Mekhadooth

Mekhadooth News and Updates

പ്രശസ്ത സിനിമ നടനും കൊല്ലം എം എൽ എയുമായ എം മുകേഷ് അബിഗേൽ സാറാ മോളോടൊപ്പം .....
28/11/2023

പ്രശസ്ത സിനിമ നടനും കൊല്ലം എം എൽ എയുമായ എം മുകേഷ് അബിഗേൽ സാറാ മോളോടൊപ്പം .....

കേരളാ പോലീസിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ...!നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്ക...
28/11/2023

കേരളാ പോലീസിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-

ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ...!

നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി. 🥰

ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് ആയി ഓടിക്കുവാൻ പാടുള്ളതല്ല.ബഹു. ഹൈക്കോടതി ഉത്തരവ് :ഓൾ ഇന...
27/11/2023

ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് ആയി ഓടിക്കുവാൻ പാടുള്ളതല്ല.

ബഹു. ഹൈക്കോടതി ഉത്തരവ് :

ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് ആയി ഓടിക്കാൻ പാടില്ല.

അത് കെഎസ്ആർടിസി ഉൾപ്പെടെയുള്ള സ്റ്റേജ് ഓപ്പറേറ്റർമാരുടെ പ്രവർത്തനത്തിനു ഹാനികരം.

ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ബസ്സുകൾ നിയമം ലംഘിച്ചാൽ യുക്തമായ നടപടി മോട്ടോർ വാഹന വകുപ്പിന് എടുക്കാം.

കെഎസ്ആർടിസിയെയും ജീവനക്കാരെയും ബാധിക്കുന്നു എന്നത് മാത്രമല്ല സംസ്ഥാനത്തുടനീളം ഓടുന്ന പ്രൈവറ്റ് സ്റ്റേജ് ക്യാരേജ് വാഹന ഓപ്പറേറ്റർമാരെയും ജീവനക്കാരെയും അതുപോലെതന്നെ ദിനംപ്രതി സ്റ്റേജ് ക്യാരേജ് ബസ്സുകളെ ആശ്രയിക്കുന്ന 75 ലക്ഷത്തോളം യാത്രക്കാരെയും ബാധിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉള്ള ഒരു നിയമലംഘനമാണ് ഇവിടെ നടത്താൻ ശ്രമിച്ചത്. ടൂറിസ്റ്റ് ബസ്സുകളുടെ അതിർത്തികടന്നുള്ള സുഗമമായ യാത്രക്ക് വേണ്ടി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് നിയമം 2023 വളച്ചൊടിച്ചു ചുളുവിൽ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളെ സ്റ്റേജ് ക്യാരേജ് ആയി മാറ്റാനാണ് ഇവർ ശ്രമിച്ചത്. കേന്ദ്രസർക്കാർ വെബ്സൈറ്റിൽ (https://parivahan.gov.in/parivahan//node/2697) ലഭ്യമായ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് നിയമം എന്തിനുവേണ്ടി എന്ന വീഡിയോയും ഇതിനോടൊപ്പം റിലീസ് ചെയ്യുന്നു. ഓരോ സംസ്ഥാനത്തിന്റെ അതിർത്തിയിൽ ഉള്ള ചെക്ക് പോസ്റ്റുകളിൽ വ്യത്യസ്തമായ പെർമിറ്റ് ചാർജ് ഈടാക്കുന്നത് ഒഴിവാക്കാനും വാഹനം പിടിച്ചിടുന്നത് പൂർണമായിട്ട് അവസാനിപ്പിക്കാനും ഓപ്പറേറ്റർമാർക്ക് ഓൺലൈൻ ആയിട്ട് ആവശ്യമായ തുക മുൻകൂട്ടി അടച്ച് ജി എസ് ടി പോലെ പെട്ടെന്ന് കാലതാമസം ഇല്ലാതെ വാഹനം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാനും വേണ്ടി ആണ് ഈ നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രസർക്കാരിൻറെ വീഡിയോ മുഖേനെ കൃത്യമായ സന്ദേശം നൽകുന്നു. അതിൽ ഒരിക്കലും സ്റ്റേജ് ക്യാരേജ് ആയി മാറ്റാം എന്ന് പറയുന്നില്ല. ടൂറിസ്റ്റ് വാഹനങ്ങളിൽ ഓരോ ദിവസവും ഓഫീസിൽ പോകുന്നവരെയും ആശുപത്രിയിൽ പോകുന്നവരെയും മറ്റ് ആവശ്യങ്ങൾക്ക് പോകുന്നവരെയും ഓരോ ബസ്റ്റാൻഡിലും കയറി വിളിച്ചു കൂവി കയറ്റി തോന്നുന്ന ചാർജിൽ പ്രത്യേകം പ്രത്യേകം ടിക്കറ്റ് കൊടുത്തിട്ടു ടൂറിസ്റ്റ് ആണ് എന്ന് പറഞ്ഞ് ഓടിക്കുന്നതിനെതിരായിട്ടാണ് സംസ്ഥാന മോട്ടോർ വെഹിക്കിൾ വകുപ്പ് കർശന നടപടി എടുത്തത്. ആ നടപടി എടുത്തത് തെറ്റാണെങ്കിൽ അത് ചോദ്യം ചെയ്യേണ്ടത് ബഹു. കോടതികളിലാണ്. റോഡിൽ അല്ല. ബഹുമാനപ്പെട്ട ഹൈക്കോടതിയും സുപ്രീംകോടതിക്കും വകുപ്പുകളും സർക്കാർ എടുക്കുന്ന നടപടികൾ തെറ്റാണെങ്കിൽ അത് റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുണ്ട്. അതിനുപകരം നിയമം കയ്യിലെടുക്കുകയും അതിൻറെ പേരിൽ നാട്ടുകാരിൽ നിന്ന് വ്യാപകമായ പിരിവ് ഓൺലൈനായി നടത്തുകയും അതിലൂടെ സമ്പന്നൻ ആകാനുള്ള കുറുക്കുവഴികളാണ് ചിലർ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.

ഒരു സ്വകാര്യ കച്ചവടക്കാരനും ജന നന്മയ്ക്ക് വേണ്ടി നഷ്ടത്തിൽ ഒരു പ്രവർത്തനം ചെയ്യും എന്ന് കരുതുന്നവർ നാളെ ഈ രംഗത്ത് നിന്ന് നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ സ്റ്റേജു ക്യാരേജ് ബസ്സുകൾ എല്ലാം പിന്മാങ്ങുമ്പോൾ മാത്രമേ ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതം എന്താണെന്നു മനസ്സിലാക്കുകയുള്ളൂ. നിയമലംഘനത്തിന് പ്രോത്സാഹിപ്പിക്കുന്നത് ആർക്കും ഭൂഷണമല്ല.ഏതെങ്കിലും ഒരു വ്യക്തി എന്നുള്ള നിലയിൽ അല്ല നിയമലംഘനത്തിനെതിരായിട്ട് നടപടി എടുക്കുന്നത്. ഇതിൻറെ പിന്നിൽ കുറുക്കുവഴിയിലൂടെ ലാഭമുണ്ടാക്കാം എന്ന് കരുതുന്ന വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ട്.അവരെല്ലാം പിറകിൽ നിന്നുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒരു വാഹനം രംഗത്തിറക്കി നിയമം ലംഘിക്കാമോ എന്ന പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തപ്പോൾ അത് പക്ഷപാതപരമാണെന്ന് പറഞ്ഞിരുന്നവർ തമിഴ്നാട്ടിലെ മോഹന മോട്ടോർ വാഹന വകുപ്പും അതേ രീതിയിൽ നടപടിയെടുത്തപ്പോൾ അത് കേരളം സ്വാധീനിച്ചതാണ് എന്ന രീതിയിൽ പ്രചരണം നടത്തി. കേരളത്തിൻറെ 5 ഇരട്ടി പൊതുമേഖല ബസ്സുകൾ ഉള്ള സംസ്ഥാനമാണ് തമിഴ്നാട് . അന്തർ സംസ്ഥാന ബസ് സർവീസിനായി അവർക്ക് ഒരു പ്രത്യേക കോർപ്പറേഷൻ തന്നെയുണ്ട്. നിയമലംഘനം എല്ലായിടത്തും ഒരേ രീതിയിലാണ് കാണുന്നത് എന്നതിന്റെ തെളിവാണ് തമിഴ് നാടിന്റെ നടപടി . എന്തായാലും സംസ്ഥാന മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും ഉന്നയിച്ച വാദഗതികൾ ഒക്കെ അംഗീകരിക്കുന്ന ഒരു വിധിയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരുന്നത്. ബഹു കോടതിയിൽ ഇതിനുമുമ്പ് പറഞ്ഞത് ശബരിമലയിലേക്കുള്ള ബുക്കിംഗ് ഞങ്ങൾ എടുത്തു പോയി അതുകൊണ്ട് ഫൈൻ അടിച്ചു ഓടാൻ എങ്കിലും അനുവദിക്കണം അല്ലെങ്കിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടാകും എന്നാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും അതിനുശേഷം ഓരോ ബസ്റ്റാൻഡിലും കയറി വിളിച്ചു കൂവി തോന്നുന്ന ടിക്കറ്റ് നിരക്കിൽ തോന്നുന്ന റൂട്ടിൽ തോന്നുന്ന സമയത്തു ബസ്സു ഓടിക്കുകയും ചെയ്തു. പണം പിരിക്കാൻ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിച്ചു . ബഹു കോടതി മുൻപ് ബുക്കിംഗ് എടുത്ത യാത്രക്കാരെ ഏതാനും ദിവസം ഫൈൻ അടച്ചു കൊണ്ടുപോകൂ എന്ന ഒരു ഉത്തരവ് നൽകിയപ്പോൾ നിയമലംഘനം അല്ല എന്ന് പ്രചരിപ്പിക്കുകയും അതിനുശേഷം നിരന്തരമായി നിയമലംഘിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എല്ലാ ദിവസവും അന്തർ സംസ്ഥാന ലോബിക്ക് വേണ്ടി പരീക്ഷണ ഓട്ടം നടത്തുകയായിരുന്നു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ സ്കൂൾ കുട്ടികളുടെ കൺസഷൻ ഉണ്ടാവില്ല, ഭിന്നശേഷിക്കാർക്ക് പാസ് ഉണ്ടാവില്ല, എന്തിന് സാധാരണ ജനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന യാതൊരു നിരക്കും ബാധകമായിരിക്കില്ല എന്ന് മനസ്സിലാക്കാതെയാണ് ഒരു കൂട്ടം ആൾക്കാര് ഈ നിയമലംഘനത്തിന് പ്രോത്സാഹിപ്പിച്ചത്. നിയമലംഘനം നടത്തുന്നതിന് തടയിടുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കാനും ശ്രമിച്ചു. ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ ഒരു ഉദ്യോഗസ്ഥനും ആ ഉത്തരവ് ലംഘിക്കാൻ ധൈര്യപ്പെടില്ല. കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ നിയമലംഘകാർക്കെതിരെ നടപടിയെടുത്തതിൽ നിന്ന് മനസ്സിലാക്കേണ്ടത് നിലവിലെ നിയമമാണ് ഇവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത് എന്നാണ് . ഇത് ശരിയെന്ന് തെളിയിക്കുന്ന വിധിയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നിയമ പോരാട്ടം ഏതറ്റം വരെയും കൊണ്ടുപോകാൻ മോട്ടോർ വാഹന വകുപ്പ് പ്രതിജ്ഞാബദ്ധമാണ് . കാരണം ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥകൾക്കെതിരാണെന്ന് മാത്രമല്ല പൊതുഗതാഗതം എന്നെന്നേക്കുമായി ഇല്ലാതായി സാധാരണ ജനങ്ങൾക്ക് ഓണക്കാലത്തും അതുപോലുള്ള ഉത്സവകാലത്തും അന്തർ സംസ്ഥാന റൂട്ടിൽ കൊള്ളയടിക്കുന്നത് പോലെ എല്ലാവരെയും എല്ലാ ദിവസവും കൊള്ളയടിക്കുന്ന ഒരു സ്ഥിതി വിശേഷം ഒഴിവാക്കാനുള്ള ഒരു ശ്രമമാണ് വകുപ്പ് നടത്തിയിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു.




Copied

രാത്രി 8.30 -ന് പത്തനംതിട്ട- കോയമ്പത്തൂർ സർവ്വീസ്...........................ഇന്ന് മുതൽ പത്തനംതിട്ടയിൽ നിന്നും രാത്രിയിൽ ...
25/11/2023

രാത്രി 8.30 -ന് പത്തനംതിട്ട- കോയമ്പത്തൂർ സർവ്വീസ്...........................

ഇന്ന് മുതൽ പത്തനംതിട്ടയിൽ നിന്നും രാത്രിയിൽ കോയമ്പത്തൂരിലേക്ക് പുതിയ സർവ്വീസ് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്നു....

പത്തനംതിട്ടയിൽ നിന്നും രാത്രി 08:30ന് സർവ്വീസ് ആരംഭിക്കും.
തിരികെ കോയമ്പത്തൂരിൽ നിന്നും രാവിലെ 08:30ന് സർവ്വീസ് പുറപ്പെടും.

റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ , അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ്.

Seat booking : https://onlineksrtcswift.com/

More details coming soon......

Pic courtesy : respective owner
Images shown in this poster is only for representative purpose

🙏സ്വാമിശരണം🙏പമ്പയിലേയ്ക്ക് ചാർട്ടേർഡ് ട്രിപ്പുകളുമായി കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെൽ.....2023-24 മണ്ഡല മകരവിളക്ക്...
24/11/2023

🙏സ്വാമിശരണം🙏

പമ്പയിലേയ്ക്ക് ചാർട്ടേർഡ് ട്രിപ്പുകളുമായി കെ എസ് ആർ ടി സി ബഡ്ജ്ജറ്റ് ടൂറിസം സെൽ.....

2023-24 മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും ഗ്രൂപ്പായി പമ്പയിലേക്ക് എത്തുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി ബസജ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ചാർട്ടേഡ് ട്രിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും ചാർട്ടേഡ്
ട്രിപ്പുകൾ ബുക്കു ചെയ്യുന്നതിനും
കേരളത്തിലെ വിവിധ യൂണിറ്റുകളിലെ
കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.

👉തിരുവനന്തപുരം ജില്ല

തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129.
കാട്ടാക്കട : 9447893043, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 95398 01011
പാറശാല : 9633115545,9446450725
വിതുര : 9496650304
ആര്യനാട് : 9074477134, 8289915725
കിളിമാനൂർ : 9633732363
വെഞ്ഞാറമൂട് - 9447324718

👉കൊല്ലം ജില്ല

കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722
ചാത്തന്നൂര്‍ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179
കൊട്ടാരക്കര : 6238752076,9567124271
ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9747969768, 9496110124
പുനലൂര്‍ : 9446358456
കരുനാഗപ്പള്ളി : 9961222401, 9061443377

👉പത്തനംതിട്ട ജില്ല

തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009
അടൂര്‍ ‍ : 9447302611 , 9207014930, 9995195076
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929
കോന്നി ‍ : 9846460020, 6235447770, 9846409009
റാന്നി - 9446670952, 9961361979
പന്തളം -9447450767, 9496425899, 9048178323

👉ആലപ്പുഴ ജില്ല

ഹരിപ്പാട് : 9447278494, 9447975789, 04792412620
ചേര്‍ത്തല :
9496903512,8075494571, 9846507307.
ചെങ്ങന്നൂര്‍ : 9846373247,9846475874
കായംകുളം : 9400441002, 9846475874
മാവേലിക്കര : 9947110905, 9446313991, 0479 -2302282
ആലപ്പുഴ : 9895505815, 9400203766
എടത്വ : 9846475874, 9947059388, 04772215400

👉കോട്ടയം ജില്ല
പാലാ : 8921531106
കോട്ടയം : 9188456895, 9961357595
ചങ്ങനാശ്ശേരി : 7510112360
വൈക്കം : 9995987321

👉ഇടുക്കി ജില്ല
മൂന്നാര്‍ : 9447331036, 9446929036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092

👉ഏറണാകുളം ജില്ല
കോതമംഗലം : 9846926626, 9446525773
എറണാകുളം : 8129134848
കൂത്താട്ടുകുളം : 9447223212

👉തൃശ്ശൂര്‍ ‍ ജില്ല
ചാലക്കുടി : 9074503720,9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശ്ശൂര്‍ : 9847851253, 9497382752.

👉മലപ്പുറം ജില്ല
മലപ്പുറം : 9446389823, 9995726885, 9447293014
പെരിന്തല്‍മണ്ണ : 7560858046, 9447203014
നിലമ്പൂര്‍ : 7012968595, 9447203014
പൊന്നാനി : 9400681021, 9447203014

👉പാലക്കാട് ജില്ല
പാലക്കാട് : 7012988534

👉കോഴിക്കോട് ജില്ല
താമരശ്ശേരി : 9846100728 ,9847561271, 9656580148
തൊട്ടില്‍പാലം : 8921241696
കോഴിക്കോട് : 9961761708, 9544477954, 9048485827

👉വയനാട് ജില്ല
വയനാട് : 9895937213, 7907305828
SLEEPER BUS BOOKING - 7907305828, 9895937213

👉കണ്ണൂര്‍ ജില്ല
കണ്ണൂര്‍ : 9496131288, 8089463675, 9048298740.
പയ്യന്നൂര്‍ : 9496028093, 9745534123

👉കാസർഗോഡ് ജില്ല
കാസർഗോഡ് : 9446802282

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://my.artibot.ai/budget-tour

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട
വിവരങ്ങൾക്ക്.

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി -
വാട്സാപ്പ് - 9497722205

ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഇമെയിൽ[email protected]

Connect us on

Website: www.keralartc.com
YouTube -

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

Threads-
https://www.threads.net/

# Kerala


Copied

പത്തനംതിട്ട  -കോയമ്പത്തൂർ ലോഫ്ലോർ വോൾവോ ഏസി സർവ്വീസ്.....പത്തനംതിട്ട ജില്ലക്കാരുടെ ദീർഘകാല ആവശ്യവും ശബരിമലയിലെത്തുന്ന അയ...
19/11/2023

പത്തനംതിട്ട -കോയമ്പത്തൂർ ലോഫ്ലോർ വോൾവോ ഏസി സർവ്വീസ്.....

പത്തനംതിട്ട ജില്ലക്കാരുടെ ദീർഘകാല ആവശ്യവും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്കു വേണ്ടിയും പത്തനംതിട്ട - എരുമേലി -കോയമ്പത്തൂർ ലോഫ്ലോർ വോൾവോ ഏസി സർവ്വീസ് നാളെ മുതൽ സർവ്വീസ് ആരംഭിക്കുന്നു.

പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് സർവ്വീസ് ആരംഭിക്കും.
തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് സർവ്വീസ് പുറപ്പെടും.

റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂർ ,അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ് നടത്തുക.

🕓സമയക്രമം🕓
പത്തനംതിട്ട - കോയമ്പത്തൂർ

04:30 AM-പത്തനംതിട്ട

04:55 AM- റാന്നി

05:15 AM- എരുമേലി

05:45 AM - കാഞ്ഞിരപ്പള്ളി

06:00 AM- ഈരാറ്റുപേട്ട

07:00 AM-തൊടുപുഴ

07:30 AM-മൂവാറ്റുപുഴ

07:50 AM-പെരുമ്പാവൂർ

08:30 AM- അങ്കമാലി

09:15 AM-തൃശൂർ

10:10 AM-പാലക്കാട്

11:30 AM- കോയമ്പത്തൂർ

🕓സമയക്രമം🕓
കോയമ്പത്തൂർ -പത്തനംതിട്ട

04:30 PM-കോയമ്പത്തൂർ

06:00 PM -പാലക്കാട്

06:55 PM -തൃശൂർ

07:40 PM-അങ്കമാലി

08:20 PM -പെരുമ്പാവൂർ

08:40 PM- മൂവാറ്റുപുഴ

09:10 PM-തൊടുപുഴ

10:10 PM-ഈരാറ്റുപേട്ട

10:25PM-കാഞ്ഞിരപ്പള്ളി

10:50OM-എരുമേലി

11:10 PM -റാന്നി

11:30 PM-പത്തനംതിട്ട

ടിക്കറ്റുകൾ :-

കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും

ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
പത്തനംതിട്ട
phone:0468-2229213

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.onlineksrtcswift.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Threads-
https://www.threads.net/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

18/11/2023

ഇന്ന് "അക്ഷയ ദിനം " .... നവമ്പർ 18
മുക്കൂട്ടുതറ അക്ഷയ കേന്ദ്രത്തിൽ അക്ഷയ ദിനാഘോഷം എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിനോയി ഇലവുങ്കൽ മെമ്പറന്മാരായ ജിജിമോൾ സജി, എൽസി രാജു , സതീഷ് എം.എസ് എന്നിവർ പ്രസംഗിച്ചു.

17/11/2023

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് എരുമേലിയിൽ വരാൻ പോകുന്നത്; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

18/10/2023

കോട്ടയം പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ കമ്പനിയിൽ വൻ തീപിടുത്തം

എരുമേലി കണമലയിൽ ബസ് അപകടം. ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം...
18/10/2023

എരുമേലി കണമലയിൽ ബസ് അപകടം. ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്സും
സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ഗതാഗതം താൽകാലികമായി തടസപ്പെട്ടിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

07/10/2023

കോട്ടയം സംക്രാന്തിയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്

03/10/2023

കയ്യിൽ ബാഗും, തലയിൽ റിബണും, യൂണിഫോമുമായി കുടുംബശ്രീ വനിതകൾ തിരികെ സ്കൂളിലേക്ക് ; പ്രവേശനോത്സവം ഗംഭീരമാക്കി

02/10/2023

സിസ്റ്റർ റാണി മരിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത " ഫെയ്സ് ഓഫ് ദ ഫെയ്സ് "; 16 രാജ്യാന്തര പുരസ്കാരങ്ങൾ, മലയാളികളുടെ ബോളിവുഡ് സിനിമ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാകുന്നു

30/09/2023

കോട്ടയത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം പനച്ചിക്കാട് പാതിയപ്പള്ളി കടവ് ഭാഗത്ത് തെക്കേ കുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞിന്റെ മകൻ ബിജുവിൻറെ മൃതദേഹമാണ് വാകത്താനം പള്ളിക്ക് സമീപം ഉദിക്കൽ പാലത്തിൽ കണ്ടെത്തിയത്.

കേരളാ പോലീസിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായ...
23/09/2023

കേരളാ പോലീസിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു.
94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.

18/09/2023

എസ് ബി ഐ സേവനങ്ങളെ പറ്റി ചീഫ് മാനേജർ (എരുമേലി ) രഞ്ജിത് സിംഗ് വിശദീകരിക്കുന്നു

ചേർത്തല അർത്തുങ്കൽ ബൈപ്പാസിൽ വാഹനാപകടം.നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് കയറി,പതിനഞ്ചോളം പേർ...
13/09/2023

ചേർത്തല അർത്തുങ്കൽ ബൈപ്പാസിൽ വാഹനാപകടം.
നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് കയറി,പതിനഞ്ചോളം പേർക്ക് പരിക്ക്.
രണ്ട് പേരുടെ നില ഗുരുതരം. അർത്തുങ്കൽ ബൈപ്പാസിനും , റെയിൽവേ സ്റ്റേഷനും ഇടയിലാണ് അപകടം.

09/09/2023

വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച പുതുപ്പള്ളിക്കാർക്ക് നന്ദി പറയാൻ മണ്ഡലത്തിലൂടെ പദയാത്രനടത്തി ചാണ്ടി ഉമ്മൻ

കൊല്ലം-കുമളി ഫാസ്റ്റ് പാസഞ്ചർ സർവ്വീസ്.....കണ്ണനല്ലൂർ -കുണ്ടറ -ഭരണികാവ് -അടൂർ -പത്തനംതിട്ട -റാന്നി -എരുമേലി -പുലികുന്ന് ...
09/09/2023

കൊല്ലം-കുമളി ഫാസ്റ്റ് പാസഞ്ചർ സർവ്വീസ്.....

കണ്ണനല്ലൂർ -കുണ്ടറ -ഭരണികാവ് -അടൂർ -പത്തനംതിട്ട -റാന്നി -എരുമേലി -പുലികുന്ന് -മുണ്ടക്കയം -കുട്ടിക്കാനം -പീരുമേട് -വണ്ടിപ്പെരിയാർ വഴി കുമളി...

🔴⭕കൊല്ലം - കുമളി🔴⭕

🕓🔴⭕സമയക്രമം🔴⭕🕓

🔴കൊല്ലം : 04.30 AM
⭕അടൂർ : 5.50 AM
🔴പത്തനംതിട്ട : 06.20 AM
🔴റാന്നി : 06:40 AM
🔴എരുമേലി : 07.10 AM
⭕മുണ്ടക്കയം : 08:00 AM
🔴കുമളി : 09.50 AM

🕓⭕🔴കുമളി - കൊല്ലം🔴⭕🕓

🔴കുമളി : 11.30 AM
🔴മുണ്ടക്കയം : 01.20-50 PM
🔴എരുമേലി : 01.45 PM
⭕റാന്നി : 02.40 PM
⭕പത്തനംതിട്ട : 03.10 PM
⭕അടൂർ : 03.45 PM
🔴കൊല്ലം : 05.10 PM

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
കൊല്ലം
ഫോൺ: 0474-2752008

കെ എസ് ആർ ടി സി സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 9497722205

Connect us on

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

Threads-
https://www.threads.net/

# Mundakkayam

07/09/2023

ദർശന പുണ്യംനേടി മണർകാട് ; വിശ്വാസ ലക്ഷങ്ങളെ സാക്ഷിയാക്കി മണർകാട് പള്ളി നടതുറന്നു

07/09/2023

മണർകാട് ഗ്രാമപഞ്ചായത്ത് ഗവ.യു.പി.സ്കൂളിലെ 88 ആം നമ്പർ പോളിംഗ് ബൂത്തിലെ പോളിംഗ് വൈകിയതിൽ പ്രതികരിച്ച് യു. ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ

06/09/2023

ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണർകാട് സെൻമേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ റാസ ഭക്തി സാന്ദ്രമായി

05/09/2023

1280 വോട്ടർമാർക്ക് ഒറ്റ മെഷീൻ മാത്രം ; ആളുകൾ വോട്ട് ചെയ്യാതെ മടങ്ങുന്നു,പരാതി നൽകി ചാണ്ടി ഉമ്മൻ

04/09/2023

യന്ത്ര തകരാർ ; 11 ദിവസമായി നിർത്തിയിട്ടിരിക്കുന്ന ചരക്ക് ലോറിയിൽ നിന്നും ഡീസൽ ഊറ്റി വിറ്റ് ഡ്രൈവർ മുങ്ങി, വെട്ടിലായി പ്രദേശ വാസിൾ

04/09/2023

പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു

04/09/2023

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗോപൂജ ഭക്തിസാന്ദ്രമായി

04/09/2023

ആവേശത്തിൻറെ ഉച്ചസ്ഥായിയിലെത്തി കൊട്ടിക്കലാശം; പുതുപ്പള്ളിയില്‍ ഇനി നിശബ്ദ പ്രചാരണം

28/08/2023
പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ  പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി (സ്മാർട്ഫോൺ, ലാപ് ടോപ്പ്, കമ്പ്...
17/08/2023

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി (സ്മാർട്ഫോൺ, ലാപ് ടോപ്പ്, കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ച്) അപേക്ഷ നൽകാം.

അപേക്ഷകൻ ഒരു പോലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന Certificate of non involvement in Criminal Offences ജോലി, പഠനം, റിക്രൂട്ട്മെന്റുകൾ, യാത്രകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ആവശ്യമാണ്.

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ ആപ്പിലൂടെ ഈ സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

പോൽ ആപ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സർവീസ് എന്ന ഭാഗത്ത് Certificate of Non Involvement in Offences സെലക്ട് ചെയ്തശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.

പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന ആധാർ പോലുള്ള രേഖകൾ, എന്ത് ആവശ്യത്തിനുവേണ്ടി ആരാണ് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റൽ പകർപ്പുകൾ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്തു നൽകണം.

ജില്ലാ പോലീസ് മേധാവിയിൽ നിന്നാണോ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നാണോ സർട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്ട് ചെയ്തു നൽകാൻ വിട്ടുപോകരുത്.

വിവരങ്ങളും രേഖകളും നൽകിക്കഴിഞ്ഞാൽ ട്രഷറിയിലേയ്ക്ക് ഓൺലൈൻ ആയി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ചു ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ അപേക്ഷയിൽ പോലീസ് അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കും. ഇത് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഇതിനു വേണ്ടി നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല.

തുണ പോർട്ടൽ വഴിയും സമാനമായ രീതിയിൽ അപേക്ഷിക്കാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബന്ധപ്പെട്ട പാസ്പോർട്ട് സേവാ കേന്ദ്ര / റീജിയണൽ പാസ്പോർട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടത്.

പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻
https://play.google.com/store/apps/details?id=com.keralapolice

കേരള പോലീസിന്റെ തുണ പോർട്ടലിലേയ്ക്കുള്ള ലിങ്ക്👇🏻
https://thuna.keralapolice.gov.in/

15/08/2023

77ാം സ്വാതന്ത്ര്യ ദിനത്തിൽ വെൺ കുറിഞ്ഞി SNDP HSS ലെ കുട്ടികളുടെ അതുല്യ പ്രകടനം

13/08/2023

പാട്ട് പാടി സദസ്സിനെ പാട്ടിലാക്കി കുട്ടികളുടെ ഡോക്ടർ എഡ്വേർഡ് റോസ് സാർതോ

മുൻ ഐ ജി യുടെ മകളായ സംഗീതാ ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.അവരുടെ 2018 ലെ എഫ് ബി പോസ്റ്റ് പുതുപ്പള്ളി ത...
13/08/2023

മുൻ ഐ ജി യുടെ മകളായ സംഗീതാ ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
അവരുടെ 2018 ലെ എഫ് ബി പോസ്റ്റ് പുതുപ്പള്ളി തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി സർ ബാക്കി വച്ച് പോയത് എന്ന് പറഞ്ഞാണ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. സംഗീത ലക്ഷ്മണമുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-

എന്റെ കൂടെയുള്ള ഈ ആളിനെ അറിയുമോ?
അറിയാത്തവർക്കായി പറയുന്നത്. ഇത് Tenny Joppan. ജോപ്പൻ എന്ന് ഞാൻ വിളിക്കുന്ന Tenny Joppan.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഭരണകാലത്തെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടിയുടെ പെഴ്സണൽ സ്റ്റാഫ് അംഗം. സോളാർ കേസ് പൊട്ടിതെറിച്ച് പുറപ്പെട്ടപ്പോൾ മാധ്യമക്കാരുടെ കൊലവിളി ശമിപ്പിക്കാൻ വേണ്ടി യു.ഡി.എഫ്. കാര് കൊടുത്ത കുരുതി. നേർച്ച കോഴി!
മുഖ്യമന്ത്രിയുടെ ഓഫീസിനെ വിറ്റ് കാശാക്കി, ക്ലിഫ് ഹൗസിൽ വാണിജ്യത്തിനും പീഡനത്തിനും സൗകര്യം ചെയ്തു കൊടുത്തു എന്നൊക്കെയാവും അന്ന് ജോപ്പനെ കുറിച്ച് നമ്മളിലേക്ക് എത്തിയ മാധ്യമവാർത്തകൾ. ജോപ്പന്റെ അറസ്റ്റോടുകൂടി കേരളത്തിലെ മുഴുവൻ ദുരന്തങ്ങളും അവസാനിച്ചു ഇനി പുതിയ നല്ല നാട് എന്ന ഭാവത്തിൽ നമ്മടെ മാധ്യമക്കാര് പുതിയ ഇരയെ തേടി പോയി.
-------------------------------------
ജോപ്പന് പിന്നീട് എന്തു സംഭവിച്ചു എന്നു കൂടി നമ്മൾ അറിയേണ്ടതല്ലേ? ലക്ഷകണക്കിന്..... അല്ല കോടികളുടെ ആസ്ഥിയാണ് യു.ഡി.എഫ് സർക്കാറിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്ത വകയിൽ ജോപ്പൻ ഉണ്ടാക്കിയത്. അത്രയും കാശ് ഉൾകൊള്ളിക്കാൻ കെൽപ്പുള്ള ബാങ്കുകൾ ഇന്ത്യയിൽ ഇല്ലാത്തതു കൊണ്ട് ജോപ്പനത് മുഴുവൻ കൊണ്ട് പോയി സ്വിസ്സ് ബാങ്കിൽ ഇട്ടിരിക്കുകയായിരുന്നു. അതിന്റെ പുറത്തു കൂടി മറ്റാരൊക്കെയോ കാശ് കൊണ്ടിട്ടുമൂടിയത് കൊണ്ട് അത് ജോപ്പന് എടുക്കാൻ പറ്റുന്നുണ്ടാവില്ല. ജീവിതത്തിൽ ദിവസവും സുഖം മിച്ചം വരുന്നത് ജോപ്പനും കുടുബവും എടുത്ത് ഫ്രിഡ്ജിൽ വെക്കും. പിറ്റേന്ന് തികഞ്ഞില്ലെങ്കിൽ എടുത്ത് ഉപയോഗിക്കാനായി. ഇതൊക്കെയാവണം അന്നത്തെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നത്. ശരിയല്ലേ?
തുടർന്നു വായിക്കുമല്ലോ...

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ജോപ്പന് മറ്റൊരു ജോലി തരപ്പെടുത്തുക എന്നത് അത്ര എളുപ്പമാവില്ലല്ലോ! അമ്മാതിരി വെട്ടി നെരത്തലല്ലേ, ചവിട്ടി തേക്കല്ലല്ലേ നമ്മടെ മാധ്യമക്കാര് അന്ന് ജോപ്പനോട് ചെയ്ത് കൂട്ടിയത്? ജീവിച്ചു പോകണമല്ലോ.....അതിന് ജോപ്പനും കുടുബവും ഒടുവിൽ കണ്ട മാർഗ്ഗം ജോപ്പന്റെ ഇച്ചിരിയില്ലാത്ത ഭാര്യകുട്ടി ജൂലി കുവൈറ്റിലേക്ക് നഴ്സായി ജോലിക്ക് പോവുക എന്നായിരുന്നു. കുഞ്ഞുമോൾ മിന്നയെ ജോപ്പനെ ഏൽപ്പിച്ചിട്ട് കുവൈറ്റിലെത്തി അവിടെ ഒരു വർഷത്തിലധികം കാലം ജോലി ചെയ്തു. ഈ പറഞ്ഞ ഒരു വർഷത്തിന്റെ പകുതി കാലയളവിൽ മാത്രമാണ് ജൂലിക്ക് അവിടെ കമ്പനി ശമ്പളം നല്കിയത്. ആറ് മാസങ്ങളോളം ശമ്പളം പോലുമില്ലാത്ത നഴ്സ് ജോലി ചെയ്ത് ജൂലി കുവൈറ്റിലും, ജോപ്പനും കുഞ്ഞും നാട്ടിലുമായി ജീവിച്ചു. എന്തെങ്കിലും മഹാത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയിൽ കുവൈറ്റിൽ തന്നെ തങ്ങിയ ജൂലി പിന്നെ ഒരു നിമിഷം മുന്നോട്ട് പോകാൻ വയ്യ എന്ന അവസ്ഥയിലാണ് ജീവൻ മാത്രം വാരി കൈയിൽ പിടിച്ചു കൊണ്ട് അവിടുന്ന് നാട്ടിലേക്ക് മടങ്ങിയത്. എന്തിനധികം പറയേണ്ടൂ... ഇപ്പോൾ നാട്ടിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ജൂലിക്ക് take home salaryയായി കിട്ടുന്ന 6000/- രൂപയോ മറ്റോ ആണ് ആ കുടുബത്തിന്റെ ഏക വരുമാനമാർഗ്ഗം. ഇതൊന്നും ജൂലിയോ ജോപ്പനോ എന്നോട് പറഞ്ഞതല്ല. പലപ്പോഴായി ഞാൻ അവരോട് ചോദിച്ചു മനസ്സിലാക്കിയതാണ്.
ഞാൻ പല തവണ ചോദിച്ചിട്ടുണ്ട് ജോപ്പനോട്- "ഉണ്ടായത് എന്താണ്, ആരൊക്കെയാണ് കുറ്റക്കാർ എന്നത് തുറന്നു പറയാൻ ജോപ്പൻ വിസ്സമ്മതിച്ചത് കൊണ്ടല്ലേ? സ്വയം ബലിയാടാവാൻ തീരുമാനിച്ചതല്ലേ? അന്ന് സർക്കാരിന്റെ മുഖം രക്ഷിക്കാൻ നേർച്ചക്കോഴിയാവാൻ നിന്നു കൊടുത്തതല്ലേ? നഷ്ടപ്പെട്ടതും അനുഭവിച്ചതും ജോപ്പനും കുടുംബവും മാത്രം." എന്നൊക്കെ. ജോപ്പന്റെ മറുപടിയോ- പള്ളി പറഞ്ഞു, പാതിരി പറഞ്ഞു, കപ്പിയാര് പറഞ്ഞു,, വാഴ്ന്നോര് പറഞ്ഞു, തിരുമേനി പറഞ്ഞു.....ഒന്നും പറയരുത്- എന്നൊക്കെയാണ്.
--------------------------------
ഇനി; ജോപ്പനെ എനിക്ക് എങ്ങനെയറിയാം, മാധ്യമ വാർത്തകളിൽ കണ്ടതിലും കേട്ടതിലും കൂടുതലായി ജോപ്പൻ എന്നാൽ സംഗീതാ ലക്ഷ്മണ എന്ന എനിക്ക് എന്താണ് എന്നത് കൂടി പറയേണ്ടതുണ്ട്.
2010 ഒക്ടോബർ മാസത്തിലാണ് നക്സൽ വർഗ്ഗീസ്സ് കേസിൽ ശിക്ഷിക്കപ്പെട്ട് എന്റെ അച്ഛൻ ലക്ഷ്മണ പൂജപ്പുര ജയിലിൽ എത്തുന്നത്. രണ്ടര വർഷത്തെ ജയിൽവാസത്തിന് ശേഷം ശിക്ഷായിളവ് നേടി പുറത്തിറങ്ങുകയും ചെയ്തു. ഈപ്പറഞ്ഞ കാലത്താണ് ഞാൻ ആദ്യമായി അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി സാറിനെ കാണാനായി സെക്രറ്റേറിയറ്റിൽ എത്തുന്നത്. അതിന് മുൻപുള്ള എൽ .ഡി .എഫ് സർക്കാർ തയ്യാറാക്കിയ ശിക്ഷയിളവിനായി പരിഗണിക്കുന്ന 75 വയസ്സ് പ്രായം കഴിഞ്ഞ തടവുകാരുടെ ലിസ്റ്റിൽ ലക്ഷ്മണയുടെ പേര് കൂടി ഉൾപ്പെടുത്താൻ വേണ്ടുന്ന നടപടികൾ ചെയ്തു വെക്കുന്നതിന്റെ ഭാഗമായി ഒരു അപേക്ഷ സമർപ്പിക്കേണ്ടതുണ്ടായിരുന്നു.
എന്റെ ബാല്യകാലം മുതലുള്ള അടുത്ത സുഹൃത്തും നടനും അന്ന് മന്ത്രിയുമായിരുന്ന ശ്രീ.ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ഞാൻ തയ്യാറാക്കിയ ആ അപേക്ഷ മുഖ്യമന്ത്രി മുൻപാകെ സമർപ്പിക്കാനാണ് ഞാൻ അന്ന് പോയത്. ആദ്യം ഗണേഷന്റെ ഓഫീസിലെത്തിയ എന്നെ ഗണേഷും അദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഒരു വലിയ പരിവാരവും ചേർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുപോയത്. ഗണേഷും ഞാനും ചേർന്നാണ് ആ അപേക്ഷ അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ കൈയ്യിൽ കൊടുക്കുന്നത്.
മേൽപറഞ്ഞ അപേക്ഷ മുഖ്യമന്ത്രി മുൻപാകെ സമർപ്പിച്ചത് കൊണ്ട് മാത്രം കാര്യം സാധ്യമാവുന്നില്ല എന്ന ഒരു വലിയ തിരിച്ചറിവാണ് ഒട്ടും തന്നെ താമസിയാതെ എനിക്കുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര വകുപ്പ്, ജയിൽ വകുപ്പ്, നിയമവകുപ്പ്, general administration വകുപ്പ് എന്നിവയിലൂടെയുള്ള ഏകോപനവും ഫോളോ അപ്പും നിരന്തരം വേണ്ടതുണ്ട്. എല്ലാ സഹായ സഹകരണങ്ങളുമായി അന്ന് എന്നോടൊപ്പം ഗണേഷനും ഭാര്യ യാമിനിയും ഉണ്ടായിരുന്നു എന്നത് ഓർമ്മിക്കാതെ വയ്യ. എന്നാൽ ഓരോ കാര്യങ്ങൾക്കും ഓരോ തവണയും ഗണേഷിനെ വിളിക്കുക, യാമിനിയെ വിളിക്കുക എന്നത് പ്രായോഗികമായിരുന്നില്ല. ഇതൊക്കെയും കൊച്ചിയിലിരുന്ന് കൊണ്ട് ഞാൻ ചെയ്യുക എന്നതും സാധ്യമായിരുന്നില്ല.
രണ്ടാം തവണ ഉമ്മൻചാണ്ടി സാറിനെ കാണാനായി ഞാൻ ചെന്നപ്പോൾ സാറാണ് അടുത്തു നിന്ന ജോപ്പനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞത് "ജോപ്പന്റെ നമ്പർ കുറിച്ചെടുത്തോളു സംഗീതാ" എന്ന്. ശേഷം, സംഗീതയുടെ നമ്പർ വാങ്ങി വെയ്യക്ക് എന്ന് ജോപ്പനോടും നിർദ്ദേശം കൊടുത്തു സർ.
പിന്നീട് ഒരു 25 തവണയെങ്കിലും ഉമ്മൻചാണ്ടി സാറിനെ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്. ഒരു 150 തവണയെങ്കിലും സെക്രറ്റേറിയറ്റിൽ എനിക്ക് കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെയും വേണ്ടുന്ന സഹായങ്ങൾ എനിക്ക് ചെയ്തു തന്നത് ജോപ്പനാണ്. മുഖ്യമന്ത്രി എത്തുന്ന സമയം അടുക്കുന്ന നേരം നോക്കി ഞാൻ എത്തുക, അതുവഴി എന്റേത് പോലുള്ള ജീവിത സാഹചര്യങ്ങളുള്ള ഒരു സ്ത്രീ സെക്രറ്റേറിയറ്റിലെ വരാന്തയിൽ ഒരുപാട് നേരം കാത്തു നിൽക്കുന്നതിന്റെ ക്ലേശത്തെ ഒഴിവാക്കുക, സർ വന്നാലുടൻ വലിയ താമസമില്ലാതെ എനിക്ക് കാണാനുള്ള അവസരമുണ്ടാക്കി തരിക, ഓരോ വകുപ്പുകളുടെ പല ഓഫീസിൽ നിന്നുള്ള കടലാസുകൾ ഇവിടെ നിന്ന് അങ്ങോട്ടും അവിടെ നിന്ന് ഇങ്ങോട്ടും എത്തിക്കുക, അവശ്യം വേണ്ടുന്ന തുടർനടപടികൾ എന്തൊക്കെ എന്ന് അന്വേഷിച്ച് കണ്ടു പിടിച്ച് എനിക്ക് വേണ്ടുന്ന മാർഗ്ഗനിർദേശങ്ങൾ തരിക........ ഒക്കെയും എനിക്ക് ചെയ്തു തന്നിരുന്നത് ജോപ്പനാണ്. പല തവണ ക്ലിഫ് ഹൗസിലും പോയി ഞാൻ ഉമ്മൻചാണ്ടി സാറിനെ കണ്ടിട്ടുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലല്ലാതെ സർ എന്നെ കണ്ടിട്ടില്ല.
തീർന്നില്ല, ഈ പറഞ്ഞ കാലയളവിൽ ഉമ്മൻചാണ്ടി സാറിന് എന്നോട് എന്തെങ്കിലും ചോദിക്കാനും പറയാനുമുള്ളപ്പോഴൊക്കെ എന്നെ ബന്ധപ്പെട്ടിരുന്നത് ജോപ്പന്റെ ഫോണിലാണ്. എത്രയോ വട്ടം ജോപ്പന്റെ നമ്പരിൽ ഞാൻ അന്നത്തെ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അനാവശ്യമായ ഒരു വാക്ക് പോലും ഉമ്മൻചാണ്ടി സർ എന്നോട് പറഞ്ഞിട്ടില്ല. ഒരു രൂപയുടെ പോലും പണമിടപാട് ഈ ഫോൺ വിളികളുടെയോ സന്ദർശനങ്ങളുടെയോ ഫലമായി ഉണ്ടായിട്ടില്ല. ലക്ഷ്മണയുടെ ജയിൽ മോചനം എന്ന കാര്യസാധ്യത്തിന്റെ പേരിൽ ഒരു നയാപൈസ പോലും ജോപ്പന് വേണ്ടിയോ മുഖ്യമന്ത്രിക്ക് വേണ്ടിയോ ജോപ്പൻ എന്റെ കൈയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ഒരു സോഡാ നാരങ്ങാവെള്ളം പോലും ജോപ്പൻ എന്റെ പക്കൽ നിന്ന് വാങ്ങി കുടിച്ചിട്ടില്ല. ചേച്ചീ എന്നല്ലാതെ ജോപ്പൻ എന്നെ വിളിച്ചിട്ടില്ല. എന്നിട്ടും, ഒടുവിൽ ജോപ്പന് ഒരു പരിചയവുമില്ലാത്ത, ജോപ്പൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ലക്ഷ്മണയുടെ ജയിൽ മോചനം സാധ്യമായി. പല സന്ദർഭങ്ങളിൽ പലരോടായി ഞാൻ പറഞ്ഞിട്ടുണ്ട്- ലക്ഷ്മണയ്ക്ക് വേണ്ടി ഉമ്മൻചാണ്ടി സർ ചെയ്തു കൊടുത്തതും യൂ.ഡി.എഫ് സർക്കാർ ചെയ്തു കൊടുത്തതും ഗണേഷ് കുമാർ ചെയ്തുകൊടുത്തതും ലക്ഷ്മണയുടെ കണക്കിൽ തന്നെ എഴുതിയാൽ മതി. അത് സംഗീതാ ലക്ഷ്മണയുടെ കണക്കിൽ എഴുതി ചേർക്കേണ്ട. ജോപ്പൻ ചെയ്തു തന്നതൊക്കെയും....ജോപ്പൻ ചെയ്തു തന്നത് മാത്രം എനിക്കുള്ളതാണ്. ജോപ്പൻ എന്നെ സഹായിച്ചതാണ്. ജോപ്പൻ സഹായിച്ചത് എന്നെയാണ്.
അന്നു മുതൽ ഇന്നോളം ജോപ്പനും ജൂലിയും ഞാനും ചങ്ങാത്തമാണ്. ജോപ്പന്റെ നാട്ടിൽ എനിക്ക് എന്ത് കാര്യമുണ്ടായാലും ഞാൻ എപ്പോഴും വിളിക്കുക ജോപ്പനെ തന്നെയാണ്.
ഈ ഫോട്ടോ കഴിഞ്ഞ മാസം ഒരു ദിവസം ജോപ്പന്റെ നാട്ടിലെ ഒരു കോടതിയിലെ കേസ് നടത്തിപ്പിനായി ഞാൻ അവിടെ എത്തിയപ്പോൾ ഞങ്ങൾ തമ്മിൽ കണ്ടത്. പോകുന്ന വിവരം ഞാൻ വിളിച്ചറിയിച്ചപ്പോ ജോപ്പൻ എന്നെ വന്നു കണ്ടത്. ജൂലിക്ക് ഡ്യൂട്ടി ഓഫ് തരപ്പെടുത്താൻ കഴിഞ്ഞില്ല, മിന്നമോൾ സ്കൂളിലുമായിരുന്നത് കൊണ്ടാണ് അവർ രണ്ടാളും ഫോട്ടോയിൽ ഇല്ലാതെ പോയത്. ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ ജൂലി ഫോണിൽ വിളിച്ച് എന്നോട് പറഞ്ഞത് ഇങ്ങനെ- "ചേച്ചീ അടുത്ത തവണ വരുംബാ വീട്ടിൽ വന്നിട്ടെ പോകാവേ ചേച്ചീ... ഞാൻ കപ്പയൊക്കെ ഉണ്ടാക്കി വെക്കാം. പറമ്പില് ചക്കയുണ്ട്, ചേച്ചിക്ക് തന്നു വിടാം.."

-------------
ഇനി പറയൂ... യൂ. ഡി. എഫ് കാര് എന്തിനാ ജോപ്പനെ ഇപ്പോഴുള്ള അവസ്ഥയിലാക്കിയത്? ഉമ്മൻചാണ്ടി സർ എങ്ങനെയാ ജോപ്പനെ മറന്നു പോയത്? മാധ്യമക്കാരെന്തിനാ ജോപ്പനെ ഇത്രയേറെ ദ്രോഹിച്ചിട്ട് കൊല്ലാതെ കൊന്നു കുഴിച്ചു മൂടിയത്? എന്ത് നേട്ടമാണ് ഇവർക്കൊക്കെ ജോപ്പനോട് ഇത് ചെയ്തിട്ട് ലഭ്യമായത്? സോളാർ കേസിൽ അന്ന് പലരുടെയും പേരുകൾ നമ്മൾ കേട്ടിരുന്നത് ഓർക്കുക. മന്ത്രിമാര്, എം.എൽ.എ.മാര്, എം.പി.മാര്, ഐ.പി.എസ് കാര് എന്നിവരൊക്കെയുണ്ടായിരുന്നു സോളാർ കേസ് വിവാദത്തിന്റെ അനുബന്ധ കോലാഹലങ്ങളായി. ആ ആളുകൾക്കൊന്നും തന്നെ ഒരു പോറൽ പോലും എറ്റിരുന്നില്ല എന്നും ആ ആളുകൾ പലരും ഇപ്പോൾ മാധ്യമങ്ങളുടെ കണ്ണിലുണ്ണികളാണ് എന്നതും കൂടി ഓർക്കുക.
# വിഷമമുണ്ട് ജോപ്പാ...എനിക്ക് നല്ല വിഷമമുണ്ട്. ഒന്നും മിണ്ടാതെ ഒന്നും പറയാതെ ജൂലിയും നീയും ഇതൊക്കെ സഹിച്ചു തീർക്കുന്നത് കണ്ടിട്ട്....കണ്ടോണ്ടിരുന്നിട്ട്.
# # Tenny Joppan's contact number : +918848004213

https://m.facebook.com/story.php?story_fbid=10230292340761210&id=1496934256&mibextid=Nif5oz

അന്വേഷണമികവിനുള്ള കേന്ദ്രആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍ അര്‍ഹരായി.  എസ്.പിമാരായ ആര്...
13/08/2023

അന്വേഷണമികവിനുള്ള കേന്ദ്രആഭ്യന്തരമന്ത്രിയുടെ 2023 ലെ മെഡലിന് കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍ അര്‍ഹരായി.

എസ്.പിമാരായ ആര്‍.ഇളങ്കോ, വൈഭവ് സക്സേന, ഡി.ശില്‍പ്പ, അഡീഷണൽ എസ്.പി എം.കെ സുല്‍ഫിക്കര്‍, ഡിവൈ. എസ്.പിമാരായ പി.രാജ്കുമാര്‍, കെ.ജെ. ദിനില്‍, ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ ബിജു, പി.ഹരിലാല്‍, സബ് ഇന്‍സ്പെക്ടര്‍ കെ. സാജന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

എസ്.പി ആർ. ഇളങ്കോ നിലവില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ടെക്നിക്കല്‍ ഇന്‍റലിജന്‍സ് വിഭാഗം എസ്.പിയാണ്. കൊല്ലം റൂറല്‍, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവിയായിരുന്നു.

വൈഭവ് സക്സേന നിലവില്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയാണ്. പോലീസ് ആസ്ഥാനത്ത് എ.എ.ഐ.ജിയായും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായും ജോലി നോക്കി.

ഡി.ശില്‍പ്പ ഇപ്പോൾ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി, വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

എം.കെ സുല്‍ഫിക്കര്‍ നിലവില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പിയാണ്. നെടുമങ്ങാട്, പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.രാജ്കുമാര്‍ ഇപ്പോൾ കൊച്ചി സിറ്റി അസിസ്റ്റന്‍റ് കമ്മീഷണറാണ്. ശാസ്താംകോട്ട ഡിവൈ.എസ്.പിയായും വിജിലന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഇന്‍സ്പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.

നിലവില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്‍ വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണര്‍ ആയ ജെ.കെ. ദിനില്‍ തിരുവനന്തപുരം സിറ്റി, എറണാകുളം സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളില്‍ ഡി സി ആര്‍ ബി അസിസ്റ്റന്‍റ് കമ്മീഷണര്‍, ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍, നെടുമങ്ങാട് ഡിവൈ.എസ്.പി എന്നീ തസ്തികകളില്‍ ജോലി ചെയ്തു.

ഇന്‍സ്പെക്ടർ കെ.ആര്‍ ബിജു നിലവില്‍ ചവറ പോലീസ് സ്റ്റേഷനില്‍ ജോലി നോക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ഫോര്‍ട്ട്, നെയ്യാറ്റിന്‍കര, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.

ഇന്‍സ്പെക്ടർ പി.ഹരിലാല്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ജോലി നോക്കുന്നു. എറണാകുളം ജില്ലയിലെ വരാപ്പുഴ, പത്തനംതിട്ടയിലെ തിരുവല്ല എന്നിവിടങ്ങളിൽ ഇന്‍സ്പെക്ടറായിരുന്നു.

സബ് ഇന്‍സ്പെക്ടർ കെ. സാജന്‍ നിലവില്‍ തിരുവനന്തപുരം റൂറൽ ജില്ലാ , ക്രൈംബ്രാഞ്ചില്‍ ജോലി നോക്കുന്നു. വെള്ളറട എസ്.ഐയായും ബാലരാമപുരം എ.എസ്.ഐയായും ജോലി ചെയ്തിട്ടുണ്ട്.

Address

Erumely
Erumely

Alerts

Be the first to know and let us send you an email when Mekhadooth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mekhadooth:

Videos

Share