Archdiocese of Trivandrum- Archtvm

Archdiocese of Trivandrum- Archtvm A Media And Communication Venture of
Latin Catholic Archdiocese of Trivandrum Join us on YouTube: ArchTVM TV
https://www.youtube.com/c/archtvm

Visit our news portal
www.trivandrummedia.com

തിരുഹൃദയത്തണലിൽ | ജൂൺ 27നീതിയുടെ ഉറവയായ യേശുവിന്റെ തിരുഹൃദയമേ, അനീതിയ്ക്കെതിരെ പോരാടാനുള്ള കരുത്ത് ഞങ്ങൾക്കേകണമെ.
27/06/2024

തിരുഹൃദയത്തണലിൽ | ജൂൺ 27

നീതിയുടെ ഉറവയായ യേശുവിന്റെ തിരുഹൃദയമേ, അനീതിയ്ക്കെതിരെ പോരാടാനുള്ള കരുത്ത് ഞങ്ങൾക്കേകണമെ.

26/06/2024

Morning Prayer🙏പ്രഭാത പ്രാർത്ഥന🙏JUNE 27*Fr Joseph Elkin(Anugrha Bhavan) & I.John Ebanisar (Vimal)

മത്തായി 7 : 24
എന്‍െറ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ
അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍
ഭവനം പണിത വിവേകമതിയായ മനുഷ്യനു
തുല്യനായിരിക്കും.
മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി,
അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും
അതു വീണില്ല. എന്തുകൊണ്ടെന്നാല്‍,
അതു പാറമേല്‍ സ്ഥാപിതമായിരുന്നു.

ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യദൗത്യദിനം ജൂൺ മുപ്പതിന്; പാപ്പ സഹായം അഭ്യർത്ഥിക്കുന്നു ……    വിശദ വായനയ്യ്ക്കും പാപ്പയുടെ...
26/06/2024

ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യദൗത്യദിനം ജൂൺ മുപ്പതിന്; പാപ്പ സഹായം അഭ്യർത്ഥിക്കുന്നു ……

വിശദ വായനയ്യ്ക്കും പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനും........ 👇

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങൾക്ക് സഹായസഹകരണങ്ങൾ നൽകുവാനുള�

മയക്കുമരുന്നു കടത്തുകാർ മരണത്തിൻറെ വ്യാപാരികൾ; ഫ്രാൻസിസ് പാപ്പാ……    വിശദ വായനയ്ക്ക്........ 👇
26/06/2024

മയക്കുമരുന്നു കടത്തുകാർ മരണത്തിൻറെ വ്യാപാരികൾ; ഫ്രാൻസിസ് പാപ്പാ……
വിശദ വായനയ്ക്ക്........ 👇

വത്തിക്കാൻ: ജൂൺ 26 മയക്കുമരുന്നു ദുരുപയോഗത്തിനും മയക്കുമരുന്നു കടത്തിനും എതിരായ ലോകദിനമായി ആച

ലഹരിക്കെതിരെ ഫ്ളാഷ്‌ മോബുമായി റ്റി.എസ്‌.എസ്‌.എസ്‌.……      വിശദ വായനയ്ക്ക്........ 👇
26/06/2024

ലഹരിക്കെതിരെ ഫ്ളാഷ്‌ മോബുമായി റ്റി.എസ്‌.എസ്‌.എസ്‌.……

വിശദ വായനയ്ക്ക്........ 👇

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ ലഹരിക്കെതിരെ എല്ലാവരും കണ്ണിചേരണമെന്നുളള സ�

27.06.2024 അനുദിന വിശുദ്ധ(ൻ/ർ) : അലക്സാൺ ഡ്രിയായിലെ വിശുദ്ധ സിറിൽ🧾ഒന്നാം വായന > 2 രാജാക്കന്മാർ 24 : 8 - 17രാജാവാകുമ്പോള്...
26/06/2024

27.06.2024
അനുദിന വിശുദ്ധ(ൻ/ർ) : അലക്സാൺ ഡ്രിയായിലെ വിശുദ്ധ സിറിൽ

🧾ഒന്നാം വായന > 2 രാജാക്കന്മാർ 24 : 8 - 17
രാജാവാകുമ്പോള്‍യഹോയാക്കിന് പതിനെട്ടു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നു മാസം ഭരിച്ചു. ജറുസലെമിലെ എല്‍നാഥാന്റെ പുത്രി നെഹുഷ്ത്ത ആയിരുന്നു അവന്റെ അമ്മ. അവന്‍ പിതാവിനെപ്പോലെതന്നെ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു. അക്കാലത്ത്, ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ ജറുസലെം വളഞ്ഞു. നബുക്കദ്‌നേസര്‍ അവിടെയെത്തുമ്പോള്‍ അവന്റെ പടയാളികള്‍ നഗരം ഉപരോധിക്കുകയായിരുന്നു. യൂദാരാജാവായയഹോയാക്കിന്‍ തന്നെത്തന്നെയും മാതാവിനെയും ഭൃത്യന്‍മാരെയും പ്രഭുക്കന്‍മാരെയും കൊട്ടാരത്തിലെ സേവകന്‍മാരെയും അവന് അടിയറവച്ചു. ബാബിലോണ്‍രാജാവ് തന്റെ എട്ടാം ഭരണ വര്‍ഷം അവനെ തടവുകാരനാക്കുകയും ദേവാലയത്തിലെയും കൊട്ടാരത്തിലെയും നിധികള്‍ കൊള്ളയടിക്കുകയും ഇസ്രായേല്‍രാജാവായ സോളമന്‍ കര്‍ത്താവിന്റെ ആ ലയത്തിനുവേണ്ടി നിര്‍മിച്ച സ്വര്‍ണപ്പാത്രങ്ങള്‍ കഷണങ്ങളാക്കുകയും ചെയ്തു. കര്‍ത്താവ് മുന്‍കൂട്ടി അറിയിച്ചതു പോലെതന്നെയാണ് ഇതു സംഭവിച്ചത്. ജറുസലെം നിവാസികള്‍, പ്രഭുക്കന്‍മാര്‍, ധീരയോദ്ധാക്കള്‍, പതിനായിരം തടവുകാര്‍, ശില്‍പികള്‍, ലോഹപ്പണിക്കാര്‍ എന്നിവരെ അവന്‍ പിടിച്ചുകൊണ്ടുപോയി. ദരിദ്രര്‍ മാത്രം ദേശത്ത് അവശേഷിച്ചു. യഹോയാക്കിനെയും അവന്റെ അമ്മയെയും പത്‌നിമാരെയും സേവ കന്‍മാരെയും ദേശമുഖ്യന്‍മാരെയും അവന്‍ ജറുസലെമില്‍ നിന്നു ബാബിലോണിലേക്കു തടവുകാരായി കൊണ്ടുപോയി. ബാബിലോണ്‍രാജാവ് ഏഴായിരം ധീരയോദ്ധാക്കളെയും, ശില്‍പികളും ലോഹപ്പണിക്കാരുമായി ആയിരം പേരെയും തടവുകാരായി കൊണ്ടുപോയി. അവര്‍ ശക്തന്‍മാരുംയുദ്ധത്തിനു കഴിവുള്ളവരുമായിരുന്നു. ബാബിലോണ്‍രാജാവ്‌യഹോയാക്കിന്റെ പിതൃ സഹോദരനായ മത്താനിയായെ പകരം രാജാവാക്കുകയും അവന്റെ പേര് സെദെക്കിയാ എന്നു മാറ്റുകയും ചെയ്തു.

🎶പ്രതിവചന സങ്കീർത്തനം>
കർത്താവേ, അങ്ങയുടെ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമെ!

🎚 സുവിശേഷം> മത്തായി 7 : 21 - 28
കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അന്ന് പലരും എന്നോടു ചോദിക്കും: കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍. എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേല്‍ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു. യേശു ഈ വചനങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്.

26/06/2024

Morning Prayer🙏പ്രഭാത പ്രാർത്ഥന🙏JUNE 26*Fr Joseph Elkin(Anugrha Bhavan) & I.John Ebanisar (Vimal)

സങ്കീര്‍ത്തനങ്ങള്‍ 119 : 33
കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി
എന്നെ പഠിപ്പിക്കണമേ! അവസാനംവരെ
ഞാന്‍ അതു പാലിക്കും.
ഞാന്‍ അങ്ങയുടെ പ്രമാണം പാലിക്കാനും
പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും
വേണ്ടി എനിക്ക് അറിവു നല്‍കണമേ!

തിരുഹൃദയത്തണലിൽ | ജൂൺ 26ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ യേശുവിന്റെ തിരുഹൃദയമേ, അന്ത്യവിധിനാളിൽ ഉയിർപ്പിന്റെ മഹിമ പ്രാപിക്ക...
26/06/2024

തിരുഹൃദയത്തണലിൽ | ജൂൺ 26

ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ യേശുവിന്റെ തിരുഹൃദയമേ, അന്ത്യവിധിനാളിൽ ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ ഞങ്ങളെ വിശുദ്ധീകരിക്കണമെ.

26.06.2024 അനുദിന വിശുദ്ധ(ൻ/ർ) : വിശുദ്ധരായ യോഹന്നാനും പൗലോസും🧾ഒന്നാം വായന > 2 രാജാക്കന്മാർ 22 : 8 - 13, 23 : 1 - 3കര്‍ത...
25/06/2024

26.06.2024
അനുദിന വിശുദ്ധ(ൻ/ർ) : വിശുദ്ധരായ യോഹന്നാനും പൗലോസും

🧾ഒന്നാം വായന > 2 രാജാക്കന്മാർ 22 : 8 - 13, 23 : 1 - 3
കര്‍ത്താവിന്റെ ഭവനത്തില്‍ താന്‍ നിയമഗ്രന്ഥം കണ്ടെണ്ടത്തിയിരിക്കുന്നു എന്നു പ്രധാനപുരോഹിതന്‍ ഹില്‍ക്കിയാ കാര്യസ്ഥന്‍ ഷാഫാനോടു പറഞ്ഞു. അവന്‍ അതു വാങ്ങി വായിച്ചു. കാര്യസ്ഥന്‍ ഷാഫാന്‍ രാജാവിന്റെ അടുത്തുചെന്നു പറഞ്ഞു: അങ്ങയുടെ ദാസന്‍മാര്‍ ആലയത്തിലുണ്ടായിരുന്ന പണം മുഴുവന്‍ ദേവാലയത്തിന്റെ മേല്‍നോട്ടക്കാരെ ഏല്‍പിച്ചു. പുരോഹിതന്‍ ഹില്‍ക്കിയാ ഒരു ഗ്രന്ഥം തന്നയച്ചിട്ടുണ്ട്. ഷാഫാന്‍ അതു രാജാവിന്റെ മുന്‍പില്‍ വായിച്ചു. നിയമഗ്രന്ഥം വായിച്ചുകേട്ടപ്പോള്‍ രാജാവ് വസ്ത്രം കീറി. പുരോഹിതന്‍ ഹില്‍ക്കിയാ, ഷാഫാന്റെ പുത്രന്‍ അഹീക്കാം, മിക്കായായുടെ പുത്രന്‍ അക്‌ബോര്‍, കാര്യസ്ഥന്‍ ഷാഫാന്‍, രാജസേവകന്‍ അസായാ എന്നിവരോടു രാജാവ് കല്‍പിച്ചു: എനിക്കും ജനത്തിനും യൂദാമുഴുവനുംവേണ്ടി നിങ്ങള്‍ പോയി കണ്ടുകിട്ടിയ ഈ ഗ്രന്ഥത്തിലെ വചനങ്ങളെക്കുറിച്ച് കര്‍ത്താവിനോട് ആരായുവിന്‍. നമ്മള്‍ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ പിതാക്കന്‍മാര്‍ അനുസരിക്കാതിരുന്നതിനാല്‍ കര്‍ത്താവിന്റെ ഉഗ്രകോപം നമുക്കെതിരേ ജ്വലിക്കുന്നു. രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്‍മാരെ ആളയച്ചുവരുത്തി. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു. യൂദായിലെയും ജറുസലെമിലെയും നിവാസികളും പുരോഹിതന്‍മാരും പ്രവാചകന്‍മാരും വലിയവരും ചെറിയവരുമായ എല്ലാ ആളുകളും അവനോടൊപ്പം ആലയത്തില്‍ പ്രവേശിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍നിന്നു കണ്ടു കിട്ടിയ ഉടമ്പടിഗ്രന്ഥം എല്ലാവരും കേള്‍ക്കെ വായിച്ചു. സ്തംഭത്തിനുസമീപം നിന്നുകൊണ്ട് ഉടമ്പടിഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും അനുശാസനങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ പാലിച്ച്, അവിടുത്തെ പിന്‍തുടര്‍ന്നുകൊള്ളാമെന്നു രാജാവ് കര്‍ത്താവുമായി ഉടമ്പടിചെയ്തു. ജനവും ഉടമ്പടിയില്‍ പങ്കുചേര്‍ന്നു.

🎶പ്രതിവചന സങ്കീർത്തനം>
കർത്താവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമെ.

🎚 സുവിശേഷം> മത്തായി 7 : 15 - 20
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്‌സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.

തിരുഹൃദയത്തണലിൽ | ജൂൺ 25അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ യേശുവിന്റെ തിരുഹൃദയമേ, ഈ ലോകജീവിതത്തിനുശേഷം നിത്യജീവനിലേക്ക് പ്ര...
25/06/2024

തിരുഹൃദയത്തണലിൽ | ജൂൺ 25

അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ യേശുവിന്റെ തിരുഹൃദയമേ, ഈ ലോകജീവിതത്തിനുശേഷം നിത്യജീവനിലേക്ക് പ്രവേശിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ.

24/06/2024

Morning Prayer🙏പ്രഭാത പ്രാർത്ഥന🙏JUNE 25*Fr Joseph Elkin(Anugrha Bhavan) & I.John Ebanisar (Vimal)

മത്തായി 7 : 12
മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു
നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍
അവര്‍ക്കു ചെയ്യുവിന്‍. ഇതാണു
നിയമവും പ്രവാചകന്‍മാരും.

25.06.2024 അനുദിന വിശുദ്ധ(ൻ/ർ) : വിശുദ്ധ പ്രോസ്പെർ🧾ഒന്നാം വായന > 2 രാജാക്കന്മാർ 19 : 9 - 11, 14 - 21, 31 - 36എത്യോപ്യ ര...
24/06/2024

25.06.2024
അനുദിന വിശുദ്ധ(ൻ/ർ) : വിശുദ്ധ പ്രോസ്പെർ

🧾ഒന്നാം വായന > 2 രാജാക്കന്മാർ 19 : 9 - 11, 14 - 21, 31 - 36
എത്യോപ്യ രാജാവായ തിര്‍ഹാക്കാ തനിക്കെതിരേ വരുന്നു എന്നു കേട്ടപ്പോള്‍ രാജാവ് ദൂതന്‍മാരെ അയച്ച് യൂദാരാജാവായ ഹെസക്കിയായോട് ഇങ്ങനെ പറയണമെന്നു കല്‍പിച്ചു: ജറുസലെം അസ്‌സീറിയാരാജാവിന്റെ കൈയില്‍ ഏല്‍പിക്കപ്പെടുകയില്ലെന്നു വാഗ്ദാനം ചെയ്ത്, നീ ആശ്രയിക്കുന്ന ദൈവം നിന്നെ വഞ്ചിക്കാനനുവദിക്കരുത്. എല്ലാ രാജ്യങ്ങളെയും തീര്‍ത്തും നശിപ്പിക്കുന്ന അസ്‌സീറിയാരാജാക്കന്‍മാരുടെ പ്രവൃത്തികള്‍ നീ കേട്ടിട്ടില്ലേ? പിന്നെ നീ ഒഴിവാക്കപ്പെടുമോ? ഹെസക്കിയാ ദൂതന്‍മാരുടെ കൈയില്‍നിന്നു കത്തുവാങ്ങി വായിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ച് അത് അവിടുത്തെ മുന്‍പില്‍ വച്ചു. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, കെരൂബുകളുടെ മുകളില്‍ സിംഹാസനസ്ഥ നായിരിക്കുന്ന അവിടുന്നാണ് ദൈവം; അവിടുന്നുമാത്രമാണ് ഭൂമിയിലെ രാജ്യങ്ങള്‍ക്കെല്ലാം ദൈവം. അങ്ങ് ആകാശവും ഭൂമിയും സൃഷ്ടിച്ചു. കര്‍ത്താവേ, ചെവിക്കൊള്ളണമേ! കര്‍ത്താവേ, കടാക്ഷിക്കണമേ! ജീവിക്കുന്ന ദൈവത്തെ അധിക്‌ഷേപിക്കാന്‍സെന്നാക്കെരിബ് പറഞ്ഞയച്ചവാക്കു കേട്ടാലും! കര്‍ത്താവേ, അസ്‌സീറിയാ രാജാക്കള്‍ ജനതകളെയും അവരുടെ ദേശങ്ങളെയും സത്യമായും ശൂന്യമാക്കിയിരിക്കുന്നു. അവരുടെ ദേവന്‍മാരെ അഗ്‌നിയിലെറിഞ്ഞിരിക്കുന്നു. അവ ദൈവമായിരുന്നില്ല; മരത്തിലും കല്ലിലും മനുഷ്യര്‍ പണിതുണ്ടാക്കിയവയായിരുന്നു. അതിനാല്‍, അവനശിച്ചു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അവന്റെ കൈയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, അങ്ങു മാത്രമാണു ദൈവമെന്നു ഭൂമിയിലെ ജനതകള്‍ അറിയട്ടെ! ആമോസിന്റെ പുത്രനായ ഏശയ്യാ ഹെസക്കിയായ്ക്ക് ഈ സന്‌ദേശമയച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അസ്‌സീറിയാരാജാവായ സെന്നാക്കെരിബിനെക്കുറിച്ചു നീ ചെയ്ത പ്രാര്‍ഥന ഞാന്‍ കേട്ടിരിക്കുന്നു. അവനെക്കുറിച്ച് കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: കന്യകയായ സീയോന്‍പുത്രി നിന്നെ നിന്ദിക്കുന്നു, അവള്‍ നിന്നെ പുച്ഛിക്കുന്നു. ജറുസലെംപുത്രി, നിന്റെ പിന്നില്‍ തലയാട്ടുന്നു. എന്തെന്നാല്‍, ജറുസലെമില്‍നിന്ന് ഒരു അവശിഷ്ടഭാഗവും സീയോന്‍മലയില്‍നിന്ന് അതിജീവിക്കുന്നവരുടെ ഒരു ഗണവും പുറപ്പെടും. കര്‍ത്താവിന്റെ തീക്ഷണത ഇത് നിര്‍വഹിക്കും. അസ്‌സീറിയാ രാജാവിനെക്കുറിച്ചു കര്‍ത്താവ് അരുളിച്ചെയ്യുന്നു, അവന്‍ ഈ നഗരത്തില്‍ പ്രവേശിക്കുകയോ ഇവിടെ അസ്ത്രം എയ്യുകയോ പരിച ധരിച്ച് ഇവിടെ വരുകയോ നഗരത്തിനെതിരേ ഉപരോധം നിര്‍മിക്കുകയോ ചെയ്യുകയില്ല. അവന്‍ നഗരത്തില്‍ പ്രവേശിക്കാതെ വന്നവഴിയെ മടങ്ങുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. എനിക്കും എന്റെ ദാസനായ ദാവീദിനുംവേണ്ടി ഞാന്‍ ഈ നഗരത്തെ പ്രതിരോധിച്ചു രക്ഷിക്കും. അന്നുരാത്രി കര്‍ത്താവിന്റെ ദൂതന്‍ അസ്‌സീറിയാപാളയത്തില്‍ കടന്ന് ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരം പേരെ വധിച്ചു. പ്രഭാതത്തില്‍ ആളുകള്‍ ഉണര്‍ന്നപ്പോള്‍ ഇവര്‍ ജഡമായി മാറിയിരിക്കുന്നതു കണ്ടു പിന്നെ അസ്‌സീറിയാരാജാവായ സെന്നാക്കെരിബ് അവിടെനിന്ന് നിനെവേയിലേക്കു പോയി, അവിടെ താമസിച്ചു.

🎶പ്രതിവചന സങ്കീർത്തനം>
ദൈവം എന്നേക്കുമായി തന്റെ നഗരം സുസ്ഥിരമാക്കിയിരിക്കുന്നു.

🎚 സുവിശേഷം> മത്തായി 7 : 6, 12 - 14
വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം. മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍; വിനാശത്തിലേക്കു നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവര്‍ വളരെയാണുതാനും. എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.

24/06/2024
ന്യൂനപക്ഷ കമ്മിഷന്റെ സേവനങ്ങളെ കുറിച്ചറിയാനുള്ള സെമിനാർ ബുധനാഴ്ച 2 മണിക്ക് വെള്ളയമ്പലത്ത് ……      വിശദ വായനയ്ക്ക്..........
24/06/2024

ന്യൂനപക്ഷ കമ്മിഷന്റെ സേവനങ്ങളെ കുറിച്ചറിയാനുള്ള സെമിനാർ ബുധനാഴ്ച 2 മണിക്ക് വെള്ളയമ്പലത്ത് ……

വിശദ വായനയ്ക്ക്........ 👇

വെള്ളയമ്പലം: ന്യൂനപക്ഷ കമ്മിഷന്റെ കീഴിൽ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കായി നടത്തി വരുന്ന വിവിധ

വിഴിഞ്ഞം തുറമുഖ പബ്ലിക്‌ ഹിയറിംഗിന്‌ വേണ്ടി ഉപയോഗിച്ചത് വ്യാജ ഇ-മെയില്‍ വിലാസം: അധികൃതര്‍ക്കെതിരെ നടപടി സ്വീകരിച്ച് വീണ്...
24/06/2024

വിഴിഞ്ഞം തുറമുഖ പബ്ലിക്‌ ഹിയറിംഗിന്‌ വേണ്ടി ഉപയോഗിച്ചത് വ്യാജ ഇ-മെയില്‍ വിലാസം: അധികൃതര്‍ക്കെതിരെ നടപടി സ്വീകരിച്ച് വീണ്ടും പബ്ലിക്‌ ഹിയറിംഗ്‌ നടത്തണം ……വിശദ വായനയ്ക്ക്........ 👇

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ അദാനിയുടെ വാണിജ്യ തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണം നടന്നു ക�

“ജീസസ് തേസ്റ്റ്സ് – ദി മിറാക്കിൾ ഓഫ് ദി യൂക്കറിസ്റ്റ്” ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി ചല...
24/06/2024

“ജീസസ് തേസ്റ്റ്സ് – ദി മിറാക്കിൾ ഓഫ് ദി യൂക്കറിസ്റ്റ്” ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി ചലച്ചിത്രം ഹിറ്റിലേക്ക്……

വിശദ വായനയ്ക്ക്........ 👇

യു.എസ്.എ.: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ജീസസ് തേസ്റ്റ്‌സ്: ദ മിറക്കിള്‍ ഓഫ് ദ യൂക

തിരുഹൃദയത്തണലിൽ | ജൂൺ 24അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന യേശുവിന്റെ തിരുഹൃദയമേ, ലോകജനത അക്രമങ്ങൾ വെടിയാനും സമാധനത്തിൽ വർത്ത...
24/06/2024

തിരുഹൃദയത്തണലിൽ | ജൂൺ 24

അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന യേശുവിന്റെ തിരുഹൃദയമേ, ലോകജനത അക്രമങ്ങൾ വെടിയാനും സമാധനത്തിൽ വർത്തിക്കാനും അനുഗ്രഹിക്കണമെ..

23/06/2024

Morning Prayer🙏പ്രഭാത പ്രാർത്ഥന🙏JUNE 24*Fr Joseph Elkin(Anugrha Bhavan) & I.John Ebanisar (Vimal)

ഏശയ്യാ 49 : 2
എന്‍െറ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള
വാളുപോലെയാക്കി. തന്‍െറ കൈയുടെ
നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ
മിനുക്കിയ അസ്ത്ര മാക്കി, തന്‍െറ
ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു.

ജൂൺ 24 | വിശുദ്ധ സ്നാപകയോഹന്നാന്റെ ജനനം🧾ഒന്നാം വായന > ഏശയ്യാ 49 : 1 - 6 തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കു...
23/06/2024

ജൂൺ 24 | വിശുദ്ധ സ്നാപകയോഹന്നാന്റെ ജനനം

🧾ഒന്നാം വായന > ഏശയ്യാ 49 : 1 - 6 തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്റെ കൈയുടെ നിഴലില്‍ അവിടുന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്ര മാക്കി, തന്റെ ആവനാഴിയില്‍ അവിടുന്ന് ഒളിച്ചുവച്ചു. ഇസ്രായേലേ, നീ എന്റെ ദാസ നാണ്, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തു. ഞാന്‍ പറഞ്ഞു: ഞാന്‍ വ്യര്‍ഥമായി അധ്വാനിച്ചു; എന്റെ ശക്തി വ്യര്‍ഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്. യാക്കോബിനെ തിരികെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്റെ അടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍വച്ചുതന്നെ എന്നെതന്റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും.

🎶പ്രതിവചന സങ്കീർത്തനം> ദൈവമേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്ന് വിസ്മൗനീയമായി സൃഷ്ടിച്ചു.

🧾 രണ്ടാം വായന > അപ്പ. പ്രവ. 13 : 22 - 26 അനന്തരം അവനെ നീക്കംചെയ്തിട്ട് ദാവീദിനെ അവരുടെ രാജാവായി അവിടുന്ന് ഉയര്‍ത്തി. അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ജസ്‌സെയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവന്‍ എന്റെ ഹിതം നിറവേറ്റും. വാഗ് ദാനം ചെയ്തിരുന്നതുപോലെ ഇവന്റെ വംശത്തില്‍ നിന്ന് ഇസ്രായേലിനു രക്ഷ കനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു. അവന്റെ ആഗമനത്തിനുമുമ്പ് യോഹന്നാന്‍ ഇസ്രായേലിലെ എല്ലാ ജനതയോടും അനുതാപത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോള്‍ യോഹന്നാന്‍ പറഞ്ഞു: ഞാന്‍ ആരെന്നാണ് നിങ്ങളുടെ സങ്കല്‍പം? ഞാന്‍ അവനല്ല; എന്നാല്‍ ഇതാ, എനിക്കുശേഷം ഒരുവന്‍ വരുന്നു. അവന്റെ പാദരക്ഷ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല. സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു.

🎚 സുവിശേഷം> ലൂക്കാ 1 : 57 - 66, 80
എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു. കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു. എട്ടാംദിവസം അവര്‍ ശിശുവിന്റെ പരിച്‌ഛേദനത്തിനു വന്നു. പിതാവിന്റെ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം. അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ. ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു3 അവന്‍ ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു. തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന്‍ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്തു. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു. ശിശു വളര്‍ന്നു, ആത്മാവില്‍ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന്‍ മരുഭൂമിയിലായിരുന്നു.

തിരുഹൃദയത്തണലിൽ | ജൂൺ 23ദൈവത്തിന്‍ പരിശുദ്ധാലയമായ യേശുവിന്റെ തിരുഹൃദയമേ, ഞങ്ങളുടെ ഹൃദയങ്ങളും ദൈവത്തിൻ ആലയങ്ങളാകുവാൻ ഞങ്ങ...
23/06/2024

തിരുഹൃദയത്തണലിൽ | ജൂൺ 23

ദൈവത്തിന്‍ പരിശുദ്ധാലയമായ യേശുവിന്റെ തിരുഹൃദയമേ, ഞങ്ങളുടെ ഹൃദയങ്ങളും ദൈവത്തിൻ ആലയങ്ങളാകുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ.

22/06/2024

Morning Prayer🙏പ്രഭാത പ്രാർത്ഥന🙏JUNE 23*Fr Joseph Elkin(Anugrha Bhavan) & I.John Ebanisar (Vimal)

2 കോറിന്തോസ് 5 : 15
ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി
ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും
ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ്
അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്.

23.06.2024: ആണ്ടുവട്ടം 12 -ാം ഞായർ🧾ഒന്നാം വായന > ജോബ് 38 : 1, 8 - 11 അപ്പോള്‍ കര്‍ത്താവ് ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ...
22/06/2024

23.06.2024: ആണ്ടുവട്ടം 12 -ാം ഞായർ

🧾ഒന്നാം വായന > ജോബ് 38 : 1, 8 - 11 അപ്പോള്‍ കര്‍ത്താവ് ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്‍കി. ഗര്‍ഭത്തില്‍നിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ തകടച്ചുതടഞ്ഞവന്‍ ആര്‍? അന്ന് ഞാന്‍ മേഘങ്ങളെ അതിന് ഉടുപ്പും കൂരിരുട്ടിനെ അതിന് ഉടയാടയും ആക്കി. ഞാന്‍ അതിന് അതിര്‍ത്തികള്‍നിശ്ചയിച്ച് കതകുകളും ഓടാമ്പലുകളും ഉണ്ടാക്കി. ഞാന്‍ പറഞ്ഞു: ഇവിടംവരെ നിനക്കുവരാം.അതിനപ്പുറമരുത്. ഇവിടെ നിന്റെ ഉദ്ധതമായ തിരമാലകള്‍ നില്‍ക്കണം.
🎶പ്രതിവചന സങ്കീർത്തനം> കർത്താവിനു നന്ദിപറയുവിൻ, അവിടുത്തെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു.

🧾 രണ്ടാം വായന > 2 കോറിന്തോസ് 5 : 14 - 17 ഒരുവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോധ്യമുള്ളതിനാല്‍, ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു. ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്. അതിനാല്‍, ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല. ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.

🎚 സുവിശേഷം> മർക്കോസ് 4 : 35 - 41
അന്നു സായാഹ്‌നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: നമുക്ക് അക്കരയ്ക്കുപോകാം. അവര്‍ ജനക്കൂട്ടത്തെ വിട്ട്, അവന്‍ ഇരുന്ന വഞ്ചിയില്‍ത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു. അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി. വഞ്ചിയില്‍ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു. യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവര്‍ അവനെ വിളിച്ചുണര്‍ത്തി പറഞ്ഞു: ഗുരോ, ഞങ്ങള്‍ നശിക്കാന്‍ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്കു വിശ്വാസമില്ലേ? അവര്‍ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവന്‍ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!

കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പതിനാലാമത് ബാച്ചിലേക്കുള്ള അഡ്മിഷൻ കുടുംബപ്രേഷിത ശുശ്രൂഷ ആരംഭിച്ചു……      വിശദ വായ...
22/06/2024

കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പതിനാലാമത് ബാച്ചിലേക്കുള്ള അഡ്മിഷൻ കുടുംബപ്രേഷിത ശുശ്രൂഷ ആരംഭിച്ചു……

വിശദ വായനയ്ക്ക്........ 👇

വെള്ളയമ്പലം: കുടുംബപ്രേഷിത ശുശ്രൂഷയ്ക്ക് കീഴിൽ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൈക്കോ സ്പി�

തിരുഹൃദയത്തണലിൽ | ജൂൺ 22അങ്ങിൽ ആശ്രയിക്കുന്നവരുടെ രക്ഷയായ യേശുവിന്റെ തിരുഹൃദയമേ, പരസ്നേഹത്തിലും സേവനത്തിലും ജീവിക്കുവാൻ ...
22/06/2024

തിരുഹൃദയത്തണലിൽ | ജൂൺ 22

അങ്ങിൽ ആശ്രയിക്കുന്നവരുടെ രക്ഷയായ യേശുവിന്റെ തിരുഹൃദയമേ, പരസ്നേഹത്തിലും സേവനത്തിലും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ.

21/06/2024

Morning Prayer🙏പ്രഭാത പ്രാർത്ഥന🙏JUNE 22*Fr Joseph Elkin(Anugrha Bhavan) & I.John Ebanisar (Vimal)

22.06.2024 അനുദിന വിശുദ്ധ(ൻ/ർ) : വിശുദ്ധ തോമസ് മൂർ🧾ഒന്നാം വായന > 2 ദിനവൃത്താന്തം 24 : 17 - 25യഹോയാദായുടെ മരണത്തിനുശേഷം യ...
21/06/2024

22.06.2024
അനുദിന വിശുദ്ധ(ൻ/ർ) : വിശുദ്ധ തോമസ് മൂർ

🧾ഒന്നാം വായന > 2 ദിനവൃത്താന്തം 24 : 17 - 25
യഹോയാദായുടെ മരണത്തിനുശേഷം യൂദാപ്രഭുക്കന്‍മാര്‍ യോവാഷിനെ വന്നുകണ്ട് അഭിവാദനങ്ങളര്‍പ്പിച്ചു. രാജാവ് അവര്‍ പറഞ്ഞതു കേട്ടു. തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിന്റെ ആലയം ഉപേക്ഷിച്ച് അവര്‍ വിഗ്രഹങ്ങളെയും അഷേരാപ്രതിഷ്ഠകളെയും സേവിച്ചു തുടങ്ങി. അവരുടെ ഈ അകൃത്യം നിമിത്തം യൂദായുടെയും ജറുസലെമിന്റെയും മേല്‍ ദൈവകോപം ഉണ്ടായി. അവരെ തിരികെക്കൊണ്ടുവരാന്‍ കര്‍ത്താവ് അവരുടെ ഇടയിലേക്കു പ്രവാചകന്‍മാരെ അയച്ചു. പ്രവാചകന്‍മാര്‍ അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചു. എന്നാല്‍, അവര്‍ അതു വകവെച്ചില്ല. യഹോയാദാ പുരോഹിതന്റെ മകന്‍ സഖറിയായുടെമേല്‍ദൈവത്തിന്റെ ആത്മാവ് വന്നു. അവന്‍ ജനത്തെ അഭിസംബോധന ചെയ്തു പറഞ്ഞു: ദൈവം അരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ കല്‍പനകള്‍ ലംഘിച്ചു നിങ്ങള്‍ക്കു തന്നെ അനര്‍ഥം വരുത്തുന്നതെന്ത്? നിങ്ങള്‍ കര്‍ത്താവിനെ ഉപേക്ഷിച്ചതിനാല്‍ അവിടുന്നു നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു. എന്നാല്‍, അവര്‍ സഖറിയായ്‌ക്കെതിരേ ഗൂഢാലോചന നടത്തി. രാജകല്‍പനപ്രകാരം അവര്‍ അവനെ ദേവാലയാങ്കണത്തില്‍വച്ചു കല്ലെറിഞ്ഞു കൊന്നു. യോവാഷ്‌രാജാവ്,യഹോയാദാ തന്നോടു കാണിച്ച ദയ വിസ്മരിച്ച് അവന്റെ മകനായ സഖറിയായെ വധിച്ചു. മരിക്കുമ്പോള്‍ അവന്‍ പറഞ്ഞു: കര്‍ത്താവ് ഇതുകണ്ട് പ്രതികാരം ചെയ്യട്ടെ! വര്‍ഷാവസാനത്തില്‍ സിറിയാസൈന്യം യോവാഷിനെതിരേ വന്നു. അവര്‍ യൂദായിലെയും ജറുസലെമിലെയും ജനപ്രമാണികളെ വധിച്ചു. അവരുടെ വസ്തുവകകള്‍ കൊള്ളചെയ്തു ദമാസ്‌ക്കസ്‌രാജാവിനു കൊടുത്തു. സിറിയാസൈന്യം എണ്ണത്തില്‍ കുറവായിരുന്നെങ്കിലും, പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ പരിത്യജിച്ചതിനാല്‍, യൂദായുടെ വലിയ സൈന്യത്തെ അവിടുന്ന് അവരുടെ കൈയില്‍ ഏല്‍ പിച്ചു. അങ്ങനെ അവര്‍ യോവാഷിന്റെ മേല്‍ ശിക്ഷാവിധി നടത്തി. യോവാഷിനെ ദാരുണമായി മുറിവേല്‍പിച്ചു. ശത്രുക്കള്‍ പോയിക്കഴിഞ്ഞപ്പോള്‍ സേവകന്‍മാര്‍ ഗൂഢാലോചന നടത്തി. അവനെ കിടക്കയില്‍വച്ചു വധിച്ചു. അങ്ങനെ അവര്‍യഹോയാദാപുരോഹിതന്റെ മകന്റെ രക്തത്തിനു പ്രതികാരം ചെയ്തു. യോവാഷ് മരിച്ചു. അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിച്ചു; എന്നാല്‍, രാജാക്കന്‍മാരുടെ കല്ലറയിലല്ല.

🎶പ്രതിവചന സങ്കീർത്തനം>
കർത്താവിന്റെ കരുണ എപ്പോഴും അവന്റെമേൽ ഉണ്ടായിരിക്കും.

🎚 സുവിശേഷം> മത്തായി 6 : 24 - 34
രണ്ട്‌യജമാനന്‍മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല: ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാള്‍ ജീവനും വസ്ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്ഠമല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍! ഉത്കണ്ഠമൂലം ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?28 വസ്ത്രത്തെപ്പറ്റിയും നിങ്ങള്‍ എന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികള്‍ എങ്ങനെ വളരുന്നു എന്നു നോക്കുക; അവ അധ്വാനിക്കുന്നില്ല, നൂല്‍നൂല്‍ക്കുന്നുമില്ല. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും തന്റെ സര്‍വമഹത്വത്തിലും ഇവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഇന്നുള്ളതും നാളെ അടുപ്പില്‍ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കില്‍, അല്‍പവിശ്വാസികളേ, നിങ്ങളെ അവിടുന്ന് എത്രയ ധികം അലങ്കരിക്കുകയില്ല! അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വര്‍ഗീയ പിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി.

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഹിതം നിറവേറട്ടെ എന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന: ഫ്രാൻസിസ് പാപ്പ. "എ...
21/06/2024

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഹിതം നിറവേറട്ടെ എന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന: ഫ്രാൻസിസ് പാപ്പ. "എനിക്ക് തരേണമേ, ഞങ്ങൾക്ക് നൽകേണമേ..." എന്നതിലേക്ക് പ്രാർത്ഥനയെ ചുരുക്കി ദരിദ്രമാക്കാതിരിക്കാൻ സങ്കീർത്തനങ്ങൾ നമ്മെ സഹായിക്കുന്നു….…..

വിശദ വായനയ്ക്ക്........ 👇

വത്തിക്കാന്‍: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ

തിരുഹൃദയത്തണലിൽ | ജൂൺ 21ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായ യേശുവിന്റെ തിരുഹൃദയമേ, എല്ലാ പാപങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പി...
21/06/2024

തിരുഹൃദയത്തണലിൽ | ജൂൺ 21

ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായ യേശുവിന്റെ തിരുഹൃദയമേ, എല്ലാ പാപങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ.

21.06.2024 അനുദിന വിശുദ്ധ(ൻ/ർ) : വിശുദ്ധ അലോഷ്യസ് ഗൊൺസാഗ🧾ഒന്നാം വായന > 2 രാജാക്കന്മാർ 11 : 1 - 4, 9 - 18, 20അഹസിയായുടെ അ...
20/06/2024

21.06.2024
അനുദിന വിശുദ്ധ(ൻ/ർ) : വിശുദ്ധ അലോഷ്യസ് ഗൊൺസാഗ

🧾ഒന്നാം വായന > 2 രാജാക്കന്മാർ 11 : 1 - 4, 9 - 18, 20
അഹസിയായുടെ അമ്മ അത്താലിയാ, മകന്‍ മരിച്ചു എന്നുകേട്ടപ്പോള്‍, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു. എന്നാല്‍, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്റെ പുത്രിയുമായയഹോഷേബാ, രാജകുമാരന്‍മാര്‍ വധിക്കപ്പെടുന്നതിനുമുന്‍പ് അഹസിയായുടെ പുത്രന്‍ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയില്‍ ഒളിപ്പിച്ചു. അങ്ങനെ അവന്‍ വധിക്കപ്പെട്ടില്ല. അത്താലിയായുടെ ആറുകൊല്ലത്തെ ഭരണ കാലമത്രയും അവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ധാത്രിയോടുകൂടെ ഒളിവില്‍ വസിച്ചു. ഏഴാംവര്‍ഷംയഹോയാദാ കെരേത്യരുടെയും അംഗരക്ഷകരുടെയും നായകന്‍മാരെ കര്‍ത്താവിന്റെ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവന്‍ അവരെക്കൊണ്ടു സത്യം ചെയ്യിക്കുകയും അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. അനന്തരം, അവന്‍ രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു; നായകന്‍മാര്‍, പുരോഹിതന്‍യഹോയാദായുടെ കല്‍പന അനുസരിച്ചു; അവര്‍ സാബത്തില്‍ തവണവന്നവരും വിട്ടവരുമായ തങ്ങളുടെ സൈന്യത്തെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. പുരോഹിതന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദുരാജാവിന്റെ കുന്തങ്ങളും പരിചകളും നായകന്‍മാരെ ഏല്‍പിച്ചു. കാവല്‍ഭടന്‍മാര്‍ ആയുധധാരികളായി തെക്കുവശം മുതല്‍ വടക്കുവശംവരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും നിലകൊണ്ടു. അനന്തരം, അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു. കിരീടമണിയിച്ച് അധികാരപത്രവും നല്‍കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ച്, അഭിഷേകം ചെയ്തു. അവര്‍ കരഘോഷത്തോടെ രാജാവു നീണാള്‍ വാഴട്ടെ എന്ന് ഉദ്‌ഘോഷിച്ചു. കര്‍ത്താവിന്റെ ആലയത്തില്‍ ജനത്തിന്റെയും കാവല്‍ക്കാരുടെയും ശബ്ദം കേട്ട് അത്താലിയാ അങ്ങോട്ടുചെന്നു. രാജാവ് ആചാരമനുസരിച്ച് തൂണിന്റെ സമീപം നില്‍ക്കുന്നത് അവള്‍ കണ്ടു. സേനാനായകന്‍മാരും കാഹളം മുഴക്കുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആ നന്ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അത്താലിയാ വസ്ത്രംകീറി രാജദ്രോഹം, രാജദ്രോഹം എന്നു വിളിച്ചുപറഞ്ഞു. പുരോഹിതന്‍യഹോയാദാ സേനാപതികളോടു കല്‍പിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിന്‍. അവളുടെ പക്ഷം ചേരുന്നവരെ വാളിനിരയാക്കുവിന്‍. ദേവാലയത്തില്‍വച്ച് അവളെ വധിക്കരുത്. അവര്‍ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു. തങ്ങള്‍ കര്‍ത്താവിന്റെ ജനം ആയി രിക്കും എന്നു രാജാവിനെയും ജനത്തെയും കൊണ്ടു കര്‍ത്താവുമായിയഹോയാദാ ഉട മ്പടി ചെയ്യിച്ചു; രാജാവും ജനവും തമ്മിലും ഉടമ്പടി ചെയ്യിച്ചു. ദേശത്തെ ജനം ഒരുമിച്ചു ബാല്‍ഭവനത്തില്‍ കടന്ന് അതു തകര്‍ത്തു. ബലിപീഠവും വിഗ്രഹങ്ങളും തച്ചുടയ്ക്കുകയും ബാലിന്റെ പുരോഹിതന്‍ മത്താനെ ബലിപീഠത്തിനു മുന്‍പില്‍വച്ചു കൊല്ലുകയും ചെയ്തു. അനന്തരം, പുരോഹിതന്‍ കര്‍ത്താവിന്റെ ഭവനം സൂക്ഷിക്കാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ജനം ആഹ്‌ളാദഭരിതരായി. കൊട്ടാരത്തില്‍വച്ച് അത്താലിയാ വധിക്കപ്പെട്ടപ്പോള്‍ നഗരം ശാന്തമായി.

🎶പ്രതിവചന സങ്കീർത്തനം>
കർത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാൻ അവിടുന്ന്‌ ആഗ്രഹിച്ചു.

🎚 സുവിശേഷം> മത്തായി 6 : 19 - 23
ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും. കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും.

Address

Vellayambalam
Thiruvananthapuram

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914712724001

Website

https://www.archtvmnews.com/

Alerts

Be the first to know and let us send you an email when Archdiocese of Trivandrum- Archtvm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Archdiocese of Trivandrum- Archtvm:

Videos

Share

Category


Other Media in Thiruvananthapuram

Show All