Sahyanews

Sahyanews Online News

എം എൽ എ ഇടപെട്ടു.കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ കുഴികൾ അടഞ്ഞു.കഴിഞ്ഞ രണ്ടു വർഷമായി കുണ്ടും കുഴിയും ആയിരുന്ന എരുമേലി കെ ...
08/11/2024

എം എൽ എ ഇടപെട്ടു.കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ കുഴികൾ അടഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി കുണ്ടും കുഴിയും ആയിരുന്ന എരുമേലി കെ എസ് ആർ ടി സി ബസ് സ്റ്റേഷന് താത്കാലിക ആശ്വാസം. കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി റോഡ് ടാറിങ് നടക്കവേ ആണ് ബസ് സ്റ്റേഷന്റെ ദുരവസ്ഥ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ ശ്രദ്ധയിൽ പെടുത്തിയത്. പഞ്ചായത്തിൽ നിന്നും നാല് ലക്ഷം രൂപ ഇട്ടെങ്കിലും പഞ്ചായത്തിലെ കരാറുകാർ കോൺക്രീറ്റ് വർക്കുകളിൽ മാത്രം തല്പരർ ആയതോടെ ജനത്തിന്റെ യാത്ര നടുവൊടിഞ്ഞു തന്നെ തുടർന്നു.

പലവട്ടം പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ടെങ്കിലും ടാറിങ്ങിന് മാത്രം താല്പര്യം ഇല്ലാതെ കരാറുകാർ ഒഴിഞ്ഞു നിന്നു.

കഴിഞ്ഞ ദിവസം റോഡ് ടാറിങ് നടക്കവേ പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ ബന്ധപ്പെട്ടെങ്കിലും മറ്റൊരു വർക്കിൽ ഉൾപ്പെടുത്തി ചെയ്യാൻ ഉള്ള സാങ്കേതിക പ്രശ്നങ്ങൾ തടസ്സമായി.ശബരിമല തീർത്ഥാടകർ ഉൾപ്പെടെ ഉള്ളവരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വിഷയത്തിൽ എം എൽ എ ഇടപെട്ടതോടെ സ്റ്റാൻഡിലെ കുഴികൾ അടയ്ക്കാൻ പൊതുമരാമത്ത് നിർദേശിക്കുകയായിരുന്നു.കഴിഞ്ഞ വർഷം തീർത്ഥാടന കാലത്തിനു തൊട്ടുമുൻപ് കുഴികളിൽ കോൺക്രീറ്റ് നിറച്ചു പഞ്ചായത്ത്‌ മടങ്ങിയെങ്കിലും തീർത്ഥാടന കാലം കഴിയുന്നതിന് മുൻപ് തന്നെ കോൺക്രീറ്റിങ്ങ് പൂർണമായും തകർന്ന് കുഴികൾ രൂപപ്പെടുകയായിരുന്നു.തീർത്ഥാടന കാലത്തിന് ശേഷം പൂർണമായും റീ ടാറിങ്ങ് നടത്തുന്നതിന് ജനപ്രതിനിധികൾ മുൻകൈ എടുക്കണം എന്നാണ് ആവശ്യം ഉയരുന്നത്.

30/10/2024

എരുമേലി പഞ്ചായത്തിൽ വീണ്ടും ട്വിസ്റ്റ്‌. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഫ് ലെ സുബി സണ്ണി ഇടതു പാളയത്തിൽ.LDF പിന്തുണയോടെ പ്രസിഡന്റ്

കസേരകളിയിൽ മുഴുകി പഞ്ചായത്ത്‌ ഭരണം. വഴിവിളക്കുകളിൽ സ്ഥാപിക്കാനുള്ള ബൾബ് പോലും ഇല്ലാതെ എരുമേലി പഞ്ചായത്ത്‌.ഗ്രാമ പ്രദേശത്...
11/10/2024

കസേരകളിയിൽ മുഴുകി പഞ്ചായത്ത്‌ ഭരണം. വഴിവിളക്കുകളിൽ സ്ഥാപിക്കാനുള്ള ബൾബ് പോലും ഇല്ലാതെ എരുമേലി പഞ്ചായത്ത്‌.

ഗ്രാമ പ്രദേശത്തെ പ്രധാന വഴികൾ പോലും സന്ധ്യ മയങ്ങിയാൽ പിന്നെ ഇരുട്ടിന്റെ പിടിയിൽ.ഇഴജന്തുക്കളെ മുതൽ ഇരുട്ടിന്റെ മറവിൽ ചാടി വീഴുന്ന തെരുവ് നായ്ക്കളെ വരെ പേടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിൽ ആണ് നാട്ടുകാർ.

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വഴിവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ ആയി. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിക്കാനുള്ള ബൾബുകൾക്ക് പോലും കടുത്ത ക്ഷാമം ആണ് എരുമേലിയിൽ. കാരണം അന്വേഷിച്ചു വിളിക്കുന്നവർക്ക് മുൻപിൽ കൈ മലർത്തി കാണിക്കേണ്ട ഗതികേടിൽ ആണ് കരാർ എടുത്തവർ.

എപ്പോ വേണമെങ്കിലും ലൈറ്റുകൾ സ്ഥാപിക്കാൻ കരാറുകാർ തയ്യാർ ആണെന്നിരിക്കെ പഞ്ചായത്തിൽ നിന്നും ബൾബുകൾ വാങ്ങി നൽകാത്തത് ആണ് പ്രശ്നത്തിന് കാരണം എന്നാണ് അറിയുന്നത്.

ഗ്രാമീണ വഴികളിൽ ഇരുട്ട് നിറയുന്നതോടെ ചില പഞ്ചായത്ത്‌ അംഗങ്ങൾ ആവശ്യം ഉയർത്തുമ്പോൾ ഒക്കെയും ടെൻഡർ വിളിക്കാം എന്ന മറുപടി മാത്രമാണ് ലഭിക്കുക.

എരുമേലിയിലെ പ്രധാന ബൈ പാസ്സ് ആയ ടി ബി റോഡ്, കൊരട്ടി ഉറുമ്പിൽ പാലം റോഡ് ഉൾപ്പെടെ ഉള്ള റിങ്ങ് റോഡുകൾ തുടങ്ങി എരുമേലി ആമക്കുന്ന് റോഡ്, ചെമ്പകതുങ്കൽ പാലം റോഡ്, ഒഴക്കനാട് റോഡ് എന്നിവയിൽ എല്ലാം ഇരുട്ട് നിറയുകയാണ്. തകർന്ന വഴികളിൽ വെട്ടം കൂടെ ഇല്ലാതായത് നാട്ടുകാരുടെ ദുരിതം വർധിപ്പിക്കുന്നു.

മുക്കൂട്ടുതറ, മുട്ടപ്പള്ളി,തുമരംപാറ, പമ്പാവാലി മേഖലയിലും ഇതേ അവസ്ഥ തന്നെ യാണ്.

തീർത്ഥാടന കാലത്തിനു മുന്നോടിയായി ഈ മാസം എങ്കിലും കേടായ വഴിവിളക്കുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ശബരിമല തീർത്ഥടകർ എത്തുമ്പോൾ ധൃതി പിടിച്ചു വാങ്ങി നൽകുന്ന ബൾബുകൾ കൊണ്ട് വഴിപാട് പണികൾ മാത്രം ആയിരിക്കും നടക്കുക.


പ്രസിഡന്റ് പദം ഉൾപ്പെടെയുള്ള അധികാര വടം വലികളിൽ മാത്രം എരുമേലി പഞ്ചായത്ത്‌ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നാട്ടു വഴികളിൽ വെളിച്ചം ഇല്ലാതെ തപ്പി തടയേണ്ട ഗതികേടിൽ ആണ് പ്രദേശവാസികൾ.

എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് ജിജിമോൾ സജി രാജി വെച്ചു.ധാരണ പ്രകാരം ലിസി സജി  പുതിയ പ്രസിഡന്റ് ആയേക്കും. നേതൃത്വത്തിന്റെ...
10/10/2024

എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് ജിജിമോൾ സജി രാജി വെച്ചു.ധാരണ പ്രകാരം ലിസി സജി പുതിയ പ്രസിഡന്റ് ആയേക്കും.

നേതൃത്വത്തിന്റെ കണ്ണുരട്ടലിൽ എരുമേലി പഞ്ചായത്തിലെ അധികാര വടംവലിക്ക് വിരാമം.നിലവിലെ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജിമോൾ സജി ക്ക് പകരം ഇനി പൊരിയന്മല വാർഡ് മെമ്പർ ലിസി സജി ക്കാണ് പ്രസിഡന്റ് പദത്തിൽ അടുത്ത ഊഴം.

ആറു മാസം കാലാവധി പൂർത്തിയാക്കിയ നിലവിലെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി നീണ്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ പഞ്ചായത്ത്‌ ഭരണം യുഡിഫ് പ്രാദേശിക നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ കോൺഗ്രസ്സ് നേതൃത്വം കർശന നിർദേശം നൽകിയതിനെ തുടർന്ന് നിലവിലെ പ്രസിഡന്റ് രാജി സമർപ്പിക്കുകയായിരുന്നു.

നിലവിലെ പ്രസിഡന്റ് രാജി വെച്ചതിനെ തുടർന്ന് രണ്ടാഴ്ച്ചയ്ക്കുള്ളിൽ പുതിയ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് നടക്കും.

23 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ സ്വതന്ത്രൻ ഉൾപ്പെടെ 12 പേർ ആണ് യുഡിഫ് നുള്ളത്.അടുത്ത പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ഉള്ളതിനാൽ അട്ടിമറി സാദ്ധ്യതകൾ ഇല്ല.

ശബരിമല തീർത്ഥടന മുന്നൊരുക്കങ്ങൾ മുതൽ മാലിന്യ സംസ്കരണം വരെ ഉള്ള ഒരു പിടി പ്രശ്നങ്ങൾ ആണ് സ്ഥാനമേൽക്കുന്ന പുതിയ പ്രസിഡന്റിന് മുന്നിൽ ഉള്ള വെല്ലുവിളി

അധികാര കൈമാറ്റം വൈകുന്നതിൽ പ്രതിഷേധം.എരുമേലിയിൽ മൂന്നു പഞ്ചായത്ത്‌ അംഗങ്ങൾ രാജി വെക്കുമെന്ന് സൂചന എരുമേലി ഗ്രാമ പഞ്ചായത്...
08/10/2024

അധികാര കൈമാറ്റം വൈകുന്നതിൽ പ്രതിഷേധം.എരുമേലിയിൽ മൂന്നു പഞ്ചായത്ത്‌ അംഗങ്ങൾ രാജി വെക്കുമെന്ന് സൂചന

എരുമേലി ഗ്രാമ പഞ്ചായത്തിൽ അധികാര കൈമാറ്റം വൈകുന്നതിൽ പ്രതിഷേധിച്ച് മൂന്ന് യുഡിഫ് അംഗങ്ങൾ രാജിക്ക് ഒരുങ്ങുന്നു എന്ന് സൂചന.

ധാരണ പ്രകാരം ആറു മാസം വീതം മൂന്ന് അംഗങ്ങൾക്ക് പ്രസിഡന്റ് പദം പങ്കിടാനായിരുന്നു നിലവിൽ പഞ്ചായത്ത്‌ ഭരിക്കുന്ന വലതു മുന്നണിയിലെ തീരുമാനം.ഇതു പ്രകാരം ആദ്യ പ്രസിഡന്റ് സുബി സണ്ണി ആറു മാസം കഴിഞ്ഞപ്പോൾ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

നിലവിൽ പ്രസിഡന്റായ ജിജിമോൾ സജി യുടെ പ്രസിഡന്റ് പദത്തിലെ കാലാവധി സെപ്റ്റംബർ മാസം ആദ്യം അവസാനിച്ചിരുന്നു. എന്നാൽ ആദ്യം സെപ്റ്റംബർ എട്ടിനു രാജി വെക്കുമെന്നും പിന്നീട് ഓണം കഴിയട്ടെ എന്നും പറഞ്ഞു ഒഴിഞ്ഞു മാറിയ പ്രസിഡന്റ് വീണ്ടും ഒരു മാസം കൂടി പിന്നിട്ടിട്ടും രാജി വെക്കാത്തത് പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണം ആയിട്ടുണ്ട്.

ധാരണ അനുസരിച്ച് അടുത്ത പ്രസിഡന്റ് ആകേണ്ട ലിസി സജിക്ക് ഇതുവരെ അധികാരം കൈമാറാത്തതിന് പിന്നിൽ പ്രാദേശിക തലത്തിലെ തന്നെ ഒരു വിഭാഗത്തിന്റെ പരോക്ഷ പിന്തുണ ആണെന്നും സൂചന ഉണ്ട്.ശബരിമല തീർത്ഥാടന കാലം കൂടി നിലവിലെ പ്രസിഡന്റ് തുടരട്ടെ എന്നാണ് അനുകൂലിക്കുന്നവരുടെ നിലപാട്.എന്നാൽ ഇതിനെ ശക്തമായി എതിർക്കുകയാണ് മറുപക്ഷം.

ഒക്ടോബർ ഏഴിനു രാജി വെക്കുമെന്ന് കരുതി എങ്കിലും ഉണ്ടാകാഞ്ഞതോടെ ഇനിയും കാത്തിരിക്കാൻ ആകില്ലെന്ന നിലപാടിൽ ആണ് ഒരു വിഭാഗം മെമ്പർമാർ. ഇവരിൽ മൂന്നു പേർ ആണ് രാജി വെക്കും എന്ന പരോക്ഷ സൂചന നൽകുന്നത്.

നിലവിൽ ഒരാളുടെ മാത്രം ഭൂരിപക്ഷത്തിൽ നിൽക്കുന്ന ഭരണം മൂന്നു പേർ രാജി വെച്ചാൽ കൈ വിട്ടു പോകും എന്നതുകൊണ്ട് കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകാതെ പ്രശ്നം രമ്യമായി പരിഹരിക്കുവാനുള്ള ശ്രമത്തിൽ ആണ് നേതൃത്വം.

നാടിന് തണലേകാൻ നാളെ മുതൽ എരുമേലി ആശുപത്രി മുഴുവൻ സമയപ്രവർത്തനത്തിലേയ്ക്ക്.എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ച...
21/09/2024

നാടിന് തണലേകാൻ നാളെ മുതൽ എരുമേലി ആശുപത്രി മുഴുവൻ സമയപ്രവർത്തനത്തിലേയ്ക്ക്.

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിക്കും. ആദ്യ ഘട്ടത്തിൽ 30 ബെഡുകൾ ആണ് ഐ പി വിഭാഗത്തിൽ രോഗികൾക്കായി ക്രമീകരിക്കുന്നത്.

30 വർഷങ്ങൾക്ക് ശേഷമാണ് സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമാക്കി കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എരുമേലി ആശുപത്രിയിൽ മുഴുവൻ സമയ ചികിത്സയും കിടത്തി ചികിത്സയും ആരംഭിക്കുന്നത്.

അയിത്ത കേരളത്തിന്റെ ഇരുളിൽ വെളിച്ചമായി മാറിയ ഗുരുവിന്റെ ഓർമകൾക്ക് മുൻപിൽ.. 🌹🌹
21/09/2024

അയിത്ത കേരളത്തിന്റെ ഇരുളിൽ വെളിച്ചമായി മാറിയ ഗുരുവിന്റെ ഓർമകൾക്ക് മുൻപിൽ.. 🌹🌹

19/09/2024

അഡ്വക്കേറ്റ് ജയശങ്കറിന് മറുപടിയുമായി പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്താൻ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കിൽ അത് കയ്യിൽ വെച്ചാൽ മതി എന്നും നിയമസഭ മന്ദിരത്തിന്റെ ഓട് ഇളക്കി ഇറങ്ങി വന്നു എം എൽ എ ആയതല്ലെന്നും പൂഞ്ഞാറിലെ ജനങ്ങൾ ആണ് തന്നെ തിരഞ്ഞെടുത്തതെന്നും എം എൽ എ പറഞ്ഞു..

മുപ്പത് വർഷം തകർന്നു കിടന്ന പൂഞ്ഞാർ മണ്ഡലത്തിൽ മൂന്നു വർഷങ്ങൾ കൊണ്ട് താൻ നടത്തിയ വികസന പദ്ധതികൾ ജനങ്ങൾക്ക് അറിയാം. മുൻ എം എൽ എ യെ വല്ലാതെ പുകഴ്ത്തുന്ന ജയശങ്കർ തന്നെ മോഡേറേറ്റർ ആയി പി സി ജോർജും താനുമായി ഒരു പരസ്യ സംവാദത്തിന് പൂഞ്ഞാറിന്റെ മണ്ണിൽ ഇറങ്ങാൻ ധൈര്യം ഉണ്ടോ എന്ന് വെല്ലു വിളിച്ചാണ് എം എൽ എ സോഷ്യൽ മീഡിയയിൽ കൂടി നൽകിയ മറുപടി അവസാനിപ്പിച്ചത്.

പരേതനായ മുൻ ഗ്രാമ പഞ്ചായത്ത് അംഗം മുട്ടപ്പള്ളി നെല്ലൂർ എൻ.ജി കൊച്ചുരാമന്റെ ഭാര്യ ലീലാമ്മ (81) നിര്യാതയായി. സംസ്കാരം വ്യാ...
11/09/2024

പരേതനായ മുൻ ഗ്രാമ പഞ്ചായത്ത് അംഗം മുട്ടപ്പള്ളി നെല്ലൂർ എൻ.ജി കൊച്ചുരാമന്റെ ഭാര്യ ലീലാമ്മ (81) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ .

മക്കൾ - ഷൈലജ (റിട്ട അസി മാനേജർ KSFE ), K മധുകുമാർ (കൊച്ചി കസ്റ്റംസ് അസി.കമ്മിഷണർ), താമസ ശ്രീകുമാർ, യമുന ലാൽ , മനോജ് നെല്ലൂർ, പ്രദീപ് കെ , മരുമക്കൾ - പ്രസാദ് ചന്ദ്രൻ , ജയ കെ ആർ, ഡോ.ആർ. കെ ശ്രികുമാർ ,പി. കെ.ലാൽ ,വസന കുമാരി വി

09/09/2024

എരുമേലി ആശുപത്രി ഇനി ഫുൾ ടൈം..ഉദ്ഘാടനം സെപ്റ്റംബർ 22ന് ആരോഗ്യ മന്ത്രി വീണ ജോർജ്

05/09/2024

എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കുന്നു.

അവസാനിക്കുന്നത് 30 വർഷത്തെ കാത്തിരിപ്പ്

സി എച്ച് സി യിൽ മുഴുവൻ സമയ ചികിത്സ അനുവദിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എന്ന് ജനപ്രതിനിധികൾ


എരുമേലിയിൽ വരുമോ മൂന്നര വർഷത്തിനിടെ നാലാമത്തെ പ്രസിഡന്റ്..അതോ വീണ്ടും ട്വിസ്‌റ്റോ..കട്ട വെയ്റ്റിംഗ് എന്ന് വോട്ടർമാർ മൂന്...
02/09/2024

എരുമേലിയിൽ വരുമോ മൂന്നര വർഷത്തിനിടെ നാലാമത്തെ പ്രസിഡന്റ്..അതോ വീണ്ടും ട്വിസ്‌റ്റോ..

കട്ട വെയ്റ്റിംഗ് എന്ന് വോട്ടർമാർ

മൂന്നര വർഷം പിന്നിടുമ്പോൾ നാലാമത്തെ പ്രസിഡന്റിനെയും കാത്ത് എരുമേലി പഞ്ചായത്ത്‌.

പഞ്ചായത്ത്‌ ഭരിക്കുന്ന യുഡിഫ് ലെ ധാരണ പ്രകാരം നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി യുടെ കാലാവധി ഈ ആഴ്ച അവസാനിക്കും.

ധാരണ പ്രകാരം പഞ്ചായത്തിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലിസി സജി ആണ് അടുത്ത ആറു മാസത്തേയ്ക്ക് പ്രസിഡന്റ് സ്ഥാനത്ത് എത്തുക. നിലവിലെ പ്രസിഡന്റ് ജിജി മോൾ സജിക്കും 180 ദിവസത്തേക്ക് മാത്രം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. ലിസി സജിക്ക് ശേഷം ഒഴക്കനാട് വാർഡിലെ അനിത സന്തോഷിനുമുണ്ട് പ്രസിഡന്റ് പദത്തിൽ ശിഷ്ട കാലം.

ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷം ഉള്ളതിനാൽ അറിഞ്ഞോ അറിയാതെയോ ഒക്കെ അസാധു ആകുന്നതോ ഹാജർ ഇല്ലാതെ വരുന്നതോ ഒക്കെ ഭരിക്കുന്ന മുന്നണിയെ തന്നെ മാറ്റും എന്നതിനാൽ ആറു മാസം കൂടുമ്പോൾ വരുന്ന ഓരോ പ്രസിഡന്റ് ഇലക്ഷനും എരുമേലി പഞ്ചായത്തിൽ സസ്പെൻസ് ത്രില്ലർ ആണ്. അതുകൊണ്ട് ഈ ആഴ്ചയും എല്ലാ കണ്ണുകളും പഞ്ചായത്തിൽ ആണ്. അടുത്ത ആറു മാസത്തേയ്ക്കുള്ള പ്രസിഡന്റിനെ കാത്ത്.

01/09/2024

എരുമേലി ഭാഗത്തെ പനി, ചുമ തുടങ്ങിയ അസുഖങ്ങളുടെയും തട്ട്, മുട്ട്, വീഴ്ച തുടങ്ങിയ അപകടങ്ങളുടെയും ശ്രദ്ധയ്ക്ക്.. രാവിലെ ഒൻപതിനും വൈകിട്ട് അഞ്ചിനും ഇടയിൽ മാത്രം വരിക.

വൈകിട്ട് ആറു മുതൽ ആശുപത്രി സ്ലീപ്പിങ് മോഡിൽ ആണ്.

എരുമേലി സർക്കാർ ആശുപത്രി😴😴

പാഠമില്ലെങ്കിൽ പാടത്തേയ്ക്കില്ല..നവോത്ഥാന കേരളത്തിന്റെ വാതിൽ വലിച്ചു തുറന്ന മുദ്രാ വാക്യങ്ങളിൽ ഒന്ന്..മഹാത്മാ അയ്യങ്കാളി...
28/08/2024

പാഠമില്ലെങ്കിൽ പാടത്തേയ്ക്കില്ല..

നവോത്ഥാന കേരളത്തിന്റെ വാതിൽ വലിച്ചു തുറന്ന മുദ്രാ വാക്യങ്ങളിൽ ഒന്ന്..

മഹാത്മാ അയ്യങ്കാളി ജയന്തി

24/08/2024

അൻപത് രൂപ അങ്ങോട്ട് കൊടുത്ത് നമ്മൾ നൽകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് എന്ത്‌ സംഭവിക്കുന്നു എന്ന് കാണണ്ടേ.. ഇതാണ് എരുമേലി പഞ്ചായത്തിലെ അവസ്ഥ..

ഏജൻസിക്ക് എതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി പഞ്ചായത്ത്

23/08/2024

ആനവണ്ടികൾ കാണാൻ കാട്ടു കൊമ്പൻ.. KSRTC സുൽത്താൻ ബത്തേരി ഡിപ്പോയിൽ ആണ് കാടിറങ്ങി കൊമ്പൻ എത്തിയത്..

ജീവനക്കാർ വാഹനങ്ങളിൽ തട്ടിയും ഉപകരണങ്ങൾ കൊണ്ടും വലിയ ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ ഡിപ്പോ സന്ദർശനം നിർത്തി വെച്ച് ആന കാടു കയറുകയും ചെയ്തു

(Visuals)

22/08/2024

ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടി..❤️❤️

എരുമേലി KSRTC യിൽ നിന്നും നടത്തിയ നാലമ്പല യാത്രയിൽ ഏന്തയാർ സ്വദേശിയായ തങ്കമ്മ എന്ന വയോധിക ആലപിച്ച ഗാനം..

Address

Erumely
Erumely
686509

Alerts

Be the first to know and let us send you an email when Sahyanews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share