The ReaL Times on Line News

The  ReaL Times on Line News വാർത്തകൾ കൃത്യമായും വ്യക്തതയോടും ........

11/11/2024

എരുമേലിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ Atm ഗ്ലാസ്സ് തകർത്ത് പട്ടാപകൽ കാട്ടുപന്നി.കഷ്ടിച്ച് രക്ഷപെട്ട് ഉപഭോക്താവായ വ്യദ്ധൻ

കടുത്ത അവഗണനയിൽ പൊട്ടിത്തെറിച്ച് ബി ജേപ്പി നേതാവ് സന്ദീപ് ജി വാര്യർ  ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ......കഴിഞ്ഞ ...
04/11/2024

കടുത്ത അവഗണനയിൽ പൊട്ടിത്തെറിച്ച് ബി ജേപ്പി നേതാവ് സന്ദീപ് ജി വാര്യർ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ......
കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ.

ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നിൽ ഞാൻ നമസ്കരിക്കുകയാണ്.

പുറത്തു വന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ് . കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ.

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല. Sorry to say that.

ഈ അവസരത്തിൽ ആ കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ ഞാൻ തയ്യാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ . കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലിൽ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതൽക്ക് ഒരുമിച്ച് പ്രവർത്തിച്ചതാണെന്ന്. ഏട്ടാ, നമ്മൾ ഒരിക്കലും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. ഏട്ടൻ എപ്പോഴെങ്കിലും എൻ്റെ വീട് കണ്ടിട്ടുണ്ടോ?

എൻറെ അമ്മ രണ്ടുവർഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ , അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോൾ പ്രകാരം വേദിയിൽ ഇരിക്കേണ്ട ആൾ. എൻ്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങൾക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയിൽ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നൽകിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോൾ പോലും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായ നിങ്ങൾ വന്നില്ല. ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടിൽ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബൽറാം, മുകേഷ് എംഎൽഎ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചപ്പോൾ ഒരു ഫോൺകോളിൽ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങൾ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എൻ്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതൽ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.

സന്ദീപ് വാര്യർ മാറിനിൽക്കരുത് എന്ന്
നിങ്ങൾ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തിൽ ഒന്ന് സംസാരിക്കാൻ ഒരാൾ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആൾക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതൽ ഒന്നും പറയാനില്ല. കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

എന്നാൽ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്രമാത്രം പങ്കുവെക്കുന്നത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത . കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജലജാ രതീഷ് ...
03/11/2024

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത . കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജലജാ രതീഷ് . 16 വീലുള്ള വലിയ ട്രക്കിലാണ് ജലജ ഭർത്താവ് രതീഷുമൊത്ത് യാത്ര പോകുന്നത് .

പുരുഷന്മാർ മാത്രം നിറഞ്ഞു നിന്ന ചരക്ക് ഗതാഗത മേഖലയിലേയ്ക്കാണ് ഒരു സാധാരണ വീട്ടമ്മ ആയിരുന്ന ജലജ ധൈര്യ സമേതം ഇറങ്ങിത്തിരിച്ചത്. ആ യാത്രകൾ ഒക്കെയും പുത്തേട്ട് ട്രാവൽ ബ്ലോഗ് എന്ന തൻ്റെ യൂട്യൂബ് ചാനൽ വഴി ലോകത്തിന് മുന്നിൽ എത്തിക്കുക കൂടി ചെയ്തതോടെയാണ് ജലജ താരമായി മാറിയത്.രസകരമായ ആ വീഡിയോകൾക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഉള്ളത്. ഭാഷ - ദേശ അതിർവരമ്പുകൾക്കപ്പുറം നിരവധി ആരാധകരാണ് അവർക്കുള്ളത്. ഇപ്പോൾ തമിൾനാട്ടിൽ നിന്നും കാശ്മീരിലേയ്ക്കുളള ഒരു ചരക്ക് നീക്കത്തിലാണ് ജലജ യും ഭർത്താവും .

ഒരു ട്രക്ക് ഡ്രൈവറായി കരിയർ തുടങ്ങിയ ഭർത്താവ് രതീഷ് പിന്നീട് ഘട്ടം ഘട്ടമായ മുപ്പതോളം ട്രക്കുകൾ സ്വന്തമാക്കി. അങ്ങനെ 2019 ലെ വിവാഹവാർഷിക ദിനത്തിലാണ് ജലജ കശ്മീരിലേക്ക് ഭർത്താവിൻ്റെ കൂടെ ട്രക്കിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് . 2018ൽ ഹെവി ഡ്രൈവിംഗ് ലൈസൻസ് നേടിയതാണ്. പക്ഷേ ഓടിക്കാൻ പേടി. ഓടിച്ചാൽ കൊണ്ടുപോകാം എന്നു രതീഷ് പറഞ്ഞതോടെ ജലജ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.

19 വർഷം വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ജലജ രതീഷിന്റെ ട്രക്ക് ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചരക്ക് നീക്കം നടത്തി കൊണ്ട് ട്രക്ക് ജീവിതം തുടരുകയാണ് ജലജ .
തൻ്റെ രണ്ട് പെൺമക്കൾക്കും ലോറി ഓടിക്കാനുള്ള പ്രചോദനം ആകുകയും ചെയ്തിട്ടുണ്ട് അവർ. സ്ത്രീകൾക്ക് ഏത് തൊഴിൽ മേഖലയിലേയ്ക്കും കടന്ന് ചെല്ലാൻ സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണം ആയി മാറിയിരിക്കുകയാണ് ട്രക്ക് ഡ്രൈവറായ ജലജ .......

*ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്, പ്രീമിയം തുക മുഴുവനായും ദേവസ്വം ബോര്‍ഡ് അടയ്ക്കും*.03-11-2024 ...
03/11/2024

*ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്, പ്രീമിയം തുക മുഴുവനായും ദേവസ്വം ബോര്‍ഡ് അടയ്ക്കും*.

03-11-2024

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ അറിയിച്ചുഎല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീർഥാടകർ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുൻപ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.

മരക്കൂട്ടംമുതല്‍ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീല്‍ കസേരകള്‍ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്‌ലറ്റ് സൗകര്യവുമുണ്ടാകും.

ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ക്കായി നിയോഗിക്കും.

ഭക്ഷ്യ-സാധനവില ആറു ഭാഷകളില്‍ പ്രദർശിപ്പിക്കും. കൂടുതല്‍ സി.സി.ടി.വികള്‍ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എല്‍. 22 മൊബൈല്‍ ടവറുകള്‍ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങള്‍ നീക്കുന്നതിന് ഗ്രീൻ ഗാർഡുകളെ നിയോഗിക്കും.

വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്‌നർ അരവണ ബഫർ സ്‌റ്റോക്കുണ്ടാകും. അരണവണയും അപ്പവും തീർഥാടകർക്കും യഥേഷ്ടം ലഭ്യമാക്കും. എസ്.എം.എസ്. മുഖേന തീർഥാടകർക്ക് വിവരങ്ങള്‍ നല്‍കാൻ ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതല്‍ സൗകര്യമൊരുക്കി 2500 വാഹനങ്ങള്‍ക്ക് കൂടി പാർക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലില്‍ പാർക്കിങ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്ബ ഹില്‍ടോപ്പ് , ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാർക്കിങ്ങിന് കോടതി അനുമതി നല്‍കിയിരുന്നു. ഇവിടെ 2000 വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാം. കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാർക്കിങ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയില്‍ ഹൗസിങ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും.

വെർച്വല്‍ ക്യു വിനെ പുറമെ പതിനായിരം തീർത്ഥാടകാരെ പ്രവേശിപ്പിക്കുംവരുന്ന തീർത്ഥാടകരെ ആരെയും മടക്കി അയക്കില്ല. മൂന്ന് കേന്ദ്രങ്ങളില്‍ രേഖകള്‍ പരിശോധിക്കാൻ സംവിധാനം ഒരുക്കിയെന്നും മന്ത്രി അറിയിച്ചു.

ശബരിമലയിൽ മറ്റൊരു മണ്ഡല മകരവിളക്ക്‌ തീർഥാടനകാലംകൂടി ആഗതമാകുകയാണ്‌. ഓരോ വർഷവും വർധിക്കുന്ന തിരക്ക്‌ പരിഗണിച്ച്‌ വിപുലമായ ...
02/11/2024

ശബരിമലയിൽ മറ്റൊരു മണ്ഡല മകരവിളക്ക്‌ തീർഥാടനകാലംകൂടി ആഗതമാകുകയാണ്‌. ഓരോ വർഷവും വർധിക്കുന്ന തിരക്ക്‌ പരിഗണിച്ച്‌ വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമാണ്‌ സംസ്ഥാനസർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കുന്നത്‌. സുഗമവും സംതൃപ്തവുമായ മണ്ഡല മകരവിളക്ക് തീർഥാടനകാലം ഒരുക്കുന്നതിനായാണ് കൂട്ടായ പരിശ്രമം. അതിനായി വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ്തന്നെ ക്രമീകരണങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കം ക്രമീകരിക്കുന്നതിന് വിവിധ അവലോകന യോഗങ്ങൾ നടത്തി.
നവംബർ 15-ന് വൈകിട്ട് ശബരിമല നടതുറക്കുന്നതോടെയാണ് മണ്ഡല- മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നത്. വൃശ്ചികം ഒന്നിന് പുലർച്ചെ മൂന്നിന്‌ നടതുറക്കും. ഈ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്കുശേഷം മൂന്നുമുതൽ രാത്രി 11 വരെയുമാണ് ദർശനസമയം. 18 മണിക്കൂർ. മണ്ഡലപൂജ ഡിസംബർ 26-നും മകരവിളക്ക് ജനുവരി 14-നുമാണ്.
ശബരിമല ക്ഷേത്രം പൂർണമായും പെരിയാർ ടൈഗർ റിസർവിനുള്ളിലാണ്. അതുകൊണ്ട്‌ വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒട്ടേറെ പരിമിതികൾ ഉണ്ട്‌. അതിനെയെല്ലാം തരണം ചെയ്ത് ഏറ്റവും മികച്ച സൗകര്യങ്ങൾ തന്നെ ഒരുക്കാനാണ് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ശ്രമിക്കുന്നത്. ബേസ് ക്യാമ്പ് ആയ നിലയ്ക്കലിൽ പുതുതായി 2500 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തി. ഇതോടെ നിലയ്ക്കലിൽ മാത്രം 10,000-ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാം. 17 പാർക്കിങ്‌ ഗ്രൗണ്ടുകളിലായി 8000ലധികം വാഹനങ്ങൾ പാർക്ക്‌ ചെയ്യാം. ഗ്രൗണ്ടുകളുടെ വിപുലീകരണവും നടന്നുവരുന്നു. എരുമേലിയിൽ ഹൗസിങ്‌ ബോർഡിന് കീഴിലുള്ള ആറര ഏക്കർ പാർക്കിങ്ങിനായി ലഭ്യമാക്കാനുള്ള ശ്രമങ്ങളുമുണ്ട്‌. കോടതിയുടെ അനുമതിയോടെ നിലവിൽ പമ്പയിൽ പാർക്കിങ്‌ അനുവദിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ മണ്ഡല മകരവിളക്ക് കാലത്തുകൂടി ഉപയോഗിക്കാനുള്ള ശ്രമം നടത്തും.
ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു. വെർച്വൽ ക്യൂവിന് പ്രാധാന്യം നൽകി, തിരക്കുകൾ ഒഴിവാക്കി പൂർണമായും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ക്രമീകരണം നടന്നുവരുന്നു. മാലയിട്ട് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വരുന്ന എല്ലാ തീർഥാടകർക്കും ദർശനം ഉറപ്പാക്കാനുള്ള നിർദേശം ഗവൺമെന്റ്‌ ദേവസ്വം ബോർഡിന് നൽകി. പൂർണമായും വനത്തിനകത്ത് കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ശബരിമല പൂങ്കാവനത്തിൽ എത്തുന്ന തീർഥാടകരുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ പ്രഥമപരിഗണ. അതു കൊണ്ടുതന്നെ കൃത്യമായ ഒരു ആൾക്കൂട്ടനിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ശബരിമലക്ഷേത്രത്തിന്റെ സുരക്ഷയെ മുൻനിർത്തിയുള്ള തീർഥാടകരുടെ വിവരശേഖരണവും ഇതുവഴി സാധ്യമാകും. അതുകൊണ്ട് തീർഥാടകർ ഇക്കാര്യത്തിൽ പരമാവധി സഹകരിക്കണം.
തീർഥാടകരുടെ പരിപൂർണ സഹകരണം ആവശ്യമായ മറ്റൊരു കാര്യമാണ് പമ്പയുടെ സംരക്ഷണം. കഴിഞ്ഞകാലങ്ങളിൽ കണ്ടുവരുന്ന പ്രവണത സ്‌നാനത്തിനുശേഷം ധരിച്ചിരിക്കുന്ന വസ്ത്രം പമ്പയിൽ ഉപേക്ഷിക്കുന്ന രീതിയാണ്‌. ഇത് ആചാരമാണ് എന്ന് തെറ്റിദ്ധരിച്ച് ഒട്ടനവധി പേർ പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നു. ഇത് പമ്പയെ മലിനപ്പെടുത്തും. വസ്ത്രം നദിയിൽ ഉപേക്ഷിക്കുക എന്ന ആചാരം നിലവിലില്ല. പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള തീർഥാടക പാതയിൽ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ പരിശ്രമിക്കുന്നുണ്ട്. മരക്കൂട്ടംമുതൽ സന്നിധാനംവരെ വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. സ്റ്റീൽ കൊണ്ട് നിർമിച്ച ഇരിപ്പിടങ്ങളാണ് ക്രമീകരിക്കുക. ശരംകുത്തിയിൽനിന്ന് സന്നിധാനംവരെ ക്യൂ നിൽക്കുന്ന ബാരിക്കേഡുകളിലൂടെ സ്റ്റീൽ കിയോസ്‌കുകൾ വഴി ചൂടുവെള്ളം എത്തിക്കുന്ന പദ്ധതി ഈ തീർഥാടന കാലത്ത് നടപ്പിലാക്കും. കൂടാതെ പമ്പമുതൽ ശബരിമലവരെയുള്ള പരമ്പരാഗതപാതയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചുക്കുവെള്ള വിതരണകൗണ്ടറുകൾ 60 എണ്ണംകൂടി സജ്ജീകരിച്ചു. പമ്പ ഗണപതി അമ്പലത്തിന് സമീപം കൗണ്ടറുകളിൽനിന്ന് സ്റ്റീൽകുപ്പികളിൽ ഔഷധജലം നിറച്ചുനൽകും.
ശബരിമലയിൽ വിവിധ ഭാഗങ്ങളിലായി 2.5 കോടി ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. സന്നിധാനത്ത്‌ 1005 ശുചിമുറികൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ശരംകുത്തിയിൽ സർക്കാർ നിർമിച്ച് നൽകിയ 18 ഹാളുകളിലായി 3600 പേർക്ക് വിശ്രമിക്കുവാൻ കഴിയും. അവിടെ 164 ശൗചാലയങ്ങൾ സൗജന്യമായി ഉപയോഗിക്കാം. പമ്പയിൽ 540 ടോയ്‌ലറ്റുകളും നിലയ്ക്കലിൽ 1120 ടോയ്‌ലറ്റുകളും ഒരുക്കി.
അപ്പം, അരവണ പ്രസാദങ്ങളുടെ കരുതൽശേഖരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് 15 ലക്ഷം പേർക്കാണ് സന്നിധാനത്ത് അന്നദാനം നൽകിയത്. ഇത്തവണ 20 –--25 ലക്ഷം പേർക്ക് അന്നദാനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മുന്നൊരുക്കങ്ങൾ. വലിയ നടപ്പന്തൽ ഉൾപ്പെടെയുള്ള 12 നടപ്പന്തലുകളിലായി ഏകദേശം 8000 തീർഥാടകർക്ക് വിരിവയ്ക്കാനുള്ള സംവിധാനമുണ്ട്‌. ഒപ്പം 540 മുറികൾ വാടകയ്ക്ക് നൽകാനും സജ്ജമാക്കിയിട്ടുണ്ട്. ശബരി ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ളവയുടെ നവീകരണം അന്തിമഘട്ടത്തിലാണ്. പമ്പ ഗസ്റ്റ് ഹൗസിന്റെ നവീകരണവും നടക്കുകയാണ്. ജീവനക്കാർക്ക് താമസിക്കാനുള്ള സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ നവീകരണം ഉടൻ പൂർത്തിയാകും.
പമ്പ, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മികച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത പാതയിലും ചന്ദ്രാനന്ദൻ റോഡിലുമായി 16 എമർജെൻസി മെഡിക്കൽ സെന്ററും ഒരുക്കും. കൂടാതെ, അയ്യപ്പഭക്തന്മാരായ ഡോക്ടർമാരുടെ കൂട്ടായ്മയായ ‘ഡിവോട്ടീസ് ഓഫ് ഡോക്ടേർസ്' എന്ന സംഘടനയുടെ സേവന സന്നദ്ധരായ നൂറോളം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പമ്പയിലും സന്നിധാനത്തും പ്രവർത്തിക്കും. അടിസ്ഥാന സൗകര്യം ദേവസ്വം ബോർഡ് ഒരുക്കും.
നിലയ്‌ക്കലിൽ ടാറ്റ നിർമിച്ച് നൽകിയ വലിയ പന്തലുകളിലായി 5000 പേർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്. കൂടാതെ 2000 പേർക്കുകൂടി വിശ്രമിക്കുവാൻ പുതിയ സംവിധാനം ഒരുക്കും. ഡ്രൈവർമാർക്ക് വിശ്രമിക്കുവാൻ ദേവസ്വം ക്ലോക്ക് റൂം സൗകര്യവും ബോർഡ് ഒരുക്കും. നിലയ്‌ക്കൽ ബേസ് ക്യാമ്പിലേക്കുള്ള പ്രവേശന റോഡ്, പുറത്തേക്കുള്ള റോഡ്, വിവിധ പാർക്കിങ്‌ ഗ്രൗണ്ടുകളിലേക്കുള്ള റോഡുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കും. കൂടാതെ പാർക്കിങ്‌ ഫീസ് പിരിക്കുന്നതിനായി ഫാസ്റ്റാഗ് സംവിധാനം തുടരും. കൂടുതൽ തിരക്കുള്ള ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂർ, ഏറ്റുമാനൂർ, കടപ്പാട്ടൂർ, പന്തളം, പുനലൂർ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലെ മുന്നൊരുക്കങ്ങൾ അതത് എംഎൽഎമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കാര്യക്ഷമമായിത്തന്നെ മുന്നോട്ടു പോകുകയാണ് വി എൻ വാസവൻ
ദേവസ്വം വകുപ്പ് മന്ത്രി

CPIM മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റി അംഗവും CITU നേതാവുമായ  സ: PJ മുരളിയുടെ മാതാവ് ജാനകി [ 78][ പ്ലാമൂട്ടിൽ ] നിര്യാതയായി ...
02/11/2024

CPIM മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റി അംഗവും CITU നേതാവുമായ
സ: PJ മുരളിയുടെ മാതാവ്
ജാനകി [ 78]
[ പ്ലാമൂട്ടിൽ ] നിര്യാതയായി
സംസ്കാരം നാളെ 2- PM ന് വീട്ടുവളപ്പിൽ
ആദരാഞ്ജലികൾ ......

സിനിമ - നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു......
02/11/2024

സിനിമ - നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു......

CPIM മുക്കൂട്ടുതറ മുൻ LC അംഗവുംCPIM പാണപിലാവ് മുൻ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സ: TD സുധാകരൻ നിര്യാതനായി.....ആദരാഞ...
02/11/2024

CPIM മുക്കൂട്ടുതറ മുൻ LC അംഗവും
CPIM പാണപിലാവ് മുൻ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സ: TD സുധാകരൻ നിര്യാതനായി.....
ആദരാഞ്ജലികൾ .......

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്ക...
01/11/2024

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു.
62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും.
മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
ഓണത്തിന്റെ ഭഗമായി മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,000 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌...
01/11/2024

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി രണ്ടു കോടി രൂപവരെയാണ്‌ വായ്‌പ അനുവദിക്കുന്നത്‌. ഇത്‌ അഞ്ചു ശതമാനം പലിശ ഇളവ്‌ ലഭിക്കും. സംരംഭകൻ ആറു ശതമാനം പലിശ മാത്രം നൽകിയാൽ മതിയാകും. ഈ പദ്ധതിയ്‌ക്കായി 50 കോടി രൂപ കെഎഫ്സിയിൽനിന്നും വകയിരുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി (സിഎംഇഡിപി)യുടെ ഭാഗമായാണ് സിഎംഇഡിപി- എക്സ് സർവ്വീസ് മെൻ സ്കീം എന്ന പേരിൽ വായ്‌പാ പദ്ധതി നടപ്പാക്കുന്നത്‌. ഒരുവർഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. 11 ശതമാനം പലിശ നിരക്ക്‌ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, മൂന്ന്‌ ശതമാനം സർക്കാർ സബ്സിഡി അനുവദിക്കും. രണ്ട്‌ ശതമാനം കെഎഫ്സി പലിശ റിബേറ്റും ലഭിക്കും. ബാക്കി ആറു ശതമാനം മാത്രമാണ്‌ സംരംഭകൻ നൽകേണ്ടത്‌.
എംഎസ്എംഇ ഉദയം രജിസ്ട്രേഷൻ ഉറപ്പാക്കുന്ന സംരംഭങ്ങൾക്കായിരിക്കും വായ്പ ലഭ്യമാകുക. അപേക്ഷകർ വിമുക്ത സൈനികർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും നൽകുന്ന തിരിച്ചറിയൽ കാർഡും, ജില്ലാ സൈനികക്ഷേമ ഓഫീസ് നൽകുന്ന കത്തും ഹാജരാക്കണം. ഈ സാമ്പത്തികവർഷം 50 എംഎസ്എംഇകൾക്ക് എങ്കിലും വായ്പ ലഭ്യമാക്കാനാണ് കെഎഫ്‌സി ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവർക്ക്‌ www.kfc.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

.........
01/11/2024

.........

തുമരംപാറ ശാന്തിപുരം മരുതിമൂട്ടിൽ ശിവദാസൻ (64) നിര്യാതനായി .മക്കൾ :അശ്വതി , അരുൺ . മരുമകൻ : വിനീഷ് . സംസ്കാരം 29-12-2023 ...
29/12/2023

തുമരംപാറ ശാന്തിപുരം മരുതിമൂട്ടിൽ ശിവദാസൻ (64) നിര്യാതനായി .മക്കൾ :അശ്വതി , അരുൺ . മരുമകൻ : വിനീഷ് . സംസ്കാരം 29-12-2023 വെള്ളി 2 P M-ന് വീട്ടുവളപ്പിൽ നടക്കും....

28/12/2023

ഭിന്ന ശേഷിക്കാരുടെ ഗ്രാമസഭ വിളിച്ചു ചേർക്കാൻ സമയം നിശ്ചയിച്ചത് പത്തു മണിക്ക്
പക്ഷെ 12:30 ആയിട്ടും തുടങ്ങിയില്ല...
ഒടുവിൽ ഭിന്ന ശേഷിക്കാരും രക്ഷിതാക്കളും പ്രധിഷേധിച്ചതിനേ തുടർന്ന് അധികൃതർ എത്തി ഗ്രാമസഭ ആരംഭിച്ചത് ഒരു മണിയ്ക്ക് !.....
ഗ്രാമസഭ നടക്കേണ്ട ഹാളിന്റെ താക്കോൽ അധികൃതർ മറന്നു പോയത്രേ....
ഒടുവിൽ ഗ്രാമസഭ നടത്തിയത് ഹാളിന് പുറത്ത് പൊരി വെയിലിൽ ....

25/12/2023

ക്രിസ്തുമസ് ആശംസകൾ

വൈറൽ ബസിന് വളയംപിടിച്ചവർപുതുചരിത്രമെഴുതി ജനകോടികളുടെ സ്നേഹാഭിവാദനങ്ങളേറ്റുവാങ്ങി മലയാള നാടിന്റെ ഹൃദയ ഭൂമികയിലൂടെ സഞ്ചരിച...
23/12/2023

വൈറൽ ബസിന് വളയംപിടിച്ചവർ

പുതുചരിത്രമെഴുതി ജനകോടികളുടെ സ്നേഹാഭിവാദനങ്ങളേറ്റുവാങ്ങി മലയാള നാടിന്റെ ഹൃദയ ഭൂമികയിലൂടെ സഞ്ചരിച്ച് കേരളത്തിന്റെ തെക്കൻ മുനമ്പ് തൊട്ട നവകേരള ബസിന്റെ നായകർ ഇവർ നാലുപേർ. കേരളത്തിന്റെ ജനകീയ മന്ത്രിസഭയുടെ സാരഥികളായത് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർമാരായ ടി പി പ്രവീൺകുമാറും ജി എസ് അഭിലാഷ്‌കുമാറും കെ എച്ച് ഷനോജും വി ശ്രീജേഷും.

തെല്ലൊരു ആശങ്കയോടെയാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുമൊത്തുള്ള യാത്രയ്ക്ക് നാലുപേരും ഒരുങ്ങിയത്. ആദ്യദിനം ബസിന്റെ മുൻസീറ്റിലേക്ക് കടന്നിരുന്ന് ‘റെഡിയല്ലേ നമുക്ക് തുടങ്ങാം’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്നെ ആ മഞ്ഞുരുക്കിയതോടെ അവരും ‘നവകേരള കുടുംബത്തിലെ’ അംഗങ്ങളായി. കല്യാശ്ശേരിയിൽ പ്രതിപക്ഷ സംഘടനാപ്രവർത്തകർ ചാടി വീണപ്പോൾ അഭിലാഷായിരുന്നു വളയം പിടിച്ചിരുന്നത്. ഒന്ന് പകച്ചപ്പോൾ അതൊന്നും കാര്യമാക്കേണ്ടെന്നും നമുക്കൊരു ലക്ഷ്യമുണ്ടെന്നും പറഞ്ഞ് മുഖ്യമന്ത്രി ആത്മവിശ്വാസം പകർന്നു. പ്രതിഷേധം ഉണ്ടാകുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതടക്കമുള്ള പരിശീലനവും പിന്നീട് നൽകി. ബസിന് മുന്നിൽ ചാടി വീഴുന്ന ചാവേറുകൾക്കപ്പുറം സ്നേഹവായ്പോടെ കൈവീശുന്ന ജനലക്ഷങ്ങളേയും കണ്ടായിരുന്നു മലനാടും ഇടനാടും തീരവും കടന്നുള്ള യാത്ര.

തങ്ങളുടെ താമസസൗകര്യവും ഭക്ഷണവുമടക്കമുള്ള കാര്യങ്ങളെല്ലാം അന്വേഷിക്കുന്ന കുടുംബനാഥനായിരുന്നു മു‌ഖ്യമന്ത്രി. ദൂരെനിന്ന് മാത്രം കണ്ടിട്ടുള്ള മന്ത്രിമാരെല്ലാം ഈ ഒരു മാസംകൊണ്ട് കൂട്ടുകാരായി. ജനങ്ങൾ സ്നേഹത്തോടെ കൊടുക്കുന്നതിന്റെയെല്ലാം പങ്ക് മന്ത്രിമാർ അവർക്കായി കരുതിവച്ചു. 34 ദിനരാത്രങ്ങൾ കടന്ന് നവകേരള സദസ്സ്‌ തലസ്ഥാന നഗരിയിൽ സമാപിക്കുമ്പോൾ ഇവർക്കൊരു സങ്കടമുണ്ട്. ‘ഞങ്ങൾക്കിതൊരു ജോലിയായിരുന്നില്ല. കുടുംബത്തോടൊപ്പമുള്ള യാത്രയായിരുന്നു. ഇന്ന് അവരെയെല്ലാം പിരിയണം എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നുണ്ട്’. അതും മുൻകൂട്ടിക്കണ്ട് മുഖ്യമന്ത്രി ചോദിച്ചു - ‘നാളെ യാത്ര കഴിയുമ്പോൾ നാലാളും സങ്കടംകൊണ്ട് കരഞ്ഞു കളയുമോ?’ അവരുടെ കണ്ണുകളിൽ സന്തോഷവും സങ്കടവും അഭിമാനവും കലർന്നൊരു കണ്ണീർക്കണം നിറഞ്ഞുനിന്നു.........

എരുമേലിയിലും കണമലയിലും വ്യത്യസ്ഥ വാഹനാപകടങ്ങിൽ നിരവധി പേർക്ക് പരിക്ക് ....എരുമേലി പൊലീസ് സ്റ്റേഷന് സമീപമുള്ള പാർക്കിങ് മ...
23/12/2023

എരുമേലിയിലും കണമലയിലും വ്യത്യസ്ഥ വാഹനാപകടങ്ങിൽ നിരവധി പേർക്ക് പരിക്ക് ....
എരുമേലി പൊലീസ് സ്റ്റേഷന് സമീപമുള്ള പാർക്കിങ് മൈതാനത്തു നിന്ന് നിയന്ത്രണം തെറ്റി തീർഥാടക വാഹനം ഹൈവേ മറികടന്ന് തോട്ടിൽ പതിക്കുകയായിരുന്നു.തമിഴ് നാട് നിന്നുള്ള തീർഥാടക വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശനി വെളുപ്പിന് 4:30 നാണ് സംഭവം....
ഏതാണ്ട് സമാന സമയത്ത് തന്നേയായിരുന്നു കണമലയിലേയും അപകടം അട്ടിവളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നടുറോഡിൽ വട്ടം മറിയുകയായിരുന്നു.....
രണ്ടപകടങ്ങളിലുമായി നിരവധി പേർക്ക് പരിക്കുണ്ട് ....

കണമല : കണമല അട്ടിവളവിൽ അപകടങ്ങളുടെ തുടർ പരമ്പരയാണ് ഈ സീസണിൽ മണ്ഡല കാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം  അവശേഷിക്കേ അര ഡസനിലധ...
22/12/2023

കണമല : കണമല അട്ടിവളവിൽ അപകടങ്ങളുടെ തുടർ പരമ്പരയാണ് ഈ സീസണിൽ
മണ്ഡല കാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ അര ഡസനിലധികം അപകടങ്ങളാണ് ഉണ്ടായത്....
ഇതിലധികവും പകൽ സമയങ്ങളിൽ ആണ് ഉണ്ടായത്.....
അപകടങ്ങൾ തുടർക്കഥയായതോടെ
സേഫ് സോണും , പോലീസിന്റെ സേവനങ്ങളും പ്രഹസമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു .....
അപകടങ്ങൾ കുറക്കാനായി ഏഴുകോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച എരുത്വാപ്പുഴ - കണമല സമന്തര പാതയും പൂർണ്ണമായി തകർന്നതോടെ അപകടങ്ങൾ കുറയ്ക്കാൻ യാഥോരു ബദൽ മാർഗ്ഗങ്ങളുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് അധികൃതർ.....
അവലോകനയോഗത്തിൽ ജനങ്ങൾ മുന്നോട്ട് വച്ച വൺവേ ബാരിക്കേഡ് നിർദ്ദേശങ്ങൾ അധികൃതർ പൂർണ്ണയും തള്ളിയതായും ആരോപണമുണ്ട് ...
എന്നാൽ പോലീസിന്റെയും, സേഫ് സോണിന്റെയും പ്രവർത്തനങ്ങൾ മികച്ച രീതിയിലാണെന്ന് സ്ഥലത്തേ പഞ്ചായത്തംഗം പറയുന്നു .....
ഇന്നലത്തെ അപകടത്തിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് ....

10/11/2023

Loding ........

Address

Erumely

Alerts

Be the first to know and let us send you an email when The ReaL Times on Line News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share