Sabha TV

Sabha TV Sabha TV is an initiative from Kerala Legislature. Sabha TV was officially launched in 2020.
(31)

The 'Sabha TV', the premier of its kind in any of the State Legislative Assemblies in India is an intrinsic channel aimed at broadcasting live proceedings of the Kerala Legislative Assembly. Sabha TV aims to provide general information programs along with in-depth analysis of Kerala Legislative Assembly affairs for discerning viewers. The channel offers a diverse range of content, including news-b

ased programs, features, discussions, and promotion of ideas related to the State of Kerala. It seeks to uphold and highlight the spirit of the Kerala renaissance while maintaining a connection to global enlightenment principles. One of the key functions of Sabha TV is the storage and archiving of video footage of Assembly proceedings and significant subjects. This collection of contents serve as a pathway and milestone for future generations, allowing them to observe and learn from the democratic progression of the State. In 2021, Sabha TV and the Centre for Parliamentary Studies and Training were brought together under the title K-LAMPS, which stands for Kerala Legislative Assembly Media and Parliamentary Studies. This collaboration further enhances the role of Sabha TV in promoting parliamentary studies and providing valuable insights into legislative processes. To ensure accessibility, Sabha TV has established a presence on various social media platforms such as YouTube, Facebook, Instagram, Twitter, and LinkedIn. This enables viewers to engage with the channel's content and stay updated on the latest developments. Additionally, Sabha TV has expanded to an OTT platform that enables both live telecasting as well as videos on demand

21/11/2023

1869 ഒക്ടോബർ 2 -ന് ഗാന്ധി ജനിച്ചു എന്ന് നിങ്ങൾ പറയും; എന്നാൽ ഞാൻ പറയും
"നിറം കറുപ്പായതിൽ വെളുത്ത വർഗക്കാർ ഇടം കാലുകൊണ്ട് ട്രെയിനിൽ നിന്നും തൊഴിച്ചെറിഞ്ഞതിന്റെ പേരിൽ
നിറത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ വിവേചിക്കുന്നതിനെതിരെ പ്രതികരിക്കാൻ തുടങ്ങിയ നിമിഷമാണ് ഗാന്ധിജി എന്ന മനുഷ്യൻ ജനിച്ചതെന്ന്"

"അറിവും മാനവികതയും" എന്ന വിഷയത്തിൽ ജി. എസ്. പ്രദീപ്

21/11/2023

ഭരണഘടന നല്ല ആളുകളുടെ കയ്യിൽ കിട്ടുമ്പോൾ അത് ഏറ്റവും നന്മയുള്ള ഒന്നായി മാറുന്നു,
മോശപ്പെട്ട ആളുകളുടെ കയ്യിൽ കിട്ടുമ്പോൾ ആ ഭരണഘടന തന്നെ നമുക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.

KLIBF വേദിയിൽ ഏക സിവിൽ കോഡ്, വൺ നേഷൻ വൺ ഇലക്ഷൻ എന്നീ വിഷയങ്ങളെ പരാമർശിച്ച് എൻ. ഷംസുദ്ദീൻ എം എൽ എ

20/11/2023

"അധികാരത്വത്തിന് അതീതമായ ചിന്തിക്കുന്ന സ്ത്രീയും പുരുഷനും എന്നെങ്കിലും ഉണ്ടാവുമെങ്കിൽ
അന്ന് എനിക്ക് ഒരു പുതിയ പുരുഷനെ സൃഷ്ടിക്കാൻ ആഗ്രഹമുണ്ട്"
തന്റെ കഥകളിലെ പുരുഷകഥാപാത്രങ്ങളുടെ രൂപീകരണത്തെക്കുറിച്ച് എഴുത്തുകാരി കെ. ആർ. മീര

20/11/2023

ചെങ്കോലിനാൽ അളക്കേണ്ടതല്ല ഭരണഘടനാ മൂല്യങ്ങൾ

നമ്മുടെ രാജ്യത്തിന്റെ അധികാര കേന്ദ്രം ഏതെങ്കിലും ചരിത്ര കഥകളിലൂടെ രൂപപ്പെടുത്തിയ അധികാര ദണ്ഡല്ല;

ഇന്ത്യയുടെ ചിന്തകളും ഇന്ത്യയുടെ സ്വപ്നങ്ങളും ഇന്ത്യയുടെ യാഥാർഥ്യങ്ങളും ഭരണഘടന നൽകുന്ന ഉറപ്പിൽ നിന്നാരംഭിക്കുന്നു.

ഒരു ദണ്ഡിനെ ചൂണ്ടിക്കാണിച്ച് ഭരണഘടനയും അതുയർത്തുന്ന ചിന്തകളും ഒരിക്കലും തകർക്കാനാകില്ല.

"ഭരണഘടനാ മൂല്യങ്ങളുടെ പ്രസക്തിയും ഭരണഘടന നേരിടുന്ന വെല്ലുവിളികളും" എന്ന വിഷയത്തിൽ മന്ത്രി കെ. രാജൻ.

19/11/2023

ജനങ്ങളുടെ എണ്ണം മാത്രം നോക്കി സംസ്ഥാനങ്ങൾക്ക് ടാക്സ് വിതരണം ചെയ്യുന്നതിനെ വിമർശിച്ച് ശശി തരൂർ എം.പി

കേരളം പോലൊരു സംസ്ഥാനം ആരോഗ്യ മേഖലയിൽ ഇമ്പ്രൂവ് ചെയ്താൽ അതിന്റെ റിവാർഡ് അടുത്ത വര്ഷം ചുരുങ്ങിയ പണം മാത്രം ലഭിക്കും
നേരെ മറിച്ച് ആരോഗ്യം നോക്കാതെ; സ്ത്രീകളെ ഒന്നും പഠിപ്പിക്കാതെ; മഹിളാ ശാക്തീകരണം നടത്താതെയൊക്കെ ഇരുന്നാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത് കൂടുതൽ പണം ഇതാണ് നിലവിലെ അവസ്ഥ

19/11/2023

കേരളത്തിലെ ഇടതുപക്ഷത്തെയും കേന്ദ്രത്തിലെ വലതുപക്ഷത്തെയും തമ്മിൽ സമീകരിക്കാൻ ഞാൻ തയ്യാറല്ല : കെ ആർ മീര കേരളത്തിലെ ഇടതുപക്ഷത്തെയും കേന്ദ്രത്തിലെ വലതുപക്ഷത്തെയും തമ്മിൽ സമീകരിക്കാൻ ഞാൻ തയ്യാറല്ല : കെ ആർ മീര

കേരളത്തിലെ ഇടതുപക്ഷത്തെയും കേന്ദ്രത്തിലെ വലതുപക്ഷത്തെയും തമ്മിൽ സമീകരിക്കാൻ പത്ര പ്രവർത്തക എന്ന നിലയിൽ ഞാൻ തയ്യാറല്ല അതുകൊണ്ട് കേരളത്തിലെ ഇടതുപക്ഷത്തിന്റെ പോരായ്മകളും കുറ്റങ്ങളും ഞാൻ കാണുന്നില്ല എന്നല്ല "എഴുത്തിന്റെ കാലപ്പകർച്ചകൾ" എന്ന വിഷയത്തിൽ KLIBF വേദിയിൽ സംസാരിക്കവെ കെ ആർ മീര

18/11/2023

2014 മുതൽ 2023 വരെയുള്ള കാലഘട്ടം നോക്കിയാൽ ഇന്ത്യയിൽ ഏറ്റവും സക്സസ് ഫുള്ളായ മീഡിയ ബിസിനസ്സ് ഗോഡി മീഡിയ ആണ്;

രാഹുൽ ഗാന്ധിയുടെ പത്ര സമ്മേളനം അലങ്കോലമാക്കാൻ നിയോഗിക്കപ്പെട്ടപ്പോൾ അതിന് തയ്യാറല്ലെന്ന് പറഞ്ഞ് രാജിവെച്ച പത്ര പ്രവർത്തകൻ വരെ ഉള്ള നാടാണ് നമ്മുടേത്
KLIBF വേദിയിൽ മനീഷ് നാരായണൻ

18/11/2023

" വ്യക്തിപരമായ ദുഃഖങ്ങളും ദുരിതങ്ങളോ അല്ല ഒരു മഹാസാഹിത്യകാരനെ സൃഷ്ടിക്കുന്നത്"

കഥയുണ്ടാകുന്ന കഥ എന്ന വിഷയത്തിൽ KLIBF വേദിയിൽ സുഭാഷ് ചന്ദ്രന്‍

17/11/2023

നേരത്തെയൊക്കെ മാധ്യമ സ്ഥാപനത്തിൽ ഒരു ചവറ്റുകൊട്ട എഡിഷൻ ഉണ്ടായിരുന്നു;
വരുന്ന വാർത്തകൾ ഏതൊക്കെ കൊടുക്കേണ്ട എന്ന് തീരുമാനിക്കാനുള്ള ഒരു രീതി
എന്നാൽ ഇന്ന് ഈ ചവറ്റുകൊട്ട എഡിഷനാണ് ചില മാധ്യമങ്ങളുടെ മെയിൻ എഡിഷൻ
KLIBF വേദിയിൽ സനീഷ് ഇളയിടത്ത്

17/11/2023

നെൽകൃഷി നടക്കുന്ന ഒരു ഗ്രാമത്തിലെ വീട്ടിൽ അതിഥിയായി താമസിക്കുന്ന ഒരു വിദേശിക്ക് കിട്ടുന്നത് യൂറോപ്പിൽ ഒരിക്കലും സങ്കൽപ്പിക്കാൻ പോലുമാകാത്ത ജീവിതാനുഭവമാണ്;
പൊടിക്കൈകൾ മാത്രം കാണിച്ച് ടൂറിസത്തിൽ മുന്നോട്ട് പോകാൻ ആവില്ല
അവിടെയാണ് നമ്മൾ നമ്മുടെ ഏറ്റവും സ്വാഭാവികമായ കാര്യങ്ങൾ പോലും മാർക്കറ്റ് ചെയ്യേണ്ടത്
സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

16/11/2023

"ആയിരം വർഷം കഴിഞ്ഞാലും എഴുത്തുകാരൻ മൺമറഞ്ഞാലും എഴുത്ത് നിലനിൽക്കുക തന്നെ ചെയ്യും " പെരുമാൾ മുരുകൻ

16/11/2023

14 വയസുള്ള ആ കുട്ടി സ്വന്തം ഭാവനയിൽ എഴുതിയ കഥ മാതൃഭൂമി പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ചപ്പോൾ അത് എനിക്ക് കിട്ടിയ ബഹുമാനമായി തോന്നി

എന്റെ ആ കഥയിൽ പറയുന്ന വ്യക്തിയോ പരാമർശിക്കുന്ന സംഭവമോ പശ്ചാത്തലമോ എന്റെ കുടുംബത്തിലോ അയൽപക്കത്തിലോ ഭൂമിയിലെങ്ങും നടന്നതായിരുന്നില്ല മറിച്ച് എന്റെ സ്വന്തം സങ്കല്പമായിരുന്നു

15/11/2023

"ലോകത്തിലെ മനുഷ്യരുടെ എല്ലാ സ്വപ്നങ്ങൾക്കും അഭയമൊരുക്കുന്ന ഇടം ഈ ഭൂമിയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് ഇന്ത്യയാണ്"
ആ മഹത്തായ കാഴ്ചപ്പാടുകൾ മുന്നോട്ട് വെക്കുന്ന ഭരണഘടന ഇന്ന് വെല്ലുവിളികൾ നേരിടുന്നു :

വിഖ്യാദനായ ദാർശനികൻ റൊമെയ്ൻ റോളണ്ടിന്റെ വാക്കുകൾ ഉദ്ധരിച്ച് KLIBF വേദിയിൽ എം സ്വരാജ്

14/11/2023

മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ പറഞ്ഞ് കുഞ്ഞ് അഫ്ഷാൻ

14/11/2023

കുട്ടികൾക്കിടയിൽ ലഹരി വ്യാപനത്തിൽ ആശങ്കയുമായി എം എൽ എ മാർ

തടയാൻ കൃത്യമായ കർമ്മ പദ്ധതികളുമായി മന്ത്രിയും

മാതൃക നിയമസഭയിൽ ചൂടേറിയ സംവാദങ്ങളുമായി കുട്ടികൾ

കേരള നിയമസഭാ പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടറിയേറ്റ് സംഘടിപ്പിച്ച സ്റ്റുഡന്റസ് പാർലമെന്റിൽ നിന്നും.

14/11/2023

''നിങ്ങളാണ് നാളെയുടെ പ്രതീക്ഷയും സന്തോഷവും ധൈര്യവും'' - ശിശുദിന ആശംസകൾ

നിയമസഭ സന്ദർശിക്കാനെത്തിയ കുട്ടികൾ ശിശുദിനത്തിൽ അല്പ സമയം സഭാടിവിയോടൊപ്പം

14/11/2023

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷിക ദിനമാഘോഷിച്ച് കേരള നിയമസഭ

നിയമസഭാ സമുച്ചയത്തിലെ നെഹ്റു പ്രതിമയിൽ നിയമസഭാ സെക്രട്ടറി എ എം ബഷീർ പുഷ്പാർച്ചന നടത്തി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ നിയമസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.

13/11/2023

പ്രസിഡന്റ് റൂൾ ഒക്കെ വരുമ്പോൾ സർക്കാരിന്റെ പേരിൽ ഭരിക്കാൻ മാത്രമാണ് ഒരു ഗവർണ്ണറിന്റെ ഉപയോഗം

"സംസ്ഥാനങ്ങൾക്ക് ഗവർണറിന്റെ ഉപയോഗം എന്താണെന്നതിനെ പറ്റി വർഷങ്ങൾക്ക് മുൻപ് ഞാനൊരു ആർട്ടിക്കിൾ എഴുതിയിരുന്നു"

"സത്യപ്രതിജ്ഞ ചെയ്യാനോ റിബൺ മുറിക്കാനോ മാത്രം ഒരു ഗവർണറേയോ ചീഫ് ജസ്റ്റിസിനെയോ ആവശ്യമില്ല"

KLIBF വേദിയിൽ ഡോ.ശശി തരൂർ എം പി

ഏവർക്കും കേരള നിയമസഭയുടെ ദീപാവലി ആശംസകൾ..
11/11/2023

ഏവർക്കും കേരള നിയമസഭയുടെ ദീപാവലി ആശംസകൾ..

11/11/2023

"മഹാഭാരതം മുതൽ കാഫ്കെയുടെ എഴുത്തുകൾ വരെ" വായനയുടെ വളർച്ചയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ KLIBF വേദിയിൽ


11/11/2023

2001ലൊക്കെ കേരളത്തിൽ സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എയറിൽ നിന്ന് നിലത്ത് നിൽക്കാത്ത അവസ്ഥ ഉണ്ടായേനെ

വിദേശ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യവും അതിൽ എന്തൊക്കെ കേരളത്തിൽ നടപ്പിലാക്കാം എന്നൊക്കെ പറയുമ്പോൾ ഇയാളിതേത് ലോകത്ത് നിന്ന് വന്നു എന്നും ഇത്രയൊക്കെ തള്ളു തള്ളാമോ എന്നുമൊക്കെ പറഞ്ഞ് നിരന്തരം എന്നെ പരിഹസിക്കുമായിരുന്നു : സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

10/11/2023

ഇതുവരെ ഏതെങ്കിലും വടക്കൻ ഭാരതത്തിലെ സംസ്ഥാനം മലയാളമോ തമിഴോ ഒരു ഹിന്ദിക്കാരനെ പഠിപ്പിച്ചിട്ടുണ്ടോ

മറ്റുള്ള സംസ്ഥാനങ്ങളെ പോലെയല്ല നമ്മൾ;
ഇംഗ്ളീഷും പഠിക്കും സംസ്ഥാനത്തിന്റെ ഭാഷയും പഠിക്കും ഹിന്ദിയും പഠിക്കും
അതാണ് 3 ലാൻഗ്വേജ്‌ ഫോർമുല : ഡോ.ശശി തരൂർ എം പി

09/11/2023

മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ 18-ാം ചരമവാർഷിക ദിനം

മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ കെ ആർ നാരായണൻ പ്രതിമയിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ പുഷ്‌പാർച്ചന നടത്തി. അടിസ്ഥാന വർഗത്തിനായി പ്രവർത്തിച്ച ധീരനായ പോരാളിയായായിരുന്നു കെ ആർ നാരായണനെന്നും വിവിധ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം രാജ്യത്തിന്റെ യശ്ശസുയർത്തിയതായും ഡെപ്യൂട്ടി സ്‌പീക്കർ പറഞ്ഞു. നിയമസഭാ സെക്രട്ടറി എ.എം ബഷീർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി മനോഹരൻ നായർ, നിയമസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

1920 ഒക്ടോബർ 27 ന് കോട്ടയത്തെ ഉഴവൂരിൽ ജനിച്ച കെ.ആർ. നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം പിന്നോക്ക സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്. 2005- നവംബർ 9നാണ് അദ്ദേഹം അന്തരിച്ചത്.

KLIBF Talks  സെഗ്‌മെന്റിൽ ഡോ.ശശി  തരൂർ എം.പി. സംസാരിക്കുന്നുVideo in comment box
08/11/2023

KLIBF Talks സെഗ്‌മെന്റിൽ ഡോ.ശശി തരൂർ എം.പി. സംസാരിക്കുന്നു

Video in comment box

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് വൻ വിജയമാക്കിയ  ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി!
07/11/2023

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് വൻ വിജയമാക്കിയ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി!

07/11/2023

കാണാം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ഏഴാം ദിന കാഴ്ചകൾ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന് കൊടിയിറങ്ങികേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ...
07/11/2023

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന് കൊടിയിറങ്ങി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന് പ്രൗഢഗംഭീരമായി തിരശീല വീണു
ഒന്നാം പതിപ്പിൽ നിന്ന് രണ്ടാം പതിപ്പിൽ എത്തുമ്പോൾ സ്റ്റാളുകളുടെയും പ്രസാധകരുടെയും പങ്കാളിത്തത്തിൽ വലിയ വർധനയാണ് ഉണ്ടായതെന്ന് സ്പീക്കർ പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി അനന്തപുരിയിലെത്തിയ കാസർഗോഡ് മുതൽ പാറശ്ശാല വരെയുള്ള ജനങ്ങൾ പുസ്തകോത്സവത്തിലും പങ്കെടുത്തത് ഗുണം ചെയ്തു. നിയമസഭയിൽ ഈ ദിവസങ്ങളിൽ സംഘടിപ്പിച്ച കലാപരിപാടികളും പ്രശ്നോത്തരികളും സംവാദങ്ങളും ഒക്കെ ശ്രദ്ധിക്കപ്പെട്ടു. നിയമനിർമാണ സഭയുടെ വേദിയിൽ വച്ച് 207 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. മാത്രമല്ല വിദ്യാർത്ഥികൾക്ക് ഉൾപ്പടെ നിയമസഭാ കാണാനും പഠിക്കാനുമുള്ള അവസരം ഒരുക്കിയത് കെഎൽഐബിഎഫിന്റെ വിജയമാണ്. പുസ്തകോത്സവത്തിനെ വൻ വിജയമാക്കി തീർക്കാൻ പ്രവർത്തിച്ച എല്ലാവരെയും സ്പീക്കർ അഭിനന്ദിച്ചു.
അക്ഷരമാണ് ശക്തിയെന്നും പുതിയ എഴുത്തുകാരെ പരിചയപ്പെടുത്താൻ സാധിച്ചത് പുസ്തകോത്സവത്തിന്റെ വിജയമാണെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഓരോ വ്യക്തിയെയും നവീകരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സംവദിക്കാനുമുള്ള അവസരം കൂടിയാണ് പുസ്തകോത്സവം. സ്വതന്ത്രമായി ചിന്തിക്കാനും വർത്തമാനം പറയാനും എഴുതാനുമുള്ള അന്തരീക്ഷമാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. സമൂഹത്തിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഗ്രന്ഥശാലകളും സഹകരണ മേഖലകളും. ഇവയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന അവസരത്തിലാണ് കേരള നിയമസഭ പുസ്തകോത്സവം സംഘടിപ്പിച്ചത്. പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ഇതിലും മികച്ചതാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ സന്ദേശം ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ.എം. ബഷീർ വായിച്ചു. തുടർന്ന് ശശി തരൂർ എം.പി, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എന്നിവർ ആശംസയർപ്പിച്ചു. കുട്ടികളെ വായിക്കാൻ പ്രേരിപ്പിക്കുന്ന കൂടുതൽ പ്രവർത്തനങ്ങൾ ഇവിടെയുണ്ടാകണമെന്ന് ശശി തരൂർ എം.പി പറഞ്ഞു. വായിക്കുന്ന ജനപ്രതിനിധികളെയാണ് സമൂഹത്തിന് ആവശ്യമെന്ന് പറഞ്ഞ അദ്ദേഹം പുസ്തകോത്സവത്തിന്റെ വരും പതിപ്പുകൾക്കും എല്ലാ പിന്തുണയും ഉറപ്പ് നൽകി. ഒരു സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി ഇത്രയേറെ ജനങ്ങളെ നിയമസഭയിലെത്തിച്ച ഉദ്യമത്തെ അ‌ദ്ദേഹം അഭിനന്ദിച്ചു.
പുതിയ തലമുറയെ കൂടുതലായി വായനയിലേക്ക് ആകർഷിക്കാൻ നിയമസഭ പുസ്തകോത്സവത്തിന് സാധിച്ചതായി ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. ഒരു പിഴവുമില്ലാത്ത മികച്ച സംഘാടനമാണ് പുസ്തകോത്സവത്തിന്റെ വിജയം. ഒരുപാട് പുതിയ എഴുത്തുകാർക്ക് സാഹിത്യത്തിലേക്ക് കടന്നുവരാനുള്ള വേദിയാണ് ഇവിടെ ഒരുങ്ങിയത്. നിയമസഭ അങ്കണത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിലെ ബഹുജന പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകോത്സവ വേദിയിൽ പ്രസാധകർ നിർദ്ദേശിച്ച മുപ്പതോളം പുസ്തക ചർച്ചകളാണ് നടത്തിയതെന്ന് നിയമസഭാ സെക്രട്ടറി എ.എം. ബഷീർ സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പുസ്തകോത്സവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പ്രസാധകരാണെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭ പുസ്തകോത്സവത്തിനായി ലോഗോ തയ്യാറാക്കിയ ജി.വി.എച്.എസ്.എസ് അമ്പലത്തറ, കാഞ്ഞങ്ങാട് സ്‌കൂളിലെ അധ്യാപകൻ കെ.കെ ഷിബിൻ, കെഎൽഐബിഎൽ രണ്ടാം പതിപ്പിന്റെ തീം സോങ് ഒരുക്കിയ ഡോ.പ്രസീത, അഖിലൻ ചെറുകോട് എന്നിവർക്കുള്ള ഉപഹാരം ശശി തരൂർ എം.പി സമ്മാനിച്ചു. പുസ്തകോത്സവത്തിന്റെ ഭാഗമായ പ്രസാധകർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.

07/11/2023

ബേപ്പൂർ മണ്ഡലത്തിലെ ചാലിയം സ്കൂളിലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് സ്പീക്കർ എ എൻ ഷംസീർ.

പുസ്തകോത്സവത്തിന് എത്തിയ കുഞ്ഞുങ്ങളിൽ ചിലർക്ക് നടന്നെത്തി സ്പീക്കറെ കാണാൻ കഴിയാത്തതിനാൽ അദ്ദേഹം നിയമസഭാ കാവടത്തിലെത്തി അവരെ കാണുകയായിരുന്നു

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

07/11/2023

''പുസ്തകോത്സവം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർക്ക് കൂടി വേദി ഒരുക്കുന്നു" മനുഷ്യന് ഒരു ആമുഖം സമ്മാനിച്ച എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

06/11/2023

"നക്ഷത്രദീപങ്ങൾ തിളങ്ങി.." എന്ന ഗാനം ജനിച്ച കഥയുമായി പാട്ടു വർത്താനത്തിലെ ദിവാ കൃഷ്ണ പുസ്തകോത്സവ നഗരിയിൽ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

06/11/2023

പുസ്തകോത്സവം പ്രതീക്ഷ നൽകുന്നതെന്ന് മുൻ രാജ്യസഭാംഗം ഡി രാജ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

06/11/2023

പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകളെ കാണാൻ കഴിഞ്ഞ പുസ്തകോത്സവം ഡോ. എൻ ജയരാജ് ചീഫ് വിപ്പ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

06/11/2023

"ഇത്രയധികം പ്രസാധകരെ ഒരു കുടകീഴിൽ കൊണ്ടുവന്നത് വലിയ സംഭാവനയാണ്"
-ജോസ് കെ മാണി എം. പി

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

06/11/2023

വായനയുടെ സഭയിലെ പുസ്തക രാഷ്ട്രീയം

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

06/11/2023

"വായനയിൽ നിന്നും അകന്നുപോയത് അലസ വായനക്കാർ മാത്രമാണ്" മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

  Day 6
06/11/2023


Day 6

06/11/2023

കേരളമുണരുകയായി... | KLIBF Festival Song | B Murali Krishna

കേരളമുണരുകയായി... | KLIBF Festival Song | B Murali Krishna |

Song Credits:-
Music Composition & Arrangement - B. Murali Krishna
Vocals - B. Murali Krishna & Anusruthy Manu
Lyrics - Praseetha K
Music Production, Mix & Master - Christy Aby Varghese, @ Christy Productions
Shot, Cuts & DI - Advaith Sreekumar
Vocals Recorded by - Deepak S. R.

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു.

06/11/2023

"അപ്പ ഒരിക്കലും വലിയൊരു വായനക്കാരനായിരുന്നില്ല, ജനങ്ങളിൽ നിന്നാണ് എല്ലാം പഠിച്ചത്"
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് മകൾ മറിയ ഉമ്മൻ

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ

Address

Sabha TV, Legislature Complex. Vikasbhavan. P. O ,/
Thiruvananthapuram
695033

Telephone

+917356602286

Website

Alerts

Be the first to know and let us send you an email when Sabha TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sabha TV:

Videos

Share

Category

SABHA TV

Sabha TV is an initiative from Kerala Legislature.Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.


Other Media in Thiruvananthapuram

Show All