കേരളത്തിന്റെ കലാചരിത്രത്തിലെ ഒരൊറ്റയാൻ
സാന്നിദ്ധ്യമായ ജെ. ആർ. പ്രസാദിൻ്റെ ജീവിതവും കലയും മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ രേഖപ്പെടുത്തിവയ്ക്കുന്നു. ചോദ്യോത്തരങ്ങൾ നിറഞ്ഞ അഭിമുഖങ്ങളുടെ പതിവുവഴി ഉപേക്ഷിച്ച് ഒരു പുതിയ വായനാനുഭവം പകരുന്ന പുസ്തകം. ഒരു കലാകാരൻ്റെ ഭൂതകാലത്തിൽ നിന്ന് വീണ്ടെടുത്ത കയ്യക്ഷരങ്ങളെ പിൻപറ്റി ഒരെഴുത്തുകാരൻ നിർവ്വഹിക്കുന്ന ജീവിതാഖ്യാനം. https://macbethpublications.com/product/varaprasadam/
M A SHAHANAS
എഴുത്തുകാരികളുടെ അഭിമാനമായ ലീലാവതി ടീച്ചർ, പ്രഥമപ്രശസ്ത കവിയായ ബാലാമണിയമ്മയെ കുറിച്ച് ഇങ്ങനെയൊരു വരി എഴുതിയിട്ടുണ്ട്. 'അപനിർമ്മാണാത്മകമായ പാരായണങ്ങളുടെ പിന്നിൽ വർത്തിക്കുന്ന ചിന്താവിപ്ലവത്തിന് വേണ്ട ഊർജം, നിശിതമായ ബുദ്ധിയുടെയും, മൃദുലമായ ഹൃദയത്തിന്റെയും, വിട്ടുവീഴ്ചയില്ലാത്ത ധർമബോധ് ത്തിന്റെയും, കാരുണ്യം വഴിഞ്ഞൊഴുകുന്ന അന്തരാ ത്മാവിന്റെയും മേളനത്തിൽ നിന്നേ ഉണ്ടാവൂ'. ബാ ലാമണിയമ്മയ്ക്കു മാത്രമല്ല, ഇത് രാഷ്ട്രീയ ബോധ്യമുള്ള സ്ത്രീകളുടെ ആകമാനം എഴുത്തിനു ബാധകമാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സ്ത്രീയെ ഉണ്ടാക്കുന്ന തും ഉരുത്തിരിക്കുന്നതുമായ സോഫ്റ്റ്വെയർ നിർ മിച്ചിരിക്കുന്നത് ലീലാവതി ടീച്ചർ പറഞ്ഞിരിക്കുന്ന ഘടകങ്ങൾ കൊണ്ടാണ് എന്ന് കരുതുന്നു. അതിന്റെ പ്രതിഫലനമാണ് 'മത്ത്' എന്ന ഗീതാമോഹന്റെ കഥകളിലും ഞാൻ കണ്ടത്.
തനൂജ ഭട്ട
കേവലം ഭാഷാപരമായ ഒരു വിവർത്തനം എന്നതിനപ്പുറം, സർഗ്ഗാത്മകതയും സഹാനുഭൂതിയും കൈകോർത്ത് പിടിച്ച് നൃത്തം ചെയ്യുന്ന കാഴ്ചയാണ് ചിത്രദർശിനി ഒരുക്കുന്നത്. ഇവിടെ ജീവിച്ച് വിസ്മൃതിയിലാണ്ട് പോയ, ഇപ്പോൾ ജീവിക്കുന്ന, ഇനിയും ജീവിക്കാനിരിക്കുന്ന എത്രയോ സ്ത്രീകളുടെ ജീവിതങ്ങൾ, അവരുടെ കാമനകൾ, ആശങ്കകൾ, ഉറപ്പുകൾ, സ്വപ്നങ്ങൾ എന്നിവയൊക്കെ പല വർണ്ണങ്ങളാൽ ആലേഖനം ചെയ്തിരിക്കുന്ന ഒരു കൂട്ടം കവിതകളാണ് പുസ്തകത്തിനുള്ളിൽ.കവിതയുടെ കാലാതീതമായ സൗന്ദര്യ ത്തിലൂടെ കണ്ടെത്തലിൻ്റെയും പര്യവേക്ഷണത്തിൻ്റെയും ഒരു ചെറുയാത്ര യിലേക്കാണ് ഞങ്ങൾ വായനക്കാരെ ക്ഷണിക്കുന്നത്.
https://macbethpublications.com/product/chithra-dharshini/
M A Shahanas
നാവാത്ഥാന കേരളത്തിൻ്റെ മുഖചിത്രമായ നങ്ങേലിയിലൂടെ സവർണാധിപത്യത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ഇന്നുകളും ഇന്നലെകളും തിരയുന്ന നോവൽ. തീവ്ര ദേശീയവാദവും വർഗീയതയും ചർച്ച ചെയ്യപ്പെടുമ്പോൾ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ് നങ്ങേലി .നങ്ങേലിയിലൂടെ അവഗണിക്കപ്പെട്ട ചരിത്രം സ്ത്രീകളുടെ ആത്മാഭിമാനത്തിൻ്റെയും തുല്യതയുടെയും പ്രതീകമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള രചന.
https://macbethpublications.com/product/nangeli/
M A Shahanas
കാലത്തിനോട് സംവദിക്കുന്ന ചിലങ്കയെന്ന ഈ നോവൽ നവസാമൂഹികവ്യവസ്ഥയിലും അസമത്വം ഇല്ലാതാവുന്നില്ല, എന്ന് മാത്രമല്ല, അതിൻ്റെ ആഴവും പരപ്പും നിത്യജീവിതത്തിൽ ഉടനീളം പ്രകടവുമാണ് എന്ന് പറഞ്ഞുവെയ്ക്കുന്നു.
സാങ്കേതികതയുടെ വികാസത്തിനോ വിദ്യാഭ്യാസത്തിൻ്റെ സാധ്യതയ്ക്കോ സംവാദത്തിന്റെ ഇടങ്ങൾക്കോ അസമത്വത്തെ തുടച്ചുനീക്കാനായിട്ടില്ല എന്ന് ശക്തമായി പ്രതികരിക്കുന്നു.
https://macbethpublications.com/product/hridhayathil-veena-chilanka/
M A Shahanas
വായിച്ചും കേട്ടും നേടിയ അറിവുകളിലൂടെ മനസ്സിൻ്റെ ആഴങ്ങളിൽ നിറഞ്ഞുനിന്ന അയ്യപ്പചൈതന്യത്തെ അഭ്രപാളിയിൽ നിറക്കൂട്ടുകളണിഞ്ഞ് വാരി വിതറിയ മാളികപ്പുറമെന്ന ചലച്ചിത്രം, കാലത്തിനു നേർക്ക് ഒരു കുഞ്ഞുബാലികയുടെ സ്വപ്നം നിറച്ചെഴുതിയ കഥയും തിരക്കഥയും രചനകൊണ്ടും, ആവിഷ്ക്കാരം കൊണ്ടും, ദൈവത്തെ വിശ്വസിയുടെ പ്രത്യക്ഷാനുഭവമാക്കുന്നു ഈ സിനിമ രോമാഞ്ചജനകമായ ദൃശ്യാനുഭവം അത്ര തന്നെ തീവ്രമായ അക്ഷരാനുഭവമാകുന്നുണ്ട് അഭിലാഷിന്റെ തിരക്കഥയിൽ.
https://macbethpublications.com/product/malikappuram/
M A Shahanas
ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ ഭൂതകാലത്തിന്റെ ഓർമ്മ പു സ്തകത്തിന്റെ താളുകൾ വീണ്ടും മലർക്കെ തുറന്നു ഒരു പുനർവായന നട ത്തുകയാണ് പാരനോയയും പോംപെയും 'എന്ന പുസ്തകത്തിലൂടെ ലൂടെ എഴുത്തുകാരി.മനസ്സിന്റെ അഗാധതയിൽ ആരും കാണാത്ത ചിപ്പിക്കുള്ളിൽ കാത്തുസൂക്ഷിച്ച ഗതകാലസ്മരണകളുടെ മുത്തുകൾ മുഴുവൻ നിറംമങ്ങാതെ മിനുക്കിയെടുത്ത് ഒരൊറ്റ മാലയിൽ കൊരുത്തെടുത്ത് വായനക്കാരന് നേരെ വച്ചു നീട്ടുന്ന പ്രതീതി നൽകും ഈ ഓർമ്മക്കുറിപ്പുകൾ വായിക്കു മ്പോൾ. ലളിതവും ഭൂതകാലത്തിന്റെ സൂക്ഷ്മ സ്പന്ദനങ്ങൾ ആഹ്ലാദത്തോ ടെ തൊട്ടറിയാൻ കൊതിക്കുന്ന മനുഷ്യമനസ്സിൻ്റെ അടങ്ങാത്ത മോഹവുമുണ്ട് ഈ അനുഭവങ്ങളിൽ. https://macbethpublications.com/product/paranoyayum-pompeyum/
M A Shahanas
മേജറുടെ മീനുകൾ പല തലങ്ങളിലുള്ള വ്യക്തിത്വങ്ങളോടൊപ്പം പ്രയാണം ചെയ്യുന്ന കഥാപാത്രങ്ങളാൽ നിറഞ്ഞതാണ്. തലമുറകളുടെ വിടവുകൾ ക്കപ്പുറത്ത് നിലനിൽക്കുന്ന കുഞ്ഞുകുഞ്ഞു കഥകളുടെ കൂട്ടം. ഹൃദയത്തെ ശക്തമായൊന്നു സ്പർശിക്കാതെ കടന്നുപോകാൻ ആർക്കും കഴിയാത്ത വിധത്തിൽ കഥാകൃത്ത് അത് അവതരിപ്പിച്ചിരിക്കുന്നു എന്നതുതന്നെയാണ് ആ കഥകളുടെ സവിശേഷത. കഥയ്ക്ക് പുതിയ രൂപഭേദങ്ങൾ നൽകുന്ന തോടൊപ്പം പഴമയുടെ സൗന്ദര്യവും ഇടകലർത്തി രചിക്കപ്പെട്ട മനോ ഹരമായ പ്രമേയങ്ങളാൽ സമ്പുഷ്ടമായ കഥകൾ. സ്ഥൂലത്തിൽനിന്നും സൂക്ഷ്മതയിലേക്കും സാമാന്യത്തിൽനിന്നും വിശേഷത്തിലേക്കും വായന ക്കാരനെ നയിക്കുന്ന 'മേജറുടെ മീനുകൾ'.
https://macbethpublications.com/product/mejarude-meenukal/
M A Shahanas
കോവിഡ് മഹാമാരി മനുഷ്യജീവിതങ്ങൾക്കുമേൽ ഏൽപ്പിച്ച ആഘാതം ശരിയ്ക്കും ഭയാനകമായിരുന്നു.. മനുഷ്യരുടെ വൈകാരികവും സാംസ്കാരികവും സാമൂഹ്യവും സാമ്പത്തികവുമായ ജീവിതഭൂമികയിൽ ചരിത്രം കണ്ടിട്ടില്ലാത്ത പരിണാമങ്ങളാണ് കോവിഡ് വരുത്തിത്തീർത്തത്. ആ കാലഘട്ടത്തിൽ മനുഷ്യബന്ധങ്ങളിലുണ്ടായ വലിയ വ്യതിയാനങ്ങളെ, മറ്റൊരു നാടിൻ്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ശ്രീകലയുടെ കഥകൾ ഹൃദയഹാരിയാം വിധം ആവിഷ്ക്കരിയ്ക്കുന്നു.
https://macbethpublications.com/product/sagavinte-diary/
M A Shahanas
എന്നെ ചുംബിക്കാൻ പഠിപ്പിച്ച സ്ത്രീയേ
വാക്കുകൾ ചുംബനങ്ങളായി വായനക്കാരിൽ പെയ്തിറങ്ങുന്ന അനുഭവം...
ഇവിടെ എഴുത്തുകാരി സ്നേഹത്തിൻ്റെ പ്രപഞ്ച ഭാഷയായ ചുംബനത്തിൽ കുതിർന്ന വാക്കുകളാൽ വായനക്കാരെ ഓർമ്മകളിലൂടെ,അനുഭവങ്ങളിലൂടെ ഒരു യാത്ര കൊണ്ടു പോകുന്നു....
എന്നെ ചുംബിക്കാൻ പഠിപ്പിച്ച സ്ത്രീയേ
ഇന്ദു മേനോൻ
https://macbethpublications.com/product/enne-chumbikkan-padippicha-sthreeye/
#ennechumbikkanpadippichasthreeye
@indu Menon
M A Shahanas