News Kasaragod

News Kasaragod

23/07/2023

തൃക്കണ്ണാട് കടലാക്രമണം രൂക്ഷം.

തൃക്കണ്ണാട് ക്ഷേത്രത്തിന് മുമ്പിലെ വിശാലമായ മണൽ പരപ്പ് കടലെടുത്തു. ഇപ്പോൾ കടലും റോഡും തമ്മിൽ വെറും 15 മീറ്ററിൻ്റെ ദൂരം മാത്രം. മത്സ്യതൊഴിലാളികൾ അവരുടെ മീൻ പിടുത്ത ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡ് ശക്തമായ തിരമാലയിൽ ഇന്ന് ഉച്ചയോടെ ഭാഗികമായി തകർന്നു.

ഈ മേഖലയിൽ നിരവധി കുടുംബങ്ങൾ കടലാക്രമണ ഭീഷണി നേരിടുകയാണ്.

പോയ കാലത്തിൻ്റെ കണ്ണാടി.കാസർഗോഡ് വെങ്കിട്ടരമണ അമ്പലത്തിനടുത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ലോക്കൽ കോൾ 1 രൂപ എന്ന...
25/02/2023

പോയ കാലത്തിൻ്റെ കണ്ണാടി.

കാസർഗോഡ് വെങ്കിട്ടരമണ അമ്പലത്തിനടുത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം

ലോക്കൽ കോൾ 1 രൂപ എന്ന ചുമരെഴുത്തും കാണാം.

11/10/2022

കാസർഗോഡ് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് പനയാൽ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം.

കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലിൻ്റെ കരയിലാണ് ഈ പൗരാണിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അമ്പലത്തിൻ്റെ തൊട്ടടുത്തായി വലിയൊരു ക്ഷേത്രക്കുളവുമുണ്ട്.

തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ: കോട്ടിക്കുളം (പ്രധാന സ്റ്റേഷൻ: കാഞ്ഞങ്ങാട്)

റോഡ് മാർഗം വരുന്നവർ NH 66 പെരിയ ബസാറിൽ നിന്നും ബേക്കൽ - പെരിയ ബസാർ റോഡിലൂടെ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ചന്ദ്രഗിരി റോഡ് വഴി വരുന്നവർക്ക് ബേക്കൽ തച്ചങ്ങാട് വഴിയോ പാലക്കുന്ന് വഴിയോ ക്ഷേത്രത്തിലെത്താം.



03/10/2022

പച്ചപ്പിനെ അത്രമേൽ സ്നേഹിച്ച സുഗതകുമാരി ടീച്ചർ നട്ടു. ടീച്ചർ അവളെ പയസ്വിനിയെന്ന് വിളിച്ചു.

നഗരത്തിൻ്റെ ഉച്ചവെയിലിൽ അവൾ വർഷങ്ങളോളം തണൽ വിരിച്ചു.

വലിയ റോഡിന് വേണ്ടി ഒപ്പ് മരമുൾപടെ തണലുകൾ വെട്ടിമാറ്റപ്പെട്ടപ്പോൾ ഇവൾ മാത്രം പറിച്ച് നടപ്പെട്ടു.

വേരുകളും ശിഖരങ്ങളും മുറിച്ച് മാറ്റപ്പെട്ട പയസ്വിനി ഭൂതകാലത്തിൻ്റെ വേദനകൾ മറന്ന് അടുക്കത്ത് ബയൽസ്കൂളിൻ്റെ തിരുമുറ്റത്ത് പുതുനാമ്പുകളാൽ വീണ്ടും പ്രതീക്ഷയുടെ തണലാവുകയാണ്.

01/10/2022

ഞാൻ ഈ രാത്രിയിൽ കാഞ്ഞങ്ങാട് പുതിയ കോട്ട മുതൽ മാങ്ങാട് വരെ യാത്ര ചെയ്തു.

നവരാത്രി പൂജകൾ നടക്കുന്ന അമ്പലങ്ങൾ, റബീഉൽ അവ്വൽ മാസത്തിൽ വർണ്ണ വിളക്കുകളാൽ അലങ്കരിക്കപ്പെട്ട പള്ളികൾ.അറബിക്കടലും താണ്ടി വരുന്ന തണുത്ത കാറ്റ്,

കോവിഡ് മഹാമാരിയൊഴിഞ്ഞ്,സജീവമായ തെരുവുകൾ. ഓരോരുത്തരും പ്രതീക്ഷയുടെ വിളക്കുകൾ തെളിയിച്ച് അവരവരുടെ ഇടങ്ങൾ വർണ്ണാഭമാക്കിയിരിക്കുന്നു.

എത്ര സുന്ദരമാണ് ഈ ലോകം.

ദൈവമേ

ഈ നിറമുള്ള മനസുകളിൽ, പ്രതീക്ഷയുടെ തുരുത്തുകളിൽ വർഗ്ഗീയതയുടെ, വിദ്വേഷത്തിൻ്റെ, വിഷം കലക്കുന്ന പാപികളോട് നീ ക്ഷമിക്കരുതെ...

26/09/2022

തുളുനാടിൻ്റെ കഥകൾ പറയുന്നത് ഇവിടെയാണ്.

കാസർഗോഡിൻ്റെ സ്വന്തം പേജ്.

30/04/2022

കാലം ബാക്കി വച്ച ഓർമകളുടെ പാഥേയം. പ്രൗഢമായ ചരിത്രവും പേറി കാസർഗോഡിൻ്റെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്ത് തലയുയർത്തി നിൽക്കുന്ന കോവിലകം.




12/09/2021

മഴ.
കോടമഞ്ഞ്.
കാറ്റ്.

ഇത്രയ്ക്കും സുന്ദരിയായിരുന്നോ നമ്മുടെ റാണിപുരം !!!



21/07/2021

ഇരുൾ നീങ്ങും
പൊന്നിൻ ചിങ്ങപ്പുലരി കിഴക്കൻ ചക്രവാളത്തിൽ ഉദിച്ചുയരും.
ഓരോ ദിനവും പ്രതീക്ഷയുടെയാണ്.

കണ്ണീരോടെ വിതയ്ക്കുന്നവൻ ആർപ്പോടെ കൊയ്യും.




11/07/2021

ചന്ദ്രഗിരി പാലത്തിലൂടെ പോകുമ്പോൾ നമ്മൾ ഓർക്കാറുണ്ടോ, ചന്ദ്രഗിരി പുഴയുടെ ഒഴുക്കിനെ തുഴ കൊണ്ട് തോൽപിച്ച് നീന്തികടന്ന ഒരു കാലത്തെ കുറിച്ച്.....

പോയകാലത്ത് ചെമ്മനാട് കടവിലൂടെ തോണിയില്‍ പുലിക്കുന്ന് കോസ് കടവില്‍ നിന്ന് ചെമ്മനാട് കടവത്ത് വരെ യാത്ര ചെയ്ത ആ കാലം, പാലം വന്നതോടെ മുടങ്ങിയ തോണി യാത്ര, ഓര്‍മ്മയുടെ നിരവധി കഥകള്‍ പറയാനുണ്ട്. തോണിയേറി അക്കരയെത്താന്‍ കാത്തിരുന്ന പുലിക്കുന്ന് കടവും പഴയകാല കച്ചവട മുറികളും ഓര്‍മയ്ക്കായ് ഇന്നും നിലകൊള്ളുന്നു.





07/07/2021

കാസർഗോഡ് - കാഞ്ഞങ്ങാട് ഹൈവേയിലെ ഒരു ചെറു പട്ടണമാണ് പൊയ്നാച്ചി. കാസർഗോഡ് നിന്ന് 14 കിലോമീറ്റർ സഞ്ചരിച്ചാൽ പൊയ്നാച്ചിയിലെത്താം. പൊയ്നാച്ചിയിൽ നിന്നും 5 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ കരിച്ചേരി ചുരത്തിൽ എത്താം.

കരിച്ചേരി ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ്. വ്യൂ പോയൻറിൽ നിന്ന് നോക്കിയാൽ പച്ചപ്പട്ടുടുത്ത മലനിരകളെ ചുറ്റി കരിച്ചേരി പുഴയൊഴുകുന്നത് കാണാം.

കരിച്ചേരി പുഴയോരത്താണ് ചിരപുരാതനമായ വിളക്ക് മാടം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

22/06/2021

കരിച്ചേരി


Address

Kasaragod
Kasaragod

Website

Alerts

Be the first to know and let us send you an email when News Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Media/News Companies in Kasaragod

Show All