Krish*thottam Group

Krish*thottam Group Krish*thottam Group a leading service provider in the field of Organic Vegetable cultivation. We pro

എന്താണ്  വരദ  ഇഞ്ചി  എന്ന്  നോക്കാം...  ദേശീയ സുഗന്ധ വിള  കേന്ദ്രം  ഉത്പാദിപ്പിച്ച വരദ  ഇനം ഇഞ്ചി ഇനത്തിനു  ഹെക്ടറിന് 22...
04/02/2025

എന്താണ് വരദ ഇഞ്ചി എന്ന് നോക്കാം...

ദേശീയ സുഗന്ധ വിള കേന്ദ്രം ഉത്പാദിപ്പിച്ച വരദ ഇനം ഇഞ്ചി ഇനത്തിനു ഹെക്ടറിന് 22600 കിലോ വിളവ് തരാന്‍ ശേഷിയുണ്ട്. ഉണക്കുമ്പോള്‍ അഞ്ചിലൊന്ന് ചുക്ക് ലഭിക്കും. മൂന്നടിയോളം പൊക്കത്തില്‍ വളരും. ശരാശരി 10 ചിനപ്പുകള്‍ ഒരു മൂട്ടില്‍..ഗ്രോ ബാഗിലും അടുക്കളത്തോട്ടങ്ങൾക്കും ഉത്തമം

നന്നായി കിളച്ച് സെന്റിന് 2 കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ചയിടുക. ശേഷം ആവശ്യത്തിന് നീളവും ഒരു മീറ്റര്‍ വീതിയും ഒരടി പൊക്കവുമുള്ള പണകോരുക. രണ്ട് പണകള്‍ തമ്മില്‍ 40 സെന്റീ...

25-30 ഗ്രാം തൂക്കമുള്ള 3-4 മുളകളുള്ള ഇഞ്ചി വിത്ത് സ്യൂഡോമൊണാസ് ലായനിയില്‍ അഞ്ചു മിനിറ്റ് മുക്കി അരമണിക്കൂര്‍ തണലത്ത് വച്ചതിനു ശേഷം നടാം. നട്ടതിനുശേഷം...
പരമാവധി കരിയിലകള്‍/പച്ചിലകൾ തടത്തിനുമുകളില്‍ വിരിച്ച് പുതയിടാം . നട്ട് 60 ദിവസം കഴിഞ്ഞും 90 ദിവസം കഴിഞ്ഞും വീണ്ടും പുതയിട്ടു കൊടുക്കണം.ഇഞ്ചി മുളച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ച ഇടവിട്ട് പച്ചച്ചാണകം കലക്കി ഒഴിച്ചു കൊടുക്കാം. മാസത്തിലൊരിക്കല്‍ പുളിപ്പിച്ച കടലപ്പിണ്ണാക്ക് , വേപ്പിന്‍ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കാം. ......

പണയുടെ വശങ്ങളില്‍ നിന്നുമുള്ള മണ്ണ് കോരിയെടുത്ത് പുതയുടെ മുകളിലേക്കിട്ടു കൊടുക്കാം. ഇഞ്ചി തെളിഞ്ഞ് വരുന്നതിനനുസരിച്ച് മണ്ണ് കയറ്റിക്കൊടുക്കണം. പച്ചക്കറിയാവശ്യത്തിന് 6-ാം മാസം മുതല്‍ വിളവെടുക്കാം. വിത്തിഞ്ചിയായി സൂക്ഷിക്കാന്‍ എട്ടരമാസം കഴിയുമ്പോള്‍ വിളവെടുക്കാം.......

NB..വിത്ത് എവിടെ കിട്ടും... കൃഷി വിജ്ഞാന കേന്ദ്രം വഴി ഏപ്രിൽ, മെയ് മാസങ്ങളിൽ കൊടുക്കുറുണ്ട്

ഗ്രോബാഗ് കൃഷിയെക്കുറിച്ചുള്ള ക്ളാസ്സ്.... ഞാൻ ചെയ്ത് വിജയിച്ചിട്ടുള്ളതും , കണ്ടും ,കേട്ടും , വായിച്ചറിഞ്ഞതുമായ അറിവുകൾ ന...
01/02/2025

ഗ്രോബാഗ് കൃഷിയെക്കുറിച്ചുള്ള ക്ളാസ്സ്....

ഞാൻ ചെയ്ത് വിജയിച്ചിട്ടുള്ളതും , കണ്ടും ,കേട്ടും , വായിച്ചറിഞ്ഞതുമായ അറിവുകൾ നിങ്ങൾക്ക് വേണ്ടി ഷെയർ ചെയ്യുന്നു .....

ഗ്രോബാഗ്:

ഗ്രോബാഗുകൾ കടകളിൽ പല നിറത്തിലും വലുപ്പത്തിലും കിട്ടാറുണ്ട് .നമ്മുടെ കീശയിലെ കാശിന് അനുസരിച്ചായിരിക്കും മിക്കവാറും വാങ്ങുക .പക്ഷേ ഇനി വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധയോട് നോക്കിയും കണ്ടുമായിക്കണം .നമ്മുക്ക് നഷ്ടം ഉണ്ടാവാൻ പാടില്ല .അതിന് ചിലക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ...

1 , ഒരു ഗ്രോബാഗ് 3 വർഷം വരെ ഉപയോഗിക്കാം .നന്നായി നോക്കിയാൽ ആറു വര്ഷം വരെ
2, Standard സൈസ് എന്ന് പറയുന്നത് 40 cm x 24 cm x 24 cm ആണ് .
അതിന്റെ ഗുണം :
വേറിന് സ്വാതന്ത്രത്തോടെ ബാഗിനുള്ളിൽ ഓടാനും ആവശ്യത്തിനുള്ള വളവും വലിച്ച് എടുക്കാൻ കഴിയും
* വായുസഞ്ചാരം ഉണ്ടാവും .
* അപ്പോൾ ചെടിക്ക് നല്ല ആരോഗ്യം ഉണ്ടാവും ..

ചെറിയ ഗ്രോബാഗ് ആണ് ഉപയോഗിക്കുവെങ്കിലോ ?
# വേര് ഞെരുങ്ങി പോകും
# ചെടി മുരടിച്ചു പോകും
# വാടി പോകും
# രോഗങ്ങളും കിടങ്ങളും കൂടുതൽ ആയിരിക്കും
# വായു സഞ്ചാരം കുറവായിരിക്കും
√ ഏതു നിറം ഗ്രോബാഗ് ആണ് ഉപയോഗിക്കേണ്ടത്?
അകം കറുപ്പും പുറം വെള്ളയും ഉളളവ .കാരണം കറുപ്പ് സുര്യ പ്രകാശത്തിലെ ഹാനികാരമായ രശ്മികളെ തടയുന്നതു കൊണ്ടും ചൂടിനെ അകത്തെയക്ക് കടക്കാൻ അനുവാദിക്കാത്തതു കൊണ്ടുo .ചെടികളെ സംരക്ഷിക്കുന്നു

ഗ്രോബാഗിൽ നിറയ്ക്കുന്ന പോട്ടിംഗ് മിശ്രിതത്തിന്റെ Ratio ....Grow bag filling ratio........

1:1:1 മേൽ മണ്ണ് + ആറ്റുമണൽ (പൂഴി) അല്ലെങ്കിൽ ചകിരിച്ചോർ + ചാണകപ്പൊടി അല്ലെങ്കിൽ പൊടിച്ച ആട്ടിൻ കാഷ്ഠം ...... എന്നതാണ് കണക്ക് , അതായത് .... ഒരു ഗോ ബാഗിൽ 9 കപ്പ് മണ്ണ് കൊള്ളും എന്ന് വിചാരിക്കുക അപ്പോൾ ഇതെല്ലാം 3 .3 .. 3 ...... കപ്പ് എന്ന തോൽ മിക്സ് ചെയ്ത് + 150 ഗ്രാം എല് പൊടി + 150 വേപ്പിൻ പിണ്ണാക് ... + ഒരു സ്പൂൺ സൂഡോമോണവും കൂടി ചേർത്ത് നിറച്ചാൽ പോട്ടിംഗ് മിശ്രിതം റെഡി ആയി........

ആദ്യം പോട്ടിംഗ് മിശ്രിതം തയ്യാറാക്കാനുള്ള മണ്ണ് എങ്ങനെ റെഡിയാക്കാം എന്ന് നോക്കാം ....
-------------------------
l, മേൽ മണ്ണ് തയ്യാറാക്കുന്നത്

വെയിലും നനയും ഒത്തുവന്നിട്ടും ഗ്രോബാഗ് കൃഷി പരാജയപ്പെടാനുള്ള പ്രധാനകാരണം മണ്ണുതന്നെ. ഗ്രോബാഗില്‍ നിറയ്ക്കുന്ന മണ്ണിന് ഗുണമില്ലെങ്കില്‍ കീടരോഗബാധയ്ക്കും ഉത്പാദകക്കുറവിനും കാരണമാകും.

മണ്ണ് നന്നാക്കാന്‍ എളുപ്പവഴികളുണ്ട്. മണ്ണില്‍ സൂര്യതാപം ഏല്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് ആദ്യപടി. ഇതിനായി കിളച്ചെടുത്ത മണ്ണ് നേര്‍ത്ത നനവില്‍ നിരപ്പാക്കണം. നല്ല വെയിലുള്ള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഇനി മണ്ണിനുമുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. 100-150 ഗേജ് കട്ടിയുള്ള പോളിത്തീന്‍ ഷീറ്റാണ് ഉത്തമം. പോളിത്തീന്‍ ഷീറ്റ് മണ്ണില്‍ നല്ലവണ്ണം ചേര്‍ന്ന് ഉറച്ചിരിക്കാനായി അരികുകളില്‍ അല്പം മണ്ണ് ഇട്ടുകൊടുക്കണം. ഈ അവസ്ഥയില്‍ മണ്ണിന്റെ ചൂട് 50-55 വരെയാകുകയും രോഗകാരികളായ കുമിളുകള്‍ നശിക്കുകയും ചെയ്യും. ഒന്നരമാസംവരെ താപീകരിച്ച മണ്ണാണ് ഗ്രോബാഗ് കൃഷിക്ക് അത്യുത്തമം (കുറഞ്ഞത് ഒരു 15 ദിവസമെങ്കിലും ഇങ്ങനെ വെയ്ക്കണം )

ഇങ്ങനെ റെഡിയാക്കിയ മണ്ണിൽ കുമ്മായം ചേർത്ത് (അതായത് ഒരു ഗ്രോബാഗിന് 50 gm എന്നതാണ് ) പുട്ടുപൊടി പരുവത്തിൽ നനച്ച ശേഷം തണലത്ത് ഒരു 4 ദിവസം സൂക്ഷിച്ച് വെക്ക്കുക..... ഇടയ്ക്ക് ഇളക്കി കൊടുക്കണം .. ഇതാണ് ഇപ്പോൾ ഗ്രോബാഗിൽ നിറയ്ക്കാൻ പോകുന്ന മേൽ മണ്ണ് .... മണ്ണിന് പുളിരസമുള്ളതിനാല്‍ കുമ്മായം ചേർക്കുന്നത് ... നനച്ച മണ്ണില്‍ കുമ്മായമിട്ട് ഇളക്കിച്ചേര്‍ത്താലേ ഗുണമുള്ളൂ. ...

2, ആറ്റുമണൽ (പൂഴി ) അല്ലെങ്കിൽ ചകിരിച്ചോർ .
പൂഴി നമ്മുക്ക് എളുപ്പം കിട്ടുന്നതാണ് ,അത് അതേ പോലെ മിക്സ് ചെയ്ത് ചേർക്കാം ....
ചകിരിച്ചോർ കിട്ടാൻ നമ്മൾ കടയിൽ നിന്ന് ച കിരിച്ചോർ (ബഡ് വാങ്ങി വെള്ളത്തിൽ കുതിർത്ത് മൂന്ന് or 4 നാല് പ്രാവശ്യം നല്ലപോലെ ശുദ്ധ ജലത്തിൽ കഴുകി തണലത്ത് വെച്ച് ഉണക്കിയെടുക്കണം അപ്പോൾ അടിപൊളി ചകിരിച്ചോർ റെഡി ..... നമ്മൾ വീട്ടിലെ തേങ്ങയുടെ ചകിരിച്ചോർ ഉപയോഗിക്കരുത് ... ചെടി നശിക്കും .....

3 , ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻ കാഷ്ഠം പൊടിച്ചത് അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് ...... ഇതൊക്കെ അത് പോലെ ഉപയോഗിക്കാം ....

ഇനി മുകളിൽ പറഞ്ഞ എല്ലാം കൂടി ഓരോ ബാഗിനും ആവശ്യമായ രീതിയിൽ മിക്സ് ചെയ്ത് വെയ്ക്കുക ( ഒരുമിച്ചോ ,വെവ്വേറെയോ )

1 . ഗ്രോബാഗിൽ എങ്ങനെയാണ് മിശ്രണം നിറയ്ക്കേണ്ടത്?..........................

1 ,ഗ്രോബാഗിന്റെ അഗ്രഭാഗങ്ങൾ മുകളിലേക്ക് മടക്കി വെയ്ക്കുക ....

2 , ഗ്രോ ബാഗിന്റെ 3/4 ഭാഗം മാത്രം പോട്ടിംഗ് മിശ്രിതം നിറയ്ക്കണം

3 , ഓരോ ലെയർ ആയി നിറച്ച് മുഷ്ടി ചുരുട്ടി അമർത്തി വേണം നിറയ്ക്കാൻ .

4, നല്ല രീതിയിൽ നിറച്ചില്ലാങ്കിൽ മണ്ണ് കട്ട പിടിക്കും വായൂ സഞ്ചാരം ഇല്ലാണ്ടായി ചെടി നശിച്ചു പോകും ........

NB ... ഇങ്ങനെ റെഡിയാക്കിയ ഗ്രോബാഗുകൾ 3 or 4 ദിവസം ജലസേചനം നടത്തിയതിന് ശേഷം മാത്രം വിത്തുകളോ തൈകളോ നടുക കാരണം എല്ല് പൊടിക്ക് വളരെ ചൂടാണ് അതൊക്കെ തണുക്കടെ ബാഗിൽ കിടന്ന് .....

രണ്ടാമത്തെ സ്റ്റപ്പ് ....... വിത്ത് നടീൽ ...

1 , വലിപ്പം ഉള്ള വിത്തുകൾ 6 മണിക്കൂർ കഞ്ഞി വെള്ളത്തിലോ Pseudomonas 20g ഒരു ലിറ്റർ വെള്ളത്തിലോ കുതിർക്കണം . (പാവൽ ,പടവലം മുതലായവ )

2 , ചെറിയ വിത്തുകൾ കിഴി കെട്ടി കുതിർത്തുക
6 മണിക്കൂർ കൂടുതൽ ഇട്ടാൽ മുളയ്ക്കുന്ന ശേഷി കുറയും .

3 , ഗ്രോബാഗിൽ നേരിട്ട് പാകുന്നുവെങ്കിൽ ഒരു പയർ വിത്തോളമേ താഴാവൂ .അല്ലേങ്കിൽ നമ്മുടെ ചൂണ്ട് വിരലിന്റെ ആദ്യ വരെയേ താഴാവൂ .ഇല്ലേൽ വിത്തിന് മുളക്കാൻ പ്രയാസമാകും .

4 , ഗ്രോബാഗിൽ പയർ പോലെത്തെ ഇനങ്ങൾ 3 മുതൽ 4 വരെയും മുളക് പോലെത്തെ ഇനങ്ങൾ 2 വീതവും പാകാനും നടാനും സാധിക്കും .

5 , ഗ്രോബാഗിന്റെ രണ്ടു വശങ്ങളിൽ വേണം നടേണ്ടത്. നടുക്കത്തെ ഭാഗം ഒഴിഞ്ഞ് കിടക്കണം .

മൂന്നാമത്തെ സ്റ്റപ്പ് ..... തൈ നടീൽ.....

1, പ്രോ ട്രേയിൽ നിന്നും തൈകൾ മാറ്റി നടുന്നതിന് മുൻപ് രാവിലെയും വൈകിട്ടും നനയ്ക്കുക .
2 , പ്രോ ട്രേയിൽ നിന്നും എടുക്കുന്ന തൈയിൽ കാണുന്ന മണ്ണും വേരും അതേ നിരപ്പിൽ വേണം ഗ്രോബാഗിൽ നടുമ്പോൾ .താഴ്ന്നു പോകരുത്.
3 , ഒരു തൈ നട്ടാൽ ഉടനെ വെയിലത്ത് വയ്ക്കരുത് . 2ആഴ്ച്ച തണലത്തോ ഷേഡിന്റെ താഴയോ വെയ്ക്കുക .
തൈകൾക്ക് ഒരു ഉറപ്പ് ഉണ്ടാകാൻ വേണ്ടിയാണ് ഇത് .
4 , രണ്ടു നേരം നന വേണം .
5 , ചുരുങ്ങിയത് ഓരോ ഇനം 5 ഗ്രോബാഗ് വീതം നട്ടാലേ വീട്ടാവശ്യത്തിനുള്ള പച്ചക്കറി ലഭിക്കുകയുള്ളൂ ....

ഗ്രോബാഗുകൾ ഗ്രോബാഗ് നിറയ്ക്കൽ ,വിത്ത് പാകാൽ ,തൈ നടീൽ ഒക്കെ കഴിഞ്ഞ് രണ്ടു ആഴ്ച തണലിൽ വെയ്ക്കണം

നാലാമത്തെ സ്റ്റെപ്പ് ......നിലം ഒരുക്കൽ / ടെറസ്സ് ഒരുക്കൽ ......

1, നിലത്ത് വെയ്ക്കുകയാണെങ്കിൽ കള പറിച്ച് Level ചെയ്യുക
2, രാവിലെ മുതൽ വൈകുന്നേരം വരെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം വേണം തിരഞ്ഞെടുക്കേണ്ടത് .
3 , ടെറസ്സിൽ ആണെങ്കിൽ ഒരു Leak proot coating ചെയ്യാം .അപ്പോൾ ചോരും എന്ന് പേടിക്കേണ്ട.

അഞ്ചാമത്തെ സ്റ്റപ്പ് ..... ഇഷ്ടിക.....

1, രണ്ടു കട്ടകൾ വീതം ചെറിയൊരു അകലം കൊടുത്ത് ചേർത്ത് വെയ്ക്കുക .
2 , ടെറസ്സിൽ slope ന് സമാന്തരമായി വെയ്ക്കുക .
3 , വെളളം തങ്ങി നിൽക്കാതെയിരിക്കാൻ ഇങ്ങനെ വെയ്ക്കുന്നത് .
4 , രണ്ടു വരികൾ തമ്മിലും രണ്ടു ഗ്രോ ബാഗ് തമ്മിലും ചുരുങ്ങിയത് 60 cm അകലം ഉണ്ടായിരിക്കണം .
5 , 2/2 Spacing എന്ന് പറയും അതായത് ഒരു ചെടിക്ക് സ്വാതന്ത്ര്യമായി വായു ,ജലം ,സൂര്യ പ്രകാശം ഉപയോഗിച്ച് കൊണ്ട് പരമാവധി വിളവ് തരാൻ സാധിക്കുന്ന സ്ഥലം .
6 , ഇഷ്ടിക വെയ്ക്കുന്നത്
വെള്ളവും ചൂടും താങ്ങി നിർത്തി ചെടിയെ സംരക്ഷിക്കുന്നു .
ഇഷ്ടികകൾ നിരത്തി വെച്ചിരിക്കുന്നതിൽ തണലത്ത് വെച്ചിരുന്ന ഗ്രോബാഗുകൾ വെയ്ക്കാം .തൈകൾക്കും ഒടിഞ്ഞു പോകാതെയിരിക്കാൻ താങ്ങ് നാട്ടി വെയ്ക്കാം

ആറാമത്തെ സ്റ്റപ്പ് ........ ജലസേചനം ........

I , കോരി നനയാണ് നല്ലത്

2 , Drip irrigation ഗ്രോബാഗ് കൃഷിക്ക് പരാജയമാണ് കാരണം തുള്ളി വീഴുന്ന ഭാഗത്തുള്ള വേരിനെ വളർച്ചയുണ്ടാവൂ .എല്ലാ ഭാഗത്തും വെള്ളം കിട്ടില്ല .
3 ,രണ്ടു നേരം മിതമായ നന ആവശ്യമാണ്

ഏഴാമത്തെ സ്റ്റെപ്പ് ......... പരിചരണ മുറ......

1, കുമ്മായം
രണ്ട് സ്പൂൺ വീതം മാസത്തിൽ ഒരിക്കൽ ഇടുക.

2 , കരിയില.....
പുതയിടാൻ നല്ലത് കരിയിലയാണ് .... ഇങ്ങനെ പുത ഇട്ടാൽ
I, കള വരില്ല
2, ഒഴിക്കുന്ന വെള്ളം പെട്ടെന്ന് ബാഷ്പികരിച്ച് നഷ്ടപെടില്ല .
3 , uv rays മണ്ണിലേക്ക് പതിക്കാൻ സമ്മതിക്കില്ല
4 ,വേരിനെ സുരക്ഷിതമായി വളരാൻ സഹായിക്കുന്നു .

ഇതിനു ശേഷം ഈ ലിങ്കിൽ കാണുന്നപോലെ വളപ്രയോഗം ചെയ്യുക... ലിങ്ക് ഇതാണ്.... https://m.facebook.com/groups/850695568338221?view=permalink&id=4082759475131798

കേരളത്തിലെ കാലാവസ്ഥയിൽ  ഏതൊക്കെ ഫലവൃക്ഷങ്ങൾ നടുന്നതാണ്  നല്ലത്? പലരും  ചോദിക്കുന്ന ചോദ്യമാണ്...?എനിക്ക് അറിയുന്ന, നല്ലപോ...
15/10/2024

കേരളത്തിലെ കാലാവസ്ഥയിൽ ഏതൊക്കെ ഫലവൃക്ഷങ്ങൾ നടുന്നതാണ് നല്ലത്? പലരും ചോദിക്കുന്ന ചോദ്യമാണ്...?

എനിക്ക് അറിയുന്ന, നല്ലപോലെ കേരളത്തിൽ കൃഷി ചെയ്യാൻ പറ്റിയ ഫലവൃക്ഷ തൈകളുടെ കുറച്ചു പേരുകൾ താഴെ കൊടുക്കുന്നു..

(കഴിഞ്ഞ 4 വർഷം ആയി ഈ തൈകൾ ഒക്കെ പ്ലാന്റ് ചെയ്തുകൊടുക്കുന്ന ഒരാളാണ് ഞാൻ കണ്ണൂർ ജില്ലയിൽ, തോട്ടങ്ങൾ പ്ലാന്റ് ചെയ്തു കൊടുക്കുന്നതിനു whatsp number ഇൽ 9207055734 ഇൽ ബന്ധപെടുക )

ഇതിൽ പറഞ്ഞ പല തൈകളും ktg യുടെ mobile നഴ്സറി വഴി വിതരണം ചെയ്യുന്നതാണ് (ktg mobile നഴ്സറി വരുന്ന റൂട്ടുകൾ ഗ്രൂപ്പിൽ post ഇടാറുണ്ട് അത് നോക്കുക ഇടയ്ക്കു ).
തൈകൾ നിങ്ങൾക്കു ഇഷ്ടമുള്ള വിശ്വസിക്കാൻ പറ്റുന്ന ഏതു നഴ്സറികളിൽ നിന്നും നോക്കി വാങ്ങുക (ഇന്ന നഴ്സറിയിൽ നിന്ന് തന്നെ വാങ്ങണം ഒന്നും ഇല്ല, your choice, നല്ല തൈകൾ ആയാൽ മതി, home grown ബ്രാൻഡ് തൈകൾ ഒക്കെ നല്ല തൈകൾ ആണ് )

1, റംബൂട്ടാൻ (N18,റോങ് റിയാൻ,binjayi.. school boys.. etc)
2, മാങ്കോസ്റ്റിൻ
3,പ്ലാവുകൾ
വിയറ്റ്നാം ഏർലി(പ്ലാവ് )
J33 പ്ലാവ്
ഡാങ് സൂര്യ (പ്ലാവ് )
Seedless ജാക്ക്
തേൻവരിക്ക. Etc
4, sweet സന്തോൾ
5, അബിയൂ
6, ഞാവൽ (പലതരം )
7, ബറാബ
8, സപ്പോട്ട
9, ഡ്രാഗൻ ഫ്രൂട്ട്
10, ചെറികൾ (വിവിധ തരം )
11, നാരകം
Seedless ലെമൺ, ചെറുനാരകം.. etc
12, മാപ്പറാങ്
13, ചാമ്പകൾ (വിവിധ തരം )
14, അച്ചാചെറു
15, ലോങ്ങൻ മൽബരി
16, ഇലന്ത പഴം
17, അമ്പഴം
18, പുലസാൻ
19, seedless ജാക്ക്
20, കമ്പോഡിയൻ ജാക്ക്
21, ബഡ് മാവുകൾ (വിവിധ തരം )
മൽഗോവ, നമ്പ്യാർ, കാലപാടി, കോട്ടുർകോണം, ബംഗനപ്പള്ളി.. etc

22, ലോങ്ങൻ
23, ചീനി ചെമ്പടാകു
24, പേരകൾ (വിവിധ തരം )
25, നെല്ലി
26, മുള്ളാത്ത
27, സീതപ്പഴം
28, റെഡ് ലേഡി
29, കശുമാവ്
30, ആഞ്ഞിലി
31, അവക്കാഡോ
32, ദുറിയാൻ
33, സപ്പോട്ട (വിവിധ തരം )
35, മിൽക്ക് ഫ്രൂട്ട്
36, അമ്പഴം
37, മുന്തിരി
38,കുടംപുളി
39, അറിനെല്ലി
40,ചെമ്പടാക്കു
41, മര മുന്തിരി.
.. etc

തെങ്ങുകൾ... കുറ്റിയാടി, WCT എന്നും പറയും (ഇത് height വയ്ക്കുന്ന നല്ല പ്രതിരോധ ശേഷി ഉള്ള കേരളത്തിന്റെ തനതു ഇനം,5 to 7 വർഷം എടുക്കും കായ പിടിക്കാൻ )

കുള്ളൻ തെങ്ങുകൾ.. 3 വർഷം കഴിയുമ്പോൾ കായ പിടിക്കും. ഇനങ്ങൾ...DXT, TXD, കേര ശ്രീ, രാമഗംഗ,ചാവക്കാട് കുള്ളൻ തെങ്ങുകൾ... Etc

കവുങ്.... മോഹിത് നഗർ (5 വർഷം എടുക്കും, നല്ല ജലശേചനം വേണം )

കാസർഗോടൻ (5 വർഷം എടുക്കും കായ ആകാൻ, നല്ല ജലസേചനം വേണം ),

ഇന്റർ സെ മംഗള...കുള്ളൻ കവുങ് = ഇന്റർ സെ മംഗള(3 വർഷം കൊണ്ട് കായ പിടിക്കും, വിളവ് ഓരോ പ്രദേശം അനുസരിച്ചു ഏറ്റക്കുറവ് വരാറുണ്ട്, നല്ല care, ജലശേചനം വേണം )

Lijo joseph
Ktg അഡ്മിൻ

Post ഷെയർ ചെയ്യണേ 😍❤️

കഴിഞ്ഞ വർഷം കായിച്ച റംബൂട്ടാൻ Rongrien ഇൽ ഒരു air ലയെറിങ് പരീക്ഷണം നടത്തി നോക്കുവാണ്... ഇപ്പോഴാണ് air ലയെറിങ് ചെയ്യാൻ പറ...
01/10/2024

കഴിഞ്ഞ വർഷം കായിച്ച റംബൂട്ടാൻ Rongrien ഇൽ ഒരു air ലയെറിങ് പരീക്ഷണം നടത്തി നോക്കുവാണ്... ഇപ്പോഴാണ് air ലയെറിങ് ചെയ്യാൻ പറ്റിയ സമയം ❤️❤️❤️

എയർ ലയെറിങ് ചെയ്യുന്ന രീതി...

നമ്മൾ ലയെറിങ് ചെയ്യാൻ പോകുന്ന മരത്തിന്റെ നല്ല ഒരു കമ്പിൽ കത്തി കൊണ്ട് ഒരു ഇഞ്ചു നീളത്തിൽ റൗണ്ട് ആയി തൊലി കട്ട്‌ ചെയ്യുക ശേഷം അതിൽ ചകിരി ചോർ ചാണകം മിക്സ്‌ ആക്കി ഒരു പ്ലാസ്റ്റിക്കിൽ നല്ലപോലെ മുറിവ് full മൂടുന്നപോലെ നല്ല tight ആയി കെട്ടി വയ്ക്കുക,ഏകദേശം 30 ദിവസങ്ങൾക്ക് ശേഷം ലെയറിംഗ് ചെയ്തതിൻ്റെ താഴെ വെച്ച് മുറിക്കുക . ശേഷം ഒരു പോട്ടിൽ അതിനെ നട്ടു തണലത്തു വയ്ക്കുക, പുതിയ തളിർ ഇലകൾ വരുമ്പോൾ മാറ്റി നിലത്തു നടുക.. ഇങ്ങനെ എയർ ലയർ ചെയ്ത കമ്പുകൾ രണ്ടു വർഷം കൊണ്ട് കായ്ക്കും...

Rambottan, മാവ്, നാരകം, chmapa, പേര തുടങ്ങിയവയിൽ ഒക്കെ എയർ ലയെറിംഗ് easy ആയി ചെയാം ❤❤❤❤

Lijo joseph
Ktg അഡ്മിൻ

Tips..ബഡ് /ഗ്രാഫ്റ്റ് മാവിൻ തൈകളുടെ കമ്പുകൾ കട്ട്‌ ചെയ്തു വിട്ടാൽ (പ്രൂണിങ് )പുതിയ ഇഷ്ടംപോലെ ഹെൽത്തി ആയ പുതിയ branches ക...
01/10/2024

Tips..
ബഡ് /ഗ്രാഫ്റ്റ് മാവിൻ തൈകളുടെ കമ്പുകൾ കട്ട്‌ ചെയ്തു വിട്ടാൽ (പ്രൂണിങ് )പുതിയ ഇഷ്ടംപോലെ ഹെൽത്തി ആയ പുതിയ branches കൾ ഉണ്ടാകും, അങ്ങനെ മാവ് അധികം ഉയരത്തിൽ പോകാതെ പടർന്നു വളരും.. എല്ലാ വർഷവും മാവിന് പ്രൂണിങ് അത്യാവശ്യം ആണ്... തിരി എടുക്കാതെ അതേപോലെ നിൽക്കുന്ന തൈകളുടെ തലപ്പുകൾ മുറിച്ചു വിട്ടാൽ ഇതുപോലെ ആകും ❤️

മാവിന്റെ തളിർ ഇലകൾ താഴെ കാണുന്നപോലെ കാണപ്പെടുന്നു, പരിഹാരം എന്താണ്?ഉത്തരം...ചെറിയ വണ്ടുകൾ മുറിച്ചു മാറ്റുന്നതാണ് പരിഹാരം...
04/09/2024

മാവിന്റെ തളിർ ഇലകൾ താഴെ കാണുന്നപോലെ കാണപ്പെടുന്നു, പരിഹാരം എന്താണ്?

ഉത്തരം...ചെറിയ വണ്ടുകൾ മുറിച്ചു മാറ്റുന്നതാണ്

പരിഹാരം.....എക്കാലക്സ് , 2 ML + സാഫ് 2 gm ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിർക്കാൻ തുടങ്ങുമ്പോഴും തുടർന്ന് തളിരില വിടർന്ന് കഴിയുമ്പോഴും പിന്നീട് 10-14 ദിവസ ഇടവേളയിൽ ഇലകൾ നല്ല പച്ചനിറം ആകുന്നതു വരെ സപ്രേ ചെയ്യുക. (വൈകിട്ട്
3 മണിക്കു ശേഷവും 5 മണിക്ക് മുൻപും കുറച്ചു കൂടി ഫലം കാണുനുണ്ട് ).. (കെമിക്കൽ ആണ് സൂക്ഷിച്ചു use ചെയ്യുക, mask use ചെയ്യുക,ഗ്ലൗസ് use ചെയ്യുക, കണ്ണിൽ ഒന്നും വീഴാതെ ഇരിക്കാൻ safety eye glass use ചെയ്യുക )

NB. വേണ്ടവർ മാത്രം ഉപയോഗിച്ചാൽ മതി

പഴവർഗ്ഗ തൈകൾ  നടീൽരീതി...🥰🥰ഞങ്ങൾ നടുന്ന രീതി ആണിത്.മാവ്, പ്ലാവ്, സപ്പോട്ട, പേര, അബിയു, ലോങ്ങൻ, സ്വീറ്റ് മൾബറി, ഡ്രാഗൺ ഫ്...
01/09/2024

പഴവർഗ്ഗ തൈകൾ നടീൽരീതി...🥰🥰
ഞങ്ങൾ നടുന്ന രീതി ആണിത്.

മാവ്, പ്ലാവ്, സപ്പോട്ട, പേര, അബിയു, ലോങ്ങൻ, സ്വീറ്റ് മൾബറി, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, ബട്ടർ ഫ്രൂട്ട് (Avacado ), പീനട്ട് ബട്ടർ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട്, കേപ്പൽ (പെർഫ്യൂം ഫ്രൂട്ട് ), മധുര അമ്പഴം, സീഡ് ലെസ്സ് ചാമ്പ, ഇലന്തപ്പഴം, സാന്തോൾ, റംബൂട്ടാൻ, പുലാസാൻ, ദുരിയാൻ, മുന്തിരി തുടങ്ങിയവയെല്ലാം നടുന്നതിന് 2x2x2 അടി (ഒന്നര അടി ആയാലും മതി കുഴപ്പമില്ല ) സമചതുരക്കുഴി വേണം. ചാണകപ്പൊടി 2 kg, വേപ്പിൻ പിണ്ണാക്ക് half kg, എല്ലുപൊടി half kg എന്നിവ മേൽമണ്ണുമായി മിക്സ് ചെയ്ത് കുഴി നിറയ്ക്കുക. തറനിരപ്പിൽ നികത്തിയ കുഴിയുടെ നടുവിൽ ഒരു ചെറു കുഴിയെടുത്ത് കവറിൽ വളരുന്ന ഒട്ടു തൈ മണ്ണുടയാതെ, വളരെ ശ്രദ്ധയോടെ കവർ നീക്കം ചെയ്ത് ഒട്ടുസന്ധി മണ്ണിനു മുകളിൽ വരത്തക്കവിധം നടാവുന്നതാണ്. ചെറിയ കമ്പുകൾ നാട്ടി തൈകൾ കാറ്റിലുലയാതെ സംരക്ഷിക്കണം. ചപ്പുചവറുകൾ ഉപയോഗിച്ച് തടത്തിൽ നല്ലതുപോലെ പുതയിടുക. ആവശ്യാനുസരണം നനയ്ക്കണം. ഒട്ടു സന്ധിക്കു താഴെ നിന്നും വളരുന്ന മുകുളങ്ങൾ നീക്കം ചെയ്യാൻ യഥാസമയം ശ്രദ്ധിക്കണം.
പാഷൻ ഫ്രൂട്ട്, മുന്തിരി എന്നിവയ്ക്ക് ഉറപ്പുള്ള പന്തലിട്ട് വളർത്തണം. മുന്തിരിക്ക് നല്ല വെയിൽ വേണം.
മാങ്കോസ്റ്റിൻ, സ്നേക്ക് ഫ്രൂട്ട് എന്നിവ തണലിലും വളരും, കായ്ക്കും.
റംമ്പൂട്ടാൻ, മാവ്, പ്ലാവ് എന്നിവയ്ക്ക് നല്ല വെയിൽ ആവശ്യമാണ്.
വൃക്ഷ സ്വഭാവമുള്ള പഴവർഗങ്ങൾ 2 - 3 മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരാൻ അനുവദിക്കരുത്. നേരെ മുകളിലേക്ക് വളരുന്ന ഭാഗം അപ്പപ്പോൾ വെട്ടിമാറ്റുക.
അല്പം ശ്രദ്ധയും, അല്പം ശാസ്ത്രീയതയും ചേർത്താൽ എല്ലാ പഴവർഗ്ഗങ്ങളും എളുപ്പം വളർത്താൻ കഴിയും. നല്ലതുപോലെ കായക്കുകയും ചെയ്യും....

Lijo joseph
Ktg അഡ്മിൻ



തോട്ടങ്ങൾ നിർമിച്ചു നൽകുന്നു ❤❤

Ktg മെമ്പർമാർക്ക്‌ ചെറിയ നിരക്കിൽ ഫലവൃക്ഷ തോട്ടങ്ങൾ, തെങ്ങ്, കവുങ്ങ്, കശുമാവ് തോട്ടങ്ങൾ.. etc പ്ലാന്റ് ചെയ്തു കൊടുക്കുന്നു..
കൃഷി പണികൾ, തോട്ടങ്ങളുടെ maintance തുടങ്ങിയവയും കണ്ണൂർ ജില്ലയിൽ എവിടെയും ഏറ്റവും കുറഞ്ഞ നിരക്കിൽ ഞാൻ ചെയ്തു കൊടുക്കുന്നുണ്ട് (കണ്ണൂർ ജില്ല മാത്രം,തളിപ്പറമ്പിൽ നിന്നും 30, 40 km ചുറ്റളവിൽ മാത്രം )

കണ്ണൂർ ജില്ലയുടെ പുറത്തുള്ള അയൽ ജില്ലകളിൽ നിബന്ധനകളോടെ ഈ work ചെയ്തു കൊടുക്കുന്നതാണ്

For details..താല്പര്യം ഉള്ളവർ മാത്രം whatsp 9207055734 ഇൽ മാത്രം ബന്ധപെടുക

ഏതു തരം  പുഴുക്കൾക്കും  ഇത്  ഉപയോഗികം.....  ...രണ്ട് പിടി വേപ്പിൻ പിണ്ണാക്  ഒരു ലിറ്റർ  വെള്ളത്തിൽ  കുതിർത്ത്  രണ്ടു  ദി...
31/08/2024

ഏതു തരം പുഴുക്കൾക്കും ഇത് ഉപയോഗികം.....

...
രണ്ട് പിടി വേപ്പിൻ പിണ്ണാക് ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്ത് രണ്ടു ദിവസം വെയ്ക്കുക , രാവിലെയും വൈകുന്നേരവും ഇത് ശരിക്ക് ഇളക്കി കൊടുക്കണം .....ശേഷം ഇത് അരിച്ചെടുക്കുക ,അപ്പോൾ കിട്ടുന്ന ലായനി 3 or 4 ഇരട്ടി വെള്ളം ചേർത്ത് ചെടികളുടെ ഇലകളിലും ,കമ്പുകളിലും ,കായകളിലും സ്പ്രേ ചെയ്ത് കൊടുക്കുക ...... കായ തുരപ്പൻ ,തണ്ട് തുരപ്പൻ തുടങ്ങിയ പുഴുക്കൾക്കെതിരേ ഏറ്റവും ഫലപ്രദമാണ് ഈ ജൈവ കീടനാശിനി ...

NB ... ചെടികൾക്ക് അസുഖം വരാൻ കാത്ത് നിൽക്കണ്ട ... ഇടയ്ക്കിടെ ഇത് പോലെ ചെയ്യുന്നത് നല്ലതാണ്

31/08/2024
 ഒരു ബക്കറ്റിൽ പച്ച ചാണകവും ,കടലപ്പിണ്ണാക്കും തുല്യ അളവിലെടുത്ത് , കുറച്ച് ഗോമൂതവും ,കുറച്ച് വെള്ളം ഒഴിച്ച് , ദിവസവും രണ...
31/08/2024



ഒരു ബക്കറ്റിൽ പച്ച ചാണകവും ,കടലപ്പിണ്ണാക്കും തുല്യ അളവിലെടുത്ത് , കുറച്ച് ഗോമൂതവും ,കുറച്ച് വെള്ളം ഒഴിച്ച് , ദിവസവും രണ്ട് നേരം ഇളക്കി 3 ദിവസം വെച്ച് പുളിപ്പിച്ചതിനു ശേഷം പച്ചക്കറി ചെടികൾക്ക് 4 or 5 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് നൽകിയാൽ ചെടികൾ തഴച്ച് വളരുകയും പെട്ടെന്ന് പൂവ് ഉണ്ടാകുകയും നല്ല ഫലം ലഭിക്കുക്കും ചെയ്യും ....

31/08/2024

മഴ ഉണ്ടോ?

പേരകളിലെ നല്ല ഒരിനം ❤️❤️❤️❤️
11/07/2024

പേരകളിലെ നല്ല ഒരിനം ❤️❤️❤️❤️

 ്ലാസ്മാങ്ങാ കാലം ആണല്ലോ..  പുഴു ഇല്ലാത്ത മാങ്ങ കിട്ടണോ???!!!***********************************ഒരു ബക്കറ്റ് തിളച്ച വെള്...
15/03/2024

്ലാസ്

മാങ്ങാ കാലം ആണല്ലോ..

പുഴു ഇല്ലാത്ത മാങ്ങ കിട്ടണോ???!!!
***********************************
ഒരു ബക്കറ്റ് തിളച്ച വെള്ളത്തിലേക്ക് ഒരു ബക്കറ്റ് സാധാ വെള്ളം ചേർത്ത് അതിൽ ഒരു ലിറ്ററിന് ഒരു ഗ്രാം എന്ന തോതിൽ ഉപ്പു ചേർക്കുക.

മൂത്ത് പാകമായ മാങ്ങകൾ നിലത്തു വീഴാതെ പറിച്ചെടുത്ത ഉടനെ ഈ വെള്ളത്തിൽ 15 മിനിറ്റ് മുക്കിവെക്കുക.

മുക്കിവെച്ച് മാങ്ങകൾ എത്രയും പെട്ടെന്ന് എടുത്ത് ഒരു തുണിയിലോ പേപ്പറിലോ നിരത്തുക. ഇവ തുടച്ച് പഴുക്കാൻ ആയി വെക്കാം ... ഇങ്ങനെ പഴുക്കുന്ന മാങ്ങ കളിൽ കായീച്ചയുടെ പുഴു ഉണ്ടാവുകയില്ല.

പ്രത്യേകം ശ്രദ്ധിക്കുക:!!!!
*************************
❗️വെള്ളത്തിൻറെ ചൂടിന്റെ അളവ്
പറഞ്ഞതുപോലെ കൃത്യമായിരിക്കണം

❗️ഉപ്പിന്റെ അളവ് കൂടാൻ പാടുള്ളതല്ല

❗️മുക്കിവെച്ച് മാങ്ങകൾ നല്ലവണ്ണം തുടച്ച്
അതിൻറെ മുകളിലുള്ള ഈർപ്പം മുഴുവൻ
വലിഞ്ഞുതിനുശേഷം മാത്രം പഴുപ്പിക്കാൻ
വെക്കുക... അല്ലെങ്കിൽ മാങ്ങയുടെ
തൊലിയുടെ മുകളിൽ കറുത്ത പാടുകൾ
വരുന്നതാണ്.

ഇങ്ങനെ പഴുക്കുന്ന മാങ്ങകൾ ഒരുപോലെ പഴുത്ത്.. എല്ലാവശത്തും ഒരേപോലെ മഞ്ഞനിറം ആവുകയും ചെയ്യും.

15/03/2024

എല്ലാർക്കും സുഖമല്ലേ 😃

എല്ലാരും കാണുക ❤️❤️
13/10/2023

എല്ലാരും കാണുക ❤️❤️

ഫലവൃക്ഷ തൈകൾ പോളിബാഗിൽ വളർത്തുന്നത് എങ്ങനെ

 പുഴു  ......ഇപ്പോൾ എവിടെ നോക്കിയാലും ഇത് കാണാൻ പറ്റും .... കൂടുതലായി വാഴയിലാണ് ...ഇത് വന്നാൽ വാഴയുടെ വളർച്ച മുരടിക്കും ...
27/09/2023



പുഴു ......

ഇപ്പോൾ എവിടെ നോക്കിയാലും ഇത് കാണാൻ പറ്റും .... കൂടുതലായി വാഴയിലാണ് ...ഇത് വന്നാൽ വാഴയുടെ വളർച്ച മുരടിക്കും ...... ഇവയെ തുരത്താനുള്ള വഴികൾ ..........

I , (വാഴ ഇലയിൽ ആണെങ്കിൽ )രാവിലെ ചാരം ഈ ഇലകളിൽ വിതറിയാൽ മതി (ചെറിയ വെയിൽ ഉള്ളപ്പോൾ )

2 , വേപ്പെണ്ണ 30 ml ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 2 ml സോപ്പ് ലായനി കൂടി ചേർത്ത് തളിക്കുക (ഏതു ചെടികളിലും ഇത് ഉപയോഗിക്കാം )

3 , ബിവേറിയ 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാലും മതി ........

NB. മുകളിൽ പറഞ്ഞതൊക്കെ ചെറിയ ഒരു വെയിൽ (തോർച്ച )ഉള്ളപ്പോൾ മാത്രം ചെയ്താലേ അതിന്റെ ഗുണം കിട്ടൂ

 ബാക്ടരിയൽ വാട്ടം..നിലത്തു നട്ട  ചെണ്ടുമല്ലി യിൽ വരുന്ന ഒരു അസുഖമാണ് ഇത്... ബാക്ടരിയൽ വാട്ടം എന്ന് പറയും... ഇത്  വന്ന  ച...
10/07/2023


ബാക്ടരിയൽ വാട്ടം..
നിലത്തു നട്ട ചെണ്ടുമല്ലി യിൽ വരുന്ന ഒരു അസുഖമാണ് ഇത്... ബാക്ടരിയൽ വാട്ടം എന്ന് പറയും... ഇത് വന്ന ചെടികൾ പിഴുതു നശിപ്പിക്കുക,അല്ലെങ്കിൽ ബാക്കിയുള്ള ചെടികളിലേക്കും പകരും, ഇത് വരാതെ ഇരിക്കാൻ ഒരു ലിറ്റർ വെള്ളത്തിൽ 20 gm സൂഡോ ചേർത്ത് കലക്കി ചുവട്ടിലും തണ്ടിലും ഇലകളിലും spray ചെയ്തു കൊടുക്കുക ആഴ്ചയിൽ രണ്ടു തവണ...

Ktg admin
Lijo joseph

Address

Kottappadi
Thrissur
680505

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919288008283

Website

Alerts

Be the first to know and let us send you an email when Krish*thottam Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share