വരൂ ...നേരിന്‍റെ പക്ഷത്ത് നിന്ന്‍ നെഞ്ചൂക്കോടെ നമുക്ക് ഒന്നിച്ച് മുന്നേറാം...
കൂടുകാരെ തേടി വന്നു ഞാന് ...... അതിന്നിടയില് കിട്ടുന്ന പുതിയ സൌഹൃദങ്ങളുമൊക്കെയായി കഴിഞ്ഞു പോകുന്ന കാലത്തെ ഓര്‍ത്തു വിലപിക്കാതെ ആരോടും പരാതിയും പരിഭവമും ഇല്ലാതെ
കൊച്ചു കൊച്ചു പിണക്കങള്,അതെനിക്കും ഉണ്ട്.എന്റെ കൂട്ടുകാര്,അവരെനിക്ക് പിണങ്ങുവാന് വേണ്ടിയുള്ളവരാണ്,ഇണങ്ങുവാന് വേണ്ടിയല്ല!ക്ഷമാപണങ്ങള്‍ക്ക് ഞങ്ങള്‍ക്കിടയ...ില് സ്
ഥാനമില്ല! ഹൃദയം തൊട്ടറിയുന്ന സുഹുര്‍ത്തുക്കള് എന്നും എന്റെ അനുഗ്രഹമായിരുന്നു. എന്റെ പ്രതീക്ഷ്കള്‍ക്ക് അപ്പുറത്തുള്ള സൌഹൃദങ്ങള് ബന്ധങ്ങള് എന്നും എന്റെ ഈ ജീവിത യാത്രയില് കരുത്ത് ആയിരുന്നു.
നഷ്ടങ്ങള് എന്നും നഷ്ടങ്ങള് തന്നെയാണ്.... പരിഭവങ്ങളും,കുറ്റപ്പെടുത്തലുകളുമൊന്നുമില്ലാത്ത ലോകത്ത് ഇതുവരെ കണ്ടുമുട്ടിയിട്ടുള്ളവരോട്, ഇനി കണ്ടുമുട്ടാനിരിക്കുന്നവരോട്,
ഓര്മ്മിക്കാന് സുഖമുള്ള നോവ് സമ്മാനിച്ച്
കടന്നു പോയിട്ടുള്ളവരോട്,അങ്ങനെയെല്ലാവരോടും ഒരേയൊരു വാക്ക്:
നിങ്ങള്ക്കായി ഞാന് എന്റെ ആത്മാവില് കരുതി വെച്ച സ്നേഹത്തിന്റെ ഒരു ഭാഗം ഉറവ വറ്റാതെ ഇന്നും ഒഴുകുകയാണ്.ഇനിയുള്ള ഒരോ നിമിഷങ്ങളിലും നിങ്ങളുടെ ഹൃദയത്തിന്റെ ഒരു കോണില് ഞാന് കാണുമെന്ന പ്രതീക്ഷയിലാണത്.............. നമ്മെ ജീവിതത്തില് നിലനിര്ത്തുന്നത് ഓര്മ്മകളാണ്. ഓര്ക്കുക..വല്ലപ്പോഴും നല്ലവരായ സ്നേഹിതരെ, മറക്കാതിരിക്കുക എന്നെയും.....