S INDIA 24×7

S INDIA 24×7 S S media get you Sports,Films, Trolls , all latest news, photos, videos, gossip about stars, upcoming film releases....
(1)

31/05/2018

Soccer World

ലോകകപ്പ്‌ നേടാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞു മെസ്സി!!!!

റഷ്യ യില്‍ പന്തുരുളാന്‍ ഇനി കേവലം 15 രാത്രിയും 15 രാവുകളും മാത്രം പിന്നിട്ടാല്‍ മതി. ഏറെ പ്രതീക്ഷയില്‍ ഉള്ള ആര്‍ജന്റീന റആരാധകരെ നിരാശയുടെ പടു കുഴിയിലേക്ക് തള്ളിവിട്ടുകൊണ്ടു അവരുടെ പുതിയ ഇതിഹാസം മിശിഹാ തന്നിലും തന്റെ ടീമിലും അമിത പ്രതീക്ഷകള്‍ ഒന്നും വേണ്ട എന്നു തന്റെ ആരാധകരോട് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ കിരീടത്തിന് അരികില്‍ മെസ്സിയുടെ ടീം സ്വപനതുല്യമായ കുതിപ്പിന് ശേഷം കാലിടറി വീണു.

കഴിഞ്ഞ കളിയില്‍ ഹൈത്തിക്കു എതിരെ മൂന്നു ഗോളുകള്‍ നേടി ഹാട്രിക് ഹീറോ ആയിട്ടും മെസിക്ക് നഷ്ട്ടപ്പെട്ട ആത്മ വിശ്വാസം നഷ്ടപ്പെട്ട താരത്തെ പോലെ ആയിരുന്നു മെസ്സിയുടെ പ്രതികരണം. റഷ്യയിലേക്ക് പോകുന്നതിനു മുന്‍പ് ഉള്ള പടയൊരുക്കം എന്ന പോലെ ആയിരുന്നു അര്‍ജന്റീനയുടെ തറവാട്ട് മുറ്റത്തു നടന്ന മത്സരം.

ഈ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ ക്കാണ് ലാറ്റിന്‍ അമേരിക്കന്‍ വമ്ബന്മാര്‍ ജയിച്ചു കയറിയത്.

ഒരു പടത്തലവനെ പോലെ മൂന് ഗോളുകള്‍ നേടി മെസ്സി തന്നെ ആയിരുന്നു ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ശേഷിക്കുന്ന ഒരു ഗോള്‍ നേടിയത് സെര്‍ജിയോ അഗ്യൂറോ ആയിരുന്നു. ഐസ് ലാന്റും നൈജീരിയയും ക്രൊയേഷ്യയും ഉള്‍പ്പെടുന്ന ഡി ഗ്രൂപ്പില്‍ ആണ് അര്‍ജന്റീനയുടെ സ്ഥാനം അതുകൊണ്ട് തന്നെ ഗ്രൂപ് ഘട്ടത്തില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് കാര്യമായ വെല്ലുവിളികള്‍ ഇല്ല.

ലോക കപ്പിന്റെ തൊട്ടു മുന്‍പ് ഇസ്രായേലുമായി മെസ്സിയുടെ ടീമിന് മറ്റൊരു സൗഹൃദ മത്സരം കൂടി ഉണ്ട്. അതിനു ശേഷമായിരിക്കും ലോക ഫുട്ബാലിലെ മഹാ യുദ്ധമായ ലോകകപ്പിന്റെ പോരാട്ട കളത്തിലേക് മെസ്സിയും സംഘവും എത്തുന്നത്. മെസ്സി മാജികില്‍ ആര്‍ജന്റീന കപ്പടിക്കും എന്നു കരുതിയ ആരാധകരെ നിരാശരക്കുന്ന പ്രഖ്യാപനമാണ് ഇത്തവണ അവരുടെ നായകനില്‍ നിന്നും ഉണ്ടായത്.

മുന്‍ ചാമ്ബ്യന്മാര്‍ ആയ ജര്‍മ്മനി ബ്രസീല്‍ സ്പെയിന്‍ ഫ്രാന്‍സ് എന്നിവര്‍ ആണ് ലോകകപ്പ് നേടാന്‍ പോകുന്ന ടൂരണമെന്റ് ഫേവരാറ്റുകള്‍ എന്നാണ് മെസ്സിയുടെ പക്ഷം. 1986 ല്‍ ലോക കപ്പ്‌ ഉയര്‍ത്തിയ താരങ്ങളുടെ അത്രയ്ക്ക് മിടുക്കര്‍ അല്ല തങ്ങള്‍ എന്നാണ് മെസ്സിയുടെ ഏറ്റ് പറച്ചില്‍.

കഴിഞ്ഞ ദിവസം മെസ്സിയുടെ പ്രസ്താവന ഇങ്ങനെ ആയിരുന്നു. ഞാന്‍ ഇത്തവണ വളരെ അധികം സന്തോഷവാനാണ്. എന്തുകൊണ്ട് എന്നാല്‍ ഒരു ലോകകപ്പിന് മുന്‍പ് ആദ്യമായി ആരാധകര്‍ ഇത്രയും സ്‌നേഹം എനിക്ക് ലഭിക്കുന്നത്. ഇതിന് മുമ്ബും ലോകകപ്പ് ടീമില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കിലും ഇത്രയ്ക് സ്നേഹവും പിന്തുണയും എനിക്ക് ലഭിക്കുന്നത് ആദ്യമായി ആണ്, അതില്‍ ഞാന്‍ വളരെബാധികം കൃതര്‍ത്താനും ആണ്.

ലോകകപ്പ് എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് ഞങ്ങള്‍ സ്ലാവ് ദേശത്തെക്കു പറക്കുന്നത്. ഞങ്ങള്‍ ആ ലക്ഷ്യത്തിലേക്കു എത്തിച്ചേരുമോ എന്നു ഇപ്പോള് പറയാന്‍ കഴിയില്ല. എന്നാല്‍ ഞങ്ങള്‍ അതിനു വേണ്ടി മികച്ച തയ്യാറെടുപ്പുകള്‍ ആണ് എടുത്തിരിക്കുന്നത്. ഞങ്ങള്‍ ശക്തര്‍ ആണ് ഏതു ടീമിനോടും പിടിച്ചു നില്‍ക്കാന്‍ കഴിയും . എന്നാലും വലിയ അവകാശ വാദങ്ങള്‍ക്കു ഒന്നിനും നില്‍ക്കുന്നില്ല.

അഞ്ചു തവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയ മെസ്സി പറഞ്ഞു.

Soccer World

● ● ● ●

പാട്ടിനെ സ്നേഹിക്കുന്ന നല്ലൊരു വാടസ് അപ്പ് കൂട്ടായ്മ വിജയകരമായ 150-)൦ മത്തെ ദിവസത്തിലേക്ക്.....
05/01/2018

പാട്ടിനെ സ്നേഹിക്കുന്ന നല്ലൊരു വാടസ് അപ്പ് കൂട്ടായ്മ വിജയകരമായ 150-)൦ മത്തെ ദിവസത്തിലേക്ക്.....

🎧 *Smule Star Singer*➿➿➿
*WhatsAppGroup*🎧

Hi Dears,

*സ്മൂൾ സ്റ്റാർ സിംങ്ങർ വാട്സ് അപ്പ് ഗ്രൂപ്പിൽ നിങ്ങള്‍ക്ക് അറിയാവുന്ന ഗായിക ഗായകന്മാരെ ആഡ് ചെയ്യാൻ അഡ്മിൻസുമായി ബന്ധപ്പെടുക*

ABROAD :- *+971527424639* , *+918943246065*
IND:- *+918157843484*
*SMULE STAR SINGER കുടുംബത്തിലെ പ്രിയ കൂട്ടുകാര്‍ക്കെല്ലാം നന്മകള്‍ നേരുന്നു....!*

🎧 *SMULE STAR SINGER*🎧

🎤 *Saturday Competition*🎤
➿➿➿➿➿➿
🔊 *MYLANCHI ROUND* 🔊
*12:00PM TO 11:59PM*
➖➖➖➖➖➖
*മത്സര നിയമങ്ങൾ*
〰〰〰〰〰〰
*1. FIRST PRIZE മാത്രമേ ഉണ്ടാകുകയുള്ളൂ. മത്സരത്തിൽ വിജയിക്കുന്ന വിജയിക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. അത് നമ്മുടെ FB പേജിൽ പബ്ലിഷ് ചെയ്യുന്നതായിതിക്കും*

*2. മൈലാഞ്ചി റൌണ്ടിൽ നിങ്ങള്‍ക്ക് ഇഷ്ടമുളള മാപ്പിള,(ആൽബം) ഗാനങ്ങൾ പാടാം*

*3. കരോക്ക അനുവദനീയമല്ല*

*4. ചുരുങ്ങിയത് പാട്ടിന്റെ പല്ലവിയും അനു പല്ലവിയും പാടുക*

*5. മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:00PM to 12:00AM വരെയാണ്*

*6. പാടുന്നവർ ഇത് എന്റെ അവരുടെ പേരും ഇത് എന്റെ കോമ്പിറ്റേഷനിലേക്കുള്ള ഗാനം ആണെന്ന് പറഞ്ഞു വേണം ഗാനം ആലപിക്കാൻ*
🤝🤝🤝🤝🤝🤝
*സംശയങ്ങള്‍ക്ക് അഡ്മിൻ പാനലുമായി ബന്ധപ്പെടുക*
🤝🤝🤝🤝🤝🤝
*Admin Panel*
™™™®®®

28/10/2017

#ജാനകിയമ്മ സംഗീത ലോകത്ത് നിന്ന് വിട്ടു നിന്നു .....

26/08/2017

എല്ലാവരും അടിക്ക് ഒരു ലൈക്ക് ഈ കൊച്ചു മിടുക്കിക്ക്....

25/06/2017

പാകിസ്താനില്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ച് 123 പേര്‍ മരിച്ചു ................... ഇസ്ലാമാബാദ്: പാകിസ്താനിലെ ഭഹവൽപുരിൽ ടാങ്കർ ലോറിക്ക് തീപിടിച്ച് 123 പേർ വെന്തു മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭഹവൽപുർ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. ബഹവൽപുർ നഗരത്തിൽ അഹമ്മദ് പുർ ശരഖിയ മേഖലയിൽ ഞായറാഴ്ച രാവിലെയാണ് അപകടം. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കർ ഹൈവേയിൽ നിന്ന് വഴുതി മറിയുകയായിരുന്നു. ടാങ്കർ മറിഞ്ഞ ശേഷം ചോർന്ന ഇന്ധനം ശേഖരിക്കാൻ കൂട്ടത്തോടെ എത്തിയ നാട്ടുകാരാണ് അപകടത്തിൽ പെട്ടവരിൽ അധികവും. അപകടസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി. 40 ലേറെ പേർ വിവിധ ആസ്പത്രികളിൽ കഴിയുന്നതായി ജിയോ ടി വി റിപ്പോർട്ടു ചെയ്തു. അതിൽ പലരും 70 ശതമാനത്തിലേറെ പൊള്ളലേറ്റവരാണ്. അതിനാൽ ഇനിയും മരണ സംഖ്യ ഉയർന്നേക്കും. തീ പൂർണമായും നിയന്ത്രണ വിധേയമായതായും പ്രദേശത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും പാക് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ മൂന്നിടങ്ങളില്‍ നാളെ ആയിരിക്കും പെരുന്നാളെന്നും അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, ചെമ്പിരിക്ക, പളളിക്...
24/06/2017

കാസര്‍കോട് ജില്ലയിലെ മൂന്നിടങ്ങളില്‍ നാളെ ആയിരിക്കും പെരുന്നാളെന്നും അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, ചെമ്പിരിക്ക, പളളിക്കര എന്നി സ്ഥലങ്ങളിലാണ് നാളെ പെരുന്നാള്‍.

കര്‍ണാടകയോട് അടുത്തുകിടക്കുന്ന സ്ഥലങ്ങളില്‍ മാസപ്പിറവി കണ്ടതിനാലാണ് ഇത്. കര്‍ണാടകയിലെ ഭട്കല്‍, ഉടുപ്പി, മംഗളൂരു എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടതിനാല്‍ നാളെ ആയിരിക്കും ചെറിയ പെരുന്നാള്‍.

ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍, ഒമാനില്‍ തിങ്കളാഴ്ച്ച ...................സൗദി അറേബ്യയില്‍ ശവ്വാല്‍ പിറ കണ്ടു. സൗദി അറേ...
24/06/2017

ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍, ഒമാനില്‍ തിങ്കളാഴ്ച്ച ...................

സൗദി അറേബ്യയില്‍ ശവ്വാല്‍ പിറ കണ്ടു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ നാളെ.
അതേസമയം മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ചെറിയപെരുന്നാള്‍ തിങ്കളാഴ്ച്ചയായിരിക്കും.

ചന്ദ്രപ്പിറവി കണ്ടില്ല, ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയെന്ന് പൊന്നാനി ഖാസി മുത്തുക്കോയ തങ്ങള്‍ ...................പൊന്നാനി...
24/06/2017

ചന്ദ്രപ്പിറവി കണ്ടില്ല, ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയെന്ന് പൊന്നാനി ഖാസി മുത്തുക്കോയ തങ്ങള്‍ ...................

പൊന്നാനി: കേരളത്തില്‍ എവിടെയും മാസം കണ്ടതായി ഇതുവരെ വിശ്വസനീയമായ വിവരം ലഭിച്ചിട്ടില്ലാത്തതിനാല്‍ നോമ്പ് മുപ്പത് പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് പൊന്നാനി ഖാസി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തെങ്ങും ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസിയും ഹിലാ‍ല്‍ കമ്മിറ്റിയും പാളയം ഇമാമും അറിയിച്ചു. മുപ്പത് നോമ്പൂം പൂര്‍ത്തിയാക്കിയാണ് വിശ്വാസി സമൂഹം തിങ്കളാഴ്ച ഇൗദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ഇതോടെ റംസാനില്‍ ഒരു ദിവസം കൂടി കിട്ടിയതിന്റെ സംതൃപ്തിയിലാണ് വിശ്വാസികള്‍.

ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് ജൂണ്‍ 26ന് സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍പ്പെടുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിക്കുന്നതായും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

21/06/2017


ഫുട്ബോളിൽ പുതിയ മാറ്റങ്ങളും നിയമങ്ങളും കൊണ്ടുവരുന്നതിനുള്ള അസോസിയേഷനായ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (IFAB) ഫുട്ബോളിൽ വിപ്ലവം സൃഷ്ട്ടിക്കാൻ പോവുന്ന 6 നിയമങ്ങൾ “Pla Fair” എന്ന പേരിൽ നടപ്പാക്കാൻ പോവുന്നു. ഫിഫ അംഗീകരിക്കുകയാണെങ്കിൽ ഫുട്ബോളിലെ ഏറ്റവും വിപ്ലവകരമായ തീരുമാനമാവും ഇത്. 2018 മാർച്ചിൽ നടക്കുന്ന IFAB അസ്സംബ്ലിയിൽ ഈ നിയമങ്ങൾ കൂടുതൽ പഠനത്തിന് വിധേയമാക്കും.

“ഇത് ഒരു അടിസ്ഥാനപരമായ മാറ്റമാണ്, ഫുട്ബോളിനെ മെച്ചമപ്പെടുത്തുന്നതിനുള്ള ഒരു പറ്റം വിപ്ലവകരമായ മാറ്റങ്ങളാണ് ഇത്.” IFAB ഡയറക്ടർ ഡേവിഡ് ഇല്ലെറി പറഞ്ഞു.
താഴെ പറയുന്ന കാര്യങ്ങളാണ് അസോസിയേഷൻ മുന്നോട്ട് വെച്ചത്.

1. മത്സരം മുപ്പത് മിനിറ്റ് വീതമുള്ള രണ്ട് പകുതികളായിരിക്കും.

ഇപ്പോഴുള്ള 45 ന്റെ രണ്ടു പകുതികൾ എന്നതിൽ നിന്ന് മാറ്റി 30 മിനുട്ട് വീതമുള്ള രണ്ടു പകുതികളാക്കും. മാത്രമല്ല ബാസ്കറ്റ് ബോളിലെ പോലെ എപ്പോഴൊക്കെ പന്ത് പുറത്ത് പോവുന്നുവോ അപ്പോഴെല്ലാംമത്സരത്തിന്റെ ക്ലോക്ക് നിർത്തും. ഈ നിയമത്തോടെ സമയം നഷ്ടപ്പെടുത്തുന്നത് ഒരു പരിധിവരെ തടയാൻ കഴിയും.

2. പെനാൽറ്റിയില്ല, ഗോൾ മാത്രം

പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്യുന്നതിന് പെനാൽറ്റി ഉണ്ടാവില്ല. പകരം ടീമിന് നേരിട്ട് ഗോൾ നൽകും.

3. കോർണർ കിക്കും ഫൗളും മാറും.

കോർണർ കിക്കുകളും ഫൗളുകളും ഇനി കളിക്കാർക്ക് നേരിട്ട് കളിക്കാം. കിക്ക്‌ എടുത്തതിനു ശേഷം മറ്റൊരു താരം പന്ത് തൊടാനായി കാത്തിരിക്കാതെ തന്നെ എത്ര തവണ വേണമെങ്കിലും പന്തിൽ തൊടാം.

4. ഫ്രീകിക്കുകൾക്ക് ബോൾ നിർത്തേണ്ട ആവശ്യം ഇല്ല

ഇപ്പോഴുള്ള നിയമ പ്രകാരം ഫ്രീ കിക്ക്‌ എടുക്കുന്നതിനു മുൻപ് പന്തിനെ ചലനം നിൽക്കണം. പുതിയ നിർദേശ പ്രകാരം ചാലിച്ച് കൊണ്ടിരിക്കുന്ന പന്ത് നിർത്താതെ തന്നെ ഫ്രീ കിക്ക്‌ എടുക്കാം.

5. മത്സരത്തിൽ ഇഞ്ചുറി ടൈം ഇല്ല.

പുതിയ നിർദേശ പ്രകാരം മത്സരത്തിന്റെ പകുതിയുടെ അവസാനത്തിൽ ഇഞ്ചുറി ടൈം ഉണ്ടാവില്ല. റഗ്ബിയിലേത് പോലെ പന്ത് പുറത്തു പോയാൽ മാത്രമേ പകുതി അവസാനിപ്പിച്ച് കൊണ്ട് റഫറിക്ക് വിസിൽ വിളിക്കാൻ സാധ്യമാവൂ.

6. ബാക്ക് പാസ്സിന് പെനാൽറ്റി

പുതിയ നിർദേശ പ്രകാരം ഗോൾ കീപ്പർ ബാക് പാസ് പിടിച്ചാൽ നിലവിലുള്ള ഇൻ ഡയറക്റ്റ് ഫ്രീ കിക്കിന് പകരം പെനാൽറ്റി അനുവദിക്കും.

ഇതിനു പുറമെ അണ്ടർ 20 വേൾഡ് കപ്പിൽ പരീക്ഷിച്ച ABBA പെനാൽറ്റി രീതി തുടരാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

20/06/2017


സഹലും ജിഷ്ണുവും ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടു..

അങ്ങനെ അഭ്യൂഹങ്ങൾക്ക് വിട. കേരള ബ്ലാസ്റ്റേഴ്സ് ആ മലയാളി പ്രതീക്ഷകളെ സ്വന്തമാക്കിയിരിക്കുകയാണ്. ജിഷ്ണു ബാലകൃഷണനും സഹൽ അബ്ദുൽ സമദുമാണ് അഭ്യൂഹങ്ങൾക്ക് അറുതിയിട്ടു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കരാർ ഒപ്പിട്ടത്. മൂന്നു വർഷത്തേക്കാണ് ഇരുവരുടേയും കരാർ.

യുവ താരങ്ങലെ ഡ്രാഫ്റ്റില്ലാതെ ടീമിലെത്തിക്കാം എന്ന ഇളവ് വെച്ചാണ് ഇരു മലയാളി താരങ്ങളും ടീമിലേക്ക് എത്തിയിരിക്കുന്നത്. കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൽ സമദ് ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിൽ ഒപ്പമുണ്ടായിരുന്നു. എസ് എൻ കോളേജിനു വേണ്ടി തിളങ്ങിയാണ് സഹൽ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയെടുക്കുന്നത്. നേരത്തെ യു എ ഇ അക്കാദമിയായ ഇത്തിഹാദ് സ്പോർട്സ് അക്കാദമി ടീമിനു വേണ്ടിയും സഹൽ ബൂട്ടുകെട്ടിയിട്ടുണ്ട്.

ഗോകുലം എഫ് സിയിൽ നിന്നുമാണ് ജിഷ്ണു ബാലകൃഷ്ണൻ വരുന്നത്. ഗോകുലം എഫ് സിക്കു വേണ്ടി മികച്ച പ്രകടനമാണ് ജിഷ്ണു ബാലകൃഷ്ണൻ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും പ്രീമിയർ ലീഗിലുമായി കാഴ്ചവെച്ചത്. മധ്യനിരക്കാരനായ ജിഷ്ണുവിനെ വിങ്ങ് ബാക്കായി ബിനോ ജോർജ്ജ് കളിപ്പിച്ചപ്പോഴും മികച്ച രീതിയിൽ തിളങ്ങിയിരുന്നു. മുൻ എം എസ് പി താരമായ ജിഷ്ണു കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗോകുലത്തിൽ എത്തിയത്. മികച്ച പ്രകടനങ്ങൾ ജിഷ്ണുവിനെ ദേശീയ ക്യാമ്പിൽ വരെ എത്തിച്ചിരുന്നു.

മലയാളികൾക്ക് ഇതോടെ പ്രതീക്ഷ വെക്കാൻ രണ്ടു യുവ താരങ്ങളെയാണ് കിട്ടിയിരിക്കുന്നത്. കോപ്പലാശാനു കീഴിൽ ഈ യുവതാരങ്ങൾ മികവിലേക്ക് എത്തി കേരളത്തിന്റെ അഭിമാനമായി മാറുമെന്നും പ്രതീക്ഷിക്കാം.

Address

Kannur
670001

Alerts

Be the first to know and let us send you an email when S INDIA 24×7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to S INDIA 24×7:

Share

Nearby media companies


Other Media/News Companies in Kannur

Show All