ദേവസി, സഞ്ജയൻ പറമ്പിക്കാട്ടിൽ എന്നിവർ പത്രം സ്കൂൾ വിദ്യാർത്ഥകൾക്ക് കൈമാറി പദ്ധതി ഉത്ഘാടനം ചെയ്തു

*കൊലപാതക ശ്രമകേസ്സിലെ പ്രതി അറസ്റ്റിൽ* *ആളൂർ* :ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച...
16/05/2023

*കൊലപാതക ശ്രമകേസ്സിലെ പ്രതി അറസ്റ്റിൽ*
*ആളൂർ* :
ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി ആളൂർ മാനാട്ടുകുന്ന് മനക്കുളങ്ങര പറമ്പിൽ അജ്മലിനെ (27 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി. സി.ആർ സന്തോഷ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി.ബി.സിബിൻ അറസ്റ്റു ചെയ്തു..
ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തിയ്യതി കൊമ്പിടിഞ്ഞാമാക്കൽ ചന്ദനക്കുടം നേർച്ചക്കിടെയായിരുന്നു കേസ്സിനാസ്പദമായ സംഭവം. ബൈക്കിന്റെ ആർ.സി. ബുക്ക് പണയം വച്ചത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തൊമ്മാന സ്വദേശിയായ യുവാവിനെ മൂന്നുപേരടങ്ങിയ സംഘം ചന്ദനക്കുടം നേർച്ച ആഘോഷത്തിനിടെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ് താഴെ വീണ യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയും ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവശേഷം മുങ്ങിയ അജ്മൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അന്നമനടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസ്സിൽ മറ്റു രണ്ടു പ്രതികളായ മാപ്രാണം സ്വദേശി സനീർഷാ, കല്ലേറ്റും കരസ്വദേശി അബ്ദുൾ ആഷിഖ് എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. എസ്.ഐ. അക്ബർ, എ.എസ്.ഐ. ഒ.എച്ച് ബിജു, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ , സി.പി.ഒ കെ.എസ്.ഉമേഷ്, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

*പട്ടാപകൽ വീട് കുത്തി തുറന്ന് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ഇരുപത്തിരണ്ട് വർഷങ്ങൾക്കു ശേഷം അറസ്റ്...
05/05/2023

*പട്ടാപകൽ വീട് കുത്തി തുറന്ന് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ഇരുപത്തിരണ്ട് വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ*

*പിടിയിലായത് പ്രമുഖ തിരുട്ടുഗ്രാമമോഷ്ടാവ് കുമ്മൻ അഥവാ കൊമ്പൻ കുമാർ*

ചാലക്കുടി: പട്ടാപകൽ വീടിന്റെ പിൻവാതിൽ തകർത്ത് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് തിരുനെൽവേലി പനവടലിഛത്രം സ്വദേശി മാടസാമിയുടെ മകൻ കുമാറിനെ (40 വയസ്) ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ് , സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കുമ്മൻ , കൊമ്പൻ എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്ന മോഷ്ടാവാണ്. ഇയാൾക്കെതിരെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി നിരവധി പോലീസ് സ്റ്റേഷനുകളിൽ അറസ്റ്റ് വാറണ്ടുകൾ നിലവിലുണ്ട്.

രണ്ടായിരാമാണ്ട് ജനുവരി പന്ത്രണ്ടാം തീയതി ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വേണുഗോപാലിന്റെ വീടിന്റെ പിൻവാതിൽ ആരോ കള്ളൻമാർ കുത്തിപ്പൊളിച്ച് അകത്തു കയറി ഇരുപതിനായിരം രൂപയും നാലു പവനോളം സ്വർണ്ണാഭരണങ്ങളും മോഷണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിവരവെ തിരുട്ടുഗ്രാമമെന്ന് കുപ്രസിദ്ധിയാർജിച്ച പനവടലിഛത്രം സ്വദേശി കുമാറാണ് മോഷ്ടാവെന്ന് കണ്ടെത്തി. നിരവധി മോഷണ കേസുകൾ ഉള്ളതിനാൽ കുമാർ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലും തമിഴ് നാട്ടിലുമായി നൂറിലേറെ മോഷണ കേസുകളിൽ പ്രതിയായ ഇയാൾ ആക്രി ശേഖരണത്തിന്റെ മറവിലാണ് മോഷണങ്ങൾ നടത്തിയിരുന്നത്. അടുത്തയിടെ കോട്ടയത്തും ചങ്ങനാശേരിയിലും തൃക്കൊടിത്താനത്തും നടന്ന മോഷണങ്ങളുടെ പിറകിലും കുമാറാണെന്ന് കണ്ടെത്തിയതാണ് ഇയാളുടെ അറസ്റ്റിലേക്ക് വഴി തുറന്നത്.

ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, എസ് ഐ ഷബീബ് റഹ്മാൻ, എഎസ്ഐ സതീശൻ എം.എൻ , സീനിയർ സിപിഒമാരായ ജിബി ടി.സി, സലീഷ് കെ.ബി, സതീഷ് ടി.ജെ, സിവിൽ പോലിസ് ഓഫീസർമാരായ ചഞ്ചൽ, അനീഷ്, ഡിവെഎസ്പിയുടെ കീഴിലെ ക്രൈംസ്ക്വാഡ് അംഗങ്ങൾ, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ബിജു ഒ.എച്ച് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഒരു കാലത്ത് തിരുട്ടുഗ്രാമത്തിൽ നിന്നുമുള്ള മോഷ്ടാക്കൾ കേരളത്തിലെത്തി തൃശൂർ കേന്ദ്രീകരിച്ച് തമ്പടിച്ച് ഒട്ടേറെ മോഷണങ്ങൾ നടത്തിയിരുന്നു. പല സംഘങ്ങളായി തിരിഞ്ഞ് മോഷ്ടിക്കുന്ന ഇവരെ മോഷണ രീതികളുടെ പ്രത്യേകത വച്ചാണ് തിരിച്ചറിഞ്ഞിരുന്നത്. തമിഴ്നാട് പാളയംകോട്ടയിൽ നടന്ന മോഷണത്തിൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നതിനാൽ ഇയാളെ പാളയം കോട്ടൈ അതി സുരക്ഷാ ജയിലിലേയ്ക്ക് റിമാന്റ് ചെയ്തു.

16/04/2023

അരിക്കൊമ്പനെ മുതിരച്ചാലിൽ എത്തിയ്ക്കരുതെന്നാവശ്യപ്പെട്ട് സനീഷ്കുമാർ
ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ ചാലക്കുടി - ആനമല റോഡിൽ ജനകീയ ഉപരോധസമരം നടത്തി.

ജീവിയ്ക്കുവാനുള്ള പോരാട്ടമാണിതെന്നും അരിക്കൊമ്പനെ മുതിരച്ചാലിൽ എത്തിയ്ക്കുവാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എം എൽ എ ആവശ്യപ്പെട്ടു.

അതിരപ്പിള്ളിയിലും പരിസര പ്രദേശങ്ങളിലും നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണമങ്ങളും കാട്ടിൽ നിന്ന് വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസി ഊരുകളിൽ താമസിച്ചു വരുന്നവരുടെയും സാഹചര്യങ്ങൾ മനസിലാക്കാതെയാണ് വിദഗ്ദ സമിതി ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നും എം എൽ എ കുറ്റപ്പെടുത്തി.

അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആതിര ദേവരാജൻ , കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് റിജു മാവേലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, ചാലക്കുടി നഗര സഭ ചെയർമാൻ എബി ജോർജ്ജ്, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൺ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാൻ്റി ജോസഫ്, എം ഡി ബാഹുലേയൻ, സി വി ആൻ്റണി, പി പി പോളി, കെ ജേക്കബ്ബ്, ലിജോ ജോൺ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി സി കൃഷ്ണൻ,കെ എം ജയചന്ദ്രൻ , മനു പോൾ, സനീഷ ഷെമി, ശാന്തി വിജയകുമാർ, ഊര് മൂപ്പത്തി ഗീത, ഫാ. ക്രിസ്റ്റി, ഫാ ജിയോ കൈതാരത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്മാരായ ഡേവിസ് കരിപ്പായി, വി.ഒ പൈലപ്പൻ, ബിജെപി നിയോജക മണ്ഡലം പ്രസിഡൻ്റ് സജീവ് പള്ളത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ്ജ് വെണ്ണാട്ടു പറമ്പിൽ,സി പി ഐ പ്രതിനിധി സുഭാഷ്, കേരള കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം പ്രസിഡൻ്റ് സെബാസ്റ്റ്യൻ നെടുങ്ങാട്ട്, കിഫ പ്രതിനിധി ആൻ്റണി പുളിക്കൻ തുടങ്ങിയവർ നേതൃത്വം നല്കി

02/04/2023

Pranamam 2023 Live

*ജനൽ വഴി മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി പിടിയിൽ**ഉഷ്ണംമൂലം ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ കവരുന്നത...
30/03/2023

*ജനൽ വഴി മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പരുന്ത് പ്രാഞ്ചി പിടിയിൽ*

*ഉഷ്ണംമൂലം ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ കവരുന്നത് മോഷണ രീതി*

*നൂറ്റി മുപ്പത്താറോളം മോഷണ കേസുകളിലെ പ്രതിയായ ഇയാൾ വീണ്ടും പിടിയിലാവുന്നത് എട്ടു വർഷങ്ങൾക്കു ശേഷം*

ചാലക്കുടി: ചാലക്കുടിയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ ഉഷ്ണംമൂലം ജനൽ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ മോഷണം പോകുന്ന സംഭവങ്ങളെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ . ദോങ്റേ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേകാന്വേഷണ സംഘം മോഷ്ടാവിനെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പരിയാരം എലിഞ്ഞിപ്ര കണ്ണമ്പുഴ വീട്ടിൽ പരുന്ത് പ്രാഞ്ചി എന്ന ഫ്രാൻസിസ് (56 വയസ്) ആണ് പിടിയിലായത്. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നൂറ്റിമുപ്പത്താറിൽപരം മോഷണകേസുകളിൽ പ്രതിയായ ഇയാൾ പതിനാലു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പരുന്തിനെപ്പോലെ നിമിഷാര്‍ദ്ധത്തില്‍ മോഷണം നടത്താന്‍ വിരുതനായ ഫ്രാൻസിസ് പിടിക്കപ്പെടുമെന്ന് കണ്ടാൽ ഓടി രക്ഷപെടാൻ ശ്രമിക്കും അതിസമര്‍ത്ഥനായ ഓട്ടക്കാരനായതിനാലാണ് കാൾലൂയീസ് പ്രാഞ്ചി എന്നുവിളിപ്പേര് വീണത്. ഉഷ്ണകാലങ്ങളില്‍ ജനല്‍ തുറന്നിട്ട് ജനലിനരികില്‍ കിടന്നുറങ്ങുന്നുറങ്ങന്നവരെ നിരീക്ഷിച്ച് ജനലിലൂടെ ആഭരണങ്ങൾ കവരുന്നതിൽ വിരുതനാണിയാൾ.

ചാലക്കുടി മോസ്കോയിലെ വീട്ടിൽ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമാന രീതിയിൽ മോഷണം നടത്തുന്നവരെ കുറിച്ചുമുള്ള അന്വേഷണമാണ് സംശയത്തിന്റെ മുന ഫ്രാൻസിസിലേക്കെത്താൻ കാരണമായത്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിസ് ധാരാളം പണം ധൂർത്തടിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഫ്രാൻസിസിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മോഷണങ്ങൾ നടത്തിയതായും മോഷ്ടിച്ച സ്വര്‍ണം കടയിൽ വില്‍പ്പന നടത്തിയതായും ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, എസ്.ഐ ഷബീബ് റഹ്മാൻ , ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത് , സുരേഷ് ബാബു, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ ബിനു, ഷിജോ തോമസ്, ഷാജു കട്ടപ്പുറം എന്നിവരടങ്ങിയ സംഘമാണ് ഫ്രാൻസിസിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്,

എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഫ്രാൻസിസിനെതിരെ കൂടുതല്‍ കേസുകളുള്ളത്. പലകേസുകളിലായി പതിനാല് വര്‍ഷത്തോളം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് പരിയാരം കമ്മളം സ്വദേശി സുനാമി ജെയ്സൺ എന്നറിയപ്പെടുന്ന ചേര്യേക്കര ജെയ്സണാണ് മോഷണത്തിന്റെ ആരംഭ കാലങ്ങളിൽ ഇയാളുടെ പങ്കാളി ആയിരുന്നത്. പിന്നീട് വഴി പിരിഞ്ഞ ഇരുവരും മോഷണം തുടർന്നുവരികയായിരുന്നു. സുനാമി ജയ്സൺ അടുത്തയിടെ മറ്റൊരു മോഷണ കേസിൽ ജയിലിലാണ്.

പാലക്കാട് ജയിലിൽ നിന്നും മോചിതനായ ശേഷം നാട്ടിലെത്തി വർഷങ്ങളായി കുറ്റകൃത്യങ്ങളിൽ നിന്നും വിട്ടു നിന്ന ഫ്രാൻസിസിനെ പോലീസുകാരും അഭ്യുദയകാംക്ഷികളും ചേർന്ന് സഹായിച്ച് ലോട്ടറി വിറ്റ് ഉപജീവനം നടത്തിവരികയായിരുന്നു. ഇടക്കാലം കൊണ്ട് ചീട്ടുകളിയിൽ ഏർപ്പെടുകയും ധാരാളം പണം ചീട്ടുകളിയിൽ നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ഇയാൾ വീണ്ടും മോഷണത്തിലേയ്ക്ക് തിരിഞ്ഞത്.

തുടർനടപടികൾക്കായിഫ്രാൻസിസിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.

ചാലക്കുടി പ്രസ് ഫോറം സംസ്ഥാന മാധ്യമപുരസ്കാരം എം.ജി. രാധാകൃഷ്ണന്∙ ശിവപ്രസാദ് പട്ടാമ്പി, ബൈജു ദേവസി, ലിറ്റി ജയ്സണ്‍, ഹരി പ...
24/03/2023

ചാലക്കുടി പ്രസ് ഫോറം സംസ്ഥാന മാധ്യമ
പുരസ്കാരം എം.ജി. രാധാകൃഷ്ണന്

∙ ശിവപ്രസാദ് പട്ടാമ്പി, ബൈജു ദേവസി, ലിറ്റി ജയ്സണ്‍, ഹരി പെരിഞ്ഞനം, ഭാനുപ്രകാശ് പഴയന്നൂര്‍ എന്നിവര്‍ക്ക് ജില്ലാ പുരസ്കാരങ്ങള്‍ നല്‍കും

തൃശൂര്‍ ∙ ചാലക്കുടി മേഖലയിലെ മണ്‍മറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിക്കുന്നതിന് ചാലക്കുടി പ്രസ് ഫോറം ഒരുക്കുന്ന പ്രണാമം 2023 പരിപാടിയുടെ ഭാഗമായി, അന്തരിച്ച യുവ മാധ്യമ പ്രവര്‍ത്തകന്‍ മധു സമ്പാളൂര്‍ സ്മാരകമായി, ചാലക്കുടി സോഷ്യല്‍ കെയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ഏര്‍പെടുത്തിയ മാധ്യമ രംഗത്തെ സമഗ്ര സംഭവനയ്ക്കുള്ള സംസ്ഥാന പുരസ്കാരം (11,111 രൂപ) ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍ എം.ജി. രാധാകൃഷ്ണനു സമ്മാനിക്കും.
ജനയുഗം മുന്‍ ലേഖകന്‍ സി.കെ. പള്ളി സ്മാരക ജില്ലാ പത്രമാധ്യമ പുരസ്കാരം ജന്മഭൂമി വടക്കാഞ്ചേരി ലേഖകന്‍ ശിവപ്രസാദ് പട്ടാമ്പിക്കു സമ്മാനിക്കും. ‘പഠനാവസരം ചോദിച്ച് 13കാരന്‍ സ്കൂളില്‍, മുന്നില്‍ മല പോലെ തടസങ്ങള്‍’ എന്ന വാര്‍ത്തയാണ് പുരസ്കാരത്തിന് അര്‍ഹമായത്. ‘മിന്നുന്ന വിജയം നേടിയ ആതിര അന്തിയുറങ്ങുന്നത് അയല്‍വീടുകളില്‍’ എന്ന വാര്‍ത്തയിലൂടെ പുതുക്കാട് എന്‍സിടിവിയിലെ ബൈജു ദേവസി പൗലോസ് താക്കോല്‍ക്കാരന്‍ സ്മാരക ജില്ലാ ദൃശ്യമാധ്യമ പുരസ്കാരത്തിന് അര്‍ഹനായി. ജില്ലയിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്താ ചിത്രത്തിനുള്ള എ.പി. തോമസ് സ്മാരക
പുരസ്കാരത്തിനു മലയാള മനോരമ പഴയന്നൂര്‍ ലേഖകന്‍ ഭാനുപ്രകാശ് പഴയന്നൂര്‍ അര്‍ഹനായി. ‘ആനയ്ക്കുമുണ്ട് ആനപ്പേടി’ എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹത നേടിയത്.
പ്രാദേശിക ചാനലുകളിലെ വാര്‍ത്താവതാരകര്‍ക്കായി ഏര്‍പെടുത്തിയ കൊല്ലാടിക്കല്‍ രാജന്‍ സ്മാരക ജില്ലാ പുരസ്കാരത്തിന് (വനിതാ വിഭാഗം) തൃശൂര്‍ ടിസിവിയിലെ ലിറ്റി ജെയ്സണും പുഞ്ചപ്പറമ്പില്‍ കണ്ണന്‍ സ്മാരക പുരസ്കാരത്തിന് (പുരുഷ വിഭാഗം) കൈപ്പമംഗലം എസ്ടിവിയിലെ ഹരി പെരിഞ്ഞനവും അര്‍ഹരായി. 5000 രൂപ രൂപയും ഫലകവും അടങ്ങിയതാണ് ജില്ലാ പുരസ്കാരങ്ങള്‍.
ദൂരദര്‍ശന്‍ മുന്‍ ന്യൂസ് റീഡറും ജനം ടിവി മുന്‍ സീനിയര്‍ എഡിറ്ററുമായ ആര്‍. ബാലകൃഷ്ണന്‍, സത്യദീപം എഡിറ്റര്‍ ഷിജു ആച്ചാണ്ടി, ഗോള്‍ഡ് എഫ്എം ന്യൂസ് എഡിറ്റര്‍ (അജ്മന്‍) റോയ് റാഫേല്‍, തൃശൂര്‍ ഫൈന്‍ ആര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ മനോജ് കണ്ണന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണു പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ഏപ്രില്‍ 2ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നഗരസഭ രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രണാമം 2023ന്റെ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. പ്രസ് ഫോറം പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍ അധ്യക്ഷത വഹിക്കും. മീഡിയ അക്കാദമിയുടെ ഫെലേഷിപ്പ് (75,000 രൂപ) ലഭിച്ച മെട്രോ വാര്‍ത്ത ദിനപത്രം സബ് എഡിറ്റര്‍ നീതു ചന്ദ്രനെ അനുമോദിക്കും. സനീഷ്കുമാര്‍ ജോസഫ് എംഎല്‍എ മുഖ്യാതിഥിയാകുന്ന സമ്മേളനത്തില്‍ നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ് ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം നടത്തുമെന്നു ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍, സെക്രട്ടറി സിജോ ചാതേലി, പ്രണാമം ചെയര്‍മാന്‍ രമേഷ്കുമാര്‍ കുഴിക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ ദിലീപ് നാരായണന്‍, വൈസ് പ്രസിഡൻ്റ് അഞ്ജുമോൻ വെള്ളാനിക്കാരൻ എന്നിവര്‍ അറിയിച്ചു.

*പോലീസ് ചമഞ്ഞ് പണം തട്ടൽ മൂന്നു പേർ പിടിയിൽ**സംഘം തട്ടിയെടുത്തത് ആറ് ലക്ഷത്തോളം രൂപ*പുതുക്കാട് . ചൂതാട്ട സംഘത്തിൽ നിന്നു...
14/03/2023

*പോലീസ് ചമഞ്ഞ് പണം തട്ടൽ മൂന്നു പേർ പിടിയിൽ*

*സംഘം തട്ടിയെടുത്തത് ആറ് ലക്ഷത്തോളം രൂപ*

പുതുക്കാട് . ചൂതാട്ട സംഘത്തിൽ നിന്നും പോലീസെന്ന വ്യാജേനയെത്തി പത്ത് ലക്ഷത്തോളം രൂപ പിടിച്ചു പറിച്ചെടുത്ത് മുങ്ങിയ സംഘത്തിനെ തൃശൂർ ജില്ലാ പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ഡോങ്റെ IPS ന്റെ നിർദ്ദേശപ്രകാരം ചാലക്കുടി Dysp CR സന്തോഷിന്റെ നേതൃത്വത്തിൽ അതിസാഹസീകമായി പിടികൂടി.

പൊന്നാനി പേരൂർസ്വദേശിയും തൃശൂർ പൂങ്കുന്നത്ത് വാടകക്ക് താമസിച്ചു വരുന്നയാളുമായ കണ്ടശ്ശാംകടവ് വീട്ടിൽ പ്രദീപ് 42 വയസ് , ചെറുതുരുത്തി ആറ്റൂർ സ്വദേശി ഓട്ടു പുരയ്ക്കൽ വീട്ടിൽ സുബൈർ 38 വയസ്, ആമ്പല്ലൂർ ആലങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് നാരായണൻ 37 വയസ് എന്നിവരാണ് പിടിയിലായത്. പിടിയിലായ എല്ലാവരും ബസ് ഡ്രൈവർമാരാണ്.

കഴിഞ്ഞ ഏഴാം തീയതി പുതുക്കാട് പോലീസ് സ്റ്റേഷൻ ലിമിറ്റിലെ ആലങ്ങാട്ട് വച്ചാണ് ചൂതാട്ടം കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ വാഹനം കാറിലെത്തിയ ഏതാനും പേർ പോലീസാണ് നിർത്തടാ എന്നു പറഞ്ഞ് തടഞ്ഞു നിർത്തി യാത്രക്കാരെ പിടിച്ചിറക്കി കയ്യിലുണ്ടായിരുന്ന ആറു ലക്ഷത്തോളം രൂപ കൈക്കലാക്കിയ ശേഷം സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശിച്ച സംഘം കാറുമായി പാഞ്ഞ് പോവുകയായിരുന്നു.
പോലീസെന്ന് വിശ്വസിച്ചാണ് സംഘം പണമേൽപിച്ചതെങ്കിലും തുടർന്നുളള പെരുമാറ്റത്തിൽ സംശയം തോന്നി പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് ചോദിച്ചപ്പോഴാണ് തട്ടിപ്പു സംഘമാണ് പണമപഹരിച്ചതെന്ന് ഉറപ്പായത്. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പുതുക്കാട് പോലീസും ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലെ പ്രത്യേകാന്വേഷണ സംഘവും പ്രദേശത്ത് നടത്തിയ പരിശോധനയിൽ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം നടത്തിയ കാറിലെത്തിയവരാണ് പ്രസ്തുത കൃത്യം നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രദേശവാസികളേയും സിസിടിവി ദൃശ്യങ്ങളേയും അടിസ്ഥാനമാക്കാ നടത്തിയ കുറ്റമറ്റ അന്വേഷണമാണ് പ്രതികൾ പിടിയിലാവാൻ കാരണമായത്.

പ്രത്യേകാന്വേഷണ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ സുനിൽദാസ് ,സബ് ഇൻസ്പെക്ടർ സൂരജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി. യു.സിൽജോ, എ.യു. റെജി, ഷിജോ തോമസ് പുതുക്കാട് പോലീസ് സ്റ്റേഷനിലെ
അഡീഷണൽ എസ്ഐ ശ്രീനിവാസൻ, സീനിയർ സിപിഒ ശ്രീജിത്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ വിശ്വനാഥൻ എന്നിവരാണ് ഉണ്ടായിരുന്നത്.

തട്ടിയെടുത്ത പണം തൃശൂരിലെത്തി പങ്കുവച്ച സംഘം തട്ടിപറിച്ചെടുത്ത മൊബൈലും മറ്റും വിജനമായ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞ് ഊട്ടിയിലേക്ക് കടന്ന മൂവരും അവിടെ ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു. തിരികെ നാട്ടിലെത്തി ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെറുതുരുത്തി ഭാഗത്ത് വച്ചു പ്രദീപിനെയും സുബൈറിനെയും പിടികൂടി ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ എഎസ്ഐ സന്തോഷ്, സിപിഒ ജോബിൻ എന്നിവരുടെ സഹായത്തോടെയാണ് ഇരുവരെയും പിടികൂടിയത്. പിടിയിലായവരിൽ നിന്നും ലഭിച്ച സൂചനയെ തുടർന്ന് സനീഷിനെയും പിടികൂടി.

പിടിയിലായ മൂവരേയും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും

ചാലക്കുടി  അടിപ്പാത  നിർമ്മാണം  ഏപ്രിൽ മുപ്പത്തിനകം പൂർത്തിയാക്കുവാൻ  കരാർ കമ്പനിയ്ക്ക്  നിർദേശം  നൽകി.  സനീഷ്‌കുമാർ  ജോ...
10/03/2023

ചാലക്കുടി അടിപ്പാത നിർമ്മാണം ഏപ്രിൽ മുപ്പത്തിനകം പൂർത്തിയാക്കുവാൻ കരാർ കമ്പനിയ്ക്ക് നിർദേശം നൽകി. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. അടിപ്പാത നിർമ്മാണത്തിന്റെ നിലവിലെ പുരോഗതി തൃപ്തികരമായ നിലയിലാണെന്ന്‌ ജില്ലാ കളക്ടർ ഹരിത വി കുമാർ യോഗത്തിൽ അറിയിച്ചു. നിർമ്മാണ സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

സംരക്ഷണ ഭിത്തി നിർമ്മാണവും മണ്ണ് നിറയ്ക്കൽ പ്രവർത്തിയുമാണ് നിലവിൽ പുരോഗമിയ്ക്കുന്നത് ഇതിനാവശ്യമായ സാധന സാമഗ്രികൾ നിർമ്മാണ സ്ഥലത്തും പരിസരപ്രദേശങ്ങളിലുമായി ശേഖരിച്ചിട്ടുള്ളതായും കരാർ കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

ചാലക്കുടി - ആനമല റോഡ് നിർമ്മാണ പ്രവർത്തി മാർച്ച് പന്ത്രണ്ടിന് പുനരാരംഭിയ്ക്കുമെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനിയർ ബിന്ദു പരമേശ്‌ യോഗത്തെ അറിയിച്ചു.

നിർമ്മാണത്തിന്റെ ഭാഗമായി ഈ റോഡിൽ മാർച്ച് 12 മുതൽ 19 വരെ വാഴച്ചാൽ ചെക്ക് പോസ്റ്റിനും മലക്കപ്പാറ ചെക്ക് പോസ്റ്റിനുമിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അടിയന്തിര സർവീസുകളൊഴികെയുള്ള യാത്രകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും കെ ആർ എഫ് ബി ഉദ്യോഗസ്ഥർ അറിയിച്ചു.

നഗരസഭ ചെയർമാൻ എബി ജോർജ്ജ് , വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു , എൻ എച്ച് എ ഐ പ്രോജക്ട് ഡയറക്ടർ ബിബിൻ മധു , എൻ എച്ച് എ ഐ കൺസൽട്ടൻറ് പ്രതിനിധി രവിശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

08/03/2023

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്ത്വത്തിൽ നടന്ന കലാഭവൻ മണി അനുസ്മരണം

ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ .KPCC 138 ചലഞ്ച് ഫണ്ട് സമാഹരണവും , ഭവന സന്ദർശനവും നടത്തി.......................ഇന്ത്യൻ നാഷണൽ കോ...
05/03/2023

ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ .
KPCC 138 ചലഞ്ച് ഫണ്ട് സമാഹരണവും , ഭവന സന്ദർശനവും നടത്തി.......................
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റ 138 ാം ജൻമദിനത്തോടനുബന്ധിച്ച് KPCC പ്രഖ്യാപിച്ച 138 രൂപ ചലഞ്ച് ഫണ്ട് സമാഹരണത്തിന്റേയും ഹാഫ് സെ ഹാഫ് ജോഡോ അഭിയാൻ ഭവന സന്ദർശനത്തിന്റേയും ചാലക്കുടി മണ്ഡലം തല ഉത്ഘാടനം വി.ആർ.പുരം ബൂത്ത് 83 ൽ സംഘടിപ്പിച്ചു. പാർട്ടി നേതാക്കളും ജനപ്രതിനിധികളും ചേർന്ന് ഭവന സന്ദർശനം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് വി.ഒ. പൈലപ്പൻ പതാക ഉയർത്തി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്ജ്, UDF ചെയർമാൻ C. G. ബാലചന്ദ്രൻ , DCC സെക്രട്ടറി K. ജെയിംസ് പോൾ, മേരി നളൻ, ആലീസ് ഷിബു,പി.വി. വേണു , ബിജു S. ചിറയത്ത്, വി.എൽ ജോൺസൺ, ഷിഫ സന്തോഷ്, ഇട്ടൂപ്പ് അയിനിക്കാടൻ, ജോണി പുല്ലൻ, തോമാസ് മാളിയേക്കൽ, M. വിജയൻ, പ്രീതി ബാബു, ജോർജ്ജ് തോമാസ്, ദീപു ദിനേശ്,സൂസമ്മ ആന്റണി, കെ.പി. ബാലൻ, ജെയ്ഫാൻ മാനാടൻ എന്നിവർ പ്രസംഗിച്ചു.

ബൂത്ത് ഭാരവാഹികളായ ജോയ് കണ്ണംമ്പുഴ , കെ.പി. അരവിന്ദൻ, പി.ടി. ദേവസി, റിന്റോസ് . K. V., ഇന്ദിര ബാബു , ജോജി മൽപ്പാൻ, സൂസി ദേവസി, സെബാസ്റ്റ്യൻ ആച്ചാണ്ടി, എന്നിവർ നേതൃത്വം നൽകി.

ഓർമ്മകളിൽ വാടാത്ത ഒരായിരം പുഷ്പങ്ങൾ വിടർത്തിയകലാഭവൻ മണിയുടെ7-ാമത് ചരമ വാർഷികംഅനുസ്മരണം2023 മാർച്ച് 6 തിങ്കളാഴ്ച രാവിലെ 1...
03/03/2023

ഓർമ്മകളിൽ വാടാത്ത ഒരായിരം പുഷ്പങ്ങൾ വിടർത്തിയ

കലാഭവൻ മണിയുടെ

7-ാമത് ചരമ വാർഷികം

അനുസ്മരണം

2023 മാർച്ച് 6 തിങ്കളാഴ്ച രാവിലെ 10.00 ന് ചാലക്കുടി കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ

കലാഭവൻ മണി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം രാവിലെ 10 മണിക്ക് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്റർ

നിർവഹിക്കുന്നു

മുഖ്യപ്രഭാഷണം

ശ്രീ.K.E.N കുഞ്ഞഹമ്മദ്

പു.ക.സ. സംസ്ഥാന സെക്രട്ടറി

മുഖ്യാതിഥികൾ

ശ്രീ. രാജീവ് ആലുങ്കൽ (ഗാന രചയിതാവ്) ശ്രീ.മണികണ്ഠൻ പെരുമ്പടപ്പ് (ഗായകൻ)

ശ്രീ. സനീഷ്കുമാർ ജോസഫ് ചാലക്കുടി എം.എൽ.എ ശ്രീ.എബി ജോർജ് ചാലക്കുടി മുനി ചെയർമാൻ) ശ്രീ. ബാദുഷ (സിനിമ നിർമ്മാതാവ്) : ശ്രീ.കെ.വി. രാജേഷ് ( P.K. S ജില്ലാ സെക്രട്ടറി) : ശ്രീ. കെ.എസ് അശോകൻ ( CPI(M) എരിയ സെക്രട്ടറി) : ശ്രീ. സുരേഷ് സി. എസ്. ( ചാലക്കുടി മുനി. പ്രതിപക്ഷനേതാവ്) : ശ്രീ. ദീപു ദിനേശ് (17-ാം വാർഡ് മെമ്പർ

Address

Thrissur
680307

Alerts

Be the first to know and let us send you an email when Veda Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Thrissur

Show All