Puthuppally Varthakal

Puthuppally Varthakal News from Puthuppally, Kottayam
(5)

സ്റ്റെഫിൻ സാബു.. കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട മലയാളികളിൽ ഒരാളായ സ്റ്റെഫിൻ പാമ്പാടി സ്വദേശിയാണ്... വർഷങ്ങളാ...
12/06/2024

സ്റ്റെഫിൻ സാബു.. കുവൈത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട മലയാളികളിൽ ഒരാളായ സ്റ്റെഫിൻ പാമ്പാടി സ്വദേശിയാണ്... വർഷങ്ങളായി ഇവരുടെ കുടുംബം പമ്പാടി വിശ്വഭാരതി കോളേജിന് സമീപമാണ് താമസിക്കുന്നത്.. പാമ്പാടിയിൽ ഉർവശി ലേഡീസ് സെന്റർ ആദ്യകാലത്ത് നടത്തിക്കൊണ്ടിരുന്ന സാബുവിനെ പുത്രനാണ്... ആദരാഞ്ജലികൾ 😥

കുവൈത്ത് സിറ്റി : ജൂൺ 12, കുവൈത്തിൽ ഇന്ന് മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി.താഴെ പറയുന്നവരാണ് വിവിധ ആശുപത്രികളിൽ വെച്ച് മരണമടഞ്ഞത്.ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.മരണമടഞ്ഞ മറ്റുള്ളവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും.

1. ഷിബു വർഗീസ്
2 തോമസ് ജോസഫ്
3. പ്രവീൺ മാധവ് സിംഗ്
4. ഷമീർ
5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
6. ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7. കേളു പൊന്മലേരി
8. സ്റ്റീഫിൻ എബ്രഹാം സാബു
9. അനിൽ ഗിരി
10. മുഹമ്മദ് ഷെരീഫ് ഷെരീഫ
11. സാജു വർഗീസ്
12. ദ്വാരികേഷ് പട്ടനായക്
13. മുരളീധരൻ പി.വി
14. വിശ്വാസ് കൃഷ്ണൻ
15. അരുൺ ബാബു
16. സാജൻ ജോർജ്
17. രഞ്ജിത്ത് കുണ്ടടുക്കം
18. റെയ്മണ്ട് മഗ്പന്തയ് ഗഹോൽ
19. ജീസസ് ഒലിവറോസ് ലോപ്സ്
20. ആകാശ് ശശിധരൻ നായർ
21. ഡെന്നി ബേബി കരുണാകരൻ

കുവൈറ്റിലെ തീപ്പിടിത്തം: നോർക്ക ഹെൽപ്പ് ഡസ്ക്ക് തുടങ്ങി.

കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ സാഹചര്യത്തിൽ
അടിയന്തിരസഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡ‍െസ്ക്ക് തുടങ്ങി.

നമ്പരുകൾ:-

അനുപ് മങ്ങാട്ട് +965 90039594
ബിജോയ്‌ +965 66893942
റിച്ചി കെ ജോർജ് +965 60615153
അനിൽ കുമാർ +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ് +965 65589453.

ഇക്കാര്യത്തില്‍ പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് അജിത്ത് കോളശ്ശേരി അറിയിച്ചു.

അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ജീവന്‍നഷ്ടമായതില്‍ നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.

കോട്ടയം പാർലമെന്റ് മെമ്പർ ആയി തിരഞ്ഞെടുത്ത അഡ്വ. ഫ്രാസിസ് ജോർജിന് ആശംസകൾ .....💐
04/06/2024

കോട്ടയം പാർലമെന്റ് മെമ്പർ ആയി തിരഞ്ഞെടുത്ത അഡ്വ. ഫ്രാസിസ് ജോർജിന് ആശംസകൾ .....💐

02/06/2024

31/05/2024

പുതുപ്പള്ളി ബസ് സ്റ്റാൻഡിന്റെ അവസ്ഥ

കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് ;പുതുപ്പള്ളി കൊട്ടാരത്തിൽ കടവ് ഭാഗത്ത് ഗതാഗതം നിരോധിച്ചു  സംസ്ഥാനത്ത് പരക്കെ മഴ ശക്തിപ്പ...
30/05/2024

കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് ;പുതുപ്പള്ളി കൊട്ടാരത്തിൽ കടവ് ഭാഗത്ത് ഗതാഗതം നിരോധിച്ചു

സംസ്ഥാനത്ത് പരക്കെ മഴ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു .ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കാലാവസ്ഥാ വകുപ്പ് ഇന്ന് കോട്ടയം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കനത്ത മഴയെ തുടർന്ന് പുതുപ്പള്ളി കൊട്ടാരത്തിൽ കടവ് ഭാഗത്ത് വെള്ളം ഉയരുകയും ശക്തമായ ഒഴുക്കുള്ളതിനാലും ഈ ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു . കാലാവർഷം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്‌ ചെയ്യുന്നു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പുതുപ്പള്ളിപള്ളി പാലൂർപടി റോഡിൽ വെള്ളം കയറി വാഹനഗതാഗതം തടസപ്പെട്ടു. യാത്രക്കാർ ശ്രദ്ധിക്കുക.

എറണാകുളം കോട്ടയം റൂട്ടിൽ, കാഞ്ഞിരമറ്റം- പുത്തൻകാവ് റോഡ് അതീവ അപകടനിലയിലാണ്. ഇരുചക്രവാഹനക്കാർ ആ വഴി പോകുന്നത് വലിയ അപകടം വരുത്തും. പ്രൈവറ്റ് ബസ്സുകൾ അതുവഴിയുള്ള ഓട്ടം നിർത്തി. ഭയങ്കര ഗതാഗതക്കുരുക്കും. യാത്രക്കാർ ശ്രദ്ധിക്കുക.

പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ  സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരുടെ ശവസംസ്‌കാരം ഇന്ന് വൈകിട്...
17/05/2024

പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരുടെ ശവസംസ്‌കാരം ഇന്ന് വൈകിട്ട് 7 മണിക്ക്. ആദരാഞ്ജലികൾ......🌹🌹🌹

06/05/2024

Latest news from St.George Orthodox Church (Valiyapally), Puthuppally, Kottayam, Kerala, India. Puthuppally Pally Varthakal,

കോട്ടയം  ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കോ...
03/10/2023

കോട്ടയം ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോൺസ് യു.പി സ്കൂൾ, ഗവൺമെന്റ് യുപി സ്കൂൾ കല്ലുപുരയ്ക്കൽ, ഗവൺമെന്റ് എൽ പി സ്കൂൾ കരുനാക്കൽ, തിരുവാർപ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എൽ പി സ്കൂൾ, തിരുവാർപ്പ് എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ കിളിരൂർ എന്നീ സ്കൂളുകൾക്കും ബുധനാഴ്ച (2023 ഒക്ടോബർ 4) അവധി പ്രഖ്യാപിച്ച് ഉത്തരവായി.

2023 ഒക്ടോബര്‍ 3
ജില്ലാ കളക്ടർ, കോട്ടയം

കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധിശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്...
02/10/2023

കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി

ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഒക്ടോബർ മൂന്നിന് അവധിയായിരിക്കും.

2023 ഒക്ടോബർ 2
കോട്ടയം

പനിച്ചിക്കാട് റൂട്ടിൽ റോഡിൽ വെള്ളം കയറിയതിനാൽ  വാഹനങ്ങൾ പോകില്ല
01/10/2023

പനിച്ചിക്കാട് റൂട്ടിൽ റോഡിൽ വെള്ളം കയറിയതിനാൽ വാഹനങ്ങൾ പോകില്ല

01/10/2023
15/08/2023


06/08/2023

ആദരാജ്ഞലികൾ!.....

04/08/2023

പി.സി.ജോൺ (ജോണി) പുറത്തേപ്പറമ്പിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (7/8/23). പുതുപ്പള്ളി പുമ്മറ്റം പള്ളിയിൽ.

മൃതദേഹം ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പുതുപ്പള്ളിയിൽ ഉള്ള വീട്ടിൽ കൊണ്ടുവരും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ വച്ച് പ്രാർത്ഥനയും തുടർന്ന് 11 മണിയോടുകൂടി പള്ളിയിൽ പ്രാർത്ഥനയ്ക്കുശേഷം സംസ്കരിക്കുകയും ചെയ്യും.

ആദരാജ്ഞലികൾ!.....

11/07/2023

ആദരാഞ്ജലികൾ ...

കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച (10/...
09/07/2023

കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച (10/07/23) അവധി പ്രഖ്യാപിച്ചു.

കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും തിങ്കളാഴ്ച (2023 ജൂലൈ 10) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

08/07/2023

മീൻ പിടിച്ചാൽ പിഴയും തടവും; തോട്ടിലും വയലിലും മീൻ പിടിച്ചാൽ 6 മാസം തടവും 15000 രൂപ പിഴയും

മഴക്കാലമായാൽ പാടവും , തോടുമെല്ലാം നിറഞ്ഞു കവിയും. മീൻ പിടിത്തക്കാർക്ക് ഇത് ചാകരയാണ്. വയലിലും വരമ്പിലും തോട്ടിലും എത്തിയ ഊത്ത (മത്സ്യം) പിടിക്കാൻ തെക്കൻ മേഖലയിലെല്ലാം ആളുകളുടെ തിരക്കാണ്. എല്ലാ വർഷവും ജൂണിലെ പുതുമഴയിലാണ് ഊത്ത കയറുന്നത്, ഇത്തവണ അൽപം വൈകിയെങ്കിലും മീൻ ഏറെയുണ്ട്.

എന്നാൽ അങ്ങനെ സന്തോഷിച്ച് മീൻ പിടിക്കാൻ വരട്ടെ. പാടത്തും, തോട്ടിലുമിറങ്ങി ഇനി മീൻ പിടിച്ചാൽ അകത്ത് കിടക്കേണ്ടിവരും. പ്രജനകാലത്തുള്ള മത്സ്യപിടിത്തം നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രജനനകാലത്തുള്ള ഊത്തപിടിത്തം നാടൻ മത്സ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുന്നതാണ് നിരോധിക്കാൻ കാരണം.

വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ വയർ നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടാൻ കാരണം. ഇത് മത്സ്യ സമ്പത്തിനെ ദോഷകരമായി ബാധിക്കും. പല മീനുകളും ഇന്ന് വംശ നാശ ഭീഷണിയിലാണെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു.

ഈ സാഹചര്യത്തിലാണ് മഴക്കാലത്തെ മീൻ പിടിത്തം നിയന്ത്രിക്കാൻ തീരുമാനമായത്. കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. അത്തരത്തിൽ എത്തുന്ന മത്സ്യങ്ങളെ പിടിക്കുന്നവരെ ഇനി കാത്തരിക്കുന്നത് നിയമ നടപടികളാണ്.

കേരള അക്വാകൾച്ചർ ആൻഡ് ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അദ്ധ്യായം 4, ക്ളോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണിത്.ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടി സ്വീകരിക്കാം

പുതുപ്പള്ളി കൊട്ടാരത്തിൽകടവിനു സമീപം  വെള്ളക്കെട്ടിലേക്ക് മറിഞ്ഞ കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്ന ദൃശ്യങ്ങൾ
08/07/2023

പുതുപ്പള്ളി കൊട്ടാരത്തിൽകടവിനു സമീപം വെള്ളക്കെട്ടിലേക്ക് മറിഞ്ഞ കാർ ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കുന്ന ദൃശ്യങ്ങൾ

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച  അവധി.അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രെ...
07/07/2023

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2023 ജൂലൈ 7 ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി.അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷ...
05/07/2023

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (2023 ജൂലൈ ആറ് ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധിഅതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ...
04/07/2023

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2023 ജൂലൈ അഞ്ച്) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

തോട്ടയ്ക്കാട് ഗ്യാസ് കുറ്റികയറ്റി വന്ന ലോറിക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം !!!
22/06/2023

തോട്ടയ്ക്കാട് ഗ്യാസ് കുറ്റികയറ്റി വന്ന ലോറിക്ക് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം !!!

190 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു JN ഫിഷറീഷ് എന്ന ഇല്ലിക്കൽ കവലയിൽ ഉള്ള കടയിൽ നിന്ന് 190 കിലോ പഴകിയ മീൻ പിടിച്...
16/06/2023

190 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

JN ഫിഷറീഷ് എന്ന ഇല്ലിക്കൽ കവലയിൽ ഉള്ള കടയിൽ നിന്ന് 190 കിലോ പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവർക്ക് പുതുപ്പള്ളിയിലും കട ഉണ്ട്.

തിരുവാർപ്പ് ഇല്ലിക്കൽ കവലയിലെ മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. ഫുഡ് സേഫ്റ്റി വിഭാഗവും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങി പാകം ചെയ്ത കഴിച്ച ചെങ്ങളം സ്വദേശിക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതാണ് അടിയന്തിര പരിശോധനക്ക് കാരണം.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഫുഡ് സേഫ്റ്റി ഓഫീസർ നീതി, പഞ്ചായത്ത് സെക്രട്ടറി മുഷിൻ, ഫിഷറീഷ് ഓഫീസർ പ്രേമോദാസ് , ഹെൽത്ത് ഇൻസ്പെക്ടർ കാളിദാസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ .പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.
കട ഉടമയുടെ പേരിൽ ഫുഡ് സേഫ്റ്റി കമ്മീഷണർക്ക് റിപോർട്ട് സമർപ്പിച്ച് നിയമ നടപടികൾ സ്വീകരിച്ചു.

02/06/2023

എം.സി റോഡിൽ കോട്ടയം കുമാരനല്ലൂരിൽ സ്‌കൂട്ടറും, ചരക്ക് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

കോട്ടയം പുതുപ്പള്ളി സ്വദേശിയെന്ന് സംശയിക്കുന്ന സ്കൂട്ടർ യാത്രികനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെ കോട്ടയം കുമാരനല്ലൂർ - കുടമാളൂർ റോഡിൽ മേൽപ്പാലത്തിനു സമീപമായിരുന്നു അപകടം.

മുമ്പിലെ കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ലോറിയുമായി ഇടിക്കുകയായിരുന്നെന്നു സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.

അപകടത്തെ തുടർന്ന് തലക്ക് ക്ഷതമേറ്റ് റോഡിൽ വീണു ബോധരഹിതനായി കിടന്ന ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തെ തുടർന്നു എംസി റോഡിൽ ഗതാഗതവും തടസപ്പെട്ടു.

എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ  തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക...
01/06/2023

എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.

എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കബളിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറിൽ വീട്ടിൽ കെ.പി പുന്നൂസ് (80) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനിൽ നിന്നും മകൾക്ക് സ്പോട്ട് അഡ്മിഷനിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നു. ഇയാൾ പറഞ്ഞതിൻ പ്രകാരം മധ്യവയസ്കൻ പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പുന്നൂസ് ഇയാളുടെ മകൾക്ക് എം.ബി.ബി. എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാതിരിക്കുകയും, പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ബസ്സിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ ഏൽപ്പിച്ച് മരിയ ബസ് ഉടമ കോയിക്കൽ ജോർജുകുട്ടി മാതൃകയായി. കോട്ടയം - പയ്യപ്പാടി റൂട്ട...
18/05/2023

ബസ്സിൽ കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ ഏൽപ്പിച്ച് മരിയ ബസ് ഉടമ കോയിക്കൽ ജോർജുകുട്ടി മാതൃകയായി. കോട്ടയം - പയ്യപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന മരിയ ബസിന്റെ ഓണറും കണ്ടക്ടറും ആണ് ജോർജ് കുട്ടി.
💞💞അഭിനന്ദനങ്ങൾ 💞💞

Address

SH-9, Central Jn. , Puthuppally
Kottayam
686011

Website

Alerts

Be the first to know and let us send you an email when Puthuppally Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies