എന്റെ ഗ്രാമം

എന്റെ ഗ്രാമം News Number One Village NEWS channel

27/02/2023

വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ.

വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചയാളെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി.

എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്.

കണ്ണൂർ സ്വദേശിയും ഇപ്പോൾ ആലുവ ഭാഗത്ത് താമസിക്കുന്ന പ്രതി, പരാതികാരിയെ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പരാതിക്കാരിയുടെ കയ്യിൽ നിന്ന് രണ്ടു ലക്ഷത്തോളം രൂപ പല കാര്യങ്ങൾ പറഞ്ഞ് തട്ടിയെടുക്കുകയും ചെയ്തതിനു ശേഷം പരാതിക്കാരിയെ പ്രതി ഒഴിവാക്കുകയായിരുന്നു

താൻ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ പരാതിക്കാരി സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു.

പോലീസ് അന്വേഷിക്കുന്നതായി മനസ്സിലാക്കിയ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ പോവുകയായിരുന്നു.

എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സി ജയകുമാറിന്റെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയായ കണ്ണൂർ, തലശ്ശേരി, പോയനാട് മാമ്പറം സ്വദേശി കറുവാരത്ത് ഹൗസ് , ബഷീർ മകൻ, 31 വയസുളള നഷീൽ എന്നയാളെ ആലുവയിൽ നിന്ന് പിടികൂടുകയായിരുന്നു.

27/02/2023
14/01/2023

കോട്ടയം നഗരസഭാ കൗൺസിലർ ജിഷാ ഡെന്നി അന്തരിച്ചു.

കോട്ടയം: നഗരസഭാ 38-ാം വാർഡ് കൗൺസിലർ ജിഷാ ഡെന്നി (45) അന്തരിച്ചു. അർബുദ ബാധിതയായി
ചികിത്സയിലായിരുന്നു. ചിങ്ങവനം തെക്കെ മഠത്തിൽ ഡെന്നി കുര്യാക്കോസിന്റെ ഭാര്യയാണ്. സംസ്ക്കാരം ഞായറാഴ്ച 4 ന് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ പുത്തൻപള്ളിയിൽ.

പരേത മാരാരിക്കുളം വെളിപ്പറമ്പിൽ പരേതനായ ലൂക്കോസിന്റെയും ലില്ലിക്കുട്ടിയുടെയും മകളാണ്. മക്കൾ: കുര്യാക്കോസ്, ലൂക്കോസ്, സെബാൻ.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം നഗരസഭയിൽ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും.

14/01/2023

ഫാ. ജോൺ പനന്തോട്ടത്തിൽ സി എം ഐ, മെൽബൺ സീറോമലബാർ രൂപതാമെത്രാൻ.

ഓസ്ട്രേലിയയിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദർ ജോൺ പനന്തോട്ടത്തിൽ സി എം ഐ യെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം 2023 ജനുവരി പതിനാലാം തിയതി ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 4.30ന് സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമ സിലും ഓസ്ട്രേലിയൻ സമയം രാത്രി 10 മണിക്കു മെൽബൺ രൂപതാകേന്ദ്രത്തിലും പ്രസിദ്ധപ്പെടുത്തി.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർസഭയുടെ മെത്രാൻസിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിപിതാവും മെൽബൺ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാൻ മാർ ബോസ്കോ പൂത്തൂരും ചേർന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

തലശ്ശേരി അതിരൂപതയിലെ പെരുമ്പുന്ന ഇടവകയിൽ പനന്തോട്ടത്തിൽ പരേതരായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മെയ് 31ന് ഫാദർ ജോൺ ജനിച്ചു.

സ്കൂൾ പഠനം പൂർത്തിയാക്കിയതിനുശേഷം സി എം ഐ. സന്യാസസമൂഹ ത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ വൈദികപരിശീലനത്തിനായി ചേർന്നു.

1986 ൽ പ്രഥമവ്രതവാഗ്ദാനവും 1994ൽ നിത്യവ്രത വാഗ്ദാനവും നടത്തി. കോഴി ക്കോട് ദേവഗിരി കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദബിരുദരവും മാന്നാനം സെന്റ് ജോസഫ് കോളേജിൽനിന്ന് ബി എഡ്. ബിരുദവും കരസ്ഥമാക്കി. ഇഗ്നോ യൂണിവേഴ്സിറ്റിയിൽനിന്ന് എം. എഡും നേടിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരം കോളേജിൽനിന്നു തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയതിനുശേഷം 1996 ഡിസംബർ 26ന് താമരശ്ശേരി രൂപതയുടെ മുൻ മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം താമരശ്ശേരി രൂപതയിലെ കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും ഗൂഡല്ലൂർ മോണിംഗ്സ്റ്റാർ സ്കൂളിലും കോഴിക്കോട് ദേവഗിരി ഹയർസെക്കണ്ടറി വിഭാഗത്തിലും ഇംഗ്ലീഷ് അധ്യാപകനായും സേവനം ചെയ്തു.

2008-2014 കാലഘട്ടത്തിൽ സി.എം.ഐ. കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി രണ്ടുതവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ 2020 വരെ ഒാസ്ട്രേലിയായിലെ ബ്രിസ്ബെൻ അതിരൂപതയിൽ അജപാലന ശുശ്രൂഷ നിർവഹിച്ചു. ഈ കാലഘട്ടത്തിൽ ഓസ്ട്രേലിയായിലെ സീറോമലബാർ സഭാംഗങ്ങൾക്കു ആത്മീയശുശ്രൂഷകൾ നടത്തികൊടുക്കുന്നതിലും അദ്ദേഹം വ്യാപൃ തനായിരുന്നു. 2021 മുതൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിൽ സുപ്പീരിയറായും ഇടവകദേവാലയത്തിൽ വികാരിയായും ശുശ്രൂഷ ചെയ്തുവരവേയാണ് പുതിയനിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജർമൻ ഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്ത മെത്രാൻ.

സീറോമലബാർസഭാംഗങ്ങളുടെ അജപാലനശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസിലണ്ടിലേക്കും മറ്റു ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. രൂപതയുടെ ആദ്യമെത്രാനായ മാർ ബോസ്കോ പൂത്തൂരിനു 75 വയസ്സ് പൂർത്തി യായതിനെത്തുടർന്നു സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പുതിയ മെത്രാനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. നിയുക്തമെത്രാന്റെ അഭിഷേകവും സ്ഥാനരോഹണവും സംബന്ധിച്ച വിശദവിവരങ്ങൾ പിന്നീടു തീരുമാനിക്കുന്നതാണ്.

13/01/2023
11/01/2023

അപ്പുക്കുട്ടൻ്റെ ഓർമ്മക്ക് പത്താണ്ട്.

#മുവാറ്റുപുഴ : പാലക്കുഴ എന്ന കൊച്ചുഗ്രാമത്തിൽ നിന്നും രാജ്യമറിയുന്ന വ്യക്തിയായി മാറിയ കലാകാരനായിരുന്നു അപ്പുക്കുട്ടൻ. ചെറുപ്പം മുതലേ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചിത്രരചനയിലും ശില്പ നിർമ്മാണത്തിലും പ്രാഗത്ഭ്യം തെളിയിച്ച അപ്പുക്കുട്ടൻ തൃപ്പൂണിത്തുറ ആർ എൽ വി കോളേജിലെ പഠന ശേഷമാണ് ഈ രംഗത്ത് പ്രശസ്തനായത്. നന്നേ ചെറുപ്പത്തിൽ തന്നെ ഒട്ടനവധി ശില്പങ്ങൾ ചെയ്ത കലാകാരൻ കൂടിയാണ് അപ്പുക്കുട്ടൻ.

മുവാറ്റുപുഴ കൂത്താട്ടുകുളം റോഡിലെ പിയാത്ത, കൂത്താട്ടുകുളം നഗരമദ്ധ്യത്തിലെ രാജീവ് ഗാന്ധി, മൂവാറ്റുപുഴ നെഹ്റു പാർക്കിലെ നെഹ്റു, തൊടുപുഴയിലെ ഗാന്ധി, ഐമുറിയിലെ ശിവക്ഷേത്രത്തിൽ തീർത്ത നന്ദി, പാലക്കാട് തീർത്ത ചെമ്പൈ തുടങ്ങി ഒട്ടനവധി ശില്പങ്ങൾ ഈ കരങ്ങളിൽ വിരിഞ്ഞു. ഒട്ടനവധി ശില്പങ്ങൾ തീർത്ത് ജീവിതം തെളിമയുള്ളതാവുന്നതിനിടയിലാണ് മരണം അപ്പുക്കുട്ടനെ കവർന്നെടുത്തത്. രാജ്യം അറിയുന്ന ഈ കലാകാരൻ്റെ വേർപാടിന് 10 ആണ്ട് തികയുന്ന വേളയിൽ ഈ അതുല്യ പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ നമുക്ക് ശിരസ്സ് നമിക്കാം.

എറണാകുളം: അയ്യപ്പൻകാവ് പവ്വത്തിൽ വീട്ടിൽ രാമൻകുട്ടി മേനോൻ ( 87 )അന്തരിച്ചു. FACT,Central Water Commission എന്നിവയിൽ ഉദ്യ...
16/12/2022

എറണാകുളം: അയ്യപ്പൻകാവ് പവ്വത്തിൽ വീട്ടിൽ രാമൻകുട്ടി മേനോൻ ( 87 )അന്തരിച്ചു. FACT,Central Water Commission എന്നിവയിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ : പ്രേമ രാമൻകുട്ടി (late)
മക്കൾ: സന്ധ്യ മേനോൻ, അനുപമ മേനോൻ, അഞ്ജന മേനോൻ, രശ്മി മേനോൻ, ആഷിഷ് മേനോൻ (late)
മരുമക്കൾ: കൃഷ്ണകുമാർ, C. P. സുഭാഷ്, ചന്ദ്രമോഹൻ, രാകേഷ്, പ്രജ്ജുല.

സംസ്കാരം നാലു മണിക്ക് ശേഷം ഇടപ്പിള്ളി ശ്മശാനത്തിൽ..

....... സ്വിഗ്ഗി.........ഈ വർഷം ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ ഓർഡർ കൈകാര്യം ചെയ്ത സ്വിഗ്ഗി ഡലിവറി എക്സിക്യൂട്ടീവുകളിൽ ഒന്...
16/12/2022

....... സ്വിഗ്ഗി.........

ഈ വർഷം ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ ഓർഡർ കൈകാര്യം ചെയ്ത സ്വിഗ്ഗി ഡലിവറി എക്സിക്യൂട്ടീവുകളിൽ ഒന്നാം സ്ഥാനത്ത് മൂന്ന് മലയാളികൾ.

പുരുഷ എക്സിക്യൂട്ടീവുകളിൽ തിരുവനന്തപുരത്തെ വി കെ മനോജ്, വനിതാ എക്സിക്യൂട്ടീവ്യുകളിൽ തിരുവനന്തപുരത്തെ തന്നെ ത്രേസ്യയും വിജിയും.
മനോജ് സേർവ് ചെയ്തത് 8,300 ലേറെ കസ്റ്റമേഴ്സിനെ. ത്രേസ്യയും വിജിയും ആറായിരത്തിനടുത്ത് .

.ഇനി സ്വിഗ്ഗി വഴി ഇക്കൊല്ലം ഏറ്റവും കൂടുതൽ ജനം ഓർഡർ ചെയ്ത വിഭവം?. തുടർച്ചയായ ഏഴാം വർഷവും ആ സ്ഥാനം ബിരിയാണിക്ക് തന്നെ.

രണ്ടും മൂന്നും സ്ഥാനങ്ങൾ മസാല ദോശയ്‌ക്കും സമോസയ്ക്കും . മിനിറ്റിൽ 137 ബിരിയാണി എന്ന നിലയ്ക്ക്. സുഷി, മെക്സിക്കൻ, കൊറിയൻ വിഭവങ്ങൾക്കും പ്രിയം ഏറി വരുന്നു. ഇറ്റാലിയൻ പാസ്ത വാങ്ങാനും ആളുണ്ട്. മധുരത്തിൽ ഗുലാബ് ജാം. തൊട്ടു പിന്നിൽ രസ്മലൈ, ചോക്കോ ലവ കേക്ക് . 2022 ൽ ഒരു ലക്ഷത്തിലേറെ റസ്റ്റോറൻ്റുകൾ സ്വിഗ്ഗി ശൃംഖലയിലെത്തി. ദീപാവലിക്കാലത്ത് ബംഗലുരുവിൽ ഒറ്റ ഓർഡറിൽ ഒരാൾ ബില്ല് ചെയ്തത് 75,378 രൂപ. പൂണെയിലെ മറ്റൊരു കസ്റ്റമർ 71, 229 രൂപയ്ക്ക് ബർഗറും ഫ്രൈസും വാങ്ങി. കൊറോണ പിൻവാങ്ങിയതോടെ പതിനായിരത്തിലേറെ പുതിയ റസ്റ്റോറൻറുകൾ സ്വിഗ്ഗി ഡൈൻ ഔട്ടിൽ കണ്ണിയായി. നമ്മുടെ ലൈഫ് സ്റ്റൈൽ ആകെ മാറുന്നതിൻ്റെ സൂചനയാണ് ഇതിൽ നിന്നൊക്കെ വായിച്ചെടുക്കേണ്ടത്. എവിടെയും സ്വിഗ്ഗി , സുമാറ്റോ എക്സിക്യൂട്ടീവുകളുടെ പരക്കം പാച്ചിൽ. ഓൺലൈൻ ഫുഡ് ബിസിനസ് തകൃതി!.
(കടപ്പാട്: Sreekantan S)

രഘു ചാലപ്പുറം അന്തരിച്ചുപെരുവ: മുളക്കുളം ചാലപ്പുറത്ത് വീട്ടിൽ രഘുനാഥ് (51) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.എൻ എസ് എസ് മ...
14/12/2022

രഘു ചാലപ്പുറം അന്തരിച്ചു

പെരുവ: മുളക്കുളം ചാലപ്പുറത്ത് വീട്ടിൽ രഘുനാഥ് (51) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
എൻ എസ് എസ് മുളക്കുളം കരയോഗ കമ്മറ്റിയംഗവും, മുളക്കുളം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡൻ്റും ആയിരുന്നു
ഭാര്യ: മഞ്ജു
മക്കൾ: അക്ഷയ ആർ നാഥ്, അശ്വിൻ ആർ നാഥ്

സംസ്കാരം ഇന്ന് ( 14/12/2022)വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പിൽ.

മലയാളി വനിതാ ഡോക്ടർ ഹൂസ്റ്റണിൽ  വാഹനാപകടത്തിൽ മരിച്ചു--------------------------------------രാമമംഗലം: യുഎസ് ഹൂസ്റ്റണിൽ വാ...
12/12/2022

മലയാളി വനിതാ ഡോക്ടർ ഹൂസ്റ്റണിൽ വാഹനാപകടത്തിൽ മരിച്ചു
--------------------------------------
രാമമംഗലം: യുഎസ് ഹൂസ്റ്റണിൽ വാഹനാപകടത്തിൽ മലയാളി വനിതാ ഡോക്ടർ മരിച്ചു. രാമമംഗലം കുന്നത്ത് കെ.വി.പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകൾ ഡോ. മിനി (52) ആണ് മരിച്ചത്.15 വർഷത്തോളമായി ഹൂസ്റ്റണിലെ ബെയ്ലർ കോളജ് ഓഫ് മെഡിക്കൽ സയൻസിൽ ഫിസിഷ്യനായിരുന്നു. ഡിസംബർ 8 ന് രാത്രി ആശുപത്രിയിൽ നിന്നു താമസ സ്ഥലത്തേക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. സ്കോട്ട് സ്ട്രീറ്റിൽ വച്ച് മിനി ഓടിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നു വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു അപകട സ്ഥലത്തു തന്നെ മിനിയും സ്കൂട്ടർ ഓടിച്ചിരുന്ന അമേരിക്കൽ വംശജനും മരിച്ചു. കലാരംഗത്തും സജീവമായിരുന്ന മിനി നർത്തകി, മോഡൽ, ബ്ലോഗർ, ഫിറ്റ്നസ് ഗുരു എന്നീ നിലകളിലും മികവ് തെളിയിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ)ഹൂസ്റ്റണിലെ സെന്റ് ആൻ കാതോലിക് പള്ളിയിൽ. ഭർത്താവ് അരുവിത്തുറ വെട്ടിക്കൽ സെലിൻ ഹൂസ്റ്റണിൽ കംപ്യൂട്ടർ എൻജിനീയറാണ്. മക്കൾ: പൂജ,ഇഷ,ദിയ,ദീലൻ,എയ്ഡൻ .

മനുഷ്യാവകാശ ദിനം ആചരിച്ചു.   എറണാകുളം: മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ഹ്യൂമൻ റൈറ്റ്സ് ഫോറം വിപുലമായി ആചരിച്ചു. എറണാകുളം അദ...
11/12/2022

മനുഷ്യാവകാശ ദിനം ആചരിച്ചു.

എറണാകുളം: മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ഹ്യൂമൻ റൈറ്റ്സ് ഫോറം വിപുലമായി ആചരിച്ചു. എറണാകുളം അദ്ധ്യാപക ഭവനിൽ വച്ചായിരുന്നു ചടങ്ങുകൾ.എ റണാകുളം M P ഹൈബി ഈഡൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

മുതിർന്ന മനുഷ്യാവകാശ പ്രവർത്തകരെയും , വിശിഷ്ട വ്യക്തികളെയും , മാധ്യമ പ്രവർത്തകർ , ആമ്പുലൻസ്, കുടുംബശ്രീ പ്രവർത്തകരെയും ആദരിച്ചു.

എറണാകുളം എം എൽ ഏ റ്റി ജെ വിനോദ് ബെബ്സൈറ്റ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.

സാമൂഹിക നീതിക്ക് വേണ്ടി അണി ചേരുന്നതിന് തയ്യാറാകണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഫോറം സംസ്ഥാന അദ്ധ്യക്ഷൻ കടയ്ക്കാമൺ മോഹൻദാസ് പറഞ്ഞു.

മനപ്പൂർവ്വം വിലക്കയറ്റമുണ്ടാക്കി സർക്കാരിനെയും , ചെറുകിട വ്യാപാര മേഖലയെയും , പൊതുജനങ്ങളെയും മുൾമുനയിൽ നിർത്തി, വൻകിട കമ്പനികൾ താഴെ തട്ടിലുള്ള പാവപ്പെട്ടവരുടെ ചെറിയ സമ്പാദ്യം വരെ തട്ടിയെടുക്കുന്ന മനുഷ്യാവകാശ ലംഘനമാണ് ഇപ്പോൾ നടക്കുന്നത് എന്ന് മുഖ്യ പ്രസംഗത്തിൽ കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി പറഞ്ഞു.

ടോജോ ചിറ്റേറ്റുകളം, അഡ്വ. രവികുമാർ ( ഹൈക്കോർട്ട് എറണാകുളം), എം ഐ അലി, വിൻസി വർഗ്ഗീസ്, കെ സി രമേശൻ ,ജോയി പൗലോസ്, ബിജു ജോയ് , ഗൗതമി മൂന്നാർ തുടങ്ങിയവർ പ്രസംഗിച്ചു.

കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം.കോട്ടയം:കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ശനിയാഴ...
10/12/2022

കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം.

കോട്ടയം:കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ശനിയാഴ്ച രാവിലെ 10 മണിക്ക് കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ മധു അധ്യക്ഷനായ ചടങ്ങിൽ ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എം.പി, Ad.മോൻസ് ജോസഫ് MLA, സി. കെ ആശ MLA എന്നിവർ മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി. ശങ്കർ ID കാർഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സഖറിയാസ് കുതിരവേലിൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി.എസ് ശരത്.കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി സുനിൽ, അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എ. ആർ രവീന്ദ്രൻ, അസോസിയേഷൻ സംസ്ഥാന ട്രഷററും, സ്വാഗത സംഘം ജനറൽ കൺവീനറുമായ ബൈജു പെരുവ, സംസ്ഥാന കമ്മറ്റിയoഗം ബൈലോൺ എബ്രഹാം,എന്നിവർ ആശംസകളർപ്പിച്ചു.

ഉച്ചകഴിഞ്ഞു നടക്കുന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ അധ്യക്ഷനായിരിക്കും.

യാക്കോബായ സുറിയാനി സഭയുടെ വൈദിക ശ്രേഷ്ഠൻ വന്ദ്യ ചാലപ്പുറത്ത് ജോർജ് കോറെപ്പിസ്കോപ്പ വിടവാങ്ങി.കോട്ടയം: യാക്കോബായ സുറിയാനി...
09/12/2022

യാക്കോബായ സുറിയാനി സഭയുടെ വൈദിക ശ്രേഷ്ഠൻ വന്ദ്യ ചാലപ്പുറത്ത് ജോർജ് കോറെപ്പിസ്കോപ്പ വിടവാങ്ങി.

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ സീനിയർ വൈദീകനും ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ ദീർഘകാല സെക്രട്ടറിയും കാരിക്കോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പളളി ഇടവകാംഗവുമായ വന്ദ്യ ജോർജ് സി. ചാലപ്പുറത്ത് കോർ എപ്പിസ്കോപ്പ (88) നിര്യാതനായി. കഴിഞ്ഞ മാസം അദ്ദേഹം കന്തീല ശുശ്രൂഷ ഏറ്റുവാങ്ങിയിരുന്നത് ശ്രദ്ധേയമായിരുന്നു.

ഭൗതികശരീരം എറണാകുളത്തുനിന്ന് രാത്രിയിൽ പിറവത്ത് ജെ.എം.പി ഹോസ്പിറ്റലിൽ എത്തിക്കുകയും ഞായറാഴ്ച ഭൗതിക ശരീരം ഭവനത്തിലേക്ക് കൊണ്ടുവരികയും തിങ്കളാഴ്ച മരണാന്തര ശുശ്രൂഷ നിർവ്വഹിക്കുകയും ചെയ്യും. സമയ ക്രമീകരണങ്ങൾ പിന്നീട്.

കോഴിക്കോട്: കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ ...
06/12/2022

കോഴിക്കോട്: കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജരാണ്. മറഡോണയുടെ സ്വര്‍ണ ശില്‍പ്പവുമായുള്ള ബോബി ചെമ്മണ്ണൂരിന്റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സ് വഴി പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിക്കും.

ദീര്‍ഘകാലം ഏഷ്യാനെറ്റ് കേബിള്‍ വിഷന്റെ കോഴിക്കോട് ന്യൂസ് പ്രൊഡ്യൂസറായിരുന്നു. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് അംഗം, ലയണ്‍സ് ക്ലബ്ബ് ഓഫ്് കാലിക്കറ്റ് ഈസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പരേതരായ കുമാരന്‍നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്.

ഭാര്യ: പ്രമീള ( കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റ് - കോഴിക്കോട്), മക്കള്‍: ശ്രീപ്രിയ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി -ചെന്നൈ), ശ്രീലക്ഷ്മി ( പ്ലസ് ടു വിദ്യാര്‍ത്ഥിനി വേദവ്യാസ സ്‌കൂള്‍ - കോഴിക്കോട്). സഹോദരങ്ങള്‍: ശ്രീജ (കണ്ണൂര്‍), പരേതയായ ശ്രീരഞ്ജിനി.

പെരുവ: വടുകുന്നപ്പുഴ പുറ്റ്നാൽ വീട്ടിൽ ശശിധരൻ. സി (68)അന്തരിച്ചു. പാണാവള്ളി പുന്നേപ്പറമ്പ് വീട്ടിൽ രാധാമണിയാണ് ഭാര്യ.മക്...
06/12/2022

പെരുവ: വടുകുന്നപ്പുഴ പുറ്റ്നാൽ വീട്ടിൽ ശശിധരൻ. സി (68)അന്തരിച്ചു. പാണാവള്ളി പുന്നേപ്പറമ്പ് വീട്ടിൽ രാധാമണിയാണ് ഭാര്യ.
മക്കൾ: ശ്യാംകുമാർ, ലേഖ
മരുമക്കൾ: ജ്യോതിശ്യാം ,സുരേഷ് ബാബു
സംസ്കാരം നാളെ (7-12-2022)ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

പെരുവ : വടുകുന്നപ്പുഴ, പാറേപറമ്പിൽ അയ്യപ്പൻ P V [78] അന്തരിച്ചു.ഭാര്യ: തങ്കമ്മ, കളമ്പൂർ ഇട്ടിയാർമല കുടുംബാംഗം.മകൾ : സിന്...
05/12/2022

പെരുവ : വടുകുന്നപ്പുഴ,
പാറേപറമ്പിൽ അയ്യപ്പൻ P V [78] അന്തരിച്ചു.
ഭാര്യ: തങ്കമ്മ, കളമ്പൂർ ഇട്ടിയാർമല കുടുംബാംഗം.
മകൾ : സിന്ധു [ഫെഡറൽ ബാങ്ക് പിറവം,
മരുമകൻ ജിജി [ഇലക്ട്രിക് വർക്ക് പെരുവ]
കൊച്ചുമക്കൾ : കാർത്തിക, പാർവതി. സംസ്കാരം നാളെ ഡിസംബർ 6 [ചൊവ്വ] ഉച്ചയ്ക്ക് 12 മണിക്ക് വടുകുന്നപ്പുഴ പൊതുശ്മശാനത്തിൽ.

ശുചീകരണ തൊഴിലാളികളുടെ സത്യസന്ധത: രാമകൃഷ്ണന് നഷ്ടപ്പെട്ട പെൻഷൻ പണം തിരിച്ച് കിട്ടി.പിറവം: പിറവം നഗരസഭയിലെ ശുചീകരണ തൊഴിലാള...
03/12/2022

ശുചീകരണ തൊഴിലാളികളുടെ സത്യസന്ധത: രാമകൃഷ്ണന് നഷ്ടപ്പെട്ട പെൻഷൻ പണം തിരിച്ച് കിട്ടി.

പിറവം: പിറവം നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ സത്യസന്ധതയിൽ രാമകൃഷ്ണന് നഷ്ടപ്പെട്ട പെൻഷൻ പണം തിരിച്ച് കിട്ടി.
ഫയർ ഫോഴ്സിൽ ഡ്രൈവർ ആയിരുന്ന പിറവം കളമ്പൂർ
മുണ്ടാങ്കുഴിയിൽ പി.രാമകൃഷ്ണന്റെ പെൻഷൻ തുകയായ 27000 രൂപയാണ് തിരിച്ചുകിട്ടിയത്. പിറവം നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളായ കാക്കൂർ സ്വദേശി ഷീല മാത്യുവിന്റെയും മുളക്കുളം സ്വദേശി എൻ.സി ഡെയ്സിയുടെയും സത്യസന്ധതയാണ് ഇതിന് വഴിവച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ പിറവം പോസ്റ്റ് ഓഫീസിന് സമീപം റോഡ് വൃത്തിയാക്കുന്നതിനിടെയാണ് കവറിൽ പൊതിഞ്ഞ നിലയിൽ രൂപ കിട്ടിയത്. കവറിൽ പണപ്പൊതിയോടൊപ്പമുണ്ടായിരുന്ന പെൻഷൻ ബുക്കാണ് ഉടമയെ തിരിച്ചറിയാൻ സഹായകമായത്.
ഫോൺ നമ്പർ ഇതിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഒരു ഓട്ടോ ഡ്രൈവറെ പെൻഷൻ ബുക്കിലെ വിലാസമറിയിച്ചിരുന്നു.
ഓട്ടോ ഡ്രൈവർ പിന്നീട് ആളെ കണ്ടെത്തി ഇവിടെ എത്തിച്ചത്.
ട്രഷറിയിൽ നിന്നും പെൻഷൻ തുക വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു പണം നഷ്ടപ്പെട്ടതെന്ന് രാമകൃഷ്ണൻ പറഞ്ഞു.
ഷീലയും, ഡെയ്സിയും ചേർന്ന് പണം രാമകൃഷ്ണന് കൈമാറി.
(കടപ്പാട്: പ്രിൻസ് ഡാലിയ)

മുളന്തുരുത്തി ബ്ലോക്ക് കേരളോത്സവം...ഉദയംപേരൂർ പഞ്ചായത്ത് ചാമ്പ്യന്മാർപിറവം:മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബ്ല...
03/12/2022

മുളന്തുരുത്തി ബ്ലോക്ക് കേരളോത്സവം...

ഉദയംപേരൂർ പഞ്ചായത്ത് ചാമ്പ്യന്മാർ

പിറവം:മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബ്ലോക്ക് തല കേരളോത്സവത്തിൽ 145 പോയിന്റുകളോടെ ഉദയംപേരൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 136 പോയിന്റ് നേടിയ ചോറ്റാനിക്കര പഞ്ചായത്ത് രണ്ടാം സ്ഥാനവും 124 പോയിന്റോടെ ആമ്പല്ലൂർ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.

നാല് ദിവസം നീണ്ടു നിന്ന കലാ, കായിക, സാഹിത്യ മത്സരങ്ങളിൽ പഞ്ചായത്തു തലത്തിൽ നടന്ന കേരളോത്സവത്തിൽ വിജയിച്ചവരാണ് മത്സരിച്ചത്. ബ്ലോക്ക് തലത്തിൽ വിജയിച്ചവർ ജില്ലാതല കേരളോത്സവത്തിൽ മത്സരിക്കും.

ഉദയംപേരൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമാപന സമ്മേളനം കെ.ബാബു എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായർ അധ്യക്ഷത വഹിച്ചു. ചാമ്പ്യന്മാരായ ഉദയംപേരൂർ പഞ്ചായത്തിനുള്ള എവർ റോളിങ്ങ് ട്രോഫി ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ.അജി, ജെയ്നി രാജു, സിജി അനോഷ്, ജ്യോതി രാജീവ്, ബി.ഡി.ഒ. സാബു കെ.മാർക്കോസ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സിബിൻ ഇ.പി. തുടങ്ങിയവർ സംസാരിച്ചു.

പള്ളുരുത്തിയിൽ ബജറ്റ് സൗഹൃദ സ്മാര്‍ട്ട് മാർട്ട് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തുഎറണാകുളം:രാജ്യത്തെ വിലക്കയറ്റത്തിന്റ...
03/12/2022

പള്ളുരുത്തിയിൽ ബജറ്റ് സൗഹൃദ സ്മാര്‍ട്ട് മാർട്ട് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

എറണാകുളം:രാജ്യത്തെ വിലക്കയറ്റത്തിന്റെ തോത് ഉയര്‍ന്ന നിലയില്‍ നില്ക്കുമ്പോള്‍ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പള്ളുരുത്തി മണ്ഡലം സര്‍വ്വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ബജറ്റ് സൗഹൃദ സ്മാര്‍ട്ട് മാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വില വര്‍ധിച്ചിട്ടില്ല എന്നത് വലിയ കാര്യമാണ്. ജനകീയ ഹോട്ടലുകളും ഇത്തരത്തിലുള്ള ഇടപെടലാണ് സമൂഹത്തില്‍ നടത്തുന്നത്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണമെത്തിക്കുക എന്നതാണ് ജനകീയ ഹോട്ടലുകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു

സഹകരണ മേഖലയിലെ ജനപക്ഷ ഇടപെടലുകളുടെ മികച്ച മാതൃകയാണ് പള്ളുരുത്തി മണ്ഡലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്മാര്‍ട്ട് മാര്‍ട്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ പല വിധത്തിലുളള ജനകീയ ഇടപെടലുകളാണ് സഹകരണ ബാങ്കുകളെ വ്യത്യസ്തരാക്കുന്നത്. ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതില്‍ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പള്ളുരുത്തി മണ്ഡലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി ശെല്‍വൻ അധ്യക്ഷത വഹിച്ചു. കെ.ജി മാക്സി എം.എള്‍.എ പ്രിവിലേജ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി കോര്‍പ്പറേഷൻ ഡെപ്യൂട്ടി മേയര്‍ കെ.എ അൻസിയ, മുൻ എം.എല്‍.എമാരായ ടി.പി പീതാംബരൻ, ജോണ്‍ ഫെര്‍ണാണ്ടസ്, സഹകരണ സംഘം ജോ.രജിസ്ട്രാര്‍ കെ.സജീവ് കര്‍ത്ത തുടങ്ങിയവര്‍ പങ്കെടുത്തു.

നവ്യനായരുടെ'മാതംഗി' ഒരുങ്ങുന്നു..!സൂര്യ കൃഷ്ണമൂർത്തിയുംപ്രിയദർശിനി ഗോവിന്ദും ചേർന്ന്ഉദ്ഘാടനം നിർവഹിക്കും.എറണാകുളം:നർത്തക...
02/12/2022

നവ്യനായരുടെ
'മാതംഗി' ഒരുങ്ങുന്നു..!
സൂര്യ കൃഷ്ണമൂർത്തിയും
പ്രിയദർശിനി ഗോവിന്ദും ചേർന്ന്
ഉദ്ഘാടനം നിർവഹിക്കും.

എറണാകുളം:നർത്തകിയും ചലച്ചിത്ര താരവുമായ നവ്യ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്തവിദ്യാലയം വരുന്നു. ശസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്ട്സ് ഡിസംബർ മൂന്നിന് ആരംഭിക്കും. കൊച്ചി പടമുകളിൽ ലീഡർ കെ കരുണാകരൻ റോഡിൽ പ്രവർത്തനം തുടങ്ങുന്ന സ്ഥാപനം സൂര്യ കൃഷ്ണമൂർത്തിയും ലോകപ്രശസ്ത ഭരതനാട്യം നർത്തകി
പ്രിയദർശിനി ഗോവിന്ദും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഡിസംബർ 3 ന് രാവിലെ 8 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. തുടർന്ന് 'മാതംഗി'യുടെ
സഹകരണത്തോടെ പ്രിയദർശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ദ്വിദിന ശിൽപ്പശാലയ്ക്കും തുടക്കമാകും.
മാതംഗിയുടെ വെബ്സൈറ്റ് സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്യും. ഡിസംബർ 3,4 തീയതികളിൽ നടക്കുന്ന വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9446595530 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാം.

Address

Kochi

Website

Alerts

Be the first to know and let us send you an email when എന്റെ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to എന്റെ ഗ്രാമം:

Videos

Share


Other News & Media Websites in Kochi

Show All