Kaikottukadavu.com

Kaikottukadavu.com നേരറിയാൻ നേരത്തെ അറിയാൻ
കൈക്കോട്ടുകടവ് വാർത്ത നിങ്ങൾക്കൊപ്പം

Kaikottukadavu.com is to provide a meeting point for interested to all Kaikottukadavu peoples all over the World to promote and Protect Social, Cultural, Educational, Financial, Artistic and traditional Activities and value of Kaikottukadavu

05/06/2024
05/06/2024

*അറിയിപ്പ്*..............................

കൈക്കോട്ട് കടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ താഴെ പറയുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

UPST. ( സ്ഥിര നിയമനം- Maths മുൻഗണന )

താല്പര്യമുള്ളവർ താഴെ കൊടുത്ത ഇ മെയിലേക്ക് 05/06/2024 ബുധനാഴ്ചക്ക് മുമ്പായി ബയോഡേറ്റ അയക്കുക

[email protected]

മാനേജർ
PMSAPTS VHSS
KaiKottu Kadavu

അഭിനന്ദനം
02/06/2024

അഭിനന്ദനം

01/06/2024

സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്.

ഫെയ്സ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം.

തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത് .

പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Follow KERALA POLICE Whatsapp Channel: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

UAE യിലും നാട്ടിലും നിസ്വാർത്ഥ സാമൂഹിക പ്രവർത്തനം നടത്തുന്ന ഡോക്റ്റർ താഹിർ അലി പൊറോപ്പാടിനെ ആദരിച്ചു.
01/06/2024

UAE യിലും നാട്ടിലും നിസ്വാർത്ഥ സാമൂഹിക പ്രവർത്തനം നടത്തുന്ന ഡോക്റ്റർ താഹിർ അലി പൊറോപ്പാടിനെ ആദരിച്ചു.

ഹിദായത്ത് സ്വിബ്‌യാൻ മദ്രസക്ക്‌ വേണ്ടി പുതുതായി നിർമിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്‌ഘാടനം സയ്യിദ് അൻവർ ഇബ്രാഹിം ബുഖാരി തങ്...
26/05/2024

ഹിദായത്ത് സ്വിബ്‌യാൻ മദ്രസക്ക്‌ വേണ്ടി പുതുതായി നിർമിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്‌ഘാടനം സയ്യിദ് അൻവർ ഇബ്രാഹിം ബുഖാരി തങ്ങൾ നിർവഹിക്കുന്നു.

ഹിദായത്ത് സ്വിബ്‌യാൻ മദ്രസക്ക് പുതുതായി നിർമിച്ച ബിൽഡിംഗ് ഉദ്‌ഘാടനം സയ്യിദ് സാദിഖ് അലി തങ്ങൾ നിർവഹിക്കുന്നു.
26/05/2024

ഹിദായത്ത് സ്വിബ്‌യാൻ മദ്രസക്ക് പുതുതായി നിർമിച്ച ബിൽഡിംഗ് ഉദ്‌ഘാടനം സയ്യിദ് സാദിഖ് അലി തങ്ങൾ നിർവഹിക്കുന്നു.

100% വിജയം39 FULL A+
08/05/2024

100% വിജയം

39 FULL A+

29/04/2024

പരാതി വ്യാജമാണെന്ന് തെളിഞ്ഞു.

അബ്ദുള്ള കടവത്തിനെതിരെ ഇളമ്പച്ചി മൈതാനി സ്വദേശി എസ്‌ ആസിഫ് നൽകിയ പരാതി വ്യാജമെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

ആസിഫിനെ അബ്ദുല്ല ആക്രമിച്ചു പരിക്കേൽപിച്ചു എന്ന ആരോപണം ഉന്നയിച്ച് ആസിഫ് മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സ നേടിയിരുന്നു.
ഈ ആരോപണമാണ് വ്യാജമായിരുന്നു എന്ന് തെളിഞ്ഞത്.

സംഭവ ദിവസം അബ്ദുല്ലയെയും കുടുംബത്തെയും കൈകൊട്ടുകടവ് വീട് പരിസരത്ത് കാറിൽ വെച്ച് ആക്രമിച്ചതിൽ നിന്നും രക്ഷപ്പെടുക എന്ന ഉദ്ദേശത്തിൽ ആസിഫ് ഉണ്ടാക്കിയ കള്ള പ്രചരണമായിരുന്നു ഈ കള്ള പരാതിക്ക് കാരണം.

വ്യാജ ആരോപണത്തിന് ശക്തി പകരാൻ ആസിഫിന്റെ കൂടി ഉടമസ്ഥയിലുള്ള തൃക്കരിപ്പൂരിലെ ഓൺലൈൻ ന്യൂസിനെ ഉപയോഗപ്പെടുത്തി മാധ്യമ പ്രവർത്തകനെ ആക്രമിച്ചു എന്ന പ്രതീതി ഉണ്ടാക്കി മറ്റ് മാധ്യമങ്ങളിൽ കൂടി വ്യാജ വാർത്ത വരാൻ സാഹചര്യം ഉണ്ടാക്കുകയും അബ്ദുല്ല കടവത്തിനെ പൊതു സമൂഹത്തിൽ മോശക്കാരനായി ചിത്രീകരിക്കാനും സാഹചര്യം ഉണ്ടാക്കിയിരുന്നു.

ഇതാണ് ഇപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

പൂവളപ്പ് സ്വദേശി എം എ അബ്ദുൽ ഖാദർ എന്നവർ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.ഉടുമ്പുന്തല കരികടവിലെ കെഎൻ ഫാത്തിമയാണ...
28/04/2024

പൂവളപ്പ് സ്വദേശി എം എ അബ്ദുൽ ഖാദർ എന്നവർ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.

ഉടുമ്പുന്തല കരികടവിലെ കെഎൻ ഫാത്തിമയാണ് ഭാര്യ

മക്കൾ: ഹസീന ടീച്ചർ (കൈക്കോട്ടുകടവ് സ്കൂൾ), ഹഫ്റ, നഫീസത്തുൽ നിസ

മഹാനുഭാവന്റെ എല്ലാ ചെറുതും വലുതുമായ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കട്ടെ, ബർസഖിയായ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ, സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ, കുടുംബങ്ങൾക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

ബൂത്ത്‌ നമ്പർ :189 (കൈക്കോട്ടുകടവ്) BLO ആയി എ കെ സമീർ മാസ്റ്റർ പൂവളപ്പ് നിയമിതനായി.
18/04/2024

ബൂത്ത്‌ നമ്പർ :189 (കൈക്കോട്ടുകടവ്)
BLO ആയി എ കെ സമീർ മാസ്റ്റർ പൂവളപ്പ് നിയമിതനായി.

കണ്ണങ്കൈ വിറ്റാകുളത്തെ അഷ്‌കർ എം എ അജ്മാനിൽ വെച്ച് മരണപ്പെട്ടു.ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ14/04/2024
14/04/2024

കണ്ണങ്കൈ വിറ്റാകുളത്തെ അഷ്‌കർ എം എ അജ്മാനിൽ വെച്ച് മരണപ്പെട്ടു.

ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ
14/04/2024

വീഡിയോ ഇറക്കി വീട്ടിലിരുന്നതല്ല 1 കോടി രൂപ റഹീമിനു കൊടുത്ത് ബാക്കി 33 കോടി രൂപക്ക് വേണ്ടി തെരുവിൽ അലഞ്ഞ ഈ മനുഷ്യൻ👌 മതവും...
14/04/2024

വീഡിയോ ഇറക്കി വീട്ടിലിരുന്നതല്ല

1 കോടി രൂപ റഹീമിനു കൊടുത്ത് ബാക്കി 33 കോടി രൂപക്ക് വേണ്ടി തെരുവിൽ അലഞ്ഞ ഈ മനുഷ്യൻ👌

മതവും ജാതിയും നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന യഥാർത്ഥ കേരള സ്റ്റോറിക്ക് ഒരു ഏടുകൂടെ തുന്നി ചേർത്ത മനുഷ്യൻ❣️

ഇഷ്ട്ടം
Boby Chemmanur ❤️❤️

കൈക്കോട്ടുകടവ് സ്‌കൂൾ പുതിയ പ്രിൻസിപാളായി  അബൂബക്കർ മാസ്റ്റർ ചാർജെടുത്തു.
08/04/2024

കൈക്കോട്ടുകടവ് സ്‌കൂൾ പുതിയ പ്രിൻസിപാളായി അബൂബക്കർ മാസ്റ്റർ ചാർജെടുത്തു.

കൈക്കോട്ടുകടവ് സ്‌കൂൾ പുതിയ ഹെഡ്മാസ്റ്ററായി വിനോദ് മാസ്റ്റർ ചാർജെടുത്തു.
08/04/2024

കൈക്കോട്ടുകടവ് സ്‌കൂൾ പുതിയ ഹെഡ്മാസ്റ്ററായി വിനോദ് മാസ്റ്റർ ചാർജെടുത്തു.

ദുആ മജ്ലിസ് സംഘടിപ്പിച്ചു
04/04/2024

ദുആ മജ്ലിസ് സംഘടിപ്പിച്ചു

കൈക്കോട്ട് കടവ് ഹൈസ്‌കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ ഉടുമ്പുന്തല കുറ്റിച്ചി സ്വദേശി എം.കെ ബാലചന്ദ്രൻ മാസ്റ്റർ വിട്ടു പിരിഞ്ഞു....
04/04/2024

കൈക്കോട്ട് കടവ് ഹൈസ്‌കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ ഉടുമ്പുന്തല കുറ്റിച്ചി സ്വദേശി എം.കെ ബാലചന്ദ്രൻ മാസ്റ്റർ വിട്ടു പിരിഞ്ഞു.

ഇന്നലെയാണ് മകന്റെ വിവാഹം കഴിഞ്ഞത്.
അസുഖം കാരണം കണ്ണൂർ ആശുപത്രിയിലായതിനാൽ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല.
മകന്റെ വിവാഹം നിശ്ചിത സമയം തന്നെ നടക്കണമെന്ന ഒരു പിതാവിന്റെ ആഗ്രഹം.
ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽപങ്കെടുത്തു.

നാഷണൽ ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത്‌ കമ്മിറ്റി യുടെയും, വി.എൻ.പി അബ്ദുൽ റഹ്മാൻ ഹാജി റിലീഫ് സെല്ലിന്റെയും റമദാൻ റിലീഫ് വിത...
30/03/2024

നാഷണൽ ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത്‌ കമ്മിറ്റി യുടെയും, വി.എൻ.പി അബ്ദുൽ റഹ്മാൻ ഹാജി റിലീഫ് സെല്ലിന്റെയും റമദാൻ റിലീഫ് വിതരണം പൊറോപ്പാട് വി.എൻ.പി അബ്ദുൽ റഹ്മാൻ സാഹിബ് വായന ശാലയിൽ വെച്ച് നടന്നു.

നാഷണൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ ഹാജി ചടങ്ങ് ഉദ്ഘാടനം പഞ്ചായത്ത് ട്രഷറർ ഒ.ടി തയ്യിബിന് കൈമാറി കൊണ്ട് നിർവഹിച്ചു.

പാർട്ടി പ്രവർത്തകരായ സാദിക്ക് ടി.എം, എം.കെ ബഷീർ, വി.എൻ.പി ഫൈസൽ, ശംസുദ്ധീൻ, ഹഫീൽ തൃകരിപ്പൂർ, ഷാഫി എം, റഷീദ് എം.കെ, ആബിദ്, അനസ് എ, മുത്തലിബ് ബീരിച്ചേരി, ഖാദർ എം.പി തുടങ്ങിയവർ പങ്കെടുത്തു.

28/03/2024

കൈക്കോട്ട് കടവിലെ *മർഹൂം ടി കെ അഹമ്മദ് ഹാജി എന്നവരുടെ ഭാര്യ* ആസിയ (ജുവൈരിയ ടീച്ചറുടെ ഉമ്മ) എന്നവർ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.

*انا لله وانا اليه راجعون*

Congratulation
27/03/2024

Congratulation

*തൃക്കരിപ്പൂർ സൗത്ത് റെയ്ഞ്ചിൽ, സമസ്ത പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ ടോപ് പ്ലസ് (6 പേർ) നേടിയ ഹിദായത്തു സ്വിബ്-യാൻ മദ്റസ ...
26/03/2024

*തൃക്കരിപ്പൂർ സൗത്ത് റെയ്ഞ്ചിൽ, സമസ്ത പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ ടോപ് പ്ലസ് (6 പേർ) നേടിയ ഹിദായത്തു സ്വിബ്-യാൻ മദ്റസ കൈക്കോട്ടുകടവിന് അഭിനന്ദനങ്ങൾ*

ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്(FEMALE)
26/03/2024

ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

(FEMALE)

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർ...
03/03/2024

തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിച്ച കെട്ടിടം നാളെ ബഹു: ആരോഗ്യ, വനിത-ശിശുവികസന വകുപ്പ്മന്ത്രി ശ്രീമതി വീണാ ജോർജ്ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഉടുമ്പുന്തല പ്രാഥമിക ആരോ ഗ്യ കേന്ദ്രത്തിന് 1.75 കോടിരൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന് 523.34 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്.

3 ഒ.പി റൂം , നഴ്സിംഗ് സ്റ്റേഷൻ, ഇഞ്ചക്ഷൻ റൂം, സ്റ്റോർ റൂം, ഫാർമസി, ഡ്രസ്സിംഗ് റൂം, ഒബ്സർവേറ്ററി റൂം, ടോയ്ലറ്റ് തുടങ്ങിയവ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രസ്തുത പ്രവർത്തികള്‍ പൂർത്തീകരിച്ചിട്ടുള്ളത്.

തൃക്കരിപ്പൂർ മണ്ഡലത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു.

തൃക്കരിപ്പൂർ, നീലേശ്വരം താലൂക്കാശുപത്രകളില്‍ ഡയാലിസിസ് യൂണിറ്റുകളും, പുതിയകെട്ടിടങ്ങളും സ്ഥാപിച്ചു.

തൃക്കരിപ്പൂർ മണ്ഡലത്തില്‍ ആരോഗ്യരംഗത്ത് അനിതരസാധാരണമായ വികസന മുന്നേറ്റമാണ് LDF സർക്കാറിന്റെ കാലത്ത് ഉണ്ടായിട്ടുള്ളത്.

കൈക്കോട്ടുകടവ് പൂവളപ്പിൽ താമസിക്കുന്ന എൻ ഇബ്രാഹിം (ഓട്ടോ ഡ്രൈവർ കുഞ്ഞി മൊയിദീന്റെ ഉപ്പ) മരണപ്പെട്ട വിവരം വ്യസനസമേതം അറിയ...
03/03/2024

കൈക്കോട്ടുകടവ് പൂവളപ്പിൽ താമസിക്കുന്ന എൻ ഇബ്രാഹിം (ഓട്ടോ ഡ്രൈവർ കുഞ്ഞി മൊയിദീന്റെ ഉപ്പ) മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.

മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് മൂന്നുമണിക്ക് കൈക്കോട്ടുകടവ് ജുമാമസ്ദിൽ വെച്ച് നടക്കും. ശേഷം മെട്ടമ്മൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ്ചെയ്യും.

Address

Kaikottukadavu, Trikaripur
Kasaragod
671311

Alerts

Be the first to know and let us send you an email when Kaikottukadavu.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Media/News Companies in Kasaragod

Show All