പത്തനംതിട്ട തുലാപ്പള്ളിയില് കാട്ടാന ആക്രമണത്തില് ഗൃഹനാഥൻ കൊല്ലപ്പെട്ടു.
വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ പുളിക്കുന്നത്ത് മലയില് കുടിലില് ബിജു (50) ആണ് ആനയുടെ ആക്രമണത്തില് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്.
വീടിന്റെ മുറ്റത്ത് ആന കൃഷികള് നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു എഴുന്നേറ്റത്. കൃഷി നശിപ്പിക്കുന്നത് തടയാനായി ആനയെ ഓടിക്കാൻ ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടില് നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ബിജു ഓട്ടോഡ്രൈവറാണ്. ഭാര്യ: ഡെയ്സി. മക്കള്: ജിൻസണ്, ബിജോ.
ചാത്തൻതറ: പനംകുടന്ത അരുവിയുടെ സമീപം രാജവെമ്പാലയെ പിടികൂടി . സമീപവാസിയായ സ്ത്രീ തുണി അലക്കാൻ എത്തിയപ്പോഴാണ് കണ്ടത് .ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. സാധാരണയ്ക്ക് മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ആഹാരം, പലപ്പോഴും മറ്റു ഉരഗങ്ങളെയും കശേരുകികളെയും കരണ്ടുതീനികളെയും ഭക്ഷിക്കാറുണ്ട്. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്തവരാണ്.
സംസ്ഥാനത്ത് ഉയര്ന്ന ചൂട് റിപ്പോര്ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്ക്കായി ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു. ഉയര്ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്ജ്ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള് താഴെപറയുന്ന നിര്ദേശങ്ങള് പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര് അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
അശരണർക്ക് കൈത്താങ്ങായി കുടുംബിനി കുടുംബശ്രീ ------------------------------ മുട്ടപ്പള്ളി 17ാം വാർഡിലെ സ്ഥിരതാമസക്കാരനായ ചോറ്റി ശശി എന്നയാൾ നിരവധി രോഗങ്ങളാൽ ദുരിതമനുഭവിക്കുകയാണ്. സ്വന്തമായി ജോലി ചെയ്യാനോ ഭക്ഷണം പാകം ചെയ്ത് കഴിക്കുവാനോ ശേഷിയില്ല -മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാതെ അനാഥത്വത്തിൽ കഴിയുന്ന ശശിക്ക് സമീപവാസികളാണ് ഭക്ഷണം നൽകുന്നത്. കുടിക്കാൻ ശുദ്ധജലം പോലുമില്ലാത്ത സാഹചര്യം കണ്ടറിഞ്ഞ് കുടുംബിനി കുടുംബശ്രീയുടെ പ്രസിഡൻ്റ് മിനി ജോർജ്ജ്, സെക്രട്ടറി മണിയമ്മ പ്രസാദ്, വരുമാനദായക വോളണ്ടിയർ രജിതാ സജീവ്, അംഗങ്ങളായ മധുമോൾ, സിന്ധു രാജപ്പൻ, രഞ്ജി ഗംഗാധരൻ, മിനി രാജു, സോഫിയ എന്നിവർ ADട സെക്രട്ടറി ശ്രീമതി മണിയമ്മ പ്രസാദിൻ്റെ നേതൃത്വത്തിൽ യാത്രാ സൗകര്യം പോലും പരിമിതമായ ശ്രി ശശിയുടെ വീട്ടിൽ 500 ലിറ്റർ ജലം ശേഖരിക്കാൻ കഴിയുന്ന ജലസംഭരണിയിൽ ശുദ്ധജലവ
നിർദ്ദിഷ്ട ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം അറിയിപ്പ്.
എരുമേലി :റമദാൻ :നൈനാർ മസ്ജിദിൽ സമൂഹ നോമ്പ് തുറ...റമദാനോട് അനുബന്ധിച്ചു നടത്തുന്ന സമൂഹ നോമ്പ് തുറ ശ്രദ്ധേയമാകുന്നു. പ്രതിദിനം 400 മുതൽ 500 വിശ്വാസികൾ പള്ളി ഹാളിൽ ഒരുക്കിയിരിക്കുന്ന സമൂഹ നോമ്പ് തുറയിൽ പങ്കെടുക്കുന്നുണ്ട്. ജമാ അത് പരിപാലന സമിതി ജമാ അത് അംഗങ്ങളുടെ സഹായംതോടെ ആണ് നോമ്പ് തുറ സംഘടിപ്പിക്കുന്നത്. കഞ്ഞി. പയർ. അച്ചാർ. പഴം. ഈന്തപ്പഴം. ചായ തുടങ്ങിയ വിഭവങ്ങൾ nomputhurakk നൽകുന്നു.ഇമാം അഹമ്മദ് റിയാസ് മിസ്ബഹിയുടെ പ്രാർത്ഥനയോടെ ആണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
🌈വാർത്തകൾ വാട്സ് ആപ്പിൽ 👇അതിവേഗമറിയാൻ 👇ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GAATfBdXYjGLZEFRHdmmqx
ഫെയ്സ്ബുക്കിൽ എരുമേലി മീഡിയാ ന്യൂസിനെ പിൻതുടരുവാൻ ഇവിടെ ക്ലിക്ക് 👇ചെയ്യുക.
https://www.facebook.com/profile.php?id=100088129607045&mibextid=ZbWKwL
( എരുമേലി മീഡിയാ ന്യൂസിന്റെ യൂട്യൂബ് ചാനലിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.youtube.com/@Erumely_media
എരുമ
മദ്യപസംഘം ആക്രമിച്ചതായി പരാതി
എരുമേലി തുമരംപാറ ശാന്തി
പൂരം ഭാഗത്തുവച്ച് മദ്യപസംഘം പ്രകോപനമില്ലാതെ അച്ഛനെ യും കുട്ടികളെയും ആക്രമിച്ച് പരുക്കേൽപ്പിച്ചതായി പരാതി. മുളന്താനത്ത് എം.ടി. അനിൽ (45), മകൾ അശ്വതി (8) മാനസിക വെല്ലുവിളി നേരിടുന്ന മകൻ (19) എന്നിവരെ ആക്രമിച്ചത്.
പരുക്കേറ്റ ഇവർ കാഞ്ഞിരപ്പള്ളി ജന ജനറൽ ആശുപത്രിയിൽ ചികി ത്സ തേടി.
ഞായറാഴ്ച രാത്രി 8 ന് ആണ് സംഭവം. ബിസ്കറ്റ് വാങ്ങുന്നതി നു മകൾക്കൊപ്പം കടയിലേക്ക് പോകുമ്പോൾ മദ്യലഹരിയിലായി രുന്ന നാട്ടുകാരായ 4 അംഗ സം ഘം തടഞ്ഞു നിർത്തുകയും ആക്രമണം നടത്തുകയും ചെയ്തതായി അനിൽ പരാതി യിൽ പറയുന്നു. ഒപ്പം ഉണ്ടായിരുന്ന മകളെ ഒരാൾ കൈയ്ക്കു പിടിച്ച് വട്ടം കറക്കി എറിയുകയും അനിലിനെ മർദിക്കുകയും ചെയ്തു.
ശബ്ദം കേട്ട് ഓടി എത്തിയ ഭാര്യ ടി.ആർ. ഷിജിക്ക് ഒപ്പം എത്തിയ മാനസിക വെല്ലുവിളി നേരിടുന്ന മകനെയും നിലത്തിട
ശബരി വിമാനത്താവളം സ്ഥലം ഏറ്റെടുപ്പിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ആശങ്കകൾ ഒഴിയാതെ ചെറുവള്ളി എസ്റ്റേറ്റ് തൊഴിലാളികൾ.
എരുമേലി : ധർമ്മശാസ്താക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടുന്ന വനം വകുപ്പ് ജീവനക്കാരൻ.
എരുമേലി മാലിന്യമുക്തമാക്കാൻ ഒരുകൂട്ടം ജനങ്ങൾ.
എരുമേലി വാവർ മെമ്മോറിയൽ ഹൈ സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ രണ്ടാം ബാച്ച് 44 കുട്ടികൾ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്തി. ബഹു എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അവർകൾ പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയും മികച്ച കേഡറ്റുകൾക്കുള്ള പുരസ്ക്കാരങ്ങൾ നൽകുകയും ഉണ്ടായി. സംസ്ഥാന തല എസ്.പി.സി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സീനിയർ കേഡറ്റായ മാസ്റ്റർ അൽഫിദ്.പി.മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജർ ഹാജി പി എ ഇർഷാദ് കേഡറ്റുകൾക്ക് ബഹുമതികൾ നൽകി.
ഡോ: തോമസ് ഐസക്ക് എരുമേലി പട്ടണത്തിൽ എത്തിയപ്പോൾ.