11/10/2024
പയ്യന്നൂർ ഉപജില്ലാ കലോത്സവം 16-ന് തുടങ്ങും
___________________________
_നമ്മുടെ പയ്യന്നൂർ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പ്രവേശിക്കുവാൻ_
https://chat.whatsapp.com/LJmyCCcvL4QGSpemMMdsJi
___________________________
പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവം കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 16 മുതൽ 19 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉപജില്ലയിലെ 96 സ്കൂളുകളിൽ നിന്നായി 4346 കുട്ടികൾ ഒൻപത് വിഭാഗങ്ങളായി നടക്കുന്ന കലോത്സവത്തിൽ മത്സരിക്കും. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് മാത്രമായി സജ്ജീകരിച്ച 13 വേദികളിലാണ് മത്സരം. രജിസ്ട്രേഷൻ 14, 15 തീയതികളിൽ സ്കൂളിൽ നടക്കും.
15-ന് വൈകീട്ട് അഞ്ചിന് കലോത്സവ വിളംബരമായി ഘോഷയാത്ര നടക്കും. തുടർന്ന് അധ്യാപകര്യം രക്ഷിതാക്കളും അണിനിരക്കുന്ന മെഗാ തിരുവാതിരക്കളി നടക്കും. 17-ന് വൈകീട്ട് ആറിന് കലോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. സമാപന സമ്മേളനം 19-ന് വൈകീട്ട് അഞ്ചിന് ടി.ഐ. മധുസൂദനൻ എം.എൽ. എ. ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു, ജില്ലാപഞ്ചായത്തംഗം എം. രാഘവൻ, കെ.രമേശൻ, കെ. നാരായണൻ, സി. ബാലകൃഷ്ണൻ, ഡോ. ശ്രീജ കോറോത്ത്, പി.മിനി, കെ.വി. പ്രീത, കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
കലോത്സവത്തിന് പേപ്പർ പേനയും ക്ലീനിങ് ലോഷനും
: പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനുപയോഗിക്കുന്നത് വിദ്യാർഥികൾ ഉണ്ടാക്കിയ പേപ്പർ പേനയും ക്ലീനിങ് ലോഷനും. കലോത്സവ വേദിയിൽ നിന്ന് പ്ലാസ്റ്റിക് പേനകൾ ഒഴിവാക്കുക എന്ന ലക്ഷ്യവുമായാണ് പേപ്പർ പേനകൾ നിർമിച്ചത്. ഇവ എൻഎസ്.എസ്. കോഡിനേറ്റർ സി. സനീഷ്, ഗൈഡ്‌സ് ക്യാപ്റ്റൻ കെ. ഷീജ, വിദ്യാർഥികളായ ഹരിനന്ദ്, മാളവിക, വിസ്മയ, നവമി എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജുവിന് കൈമാറി.