14/11/2021
നടുവണ്ണൂർ: ഫോർമർ സ്കൗട്ട് ഫോറം
നടപ്പിലാക്കുന്ന ഹാപ്പി ഹോം പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ മന്ദങ്കാവിൽ നിർമിക്കുന്ന സ്നേഹഭവനത്തിൻ്റെ തറക്കല്ലിടൽ ബാലുശ്ശേരി എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് നിർവഹിച്ചു. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടിപി ദാമോദരൻ മാസ്റ്റർ വീടിൻ്റെ പ്ലാൻ കൈമാറി. ഫോർമർ സ്കൗട്ട് ഫോറം
വൈസ് പ്രസിഡൻ്റ് സി. സത്യപാലൻ
പ്ലാൻ ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്ത് അംഗം പി. സുജ അധ്യക്ഷയായി. ആദ്യ സംഭാവന ടികെ കുഞ്ഞായിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ജലീൽ ഏറ്റുവാങ്ങി. ഫോറം രക്ഷാധികാരി ബാലചന്ദ്രൻ പാറച്ചോട്ടിൽ ഹാപ്പി ഹോം സന്ദേശം നൽകി.
ഫോർമർ സ്കൗട്ട് ഫോറം സെക്രട്ടറി
ഡോ. എം.എം സുബീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി കെ.കെ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
സുധീഷ് ചെറുവത്ത്, ടി നിസാർ മാസ്റ്റർ ,
എക്സിക്യൂട്ടീവ് അംഗം എം. പ്രദോഷ്
യു.കെ ബബിത
നിസാർ മഠത്തിൽ
ആഷിഫ് മാസ്റ്റർ
ബബീഷ്
എൻ കെ മഹേഷ്
എ വി ബിജു
ബാലൻ കണ്ണാട്ട്
പി. സുധൻ
എന്നിവർ സംസാരിച്ചു.
നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ
വീടില്ലാത്ത സാമ്പത്തികമായും മറ്റും പ്രയാസം അനുഭവിക്കുന്ന ഒരു കുടുംബത്തെ കണ്ടെത്തിയാണ് നടുവണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൂർവ്വ സ്‌കൗട്ടുകളുടെ സംഘടനയായ ഫോർമർ സ്കൗട്ട് ഫോറം വീട് വെച്ച് നൽകുന്നത്.
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതിയോട് സഹകരിച്ച് കൊണ്ടാണ് വീട് നിർമാണം.
ലഭിച്ച അപേക്ഷകളിൽ നിന്നും മന്ദങ്കാവ് കേരഫെഡിന് സമീപം താമസിക്കുന്ന ഒരു കുടുംബത്തെ സ്നേഹഭവനം മാനദണ്ഡങ്ങൾ പ്രകാരം വിദഗ്ധ സമിതി തെരെഞ്ഞെടുക്കുകയായിരുന്നു.
Naduvannur