കുട്ടികളുടെ സംരക്ഷണത്തിനായി ഒരു ജനകീയ കൂട്ടായ്‌മ സി.പി.ടി കേരള Reg No: KSR/CA/5/2017
(110)
Address
Manikkoth , Kasaragod
Kanhangad
General information
കുട്ടികളുടെ സംരക്ഷണം മുന്‍ നിര്‍ത്തി മദ്യം, മയക്ക് മരുന്ന് ഉപയോഗം, വീട് വിട്ട് ഇറങ്ങല്‍, ഒളിച്ചോട്ടം, മൊബൈല്‍ ദുരുപയോഗം, പഠനകാര്യങ്ങളില്‍ താത്പര്യമില്ലാതാവല്‍, കുട്ടികളെ തട്ടികൊണ്ട് പോവല്‍, കാണാതാകല്‍, ബാലവേല, ഭിക്ഷാടനം തുടങ്ങിയ കുട്ടികള്‍ നേരിടുന്ന ഇത്തരം വിഷയങ്ങളില്‍ സഹായവും സംരക്ഷണവും ബോധവല്‍കരണവും നല്‍കുക എന്ന ലക്ഷ്യത്തില്‍ ആണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
Telephone
Website
Alerts
Be the first to know and let us send you an email when Child Protect Team Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to Child Protect Team Kerala:
Videos
Shortcuts
Category
Our Story
കുട്ടികളുടെ സംരക്ഷണം മുന്‍ നിര്‍ത്തി സി.കെ നാസര്‍ കാഞ്ഞങ്ങാട് എന്ന സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരു വ്യക്തിയുടെ ആശയത്തിലൂടെയാണ് വാട്ട്സ് ആപ്പിലൂടെ 2016 നവംബര്‍ മാസം 26 ന് കാസര്‍കോഡ്, കാഞ്ഞങ്ങാടില്‍ സംഘടനക്ക് തുടക്കം കുറിക്കുന്നത്. ഇതേ ആശയം മനസ്സില്‍ കൊണ്ട് നടന്ന ഒരു സമൂഹം ഒപ്പം ചേര്‍ന്നപ്പോള്‍ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി ഇരുപതിനായിരത്തില്‍ പരം അംഗങ്ങളോടെ വലിയ ഒരു സംഘടനയാവാന്‍ സാധിച്ചു. 2017 ജനുവരിയില്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത് (Reg No: KSR/CA/5/2017) സംസ്ഥാനത്ത് 14 ജില്ലാ കമ്മിറ്റികളും,അവയ്ക്ക് കീഴെ മണ്ഡലം കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനക്ക് 9 വനിത വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉള്‍പ്പെടെ 74 ഗ്രൂപ്പുകള്‍ ഉണ്ട്. ചുരുങ്ങിയ കാലയളവില്‍ കേരളത്തില്‍ വീട് വിട്ട് ഇറങ്ങിയ 156 ഓളം കുട്ടികളെ തിരികെ വീട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്,. മുംബൈക്ക് ട്രയിന്‍ കയറ്റി വിട്ട് കാണാതായ ആര്യനെയും അമൃതയെയും കണ്ടെത്താന്‍ സഹായിക്കുകയും അവരെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് മന്ത്രിക്കും സി ഡബ്ല്യൂ സി ക്കും നിവേദനം നല്‍കി. പാലക്കാട് അട്ടപ്പള്ളത്ത് മരണപ്പെട്ട സഹോദരിമാരുടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ആക്ഷന്‍ കമ്മിറ്റിയില്‍ പ്രധാന ഭാരവാഹികളായി ചേര്‍ന്ന് സംഘടന പ്രവര്‍ത്തിച്ചു വരുന്നു. കാസര്‍ഗോഡ് നെല്ലിക്കട്ടയിലെ ആമുവിന്റെ പത്ത് അംഗ കുടുംബത്തെ സമുഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ട് വന്ന് നാല് കുട്ടികളെ സ്‌കൂളിലയക്കാനുള്ള സംവിധാനം ഒരുക്കി. കുടുംബത്തിന് കക്കൂസും കുടിവെള്ളവും വീട് നവീകരണത്തിനും നേതൃത്വം നല്‍കി. ഒന്നര ലക്ഷത്തോളം രൂപ വിവിധ വ്യക്തികളുടെയും സന്നദ്ധ സംഘടനയുടെയും നേതൃത്വത്തില്‍ അവര്‍ക്കുവേണ്ടി ചിലവഴിച്ചു. ഇടുക്കിയില്‍ കുടിയിറക്കപ്പെട്ട ബബിതയെയും മകളെയും കണ്ട് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. സ്‌കുളുകളില്‍ ബോധവല്‍കരണത്തിന് കാഞ്ഞങ്ങാട് മാണിക്കോത്ത് ഗവ: ഫിഷറീസ് സ്‌കൂളിലും മലപ്പുറത്ത് മക്കരപ്പറമ്പ സ്‌കൂളിലും, കൊല്ലത്ത് യൂനുസ് എഞ്ചിനീയറിംങ്ങ് കോളേജിലും, ബദിയടുക്ക മാര്‍പ്പനടുക്കയിലും തുടക്കം കുറിച്ചു. ഇന്ന് കേരളത്തില്‍ ഉടനീളം കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി വരുന്നു. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ മാതാവില്ലാത്ത 8 കുട്ടികളടങ്ങുന്ന കുടുംബത്തെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് അടിയന്തര ശസ്ത്രക്രിയക്കായി, തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിക്കേണ്ടി വന്ന ലൈബഫാത്തിമ എന്ന കുഞ്ഞിനെ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കി എത്രയും വേഗം എത്തിക്കുന്നതിനായി, സിപിറ്റി മിഷന്‍ ഗ്രൂപ്പ് വഴി എല്ലാ കേരളത്തില്‍ ഉടനീളമുള്ള പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയും, വാട്സപ്, വയര്‍ലെസ് ആക്കിയും പ്രവര്‍ത്തിച്ചു. ഇന്ന് ആ കുഞ്ഞ് സുഖമായിരിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനും, സുരക്ഷയ്ക്കും വേണ്ടി സജീവമായി പ്രവര്‍ത്തിച്ച് വരുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയോടൊപ്പം ചേരുവാന്‍, എല്ലാ സന്മനസ്സുകളെയും ക്ഷണിക്കുന്നു.