NewsPnr

NewsPnr വാർത്തകൾക്കായി ഒരു ഇടം

ഒറിജിൻ ഒരു ആഡ് ജീവിതം : സംഘാടക സമിതി രൂപീകരിച്ചുപയ്യന്നൂർപയ്യന്നൂരിലെ ഗ്രാഫിക്‌സ് ഡിസൈനറായ ഒറിജിൻ മധു വരകളുടെയും വർണ്ണങ്...
22/08/2023

ഒറിജിൻ ഒരു ആഡ് ജീവിതം : സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂർ
പയ്യന്നൂരിലെ ഗ്രാഫിക്‌സ് ഡിസൈനറായ ഒറിജിൻ മധു വരകളുടെയും വർണ്ണങ്ങളുടെയും ലോകത്ത് 25 വർഷം പൂർത്തിയാക്കിയത് സുഹൃദ് സംഘത്തിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. പയ്യന്നൂർ ഗാന്ധി പാർക്കിൽ സെപ്‌തംബർ 16 മുതൽ 19 വരെ മധുവിന്റെ വരകളുടെയും മുഖചിത്രങ്ങളുടെയും പ്രദർശനം, സാംസ്‌കാരിക സമ്മേളനം, കലാരംഗത്തെ പ്രമുഖരുമായുള്ള സംവാദം, കലാപരിപാടികൾ എന്നിവ നടക്കും.
ഒറിജിൻ ഒരു ആഡ് ജീവിതം എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുൻ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. ജയദേവൻ കരിവെള്ളൂർ, കെ യു വിജയകുമാർ, ജയൻ പാലറ്റ്, രാജീവൻ പച്ച, ഇ പി ജീവാനന്ദ്, കെ കെ ദീപക് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അഡ്വ. ശശി വട്ടക്കൊവ്വൽ (ചെയർമാൻ), ജയദേവൻ കരിവെള്ളൂർ (ജനറൽ കൺവീനർ).

പയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ട വിളംബരത്തിന് പെരുമ്പറ മുഴങ്ങിപയ്യന്നൂർപയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം...
22/08/2023

പയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ട വിളംബരത്തിന് പെരുമ്പറ മുഴങ്ങി

പയ്യന്നൂർ
പയ്യന്നൂർ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം 2024 ഫെബ്രുവരി 25 മുതൽ മാർച്ച് മൂന്ന് വരെ നടക്കും. പെരുങ്കളിയാട്ട സംഘാടക സമിതി ഓഫീസ് മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. പെരുങ്കളിയാട്ടങ്ങൾ ജാതിമത വേർതിരിവുകൾക്കപ്പുറം ഒരു നാടിന്റെ കൂട്ടായ്‌മയാണെന്നും അത് കെടാതെ സംരക്ഷിക്കാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യം 75–-ാം വാർഷികം ആഘോഷിച്ചപ്പോൾ ചിലർക്ക് അതിൽ പങ്കെടുക്കാൻ സാധിക്കാതെ പോയത് ഏറെ വിഷമകരമാണ്. മണിപ്പൂരിൽ ഇന്നും കലാപങ്ങൾ അവസാനിച്ചിട്ടില്ല. അത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. നമുക്കിടയിലേക്ക് അത് കടന്നു വരാതിരിക്കാൻ തികഞ്ഞ ജാഗ്രത പാലിക്കണം. അതിന് ഇത്തരം പെരുങ്കളിയാട്ട കൂട്ടായ്‌മകൾ മാതൃകയാകണം. മലബാറിലെ ആചാര സ്ഥാനികരും കോലധാരികളും തങ്ങളുടെ ജീവിതം സമർപ്പിച്ചവരാണ് അവരെ സംരക്ഷിക്കണമെന്നതാണ് സർക്കാരിന്റെ കടമ. അവർക്കുള്ള പെൻഷൻ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊണ്ടു വരികയാണെന്നും മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ശിവരാമൻ മേസ്‌ത്രി അരവത്ത് അധ്യക്ഷനായി. പെരുങ്കളിയാട്ട ലോഗോ ടി ഐ മധുസൂദനൻ എംഎൽഎ പ്രകാശിപ്പിച്ചു. തെരു അഷ്‌ടമച്ചാൽ ഭഗവതി ക്ഷേത്രം വാദ്യകലാ സംഘത്തിന്റെ നേതൃത്വത്തിൽ പെരുമ്പറ മുഴക്കി പെരുങ്കളിയാട്ടം ദേശത്തെ അറിയിക്കലിന് മന്ത്രി പെരുമ്പറ കൊട്ടി തുടക്കം കുറിച്ചു. ലോഗോ രൂപകൽപ്പന ചെയ്‌ത രാകേഷ് നെട്ടൂർ എടാട്ടിന് മന്ത്രി ഉപഹാരം നൽകി. മുൻ എംഎൽഎ ടി വി രാജേഷ്, കേരള പൂരക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ, ടി കെ മുരളീദാസ്, തെക്കടവൻ രാമചന്ദ്രൻ പണിക്കർ, മണക്കാട് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ചിങ്ങപ്പൊലിക്ക് വെണ്‍മയേകി പയ്യന്നൂര്‍ സമ്പൂര്‍ണ വായനശാല നഗരസഭപയ്യന്നൂര്‍: ചിങ്ങപ്പൊലിക്ക് വെണ്‍മയേകി മുഴുവന്‍ വാര്‍ഡുകള...
21/08/2023

ചിങ്ങപ്പൊലിക്ക് വെണ്‍മയേകി പയ്യന്നൂര്‍ സമ്പൂര്‍ണ വായനശാല നഗരസഭ

പയ്യന്നൂര്‍:

ചിങ്ങപ്പൊലിക്ക് വെണ്‍മയേകി മുഴുവന്‍ വാര്‍ഡുകളിലും വായനശാലകള്‍ സ്ഥാപിച്ച നഗരസഭയായി പയ്യന്നൂര്‍. കേരളത്തിലാദ്യമായാണ് ഒരു നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും വായനശാലകളൊരുങ്ങുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന സ്മൃതികളിരമ്പുന്ന നാടാണ് പയ്യന്നൂര്‍ . ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രണ്ടാം ബര്‍ദോളി എന്നറിയപ്പെടുന്ന പയ്യന്നൂരിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വായനശാലകള്‍ക്കുള്ളത്. ദേശീയ പ്രസ്ഥാനത്തിലും ജന്മിത്വവിരുദ്ധ പോരാട്ടങ്ങളിലും കര്‍ഷക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും ഇവിടുത്തെ വായനശാലകള്‍ സുപ്രധാന പങ്കാണ് വഹിച്ചത്. സ്വാതന്ത്ര്യ സമരവും നവോത്ഥാന മുന്നേറ്റങ്ങളും നാടിളക്കിയ മുപ്പതുകളില്‍ തന്നെയായിരുന്നു പയ്യന്നൂരില്‍ വായനശാലകള്‍ പിറന്നത്. ഉപ്പുസത്യാഗ്രഹത്തില്‍ കുറുക്കിയെടുത്ത ഉപ്പ് വിറ്റ വടക്കേ ബസാറിലെ തറയിരുന്ന സ്ഥാനത്താണ് പയ്യന്നൂര്‍ പബ്ലിക് ലൈബ്രറി പണിതുയര്‍ത്തിയത്. നവോത്ഥാന സമര സ്മാരകം കൂടിയാണ് കണ്ടോത്ത് ശ്രീനാരായണ ഗുരു സ്മാരക വായനശാല. സഞ്ജയനും കസ്തൂര്‍ബയ്ക്കും മഹാദേവ ദേശായിക്കുമെല്ലാം പയ്യന്നൂരില്‍ സ്മാരകമുയര്‍ന്നത് വായനശാലകളുടെ രൂപത്തിലായിരുന്നു. പയ്യനൂരിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം നിര്‍ണയിക്കുന്നതിലത് നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്യുകയുണ്ടായി. കേരളചരിത്രത്തില്‍ പയ്യനൂര്‍ സംഭാവനചെയ്ത നിരവധി പ്രഗത്ഭമതികളുണ്ട്. അവരുടെയൊക്കെ വളര്‍ച്ചയിലും വായനശാലകളുടെ സ്വാധീനം കാണാനാകും.
ജില്ലയില്‍ പീപ്പിള്‍സ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍തന്നെ ആവേശത്തോടുകൂടിയതിനെയേറ്റെടുക്കാന്‍ പയ്യനൂര്‍ നഗരസഭക്കു കഴിയുകയുണ്ടായി. അതിന്റെ ഭാഗമായി പ്രദേശിക യോഗങ്ങള്‍ ബഹുജന പങ്കാളിത്തതോടുകൂടി സംഘടിപ്പിച്ചു. വിവിധ മേഖലയിലുള്ളവര്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി. കക്ഷി രാഷ്ട്രീയത്തിനതീതമായി പൊതുവിടങ്ങളൊരുക്കുന്നതിനായി ജനങ്ങള്‍ കൈകോര്‍ക്കുകയായിരുന്നു. വി ശിവദാസന്‍ എംപിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ലൈബ്രറി കൗണ്‍സിലും സാമൂഹ്യ സാംസ്‌കാരിക സംഘടകളുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പയ്യനൂര്‍ നഗരസഭയുടെ മുന്നേറ്റം വളരെവലിയ പിന്തുണയായിമാറും. പയ്യന്നൂര്‍ നഗരസഭയില്‍ പതിമൂന്ന് വാര്‍ഡുകളിലാണ് വായനശാലകള്‍ ഇല്ലാതിരുന്നത്. ജനകീയ പിന്തുണയോടെയുള്ള മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ അവിടങ്ങളില്‍ വായനശാലകള്‍ സ്ഥാപിച്ചതോടെ അറുപത്തി മൂന്ന് വായനശാലകളുള്ള നഗരസഭയായി പയ്യനൂര്‍ മാറി. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പയ്യന്നൂരിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള നിരവധിയാളുകള്‍ അണിനിരക്കുകയുണ്ടായി. ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ഹരിത കര്‍മ്മ സേന, ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവരെല്ലാം അവരുടെതായ നിലയില്‍ ജനങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിക്കുകയുണ്ടായി. അവയെല്ലാംകൊണ്ടാണ് പുതിയ വായനശാലകള്‍ തുടങ്ങിയത്. 2007ല്‍ 'വിജ്ഞാന്‍ ജ്യോതി' എന്ന മഹത്തായ പദ്ധതിയിലൂടെ രാജ്യത്തെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ നഗരസഭ എന്ന പദവിയും പയ്യന്നൂരിന്റേതാണ്. അലമാരയില്‍ നിന്നും അകതാരിലേക്ക് എന്ന പദ്ധയതിയിലൂടെ പുസ്തകങ്ങള്‍ നേരിട്ട് വായനക്കാരിലേക്ക് എത്തിച്ചും പ്രശംസ നേടിയിരുന്നു.
പയ്യന്നൂര്‍ ഏ കെ കൃഷ്ണന്‍ മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാ്‌സ് എംപി സമ്പൂര്‍ണ പ്രഖ്യാപനപരിപാടി ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. പീപ്പിള്‍സ് മിഷന്‍ നേതൃത്വത്തില്‍ ആദിവാസി, പിന്നോക്ക മേഖലകളില്‍ പുതുതായി സ്ഥാപിക്കുന്ന വായനശാലകള്‍ക്ക് നല്‍കുന്ന പുസ്തകങ്ങള്‍ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. വി ശിവദാസന്‍ എംപി ഏറ്റുവാങ്ങി. നഗരസഭ അദ്ധ്യക്ഷ കെ വി ലളിതയാണത് കൈമാറിയത്. മുന്‍ എംഎല്‍എമാരായ ടി വി രാജേഷ്, സി കൃഷ്ണന്‍, കെ പി കുഞ്ഞിക്കണ്ണന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍മാന്‍ കെ വി ലളിത സ്വാഗതവും സെക്രട്ടറി എം കെ ഗിരീഷ് നന്ദിയും പറഞ്ഞു.

'വട്ടേൻ തിരിപ്പ്' എഴുതി പൂർത്തിയാക്കാതെ നാരായണൻ ഗുരുക്കൾ യാത്രയായിപയ്യന്നൂർആയോധന കലയിൽ ലോകത്തിലെ  ഈടുവെപ്പുകളിൽ ഒന്നായ ക...
26/01/2022

'വട്ടേൻ തിരിപ്പ്' എഴുതി പൂർത്തിയാക്കാതെ നാരായണൻ ഗുരുക്കൾ യാത്രയായി

പയ്യന്നൂർ
ആയോധന കലയിൽ ലോകത്തിലെ ഈടുവെപ്പുകളിൽ ഒന്നായ കളരിപ്പയറ്റിന്റെയും കളരി ചികിത്സയുടെയും പരിപോഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് തായിനേരി സി എസ് കളരി സംഘത്തിന്റെ സ്ഥാപകനായ പി പി നാരായണൻ ഗുരുക്കൾ. ദീർഘകാലം ജില്ല കളരിപ്പയറ്റ് അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
പ്രൈമറി വിദ്യാഭ്യാസകാലം മുതൽ പല ഗുരുക്കന്മാരുടെ കീഴിലായി അഭ്യസനം നടത്തിയ അദ്ദേഹം കളരിപ്പയറ്റിൽ പയ്യന്നൂരിൽ മാത്രം അവശേഷിക്കുന്ന 'വട്ടേൻ തിരിപ്പ്' എന്ന സമ്പ്രദായത്തിന്റെ ആധികാരിക വക്താവും കളരിചികിത്സ, ഉഴിച്ചിൽ, കോൽക്കളി, പരിചമുട്ടുകളി എന്നിവയിൽ വിദഗ്ധനുമായിരുന്നു.
ഉത്തരകേരളത്തിൽ കളരി സംസ്‌കാരം തന്നെ പടുത്തുയർത്തുകയും കോൽക്കളി, കളരിപ്പയറ്റ് എന്നിവയിൽ സമർത്ഥരായ ഒട്ടനേകം പ്രതിഭകളെ നാടിനു സമ്മാനിക്കുകയും ചെയ്‌തു. കേരളത്തിനകത്തും പുറത്തും നിരവധി സുപ്രധാന വൈദ്യശാസ്‌ത്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് അംഗീകാരങ്ങൾ നേടി. 2002 ൽ കോൽക്കളിക്കുള്ള കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, 2019 ൽ ഫോക്‌ലോർ അക്കാദമി ഫെലൊഷിപ്പ്, ഗണിത ജ്യോതിഷ ചക്രവർത്തി വി പി കെ പൊതുവാളുടെ സ്‌മരണയിലുള്ള പണ്ഡിതസേവ പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേടി.
കളരിപ്പയറ്റിന്റെ വടക്കൻ സമ്പ്രദായങ്ങളിൽ ഒന്നായ വട്ടേൻ തിരിപ്പിന്റെ ശൈലീ ഭേദങ്ങൾ സ്വായത്തമാക്കിയ ഗുരുക്കൾ വരുംതലമുറക്കായി അത് പുസ്‌തക രൂപത്തിൽ പുറത്തിറക്കുന്നതിനുള്ള അവസാന ശ്രമത്തിലായിരുന്നു.
മെയ്‌താരി, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ കളരിയുടെ എല്ലാ മേഖലകളിലും വട്ടേൻതിരിപ്പിന് പ്രത്യേക സവിശേഷതകൾ ഉണ്ടായിരുന്നു. ഇവയിൽ ഓരോന്നിന്റെയും ഏതാനും ഇനങ്ങൾ മാത്രമേ തന്റെ ശിഷ്യന്മാരിലേക്ക് പകർന്നു നൽകാൻ ഗുരുക്കൾക്ക് കഴിഞ്ഞുള്ളു. വട്ടേൻതിരിപ്പ് തന്റെ കാലശേഷം അന്യംനിന്നു പോകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓരോന്നിന്റെയും ചുവടുകളും നീക്കങ്ങളും എങ്ങിനെയാണ് എന്ന് വിശദമാക്കുന്ന പുസ്‌തക രചനയിലേക്ക് കടന്നത്. ഓർമ്മയിൽ നിന്നും ഗുരുക്കൾ പറയുന്ന കാര്യങ്ങൾ പകർത്തിയെഴുതുന്നതിന് സഹായിയായി ഒരു ശിഷ്യൻ ഒപ്പം കൂടുകയും ചെയ്‌തു. എഴുതി തീർത്തവ കൈക്കലാക്കി പുസ്‌തകം പ്രസിദ്ദീകരിക്കുന്നതിനായി തന്നിൽ നിന്നും അനുവാദം വാങ്ങുകയും ചെ‌യ്‌ത ഇയാൾ വഞ്ചിച്ചതായി ഗുരുക്കൾ ശിഷ്യരെ അറിയിച്ചിരുന്നു. പിന്നീട് ശിഷ്യന്മാരും നാട്ടുകാരും ചേർന്ന് ഇത് വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തന്റെ ജീവിതാഭിലാഷം പൂർത്തിയാക്കാൻ കഴിയാതെ നാരായണൻ ഗുരുക്കൾ യാത്രയായത്.

എൻ സുബ്രഹ്മണ്യ ഷേണായിപയ്യന്നൂർകമ്മ്യൂണിസ്‌റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവും ദീർഘകാലം പയ്യ‌ന്നൂർ പഞ്ചായത്ത് പ്രസിഡന്റും ...
14/11/2021

എൻ സുബ്രഹ്മണ്യ ഷേണായി
പയ്യന്നൂർ
കമ്മ്യൂണിസ്‌റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവും ദീർഘകാലം പയ്യ‌ന്നൂർ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയുമായിരുന്ന എൻ സുബ്രഹ്മണ്യ ഷേണായിയുടെ വേർപാടിൻ്റെ 15 വർഷം.
തൻ്റെ പതിതർക്കു വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ മഹാനായ വിപ്ലവകാരിയായിരുന്നു സുബ്രഹ്മണ്യ ഷേണായി. ഒരു കാലഘട്ടത്തിന്റെ മുഴുവൻ സമരോത്സുകതയും ഏറ്റുവാങ്ങി വിപ്ലവ പ്രസ്ഥാനത്തിനുവേണ്ടി സമർപ്പിച്ച ധന്യ ജീവിതം. കേരളത്തിൽ, വിശേഷിച്ച് ഉത്തരമലബാർ മേഖലയിൽ കമ്യൂണിസ്റ്റ്- കർഷകപ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത മഹാരഥന്മാരായ നേതാക്കൾ- പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ്, കേരളീയൻ, വിഷ്ണുഭാരതീയൻ, കെ പി ആർ, എ വി കുഞ്ഞമ്പു തുടങ്ങിയവരുടെ തലമുറയിലെ തേജസ്സാർന്ന മറ്റൊരു കണ്ണി.
1913 മെയ് അഞ്ചിന് സുബ്രഹ്മണ്യം ഷേണായി ജനിച്ചു. ഒരു വിപ്ളവനക്ഷത്രത്തിന്‍റെ ഉദയമായിരുന്നു അതെന്ന് കേരളം തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു.
സമ്പന്ന കൊങ്ങിണി കുടുംബത്തിന്‍റെ സുഖലോലുപതയില്‍ പിറന്നു വീണ ഷേണായിയുടെ കണ്ണുകള്‍ സമൂഹത്തിനു നേരെ തുറന്നത് ബന്ധുവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ലക്ഷ്മണ ഷേണായിയുമായുള്ള സഹവാസമാണ്.
ബ്രാഹ്മണാചാര പ്രകാരം ഉപനയനവും ബാസല്‍ മിഷന്‍ സ്കൂളില്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ഷേണായി മെല്ലെ ദേശീയ ബോധത്തിന്‍റെ തീപ്പൊരികളില്‍ ആകൃഷ്ടനാകുകയായിരുന്നു.
1928 ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ അധ്യക്ഷതയിൽ പയ്യന്നൂരില്‍ നടന്ന നാലാം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വളണ്ടിയറായിരുന്നു ഷേണായി.
ഭഗത് സിംഗിനെ തൂക്കിലേറ്റിയപ്പോള്‍ സ്കൂള്‍ ബഹിഷ്കരിച്ച് പ്രകടനത്തിന് നേതൃത്വം നൽകിക്കൊണ്ടാണ് ഷേണായി പ്രതികരിച്ചത്.
ഗാന്ധി തൊപ്പി വച്ച് ക്ലാസിലെത്തിയ ഷേണായി രാജാവിനെ പ്രകീര്‍ത്തിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. വെള്ളക്കാരനായ ഉദ്യോഗസ്ഥന്‍ ഇന്‍സ്പെക്ഷനു വന്ന ദിവസം യൂണിയന്‍ ജാക്കിനു പകരം ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ഷേണായി സ്കൂളില്‍നിന്നു പുറത്തായി.
ഹരിജനങ്ങളെ അക്ഷരം പഠിപ്പിക്കുകയും പന്തിഭോജനം നടത്തുകയും അവരോടൊപ്പം ജാഥ നടത്തുകയും ചെയ്ത ഷേണായിയെസമുദായ വിചാരണ ചെയ്യാന്‍ സമുദായ നേതാക്കൾ ശ്രമിച്ചിരുന്നു
പതിനെട്ടാം വയസ്സിൽ കോൺഗ്രസിന്റെ മുഴുവൻസമയ പ്രവർത്തകൻ. 1939ൽ പിണറായി പാറപ്രത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണ സമ്മേളനം നടക്കുമ്പോഴേക്കും ഷേണായി ഉറച്ച കമ്യൂണിസ്റ്റ് പ്രവർത്തകനായി മാറിയിരുന്നു.
1940 സെപ്തംബർ 15ന്റെ ഐതിഹാസികമായ മോറാഴ ചെറുത്തുനിൽപിൽ നേതൃപരമായ പങ്ക് വഹിച്ചു. 1946ൽ മദിരാശിയിൽ ഇടക്കാല കോൺഗ്രസ് ഗവൺമെന്റ് അധികാരത്തിൽ വന്ന് വാറണ്ട് പിൻവലിക്കുന്നതുവരെ ഒളിവിൽ. പയ്യന്നൂരിലെ സ്വാതന്ത്ര്യദിന റാലിയിൽ അറസ്റ്റിലായി.
പതിനാറ് വർഷത്തിലധികം പയ്യന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1977ലും 80ലും പയ്യന്നൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി അംഗവും പ്രസിഡന്റുമായി ദീർഘകാലം പ്രവർത്തിച്ചു.

സഖാവിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു

__________________________________നെടുമുടി വേണു അരങ്ങൊഴിഞ്ഞു ചലച്ചിത്ര ലോകത്തെ മഹാനടൻ നെടുമുടി വേണു (73) അരങ്ങൊഴിഞ്ഞു. ഇ...
11/10/2021

__________________________________

നെടുമുടി വേണു അരങ്ങൊഴിഞ്ഞു

ചലച്ചിത്ര ലോകത്തെ മഹാനടൻ നെടുമുടി വേണു (73) അരങ്ങൊഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ അംഗമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. അവനവൻ കടമ്പ അടക്കമുള്ള കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി. അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. പിന്നാലെ വന്ന ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പലിത്രൻ, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.```

ജനത പാലിനെതിരായ പ്രചാരണം ആസൂത്രിതംജനത പാലിനെതിരായി നവ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണം ആസൂത്രിതമാണെന്ന് സൊസൈറ്റി...
17/08/2021

ജനത പാലിനെതിരായ പ്രചാരണം ആസൂത്രിതം

ജനത പാലിനെതിരായി നവ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണം ആസൂത്രിതമാണെന്ന് സൊസൈറ്റി പ്രസിഡൻ്റ് ഇ ഭാസ്കരൻ അറിയിച്ചു.
ഗുണമേൻമയുള്ള പാലും പാലുൽപ്പന്നങ്ങളും മിതമായ നിരക്കിൽ വിപണനം നടത്തുന്ന ജനകീയ സ്ഥാപനമാണ് ജനത ചാരിറ്റബ്ൾ സൊസൈറ്റി. ആയിര കണക്കിന് ക്ഷീര കർഷകരിൽ നിന്ന് പാൽ നേരിട്ട് സംഭരിച്ച് വിപുലമായ വിപണന ശൃംഖല ഒരുക്കിയാണ് വിതരണം. ഏറ്റവും ആധുനിക ലാബ് സൗകര്യങ്ങളും ഉന്നത യോഗ്യതയുള്ള വിദഗ്ധരരായ ടെക്നീഷ്യൻമാരുടെ നേതൃത്വത്തിലാണ് വെള്ളൂരിലുള്ള പ്ലാന്റിൽ നിന്ന് പാൽ സംസ്ക്കരിച്ചെടുക്കുന്നത്. ഗുണമേൻമയിൽ നിരവധി അംഗീകാരങ്ങളും സ്ഥാപനം കൈവരിച്ചിട്ടുണ്ട്.
ജനതയുടെ വളർച്ചയിൽ വിറളി പൂണ്ട ചില കേന്ദ്രങ്ങൾ സ്ഥാപനത്തിനെതിരായി പല സന്ദർഭങ്ങളിൽ നടത്തിയ കുപ്രചരണങ്ങളെയെല്ലാം ഗുണമേൻമയിലെ വിശ്വാസ്യത ഉറപ്പ് വരുത്തി അതിജീവിക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ നാല് പതീറ്റാണ്ടിലേറെയായി ഒരു ജനതയാകെ ജനതയുടെ സ്വയം പ്രചാരകരാവുകയാണുണ്ടായത്.
കോവിഡ് 19 പ്രതിസന്ധിക്കിടയിൽ സർവ മേഖലയിലും മുരടിപ്പ് ഉണ്ടായപ്പോഴും നല്ല നേട്ടമാണ് ജനത കൈവരിച്ചത്. കോടി കണക്കിന് രൂപയുടെ വികസന - ക്ഷേമ പദ്ധതികളാണ് സ്ഥാപനത്തിന്റെ നേതൃത്വത്തി നടന്നു വരുന്നത്.
ഈ ഘട്ടത്തിലാണ് ഓണം വിപണിയിൽ ജനത പാലിന്റെ കുതിച്ച് ചാട്ടത്തെ തടയിടുന്നതിന് വേണ്ടി വീണ്ടും വ്യാജ പ്രചരണങ്ങളുമായി ചില കേന്ദ്രങ്ങൾ മുന്നിട്ടിറങ്ങിയത്. ആയിര കണക്കിന് കുടുബങ്ങളുടെ ആശ്രയമായി മാറിയ ഈ സ്ഥാപനത്തെ തകർക്കുന്നതിനുള്ള ശക്തികൾക്കെതിരായി ഭരണ സമിതി ശക്തമായ നിയമ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് നിർമ്മിച്ച് ആരും മുഖവിലക്കെടുക്കാത്ത ഒരു വാർത്ത ഇപ്പോൾ നടന്നതെന്ന നിലയിൽ വീണ്ടും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈ ഗൂഡാലോചനക്ക്‌ നേതൃത്വം നൽകിയവരെയും പ്രചരണം നൽകിയവരെയും കണ്ടെത്തി നടപടി സ്വീകരിക്കും.

"ക്ഷീര വിപ്ലവം തീർത്ത‌് ജനത
ജനത എന്ന മൂന്നക്ഷരം"

ഉത്തര മലബാറുകാർക്ക‌് പാലിന്റെ വിപരീത പദമായ ജനതയുടെ ഇന്നത്തെ പുരോഗതിക്ക് പിന്നിൽ ഒരു പറ്റം ആളുകളുടെ കഠിന പ്രയത്നത്തിൻ്റെ ചരിത്രമുണ്ട്. ആ ചരിത്രമറിയാതെ സൊസൈറ്റിയെ തകർക്കാൻ ശ്രമിക്കുന്നവർക്കായി...
കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ഒരു പറ്റം സഹകാരികളുടെ നേതൃത്വത്തിൽ നടത്തിയ അക്ഷീണ പ്രയത്നമാണ‌് ‌ ജനത ചാരിറ്റബിൾ സൊസൈറ്റിയെ ഇന്ന‌് കാണുന്ന പ്രൗഡിയിലേക്ക‌് കൈ പിടിച്ചുയർത്തിയത‌്.

ചരിത്രം..........
കാർഷിക മേഖലയെ ആശ്രയിച്ച‌് കഴിഞ്ഞവരായിരുന്നു വെള്ളൂർ പ്രദേശത്തെ ഭൂരിപക്ഷവും. ബീഡി ﹣- കൈത്തറി മേഖലകളായിരുന്നു ആകെയുള്ള തൊഴിൽ മേഖല. ഈ ഘട്ടത്തിലാണ‌് സംസ്ഥാനത്ത‌് എസ‌്എഫ‌്ഡിസിഎ പ്രവർത്തനം തുടങ്ങിയത‌്. ഇവർ മുഖേന കറവ‌്മാടിന്റെ വിലയുടെ മൂന്നിൽ ഒരു ഭാഗം സബ‌്സിഡിയോടെ ബാങ്ക‌് വായ‌്പ ലഭ്യമാക്കാൻ തുടങ്ങി. ഈ അവസരം പ്രയോജനപ്പെടുത്തി വെള്ളൂർ സഹകരണ സംഘം (ഇന്നത്തെ വെള്ളൂർ സർവീസ‌് ബാങ്ക‌്) 20 പേർക്ക‌് കറവമാടിനെ വാങ്ങാൻ വായ‌്പ അനുവദിച്ചു. സംഘം തന്നെ പാൽ ശേഖരിച്ച‌് മംഗലാപുരത്തേക്ക‌് അയക്കാൻ തുടങ്ങി. എന്നാൽ പയ്യന്നൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പരിധിയിൽ പെടുന്ന വെള്ളൂർ പ്രദേശത്ത‌് പുതുതായി ക്ഷീര സംഘം തുടങ്ങുന്നതിന‌് സാങ്കേതിക പ്രയാസങ്ങൾ നേരിട്ടു. അപ്പോഴേക്കും രാജ്യത്ത‌് അടിയന്തിരാവസ്ഥ നിലവിൽ വന്നു. ബാങ്ക‌് വായ‌്പയെടുത്ത കടക്കാരായ കർഷകരെ സഹായിക്കാൻ ‌എന്ത‌് ചെയ്യാൻ കഴിയുമെന്ന‌് പ്രദേശത്തെ കമ്മ്യൂണിസ‌്റ്റ‌് നേതാക്കൾ നടത്തിയ ആലോചനയെ തുടർന്ന‌് ഇ ഭാസ‌്കരൻ മാനേജിങ്ങ‌് പാർട‌്ണർ ആയിക്കൊണ്ട‌് ജനത അഗ്രിക്കൾച്ചറൽ ആന്റ‌് ഡയറി ഫാം രൂപീകരിച്ചു. 1976 നാണ് ക്ഷീര കർഷകരുടെ ക്ഷേമത്തിനായി അവർ ഉത്പാദിപ്പിക്കുന്ന പാലിന് പ്രാദേശികമായി വിപണി കണ്ടെത്താൻ ലക്ഷ്യമിട്ട് ജനത പ്രവർത്തനം തുടങ്ങിയത്. പ്രദേശത്തെ ക്ഷീരകർഷകർക്ക് കൈത്താങ്ങായി വളർന്നു വന്ന സ്ഥാപനം ജനത ചാരിറ്റബിൾ സൊസൈറ്റിയായി മാറി. 1998 ൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ പയ്യന്നൂർ നഗരസഭയിൽ നിന്നും ലഭിച്ച 8 ലക്ഷം രൂപയുടെ സഹായത്തോടെ 50 ലക്ഷം രൂപ ചിലവിൽ വെള്ളൂരിൽ ദേശീയ പാതയോരത്ത് പാൽ സംസ്കരണ ശാല തുടങ്ങി. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഘട്ടം ഘട്ടമായി വളർന്ന് പ്രതിദിനം 45000 ലിറ്റർ പാൽ ശേഖരിച്ച് സംസ്കരിച്ച് കണ്ണൂർ ﹣- - കാസർഗോഡ് ജില്ലകളിൽ മുഴുവൻ വിപണനം നടത്തുന്ന സ്ഥാപനമായി മാറി. ഗുണനിലവാരത്തിനുള്ള ഐഎസ‌്ഒ സർട്ടിഫിക്കറ്റ‌് നേടിയ സ്ഥാപനമായി വളർന്ന ജനതക്ക‌് ഇ ഭാസ‌്കരൻ പ്രസിഡന്റും ടി ശ്രീജിത്ത‌് സെക്രട്ടറിയുമായ ഭരണ സമിതിയാണ‌് നിലവിലുള്ളത‌്. ദേശീയ പാതയോരത്ത‌് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട‌് കൂടിയ കെട്ടിടം 2018 നവമ്പർ 23ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു.

കർഷകർക്കൊപ്പം.......................
സൊസൈറ്റിയിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്കായി നടപ്പിലാക്കിയ ചികിത്സ പദ്ധതി, ക്ഷീരകർഷക പെൻഷൻ പദ്ധതി എന്നിവ മറ്റ് സഹകരണ സ്ഥാപനങ്ങൾക്കു കൂടി മാതൃകയായിരുന്നു. പെൻഷൻ പദ്ധതിയിൽ പ്രതിമാസം 341 പേർക്ക് 700 രൂപ വീതം മണിയോർഡറായി വീടുകളിൽ എത്തിച്ചു നൽകുന്നു. ക്ഷീരോത്പാദന രംഗത്ത് പുതിയ കർഷകരെ ആകർഷിക്കുകയും ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുക ലക്ഷ്യമിട്ട് ജില്ല സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ ക്ഷീരനിധി പദ്ധതിയിൽ ക്ഷീര കർഷകർക്ക് രണ്ട് പശുക്കളെ വീതം വളർത്തുന്ന യൂണിറ്റ് തുടങ്ങാൻ 90 ലക്ഷം രൂപ വായ്പയായി നൽകി. ഇതിന്റെ പലിശ പൂർണ്ണമായും സൊസൈറ്റി വഹിക്കുകയും വായ്പയുടെ 25% നബാർഡ് സബ്സിഡി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ക്ഷീര കർഷകർക്ക് ഏർപ്പെടുത്തിയുട്ടുള്ള ഇൻസന്റീവ് സ്കീം പ്രകാരം ഒരു വർഷം അളക്കുന്ന മുഴുവൻ പാലിനും ലിറ്ററിന് രണ്ടു രൂപ പ്രകാരം നൽകി വരുന്നു.

വൈവിധ്യ വൽക്കരണം..............
വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി 10 ഏക്കർ സ്ഥലത്ത് ഹൈടെക് ഫാം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ജനത നെയ‌്, തൈര‌്, സംഭാരം‌ എന്നിവ മിതമായ നിരക്കിലാണ‌് വിപണിയിൽ ലഭ്യമാക്കുന്നത‌്. വേനൽകാലത്ത‌് അനുഭവപ്പെടുന്ന ജലക്ഷാമത്തിന‌് പരിഹാരമായി 60 ലക്ഷം ലിറ്റർ മഴവെള്ളം സംഭരിച്ച‌് ശുദ്ധീകരിച്ച‌് കിണറിൽ റീചാർജ‌് ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട‌്. പയ്യന്നൂരിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ധനകാര്യ മന്ത്രി തോമസ് ഐസക് ജനതയുടെ പ്ലാന്റും മറ്റും സന്ദർശിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. സി കൃഷ്ണൻ എം എൽ എ യുടെ യും സൊസൈറ്റി ഭാരവാഹികളുടെയും ഇടപെടലിനെ തുടർന്നാണ് സൊസൈറ്റിയുടെ വൈവിധ്യവൽക്കരണത്തിനായി സംസ്ഥാന സർക്കാർ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. മൂവായിരത്തിലധികം ക്ഷീരകർഷകരും 75 ജീവനക്കാരും ഉൾക്കൊള്ളുന്ന സഹകരണ പ്രസ്ഥാനത്തിന് പുത്തനുണർവ് നൽകുന്നതാണിത‌്.

മലിനജല ശുചീകരണം......................
മലിനജലം ശുചീകരണത്തിന‌ായി ആധുനിക സൗകര്യങ്ങളോട‌് കൂടിയ പ്ലാന്റ‌് സ്ഥാപിച്ചിട്ടുണ്ട‌്. കുടിക്കാൻ പാകത്തിലുള്ള ശുദ്ധജലമായി പ്ലാന്റിൽ മലിന ജലം മാറ്റുന്നു. പാൽ സംസ‌്കരിക്കുന്നതിന്റെ അവശിഷ‌്ടം വളമായി മറ്റൊരു പ്ലാന്റിലെത്തും.

ക്ഷേമ പ്രവർത്തനങ്ങൾ.....................
സൊസൈറ്റി ഭരണ സമിതിയുടെ പരിഗണനക്ക‌് വരുന്ന വിവിധ മേഖലകളിൽ നിന്നുള്ള ചികിത്സ സഹായങ്ങൾക്കുള്ള അപേക്ഷകൾ പരിഗണിച്ച‌് പരമാവധി സഹായങ്ങൾ നൽകി വരുന്നു. ഐആർപിസി പയ്യന്നൂർ സോണൽ കമ്മിറ്റിക്ക‌് 15 ലക്ഷം രൂപ വിലയുള്ള ആധുനിക സൗകര്യങ്ങളോട‌് കൂടിയ ആംബുലൻസ‌് സംഭാവനയായി നൽകി. സൊസൈറ്റിയിൽ പാൽ അളക്കുന്ന മുഴുവൻ ക്ഷീര കർഷകരെയും കുടുംബങ്ങളെയും ചേർത്ത‌് ആരോഗ്യ പദ്ധതി നടപ്പിലാക്കി. ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, കരൾ, പക്ഷാഘാതം, കിഡ‌്നി രോഗികൾ കേരളത്തിലുള്ള ഏത‌് ആശുപത്രിയിൽ ചികിത്സ നേടിയാലും സൊസൈറ്റി 25 ശതമാനം അവർക്ക‌് നേരിട്ട‌് നൽകും. 2019 ലും 2020ലും പ്രളയ കാലത്ത‌് മുഴുവൻ ക്ഷീര കർഷകർക്കും കാലിത്തീറ്റ സൗജന്യമായി നൽകി. ക്ഷേമ പ്രവർത്തനങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. അത് തുടർന്നു കൊണ്ടേയിരിക്കുകയാണ്.

14/08/2021

ഖാദി നെയ്‌ത്ത് ഉപകരണങ്ങൾ നവീകരിക്കും: മന്ത്രി

ഖാദി നെയ്‌ത്ത് ഉപകരണങ്ങൾ നവീകരിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കുമെന്ന് ടി ഐ മധുസൂദനൻ എംഎൽഎയുടെ സബ്മിഷന് മറുപടിയായി മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു. ഇതോടൊപ്പം ഡിസൈനർമാരുടെ സേവനം ഉപയോഗപ്പെടുത്തി ഖാദിയിൽ വൈവിധ്യ വൽക്കരണം ഉറപ്പാക്കും. ഖാദി ഗ്രാമ വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി ഖാദി ഉൽപാദന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും പഴയ ചർക്കകൾക്കും തറികൾക്കും പകരം പുതിയ നവീകരിച്ച സംവിധാനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിന് നടപടി തുടങ്ങി.
പരമ്പരാഗത ചർക്കകളുടെയും തറികളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിനായി റൂട്ടാഗ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രത്യേകം ഗവേഷണങ്ങൾ നടന്നു വരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ഖാദിയുടെ മേന്മ പ്രചരിപ്പിച്ച് കൂടുതൽ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും. ഇതിനായി ഓൺലൈൻ മാർക്കറ്റിംഗ് സംവിധാന സാധ്യതകൾ സംബന്ധിച്ച് പഠനം നടത്തി വരുന്നു.
ഖാദി മേഖലയിൽ റിബേറ്റ് ഇനത്തിൽ 10 കോടി രൂപ ഓണത്തിന് വിതരണം ചെയ്യും. ഇതോടൊപ്പം ഫെസ്‌റ്റിവൽ അലവൻസും കഴിഞ്ഞ വർഷത്തെ പൊലെ നൽകും. ഇൻകം സപ്പോർൾട്ട് സ്‌കീമിൽ 8 കോടി രൂപ വിതരണം ചെയതിട്ടുണ്ട്. ബാക്കി തുട വിതരണം ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

സമഗ്ര സംഭാവന പുരസ്കാരം  അപ്പുക്കുട്ടൻ മാസ്റ്റർക്ക് സമർപ്പിച്ചുകേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്ര സംഭാവനക്കുള്ള പുരസ...
01/08/2021

സമഗ്ര സംഭാവന പുരസ്കാരം അപ്പുക്കുട്ടൻ മാസ്റ്റർക്ക് സമർപ്പിച്ചു

കേരള സാഹിത്യ അക്കാദമിയുടെ 2019 ലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പി അപ്പുക്കുട്ടൻ മാസ്റ്റർക്ക് സമർപ്പിച്ചു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പയ്യന്നൂർ അന്നൂരിലെ വസതിയിൽ നടന്ന പരിപാടി ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അക്കാദമി നിർവാഹക സമിതിയംഗം ഇ പി രാജഗോപാലൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഡോ. ഖദിജ മുംതാസ് പുരസ്‌കാരം നൽകി. അക്കാദമി സെക്രട്ടറി കെ പി മോഹനൻ, എം കെ മനോഹരൻ, ടി പി വേണുഗോപാലൻ, അഡ്വ. പി സന്തോഷ് എന്നിവർ സംസാരിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് സമഗ്ര സംഭാവന പുരസ്‌കാരം. മലയാള സാഹിത്യത്തിന് നൽകിയ ഗണ്യമായ സംഭാവനകൾ മാനിച്ച് 60 വയസ് പിന്നിട്ടവർക്കാണ് സമഗ്ര സംഭാവന പുരസ്‌കാരം നൽകുന്നത്.
അധ്യാപകൻ, സാംസ്‌കാരിക പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ, സംഘാടകൻ എന്നീ നിലകളിൽ കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിന് ഉടമയാണ് പി അപ്പുക്കുട്ടൻ മാസ്റ്റർ. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, സംഗീത നാടക അക്കാദമി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി അംഗം, പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്ട്സിന്റെ ആജീവനാന്ത ചെയർമാൻ, ഏ കെ കൃഷ്‌ണൻ മാസ്റ്റർ സ്‌മാരക സമിതി പ്രസിഡന്റുമാണ്. സർഗ്ഗ ഫിലിം സൊസൈറ്റി, ദൃശ്യ, ഓപ്പൺ ഫോറം തുടങ്ങിയവയുടെ സ്ഥാപകരിൽ ഒരാളും മാർഗ ദർശിയുമാണ്.
ആറു പതിറ്റാണ്ടോളം നീണ്ട പ്രഭാഷണങ്ങൾ, സാഹിത്യ നിരൂപണരംഗത്തെ സംഭാവനകൾ എന്നിവയെല്ലാം പരിഗണിച്ചാണ് സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പി അപ്പുക്കുട്ടൻ മാസ്റ്റർക്ക് നൽകുന്നത്.
1995 മാർച്ചിൽ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്‌കൂളിൽ നിന്നും വിരമിച്ച ശേഷം സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. പ്രായത്തിൻ്റെ അവശതകൾ മൂലം അന്നൂരിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുക്കയാണ് അപ്പുക്കുട്ടൻ മാസ്റ്റർ.

പയ്യന്നൂർ കോളേജിന് ജൈവ വൈവിധ്യ പുരസ്‌കാരംപയ്യന്നൂർകേരളത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ തുടക്കക്കാരനനായി  കണക്കാക്കുന്ന...
31/07/2021

പയ്യന്നൂർ കോളേജിന് ജൈവ വൈവിധ്യ പുരസ്‌കാരം

പയ്യന്നൂർ
കേരളത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ തുടക്കക്കാരനനായി കണക്കാക്കുന്ന പ്രൊഫ. ജോൺസി ജേക്കബിന്റെ സ്‌മരണകൾ നിറഞ്ഞു നിൽക്കുന്ന പയ്യന്നൂർ കോളേജിന് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ 2019 ﹣-20 ലെ മികച്ച ഹരിത കോളേജ് പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണ രംഗത്തും ജൈവ വൈവിധ്യ സംരക്ഷണ രംഗത്തും മികച്ച പ്രവർത്തനങ്ങൾ കാഴ്‌ച വെക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഏർപ്പെടുത്തുന്നതാണ് ഈ പുരസ്‌കാരം.
പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നൂറിലധികം മരങ്ങളുടെ സംരക്ഷണത്തിനായി കോളേജിൽ ഒരേക്കറിലധികം സ്ഥലത്താണ് "ജോൺസി വനം' ഒരുക്കിയിരിക്കുന്നത്. ‌നൂറിലധികം ഔഷധ സസ്യങ്ങളുമായി ഒരുക്കിയ "ഔഷധവനം' നാടൻ വാഴകളെ സംരക്ഷിക്കുന്നതിനായി ഒരുക്കിയ "നാട്ടുവാഴത്തോപ്പ്' എന്നിവ തയ്യാറാക്കിയത് കോളേജ് ബോട്ടണി വിഭാഗത്തിന്റെയും എൻഎസ്എസ് കോർഡിനേറ്ററായ ഡോ. എം കെ രതീഷ് നാരായണന്റെയും നേതൃത്വത്തിലാണ്. കൂടാതെ എൻഎസ്എസിന്റെ നേതൃത്വത്തിൽ നാടൻ നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി നടപ്പാക്കിയ "ചിറ്റേനി', കാവുകളെ സംരക്ഷിക്കുന്നതിന് "കാവൂട്ട്' തുടങ്ങിയ പദ്ധതികളും പരിഗണിച്ചാണ് പയ്യന്നൂർ കോളേജിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

പയങ്ങപ്പാടൻ കുഞ്ഞിരാമൻധീരതയുടെ മറു പേര്പഴയ മലബാർ പ്രദേശത്ത് കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ ത്യാഗോജ്...
22/07/2021

പയങ്ങപ്പാടൻ കുഞ്ഞിരാമൻ
ധീരതയുടെ മറു പേര്

പഴയ മലബാർ പ്രദേശത്ത് കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ ത്യാഗോജ്വല സംഭാവന നൽകിയ സഖാവായിരുന്നു പയങ്ങപ്പാടൻ കുഞ്ഞിരാമൻ. 1930ൽ കെ കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്ന ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. ഒരു മാസം തലശേരി സബ്ജയിലിൽ കഴിഞ്ഞു.
1940 സെപ്തംബർ 15ന് മർദന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി മോറാഴയിലേക്ക് പുറപ്പെട്ട കർഷക ജാഥയെ പൊലീസ് പയ്യന്നൂരിൽ തടഞ്ഞ് കുഞ്ഞിരാമനടക്കം 32 പേരെ അറസ്റ്റ് ചെയ്തു. തുടർന്ന് ആറുമാസം തടവ്.
കരിവെള്ളൂർ സമരത്തിന്റെ നായകരിലൊരാളാണ് പി കുഞ്ഞിരാമൻ. പ്രതിയായ അദ്ദേഹം ഒളിവിൽ പോയി. പാർടി നിർദേശമനുസരിച്ച് പ്രവർത്തനരംഗം പാലക്കാട്ടേക്ക് മാറ്റി. പി കെ നായർ എന്ന പേരിലായിരുന്നു അവിടെ പ്രവർത്തനം. 1948 അവസാനത്തോടെ തിരിച്ചെത്തി. ഇക്കാലത്ത് ആലപ്പടമ്പ് നെല്ലെടുപ്പ് കേസിൽ പ്രതിയാക്കപ്പെട്ടു. വീണ്ടും അഞ്ചുവർഷം ശിക്ഷ. ദീർഘകാലം കർഷകസംഘം ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, വളണ്ടിയർ ക്യാപ്റ്റൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 1965ൽ സിപിഐ എം നേതാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി തടവിലിട്ടപ്പോൾ പാർടി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. 1981 ജൂലൈ 22ന് അന്ത്യശ്വാസം വലിക്കുന്നതുവരെയും പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി പ്രവർത്തിച്ചു.


വിപ്ലവകാരികളായ ദമ്പതികൾ

കരിവെള്ളൂർ ആധുനിക കേരള ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടത് ചിറക്കൽ തമ്പുരാനെ തിരായി 1946 ൽ നടന്ന ധീരമായ ജനകീയ ചെറുത്തു നിൽപ്പിന്റെ പേരിലാണ്. കോളനി വൽക്കരണത്തിനും ജന്മിത്വത്തിനും ജാതി വിവേചനത്തിനും എതിരായി കരിവെള്ളൂരിൽ 1930 കളുടെ ആദ്യ ഘട്ടം മുതൽ കരിവെള്ളൂരിലെ വിപ്ലവകാരികൾ വളർത്തി യെടുത്ത രാഷ്ട്രീയ അവബോധ ത്തിന്റെ ഫലമായിരുന്നു ഐതിഹാസികമായ കരിവെള്ളൂർ സമരം. 1934 ൽ കരിവെള്ളൂരിലെ വടക്കേ മണക്കാട് രൂപീകരിച്ച അഭിനവ ഭാരത യുവക് സംഘത്തിന്റ പ്രവർത്തനങ്ങൾ വടക്കേ മലബാറിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെയാകെ ഇളക്കിമറിച്ചത്. കർഷക പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും വളർത്തിക്കൊണ്ടുവന്നത് യുവക് സംഘത്തിന്റെ നേതൃത്വമായിരുന്നു. സ: ഏവി കുഞ്ഞമ്പു, പി.കുഞ്ഞിരാൻ , കെ.കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു കരിവെള്ളൂർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖർ.
കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ് ) പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വരെയായി ഉയർന്ന പി.കുഞ്ഞിരാമേട്ടൻ നമ്മളെ വിട്ടു പിരിഞ്ഞ് ഇന്നേക്ക് 40 വർഷം പൂർത്തിയാവുന്നു. ഒരു വീര യോദ്ധാവിന്റെ അംഗീകാരം നേടിയെടുത്ത അദ്ദേഹം അവസാനം വരെയും ജനങ്ങൾക്ക് വേണ്ടി പോരാടിയ വിപ്ലവകാരിയായിരുന്നു.. കോടതി പിഴ ഒടുക്കിയത് ഈടാക്കാനായി അദ്ദേഹത്തിന്റെ വീട് അക്കാലത്ത് ജപ്തി ചെയ്യുകയുണ്ടായി. കരിവെള്ളൂർ പോലീസ് സ്റ്റേഷന് സമീപത്തുള്ള പ്രശസ്ത ഭിഷഗ്വരൻ പി.എം.കെ ഉണിത്തിരി വൈദ്യരുടെ പീടികയിൽ എന്റെ അച്ഛൻ പണിയെടുത്തിരുന്നു. ഒളിവിൽ പോയ പയങ്ങപ്പാടൻ കുഞ്ഞിരാമേട്ടനെ അന്വേഷിച്ചിരുന്ന എം എസ് പി ക്കാർക്ക് കുഞ്ഞിരാമേട്ടനെ ഭയങ്കര പേടിയായിരുന്നു എന്ന് അവരുടെ സ്വകാര്യ സംഭാഷണങ്ങൾ കേട്ട അച്ഛൻ പലപ്പോഴും പറയുമായിരുന്നു. കുഞ്ഞിരാമേട്ടന് വേഷം മാറാനുള്ള ഒടി വിദ്യ അറിയാമായിരുന്നു എന്നായിരുന്നു അവർ വിശ്വസിച്ചത്.
പ്രായോഗിക പ്രശ്നങ്ങളിലിട പെട്ട് വ്യക്തികൾക്കും കുടുംബങ്ങൾക്കും പോലീസ്റ്റ് സ്റ്റേഷനും കോടതിയും കയറാതെ സമാധാനം നൽകുന്നതിൽ അതിനിപുണനായ കുഞ്ഞിരാമേട്ടൻ സർവ്വാദരണീയനാ യിരുന്നു . കർഷക സമര ത്തിന്റെ ഫലമായി ഭൂപരിഷ്ക്കരണം നടപ്പാക്കിയപ്പോൾ കുടിയാന്മാരായവർക്കെല്ലാം പട്ടയം ലഭിക്കാനായി ദീർഘകാലം ജനങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. എല്ലാവർക്കും പട്ടയം ലഭിക്കേണ്ട കാലത്ത് കുഞ്ഞിരാമാട്ടന് അപേക്ഷയിൽ ഒപ്പിട്ട് നൽകിയാൽ പട്ടയം റെഡി. ഇന്ന് ഒരു സർവ്വേ നമ്പർ ശരിയാക്കണമെങ്കിൽ അനുഭവിക്കുന്ന പ്രയാസമെത്രയാണ് എന്ന് ചിന്തിക്കുമ്പോഴാണ് കുഞ്ഞിരാമാട്ടൻ ചെയ്ത സേവനത്തിന്റെ പ്രാധാന്യം തിരിച്ചറിയുക.
കരിവെള്ളൂർ സമരത്ത തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി സ: കുന്നുമ്മൽ ശ്രീദേവിയമ്മ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ക്രൂരമായ പോലീസ് മർദ്ദനത്തിനു് വിധേയയായ സ്ത്രീയാണ്. തുടർച്ചയായ പോലീസ് ഗുണ്ടാ വേട്ടയാടലിന് വിധേയമായ പ്പോഴും കഥകളെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ ശ്രീദേവിയമ്മ ചെറുത്തു നിന്നു. ചരിത്രത്തിൽ ഇത്തരം വനിതകക്ക് അർഹമായ സ്ഥാനം ഇപ്പോഴും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. കുഞ്ഞിരാമേട്ടനും ശ്രീദേവിയമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഓണക്കുന്നിലെ സ്മാരക സ്തൂപം ജൂലൈ 19 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്യുകയുണ്ടായി.
അനശ്വരനായ പി.കുഞ്ഞിരാമേട്ടൻറ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

എം. ശശി മോഹനൻ,കരിവെള്ളൂർ
ഫോട്ടോ കടപ്പാട് : ബിന്ദു സ്റ്റുഡിയോ, കരിവെളളൂർ.

ടി ഐ മധുസൂദനൻ എംഎൽഎയുടെ ഓഫീസ് പ്രവർത്തനം തുടങ്ങിപയ്യന്നൂർ നിയോജക മണ്ഡലം എംഎൽഎ ടി ഐ മധുസൂദനന്റെ ഓഫീസ് തെക്കെ ബസാറിൽ പയ്യ...
06/06/2021

ടി ഐ മധുസൂദനൻ എംഎൽഎയുടെ ഓഫീസ് പ്രവർത്തനം തുടങ്ങി

പയ്യന്നൂർ നിയോജക മണ്ഡലം എംഎൽഎ ടി ഐ മധുസൂദനന്റെ ഓഫീസ് തെക്കെ ബസാറിൽ പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്‌തു. മുൻ എംഎൽഎ സി കൃഷ്‌ണൻ അധ്യക്ഷനായി. പയ്യന്നൂർ നഗരസഭ ചെയർമാൻ കെ വി ലളിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, കെ വി ബാബു, സി സത്യപാലൻ, കെ കെ ഫൽഗുനൻ എന്നിവർ സംസാരിച്ചു. പെരിങ്ങോം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനി പാർവതി ചന്ദ്രകുമാർ എംഎൽഎയുടെ പെൻസിൽ ചിത്രം സമ്മാനിച്ചു. ഓഫീസ് ഉദ്ഘാടനത്തിന്റെ സ്‌മരണക്കായി ഓഫീസ് വളപ്പിൽ ടി ഐ മധുസൂദനൻ എംഎൽഎ വൃക്ഷ തൈ നട്ടു. ഓഫീസ് ഫോൺ : 04985208070. മൊബൈൽ : 9446969526, 9605480321.

കെ രാധാകൃഷ്ണൻസാധാരണക്കാരിൽ സാധാരണക്കാരൻ ലാളിത്യവും പരിചയ സമ്പന്നതയുമാണ് കെ രാധാകൃഷ്ണൻ എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റിന്റെ...
19/05/2021

കെ രാധാകൃഷ്ണൻ
സാധാരണക്കാരിൽ സാധാരണക്കാരൻ ലാളിത്യവും പരിചയ സമ്പന്നതയുമാണ് കെ രാധാകൃഷ്ണൻ എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റിന്റെ മുഖമുദ്ര. മന്ത്രിയായും സ്പീക്കർ ആയും തിളങ്ങിയ കെ രാധാകൃഷ്ണൻ ഒരിക്കൽ കൂടി ഭരണ രംഗത്ത് എത്തുമ്പോൾ അത്‌ അർഹതക്കുള്ള അംഗീകരമാവുകയാണ്. മികച്ച പൊതുപ്രവര്‍ത്തകൻ എന്നതിനൊപ്പം നൂറുമേനി വിളയിക്കുന്ന കര്‍ഷകൻ കൂടിയാണ് രാധാകൃഷ്ണൻ.
തോന്നുര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടേയും, ചിന്നയുടെയും മകനായ രാധാകൃഷ്ണൻ കഷ്ടതകളുടെ കനൽ വഴികള്‍ ഏറെ താണ്ടിയാണ് ചേലക്കരക്കാരുടെ മുഴുവൻ പ്രിയപ്പെട്ട രാധേട്ടനായി വളര്‍ന്നത്. പട്ടിണി നിറഞ്ഞ ബാല്യകാലം. നാട്യൻചിറയിലെയും തോന്നൂര്‍ക്കരയിലെയും പാടങ്ങളില്‍ കന്നു പൂട്ടിയും വിത്തെറിഞ്ഞും നിവര്‍ന്നു നില്‍ക്കാൻ പണിപെട്ട കൗമാരകാലം. കേരളവര്‍മ്മകോളജിലെ ബിരുദക്ലാസിലെത്തിയ രാധാകൃഷ്ണൻ എന്ന എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് പൊതുകാര്യവും തൻകാര്യവും രണ്ടായിരുന്നില്ല.
ചേലക്കരയുടെ അടിയുറച്ച ജനകീയ മുഖമാണ് കെ രാധകൃഷ്ണൻ. കോണ്‍ഗ്രസ് മണ്ഡലമായിരുന്ന ചേലക്കരയിൽ നിന്നാണ് 1996 ൽ ആദ്യമായി രാധാകൃഷ്ണൻ ജനവിധി തേടുന്നത്. നായനാർ മന്ത്രിസഭയിലെ പട്ടികജാതി - പട്ടിക വര്‍ഗക്ഷേമമന്ത്രിയായി. 2001, 2006, 2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 2001 ല്‍ ചീഫ് വിപ്പായി. 2006 ല്‍ ഹാട്രിക്ക് വിജയത്തോടെ നിയമസഭാ സ്പീക്കര്‍ ആയി.
2016 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുന്ന രാധാകൃഷ്ണന്‍ സംഘടനരംഗത്ത് സജീവമായി.സി.പി ഐ .എം തൃശൂർ ജില്ല സെക്രട്ടറിയായി. പിന്നീട് കേന്ദ്രകമ്മിറ്റി അംഗവും. പൂര്‍ണമായി സംഘടനാ പ്രവര്‍ത്തനവും കൃഷിയുമായി കഴിഞ്ഞിരുന്ന രാധാകൃഷ്ണൻ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചത് അപ്രതീക്ഷിതമായി. 5ാം തവണ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ രാധേട്ടനെ ചേലക്കരക്കാര്‍ ജയിപ്പിച്ചത് വമ്പിച്ച ഭൂരിപക്ഷത്തില്‍. പതിറ്റാണ്ടുകളോളം ജനപ്രതിനിധിയായ തഴക്കവും പഴക്കവുമുളള നേതാവ് വീണ്ടും മന്ത്രിയാകുമ്പോള്‍ കേരളത്തിൻ്റെ പ്രതീക്ഷകള്‍ ഏറെയാണ്.

നിയുക്ത മന്ത്രിക്ക്‌ കണ്ണൂരിന്റെ ചുവന്ന മണ്ണിന്റെ നൂറു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

Address

Payyanur
670307

Website

Alerts

Be the first to know and let us send you an email when NewsPnr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to NewsPnr:

Share



You may also like