Kalapremi DAILY News

Kalapremi DAILY News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalapremi DAILY News, News & Media Website, P. O. Box 1334, Kuwait City.

കുവൈത്ത് സിറ്റി : ഡിസംബർ 16.കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ്  ജാബിർ അൽ സബാഹ്  അന്തരിച്ചു.86 വയസ്സ് പ്രായമായിരുന്നു.അൽ...
16/12/2023

കുവൈത്ത് സിറ്റി : ഡിസംബർ 16.കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു.86 വയസ്സ് പ്രായമായിരുന്നു.അൽപ നേരം മുമ്പ് അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത് ദീർഘ കാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന അമീറിനെ ആരോഗ്യ പ്രശ്നങ്ങൾ മൂർച്ചിച്ചതിനെ തുടർന്ന് നവംബർ 29 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും. കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം. 2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ് , സഹോദരനും കുവൈത്തിന്റ പതിഞ്ചാമത്തെ അമീറുമായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാമത്തെ ഭരണാധികാരിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.1962 ൽ ഇരുപത്തഞ്ചാം വയസ്സിൽ ഹവല്ലി ഗവർണർ ആയി നിയമിക്കപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. . 1978 മാർച്ച് 19 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം 1978 മുതൽ 1988 വരെ കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായും തുടർന്ന് കുവൈത്തിന്റെ പ്രധിരോധ മന്ത്രിയായും രാജ്യത്തിന് സേവനം അനുഷ്ഠിച്ചു . ഇറാഖ് അധിനിവേശത്തിൽ നിന്ന് രാജ്യം മോചനം നേടിയതിനു ശേഷം നിലവിൽ വന്ന സർക്കാരിൽ തൊഴിൽ സാമൂഹിക കാര്യങ്ങളുടെ ഉപ മന്ത്രി പദവിയും അദ്ദേഹം വഹിച്ചു . 1992 ഒക്ടോബർ 17 വരെ ആ പദവിയിൽ തുടരുകയുണ്ടായി . അധിനിവേശ കാലത്ത് കുവൈത്തിന്റെ സൈനിക സജ്ജീകരണത്തിൽ വന്ന പോരായ്മ ചൂണ്ടിക്കാട്ടി ഷെയ്ഖ് നവാഫിനെ കാബിനറ്റിൽ നിന്ന് മാറ്റിനിർത്തുകയുണ്ടായി . പിന്നീട് 1994 ഒക്ടോബറിലാണ് കുവൈത്ത് നാഷണൽഗാർഡിന്റെ ഉപ മേധാവിയായി ഷെയ്ഖ് നവാഫ് വീണ്ടും ഔദ്യോഗിക പദവിയിലെത്തുന്നത് . 2003 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം അതെ വർഷം തന്നെ ഒക്ടോബറിൽ കുവൈത്തിന്റെ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തിര മന്ത്രിയുമായി നിയമിക്കപ്പെട്ടു. .2006 ജനുവരി 29 നു ഷെയ്ഖ് സബാഹ്‌ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് അമീർ ആയതോടെ അതെ വര്ഷം ഫെബ്രുവരി ഏഴിനാണ് ഷെയ്ഖ് നവാഫ് രാജ്യത്തിന്റെ കിരീടാവകാശിയായി നിയമിതനാകുന്നത് . 2020 സെപ്റ്റംബർ 29 നു ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് പ്രത്യേക മന്ത്രി സഭയോഗം ചേർന്ന് ഷെയ്ഖ് നവാഫിനെ രാജ്യത്തിന്റെ പതിനാറാമത്തെ അമീറായി പ്രഖ്യാപിക്കുന്നത് .ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമീറിന്റെ ചില പ്രത്യേക അധികാരങ്ങൾ നിർവഹിക്കുന്നതിന് ഉപ അമീറും സഹോദരനുമായ ഷെയ്ഖ് മിഷ് അൽ അൽ സബാഹിനെ 2021 നവംബർ 15 നു പ്രത്യേക ഉത്തരവിലൂടെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. ശരീഫ സുലൈമാൻ അൽ ജാസ്സിം. ആണ് ഭാര്യ..കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് സബാഹ് മൂത്ത മകൻ ആണ്.ഷെയ്ഖ് ഫൈസൽ അൽ നവാഫ്, ( ദേശീയ സേന മേധാവി ) ഷെയ്ഖ് അബ്ദുള്ള അൽ നവാഫ്, ഷെയ്ഖ് സാലിം അൽ നവാഫ് ( ദേശീയ സുരക്ഷാ മേധാവി ), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കൾ.ഖബറടക്കം പിന്നീട് പ്രഖ്യാപിക്കും.

15/12/2023

ലോക് സഭയിലെ 545 എംപിമാരിൽ ഒന്നാമനായി എൻ.കെ പ്രേമചന്ദ്രൻ എംപി.❤

"സൻസദ് മഹാരത്ന" പുരസ്‌കാര നിറവിൽ എൻ കെ പ്രേമചന്ദ്രൻ എംപി.

17-ആം ലോക് സഭയിലെ 5 വർഷത്തെ മികവുറ്റ പ്രവർത്തനത്തിന് ലഭിച്ച ഉജ്ജ്വല അംഗീകാരം. ലോക് സഭയിലെ 545 എംപിമാരിൽ ഒന്നാമനായി എൻ.കെ പ്രേമചന്ദ്രൻ എംപി. നിരവധി ബെസ്റ്റ് പാർലമെന്ററിയൻ പുരസ്കാരങ്ങൾ നേടിയിട്ടുള്ള എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ പ്രവർത്തന മികവിന് ലഭിച്ച മറ്റൊരു അംഗീകാരം🙏🙏
NK Premachandran 💐

*കാനം രാജേന്ദ്രൻ അന്തരിച്ചു*സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു73 വയസ്സായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശു...
08/12/2023

*കാനം രാജേന്ദ്രൻ അന്തരിച്ചു*

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

73 വയസ്സായിരുന്നു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് മുറിച്ച് മാറ്റേണ്ടി വന്നിരുന്നു

ആശുപത്രിയിൽ ചികിത്സയിൽ ഇരിക്ക ഹൃദയത്തെ തുടർന്നാണ് അന്ത്യം

കോട്ടയം വാഴൂർ സ്വദേശിയാണ്

പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കുകയാണ് അന്ത്യം

2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്

07/12/2023

സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ കഴിയില്ല...

കുവൈറ്റ് ഡിസംബര് 7, 2023, എല്ലാ വിദ്യാഭ്യാസ സമ്പ്രദായത്തിലുമുള്ള സ്വകാര്യ സ്കൂളുകൾക്ക് വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആദിൽ അൽമാനെ ബുധനാഴ്ച പ്രഖ്യാപിച്ചു.
2023/2024 അധ്യയന വർഷത്തേക്ക് സ്വകാര്യ സ്കൂളുകളുടെയും വൈകല്യമുള്ള വ്യക്തികൾക്കായി സ്വകാര്യ സ്കൂളുകളുടെയും ട്യൂഷൻ ഫീസ് സംബന്ധിച്ച് മന്ത്രിതല പ്രമേയങ്ങളിൽ വ്യക്തമാക്കിയ വ്യവസ്ഥകൾ ഇപ്പോഴും സാധുതയുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യന് സെന്ട്രല് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥി  സ്കൂള് യാത്രയ്ക്കിടെ ഹോട്ടലിലെ നീ...
05/12/2023

കുവൈത്ത് സിറ്റി: കുവൈറ്റിലെ ഇന്ത്യന് സെന്ട്രല് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥി സ്കൂള് യാത്രയ്ക്കിടെ ഹോട്ടലിലെ നീന്തല്ക്കു ളത്തില് മുങ്ങിമരിച്ചു.

രണ്ടാഴ്ച മുമ്പാണ് ഫ്ലോറിഡയിലെ ഒര്ലാന്ഡോയില് ഇന്ത്യന് സെന്ട്രല് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്ത്ഥി സഹായ ജെബാസ് പ്രജോപ്പ് ഹോട്ടലി ലെ നീന്തല്ക്കുളത്തില് അബദ്ധത്തില് മുങ്ങിമരിച്ചത്. സ്കൂൾ ക്രമീകരിച്ച നാസയിലേക്കുള്ള പഠന ടൂറിന്റെ ഭാഗ മായിരുന്നു അദ്ദേഹം

തമിഴ്നാട് സ്വദേശിയാണ് സഹായ ജെബാസ് പ്രജോപ്പ്. പിതാവ് സഹായ തോമസ് രൂപൻ ഖരാഫി കൺസ്ട്രക്ഷ നിലും അമ്മ വനിത വിൻസി ടാലി ഗ്രൂപ്പി ലു മാണ് ജോലി ചെയ്യുന്നത്.

04/12/2023

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കെട്ടിടത്തിന്റെ ഒരു ഭാഗത്തുണ്ടായ തീപിടിത്തവു മായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങളെ അഭിസംബോധന ചെയ്തു. വേഗത്തിലുള്ളതും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചു, തൽഫല മായി ആളപായമൊന്നും റിപ്പോർട്ട് ചെയ്യാതെ തീ വിജയകരമായി നിയന്ത്രിക്കാൻ കഴിഞ്ഞു.

സംഭവം നടന്ന സ്ഥലത്ത് നിന്ന് എല്ലാ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. നാഷണൽ ഗാർഡിന്റെയും ജനറൽ ഫയർഫോഴ്സിന്റെയും കൂട്ടായ ശ്രമങ്ങൾ തീ ഉടനടി അണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ദൗർഭാഗ്യകരമായ സംഭവം ഉണ്ടായിരുന്നിട്ടും, ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകിയതായി മന്ത്രാലയം ഊന്നിപ്പറഞ്ഞു. നാശനഷ്ടങ്ങൾ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നതുപോലെ ചെറിയ ഭൗതിക നഷ്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ അടിയന്തര സേവനങ്ങളുടെ ദ്രുത പ്രതികരണത്തിനും ഏകോപനത്തിനും മന്ത്രാലയം നന്ദി അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ, മന്ത്രാലയം അതിന്റെ പരിസരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ അപ്ഡേറ്റുകൾ നൽകും.

04/12/2023
20/04/2023
18/04/2023
ഏവർക്കും ഞങ്ങളുടെ വിഷു ആശംസകൾ
15/04/2023

ഏവർക്കും ഞങ്ങളുടെ വിഷു ആശംസകൾ

10/04/2023

“Ambassador called on the Deputy Foreign Minister of Kuwait, H.E Mansoor Al Otaibi today. He apprised the DFM of prospects of bilateral relations, including new proposals & initiatives in different areas. Consular matters related to Indian community were specifically highlighted.”

Address

P. O. Box 1334
Kuwait City
22014

Alerts

Be the first to know and let us send you an email when Kalapremi DAILY News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share