Sajid Story

Sajid Story Media With Human Touch.

26/07/2024

പപ്പാ മെ കാ ബെൻ ഗയി...
ചാർട്ടേഡ് അക്കൗണ്ടൻ്റ് പരീക്ഷ പാസായതിൻ്റെ സന്തോഷത്തിൽ മകൾ പിതാവിനെ കെട്ടിപ്പിടിച്ച് കരയുന്നതും ഡൽഹിയിലെ ചായ വിൽപനക്കാരനായ പിതാവ് കണ്ണ് തുടക്കുന്നതുമായ വൈകാരിക ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഡൽഹിയിൽ നിന്നുള്ള അമിത പ്രജാപതി തൻ്റെ 10 വർഷത്തെ കഠിനാധ്വാനത്തെക്കുറിച്ച് പിതാവിനൊപ്പമുള്ള വീഡിയോയ്‌ക്കൊപ്പം സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്നിൽ എഴുതിയിരുന്നു. താൻ ഒരു ചേരിയിലാണ് താമസിച്ചിരുന്നതെന്നും വിദ്യാഭ്യാസത്തിനായി അച്ഛൻ എല്ലാ പ്രതിബന്ധങ്ങളോടും പോരാടിയിട്ടുണ്ടെന്നും അമിതാ പ്രജാപതി പറയുന്നു. ഈ വിജയത്തിന് 10 വർഷമെടുത്തു. എല്ലാ ദിവസവും ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കും. ഇന്ന് അത് യാഥാർത്ഥ്യമായി. അതെ, സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു.- അമിത എഴുതി.

"പട്ടിണി കിടന്ന് മരിക്കുമെന്നായാൽപോലും കച്ചവട സിനിമയുടെ ലോകത്തേക്ക് ഞാൻ കടന്നുപോവില്ല. എന്റെ സഹജീവികളോട് സംവദിക്കാൻ ഞാൻ ...
26/07/2024

"പട്ടിണി കിടന്ന് മരിക്കുമെന്നായാൽപോലും കച്ചവട സിനിമയുടെ ലോകത്തേക്ക് ഞാൻ കടന്നുപോവില്ല. എന്റെ സഹജീവികളോട് സംവദിക്കാൻ ഞാൻ തിരഞ്ഞെടുത്ത മാധ്യമമാണ് സിനിമ. ഉറങ്ങാൻ എനിക്കൊരു മേൽക്കൂര പോലും വേണ്ട. പട്ടിണികിടക്കാനും എനിക്കറിയാം എനിക്ക് ഞാൻ ആഗ്രഹിക്കുന്ന സിനിമകളുണ്ടാക്കിയാൽ മതി"

----------ജോൺ എബ്രഹാം

02/07/2024

മഹാരാഷ്ട്രയിലെ ലോണവാലയിൽ ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ ശക്തമായ മഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ ഒരു കുടുബത്തിലെ അഞ്ചുപേർക്ക് ജീവഹാനി സംഭവിച്ചു.

24/06/2024

നൃത്തമാടുന്ന തിരമാല.

22/05/2024

വാഹനം ഇടിച്ചു തകർന്ന പോസ്റ്റും വൈദ്യുതി കാബിളുകളും കനത്ത മഴയിൽ പുന:സ്ഥാപിക്കുന്ന കെ എസ് ഇ ബി ജീവനക്കാർ. കൊയിലാണ്ടി എസ് ബി ഐക്ക് സമീപത്തെ ദൃശ്യം.

മെയ് 22: പാവപ്പെട്ടവരുടെ കഥപറഞ്ഞ, വിക്ടർ ഹ്യൂഗോയുടെ ഓർമ്മ ദിനം.
22/05/2024

മെയ് 22: പാവപ്പെട്ടവരുടെ കഥപറഞ്ഞ, വിക്ടർ ഹ്യൂഗോയുടെ ഓർമ്മ ദിനം.

28/07/2023

TWO LEGENDS
Nehru with Pattel

I have reached 100 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
28/07/2023

I have reached 100 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

07/05/2023

1928ൽ ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു അമേരിക്കയിൽ നടത്തി പ്രസംഗത്തിൻ്റെ അപൂർവ വീഡിയോ. ഇന്ത്യയുടെ വിമോചനസമരത്തിന് നേതൃത്വം നൽകിയ സ്ത്രീകളെ കുറിച്ച് ഓർക്കുമ്പോൾ സരോജിനി നായിഡുവിന്റെ പേരാണ് പെട്ടെന്ന് മനസ്സിൽ വരുന്നത്.
1928-ലെ അമേരിക്കൻ സന്ദർശന വേളയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിൻ്റെ ഭാഗമായി നായിഡു അമേരിക്കയിലേക്ക് പോയി. ഒരു പുരാതന രാഷ്ട്രത്തിന്റെ അംബാസഡർ ആയി സ്വയം അവതരിപ്പിക്കുന്ന നായിഡു തന്റെ പ്രസംഗത്തിലുടനീളം അമേരിക്കക്കാരെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രം എന്ന് പരാമർശിക്കുന്നുണ്ട്.
ദൂരെയുള്ള പ്രദേശത്ത് രാജ്യത്തെ പ്രതിനിധീകരിക്കാൻ ഒരു സ്ത്രീ വന്നിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഒരു യാഥാസ്ഥിതിക സമൂഹമെന്ന പാശ്ചാത്യ ധാരണയെ അവർ സൂക്ഷ്മമായി വെല്ലുവിളിക്കുന്നു. പ്രസംഗത്തിൽ, അവൾ സാർവത്രിക സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നു.

15/04/2023

ഇതിഹാസകാരൻ്റെ അപൂർവ ദൃശ്യം.
കടപ്പാട്: ദൂർദർശൻ

പ്രിയതമന്റെ വഴിയെ പൈലറ്റ് അഞ്ജു ഖത്തിവാദയും. 2010 ൽ നേപ്പാളിലെ യതി എയർലൈൻസിൽ കോ പൈലറ്റായി ചേർന്ന അഞ്ജുവിന്റെ ഭർത്താവും പ...
16/01/2023

പ്രിയതമന്റെ വഴിയെ പൈലറ്റ് അഞ്ജു ഖത്തിവാദയും. 2010 ൽ നേപ്പാളിലെ യതി എയർലൈൻസിൽ കോ പൈലറ്റായി ചേർന്ന അഞ്ജുവിന്റെ ഭർത്താവും പൈലറ്റായിരുന്നു. 16 വർഷങ്ങൾക്ക് (2006 ) മുമ്പുണ്ടായ വിമാന അപകടത്തിലാണ് ഭർത്താവ് കൊല്ലപ്പെട്ടത്. ചീഫ് പൈലറ്റാവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അഞ്ജുവിന്റെ അന്ത്യം.

🇮🇳SALUTE & RESPECT!! , an Indian freedom fighter and creator of the Indian national   🇮🇳...
04/08/2022

🇮🇳
SALUTE & RESPECT!!
, an Indian freedom fighter and creator of the Indian national 🇮🇳...

28/07/2022

ഖത്തറിൽ കനത്ത മഴ

ദൃശ്യങ്ങൾ: അനസ് കാരയാട്
ദോഹ: ഖത്തറിൻ്റെ ആകാശം മേഘാവൃതമായി. പലയിടങ്ങളിലും ശക്തമായ മഴയിൽ വെള്ളം കയറി. ദോഹ- മത്താർ ഖദീം റോഡിൽ ഹോളിഡ വില്ല സിഗ്നലിൽ കനത്ത മഴയിൽ വെള്ളകയറി ഗതാഗതം തടസ്സപ്പെട്ടു. ചില സമയങ്ങളിൽ ഇടിയോട് കൂടിയാണ് മഴയാണ് പെയ്യുന്നത്. ഖത്തറിന്റെ വടക്കുകിഴക്കൻ ഭാഗത്താണ് ഇന്ന് രാവിലെ മഴ പെയ്തതെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) റിപ്പോർട്ട് ചെയ്യുന്നു. ദോഹ, അൽ വക്ര, അൽ വുഖൈർ, ഐൻ ഖാലിദ്, അൽ താഖിറ എന്നിവിടങ്ങളാണ് മഴ ലഭിച്ച ചില സ്ഥലങ്ങൾ . ഖത്തർ പൗരന്മാരും വിദേശികളും സമൂഹ മാധ്യമങ്ങളിൽ ധാരാളം മഴ ദ്യശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നാല് മുതൽ എട്ട് അടി വരെയുള്ള തിരമാലകൾ അടിക്കാൻ സാധ്യതയുള്ളതിനാൽ കടലിലെ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കടലിൽ നീന്തൽ, ബോട്ട് യാത്ര, സ്കൂബാ ഡൈവിംഗ്, മത്സ്യ ബന്ധനം, വിനോദയാത്രകൾ എന്നിവക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 26ന് ആരംഭിച്ച കാലാവസ്ഥാ വ്യതിയാനം ഈ ആഴ്ചാവസാനം വരെ നിലനിൽക്കുമെന്നും
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ പല ഇടങ്ങളിലും മഴ ശക്തമാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

20/05/2022

Magic with ball

◾ പുലിറ്റ്സർ തിളക്കത്തിൽ ഇന്ത്യറോയിട്ടേസ് വാർത്താ ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് സന്ന ഇർഷാദ്  മാട്ടു  (ശ്രീനഗർ ) ഉൾപ്പടെ ന...
11/05/2022

◾ പുലിറ്റ്സർ തിളക്കത്തിൽ ഇന്ത്യ

റോയിട്ടേസ് വാർത്താ ഏജൻസിയുടെ ഫോട്ടോ ജേണലിസ്റ്റ് സന്ന ഇർഷാദ് മാട്ടു (ശ്രീനഗർ ) ഉൾപ്പടെ നാല് ഇന്ത്യക്കാർക്ക് ലോകോത്തര മാധ്യമ പുരസ്കാരമായ പുലിറ്റ്സർ പ്രൈസ് 2022. ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് ബഹുമതി. ഇരുപത്തെട്ടുകാരിയും ശ്രീനഗർ സ്വദേശിയുമായ സന്ന ആറ് വർഷത്തോളമായി കശ്മീർ കേന്ദ്രമായി മാധ്യമ പ്രവർത്തനം നടത്തുകയാണ്. അൽജസീറ, ടൈം , കാരവൻ തുടങ്ങിയ നിരവധി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്താ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൺ വേർജന്റ് ജേണലിസത്തിൽ കശ്മീർ കേന്ദ്ര സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ലോക പ്രശസ്ത ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖിക്ക് പുലിറ്റ്സർ ലഭിക്കുന്നത് രണ്ടാം തവണയാണ്. 2018 ൽ രോഹിങ്ക്യൻ അഭയാർഥി പ്രശ്നം വിഷയമാക്കിയുള്ള വാർത്താ ചിത്രങ്ങൾക്ക് പുലിറ്റ്സർ ലഭിച്ചിരുന്നു. 2021 ജൂലൈ 16 ന് അഫ്ഗാൻ സുരക്ഷാ സേനയും താലിബാൻ ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡാനിഷ് കൊല്ലപ്പെട്ടു.അദ്നാൻ ആബിദി, അമിത്ത് ദേവ് എന്നിവരാണ് പുലിറ്റ്സർ പങ്കിട്ട മറ്റു ഫോട്ടോ ജേണലിസ്റ്റുകൾ. കൊവിഡ് 19 രണ്ടാം തരംഗത്തിന്റെ ഭയാനകവും കരളലിയിപ്പിക്കുന്നതുമായ ഇന്ത്യൻ കാഴ്ചകൾ ഒപ്പിയെടുത്തതിനാണ് നാലു പേർക്കും പുലിറ്റ്സർ പുരസ്കാരം.

മലബാറി ആടുവളർത്തലിൽ മാതൃകയായി കർഷകൻസാജിദ് അഹമ്മദ്⚫ആടിനെ നോക്കിയാൽ ആവോളം നേട്ടമെന്ന് പറയുന്നതിനെ ജീവിതത്തോട് ചേർത്തു വെച്...
11/04/2022

മലബാറി ആടുവളർത്തലിൽ മാതൃകയായി കർഷകൻ

സാജിദ് അഹമ്മദ്

⚫ആടിനെ നോക്കിയാൽ ആവോളം നേട്ടമെന്ന് പറയുന്നതിനെ ജീവിതത്തോട് ചേർത്തു വെച്ചൊരാൾ. പത്തുവർഷങ്ങൾക്ക് മുമ്പ് നാടൻ മലബാറി ഇനത്തിൽപ്പെട്ട ഒരാടിനെയും രണ്ടു കുട്ടികളെയും വാങ്ങി. പിന്നെ പെറ്റു പെരുകി. അഞ്ചായി പത്തായി ഇരുപതായി. ഇപ്പോൾ സഹജീവികളായി കുറെ എണ്ണമുണ്ട്. തുടക്കം നേരമ്പോക്കിനായിരുന്നെങ്കിലും പിന്നീട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നല്ലൊരു മാർ​​ഗമായി. വർഷം ഒരു ലക്ഷം വരെ വരുമാനം. പെരുന്നാൾ ‍സീസണിൽ ആവശ്യക്കാരേറെ. മോഹ വിലയിൽ വിൽപന. ആടുവളർത്തലിൽ അരിക്കുളം ഏക്കാട്ടൂർ തിയ്യറോത്ത് കോയക്കുട്ടി ഇന്ന് മാതൃകാ കർഷകനാണ്. വീട്ടുപറമ്പിൽ മരം കൊണ്ട് നിർമിച്ച വലിയ കൂടുകളിലാണ് ആടുകളെ വളർത്തുന്നത്. കമുക് ചീന്തിയെടുത്ത് കുറഞ്ഞ ചെലവിൽ കൂടുകളൊരുക്കി. രാവിലെയും വൈകിട്ടും രണ്ട് മണിക്കൂർ വീതം മലയിലും പറമ്പുകളിലും തുറന്നു വിടുന്നതിനാൽ വള്ളിപ്പടർപ്പും തൊട്ടാവാടിയും കാട്ടുചെടികളുമാണ് ആടുകളുടെ പ്രധാന ഭക്ഷണം. അയൽ വീടുകളിൽ നിന്നും ശേഖരിക്കുന്ന കഞ്ഞിവെള്ളവും ആടുകൾക്ക് ഏറെ പ്രിയങ്കരം. പിണ്ണാക്കും ​ഗോതമ്പും ചേർത്തിളക്കിയ വെള്ളവും നൽകും. രാത്രി പ്ലാവില കൂട്ടിൽ കെട്ടികൊടുക്കും. രോ​ഗം വന്നാൽ പരമ്പരാ​ഗത നാടൻ മരുന്നു പ്രയോ​ഗം. ഇത്രയും ചെയ്താൽ തന്നെ ആടുപരിപാലനം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് കോയക്കുട്ടി പറയുന്നു. ഒരു ലക്ഷം രൂപവരെ ചിലവ് വരുന്ന ഹൈടെക്ക് കൂടുകൾ നിർമിച്ച് പർപസരി, സിരോഹി, ജംനപ്യാരി, ബീറ്റൽ തുടങ്ങിയ ഹൈബ്രിഡ് ആടുകളെ വർത്തുന്നത് പുതിയൊരു ട്രെന്റാണെങ്കിലും മുൻപരിചയമില്ലാത്തതിനാൽ പലർക്കും കനത്ത നഷ്ടം സംഭവിക്കുന്നു. വിപണിയിൽ നിന്നും വാങ്ങുന്ന വില കൂടിയ തീറ്റകളും കുറഞ്ഞ രോ​ഗപ്രതിരോധ ശേഷിയും മൂലം കർഷകർക്ക് ഹൈബ്രിഡ് വളർത്തൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്നു. എന്നാൽ നാടൻ മലബാറി ആടുകൾക്ക് രോ​ഗ പ്രതിരോധ ശേഷി കൂടുതലാണ്. തൊടിയിൽ വളരുന്ന കാടും പുല്ലും ഇവ ധാരാളം ഭക്ഷിക്കും. പ്രത്യുൽപ്പാദനക്ഷമതയിലും പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് ഇവ. കേരളത്തിലെ തനത് ജനുസ്സാണ് മലബാറി. വടകര ആട്, തലശ്ശേരി ആട് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. ആടുവളർത്താൻ ആ​ഗ്രഹിക്കുന്നവർ തുടക്കത്തിൽ ഒരു ആടിനെയും രണ്ടോ മുന്നോ കുട്ടികളെും വളർത്തി തുടങ്ങുന്നതാണ് അഭികാമ്യമെന്നും നമ്മുടെ സാഹചര്യത്തോടും പരിപാലന രീതികളോടും വേ​ഗത്തിൽ ഇണങ്ങുന്നവയാണ് മലബാറിയെന്നും അദ്ദേഹം പറയുന്നു.
ആടു വളർത്തലിനൊപ്പം രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തന രം​ഗത്തും സജീവമാണ് ഈ കർഷകൻ. ഭാര്യ ആസ്യയാണ് ആട് വളർത്തലിൽ സഹായിക്കുന്നത്. മൊബൈൽ: 9544953256

ഫോട്ടോ കാപ്ഷൻ
മലബാറി ഇനം ആടുകൾക്കൊപ്പം ഏക്കാട്ടൂർ തിയ്യറോത്ത് കോയക്കുട്ടി.

Heartbreakingകൺ തുറക്കൂ ലോകമേ...യുദ്ധം സമ്മാനിക്കുന്ന നൊമ്പര കാഴ്ചകളിലേക്ക്. ഏതു നിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയിൽ യുക്ര...
06/04/2022

Heartbreaking
കൺ തുറക്കൂ ലോകമേ...
യുദ്ധം സമ്മാനിക്കുന്ന നൊമ്പര കാഴ്ചകളിലേക്ക്.

ഏതു നിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയിൽ യുക്രൈനിലെ അമ്മമാർ കുഞ്ഞുങ്ങളുടെ ശരീരത്തിൽ കുടുംബ വിവരങ്ങൾ എഴുതുകയാണ്. കുഞ്ഞുങ്ങൾ ജീവനോടെ ബാക്കിയാവുകയോ തങ്ങളിൽ നിന്നും വേർപെട്ടു പോവുകയോ ചെയ്താൽ തിരിച്ചറിയാൻ വേണ്ടിയാണ് വിലാസം രേഖപ്പെടുത്തുന്നത്.

കടപ്പാട് : അനസ്റ്റാസിയ ലപാറ്റിന

Address


Telephone

+919567781978

Website

Alerts

Be the first to know and let us send you an email when Sajid Story posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sajid Story:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share