12/08/2023
എൻ്റെ ഏറ്റവും പ്രിയപ്പെട്ട കവികളിൽ ഏറെ മുന്നിൽ നിൽക്കുന്നു, പാബ്ലോ നെരൂദ...
ഒരുപാടിഷ്ടപ്പെട്ട കവിതകളിൽ കുറച്ചെണ്ണം മൊഴിമാറ്റം ചെയ്തു.
ഒരെളിയ ശ്രമം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
I do not love you.......
-------------------------
I do not Love you as if you were salt- rose or topaz,
Or the arrow of carnations the fire shoots off.
I love you as some dark things are to be loved,
In secret, between the shadow and the soul.
I love you as the plant that never blooms,
but carries in itself the light of hidden flowers;
thanks to your love a certain solid fragrance,
risen from the earth, lives darkly in my body.
I love you without knowing how, or when or from where,
I love you straightforwardly, without complexities or pride;
So I love you because I know no other way than this:
Where I does not exist, nor you,
So close that your hand on my chest is my hand,
So close that your eyes close as I fall asleep.
~~~~~~~~~~~~~~~~
ഒരു കടൽപ്പനിനീർപൂവോ പുഷ്യരാഗമോ ആയി നിന്നെ പ്രണയിക്കുന്നില്ല ഞാൻ,
അഗ്നിയുതിർക്കും കാർനേഷൻപൂവമ്പുകളായും നിന്നെ പ്രണയിക്കുന്നില്ല ഞാൻ,
നിഴലിനും ആത്മാവിനുമിടയിൽ അതിഗൂഢമായി സ്നേഹിക്കാനുള്ള ഒരദൃശ്യവസ്തുവെന്നോണം
നിന്നെ സ്നേഹിക്കുന്നു ഞാൻ!
ഒരുനാളും പൂക്കാത്തതെങ്കിലും ഉള്ളിലൊളിഞ്ഞിരിക്കും പുഷ്പദീപ്തിയിൽ
തിളങ്ങുന്നൊരു വൃക്ഷത്തെയെന്നോണം,
നിന്നെ പ്രണയിക്കുന്നല്ലോ ഞാൻ.
നിൻ്റെ പ്രേമമൊന്നിനാൽ മാത്രം ഭൂവിൽനിന്നുയരുമൊരു സാന്ദ്രസുഗന്ധം രഹസ്യമായെന്നിൽ നിറയുന്നു.
എങ്ങിനെയെന്നറിയാതെ, എപ്പോഴെന്നറിയാതെ, എവിടെനിന്നെന്നറിയാതെ
നിന്നെ പ്രണയിക്കയാണല്ലോ ഞാൻ!
ഏറെ സത്യസന്ധമായി,
ഏറെ സരളമായി,
ഏറെ വിനീതമായി നിന്നെ സ്നേഹിക്കുന്നു ഞാൻ;
ഞാനും നീയുമെന്ന അസ്തിത്വമില്ലാതാവുന്നത്രയും ഏറെയായ്,
എൻ്റെ നെഞ്ചിലിരിക്കും നിൻ്റെ കൈയ്യ്
എൻ്റെതന്നെ കൈയ്യായ് തോന്നുമാറഗാധമായ്,
ഞാൻ നിദ്രയിലാഴവേ നിൻകണ്ണുകളടയുംപോൽ
അത്രയുമാഴത്തിൽ,
നിന്നെ സ്നേഹിക്കയല്ലാതെ
വേറൊരു വഴിയെനിക്കില്ലല്ലോ!
~~~~~~~~~~~~~~~~~~~~
രാജലക്ഷ്മി. പി. കെ
5/1/2023