Kasaragod radio

Kasaragod radio kasaragod radio is the online news portal in kasaragod Bringing the local news from kasaragod.

28/05/2021

Sign up for a free IFTTT account to connect Google, Alexa, Twitter, Instagram, Fitbit, Slack, and hundreds more of your favorite apps and devices.

28/05/2021

ബംഗളൂരു: യുവതിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച്‌ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ അ‌ഞ്ച് ബംഗ്ളാദേശ് പൗരന്മാര....

28/05/2021

തിരുവനന്തപുരം: കെ.സുധാകരന് വേണ്ടി ബാനറുമായി കെ.പി.സി.സി.ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാ....

28/05/2021

സം​സ്ഥാ​ന​ത്ത് കൊറോണ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല​കു​റ​ച്ച ന​ട​പ​ടി തി​രു​ത്തി സ​ർ​ക്കാ​ർ. വി​ത​ര​...

35 ദിവസത്തിനുള്ളില്‍ 628 ഓണ്‍ലൈന്‍ കോഴ്‌സുകള്‍; അമേരിക്കന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ പേരുവന്ന ആദ്യ ഇന്ത്യക്കാരി എന്...
08/10/2020

35 ദിവസത്തിനുള്ളില്‍ 628 ഓണ്‍ലൈന്‍ കോഴ്‌സുകള്‍; അമേരിക്കന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ പേരുവന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കാസര്‍കോട്ടുകാരിക്ക് സ്വന്തം

കാസര്‍കോട്: 35 ദിവസത്തിനുള്ളില്‍ 628 ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി അമേരിക്കന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ പേരുവന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കാസര്‍കോട്ടുകാരി ഫാത്തിമത്ത് ശംനയ്ക് സ്വന്തം.
മേല്‍പറമ്പ സ്വദേശിയായ ഷെരീഫ് - ഫൗസിയ ദമ്പതികളുടെ മകളാണ് ഷംന.
യു കെ കേന്ദ്രമായുള്ള യൂണിവേഴ്‌സിറ്റികളുടെ ഓണ്‍ലൈന്‍ കോഴ്‌സുകളാണ് പഠിച്ചതെന്ന് ശംന പറഞ്ഞു.
ആരോഗ്യ സംബന്ധമായ കോഴ്‌സാണ് ഇതില്‍ സ്‌പെഷലൈസ് ചെയ്തത്. കമ്പ്യൂട്ടര്‍ പ്രോഗ്രാം, ജാവാ സ്‌ക്രിപ്റ്റ്, എച്ച് ടി എം എല്‍, മാത്‌സ് തുടങ്ങിയ കോഴ്‌സുകളാണ് ചെയ്തത്. ഇവയുടെയെല്ലാം സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ശംന പറഞ്ഞു.
സഅദിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മുന്‍ വിദ്യാര്‍ത്ഥനിയും നിലവില്‍ എറണാകുളം എം ഇ എസ് കോളജില്‍ എം ബി എ വിദ്യാര്‍ഥിനിയുമാണ്.
ശക്തമായ ഒരു വനിതാ സംരംഭകയും, അതുവഴി മറ്റുള്ളവര്‍ക് പ്രചോദനമാകുവാനുമാണ് ശംനയുടെ ആഗ്രഹം.
അനുജന്മാരാരായ ഷഹീം, ഷാസ് എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്. പിതാവ് ഷെരീഫ് ഒമാന്‍ ലുലുവില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തുവരികയാണ്.




മധൂരില്‍ ഭൂമി പിളരുന്നു; മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്കാസര്‍കോട്: മധൂര്‍ പഞ്ചായത്തില്‍പ്പെട്ട ചേനക്കോട് പദാര്‍ഥ വയല...
07/10/2020

മധൂരില്‍ ഭൂമി പിളരുന്നു; മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: മധൂര്‍ പഞ്ചായത്തില്‍പ്പെട്ട ചേനക്കോട് പദാര്‍ഥ വയലില്‍ അരക്കിലോമീറ്ററോളം നീളത്തില്‍ ഭൂമി പിളര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശ വാസികള്‍ ആശങ്കയിലാണ് സെപ്റ്റംബർ 29 നാണ് സംഭവം നടന്നത്. നാലു ദിവസത്തെ കനത്ത മഴ കഴിഞ്ഞപ്പോഴാണ് ഈ അപകട ദൃശ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടടി മുതല്‍ ഒരുമീറ്ററോളം വ്യാസത്തിലാണ് ഭൂമി വിണ്ടുകീറിയത്. കുന്നിന്റെ ഒരു ഭാഗവും അവിടെയുണ്ടായിരുന്ന ചെടികളും ചെറിയ മരങ്ങളുമടക്കം താഴേക്ക് നീങ്ങിയിട്ടുണ്ട്. വലിയ കുന്നിന്റെ ചരിവിലാണ് ഭൂമി വിണ്ടു കീറിയിരിക്കുന്നത്. കുന്നിന്റെ മുകളില്‍ വീടുകളില്ലെങ്കിലും താഴെ ഭാഗത്ത് അഞ്ച് വീടുകളുണ്ട്. ഇതിനടുത്തു കൂടിയാണ് മധു വാഹിനി പുഴ ഒഴുകുന്നത്.
കുന്നില്‍ ചരിവ് താഴോട്ട് നിരങ്ങിയതിനാല്‍ താഴെയുള്ള തോടിന്റെ വീതി കുറഞ്ഞതായും നാട്ടുകാര്‍ പറയുന്നു. കുന്നിന്റെ ചരിവ് 30 ഡിഗ്രിയില്‍ കൂടുതലാണ്. കനത്ത മഴയില്‍ വെള്ളം ഊര്‍ന്നിറങ്ങി കരിങ്കല്‍ പാളിക്കും മണ്‍ പാളിക്കുമിടയില്‍ ബലക്ഷയമുണ്ടാകുമ്പോള്‍ ഒരു പ്രദേശം തന്നെ തെന്നി നീങ്ങാറുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച ഭൗമ ശാസ്ത്രജ്ഞര്‍ പറഞ്ഞു. കാസര്‍കോട് ഗവ.കോളേജ് ജിയോളജി വകുപ്പ് മേധാവി ഡോ.എ.എന്‍ മനോഹരനും മുന്‍ ഗവ. കോളജ് പ്രിന്‍സിപ്പലും പഠന വകുപ്പ് മേധാവി പ്രൊഫ. വി.ഗോപിനാഥനുമാണ് സ്ഥലം സന്ദര്‍ശിച്ചത്. ഭൂമിക്കടിയില്‍ ഭൂഗര്‍ഭ ജലത്തിന്റെ ഒഴുക്ക് ഉണ്ടെന്ന് അവര്‍ പറയുന്നു. മഴക്കാലത്ത് മണ്ണൊലിപ്പിനെ തുടര്‍ന്ന് രൂപപ്പെടുന്ന ചെറിയ ഗുഹകള്‍ പിന്നീട് ഇടിഞ്ഞുതാഴാം. ഈ സമയത്ത് ഉപരിതലം താഴ്ന്നു പോകും.
മഴക്കുഴികളിൽ നിന്ന് വെള്ളം ചരിവിലേക്ക് ഊര്‍ന്നിറങ്ങി ബലക്ഷയമുണ്ടാക്കാന്‍ ഇടയാകുമെന്ന് പ്രൊഫ. വി.ഗോപിനാഥന്‍ പറയുന്നു. നേരത്തെ മുപ്പത് വര്‍ഷം മുമ്പ് ചെറിയിരീതിയില്‍ ഈ സ്ഥലങ്ങളില്‍ ഭൂമി പിളര്‍ന്നിരുന്നു. അന്നത്തെ കളക്ടര്‍ മാര പാണ്ഡ്യന്‍ സ്ഥലം സന്ദര്‍ശിച്ച് ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദശിച്ചിരുന്നു. കുന്ന് സംരക്ഷിച്ച് നിര്‍ത്താനവശ്യമായ പ്രര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവിടെ വിശദമായ ഭൗമ പഠനം ആവശ്യമാണ്. ഇതിനടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ എടുക്കണം. പരിസരങ്ങളില്‍ ഭൂമിയില്‍ വിള്ളലുകള്‍ ഉണ്ടാവുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇനി ഒരുഅപകടം വരുന്നതിന് മുമ്പായി മാറിതാമസിക്കണമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇത്രയും ഭീതിയുണര്‍ത്തുന്ന സംഭവം നടന്നിട്ടും തഹസില്‍ദാര്‍ മാത്രമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയത്. കളക്ടറെ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം റവന്യൂ അധികൃതര്‍ പകരം സ്ഥലം അനുവദിച്ചുതന്നാല്‍ മാറിത്താമസിക്കാന്‍ ഒരുക്കമാണെന്ന് സ്ഥലവാസികള്‍ പറയുന്നു.




നെല്ലിക്കുന്നിലെ ഹസൈനാർ നാഗൻ നിര്യാതനായിനെല്ലിക്കുന്ന്: കടപ്പുറം ലൈറ്റ്ഹൗസിന് സമീപം താമസിക്കുന്ന പരേതരായ അബ്ദുൽ ഖാദർ ഖദീ...
07/10/2020

നെല്ലിക്കുന്നിലെ ഹസൈനാർ നാഗൻ നിര്യാതനായി

നെല്ലിക്കുന്ന്: കടപ്പുറം ലൈറ്റ്ഹൗസിന് സമീപം താമസിക്കുന്ന പരേതരായ അബ്ദുൽ ഖാദർ ഖദീജ ദമ്പദികളുടെ മകൻ ഹസൈനാർ (77) നിര്യാതനായി.
ഏറെ കാലം പ്രവാസിയായിരുന്ന ഹസൈനാർ പ്രമേഹമൂലമുള്ള അസുഖത്തെ തുടർന്ന് നാട്ടിൽ തന്നെ കുറേ കാലമായി ചികിത്സയിലായിരുന്നു.
ഇതിനിടക്കാണ് മരണം സംഭവിച്ചത്.
ഭാര്യ:ബീവി
സഹോദരങ്ങൾ: ഇബ്രാഹിം അബ്ദുൽ റഹ്മാൻ മമ്മു
മക്കൾ: കബീർ നാസർ (ഇരുപേരും ഷാർജ)സുമയ്യ നസീമ നബീസ സഫിയ
മരുമക്കൾ: സമീറ നിഷാബി കരീം അഹ്മദ് ശരീഫ് അശ്രഫ്.
മയ്യത്ത് നെല്ലിക്കുന്ന് മുഹയദ്ദീൻ ജുമാ മസ്ജിദിൽ ഖബറടക്കും.



തലപ്പാടിയില്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ യുവാവ്‌ ലോറി ഇടിച്ച്‌ മരിച്ചുമഞ്ചേശ്വരം: റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ യുവ...
07/10/2020

തലപ്പാടിയില്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ യുവാവ്‌ ലോറി ഇടിച്ച്‌ മരിച്ചു

മഞ്ചേശ്വരം: റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ യുവാവ്‌ ലോറി ഇടിച്ച്‌ മരിച്ചു.ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം.തലപ്പാടി ജനതാ കോളനിയിലെ നാസിര്‍ (37) ആണ്‌ മരിച്ചത്‌. ലോറി ഇടിച്ചു ഗുരുതര പരിക്കേറ്റ നാസിറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരേതനായ മൂസ മൗലവി- ഫാത്തിമ ദമ്പതികളുടെ മകനാണ്‌. അവിവാഹിതനാണ്‌. അബ്‌ദുള്ള, മുഹമ്മദ്‌, നജീബ്‌, മറിയുമ്മ, ജമീല സഹോദരങ്ങളാണ്‌.



അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുകാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോ...
06/10/2020

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട് മാർക്കറ്റ് കുന്നിലിലെ റഹ് മാസ് (36) ആണ് മരിച്ചത്. പി എം അമീർ - സകീന ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനാൽ പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: മിസ്‌രിയ ബാഡൂർ. മക്കളില്ല. സഹോദരങ്ങൾ: ഷാനവാസ്, മുംതാസ്, ലൈലാസ്, നർജീസ്, പരേതനായ സൈനാസ്.



ബന്തിയോട് സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത മദ്യം പിടികൂടികുമ്പള:സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത മ...
06/10/2020

ബന്തിയോട് സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത മദ്യം പിടികൂടി

കുമ്പള:സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത മദ്യം പിടികൂടി. ബന്തിയോട് അടുക്ക ഭഗവതി നഗറിൽ വച്ചാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ ഭഗവതി നഗറിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപിനെതിരെ കേസെടുത്തു. ഇയാൾ ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

180 മില്ലി ലിറ്റർ മദ്യം അടങ്ങിയ പതിനാറ കുപ്പി മദ്യം സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തു. എക്സൈസ് കുമ്പള റേഞ്ച് പ്രിവെന്റീവ് ഓഫീസർ രാജീവൻ പി യുടെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീശൻ കെ, അജീഷ് സി, ശ്രീജീഷ് എം, എക്‌സൈസ് ഡ്രൈവർ സത്യൻ എന്നിവരാണ് മദ്യം പിടികൂടിയത്. കെ എൽ 14 ഇസെഡ് 3256 നമ്പർ സുസുകി ആക്സിസ് സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.



രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി: നോഡൽ ഓഫീസര്‍ സ്ഥാനത്ത് നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജിRead more:http://dhunt.in/be3C...
03/10/2020

രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി: നോഡൽ ഓഫീസര്‍ സ്ഥാനത്ത് നിന്ന് ഡോക്ടര്‍മാരുടെ കൂട്ടരാജി
Read more:
http://dhunt.in/be3CO?s=a&uu=0xf64158740b10e302&ss=wsp

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൊവിഡ് നോഡൽ ഓഫിസർമാരായ ഡോക്ടർമാരുടെ കൂട്ട രാ...

കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചുhttp://dhunt.in/bdMIz?s=a&uu=0xf64158740b10e302&s...
03/10/2020

കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

http://dhunt.in/bdMIz?s=a&uu=0xf64158740b10e302&ss=wsp



Source : "Kasaragod radio" via Dailyhunt

കാസര്‍കോട് ജില്ലയിലെ 10 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു  https://webkasaragodradio.blogspot.com/2...
02/10/2020

കാസര്‍കോട് ജില്ലയിലെ 10 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു https://webkasaragodradio.blogspot.com/2020/10/10.html

പൂച്ചക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു ബേക്കല്‍: പൂച്ചക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. രണ്...
02/10/2020

പൂച്ചക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു



ബേക്കല്‍: പൂച്ചക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. പൂച്ചക്കാട് തൈക്കടപ്പുറത്തെ അന്‍സാര്‍ (22) ആണ് മരണപ്പെട്ടത്.പൂച്ചക്കാട് ചെറിയ പള്ളിക്ക് സമീപം വെച്ചാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. മറ്റൊരു ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു അപകടം.

കാസർകോട് ജില്ലയില്‍ 476 പേര്‍ക്ക് കോവിഡ്;457 പേർക്ക് സമ്പര്‍ക്കത്തിലൂടെകാസറഗോഡ് :കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 476 പേര...
02/10/2020

കാസർകോട് ജില്ലയില്‍ 476 പേര്‍ക്ക് കോവിഡ്;
457 പേർക്ക് സമ്പര്‍ക്കത്തിലൂടെ

കാസറഗോഡ് :കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 476 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 457 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 165 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4486 പേര്‍ വീടുകളില്‍ 3300 പേരും സ്ഥാപനങ്ങളില്‍ 1186 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4486 പേരാണ്. പുതിയതായി 263പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1816 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 412 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 208 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 475 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 317 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
11734 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 745 പേര്‍ വിദേശത്ത് നിന്നെത്തിയവരും 582 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 8415 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 94 ആയി. നിലവില്‍ 3225 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1751 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

നിരോധനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ; സാഹചര്യം നോക്കി കലക്ടർമാർ ഉത്തരവിറക്കുംതിരുവനന്തപുരം:കൊവിഡിന്റ...
02/10/2020

നിരോധനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ; സാഹചര്യം നോക്കി കലക്ടർമാർ ഉത്തരവിറക്കും

തിരുവനന്തപുരം:കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധാനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. ജില്ലകളിലെ സാഹചര്യം നോക്കി കലക്ടർമാർ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലുടെ കാര്യത്തിലും കലക്ടർമാർ വ്യക്തത വരുത്തും

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയത്. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ നിയന്ത്രണം നിലവിൽ വരും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് :കുമ്പള പഞ്ചായത്തിൽ ആറ് വാർഡുകളിൽ എസ് ഡി പി ഐ മത്സരിക്കുംകുമ്പള : തദ്ദേശ സ്വയംഭരണ തെരെഞ്ഞെട...
29/09/2020

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് :
കുമ്പള പഞ്ചായത്തിൽ ആറ് വാർഡുകളിൽ എസ് ഡി പി ഐ മത്സരിക്കും

കുമ്പള : തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് കുമ്പളയിൽ ആറിടങ്ങളിൽ മത്സരിക്കാനൊരുങ്ങി എസ്‌ഡിപിഐ. എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഈ വരുന്ന തെരെഞ്ഞെടുപ്പിൽ ആറ് വാർഡുകളിൽ മത്സരിക്കാൻ തീരുമാനമായത്. ഇടതു വലതു മുന്നണികളുടെ കാലങ്ങളായി ഉള്ള ജനവഞ്ചനകൾക്കും ഫാസിസ്റ്റു സംഘപരിവാർ ശക്തികൾക്കെതിരെ കുമ്പളയിൽ ശക്തമായി നിലകൊള്ളാൻ ഇടത് വലത് മുന്നണികൾക് ഇതുവരെ സാധിച്ചിട്ടില്ല എന്നും ഇതിനെതിരെയുള്ള വിധി എഴുത്താകും ഈ തെരെഞ്ഞെടുപ്പെന്നും എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സറഫറസ് കുമ്പള അഭിപ്രായപ്പെട്ടു. വിവേചനമില്ലാത്ത വികസനത്തിന് വോട്ടു ചെയ്യുക എന്ന മുദ്രവാക്യവുമായി ആയിരിക്കും പാർട്ടി തിരഞ്ഞെടുപ്പ് നേരിടുക. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ മൻസൂർ കുമ്പള, ഷാനിഫ് മൊഗ്രാൽ, നാസർ ബംബ്രാണ, അലി ശഹാമ, അൻവർ ആരിക്കാടി, അഷ്റഫ് സി.എം ബംബ്രാണ, അഫ്‌സൽ ആരിക്കാടി, കലാം കുമ്പള, റിയാസ് ആരിക്കാടി, മുഹമ്മദ് കടവത്ത്, നാസർ കളത്തൂർ, റംഷാദ് ബദ്രിയാ നഗർ, ഫൈസൽ ചായിന്റടി എന്നിവർ സംബന്ധിച്ചു.

കൊൽക്കത്തയിൽ നിന്നും തൊഴിലാളികളുമായെത്തിയ ബസ് കാലിക്കടവിൽ നാട്ടുകാർ തടഞ്ഞുചെറുവത്തൂർ:കൊൽക്കത്തയിൽ നിന്നും 200 കി.മി ദൂരെ...
29/09/2020

കൊൽക്കത്തയിൽ നിന്നും തൊഴിലാളികളുമായെത്തിയ ബസ് കാലിക്കടവിൽ നാട്ടുകാർ തടഞ്ഞു

ചെറുവത്തൂർ:കൊൽക്കത്തയിൽ നിന്നും 200 കി.മി ദൂരെയുള്ള കിനാൽ ഗട്ടിയിൽ നിന്നും 48 തൊഴിലാളികളുമായെത്തിയ ബസാണ് കാലിക്കടവ് ടൗണിൽ നാട്ടുകാർ തടഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലുകൾ ചെയ്യാൻ എത്തിയവരായിരുന്നു. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. പടന്നയിലെ ഏജൻറ് മുഖേന എത്തിച്ച തൊഴിലാളികളെ കാലിക്കടവിൽ ഇറക്കി താമസ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് തടഞ്ഞത്. ടൗണിൽ തൊഴിലാളികൾ ഇറങ്ങി നടന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.തുടർന്ന് ചന്തേര പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.തൊഴിലാളികളെ അവർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ വന്ന ബസിൽ തന്നെ എത്തിക്കണമെന്നും, 14 ദിവസത്തെ ക്വാറൻ്റൈൻ വേണമെന്നും പൊലീസ് നിർദ്ദേശിച്ചു. എറണാകുളത്തെ ട്രാവൽ ഏജൻസി ഏർപ്പെടുത്തിയ ബസിലാണ് കൊൽക്കത്തയിൽ നിന്നും തൊഴിലാളികളെ കൊണ്ടുവന്നത്. ജില്ലാ അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യാതെ ബസ് വന്നതും നാട്ടുകാരെ ക്ഷുഭിതരാക്കി.

പത്താംതരം പെൺകുട്ടിയുടെ ചിത്രവും യുവതിയുടെ ഫോൺനമ്പറും ഫേസ് ബുക്കിലിട്ട പതിനഞ്ചുകാരന് പോലീസിന്റെ താക്കീത് കാഞ്ഞങ്ങാട് :പത...
28/09/2020

പത്താംതരം പെൺകുട്ടിയുടെ ചിത്രവും യുവതിയുടെ ഫോൺനമ്പറും ഫേസ് ബുക്കിലിട്ട പതിനഞ്ചുകാരന് പോലീസിന്റെ താക്കീത്


കാഞ്ഞങ്ങാട് :പത്താംതരം പെൺകുട്ടിയുടെ ഫോട്ടോയ്ക്കൊപ്പം മറ്റൊരു യുവതിയുടെ സെൽഫോൺ നമ്പറും ചേർത്ത്, ആവശ്യക്കാർ ബന്ധപ്പെടുക എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട, പെൺകുട്ടിയുടെ സഹപാഠിയായ 15കാരനെ പോലീസ് താക്കീത് നൽകി വിട്ടയച്ചു.
വെള്ളിക്കോത്ത് സ്വദേശിയായ പതിനഞ്ചുകാരനാണ് സഹപാഠിയുടെ ഫോട്ടോ ഫേസ്ബുക്കിലിട്ടത്. വെള്ളിക്കോത്ത് സ്വദേശിനിയായ മറ്റൊരു യുവതിയുടെ മൊബൈൽ നമ്പറാണ് ഒപ്പം ചേർത്തത്.
ഫോൺ നമ്പറിനൊപ്പം ആവശ്യക്കാർ ബന്ധപ്പെടുകയെന്ന് കൂടി ചേർത്തതോടെ, യുവതിയുടെ സെൽഫോൺ നമ്പറിലേക്ക് തുരുതുരെ കോളുകളെത്തി.
സെൽഫോൺ വിളി അസഹ്യമായതോടെ, യുവതി പരാതിയുമായി ഹൊസ്ദുർഗ് പോലീസിലെത്തി. ഇന്നലെ പതിനഞ്ചുകാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തു. പരാതിക്കാരിയും പോലീസിലെത്തിയിരുന്നു.
പിന്നീട് പത്താം ക്ലാസ്സുകാരനെ താക്കീത് നൽകി നൽകി പോലീസ് വിട്ടയച്ചു.
*___________________________*
*വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക*
https://chat.whatsapp.com/CHJ8NUv5nbF0wYRHiTo1gD

കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; കല്യാണത്തിന് 50 പേര്‍ മാത്രം; നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍തിരുവനന്തപുരം: സംസ്ഥാന...
28/09/2020

കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; കല്യാണത്തിന് 50 പേര്‍ മാത്രം; നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പോലീസിന് ക്രമസമാധാനപാലനത്തിന് സമയം ചെലവഴിക്കേണ്ടി വന്നപ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൽ തടസ്സമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി.

കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഉടമയ്ക്കെതിരെ നടപടിയുണ്ടാകും. കടയുടെ വിസ്തീർണ്ണമനുസരിച്ചുള്ള ആളുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ ഉറപ്പുവരുത്തണം. ഒരേ സമയം പരിധിയിലപ്പുറം ആളുകൾ വന്നാൽ പുറത്ത് ക്യൂവായി നിൽക്കണം. അതിന് അടയാളം മാർക്ക് ചെയ്ത് നൽകണം. ഇതെല്ലാം കടയുടമയുടെ ഉത്തരവാദിത്തമാണ്. നേരത്തെയുള്ള തീരുമാനങ്ങളാണ് ഇതെങ്കിലും ഇനി മുതൽ ഇത് പാലിച്ചില്ലെങ്കിൽ കടയുടമയ്ക്കെതിരെ നടപടിയും കട അടച്ചിടുകയും വേണ്ടി വരും.
വിവാഹത്തിന് 50 ഉം മരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും
വിവാഹത്തിന് 50 പേരാണ് സാധാരണ നിലയിൽ പങ്കെടുക്കാവുന്നത്. മരണാനന്തര ചടങ്ങുകൾക്ക്20 പേരിൽ കൂടാൻ പാടില്ല. ഇത് അതേ രീതിയിൽ നടപ്പാക്കണം.

രോഗ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കി, പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേൽനോട്ടം നൽകും. പ്രത്യേകമായ ചില അധികാരങ്ങളും ഇവർക്ക് നൽകും. സംസ്ഥാനത്തെ എല്ല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും.

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ വർധിപ്പിക്കും

ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ

സംസ്ഥാനത്ത് ആകമാനം നിലവിൽ 225 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 32,979 ബെഡുകളാണ് ഇവിടങ്ങളിലായി ഉള്ളത്. അതിൽ 19,478 ബെഡുകളിൽ ഇപ്പോൾ രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

കോവിഡ്മുക്തരായവർക്ക് ചില രോഗങ്ങൾ വരുന്നതായി പറയുന്നുണ്ട്. ഇത്തരക്കാർക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നത് പരിഗണനയിലാണ്.

രോഗികളെ ചികിത്സിക്കാനാവശ്യമായ 38 കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. 18 ഇടങ്ങളിൽ 689 രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
*___________________________*
*വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക*
https://chat.whatsapp.com/CHJ8NUv5nbF0wYRHiTo1gD

കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേതിരുവനന്തപുരം :പൂജാ അവധി കണക്കിലെടുത്ത് കേരള...
25/09/2020

കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം :പൂജാ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് ദിവസേന കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ- തിരുവനന്തപുരം, ചെന്നൈ- മംഗളൂരു, ചെന്നൈ-മൈസൂരു എന്നീ മൂന്ന് തീവണ്ടികളാണ് ഈ മാസം 27, 28
തീയതികളിലായാണ് സർവീസ് ആരംഭിക്കുക.

പുതിയ സർവീസുകൾ ആരംഭിച്ചതിന് പുറമേ സ്റ്റോപ്പുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ഇവ റിസർവേഷൻ മാത്രമുള്ള സർവീസുകളാണ്. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്‌സ്പ്രസും തിരുവനന്തപുരം- സിൽചാർ തീവണ്ടിയും ഓടിച്ചേക്കുമെന്നാണ് സൂചന. അടുത്തമാസം മുതൽ കൂടുതൽ സർവീസുകൾ നടത്താനും സാധ്യതയുണ്ട്.

ബിരുദവിദ്യാര്‍ത്ഥിനി അഞ്ജനാ ഹരീഷിന്റെ ദുരൂഹമരണം; തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുംതിരുവനന്തപുരം/കാസറഗോഡ്:തലശേരി ഗവ....
25/09/2020

ബിരുദവിദ്യാര്‍ത്ഥിനി അഞ്ജനാ ഹരീഷിന്റെ ദുരൂഹമരണം; തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

തിരുവനന്തപുരം/കാസറഗോഡ്:തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് ബിരുദവിദ്യാര്‍ത്ഥിനിയും നീലേശ്വരം പുതുക്കൈ സ്വദേശിനിയുമായ അഞ്ജനാ ഹരീഷിന്റെ ദുരൂഹമരണം സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. അഞ്ജനക്കുപുറമെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന കൊല്ലം സ്വദേശിനി, കൊട്ടിയം സ്വദേശിനി, ചലച്ചിത്ര പ്രവര്‍ത്തകയായ തൃശൂര്‍ സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ ദുരൂഹമരണങ്ങളും തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ട്.

മെയ് 21നാണ് അഞ്ജനയെ ഗോവയിലെ ഒരു ഹോസ്റ്റലിന് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത നോര്‍ത്ത് ഗോവയിലെ കല്ലങ്കോട്ട് പൊലീസ് ഇതൊരു ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. അതേസമയം അഞ്ജനയുടെ മൃതദേഹം വിദഗ്ധപോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ ലൈംഗികാതിക്രമത്തിന് പെണ്‍കുട്ടി ഇരയായതായും കണ്ടെത്തി.

അഞ്ജന ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് അമ്മ രംഗത്തുവരികയും ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണവും നടത്തി. കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ മകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അഞ്ജനക്കൊപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്നുവെന്നും ഇവര്‍ക്ക് അഞ്ജനയുടെ മരണവുമായി ബന്ധമുണ്ടെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇവരെല്ലാം മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

കേരള പൊലീസിലെ രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. അഞ്ജനയുടെ മരണം സംബന്ധിച്ച് മറ്റ് ചില വിവരങ്ങള്‍ തലശേരി ബ്രണ്ണന്‍ കോളേജിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥിയില്‍ നിന്ന് രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ചിരുന്നു. ക്യാമ്പസുകളിലും മറ്റും അരാജകത്വം സൃഷ്ടിക്കുന്ന നിരോധിത സംഘടനയില്‍പെട്ടവരുടെ കെണിയില്‍ അഞ്ജന അകപ്പെട്ടിരുന്നുവെന്നും ഇവര്‍ ലഹരി ഉപയോഗവും സ്വതന്ത്ര ലൈംഗികതയും ജീവിതശൈലിയാക്കിയവരാണെന്നുമാണ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയത്. മറ്റ് നാലുപേരുടെ മരണവും സമാനസാഹചര്യത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തീവ്രവാദവിരുദ്ധ സ്‌ക്വാഡിനെ ഏല്‍പ്പിച്ചത്.

ബേക്കൽ പള്ളിക്കരയിൽ 11 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം; പോലീസ് അന്വേഷണം ശക്തമാക്കിബേക്കൽ:നാട്ടുകാരെ നടുക്കിയ പതിന്നൊക്കാ...
25/09/2020

ബേക്കൽ പള്ളിക്കരയിൽ 11 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവം;
പോലീസ് അന്വേഷണം ശക്തമാക്കി

ബേക്കൽ:നാട്ടുകാരെ നടുക്കിയ പതിന്നൊക്കാരി അശ്വിതയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം ശക്തമാക്കി.
പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബേക്കൽ കാട്രമൂലയിലെ വീട്ടു മുറിയിൽ നിന്നും പോലീസ് പെൺ കുട്ടി ഉപയോഗിക്കുന്ന സെൽഫോണും, കുട്ടിയുടേതെന്ന് കരുതുന്ന നോട്ട് ബുക്കുകളും കണ്ടെടുത്തു.
സെൽഫോൺ ലോക്ക് ചെയ്ത നിലയിലാണ്. സഹോദരന്റെ സഹായത്തോടെ നാളെ ഫോൺ തുറന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ എസ്. ഐ, പി. അജിത്ത്കുമാർ വ്യക്തമാക്കി.

ചെറു പ്രായത്തിൽ കുട്ടി ജീവിതം അവസാനിപ്പിക്കാനിടയാക്കിയ കാരണം തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്. കസ്റ്റഡിയിലെടുത്ത നോട്ട് ബുക്കുകളിൽ നിന്നും, സെൽഫോണിൽ നിന്നും തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷ അന്വേഷണ സംഘത്തിനുണ്ട്.
പെൺകുട്ടിയുടെ 14 വയസ്സുകാരനായ സഹോദരനിൽ നിന്നും മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 9ാം– ക്ലാസ്സുകാരനായ സഹോദരനും, അശ്വിതയ്ക്കും പഠനാവശ്യത്തിന് മാസങ്ങൾക്ക് മുൻപ് രക്ഷിതാക്കൾ ഒരു സെൽഫോൺ വാങ്ങി കൊടുത്തിരുന്നു. ഈ ഒരു ഫോണിലൂടെയാണ് ഇരുവരുടെയും പഠനം .
മുറിക്കകത്ത് അശ്വിത ജീവിതം അവസാനിപ്പിക്കുമ്പോൾ ശ്രീശങ്കരാചാര്യ കോളേജിലെ ജീവനക്കാരിയായ മാതാവ് ആശ ജോലികഴിഞ്ഞെത്തി വീടിന് പുറത്ത് ജോലിയിലും, തൊട്ടടുത്ത് ഉമ്മറത്തു തന്നെ സഹോദരൻ പഠനത്തിലുമായിരുന്നു. ഈ സമയം മറ്റാരും വീട്ടിലെത്തിയിട്ടില്ലെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.
ഫാനിന്റെ ഹുക്കിൽ കയർ കുരുക്കാൻ കഴിയാത്തതിനാൽ, സ്റ്റൂൾ വെച്ച ശേഷം മരക്കൊമ്പ് ഉപയോഗിച്ച് ഫാനിന്റെ ഹുക്കിൽ കോർത്ത ശേഷം കഴുത്തിൽ കുരുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ അശ്വിത മരിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിവരം . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് നിഗമനവും ഇതു തന്നെ .
മൃതദേഹത്തിൽ ഒരിടത്തും പരിക്കുകളോ, മുറിവ്, ചതവുകളോ കണ്ടെത്താനായില്ല കഴുത്തിൽ കയർ മുറുകി ശ്വാസം മുട്ടിയാണ് മരണമെന്ന് ഉറപ്പിക്കുമ്പോഴും, പന്ത്രണ്ടുകാരി എന്ത് കാരണത്താൽ സ്വയം കെട്ടിത്തൂങ്ങി മരിച്ചുവെന്ന ചോദ്യം അവശേഷിക്കുന്നു.

സാങ്കേതിക കാരണങ്ങളാൽ ഇന്നലെ പോസ്റ്റ് മോർട്ടം ചെയ്യാൻ സാധിക്കാതിരുന്ന മൃതദേഹം ഇന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണത്തിന് മറ്റ് കാരണങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാകും.

Address

Kasaragod
671124

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 11am - 9pm

Telephone

+917306387085

Website

Alerts

Be the first to know and let us send you an email when Kasaragod radio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kasaragod radio:

Share

Kasaragod @36 happy birthday

Kasaragod @ 36


Other Media/News Companies in Kasaragod

Show All