കോട്ടയം junction

കോട്ടയം junction കോട്ടയം നഗരത്തിൽ അറിയേണ്ടതെല്ലാം നമ?

23/04/2024

DJ Savio performing live at Kottayam Thirunnakkara stadium on 24 April 3:00pm.

കോട്ടയത്ത് ഇനി ആവേശം നിറയും.

https://youtu.be/lQe6-_WjvTI?si=nEfEEUW3mj_x3hRm
22/04/2024

https://youtu.be/lQe6-_WjvTI?si=nEfEEUW3mj_x3hRm

വെള്ളാപ്പള്ളി അയ്യപ്പ ഭക്തരെ ചതിച്ചോ..?വനിതാ മതിൽ ചതി...അമിത് ഷാ ഇരട്ട ചങ്കൻ...തുഷാർ വെള്ളാപ്പള്ളി പറയുന്നു... ...

20/07/2023

സ്നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിച്ചിരിക്കുന്നു❤️🌹

Pelicon കൂടൊരുക്കിയ തുരുത്ത്      കുറിച്ചി കരിവട്ടം പാടശേഖരത്തിലാണ്  പക്ഷി നിരീക്ഷകരെ ഏറെ ആകർഷിക്കുന്ന ഈ കാഴച . 300 ഏക്ക...
07/11/2022

Pelicon കൂടൊരുക്കിയ തുരുത്ത്
കുറിച്ചി കരിവട്ടം പാടശേഖരത്തിലാണ് പക്ഷി നിരീക്ഷകരെ ഏറെ ആകർഷിക്കുന്ന ഈ കാഴച . 300 ഏക്കറുകളിലായി പരന്നുകിടക്കുന്ന ഈ പാടശേഖരം കൃഷിക്കായി വെള്ളം വറ്റിച്ച് കൊണ്ടിരിക്കുകയാണ്. പാടശേഖരത്തിന് മദ്ധ്യത്തിലായി ആളൊഴിഞ്ഞ തുരുത്തിലെ തെങ്ങിൻ മുകളിലാണ് നൂറുകണക്കിന് പെലിക്കണുകൾ കൂടൊരുക്കി കുഞ്ഞുങ്ങളുമായി കഴിയുന്നത് . നവംബർ അവസാനത്തോടെ കുഞ്ഞുങ്ങൾ പറക്കാറാവുന്നതോടെ ഇവർ നാടു വിടും.
കാക്കകളും, പരുന്തുമൊക്കെ കുഞ്ഞുങ്ങളെ ആക്രമിക്കാൻ ഇടക്ക് എത്തുന്നുണ്ടെങ്കിലും പെലിക്കണുകൾശക്തമായ സംരക്ഷണം നൽകുന്നതിനാൽ കുഞ്ഞുങ്ങൾ സുരക്ഷിതരാണ് .
കഴിഞ്ഞ വർഷവും ഇവർ ഈ തുരുത്തിൽ കൂടുകൂട്ടി കുഞ്ഞുങ്ങളുമായി മടങ്ങി എന്നു
പാടശേഖരത്തെ മോട്ടർതറയിലെ നടത്തിപ്പുകാരൻ പറഞ്ഞു

ചിത്രങ്ങളും
എഴുത്തും
ഫോട്ടോ ജേർണലിസ്റ്റ്
രാജീവ് പ്രസാദ്

ദേശീയ നൈറ്റിഗെൾ പുരസ്കാരം നേടി മലയാളികൾക്ക് മുഴുവൻ അഭിമാനമായ കോട്ടയം സ്വദേശിനി ഷീലറാണിയ്ക്കും   കൊല്ലം സ്വദേശിനി സൂസൻ ചാ...
07/11/2022

ദേശീയ നൈറ്റിഗെൾ പുരസ്കാരം നേടി മലയാളികൾക്ക് മുഴുവൻ അഭിമാനമായ കോട്ടയം സ്വദേശിനി ഷീലറാണിയ്ക്കും കൊല്ലം സ്വദേശിനി സൂസൻ ചാക്കോയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ♥️

06/05/2022

ജെയിംസ് ചേട്ടൻ ♥️

കോട്ടയം 🚗🚙🛻🏍️🛵- കുമരകം ♥️

കോട്ടയം പ്രദീപ് 🌹😔🙏വളരെ അപ്രതീക്ഷിതമായ വിയോഗം.😔 ,സിനിമയെ ഒരുപാട് സ്നേഹിച്ച കലാകാരൻ .ചെറുതും ,വലുതുമായ വേഷങ്ങളിലൂടെ മലയാള...
17/02/2022

കോട്ടയം പ്രദീപ് 🌹😔🙏
വളരെ അപ്രതീക്ഷിതമായ വിയോഗം.😔
,സിനിമയെ ഒരുപാട് സ്നേഹിച്ച കലാകാരൻ .ചെറുതും ,വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ കഴിഞ്ഞ പത്തു വർഷങ്ങളായി സജീവ സാന്നിദ്ധ്യം
ആദരാഞ്ജലികൾ🌹🌹🌹🙏

14/11/2021

ഏറ്റുമാനൂർ ടൗണിലെ റോഡുകളുടെയും , ഓടകളുടെയും അവസ്ഥാ വളരെ മോശമായ നിലയിലാണ് . നിരവധി കാൽനടയാത്രക്കാർ ഇതുപോലെ റോഡിലെ കുഴികളിൽ വീണു ആശുപത്രിയിൽ പ്രവേശിക്കുന്നത്.
ദയവായി അധികൃതർ ഇതിനൊരു പരിഹാരം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Share maximum

Credits : page Ettumanoor

വൈദ്യുതി ബില്ല് വായിക്കാം നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം ...
27/10/2021

വൈദ്യുതി ബില്ല് വായിക്കാം

നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും.

ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും.

നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ.

1.Customer care number - വിളിക്കാം
2. Section number - കണക്ഷൻ ഉള്ള സെക്ഷൻ
3. Section office and Phone number
4. Bar code

5. C # - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും.

6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്.

7. Name - കൺസ്യൂമറുടെ പേര്

8. Pole - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ.

9. Trans - ഏത് ട്രാൻസ്ഫോർമറിൽ നിന്നാണ് വീട്ടിലേക്ക്‌ വൈദ്യുതി എത്തുന്നത് - LT line
( Light Tension ) 415 V/ 230 V.

10. Bill Area / Day / - Area ഏത് ഏരിയയിൽ ആണ് മീറ്റർ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റർ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റർ റീഡിങ്ങ് എടുക്കുന്ന കൺസ്യൂമർ നമ്പറുകളുടെ ഓർഡർ.

11. Bill date - റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂൾഡ് ഡേറ്റ്.

12. Due date - സർചാർജ് ( ഫൈൻ ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബിൽ ഡേറ്റ് മുതൽ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും.

13. Disconn Dt - ഡിസ്കണക്ഷൻ ഡേറ്റ് ( DC date ) - പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി. ബിൽ ഡേറ്റ് മുതൽ 25 ദിവസം വരെ ഉണ്ടാകും.

14. 15. Tariff - കൺസ്യൂമർക്ക് നൽകിയിരിക്കുന്ന കണക്ഷൻ താരിഫ്. വീടുകൾക്ക് അത് LT 1 A ( Domestic ).

16. S. Deposit - കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക.

17. Meter ( MM ) status - മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ
OK - Meter good
SF - Suspected Faulty - റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്സർവേഷനിൽ വയ്ക്കാൻ ആവശ്യപ്പെടാം.
DG - Meter in Damage
DL - Door Locked - വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങൾ. അപ്പോൾ SBM ( Spot Billing Machine ) നൽകുന്ന ആവറേജ് ഉപയോഗം ബിൽ തുകയാകും.

18. Load - കൺസ്യൂമർക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം ( ലോഡ് ) . kW ( kilo Watt ).

19. C Demand - Contract Demand - അനുവദിച്ച ലോഡ് kVA ( kilo Volt Ampere ). അത് 1.2 kVA ആണെങ്കിൽ യഥാർത്ഥ ലോഡ് 1200 Watts.

20. Phase - ഏത് തരം കണക്ഷൻ. Phase 1 ( Single Phase ) Phase 3 ( Three Phase ).

21. Prv Rd dt - Previous Reading date - അവസാനത്തെ മീറ്റർ റീഡിങ്ങ് എടുത്ത തീയതി.

22. Prs Rd dt - Present Reading date - മീറ്റർ റീഡിങ്ങ് എടുക്കുന്ന തീയതി.

23. Mt Rd Meter OMF - ബില്ല് ചെയ്യുന്ന Multiplication factor.

24. Current Reading
Unit
kWh / A / 1 - മീറ്റർ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh ( kilo Watt hour ) ൽ - C kWh Single phase / t1+t2+t3 in 3 phase.

ഇതിൽ വരിയായി കാണുന്നത്

24. Curr- Current reading - അപ്പോഴത്തെ റീഡിങ്ങ്
25. Prev - Previous reading - അവസാനം എടുത്ത റീഡിങ്ങ്
26. Cons - Consumption - രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit.

Current reading - Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്.

27. Avg - Average consumption - മുൻപിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം.

27 A. Bill calculation - ബിൽ തുകയുടെ split up

28. Payment amount - Payment calculation - അടക്കേണ്ട തുക. അഡ്ജസ്റ്റ്‌മെന്റ് കഴിഞ്ഞ്.

29. മീറ്റർ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും.

30. Date and Time - ബില്ല് എടുത്ത തീയതിയും സമയവും.

Image credit - KSEB

നടനും അതുല്യകലാകാരനുമായ നെടുമുടി വേണു അന്തരിച്ചു  പ്രണാമം🌹🌹🌹🌹മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73)  ഓർമയായി. ഇന്ത...
11/10/2021

നടനും അതുല്യകലാകാരനുമായ നെടുമുടി വേണു അന്തരിച്ചു

പ്രണാമം🌹🌹🌹🌹

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ അംഗമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. അവനവൻ കടമ്പ അടക്കമുള്ള കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി. അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. പിന്നാലെ വന്ന ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയിൽ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചാമരം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പലിത്രൻ, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ, അന്യൻ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീർത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.

ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിന് ചേർത്തല തണ്ണീർമുക്കം ബണ്ടിൽ എത്തിച്ച നാവിക സേനയുടെ പടക്കപ്പൽ (Infac ...
25/09/2021

ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിന് ചേർത്തല തണ്ണീർമുക്കം ബണ്ടിൽ എത്തിച്ച നാവിക സേനയുടെ പടക്കപ്പൽ (Infac T 81) ക്രയിൻ ഉപയോഗിച്ച് 106 ചക്രങ്ങൾ ഉള്ള Multi Axil Puller വാഹനത്തിൽ കയറ്റി ഇന്ന്(25/09/2021) രാവിലെ റോഡ് മാർഗ്ഗം ആലപ്പുഴയിലേയ്ക്ക് കൊണ്ടു പോകുന്നു..
KSEB ലൈനുകളും മരത്തിൻ്റെ ശിഖരങ്ങളും മുറിച്ച് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തി അതീവ ദുഷ്ക്കരമായ ഒരു യാത്രയാണിത്. 3 ദിവസം വേണ്ടിവരും ഇത് ആലപ്പുഴയിൽ എത്തുവാൻ

രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളെജ് ഒന്നാമത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആയുഷ്മാന്...
24/09/2021

രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളെജ് ഒന്നാമത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആയുഷ്മാന്‍ ഭാരത് വിഭാഗം 2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ബെസ്റ്റ് പെര്‍ഫോര്‍മെന്‍സ് അവാര്‍ഡ് നിര്‍ണയിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളെയും പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു. സൗജന്യ ചികിത്സ നല്‍കുന്നതിലുള്ള കാര്യക്ഷമതയാണ് പുരസ്‌കാര നിര്‍ണയത്തിന് വിലയിരുത്തിയത്.

ശ്രീജേഷിന്റെ വാക്കുകൾ കേട്ട് വികാരാധീനനായി അമിതാബ് !എനിക്ക് നല്ല വസ്ത്രങ്ങൾ ഇല്ലായിരുന്നു. വെറും സാധാരണകുടുംബം. കർഷകനായി...
21/09/2021

ശ്രീജേഷിന്റെ വാക്കുകൾ കേട്ട് വികാരാധീനനായി അമിതാബ് !

എനിക്ക് നല്ല വസ്ത്രങ്ങൾ ഇല്ലായിരുന്നു. വെറും സാധാരണകുടുംബം. കർഷകനായിരുന്ന അച്ഛന് വരുമാനം വളരെ തുച്ഛം. അതുകൊണ്ടുവേണം കുടുംബം കഴിഞ്ഞുകൂടാൻ. ബുദ്ധുമിട്ടുകളും കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ബാല്യം.

ജി.വി.രാജ സ്പോർട്സ് സ്‌കൂളിൽ അഡ്മിഷൻ കിട്ടിയപ്പോൾ അച്ഛൻ ചോദിച്ചു. ഇവിടെ പഠിച്ചാൽ നിനക്കൊരു സർക്കാർ ജോലി കിട്ടുമോ? അതെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഞാൻ.

അച്ഛൻ മൂന്നു വർഷത്തെ സമയം എനിക്കുതരണം . പരാജിതനായാൽ ഞാൻ മറ്റു വഴി തേടിക്കൊള്ളാം. ഇതായിരുന്നു അച്ഛന് അന്ന് നൽകിയ മറുപടി.

ഹോക്കിയിൽ ഗോൾ കീപ്പറായി പരിശീലനം തുടങ്ങിയപ്പോഴാണറിയുന്നത് , പ്രത്യേക ഡ്രസ്സും പാഡു മൊക്കെ വേണമെന്ന്. അതിനാകട്ടെ നല്ല പണം ആവശ്യമാണ്. വിവരങ്ങൾ കാണിച്ച്‌ അച്ഛന് കത്തെഴുതി. അത്ഭുതമെന്നു പറയട്ടെ ആവശ്യപ്പെട്ട അത്രയും പണം അച്ഛൻ മണിയോർഡറായി അയച്ചുതന്നു...

അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് ആ സത്യം ഞാൻ മനസ്സിലാക്കുന്നത്.. വീട്ടിലെ ഏക വരുമാന മാർഗ്ഗമായ കറവപ്പശുവിനെ വിറ്റാണ് അച്ഛൻ തനിക്ക് പണമയച്ചതെന്ന്. അന്ന് കണ്ണീർ നിയന്ത്രിക്കനായില്ല,. വീട് പട്ടിണിയായിട്ടും അച്ഛൻ തന്നെ പഠിപ്പിച്ചു.. അതൊരു പ്രതീക്ഷയായിരുന്നു. നല്ല നാളെ സ്വപ്നം കണ്ടുള്ള ഒരച്ഛന്റെ പ്രതീക്ഷ.

സോണി ടി.വി യിലെ "കോൺ ബനേഗാ ക്രോർപതി" യിൽ കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ ഹോക്കി ടീം സ്റ്റാർ ഗോൾ കീപ്പർ ശ്രീ.പി.ആർ. ശ്രീജേഷ് അമിതാബ് ബച്ചനുമുന്നിൽ തൻ്റെ മനസ്സുതുറന്നപ്പോൾ സദസ്സാകെ ഒരു നിമിഷം സ്തബ്ധമായി. കണ്ഠമിടറി ക്കൊണ്ട് അമിതാബ് ശ്രീജേഷിനെയും അച്ഛനെയും വാനോളം പ്രകീർത്തിച്ചു. തലമുറകൾക്ക് പ്രേരണയാണ് ശ്രീജേഷ് എന്ന സൗമ്യനായ പോരാളി.

പ്രോഗ്രാമിൽ ശ്രീജേഷും നീരജ് ചോപ്രയും ചേർന്ന് നേടിയ 25 ലക്ഷം രൂപയിലെ ശ്രീജേഷിന്റെ ഷെയർ തുക കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ ഉപകരണങ്ങൾ വാങ്ങുന്നതിനായി സംഭാവന നൽകുമെന്ന് പ്രഖ്യാപിക്കുയുണ്ടായി.

ഈ ഫോട്ടോയിൽ ഉള്ള കോട്ടയം കാരനെ മനസിലായോ ?
15/09/2021

ഈ ഫോട്ടോയിൽ ഉള്ള കോട്ടയം കാരനെ മനസിലായോ ?

15/09/2021

വെറുതെ പോകുന്നവന്റെ തലേൽ കേറുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് , ആളും തരവും നോക്കി പെരുമാറില്ലേൽ ഇത് പോലെ ഇരിക്കും.

✅
15/09/2021

കാഴ്ചയുടെ ലോകത്തുനിന്നും മറഞ്ഞ  സിറിയക് സാറിന് ആദരാഞ്ജലികൾ ...🙏
15/09/2021

കാഴ്ചയുടെ ലോകത്തുനിന്നും മറഞ്ഞ സിറിയക് സാറിന് ആദരാഞ്ജലികൾ ...🙏

😍
20/07/2021

😍

Address

KOTTAYAM
Kottayam

Website

Alerts

Be the first to know and let us send you an email when കോട്ടയം junction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Kottayam

Show All