10/06/2023
KSEB ജീവനക്കാർക്ക് DA കൂടുതലാണ് പോലും!!
ഒറ്റയടിക്ക് നല്ല പഞ്ച് കിട്ടുന്ന വാർത്തയാണ്..
മൊട്ടയടിച്ച ചില തലകളിൽ ഇത്തരം വക്രീകരണങ്ങൾ ധാരാളമുണ്ട് എന്ന് ഞങ്ങൾക്ക് നന്നായി അറിയാം.
ഇനി DA വിഷയം.
എന്താണ് DA അഥവാ ക്ഷാമബത്ത?
ഒരു നിശ്ചിത ദിവസം ശമ്പളം പരിഷ്കരിച്ചു കഴിഞ്ഞ് അതിനു ശേഷമുള്ള വിലക്കയറ്റ സൂചിക(ALL INDIA CONSUMER PRICE INDEX) അടിസ്ഥാനമാക്കി വിലക്കയറ്റ നിരക്ക് കണ്ടെത്തി. അതിന് അനുസരിച്ച് ശമ്പളത്തിൻ്റെ നിശ്ചിത ശതമാനം DA ആയി നൽകും, അതായത് വിലക്കയറ്റ സൂചിക നിശ്ചിതമായ അവസ്ഥയിൽ ആണെങ്കിൽ DA ഇല്ല താനും!!
സംസ്ഥാന സർക്കാറിൻ്റെ ശമ്പള പരിഷ്കരണം ഒരു കൊല്ല കാലയളവ് മായ്ച്ച് കളഞ്ഞു കൊണ്ട് ഒരു വർഷം താമസിച്ചു പരിഷ്ക്കരണം നടത്തിയത് നമ്മുടെ ചാണ്ടി സാർ ആദ്യ തവണ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ്..
അടുത്ത ശമ്പള പരിഷ്കരണം നടക്കുമ്പോൾ (2011 കാലത്ത്)
സർക്കാരിൽ പ്രാബല്യ തീയതി 01/07/2009 KSEB യിൽ അത് 01/07/2008 ഉം
മായിരുന്നു.
അതായത് ഒരു വർഷം വന്ന വിലക്കയറ്റം പരിഗണിച്ച് കൊണ്ടാണ് 01/07/2009 മുതൽ സർക്കാരിൽ ശമ്പളം നിശ്ചയിച്ചത്.
അതിനാൽ തന്നെ KSEB ജീവനക്കാരന് 01/07/2008 ഇൽ 45% DA ചേർത്ത് ശമ്പളം പരിഷ്ക്കരിച്ച സ്ഥാനത്ത് സർക്കാർ ജീവനക്കാരൻ്റെ ശമ്പളം 01/07/2009 എന്ന തീയതിയിൽ പരിഷ്ക്കരിച്ചപ്പോൾ 64 % DA ആണ് കൂട്ടിച്ചേർത്ത്..
ഒരു കാലത്ത് KSEB ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനെ അപേക്ഷിച്ച് 19 ശതമാനം അധികം,
അതനുസരിച്ച് നോക്കിയാൽ ഇപ്പൊൾ 5% DA KSEB ജീവനക്കാരന് അധികമാണ് എന്നല്ലേ പ്രചരണം ഉള്ളൂ!!
വിഷയങ്ങൾ പഠിക്കാതെ, പൊതുമേഖല, ട്രേഡ് യൂണിയൻ എന്നിവയെ ഒക്കെ എഴുതി തുലച്ചു കളയാം എന്ന് കരുതി വരുന്ന "മ" പ്രസിദ്ധീകരണക്കാരാ
നീ കളിക്കാൻ വരുന്നത് ജീവൻ കയ്യിലെടുത്തു വച്ച് ജോലി ചെയ്യുന്ന വൈദ്യുതി തൊഴിലാളിയോടാണ്..
നമുക്ക് കാണാം