News Kerala Talks

News Kerala Talks News channel
(1)

05/04/2024
05/04/2024

തമിഴ്നാട് ഇലക്ഷൻ പ്രചരണം....

26/03/2024

പ്ലാച്ചേരി ഖഞ്ചാവ് വെളിപ്പെടുത്തൽ കാണാം... വീഡിയോ....

10/03/2024

മുഖ്യമന്ത്രി കഴിവ്ക്കേട്കാണിച്ചു. പി.സി ജോര്‍ജ്ജ്. ഓര്‍ഡര്‍ കത്തിച്ചവനെ അന്നുതന്നെ പിരിച്ചുവിടണമായിരുന്നു.

09/03/2024

അഭിപ്രായം വോട്ടർമാർക്ക് . തൃശൂർ ആരെടുക്കും...

08/03/2024

ആദ്യം
പത്തനംത്തിട്ട
?
NEWS KERALA TALKS

08/03/2024

LDF സ്ഥാനാർത്ഥിയെ വരവേറ്റുകൊണ്ട് എരുമേലിയിൽ നടന്ന ബഹുജന റാലി.

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസിനേയും ഭാര്യയെ...
05/03/2024

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലകുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസിനേയും ഭാര്യയെയും മൂന്നു പിഞ്ചുമക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊന്നശേഷം ജെയ്‌സൺ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജെയ്സണെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ക്യാമറ,വീഡിയോ എഡിറ്റർ അരവിന്ദൻ പാത്തിക്കൻ
05/03/2024

ക്യാമറ,വീഡിയോ എഡിറ്റർ അരവിന്ദൻ പാത്തിക്കൻ

25/02/2024

മുൻ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വത്സമ്മ ജേക്കബ് നിര്യാതയായി.

23/02/2024

ജില്ലയിൽ 1210 കുടുംബങ്ങൾക്ക്
പട്ടയങ്ങൾ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. സംസ്ഥാനതലപട്ടയമേളയുടെ ഭാഗമായി കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയങ്ങൾ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനായി.
സഹകരണ-തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ പട്ടയങ്ങൾ വിതരണം ചെയ്തു. പട്ടയമേള
അർഹരായ എല്ലാ കുടുംബങ്ങളെയും ഭൂമിയുടെ അവകാശികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പട്ടയങ്ങൾ അനുവദിക്കുന്നതെന്നും ഒന്നരലക്ഷം പേർക്ക് സംസ്ഥാനത്ത് ഇതിനകം പട്ടയം നൽകിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, സബ് കളക്ടർ ഡി. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗം സിൻസി പാറയിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, ബെന്നി മൈലാട്ടൂർ, സാജൻ ആലക്കളം, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ഡെപ്യൂട്ടി കളക്ടർമാരായ കെ. ഉഷ ബിന്ദുമോൾ, എസ്.എൽ. സജികുമാർ എന്നിവർ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 807 പട്ടയങ്ങളും കോട്ടയം താലൂക്കിൽ 122 ഉം മീനച്ചിൽ താലൂക്കിൽ 210 ഉം ചങ്ങനാശേരി താലൂക്കിൽ 34 ഉം വൈക്കം താലൂക്കിൽ 40 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

22/02/2024

എരുമേലി. മുട്ടപ്പള്ളിയ്ക്ക് അഭിമാനം അഡ്വ. രവീണ രാജൻ. ആശംസകളുമായി PRDS മുട്ടപ്പള്ളി യുവജന സംഘം. വള്ളി മല V. P രാജൻ്റെയും രമണി രാജൻ്റെയും മകളാണ് രവീണ

കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം സംഘടിപ്പിച്ചുകാഞ്ഞിരപ്പള്ളി.2023-24 സാമ്പത്തിക വർഷം  സംരംഭക വർഷമായി ആചരിക്കുന്നതിന്റ...
22/02/2024

കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി.2023-24 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പളളി താലൂക്ക് നിക്ഷേപസംഗമം നടന്നു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഗമം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി.ലൗലി ചടങ്ങിൽ അധ്യക്ഷയായിരുന്നു. വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി നൂറിലധികം സംരംഭകർ പങ്കെടുത്തു. സംഗമത്തിൽ പി.എം.ഇ.ജി.പി പദ്ധതിയിൽ 26 അപേക്ഷകൾ പാസ്സാക്കി. ഈ സാമ്പത്തിക വർഷം എം.എസ്.എം.ഇ വിഭാഗത്തിൽ ഏറ്റവുമധികം വായ്പകൾ അനുവദിച്ച കനറാ ബാങ്ക് മുണ്ടക്കയം, എസ്.ബി.ഐ കാഞ്ഞിരപ്പളളി , യൂണിയൻ ബാങ്ക് കാഞ്ഞിരപ്പളളി എന്നീ ബാങ്കുകളെ ചടങ്ങിൽ ആദരിച്ചു.
594 സംരംഭങ്ങൾ ആണ് ഈ സാമ്പത്തിക വർഷത്തിൽ കാഞ്ഞിരപ്പളളി ബ്ലോക്ക് പരിധിയിൽ ആരംഭിച്ചത്. സംരംഭകർഅനുഭവങ്ങൾ പങ്കുവെച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, ഡാനി ജോസ്, വ്യവസായകേന്ദ്രം മാനേജർമാരായ കെ.എസ്. അജിമോൻ, മിനിമോൾ, ബി.ഡി.ഒ : .എസ്. ഫൈസൽ, എ.ഡി.ഐ.ഒ അനീഷ് മാനുവൽ, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ ,ജോയിന്റ് ബി.ഡി.ഒ : ടി.ഇ സിയാദ് , ബി.എൽ.ബി.സി കൺവീനർ ബെറ്റി സെബാസ്റ്റ്യൻ പ്രസംഗിച്ചു.

20/02/2024

അക്രെഡിറ്റഡ് എൻജിനീയർ /ഓവർസിയർ നിയമനം

കോട്ടയം: സംസ്ഥാന പട്ടിക ജാതി പട്ടികവർഗ്ഗ വികസനവകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന നൂതനപദ്ധതിയായ അക്രെഡിറ്റഡ് എൻജിനീയർ/ ഓവർസിയർ നിയമനത്തിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട, സിവിൽ എൻജിനീയറിംഗിൽ ബിരുദം,/ബി ടെക്/ഡിപ്ലോമ /ഐ.ടി.ഐ യോഗ്യതയുള്ളവർക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.ഫെബ്രുവരി 19 ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിൽ വെച്ചാണ് വാക്-ഇൻ-ഇന്റർവ്യൂ.പ്രായപരിധി 21-35. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസയോഗ്യത,പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഹാജരാകണം.

പാസ്സിങ്ങ് ഔട്ട് പരേഡ് എരുമേലി സെൻ്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പ്രഥമ എസ് പി സി ബാച്ചിൻ്റെ പാസ്സിങ്ങ് ഔട്ട് പരേഡ്...
19/02/2024

പാസ്സിങ്ങ് ഔട്ട് പരേഡ് എരുമേലി സെൻ്റ്. തോമസ് ഹയർ സെക്കണ്ടറി
സ്കൂളിൻ്റെ പ്രഥമ എസ് പി സി ബാച്ചിൻ്റെ പാസ്സിങ്ങ് ഔട്ട് പരേഡ് 19/02/2024 തിങ്കളാഴ്ച പ്രൗഢിയോടെ അരങ്ങേറി. ഗവൺമെൻ്റ് ചീഫ് വിപ്പ് പ്രൊഫ. ഡോ. എൻ . ജയരാജ് മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ച ചടങ്ങിൽ, ആൻ്റി നാർക്കോട്ടിക് സെൽ ഡി.വൈ. എസ്. പി. ശ്രീ. സി. ജോൺ, എരുമേലി പോലിസ് സ്റ്റേഷൻ പ്രിൻസിപ്പൾ എസ്.ഐ. ശ്രീ. ജോസി എം. ജോൺസൺ, എസ്. പി.സി. കോട്ടയം ജില്ലാ എ ഡി എൻ ഓ ശ്രീ. ജയകുമാർ ഡി, സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് പുതുപ്പറമ്പിൽ, സ്കൂൾ പ്രിൻസിപ്പൾ ശ്രീ. സെൻ ജെ.പി., സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി ജോൺ, സ്കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ. സോയൂസ് പി. തോമസ് എന്നിവർ അഭിവാദ്യം സ്വീകരിച്ചു. മാസ്റ്റർ ഹൈദർ ഹസൻ, കുമാരി കാർത്തിക രവീദ്രൻ എന്നിവർ പരേഡിനു നേതൃത്യം നൽകി.

Address

Erumely

Telephone

+919446275131

Website

Alerts

Be the first to know and let us send you an email when News Kerala Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News Kerala Talks:

Videos

Share