Face To Face Pala ഫേയിസ് ടു ഫേയിസ് പാലാ

  • Home
  • India
  • Kottayam
  • Face To Face Pala ഫേയിസ് ടു ഫേയിസ് പാലാ

Face To Face Pala ഫേയിസ് ടു ഫേയിസ് പാലാ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ നിങ്ങളുടെ വിരൽതുമ്പിൽ....join..

30/09/2023
24/09/2023

കാഞ്ഞിരപള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണം മാണി ഗ്രൂപ്പിൽ നിന്നും യു ഡി എഫ് പിടിച്ചെടുത്തു . മാണി ഗ്രൂപ്പിൽ നിന്നും മത്സരിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ ,രണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാർ ,രണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ പരാജയപ്പെട്ടു

ഇത്  #ഇന്ത്യൻ  #റെയിൽവേയുടെ ട്രെയിനിന്റെ ഓപ്പൺ ക്ലോസറ്റിന്റെ ചിത്രമാണ്. പതിനയ്യായിരത്തോളം ട്രൈനുകളിലായിദിവസവും ലക്ഷക്കണക...
17/09/2023

ഇത് #ഇന്ത്യൻ #റെയിൽവേയുടെ ട്രെയിനിന്റെ ഓപ്പൺ ക്ലോസറ്റിന്റെ ചിത്രമാണ്.
പതിനയ്യായിരത്തോളം ട്രൈനുകളിലായി
ദിവസവും ലക്ഷക്കണക്കിന് യാത്രക്കാർ മലമൂത്രവിസർജ്ജനം ചെയ്യുന്നത് ഇത് വഴിയാണ്.

പക്ഷേ റെയിൽവേ സ്റ്റേഷൻ ഒഴിച്ച് ട്രാക്കിൽ എവിടെയും മലമൂത്രവിസർജനത്തിന്റെ യാതൊരു ലക്ഷണവും കാണാൻ കഴിയില്ല.
കിലോക്കണക്കിനു വരുന്ന ഈ വിസർജ്യങ്ങളൊക്കെ എവിടെ പോകുന്നു??
ചീറിപ്പായുന്ന ട്രെയിനിലെ ക്ലോസറ്റിൽ പതിക്കുന്ന മലമൂത്രവിസർജനവും ശുചീകരിക്കുന്ന വെള്ളവും ജ്യൂസ് പരുവത്തിലാക്കി യാത്രക്കാരുടെ വായിലും മൂക്കിലും കണ്ണിലും മറ്റു ശരീരത്തിൻറെ ഭാഗത്തും പറ്റിപ്പിടിക്കുന്നു. കുറേഭാഗം റെയിൽവേക്ക് വേണ്ടി സ്ഥലം സംഭാവന ചെയ്ത് വർക്ക് വർഷങ്ങളായി സൗജന്യമായി ലഭിച്ചു കൊണ്ടിരിക്കുന്നു.

ഒരു പരിഷ്കൃത സമൂഹത്തിന്റെ ഈ ശൗചാലയ സംസ്കാരം അറപ്പും വെറുപ്പും ഉളവാക്കുന്നതല്ലേ??

എസി കമ്പാർട്ട്മെൻറ് മാത്രം ബയോ ടോയ്ലെറ്റ് സ്ഥാപിക്കുന്ന റെയിൽവേക്ക് എന്തുകൊണ്ട് മറ്റു കമ്പാർട്ട്മെന്റിലും സമാന ടോയിലറ്റ് ഉപയോഗിച്ചുകൂടാ.

നിപ്പ വന്നപ്പോഴും എലിപ്പനി വന്നപ്പോഴും വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തിൽ വളരെയധികം കണിശത പാലിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളിലൂടെ ചീറിപായുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളുന്ന വിസർജ്ജ്യങ്ങളുടെ കാര്യത്തിൽ എന്തുകൊണ്ട് ആരും അസ്വസ്ഥരാക്കുന്നില്ല.
വിൻഡോ സീറ്റിൽ വായ് പിളർന്ന് ഇരിക്കുന്നവർ വായ പൂട്ടി വെക്കുക എങ്കിലും അത്ര മാത്രമേ നമുക്ക് ചെയ്യാൻ കഴിയൂ....
റെയിൽവേ തരുന്നത് കഴിക്കുക അത് മലമായാലും .!!

17/09/2023

പാലാ മാർക്കറ്റിംഗ് society യില് തെരഞ്ഞെടുപ്പ് കാഹളം ഉയർന്നു. കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന udf ൻ്റെയുംമാണി പാർട്ടി നേതൃത്വം കൊടുക്കുന്ന എൽഡിഎഫ് ൻ്റെയും മുന്നണികൾ നിരന്നു.

ഏതാണ്ട് 40 വർഷത്തിനു ശേഷം നടക്കുന്ന ഇലക്ഷൻ.ഇനി ഒരിക്കലും ഇലക്ഷൻ ഉണ്ടാകില്ല എന്ന് കരുതി ഇരുന്നവർക്കും പാലാ മാർക്കറ്റിംഗ് എന്ന വലിയ സ്ഥാപനം പോലും ഇനി ഉണ്ടാകില്ല എന്ന് തീരുമാനിച്ചു കരു നീക്കിയവർക്കും ,അവരുടേ മുഖത്ത് ഏറ്റ പ്രഹരം.

ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഇപ്പൊൾ നടക്കാൻ കാരണകാരി ആയ വ്യക്തിയെ നിങൾ ഓർമ്മിക്കുന്നത് നല്ലതാണ്. നിങ്ങളുടെ അഴിമതിക്ക് എതിരെ ധൈര്യ പൂർവ്വം പോരാടിയ ,നിങ്ങളെ എതിർത്തു തോല്പിച്ച,2018 ഡിസംബർ മുതൽ 2022 ഏപ്രിൽ 30 വരെ secretary ആയിരുന്ന smt.Rosely തോമസ് നെ.അതിൻ്റെ പേരിൽ നിരന്തരം വേട്ടയാടപെട്ട് ,അവസാനം ഭരണസമിതി വധശിക്ഷ വിധിച്ച അന്നത്തെ സെക്രട്ടറി.

എൽഡിഎഫ് ലും യുഡിഎഫ് ലും മത്സരിക്കുന്ന , നിലവിലുള്ള ബോർഡ് മെമ്പർ മാരോട് ഒരു ചോദ്യം.പാലാ മാർക്കറ്റിംഗ് society യുടെ ഹെഡ് ഓഫീസ് ജപ്തി ചെയ്യിച്ചു ,സംഘത്തെ തന്നെ കൊന്നു കളഞ്ഞു ,അതിൻ്റെ മുഴുവൻ ആസ്തികളും നിയമവിരുദ്ധമായി നിങ്ങൽ ഉണ്ടാക്കിയ sulabha സൂപ്പർ മാർക്കറ്റ് എന്ന സ്വകാര്യ കമ്പനി യുടെ കീഴിൽ കൊണ്ടുവന്നു , സംഘത്തിൻ്റെ മുഴുവൻ സ്വത്തുക്കളും കൊള്ളയടിക്കാൻ ഉള്ള നിങ്ങളുടെ ഗൂഢ ശ്രമം പൊളിച്ചത് കൊണ്ട് മാത്രമാണ് ഇപ്പൊൾ ഇങ്ങനെ ഒരു ഇലക്ഷൻ നടക്കുന്നത് എന്ന് സമ്മതിക്കാൻ ഉള്ള നെഞ്ചു റപ്പു നിങ്ങൾക്കുണ്ടോ.

നിലവിലെ ഭരണസമിതിയിലെ സണ്ണി പൊരുന്നക്കോഡൻ , ജോസഫ് മണ്ഡപം എന്നിവർക്കൊഴിച്ച് ,ഈ പോസ്റ്റിൻ്റെ ലിങ്ക് ഞാൻ സെൻ്റ് ചെയ്യാം .( ആ രണ്ടു പേരുടെ പേരു പോലും എൻ്റെ ഫോണിൽ ഉണ്ടാകാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ട്. അതുകൊണ്ടാണ് ) നിലവിലെ ഭരണസമിതിയിൽ മനുഷ്യത്വം ഉള്ള രണ്ടു പേരെ ഉള്ളൂ. അത് smt. ലാലി Michael um ശ്രീ സണ്ണി മാന്ത്രയും ആണ്. അവർക്കെങ്കിലും ഇനി ഞാൻ പറയുന്ന കാര്യങ്ങൽ നിഷേധിക്കാൻ പറ്റില്ലെങ്കിൽ അത് തുറന്നു പറയണം.

2020 മാർച്ച് മാസം ,federal ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ എന്നെ വിളിക്കുന്നു. അദ്ദേഹത്തിൻ്റെ ഫോൺ ഉപയോഗിക്കാതെ,മറ്റൊരു ഫോണിൽ നിന്നാണ് വിളിക്കുന്നത്. Federal ബാങ്കിലെ ചില ഉയർന്ന ഉദ്യോഗസ്ഥരും സംഘം ഭരണസമിതിയിലെ ചില പ്രമാണിമാരും സുലഭയിലെ ഒന്ന് രണ്ടു ഉന്നതരും ചേർന്ന് ഒരു ഗൂഢ നീക്കം നടത്തുന്നു, ഹെഡ് ഓഫീസ് ജപ്തി ചെയ്യിക്കാൻ .അതിനു ,സര്ക്കാര് അനുമതിയില്ലാതെ ,head office പണയം വച്ച് ,നിയമവിരുദ്ധമായി ഒരു സ്വകാര്യ കമ്പനിക്ക് federal Bank കൊടുത്ത 2.30 കോടി രൂപ ,പ്രസ്തുത സ്വകാര്യ കമ്പനി മനപ്പൂർവം തിരിച്ചടവ് മുടക്കി ,സർഫേസി ആക്ട് പ്രകാരം കോടതി ഉത്തരവ് വാങ്ങി,ഈട് വസ്തുവായി ഹെഡ് ഓഫീസ് ജപ്തി ചെയ്യാൻ പോകുന്നു.സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഇത് കണ്ടില്ലയെന്ന് നടിക്കും.ഈ തട്ടിപ്പ് തടയാൻ ഒരേ ഒരാൾക്ക് മാത്രമേ സാധിക്കൂ.അത് അന്നത്തെ സെക്രട്ടറിക്ക് മാത്രം..ഇതായിരുന്നു ആ ഫോൺ സന്ദേശം. ആ ആഴ്‌ചയിൽ തന്നെ നടക്കും എന്ന് പറഞ്ഞു. പറഞ്ഞത് പോലെ, ഒരു ദിവസം രാവിലെ സംഘം പ്രസിഡൻ്റ് k t ജോസഫ് കളറുപാര സെക്രട്ടറിയെ വിളിക്കുന്നു. സെക്രട്ടറി നേരത്തെ വരണം ,ഇന്ന് federal Bank നമ്മുടെ head office ജപ്തി ചെയ്യാൻ വരും,സഹായിച്ചു കൊടുക്കണം എന്ന്.ലോകത്തിൽ ആദ്യമായിട്ടായിരിക്കും , താൻ പ്രസിഡൻ്റ് ആയിരിക്കുന്ന സ്ഥാപനം ജപ്തി ചെയ്തു പോകുന്നതിൽ സന്തോഷിക്കുന്ന സ്ഥാപന മേധാവി. ബാക്കി അടുത്തതിൽ.....

23/12/2022

കളരിയാമ്മാക്കല്‍ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മാണം അനന്തമായി നീളുന്നു. പാലം അപ്രോച്ച് റോഡ് നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നവര്‍ പിന്‍മാറണം

19/12/2022

സൂര്യനെ പോലെ വിളങ്ങി... തരൂരിനെ പോലെ തിളങ്ങി.. സുരേഷ് കുറിപ്പിന് സംഭവിച്ചത്
K Suresh Kurup Kottayam Ettumanoor

ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ റിസർവ് ബാങ്ക് ഗവർണറുമായ രഘുറാം രാജൻ ഭാരത് ജോഡോ യാത്രയിൽ
14/12/2022

ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ റിസർവ് ബാങ്ക് ഗവർണറുമായ രഘുറാം രാജൻ ഭാരത് ജോഡോ യാത്രയിൽ

14/12/2022

#ഓസ്മോനേ.. #നിനക്കായ്....!!!!

ഹരീഷിന്റെ വാക്കുകൾ.......വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാ...
13/12/2022

ഹരീഷിന്റെ വാക്കുകൾ.......

വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് ...കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം ...ആർക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല...ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല...അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ...മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി...വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി...എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും..ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ...എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ...പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി...🙏🙏🙏❤️❤️❤️

✍️കടപ്പാട്

പെരും കള്ളൻ മന്ത്രി: വാസ്തവൻ🤣🤣🤣
13/12/2022

പെരും കള്ളൻ മന്ത്രി: വാസ്തവൻ🤣🤣🤣

12/12/2022

ഫുട്ബോൾ കളിച്ച് കാലൊടിഞ്ഞു എന്ന് കേട്ടിട്ടുണ്ട്

ഫുട്ബോൾ കളിച്ച് കൈവിരൽ ഒടിച്ച മഹാൻ

12/12/2022

സംസ്ഥാനത്തെ പച്ചക്കറി പലവ്യഞ്ജനങ്ങൾ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി പറയാൻ ആകാതെ സംസ്ഥാന മന്ത്രിമാർ ....
ഭരണപക്ഷത്തെ എയറിലാക്കി വീ ഡി സതീശൻ .

ജോർജ്ജ് വർഗ്ഗീസ് ഇല്ലത്തുപറമ്പിൽ, ആറുമാനൂർ എന്ന ഞാൻ അയർലൻഡിൽ Cullinary Art എന്ന കുക്കറി കോഴ്സ് പഠിച്ച് അവിടെ കാറ്ററിംഗ് ...
10/12/2022

ജോർജ്ജ് വർഗ്ഗീസ് ഇല്ലത്തുപറമ്പിൽ, ആറുമാനൂർ എന്ന ഞാൻ അയർലൻഡിൽ Cullinary Art എന്ന കുക്കറി കോഴ്സ് പഠിച്ച് അവിടെ കാറ്ററിംഗ് നടത്തിവരികയായി രുന്നു. ഇപ്പോൾ ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ 3.5 കി.മീ ദൂരത്ത് കിഴക്കേച്ചിറ കള്ളുഷാ പ്, മൂക്കൻസ് മീൻ ചട്ടി എന്ന പേരിൽ നടത്തുകയാണ്.

ഈ ഷാപ്പ് കേരളത്തിലെ ഏറ്റവും വലുതും, ഏറ്റവും വൃത്തിയും, ഭംഗിയുമുള്ള കള്ള് ഷാപ്പാണ്. കേരളത്തിലെ ഷാപ്പ് കറികളിൽ ഏറ്റവും കൂടുതൽ വെറൈറ്റികൾ വൃത്തിയോ ടെയും നിലവാരത്തിലും ചെയ്യാനുള്ള ശ്രമത്തിലാണ് ഞാൻ.

നിലവിൽ 4 സ്റ്റാർ ഹോട്ടൽ എക്സ്പീരിയൻസ് ഉള്ള 3 ഷെഫുകൾ ഉൾപ്പെടെ 18 പേർക്ക്

തൊഴിൽ നൽകുന്നുണ്ട്. നിലവിൽ നല്ലരീതിയിൽ നടക്കുന്നുമുണ്ട്. അതിരമ്പുഴയിലെ കോട്ടമുറികോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാ ന്തരീക്ഷം സൃഷ്ടിക്കുകയും, കസ്റ്റമേഴ്സിനെ മർദ്ദിക്കുകയും ആഹാരം വാങ്ങാൻ വരു ന്നവരുടെ വാഹനങ്ങൾ അക്രമിക്കുകയും, അവരെ മർദ്ദിക്കുകയും, ചീത്തവിളിക്കു കയും, ഭീഷണി മുഴക്കുകയും ചെയ്യുന്നതുമൂലം റെസ്റ്റോറന്റ് കച്ചവടം സുഗമമായി നട ത്താൻ പറ്റാത്ത സ്ഥിതിയാണ്.

അവർ കൂട്ടമായി കുറച്ച് പേരുവരും. കഞ്ചാവ് ബീഡി തെറുത്ത് വലിക്കും. കത്തി എടുത്ത് മേശപ്പുറത്ത് വയ്ക്കും. ആരെങ്കിലും അവരെ നോക്കിയാൽ എന്താടാ താ എന്ന് തെറി വിളിക്കും. ആഹാരം കഴിച്ചിട്ട് പൈസ തരാതെ പോകുകയും ചെയ്യും. ഫാമിലി ആയിട്ട് വരുന്നവരുടെ ടേബിളിൽ ടിഷ്യു സ്റ്റാൻഡ് കൊണ്ടുവയ്ക്കുക. അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.

നിലവിൽ അതിരമ്പുഴ പഞ്ചായത്തിലെ 1,2,14 വാർഡുകളിലെ സ്ഥലവില പകുതി യായി കുറഞ്ഞു. ജനത്തിന് സ്വൈര്യമായി വെളിയിൽ ഇറങ്ങി നടക്കാൻ പറ്റുന്നുല്ല. 20 വയസ്സ് റേഞ്ചിലുള്ള കുട്ടികൾ അവരുടെ ഗാങ്ങിൽ അല്ലാത്തവരെ കാണുമ്പോൾ അവർക്കത് ശത്രുതയാണ്.

ജോയി എന്ന റിട്ടയേർഡ് ഉദ്യേഗസ്ഥൻ തന്റെ ഒരേക്കർ സ്ഥലം കഴിഞ്ഞ 2 വർഷമായി ഉപേക്ഷിച്ചിട്ടിരിക്കുകയാണ്. തെങ്ങിൽനിന്ന് തേങ്ങാ കിട്ടുന്നില്ല. കരിക്ക് ഇട്ട് മദ്യത്തിൽ ഒഴിച്ച് കുടിക്കുന്നു. ചോദ്യം ചെയ്താൽ എന്താടാ താ... എന്ന് ചോദിക്കും. ജാതി മരങ്ങളിൽ കഞ്ചാവ് പൊതി സൂക്ഷിക്കുന്നു. ആ ഏരിയായിൽ ഇതാണ് അവസ്ഥ.

എന്റെ സ്റ്റാഫിനെ ചീത്തവിളിക്കുന്നതുമൂലം അവർ ജോലി നിർത്തി പോകുന്നു. കസ്റ്റമേഴ്സ് വരാൻ വിമുഖത കാണിക്കുന്നു. ഭയമാണ് അവർക്ക് വരാൻ.. അവിടെ കഞ്ചാവ് പിള്ളേരെകൊണ്ട് ശല്യമാണ്, അവിടെ പോകണ്ട എന്ന അവസ്ഥയിലാക്കുന്നു.

ഒരു സ്ഥാപനം നടത്തി കുറേപേർക്ക് തൊഴിൽ നൽകാൻ വന്ന എന്നെ എന്ന് ചീത്ത വിളിക്കുമ്പോൾ എനിക്ക് കേട്ട് നിൽക്കേണ്ട അവസ്ഥയാണ്. പ്രതികരിച്ചാൽ ഞാൻ ചിലപ്പോൾ കൊലക്കേസ് പ്രതിയാകും. അല്ലെങ്കിൽ വധശ്രമത്തിൽ പ്രതിയാകും. എന്റെ തൊഴിലാളികൾ ആരെങ്കിലും പ്രതികരിച്ചാലും ഞാൻ പ്രതിയാകില്ലേ.

എനിക്ക് വല്ലപ്പോഴും എന്റെ ഭാര്യയെയും കുട്ടികളെയും കാണാൻ പോകാൻ പറ്റാത്ത അവസ്ഥ വരുമോ എന്ന് ഞാൻ ഭയക്കുന്നു.

ഞാൻ എന്ത് ചെയ്യണം. ഇവിടെ ഒരു സ്ഥാപനം തുടങ്ങി 100-150 പേർക്ക് വരുന്ന ഒരു വർഷത്തിനകത്ത് തൊഴിൽ കൊടുക്കാൻ വന്ന എന്റെ അവസ്ഥ ഇതാണ്. ഇത്രയ്ക്ക് റിസ്ക് എടുത്ത് ബിസ്സിനസ്സ് നടത്താൻ ഈ നാട് അത് വാഗ്ദത്ത ഭൂമി യൊന്നും അല്ലല്ലോ. ക്രിമിനലുകളിൽ നിന്നും സംരക്ഷണം നൽകേണ്ട ഉത്തരവാ ദിത്വമെങ്കിലും ഭരണകൂടത്തിനില്ലേ. ഈ കഞ്ചാവ് മാഫിയയെ നേരിടാനുള്ള നിയമങ്ങൾ കർശനമാക്കി വേണ്ട സംരക്ഷണം നൽകണം. (പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ പറ യുന്നു; അവർക്ക് നടപടിയെടുക്കാൻ ഇവിടെ നിയമമില്ല. ഒരുകിലോയിൽ താഴെ കഞ്ചാവ് പിടിച്ചാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടണം കൊലപാതക ശ്രമമല്ലാത്ത മർദ്ദനങ്ങ ളിൽ പ്രതിയായാലും സ്റ്റേഷൻജാമ്യത്തിൽ വിടണം. തെറി വിളിച്ചാലും ഭീഷണിപ്പെടുത്തി യാലും പെറ്റിക്കേസെടുക്കാനേ പറ്റത്തുള്ളൂ. അവരും നിസ്സഹായരാണ്.) ഇവിടെ മനുഷ്യാ വകാശം ക്രിമിനലുകൾക്കേയുള്ളൂ. ബിസ്സിനസ്സ് നടത്തുവർക്ക് ഇല്ല.

എന്റെ സ്ഥാപനത്തിൽ ഇനി ബഹളമുണ്ടാക്കാത്ത അവസ്ഥ ഉണ്ടാക്കി തന്നില്ലെ ങ്കിൽ ഞാൻ ഇത് നിർത്തി തിരിച്ചുപോകേണ്ട അവസ്ഥയിലാണ്. എനിക്ക് നഷ്ടപ്പെട്ട 35 ലക്ഷം ഞാൻ അവിടെ പണിയെടുത്ത് തിരിച്ചുപിടിച്ചുകൊള്ളാം. ഞാൻ യൂറോപ്പ് പൗരത്വം സ്വീകരിച്ചോളാം. എനിക്ക് അത് ലഭിക്കും. എനിക്ക് എന്റെ യൂറോപ്യൻ പൗരത്വം കി ട്ടുമ്പോൾ ഞാൻ തിരിച്ചു വന്ന് എന്റെ ക്യാൻസൽ ചെയ്ത ഇന്ത്യൻ പാസ്പോർട്ടിന്റെ പകുതി കേരളമുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും പകുതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും ഞാൻ കത്തിക്കും. ഞാൻ ജനിച്ച നാട്ടിൽ എനിക്ക് ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഇത്രയെങ്കിലും ഞാൻ പ്രതികരിക്കണ്ട. ഞാനും ഇന്ത്യയിൽ ജനിച്ചുവ ളർന്ന ഒരു പൗരനല്ലേ?

ജോർജ്
9447510000

10/12/2022

ജനസാഗരമായി പാലാ 💥💥
പാലാ ജൂബിലി തിരുനാൾ 2022

പാലായെ പാലായാക്കിയ പാപ്പൻ.......    ആ പാപ്പനാണ് *പാലാ മണർകാട് പാപ്പൻ* മണർകാട്  പാപ്പൻ ചേട്ടന്റെ ഓർമ്മകൾക്ക് ഇന്ന് 25 വയസ...
09/12/2022

പാലായെ പാലായാക്കിയ പാപ്പൻ.......
ആ പാപ്പനാണ് *പാലാ മണർകാട് പാപ്പൻ*

മണർകാട് പാപ്പൻ ചേട്ടന്റെ ഓർമ്മകൾക്ക് ഇന്ന് 25 വയസ്സ് പൂർത്തിയാകുമ്പോൾ,പാലായിലെ രാഷ്ട്രീയ ,സാമുദായിക,സാമ്പത്തീക,കായീക മേഖലകളിൽ ഇത്രത്തോളം അടക്കി വാണ ഒരാൾ പിന്നീട് പാലായിൽ ഉണ്ടായിട്ടേയില്ല……!!!!!

മണർകാട് പാപ്പൻ ചേട്ടന്റെ ഓർമ്മകൾക്ക് ഇന്ന് 25 വയസ്സ് പൂർത്തിയാകുമ്പോൾ,പാലായിലെ രാഷ്ട്രീയ ,സാമുദായിക,സാമ്പത്തീക,കായീക മേഖലകളിൽ ഇത്രത്തോളം അടക്കി വാണ ഒരാൾ പിന്നീട് പാലായിൽ ഉണ്ടായിട്ടേയില്ല. അത് പാപ്പൻ ചേട്ടന് മാത്രം കൈമുതലായുള്ള സ്ഥാനമായിരുന്നു. രാവിലെ അഞ്ചുമണിക്ക് പാലാ കുരിശുപള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിൽ നിന്നും പരിശുദ്ധ മാതാവിനോട് പ്രാര്ഥിക്കാനായി ഒരു വരവുണ്ട്.പരിവാര സമേതമാണ് ആ വരവ്.കുരിശുപള്ളി മാതാവിനെ വണങ്ങി ഒരു പ്രാർത്ഥന…നേരെ തന്റെ സ്ഥാപനമായ മഹാറാണി ഹോട്ടലിന്റെ മുന്നിലെ നടയിൽ ഒറ്റയിരുപ്പ്. അപ്പോൾ കട്ടൻചായ കൂടെയുള്ളവർ നൽകും.അതും ഒരിറക്ക് കഴിച്ച് നാട്ടു വർത്തമാനങ്ങളും പറഞ്ഞു ഒരിരുപ്പാണ് മണിക്കൂറുകളോളം. പാലായിലെ ആദ്യത്തെ സ്റ്റാർ ഹോട്ടലായിരുന്നു ഹോട്ടൽ മഹാറാണി. സിനിമാക്കാരൊക്കെ വന്നാൽ ഹോട്ടൽ മഹാറാണിയിലാണ് താമസം. അന്നൊക്കെ സിനിമാ താരങ്ങളെ കാണുവാൻ ജനങ്ങൾ ഹോട്ടൽ മഹാറാണിയുടെ എതിർ വശത്ത് മണിക്കൂറുകളോളം കാത്ത് നിൽക്കുമായിരുന്നു.

ഭക്തികാര്യങ്ങളിൽ അണുവിട വിട്ടു വീഴ്ചയ്ക്ക് പാപ്പൻ ചേട്ടന് സമ്മതമായിരുന്നില്ല. പാലാ കുരിശുപള്ളി പണിക്കു നിസ്തുലമായ സംഭാവനകൾ മണർകാട് മൈക്കിൾ ജോസഫ് എന്ന പാപ്പൻ ചേട്ടൻ നൽകിയിരുന്നു. അക്കാലത്ത് രണ്ടാം നില പണിതത്തിനു ശേഷം പണമില്ലാതെ പള്ളി പണി 11 വര്ഷം മുടങ്ങി കിടന്നിരുന്നു. പക്ഷെ പാപ്പൻ ചേട്ടൻ അക്കാലത്ത് എല്ലാ ചൊവ്വാഴ്ചയും 250 രൂപാ നൽകാമെന്ന് ഏറ്റു. അങ്ങനെയാണ് പള്ളി പണി തുടർന്നത്. ഓരോ നിലയും വാ ർക്കുമ്പോഴും അദ്ദേഹം നേരിട്ട് വന്ന് ജോലിക്കാർക്ക് നേതൃത്വം കൊടുക്കുമായിരുന്നു. 70 കളിൽ യേശുദാസിന്റെ സംഗീത കച്ചേരി പാലാ മഹാറാണിയുടെ മുകളിലുള്ള ആഡിറ്റോറിയത്തിൽ രണ്ടു പ്രാവശ്യം നടത്തി. ഓരോ കച്ചേരിക്കും 44000 രൂപാ പിരിഞ്ഞു കിട്ടിയത് കൈകാര്യ ചെലവ് പോലും വക വയ്ക്കാതെ 880000 രൂപാ പള്ളി പണിക്കു നൽകിയതും ഈ പാപ്പൻ ചേട്ടൻ തന്നെ. മണർകാട്ടെ മൂന്ന് സഹോദരന്മാർ ചേർന്ന് 70000 രൂപയും അക്കാലത്ത് തന്നെ നൽകിയിരുന്നു. വയലിൽ പിതാവും, തോമസ് ജോസഫ് കൊട്ടുകാപ്പള്ളിയും, മണർകാട് പാപ്പൻ ചേട്ടനും ഒരുമിച്ചപ്പോഴാണ് കുരിശുപള്ളി പണി 1976 ൽ പൂർത്തീകരിച്ചത്.

പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിനായി സ്ഥലം വിട്ടുകിട്ടാൻ മുനിസിപ്പാലിറ്റിയെ സഹായിച്ചതും പാപ്പൻ ചേട്ടനായിരുന്നു. അന്ന് പാപ്പൻ ചേട്ടന്റെ കാർക്കശ്യ നിലപാടുമൂലമാണ് ഇന്നത്തെ മുൻസിപ്പൽ സ്റ്റേഡിയം ഉണ്ടായത്.പാലായിലെ സാധാരണ ജനങ്ങൾക്ക്‌ എന്നും ഒരു അത്താണിയായിരുന്നു മണർകാട് പാപ്പൻ ചേട്ടൻ. അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവർക്ക് കൂടുതൽ ഒന്നുമാലോചിക്കാതെ കല്യാണ ആലോചനകൾ അനുകൂലമായി വന്നിരുന്നു അക്കാലത്ത്. പാപ്പൻ ചേട്ടന്റെ കൂടെയാ ജോലി എന്ന് പറഞ്ഞാൽ അക്കാലത്ത് അതൊരു വലിയ കാര്യമായിരുന്നു.

പാലായിലെ സാധാരണ കുടുംബങ്ങൾ പലതും സാമ്പത്തീകമായി രക്ഷപെട്ടത് പാപ്പാൻ ചേട്ടന്റെ സ്ഥാപനത്തിൽ ജോലി നോക്കിയത് കൊണ്ട് മാത്രമായിരുന്നു. അക്കാലത്തെ രാഷ്ട്രീയ ആചാര്യനായ ബേബി ജോണും, രാഷ്ട്രീയ റാണി ആയിരുന്ന ഗൗരിയമ്മയുമായി പാപ്പൻ ചേട്ടന് അടുത്ത ആത്മ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ശുപാർശ കത്തുമായി വരുന്നവർക്ക് ഏതു നേരത്തും ജോലി ഉറപ്പായിരുന്നു. ആളുകൾ കൂടുതലായി ശുപാർശയുമായി വരുമ്പോൾ സ്ഥാപനത്തിൽ ഉള്ളവരുടെ പണി പോകും അതിനു താഴെ നിർത്തുക എന്നാണ് ഓമന പേര് വിളിച്ചിരുന്നത്. പണി കളയുന്നതിനു റൂട്ട് മാനേജർമാർ പറഞ്ഞിരുന്നത് *നാളെ മുതൽ പാലായിലാ പണി എന്നായിരുന്നു*”.

സ്പോഴ്‌സ് രംഗത്തും അദ്ദേഹത്തിന്റെ കൈമുദ്ര പതിഞ്ഞിരുന്നു .എം എം ജോസഫ് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് കാണുവാൻ മധ്യ തിരുവതാം കൂറിലെ സ്പോഴ്സ് പ്രേമികളാകെ പാലായിലേക്ക് ഒഴുകി എത്തിയിരുന്നു. അദ്ദേഹത്തിന്റെ മൂത്ത പുത്രന്റെ വിവാഹ ദിവസം പാലായിലേക്ക് ഒഴുകിയെത്തിയ കൊടിവച്ച കാറുകൾ കണ്ടു പാലായിലെ ജനങ്ങൾ അന്ധാളിച്ചു. ആന്ധ്ര,കർണ്ണാടക ,തമിഴ്‌നാട്,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ ഒരു പട തന്നെ അന്ന് പാലായിലേക്ക് ഒഴുകിയെത്തിയപ്പോൾ പാലാ നഗരവും വീർപ്പ് മുട്ടി.

പാലായിലെ രാഷ്ട്രീയ ,സാമൂഹ്യ,സാമ്പത്തീക സാംസ്ക്കാരിക,കായീക മേഖലകളെ തന്റെ ചൂണ്ടു വിരൽ കൊണ്ട് നിയന്ത്രിച്ചിരുന്ന ഒരാൾ പാപ്പൻ ചേട്ടന് ശേഷം ആരും പാലായിൽ ഉണ്ടായിട്ടില്ല.മദ്യ രാജാവ് എന്ന് മനോരമ യാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് എങ്കിലും ,ഒരു തുള്ളി മദ്യം പോലും അദ്ദേഹം രുചിച്ചിരുന്നില്ല!!!!!!!……

ഇതുപോലൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നു.ലിഫ്റ്റ് വേണ്ട നീന്തൽ കുളം വേണ്ട കെട്ടി എഴുന്നള്ളിക്കാൻ ആ...
09/12/2022

ഇതുപോലൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നു.ലിഫ്റ്റ് വേണ്ട നീന്തൽ കുളം വേണ്ട കെട്ടി എഴുന്നള്ളിക്കാൻ ആനയും അമ്പാരിയും വേണ്ട വെച്ചൂർ പശുവിൻ്റെ പാലുകുടിക്കാൻ വീട്ടുവളപ്പിൽ ഗോശാല വേണ്ട മാനസൊല്ലാസത്തിനു കുടുംബ സഹിതം വിദേശ യാത്ര വേണ്ട മൂക്കിപനി വന്നാൽ ചികിത്സിക്കാൻ അമേരിക്കക്കു പോകണ്ട സ്ഥിര ബുദ്ധി ഉള്ളതൂ കൊണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഉപദേശികൾ വേണ്ട പ്രസംഗ വേദികളിൽ ആളെ കൂട്ടാൻ P R വർക് വേണ്ട മക്കൾ വാത്സല്യം പറഞ്ഞു ആരും പ്രോകോപിപ്പിക്കൻ നോക്കണ്ട കുടുംബാംഗങ്ങളെ കാഴ്ച വസ്തുക്കൾ ആക്കി പ്രദർശിപ്പിക്കാറില്ല വെറുതെ അനാവശ്യ തള്ളുകൾ തള്ളാറില്ല എന്തിനും ഏതിനും കമ്മീഷൻ അടിക്കണം എന്നൊരു ചിന്തയേ ഇല്ല മാധ്യമ പ്രവർത്തകരെ ആട്ടി ഓടിക്കാറില്ല വാർത്ത വായനക്ക് പകരം വാർത്താ സമ്മേളനങ്ങൾ നടത്തി നർമത്താൽ പൊതിഞ്ഞ വാക്കുകൾ കൊണ്ട് ജനത്തെയും മാധ്യമ പ്രവർത്തകരെയും കയ്യിലെടുത്ത ജനകീയ മുഖ്യമന്ത്രി വരും തലമുറക്ക് ഒരു പക്ഷെ അൽഭുതം ആയി തോന്നിയേക്കാം

06/12/2022

ജോസ് കെ മാണി പി എസ് ശ്രീധരൻ പിള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ ഇടത് – ബിജെപി ധാരണ! ജോസ് കെ മാണിക്കെതിരെ ആരോപണവുമായി കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്.

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് -ബിജെപി ധാരണയുടെ മുന്നോടിയെന്ന് കോണ്‍ഗ്രസ് കോട്ടയം ജില്ലാകമ്മിറ്റി ആരോപിച്ചു . പിണറായി വിജയന്‍റെ ദൂതനായാണ് ജോസ് കെ മാണി ശ്രീധരന്‍പിള്ളയെ കണ്ടതെന്ന് പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു.

കേരള കോൺഗ്രസ് വൃത്തങ്ങളുടെ വിശദീകരണം ഇങ്ങനെയാണ്...‍ ശ്രീധരന്‍ പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു എറണാകുളം ആലുവ പാലസില്‍ ഇരു നേതാക്കളും തമ്മില്‍ കണ്ടത്. ആലുവ പാലസിന്റെ റിസപ്ഷനില്‍ വച്ച്‌ യാദൃശ്ചികമായി ശ്രീധരന്‍പിള്ളയെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തതിനപ്പുറം ഒരു രാഷ്ട്രീയ ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണിയും കേരള കോണ്‍ഗ്രസ് എമ്മും വിശദീകരിക്കുന്നു.

ജോസ് കെ മാണിയുടെ ലക്ഷ്യംവെയ്ക്കുന്നത്, വിഴിഞ്ഞം വിഷയത്തിൽ ഇടതുമുന്നണിക്കും, സിപിഎമ്മിനും എതിരെ പരസ്യ നിലപാട് ജോസ് കെ മാണി കഴിഞ്ഞ ആഴ്ച കൈ കൊണ്ടിരുന്നു. യുഡിഎഫുമായി കേരള കോൺഗ്രസ് പിൻവാതിൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ഇതിനിടയിലാണ് പി എസ് ശ്രീധരൻപിള്ളയും ആയുള്ള കൂടിക്കാഴ്ച. അണിയറയിൽ കേരള കോൺഗ്രസ് രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നുണ്ട് എന്ന കാര്യം വ്യക്തമാണ്.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കരുത്തുറ്റ ഒരു പദവിയുമായി എത്തണമെങ്കിൽ ജോസ് കെ മാണിക്ക് അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. ഇടതുമുന്നണിക്ക് മൂന്നാമതൊരു തുടർ ഭരണം ലഭിക്കുകയും ജോസ് കെ മാണി ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിൽ എത്തുകയും ചെയ്താൽ അദ്ദേഹത്തിന് ഒരു മന്ത്രി പദവി ഉറപ്പാണ്. എന്നാൽ അതിനു കാത്തിരിക്കാതെ കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ കേന്ദ്രമന്ത്രി പദവിയടക്കം കൈവരാവുന്ന രീതിയിൽ ഒരു രാഷ്ട്രീയ നീക്കം അദ്ദേഹത്തിന് നടത്താവുന്നതാണ്. ബിജെപി ക്രൈസ്തവ വോട്ട് ബാങ്കുകളെ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ അതുകൊണ്ടുതന്നെ ജോസ് കെ മാണി – ശ്രീധരൻ പിള്ള കൂടിക്കാഴ്ചയ്ക്ക് ഒരു സൗഹൃദം പുതുക്കൽ എന്നതിനപ്പുറത്തുള്ള മാനങ്ങൾ ഉണ്ടെന്ന് നിസംശയം പറയാൻ സാധിക്കും.

പാലായിലെ റോഡുകൾക്ക് ശാപ മോക്ഷം..🤣🤣🤣
05/12/2022

പാലായിലെ റോഡുകൾക്ക് ശാപ മോക്ഷം..🤣🤣🤣

കേരളത്തിലെ പ്രമുഖ അർബൻ ബാങ്കുകളിൽ ഒന്നായ കോട്ടയം ജില്ലയിലെ കടുത്തുരുത്തി അർബ്ബൻ സഹകരണ ബാങ്കിൽ ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ...
04/12/2022

കേരളത്തിലെ പ്രമുഖ അർബൻ ബാങ്കുകളിൽ ഒന്നായ കോട്ടയം ജില്ലയിലെ കടുത്തുരുത്തി അർബ്ബൻ സഹകരണ ബാങ്കിൽ ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ UDF ന്റെ തലവേദനയായിരുന്ന ഓസ്മോൻ വിഭാഗത്തെ തറപറ്റിച്ച് ആയിരക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിച്ചു.

04/12/2022

3000 ക്രൈസ്തവരെ ജയിലേയ്ക്ക് അയക്കാൻ കൂട്ടുനിൽക്കുന്ന പാലായിലെ തോറ്റ എംഎൽഎയും കൂട്ടരും ഇനി എവിടേയ്ക്ക്…...

04/12/2022

ആരാണ് ഈ വൈദീകൻ.

04/12/2022

ഞാൻ ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ ചെയ്തുപോയി എന്നോട് ക്ഷമിക്കണമേ....

04/12/2022

ഗോൾ🎼...... 🎼ഗോൾ.... ഓലേ ഓലേ വോ!!🎼

ക്രൈസ്തവരുടെ മുഴുവൻ  അട്ടിപ്പേറവകാശം നീ എടുക്കേണ്ട''. സ്വന്തം അപ്പനെ  കള്ളാ  എന്ന് വിളിച്ചവർക്ക് സിന്ദാബാദ് വിളിച്ച യൂദാ...
03/12/2022

ക്രൈസ്തവരുടെ മുഴുവൻ അട്ടിപ്പേറവകാശം നീ എടുക്കേണ്ട''. സ്വന്തം അപ്പനെ കള്ളാ എന്ന് വിളിച്ചവർക്ക് സിന്ദാബാദ് വിളിച്ച യൂദാസ് ആണ് നീ ,തിരുവനന്തപുരം ബിഷപ്പിൻ്റെ കാര്യം നോക്കാൻ കോട്ടയത്തെ ഒറ്റുകാരൻ്റെ ആവശ്യമില്ല ...

എഴുപത് രൂപയുടെ മദ്യം ആയിരം രൂപക്ക് വിറ്റിട്ടും നഷ്ട്ടമാണെങ്കിൽ നിങ്ങൾ ഇനി മദ്യ കച്ചവടം നടത്തണ്ട...എന്താണ് നിങ്ങൾ ലാഭത്തി...
03/12/2022

എഴുപത് രൂപയുടെ മദ്യം ആയിരം രൂപക്ക് വിറ്റിട്ടും നഷ്ട്ടമാണെങ്കിൽ നിങ്ങൾ ഇനി മദ്യ കച്ചവടം നടത്തണ്ട...

എന്താണ് നിങ്ങൾ ലാഭത്തിലാക്കിയിട്ടുള്ളത്...

രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ ചിലവിൽ ഉണ്ടാക്കുന്ന വൈദ്യുതി കൊള്ള വിലക്ക് വിറ്റിട്ടും ഇലക്ട്രിസിറ്റി നഷ്ടത്തിലാണ്...

ഒടുക്കത്തെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും കെ എസ് ആർ ടി സി ഊർദ്ധശ്വാസം വലിച്ച് കിടക്കുന്നു...

44 നദികളും 12, 000 കുളങ്ങളും 40 ലക്ഷം കിണറുകളും ഉണ്ടായിട്ടും വാട്ടർ അതോററ്റി നഷ്ടത്തിലാണ്...

വണ്ടിയുടെ ആയുസ് തീരുന്ന അന്ന് വരെയുള്ള ടാക്സ് മുൻ‌കൂർ മേടിച്ചിട്ടും റോഡ് പണിയാൻ പണമില്ല...

വർഷത്തിൽ പന്തീരായിരം കോടി രൂപയുടെ കച്ചവടം നടക്കുന്നു എന്ന് നിങ്ങൾ പറയുന്നു...
8000 കോടി രൂപ ലാഭം ഉണ്ടെന്നും നിങ്ങൾ പറയുന്നു..

എന്നിട്ടും ബീവറേജ് നഷ്ടത്തിലാണെന്ന് നിങ്ങൾ തന്നെ പറയുന്നു...

70 രൂപയുടെ സാധനം 1000 രൂപയ്ക്ക് വിൽക്കുന്ന ഏതെങ്കിലും ഒരു വസ്തു കേരളത്തിൽ ഉണ്ടോ...

എന്നിട്ടും നഷ്ടം..
അപ്പോൾ എത്രയോ കോടികളാണ് ഈ നാട്ടിൽ നിന്നും നിങ്ങൾ ഓരോ വർഷവും കട്ടുകൊണ്ടുപോകുന്നത്..

വർഷത്തിൽ 3/4 ലക്ഷം കോടി രൂപയുടെ വൈദ്യുതി ഇടപാടുകൾ നടക്കുന്ന കെഎസ്ഇബിയും നഷ്ടത്തിലാണ്...

ഇങ്ങനെ ഓരോ മേഖലയിൽ നിന്നും എത്ര ശതകോടികളാണ് ഓരോ വർഷവും കളവ് നടക്കുന്നത്...

ഒരുപക്ഷേ ബ്രിട്ടീഷുകാർ പോലും ഇത്രയും ഭയാനകമായ രീതിയിൽ ഈ നാടിനെ കൊള്ളയടിച്ചിട്ടുണ്ടാവില്ല...

കാലങ്ങളായി 33 / 40 ലക്ഷം രൂപ നഷ്ടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു പഞ്ചായത്തിന്റെ പുതിയ ഭരണസമിതി അധികാരത്തിൽ കയറി അഞ്ച് വർഷം കഴിഞ്ഞപ്പോൾ കടവും നികത്തി 11 കോടി രൂപ നീക്കിയിരിയിപ്പും ആയെന്ന്...!

താഴെ തട്ടിൽ വരെ നടക്കുന്ന വ്യാപകമായ അഴിമതിയുടെ വ്യാപ്തി എത്രയുണ്ടെന്ന് നോക്കൂ...

ഓരോ കേരളീയനും ലോകോത്തര നിലവാരത്തിൽ അന്തസ്സായി ജീവിക്കാനുള്ള പണം നമ്മുടെ നാട്ടിലുണ്ട്...

ഒന്നോർക്കണം,. ഇത്രയും വരുമാനസ്രോതസ്സുള്ള ഭൂപ്രദേശങ്ങൾ ലോകത്ത് തന്നെ കുറവാണ്...

ഇത്രേം സാധ്യതകളുള്ള ഒരു പ്രദേശവും ലോകത്ത് കുറവാണ്...

പക്ഷേ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന ഒരു ലോബി കാലങ്ങളായി നമ്മുടെ നാടിനെ അതിഭീകരമായ രീതിയിൽ കൊള്ളയടിക്കുന്നത് കൊണ്ടാണ് നമ്മുടെ നാട് ഇന്നും ഇങ്ങനെ തന്നെ തുടരുന്നത്...

മറ്റൊരു വിഭാഗത്തിനെയും ഇതിൽ കുറ്റം പറയാനില്ല..

പാലായിലിപ്പോൾ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുത്തൊഴുക്കാണന്നാണ് നവ മാധ്യമങ്ങളിലൂടെ ചില കൂലി പണിക്കാർ പ്രചരിപ്പിക്കു...
02/12/2022

പാലായിലിപ്പോൾ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുത്തൊഴുക്കാണന്നാണ് നവ മാധ്യമങ്ങളിലൂടെ ചില കൂലി പണിക്കാർ പ്രചരിപ്പിക്കുന്നത്
പാലാ രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അരനൂറ്റാണ്ടായി അവിടെയുള്ളതും പിന്നീട് സഭ ആരംഭിച്ചതാണ് അതിന് ഉത്ത വാദിത്വം ഏറ്റെടുക്കാൻ വന്നാൽ നാട്ടുകാർ പത്തലിന് ഓടിച്ചിട്ടടിക്കും എന്നറിയാവുന്നതുകൊണ്ട് അതിൻ്റെ പിതൃത്വം ഏറ്റെടുത്ത് കാണുന്നില്ല പക്ഷെ കഴിഞ്ഞ അരനുറ്റാണ്ടായി കിടങ്ങൂരിലും പൂഞ്ഞാറിലുമൊക്കെ സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചപ്പോൾ അരങ്ങു വാണ അതികായൻ എന്ന് കൊട്ടിഘോഷിപ്പിക്കുന്ന പാലാ ജനപ്രധിനിധി പാലായ്ക്ക് വിദ്യാഭ്യാസ രംഗത്ത് എന്ത് ചെയ്തു എന്ന് ഒരിടത്തും പറഞ്ഞു കേൾക്കുന്നില്ല പറഞ്ഞു കേൾക്കുന്നത് സഹകരണ സർവ്വാധിപത്യത്തിലുടെ പാലായെലോക പ്രശസ്തിയിലെത്തിച്ച പാലാഴി sയറും അനുബന്ധ പരിപാടികളിലൂടെയാണ്
കഴിഞ്ഞ അരനൂറ്റാണ്ടിലെ റെ യായി പാലായെനയിച്ചവരെപ്പോലെയുള്ള മഹാത്മാക്കളുടെ അക്ഷീണ പ്രയത്നത്തിൻ്റെ അടയാളമാണ് പാലാ രൂപത ആകമാനവും സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളും ഇന്ന് വ്യദ്ധമന്ദിരങ്ങളുടെ ഹബ്ബായി മാറിയതും ,അതുകൊണ്ട് വേണ്ടാത്ത കാര്യങ്ങൾ എഴുതി മുൻതലമുറയുടെ പിടിപ്പ് കേട് ലോകത്തെ പുത്തൻ നമ്പരുകളിലൂടെ ലോകത്തെ അറിയിച്ച് സായൂജ്യമടയുന്നവർ സ്വന്തം കൂലി പണിക്കാരെ നിയന്ത്രിച്ചാൽ മൺമറഞ്ഞ് പോയവരെയെങ്കിലും ജനം പഴിക്കാതിരിക്കുഎന്നോർമ്മിക്കുന്നത് നല്ലതാണ്
സാമാന്യബുദ്ധിയുള്ള നാട്ട്കാർക്ക റിയാം വിദ്യാഭ്യാസ രംഗത്ത് പാലാ രൂപത സ്യഷ്ടിച്ച അവസരങ്ങളല്ലാതെ പാലായിൽ എന്ത് പിണ്ണാക്കാണ് കഴിഞ്ഞ അര നൂറ്റാണ്ടിൽ ഉണ്ടായതെന്ന്

01/12/2022

ഒരു വെറൈറ്റി പാലാപ്പള്ളി....

ഇടതുപക്ഷ സർക്കാർ ബിഷപ്പുമാർക്കും ക്രൈസ്തവർക്കും എതിരെ തിരിയുമ്പോൾ  കപട നിലവിളിയുമായി  ജോസ് കെ മാണി.  പിറന്ന മണ്ണിൽ ജീവിക...
01/12/2022

ഇടതുപക്ഷ സർക്കാർ ബിഷപ്പുമാർക്കും ക്രൈസ്തവർക്കും എതിരെ തിരിയുമ്പോൾ കപട നിലവിളിയുമായി ജോസ് കെ മാണി.

പിറന്ന മണ്ണിൽ ജീവിക്കാനായി പൊരുതുന്ന ഒരു ജനതയെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാർ . സർക്കാർ ബിഷപ്പുമാർക്കും ക്രൈസ്തവർക്കുമെതിരെ തിരിയുമ്പോൾ ആ മുന്നണിയിൽ നിന്ന് ക്രൈസ്തവർക്ക് വേണ്ടി ശബ്ദിക്കാൻ താൻ മാത്രമെയുള്ളുവെന്ന് വരുത്തി തീർക്കുവാനുള്ളതാണോ ജോസിന്റെ ഈ അഭിപ്രായം. അതോ തന്റെ പാർട്ടിയിലുള്ള മന്ത്രിക്ക് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവില്ല
എന്ന് വരുത്തി തീർക്കുവാനാണോ ഈ പരിശ്രമം. അല്ലെങ്കിൽ ഞാൻ തന്നെ മന്ത്രി ആയെങ്കിലെ ഈ പ്രശ്നങ്ങൾ പരിഹരിക്കുകയുള്ളുവെന്ന് വരികൾക്കിടയിൽകൂടി സൂചിപ്പിക്കുന്നതാണോ ? നിലവിലെ മന്ത്രിയെമാറ്റി പകരം തന്റെ കൂടെയുള്ള വിശ്വസ്തരായ ആരെയെങ്കിലും മന്ത്രി ആക്കിയാൽ മാത്രമേ
കാര്യങ്ങളെല്ലാം ശരിയാകുകയുള്ളൂ എന്ന് തലയണ മന്ത്രത്തിൽ കൂടി കിട്ടിയ വെളിപാടാണോ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ ?? ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ മന്ത്രിയായാൽ മാത്രമെ നടക്കു അതിനു വേണ്ടിയുള്ള ആരുടെയെങ്കിലും ചരട് വലിയാണോ ജോസ് കെ മാണിയുടെ ഈ അഭിപ്രായത്തിന് പിന്നിൽ ??

മേലുകാവിന്റെ അഭിമാനമാണ് ബാലൻ🎼🎤     നമ്മുടെ ബാലൻ നമ്മുടെ തോറ്റ ബാലൻ 🎼🎤                 മാണി ബാലൻ🎼🎤
26/11/2022

മേലുകാവിന്റെ അഭിമാനമാണ് ബാലൻ🎼🎤

നമ്മുടെ ബാലൻ നമ്മുടെ തോറ്റ ബാലൻ 🎼🎤

മാണി ബാലൻ🎼🎤

31/10/2022

ജോസ്മോന്റെ (ജോസ് കെ മാണി) കുപ്പി കഴുത്ത് വെട്ടി മാറ്റി മാണി സി കാപ്പൻ. പാലാ ബൈപാസിലെ കുപ്പി കഴുത്ത് സഞ്ചാരയോഗ്യമാകും. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കും പാലാ എം എൽ എ മാണി സി കാപ്പൻ.

പാലാ: പാലാ കെ.എം.മാണി ബൈപാസിന്റെ രണ്ടാം ഘട്ടത്തിൻ്റെ ആരംഭത്തിലും അവസാന ഭാഗത്തും ഉണ്ടായിരുന്ന തടസ്സത്തിന് ശാശ്വത പരിഹാരമാകുന്നു. ഇരു ഭാഗത്തുമുള്ള നൂറ്റി അറുപത് മീറ്റർ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ തന്നെ തുടക്കം കുറിക്കും.

കാപ്പന്റെ തീരുമാന പ്രകാരം ശബരിമല തീർത്ഥാടനത്തിനും പാലാ ജുബിലി തിരുനാളിനും മുന്നേ ഈ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്, ജില്ലാ പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുമായി ഇക്കഴിഞ്ഞ ദിവസം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ അതിവേഗനിർമ്മാണ നടപടികൾ ആരംഭിക്കുവാൻ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പ്രവർത്തനങ്ങൾക്ക് ശരവേഗത്തിൽ നടപടികൾ ഉണ്ടായത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് 80 ലക്ഷം രൂപയാണ് ചില വഴിക്കുന്നത്.

കോടതി വിധിയിലൂടെ ഭൂമി ഏറ്റെടുക്കൽ വില നിർണ്ണയ തർക്കം തീർപ്പായിരുന്നുവെങ്കിലും ഇനിയും ഏതാനും ഭാഗം വിട്ടു കിട്ടേണ്ടതായിട്ടുണ്ട് എങ്കിലും ഈ ഭാഗത്ത് തടസ്സരഹിത ഗതാഗതം സാദ്ധ്യമാക്കുന്നതിനായി വീണ്ടും നിർമ്മാണം ആരംഭിക്കുവാൻ തീരുമാനമായി. തുടക്കത്തിൽ പാലാ സിവിൽ സ്റ്റേഷന് എതിർവശം മുതൽ സെന്റ്: മേരീസ് സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഓട നിർമ്മാണം നടത്തി മെറ്റൽ സോളിംഗ്‌ നടത്താനാണ് തീരുമാനമായത്. പിന്നീട് ടാറിംഗ് നടത്തും. കോഴാ റോഡ് ജംഗ്ഷനിലും തുടർന്ന് നിർമ്മാണം നടത്തും. ഉത്സവ സീസണിൽ നഗരഗതാഗതം തടസ്സപ്പെടാതെയും അപകടരഹിതമായും നടക്കുന്നതിന് ബൈപാസിലെ അവശേഷിക്കുന്ന ഭാഗം കൂടി ടാറിംഗ് നടത്തുന്നതോടെ സാദ്ധ്യമാകും.

സമാന്തര റോഡിലെ നിർമ്മാണം അവശേഷിക്കുന്ന സിവിൽ സ്റ്റേഷന് എതിർവശമുള്ള ഭാഗത്ത് റോഡിന് നടുവിൽ നിൽക്കുന്ന വൈദ്യുതപോസ്റ്റുകൾ വൈദ്യുതി ബോർഡ് ഈ ആഴ്ച്ച തന്നെ മാറ്റി സ്ഥാപിക്കുവാനും തീരുമാനമായി. ഇന്ന് വൈദ്യുത ബോർഡ് അധികൃതരുമായി ഇതു സംബന്ധിച്ച് വൈദ്യുത ഭവനിൽ വച്ച് നടത്തിയ ചർച്ചയെ തുടർന്നാണ് അടിയന്തിരമായി വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനമായത്. ഇതിനായുള്ള പണികൾ രണ്ടു ദിവസത്തിനകം തുടങ്ങും. മാറ്റി സ്ഥാപിക്കലിനായി 8.32 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് വൈദ്യുതി ബോർഡിന് നൽകി കഴിഞ്ഞു.

റോഡ് പണികൾ സുഗമമാക്കുന്നതിന് വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു. 3.63 കി.മീ നീളം വരുന്നതും നഗരത്തിലേക്ക് വരുന്നതായ എല്ലാ പ്രധാന പാതകളെയും ബന്ധിപ്പിച്ച് മൂന്നു ഘട്ടമായി നിർമ്മിച്ചതുമായ പാലാ ബൈപാസിന്റെ രണ്ടാം ഘട്ടത്തിന്റെ ഇരുഭാഗത്തുമുള്ള തടസ്സങ്ങൾ ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു. ഈ ഭാഗം കൂടി നവീകരിക്കുന്നതോടെ ഇതുവഴിയുള്ള യാത്ര സുഗമമാകുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ പറഞ്ഞു.

വർഷങ്ങൾക്ക് മുന്നേ പണം അനുവദിച്ചിരുന്നുവെങ്കിലും ഭൂമി ഏറ്റെടുപ്പ് പൂർത്തിയാവാതെ വന്നത് അവസാനഘട്ട നിർമ്മാണത്തിന് തടസ്സമായത്. പാലാ എംഎൽഎ മാണി സി കാപ്പന്റെ ഇടപെടലിനെ തുടർന്ന്, ഉത്സവസീസ്സണു മുമ്പായി നിർമ്മാണം പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിച്ച പൊതുമരാമത്ത് മന്ത്രിയെ പ്രത്യേകം അഭിനന്ദിക്കാനും പാലാക്കാരുടെ മാണി സി കാപ്പൻ മറന്നില്ലാ.

മാമനും കൂട്ടരും നടത്തുന്ന നാണംകെട്ട മാമാ പണികൾ🤣🤣🤣ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീ...
26/10/2022

മാമനും കൂട്ടരും നടത്തുന്ന നാണംകെട്ട മാമാ പണികൾ🤣🤣🤣

ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ കേരള കോൺഗ്രസിന്റെ സീറ്റ് ആണെങ്കിലും സ്ഥാനാർത്ഥി ആയത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയാണ്.

സ്വന്തമായി ഒരു സ്ഥാനാർത്ഥിയെ പോലും കണ്ടെത്താൻ കഴിയാത്ത പാർട്ടിയായ കേരള കോൺഗ്രസാണ് തിരുവല്ല നിയോജക മണ്ഡലത്തിലെയും സ്ഥാനാർത്ഥി.

പാർട്ടിയിൽ മെമ്പർഷിപ്പ് ഉള്ള മുൻ സ്ഥാനാർത്ഥി ബിന്ദു ജെ വൈക്കത്തുശ്ശേരിയെ മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരിയും, വർഗീസ് മാമ്മനും, കുഞ്ഞ് കോശി പോളും, സാം ഈപ്പനും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലും ചേർന്ന് വെട്ടിയപ്പോൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

എന്നാൽ കോൺഗ്രസ് കുഴിച്ച കുഴിയിൽ കേരള കോൺഗ്രസ് വീഴുകയാണ് ഇവിടെ ചെയ്യ്തത്. തിരുവല്ല നിയോജക മണ്ഡലവും ജില്ലാ പഞ്ചായത്ത് ഡിവിഷനും തിരിച്ച് പിടിക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയത്.

ജോസഫ് എം പുതുശ്ശേരിക്കും, വർഗീസ് മാമ്മനും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് കർഷക കുടുംബത്തിൽ നിന്നുള്ള മുൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയെ സീറ്റ് നൽകാതെ കോൺഗ്രസിന്റെ മുന്നിൽ തല താഴ്ത്തി കൊടുത്തത്.

അടുത്ത തവണ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കാൻ ഇപ്പോഴെ മുണ്ടും തൈപ്പിച്ച് നിൽക്കുന്ന സാം ഈപ്പനും ഇവരോടൊപ്പം ഉണ്ട്.കോൺഗ്രസിന്റെ തണലിൽ നിൽക്കുന്ന ജോസഫ് ഗ്രൂപ്പിൽ കേരള കോൺഗ്രസ് നേതാക്കൾ മാത്രമാണുള്ളത്. അണികൾ ഇല്ലാത്ത ഈ പാർട്ടിയിൽ നേതാക്കൾ തമ്മിലുള്ള പടല പിണക്കമാണുള്ളത്.

ഒരു തിരഞ്ഞെടുപ്പിൽ ഉള്ള സീറ്റ് നിലനിർത്താൻ കോൺഗ്രസുകാരുടെ ഭാര്യന്മാരെ തേടി പോകുന്ന പാർട്ടിയുടെ നേതാക്കളുടെ അഹങ്കാരം കണ്ടാൽ ദേശീയ നേതാക്കളാണെന്ന് പോലും തോന്നും. എന്നാൽ ഇവരുടെ കൂടെ ഒന്നും ഒരു അണികൾ പോലും ഇല്ലെന്നതാണ് സത്യം. സ്വന്തം വാർഡിൽ മത്സരിച്ചാൽ കെട്ടിവെച്ച കാശ് പോലും കിട്ടാത്ത നേതാവായ വർഗീസ് മാമൻ ആണ് പി ജെ ജോസഫിനെ വരെ വഴി തെറ്റിക്കുന്നതെന്ന പ്രചരണവും വ്യാപകമാണ്.

അടിത്തറയില്ലാത്ത ഈ പാർട്ടി പി ജെ ജോസഫിന്റെ നേത്യത്വത്തിന് ശേഷം നാല് കഷണമായി മാറുമെന്നിരിക്കേ മാമ്മന്മാരുടെ നിയന്ത്രണത്തിലുള്ള ഈ പാർട്ടിയുടെ അവസ്ഥ ദയനീയമായിരിക്കും. ജില്ലയിലെ മാണി കേരള കോൺഗ്രസിൽ നിന്ന് പി ജെ ജോസഫിനൊപ്പം നിന്ന പല നേതാക്കളും ഇന്ന് കയിച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലുമാണ്.

ജോസഫിനൊപ്പം ഉള്ള മാമ്മയും പാർട്ടിയെ ഇല്ലായ്മ ചെയ്യ്തു എന്ന വികാരത്തിലാണ് മറ്റ് കേരള കോൺഗ്രസുകാർ. സ്വന്തം വാർഡിൽ പോലും കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കഴിയാത്ത നേതാവാണ് ഈ മാമ്മ. പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസിനെ പോലും ഒപ്പം നിർത്താതെയും അദ്ദേഹത്തോട് ആലോചിക്കാതെയുമാണ് ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത് വിക്ടർ അനുകൂലികളുടെ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഒപ്പം ഒരാൾ പോലും കൂടെ ഇല്ലാത്ത മാമ്മ കോൺഗ്രസുകാരുടെ തണലിലാണ് പ്രവർത്തനം നടത്തുന്നത്. പുളിക്കീഴ് ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പിൽ മാമ്മ മുൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ ഡി സി സി പ്രസിഡന്റിനൊപ്പം വെട്ടി നിരത്തിയത് യൂത്ത് ഫ്രണ്ടിൽ ഉൾപ്പെടെ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.

ഇപ്പോൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ഭാര്യയെ മാമോദിസാ മുക്കി കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത് മാമ്മയാണ്. ഇവർ ഇരുവരും ചേർന്നാണ് ആളില്ല പാർട്ടിയെ വീണ്ടും നശിപ്പിക്കുന്നതെന്ന സംസാരവും നാട്ടിലുണ്ട്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ നിന്ന് നിയമസഭയിൽ എത്താൻ കോൺഗ്രസുകാരുടെ പാദസേവ ചെയ്യുകയാണ് ഈ മാമ്മ.

അതിന്റെ ഭാഗമായിട്ടാണ് മുൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയെ ഇത്തവണ മാറ്റി നിർത്തിയത്. പി ജെ ജോസഫിനെ തെറ്റിധരിപ്പിച്ചാണ് ഇത്തവണ മുൻ യു ഡി എഫ് സ്ഥാനാർത്ഥിയായ ബിന്ദു ജെ വൈക്കത്തുശ്ശേരിയെ സാമ്പത്തിക കുറവ് ചൂണ്ടികാട്ടി മാമ്മ ഒഴിവാക്കിച്ചത്. ഇതിന് ഡി സി സി പ്രസിഡന്റിന്റെ ചരട് വലിയും ശക്തമായിരുന്നു.

ഈ പ്രസ്ഥാനത്തിന്റെ പത്തനംതിട്ട ജില്ലയുടെ മുൻ അമരക്കാരനും... ഇപ്പോൾ ലിസ്റ്റ് അനുസരിച്ച് പാർട്ടിയുടെ സംസ്ഥാന ട്രഷററുമായ  എ...
18/10/2022

ഈ പ്രസ്ഥാനത്തിന്റെ പത്തനംതിട്ട ജില്ലയുടെ മുൻ അമരക്കാരനും...
ഇപ്പോൾ ലിസ്റ്റ് അനുസരിച്ച് പാർട്ടിയുടെ സംസ്ഥാന ട്രഷററുമായ എൻ എം രാജുവിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് പറയാൻ എങ്കിലുംശ്രമിക്കുമല്ലോ....

പത്തനംതിട്ടയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ എല്ലാവരും പോസ്റ്ററിൽ ഉണ്ട്....

സംസ്ഥാന ട്രഷറർ അത്ര വലിയ പോസ്റ്റ് അല്ലാത്തത് കൊണ്ടാണോ അദ്ദേഹത്തെ ഒഴിവാക്കിയത്...

അതോ വിഭാഗീയത ഇല്ലാത്തതുകൊണ്ടാണോ😎😎😎😎😎

ഷാജി അണ്ണാ നന്ദി...... ഷാജി അണ്ണൻ പറഞ്ഞുതന്നു (എം) എന്നാൽ Mouth വായനയെന്നാണെന്ന്.... ഹ ഹ ഹ💯💯💯😂😂
14/10/2022

ഷാജി അണ്ണാ നന്ദി......
ഷാജി അണ്ണൻ പറഞ്ഞുതന്നു (എം) എന്നാൽ Mouth വായനയെന്നാണെന്ന്.... ഹ ഹ ഹ💯💯💯😂😂

30/09/2022

സഭാ മക്കളെ സംരക്ഷിക്കുന്ന നല്ല തീരുമാനങ്ങളുമായി.....

നീലൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക്   തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി ഉഷ ജി നായർക്ക്  കേരള കോൺഗ്രസ്സ് കടനാട് മണ്ഡല...
18/08/2022

നീലൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി ഉഷ ജി നായർക്ക് കേരള കോൺഗ്രസ്സ് കടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി .വർക്കിംഗ് ചെയർമാൻ പി സി തോമസ് ,സെക്രട്ടറി ജനറൽ ജോയി എബ്രഹാം ,ജില്ല പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ ,മണ്ഡലം പ്രസിഡൻ്റ് മത്തച്ചൻ അരീപ്പറമ്പിൽ ,സംസ്ഥാന സെക്രട്ടറി മൈക്കിൾ പുല്ലുമാവൻ ,ബ്ലോക്ക് മെമ്പർമാരയ ബിജു പറത്താനം ,ലാലി സണ്ണി, പഞ്ചായത്ത് മെമ്പർ റീത്താമ്മ ജോർജ്, ജോസ് വടക്കേക്കര ,ജോയിസ് പുതിയമടം,ലിറ്റോ പാറേക്കാട്ടിൽ ,സിബി നെല്ലൻകുഴിയിൽ . മണിക്കുട്ടി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Address

Kottayam

Website

Alerts

Be the first to know and let us send you an email when Face To Face Pala ഫേയിസ് ടു ഫേയിസ് പാലാ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share