Pusthakasadya

Pusthakasadya Pusthakasadya is a leading distributor of books from across the globe, partnering world's leading p We believe in following ethical business practices.

Pusthakasadya is a leading distributor of books from across the globe, partnering world's leading publishers in Fiction and Non fiction including Science & Technology, Management, Humanities and Social Sciences. At any point of time, Atlantic has more than 50,000 titles on its shelves in varying subjects. It has a strong network of channel partners consisting of sub-distributors, booksellers and l

ibrary vendors spread across the country. Pusthakasadya is a regular supplier of books to libraries of leading universities, IITs, NITs and institutions in India. Its marketing campaign through subject-wise printed catalogues and e-brochures covers thousands of customers.Currently, Pusthakasadya is operating from Sulthan Bathery,Kerala, with modern, state-of-the-art offices and distribution warehouses
Presently, team Pusthakasadya has over hundred dedicated, trained and experienced industry professionals managing various operations like distribution, customer services, sales and marketing, print and e-promotions, along with the product acquisitions, editorials and publishing. Pusthakasadya is always adopting cutting-edge technologies and using them to enhance the productivity and improve upon quality. Over the years, it has built credibility and trust, both with customers and business partners which is essential for growth.Pusthakasadya conducts Book Fairs in various parts of the country.

2.Services
DISTRIBUTION
Pusthakasadya distribute books from leading publishers like NBT, Penguin Books ,Cambridge University Press,Oxford University Press, Mcmillan,Pusthak Mahal,Etc,, in English language and DC Books , Current Books, Olive Publications, TBS, Green Books ,Kerala Bhasha Institute, Kerala Samsthana Balasahithya Institute Etc..in Malayalam language. Actually Pusthakasadya deals with over 300 publishing houses in India and Abroad . PUBLICATION
Pusthakasadya helps writers to publish their works.We invite all authors to use our publishing services to bring out their dream book with copyrights. Pusthakasadya has a good team of creativity experts to publish books with international standards. ONLINE BOOKSTORE
You can order any book ,Malayalam or English, available in India and Abroad by online. The book will reach at your doorstep at the earliest.

*വഴികളിൽ തെളിയുന്ന മുഖങ്ങൾ* യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചി...
10/05/2024

*വഴികളിൽ തെളിയുന്ന മുഖങ്ങൾ*

യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചില രാത്രികളിൽ ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. എന്തുകൊണ്ടാണ് നമ്മളവരെ ഓർക്കുന്നത്? ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മുഖങ്ങൾ നമ്മുടെ മനസ്സിലിരുന്ന് എന്തു ചെയ്യുകയാണ്? ആ അന്വേഷണമാണ് നിങ്ങളിപ്പോൾ വായിക്കാൻ കൈയിലെടുത്തിരിക്കുന്ന പുസ്തകമായത്. ഇതു മനുഷ്യരേക്കുറിച്ചാണ്, അവരുടെ അസാധാരണമായ അയനങ്ങളേക്കുറിച്ചാണ്." - രമ്യ എസ് ആനന്ദ്

*നാലാം വിരലിൽ വിരിയുന്ന മായ*

പതിനഞ്ചാം വയസ്സിൽ രോഗബാധയെ തുടർന്ന് 90% ചലനശേഷി നഷ്ടപ്പെട്ടിട്ടും വായനയിലൂടെയും എഴുത്തിലൂടെയും ചിത്രരചനയിലൂടെയും സംവദിക്കുന്ന സാമൂഹ്യ പ്രവർത്തക മായയുടെ ആത്മകഥ.
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്" ബോബി ജോസ് കട്ടികാട്

മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗൾഫ് നാട്ടിൽ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണിത്. ഒറ്റ...
08/05/2024

മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗൾഫ് നാട്ടിൽ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണിത്. ഒറ്റപ്പെടലിന്റെ അതിഭീതിദാവസ്ഥയും ചതിയുടെ ഭീകരാവസ്ഥയും അവന്റെ ജീവിതമാകെ മാറ്റിമറിക്കുന്ന സംഭവപരമ്പരകളിലൂടെ ഗൾഫ് ജീവിതത്തിന്റെ അധോതലങ്ങൾ വെളിപ്പെടുത്തുകയാണ് ഒരു പാക്കിസ്ഥാനിയുടെ കഥ. മരുഭൂമിയുടെ വൈചിത്ര്യങ്ങൾ ആഴത്തിൽ അനുഭവിപ്പിക്കുന്ന ആഖ്യാനം.

ചരിത്ര അധ്യാപകനായ യുവാൽ നോവാ ഹരാരിയുടെ വളരെ ഉജ്ജ്വലവും അതുപോലെ രസകരവുമായ ഒരു പുസ്തകമാണ് സാപിയൻസ്. ഇത് മനുഷ്യ ചരിത്രത്തെ ...
05/05/2024

ചരിത്ര അധ്യാപകനായ യുവാൽ നോവാ ഹരാരിയുടെ വളരെ ഉജ്ജ്വലവും അതുപോലെ രസകരവുമായ ഒരു പുസ്തകമാണ് സാപിയൻസ്. ഇത് മനുഷ്യ ചരിത്രത്തെ പറ്റി പറയുന്ന ഒരു പുസ്തകമാണ്. രണ്ട് ഭാഗങ്ങളുള്ള ഒരു പരമ്പരയിലെ ആദ്യത്തെ ഭാഗമാണ് ഇത്. മനുഷ്യൻ എങ്ങനെ ഉരുത്തിരിഞ്ഞു, ശേഷം എങ്ങനെ ഇന്നത്തെ അവസ്ഥയിൽ എത്തി എന്ന് പറയുന്നതാണ് ആദ്യ ഭാഗം - സാപിയൻസ്. ഇതിനു ശേഷം ഇനി മനുഷ്യന്റെ ഭാവി, വെല്ലുവിളികൾ എന്നിവ അടങ്ങിയതാണ് രണ്ടാം ഭാഗം - ഹോമോ ഡിയൂസ്. ബെസ്റ്റ് സെല്ലെർ സീരിസിൽ ഒന്നാമതുള്ള ഈ സാപിയൻസ് ഒരു ഗംഭീര പുസ്തകം തന്നെയാണ്. മനുഷ്യ ചരിത്രം ഇത്ര അടുക്കും ചിട്ടയോടെ ഫിസിക്സ്‌, കെമിസ്ട്രി, ബിയോളജി എന്നീ ശാസ്ത്ര വിഷയങ്ങളോടൊപ്പം അവതരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെയാണ്. ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ ഇത്ര ലളിത വത്കരിച്ചു ആശയം നഷ്ടമാകാതെ പരിഭാഷപെടുത്തിയ സെനു കുരിയൻ ജോർജ് മഹത്തായ ഒരു കാര്യം തന്നെയാണ് ചെയ്തത്. മനുഷ്യൻ എന്നതിൽ അഹങ്കരിക്കുന്ന നമ്മൾ ഒന്നുമില്ലെന്നും, സാധാരണ വെറുമൊരു ജീവി വർഗ്ഗം മാത്രമാണെന്നും ബാക്കിയെല്ലാം നമ്മൾ തന്നെ സൃഷ്‌ടിച്ച ഊരാക്കുടുക്കുകൾ മാത്രമാണെന്നും ഈ പുസ്തകത്തിലൂടെ തുറന്ന് കാട്ടുന്നു. പലപ്പോഴും നമ്മുടെ മാനസിക നിലയെ പ്രതികൂട്ടിൽ നിർത്തുന്ന ഭാഗങ്ങൾ പിന്നീട് ആലോചിക്കുമ്പോൾ ഹരാരി പറഞ്ഞതും വസ്തുതകൾ ആണെന്ന് സാപിയൻസ് പങ്കുവെക്കുന്നു. മനുഷ്യനെന്ന ജീവി വർഗ്ഗത്തിന്റെ തുടക്കം മുതൽ ഈ കാലം വരെയുള്ള ചരിത്രം 543 പേജുകളിൽ 20 അദ്ധ്യായങ്ങളും 4 ഭാഗങ്ങളിലുമായി ലളിതവത്കരിച്ചാണ് പുസ്തകം ആവിഷ്കരിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള എല്ലാ പ്രധാന നാഴിക കല്ലുകളെയും ക്രമാവത്ക്കരിച്ച് ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. മതം, പൊളിറ്റിക്സ്, ഫിലോസഫി, ചിന്തകൾ, ലിബറലിസം, ഹ്യൂമനിസം, കമ്മ്യൂണിസം, പൈസ, രാഷ്ട്രം, രാഷ്ട്ര ബോധം, തുടങ്ങി എല്ലാം നമ്മളിൽ ഉണ്ടാക്കിയെടുത്തതിന്റെ ചരിത്രവും അതിന്റെ പരിണിത ഫലവും ഇപ്പോഴത്തെ അവസ്ഥയുമെല്ലാം ഹരാരിയുടെ ശൈലിയിൽ സാപിയൻസിൽ പറയുന്നു. മനുഷ്യ വംശത്തിന്റെ നിലനിൽപ്പിനായി നമ്മൾ ഉണ്ടാക്കിയെടുത്ത കാര്യങ്ങൾ കഥകളിലൂടെയും വാമൊഴി കളിലൂടെയും അലിഖിത നിയമങ്ങളിലൂടെയും തലമുറകളോളം കൈമാറ്റം ചെയ്യപ്പെടാനുള്ള മനുഷ്യന്റെ കഴിവിനെ തുറന്ന് കാട്ടുന്ന ഒരാശയവും ഹരാരി മുന്നോട്ട് വെക്കുന്നു. ഒരു പക്ഷത്തിനും മുൻതൂക്കമില്ലാത്ത ഒരു തുറന്ന ചർച്ച എന്ന രീതിയിലാണ് സാപിയൻസിന്റെ ആഖ്യായന ശൈലി. ഹരാരി മുന്നോട്ട് വെക്കുന്ന വസ്തുതകളുടെ ശരിയും ശരികേടും വായനക്കാരൻ സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യജീവി ആദ്യം വേട്ടക്കാരനായും പിന്നെ ഭക്ഷണ ശേഖരണക്കാരനായും അതിന് ശേഷം കൃഷിക്കാരനായും മാറ്റപ്പെട്ട ആശയം നല്ല രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദിമ മനുഷ്യന്റെ

ബി നിലവറയിലെ നിധിയുടെ ചരിത്രം തേടിയ 'മുകിലൻ' എന്ന നോവലിന് ശേഷം മധുരയുടെ സ്വന്തം കണ്ണകിയുടെ കഥയുമായി ദീപു. ഇളങ്കോഅടികളുടെ...
02/05/2024

ബി നിലവറയിലെ നിധിയുടെ ചരിത്രം തേടിയ 'മുകിലൻ' എന്ന നോവലിന് ശേഷം മധുരയുടെ സ്വന്തം കണ്ണകിയുടെ കഥയുമായി ദീപു. ഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'ത്തിലും തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളിൽ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമർശിക്കുന്ന കണ്ണകിയുടെയും ഭർത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന് വിശാലാർഥത്തിൽ പറയാം. തന്റെ കാൽച്ചിലമ്പു വില്ക്കാൻ മധുരയിലെത്തിയ ഭർത്താവ് പാലകനെ തെറ്റിദ്ധാരണമൂലം മോഷണക്കുറ്റമാരോപിച്ചു വധിച്ച പാണ്ഡ്യരാജാവിനോടു പ്രതികാരം വീട്ടാൻ മുല പറിച്ചെറിഞ്ഞ് ആ നഗരം എരിച്ചുകളഞ്ഞ കണ്ണകിയുടെ പുരാവൃത്തം പ്രാചീന ചേരരാജ്യത്തിന്റെയും തമിഴകത്തിന്റെയും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ് കാരിക പശ്ചാത്തലത്തിലുള്ള ആഖ്യായികയായി ദീപു വികസിപ്പിക്കുന്നു. പുരാവൃത്തത്തിൽനിന്ന് ഒരു ഭാവനാലോകം സൃഷ്ടിക്കുന്ന ഈ പുതിയ ചരിത്രനോവൽ പുകൾപെറ്റ പ്രാചീന നഗരങ്ങളായ പുകാറിന്റെയും വഞ്ചിയുടെയും മധുരയുടെയും കഥയാണ്; ഒപ്പം മറ്റു പല കഥകളും

01/05/2024
മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകൾ-അവതാരിക: ജെ. ദ...
30/04/2024

മലയാളിയുടെ സാമ്പ്രദായികമായ ലൈംഗികസദാചാരത്തെയും അടക്കിവയ്ക്കപ്പെട്ട തൃഷ്ണകളെയും വെളിപ്പെടുത്തുന്ന ചെറുകഥകൾ-അവതാരിക: ജെ. ദേവിക; * സ്വയംഭാഗം * വാത്സ്യായനൻ *പ്രിയനേ, വാഴ്ത്തപ്പെട്ട പാപീ * മാവ് വെട്ടുന്നില്ല * ഒരു ഭയങ്കര കാമുകൻ * പെണ്ണും ചെറുക്കനും * സൗന്ദര്യലഹരി മഅഒ ഗോത്രത്തിലെ രതിതന്ത്രങ്ങൾ * ജലം * നീലച്ചിത്രം * ലീല

*കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ*അഞ്ച് പതിപ്പുകൾ ഇറങ്ങിയ പുസ്തകം.കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിച...
29/04/2024

*കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ*

അഞ്ച് പതിപ്പുകൾ ഇറങ്ങിയ പുസ്തകം.കുറ്റകൃത്യങ്ങളുടെ അന്വേഷണച്ചുമതല നിര്‍വ്വഹിച്ച് പരിചയസമ്പന്നനായ ഒരു ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥന്‍ ഔദ്യോഗികജീവിതത്തില്‍നിന്നും വിരമിച്ചതിനുശേഷം തന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന പ്രധാനപ്പെട്ടതും അസാധാരണവുമായ അനുഭവകഥകള്‍ തുറന്നെഴുതുന്ന പുസ്തകം.

*മരണം സംഗീതം കുറ്റകൃത്യം*

എൻ രാമചന്ദ്രൻ ഐ പി എസിന്റെ പുതിയ പുസ്തകം.ലോകപ്രശസ്തരും അകാലത്തിൽ പൊലിഞ്ഞു പോയവരുമായ ചില അപൂർവ്വ മനുഷ്യരെയും അവരുടെ കർമ്മമേഖലകളെയും ജീവിത ദുരന്തങ്ങളെയും അവതരിപ്പിക്കുന്ന അസാധാരണ പുസ്തകം. അധികാരമോഹത്തിന്റെയും കിടമൽസരങ്ങളുടെയും പ്രതികാരത്തിന്റെയും ചോരപുരണ്ട ഏടുകൾ നമുക്ക് അപരിചിതമായ ഒരു ലോകം കാട്ടിത്തരുന്നു.

ആദ്യ വായനയിൽ തന്നെ അത്ഭുതമായി തോന്നിയ ഒരു ബെന്യാമിൻ മാജിക്‌. വായനക്കാരനെ ഒട്ടും ലാഗ് അടിപ്പിക്കാതെ വവ്യത്യസ്തമായ കഥാശൈലി...
21/04/2024

ആദ്യ വായനയിൽ തന്നെ അത്ഭുതമായി തോന്നിയ ഒരു ബെന്യാമിൻ മാജിക്‌. വായനക്കാരനെ ഒട്ടും ലാഗ് അടിപ്പിക്കാതെ വവ്യത്യസ്തമായ കഥാശൈലി. ഡീഗോ ഗാർഷ്യ എന്ന സ്ഥലവും അന്ത്രപേർ കുടുംബവും കഥയുടെ ഒടുവിൽ വായനക്കാരന്റെ കൂടെ പോരുന്നു. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പറ്റിയ മികച്ചൊരു ഫാസ്റ്റ് പേസ് ത്രില്ലർ. എഴുത്തുകാരന് ലഭിക്കുന്ന ഒരു കൂട്ടം കത്തുകളും ആ കത്തുകളിലെ നായകനെ തിരഞ്ഞുള്ള എഴുത്തുകാരന്റെ അന്വേഷണവും ആണ് കഥയെ മുന്നോട്ട് നയിക്കുന്നത്. കഥയിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിൽ ഓരോ ചോദ്യങ്ങൾ ഉളവാക്കുന്നു കഥയ്ക്കൊടുവിൽ അവയുടെ ഉത്തരം വായനക്കാരൻ തന്നെ കണ്ടെത്തുന്നു.. ഒരു സ്വയം കണ്ടെത്തൽ പോലെ... ജീവിതത്തിൽ ഒരിക്കെലെങ്കിലും വായിച്ചിരിക്കണ്ട ഒരു പുസ്തകം.

ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്...
21/04/2024

ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു, ഒരു ജെസെബല്‍-- സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവള്‍ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു--സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോള്‍ ലോകത്തിന്റെ ആധാരശിലകള്‍ ഇളകാന്‍ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളില്‍ ഒരുപാടു സ്ത്രീകളും പങ്കു ചേരുന്നു.

പങ്കെടുക്കുന്നവർക്കെല്ലാം സമ്മാനം നൽകുന്ന പുസ്തക സദ്യയുടെ മാത്രം പദ്ധതി. ചുമ്മാ ഒരു സെൽഫി നിങ്ങളുടെ പുസ്തക അലമാരയ്ക്ക് മ...
20/04/2024

പങ്കെടുക്കുന്നവർക്കെല്ലാം സമ്മാനം നൽകുന്ന പുസ്തക സദ്യയുടെ മാത്രം പദ്ധതി. ചുമ്മാ ഒരു സെൽഫി നിങ്ങളുടെ പുസ്തക അലമാരയ്ക്ക് മുമ്പിൽ നിന്നും എടുക്കൂ. അത് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യൂ. ലോക പുസ്തക ദിനത്തിൽ നിങ്ങളുടെ പുസ്തകങ്ങളോടുള്ള ഇഷ്ടം നാട്ടുകാരറിയട്ടെ. മറ്റുള്ള കൂട്ടുകാർക്ക് പുസ്തകം കിട്ടുന്നതിൽ നിങ്ങൾക്ക് കുശുമ്പ് ഇല്ലെങ്കിൽ അവരെ മെൻഷൻ ചെയ്യൂ. അവരും ഷെൽഫിയെടുത്ത് ആർമാദിക്കട്ടെ. എല്ലാവർക്കും പുസ്തക സദ്യ ഒരു പുസ്തകം സമ്മാനമായി നൽകും മെയ് പതിനഞ്ചിന് മുമ്പായി. 😍😍😍

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ വല്ലാത്തൊരു കഥ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ബാബുരാമചന്ദ്രൻ മലയാളിയുടെ ദൃശ്യ സംസ്കാരത്തിന് പ...
20/04/2024

ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ വല്ലാത്തൊരു കഥ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ബാബുരാമചന്ദ്രൻ മലയാളിയുടെ ദൃശ്യ സംസ്കാരത്തിന് പുതിയ കണ്ണുകൾ നൽകിയ ആളാണ് . ഈ പരിപാടിയിൽ അവതരിപ്പിച്ച ഒരു പിടി വല്ലാത്ത കഥകളുടെ രാമചന്ദ്രൻ തന്നെ തിരഞ്ഞെടുത്തു എഡിറ്റ് ചെയ്ത അധ്യായങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. നമ്മൾ അറിഞ്ഞിരിക്കേണ്ട ലോകത്തുള്ള പല വിഷയങ്ങളിലേക്കും മുങ്ങാംകുഴി ഇടാനാണ് ബാബു രാമചന്ദ്രൻ നമ്മളെ ക്ഷണിക്കുന്നത്. ഒരു നല്ല വായനക്കാരൻ ആണ് നിങ്ങളെങ്കിൽ ഈ പുസ്തകം വിലമതിക്കാനാവാത്ത ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുന്നത്. നിരന്തരമായി പ്രചോദിപ്പിക്കുന്ന റഫറൻസ് പുസ്തകമാണിത്. മലയാളത്തിൽ ഇത്തരമൊരു പുസ്തകം വേറെ ഉണ്ടാവാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ നമ്മുടെ ലൈബ്രറിക്ക് ഒരു മുതൽക്കൂട്ടാണ് ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുടെ മൂന്നു ഭാഗങ്ങൾ.

ഒന്നാം ഭാഗം വില 330. നിങ്ങളുടെ വില 248.
രണ്ടാം ഭാഗം വില 350. നിങ്ങളുടെ വില 263
മൂന്നാം ഭാഗം വില 360. നിങ്ങളുടെ വില 270

*അധ്യായങ്ങൾ*
1. മൊസാദ്
2. കാശ്മീരി പണ്ഡിറ്റുകളുടെ പലായനം
3. അഡോൾഫ് ഹിറ്റ്ലർ
4. മൈക്കിൾ ജാക്സൺ
5. യാസർ അറഫാത്ത്
6. ഈദി അമീൻ
7. കാർഗിൽ വിജയകഥ
8. മഹാത്മാഗാന്ധി
9. ലയണൽ മെസ്സി
10. നേതാജി സുഭാഷ് ചന്ദ്ര ബോസ്
11. ശ്രീ നാരായണഗുരു
12. റോഡ്രിഗോ ദുത്തെർത്തെ
13. റഷ്യൻ വിപ്ലവം
14. വീരപ്പൻ
15. എം എൻ റോയ്
16. ദാവൂദ് ഇബ്രാഹിം
17. എലോൺ മസ്ക്
18. വേലുപിള്ള പ്രഭാകരൻ
19. സദ്ദാം ഹുസൈൻ
20. ഈച്ചര വാര്യർ
21. ജോസഫ് സ്റ്റാലിൻ
22. ജയലളിത
23. ജവഹർലാൽ നെഹ്റു
24. ഇന്ദിരാഗാന്ധി
25. ഡിയേഗോ മറഡോണ
26. മലബാർ കലാപം
27. നക്സലിസം മുതൽ മാവോയിസം വരെ
28. ഓപ്പൺ ഹെയ്മർ
29. യൂണിഫോം സിവിൽ കോഡ്
30. കിം ജോംഗ് ഉൻ
31. താജ്മഹൽ
32. ഐൻസ്റ്റീന്റെ പ്രപഞ്ചം
33. ഭഗത് സിംഗ്
34. യക്ഷി
35. ഡയാനയുടെ നിഗൂഢമരണം
36. വിഭജനത്തിന്റെ മുറിവുകൾ
37. അംബേദ്കർ
38. ഗോർബച്ചേവ്
39. ഓഷോ
40. ലൂസിഫർ
41. അരുണ ഷാൻ ബാഗ്
42. ചെർണോബിൽ

മാർക്വേസ് പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ച അദ്ദേഹത്തിന്റെ മനോഹരമായ ഒരു നോവൽ മരണത്തിന്റെ ദശകത്തിന് ശേഷം മലയാളത്തിൽ. എല്ലാ വർ...
19/04/2024

മാർക്വേസ് പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ച അദ്ദേഹത്തിന്റെ മനോഹരമായ ഒരു നോവൽ മരണത്തിന്റെ ദശകത്തിന് ശേഷം മലയാളത്തിൽ.
എല്ലാ വർഷവും ആഗസ്തിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂർത്തങ്ങൾ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദർശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്‌നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞൻ യോഹാൻ സെബാസ്റ്റ്യാൻ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലിൽ കൂടിക്കലരുന്നു. മാർകേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവൽ.

ഓരോ മലയാളിയുടെയും ലൈബ്രറിയിൽ ഉണ്ടായിരിക്കേണ്ട 128 പതിപ്പുകൾ പിന്നിട്ട ദസ്തയേവ്സ്കിയുടെയും അന്നയുടെയും മനോഹരമായ പ്രണയ കാവ...
18/04/2024

ഓരോ മലയാളിയുടെയും ലൈബ്രറിയിൽ ഉണ്ടായിരിക്കേണ്ട 128 പതിപ്പുകൾ പിന്നിട്ട ദസ്തയേവ്സ്കിയുടെയും അന്നയുടെയും മനോഹരമായ പ്രണയ കാവ്യം. ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികില്‍ അന്ന എന്ന തന്നെക്കാള്‍ വളരെ ചെറുപ്പമായ യുവതിയോടു ദസ്തയേവ്‌സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്‌സ്‌കിയുടെ തന്നെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ നോവലിന്റെ രചനയില്‍ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് തന്റെ നോവലിനു 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന പേര് പെരുമ്പടവം നല്‍കിയത്.

അതിരുകള്‍ ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില്‍ വീണ കറയാണ് ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനു...
17/04/2024

അതിരുകള്‍ ഭേദിച്ച് പോകുന്ന ഒരു ജനതയുടെ മനസ്സില്‍ വീണ കറയാണ് ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നത്. മിത്തുകളും കഥകളും നിറഞ്ഞ മനുഷ്യവംശത്തിന്റെ ഇതുവരെയുള്ള ചരിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിലെ പ്രപഞ്ചനീതിയെന്തെന്ന ചോദ്യം ഈ കൃതി ഉയര്‍ത്തുന്നു. മാജിക്കല്‍ റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ ഇതിഹാസ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ എപ്പിക്ക് നോവലാണ് സാറാ ജോസഫിന്റെ 'കറ'

ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോ...
16/04/2024

ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?

നമ്മുടെ പുസ്തകസദ്യയിൽ ഇപ്പോൾ സ്റ്റോക്ക് ഉള്ള ജി ആർ ഇന്ദുഗോപൻ രചിച്ച ഇരുപത്തിയേഴ് പുസ്തകങ്ങൾ ആണ് മുകളിൽ ഫോട്ടായിൽ ഉള്ളത്....
16/04/2024

നമ്മുടെ പുസ്തകസദ്യയിൽ ഇപ്പോൾ സ്റ്റോക്ക് ഉള്ള ജി ആർ ഇന്ദുഗോപൻ രചിച്ച ഇരുപത്തിയേഴ് പുസ്തകങ്ങൾ ആണ് മുകളിൽ ഫോട്ടായിൽ ഉള്ളത്. ഈ ഇരുപത്തിയേഴ് പുസ്തകങ്ങളുടെയും പേര് കമന്റ് ചെയ്യുന്നവർക്ക് ഒരു ഇന്ദുഗോപൻ പുസ്തകം സമ്മാനം ലഭിക്കും. ശ്രദ്ധിക്കുക: ഒരൊറ്റ കമന്റ് ആയി നമ്പർ ഇട്ട് വേണം പുസ്തകങ്ങൾ ലിസ്റ്റ് ചെയ്യാൻ. കമന്റ് ചെയ്യാനുള്ള സമയം ഏപ്രിൽ പതിനാറ് വൈകുന്നേരം ഏഴു മണിക്ക് അവസാനിക്കും.

അങ്കമാലി ഡയറീസ്, വൈറസ്, കപ്പേള, മാലിക്ക്, വിചിത്രം, സുലൈഖ മന്‍സില്‍, പുലിമട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്ര...
15/04/2024

അങ്കമാലി ഡയറീസ്, വൈറസ്, കപ്പേള, മാലിക്ക്, വിചിത്രം, സുലൈഖ മന്‍സില്‍, പുലിമട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ ജോളി ചിറയത്തിന്റെ ആത്മകഥ. അഞ്ചു പതിറ്റാണ്ടുനീണ്ട ജീവിതമാണ് നടി പകര്‍ത്തിവയ്ക്കുന്നത്. കാലുഷ്യങ്ങളെ കടുപ്പിക്കുംവിധം, വൈഷമ്യങ്ങളെ പെരുപ്പിക്കുംവിധം സ്വാസ്ഥ്യം കെടുത്തുന്നതിലേക്ക് തന്റെ തുറന്നുപറച്ചില്‍ ഇടയാക്കിയേക്കാമെന്ന് ആമുഖത്തില്‍ പറയുന്നു. ജീവിതത്തോട് കഴിയാവുന്നത്ര സത്യസന്ധത പുലര്‍ത്തേണ്ടതുണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് എഴുത്തെന്നും അനായാസമായിരുന്നില്ല എന്ന തിരിച്ചറിവാണ് അമ്പതുവര്‍ഷത്തെ ജീവിതത്തിന്റെ ബാക്കിപത്രമെന്നും അവര്‍ എഴുതുന്നു. നാലുമാസത്തിനുള്ളിൽ നാലാം പതിപ്പിലെത്തിയ പുസ്തകം.
മുൻവിധികളില്ലാതെ വായിക്കേണ്ട പുസ്തകമാണ് ജോളി ചിറയത്തിന്റെ ആത്മകഥ . വായിച്ചു പൂർത്തിയാക്കുമ്പോൾ 50 വർഷത്തെ കേരളീയ ജീവിതത്തിലൂടെ കടന്നുപോയ അനുഭവം നമുക്കുണ്ടാവും. അതിൽ കൃത്രിമമായ വെച്ചുകെട്ടലുകളോ വേഷം കെട്ടലുകളോ ഇല്ല. തികഞ്ഞ സത്യസന്ധതയോടെ വൈകാരികതയും നിർമ്മമതയും ഒരേപോലെ പുലർത്തിക്കൊണ്ട് സ്വന്തം ജീവിതത്തെയും അതിലൂടെ കാലത്തെയും, ചരിത്രത്തെയും, സംസ്കാരത്തെയും തിരിഞ്ഞു നിന്ന് പരിശോധിക്കുകയാണ് ഗ്രന്ഥകാരി. പലയിടത്തും ഇടറി വീഴുകയും പിടഞ്ഞെഴുന്നേൽക്കുകയും ചെയ്തതിലൂടെ, കാലുഷ്യവും ഈർഷ്യയുമെല്ലാം അതിജീവിച്ച് വൈകാരികമായ സന്തുലിതാവസ്ഥ പ്രാപിച്ച അവസ്ഥയിലിരുന്നാണ് എഴുതുന്നത് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

നൗഫൽ എൻ ന്റെ പതിനാലായിരം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകവും ജെറി ടോമിന്റെ നാല് പതിപ്പിൽ എത്തി നിൽക്കുന്ന പുസ്തകവും നിങ്ങളുടെ ...
14/04/2024

നൗഫൽ എൻ ന്റെ പതിനാലായിരം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകവും ജെറി ടോമിന്റെ നാല് പതിപ്പിൽ എത്തി നിൽക്കുന്ന പുസ്തകവും നിങ്ങളുടെ ലൈബ്രറിക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.

ഒരു ഗ്രാമീണജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്‍റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ...
13/04/2024

ഒരു ഗ്രാമീണജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പാര്‍ന്ന നോവല്‍. അപ്പൂപ്പന്‍പ്ലാവിന്‍റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയുടെയും കഥ. കല്യാണിയുടെയും മാധവന്‍റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്നങ്ങള്‍. കഠിനാദ്ധ്വാനത്തിന്‍റെ നാള്‍വഴികള്‍ താണ്ടി ഉയരങ്ങള്‍ കീഴടക്കി, തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവര്‍. പ്രണയത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും അദ്ധ്വാനമഹത്വത്തിന്‍റെയും കഥ പറയുന്ന ഈ രചന, കാലത്തിന്‍റെ നൈര്‍മ്മല്യത്തെ തോറ്റിയുണര്‍ത്തുന്നു. മാധവന്‍റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിന്‍റെയും ചരിത്രത്തില്‍ നിന്നു തുടങ്ങിയ നോവല്‍,കേരളത്തിന്‍റെ രണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.
ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്മമായി പകര്‍ത്തുന്നതില്‍ എഴുത്തുകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോല്‍പ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണീമാധവജീവിതം സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളുടെ
ഓര്‍മ്മകളിലൂടെ അനാവരണം ചെയ്യുന്നു. എന്നാല്‍ കല്യാണിയുടെ അന്ത്യത്തില്‍ മക്കള്‍ കൊടുത്ത വിധിയെന്ത് എന്ന ദുഃഖം വായനക്കാരന്‍റേതുമായി മാറ്റുന്ന മനോഹരമായ എഴുത്ത്. ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവല്‍.

ആര്‍ത്തിപൂണ്ട ഇരുകാലികള്‍ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു....
12/04/2024

ആര്‍ത്തിപൂണ്ട ഇരുകാലികള്‍ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില്‍ പല ഇക്കോളജിക്കലി സെന്‍സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്‍നാട് എന്ന വയനാട്ടില്‍നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റകര്‍ഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലുംകൂടി മിത്തുകള്‍ക്കൊപ്പം ഒരു നവസഞ്ചാരം. ജെ.സി.ബി അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയ, ചെറുകാട് അവാർഡ് നേടിയ നോവൽ.

ഒളിച്ചുവെക്കപ്പെട്ട ചരിത്രവും അതിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന കുടുംബവും- സിറിൻ സാക്ക തന്റെ നൂറാം പിറന്നാൾ വരെയും ആ രഹസ്യം ...
11/04/2024

ഒളിച്ചുവെക്കപ്പെട്ട ചരിത്രവും അതിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന കുടുംബവും- സിറിൻ സാക്ക തന്റെ നൂറാം പിറന്നാൾ വരെയും ആ രഹസ്യം ഉളളിൽ കൊണ്ടു നടന്നു. എന്നാൽ തനിക്കറിയുന്ന വഴികളിലൂടെ സിറിൻ സാക്ക തന്റെ കുടുംബത്തിന്റെ രഹസ്യം വരയ്ക്കുന്നു. ഈ രഹസ്യങ്ങൾ അവധിക്കാലദ്വീപിന്റെ നാല് ചുവരുകളും കടന്ന് പല ജീവിതങ്ങളെയും പിടിച്ചുലയ്ക്കും. വിവർത്തനം: തെൽഹത്ത് കെ.വി.

ആടുജീവിതം ഫുൾ പാക്ക്
06/04/2024

ആടുജീവിതം ഫുൾ പാക്ക്

03/04/2024

Shout out to my newest followers! Excited to have you onboard! Sidheek Thozhiyoor, Shereef Mohamed, Suvachan Janardhanan, David Dixon, Raj Sreeshylam, Jayakumar Pazhedath, Sudhakaran Nair, Semi Sithara, Mathews George, Rajesh Mankuzhy, K K Vasu Kochappa, Anantha Krishnan

“ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്...
30/03/2024

“ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ
ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്.
– കെ കെ ഷാഹിന | ഓപ്പൺ മാസിക

23/03/2024
മലയാള സിനിമ തകർച്ച നേരിട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ ( 2000 - 02 ) 44 മലയാള സിനിമകൾ ആണ് ഷക്കീലയുടേതായി റിലീസ് ചെയ്തത്...
20/03/2024

മലയാള സിനിമ തകർച്ച നേരിട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ ( 2000 - 02 ) 44 മലയാള സിനിമകൾ ആണ് ഷക്കീലയുടേതായി റിലീസ് ചെയ്തത്. ഏകദേശം എല്ലാം തന്നെ സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. സാറ്റലൈറ്റ്, ഓ.ടി.ടി അവകാശങ്ങൾ വിറ്റു പോകാത്ത സിനിമകൾ ആണെന്ന് കൂടി ആലോചിക്കണം. പക്ഷേ തിയേറ്ററിൽ ആളുകൾ കയറാത്ത ഒരു സ്ഥിതിയിൽ നിന്നും മലയാള സിനിമയെ രക്ഷിച്ചെടുത്ത മാലാഖ തന്നെയായിരുന്നു അന്ന് ഷക്കീല. അഭിനേതാക്കൾ, ടെക്നീഷ്യന്മാർ, തിയേറ്റർ ജീവനക്കാർ , പല തട്ടിലുമുള്ള സിനിമയുമായി ബന്ധമുള്ള തൊഴിലാളികൾ , കൂടാതെ ചലച്ചിത്ര വ്യവസായ മേഖലയിൽ പണം മുടക്കിയിട്ടുള്ള ആൾക്കാർ തുടങ്ങിയവർക്കെല്ലാം ചലച്ചിത്ര രംഗം വിടാതെ നിൽക്കാൻ സാധിച്ചത് അന്ന് ഈ കാരണം കൊണ്ട് മാത്രമാണ്.

അതുപോലെത്തന്നെ സാമൂഹിക മാധ്യമങ്ങൾ വന്നപ്പോൾ വായന മരിച്ചു എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് റാം ആനന്ദി, ഏറ്റവും പ്രിയപ്പെട്ട എന്നോട് തുടങ്ങിയ പുരസ്തകങ്ങൾ. ബുദ്ധിജീവി വായന എന്നൊന്നില്ല. ഓരോരുത്തരും വായിക്കുന്നത് അവനവന്റെ സന്തോഷത്തിന് വേണ്ടിയാണ്. അത് ഖസാക്കിന്റെ ഇതിഹാസം ആയാലും റാം ആനന്ദി ആയാലും. ആരാച്ചാർ ആയാലും ഏറ്റവും പ്രിയപ്പെട്ട എന്നോട് ആയാലും. വായന മറന്നു തുടങ്ങിയ അല്ലെങ്കിൽ പുസ്തക വായന തുടങ്ങിയിട്ടേയില്ലാത്ത ഒരു പറ്റം മനുഷ്യർ വായിക്കാൻ കാരണമായി മാറി ഈ പുസ്തകങ്ങൾ. അതിന് നിമിത്തമായതാകട്ടെ സാമൂഹ്യ മാധ്യമങ്ങളും. മലയാള സാഹിത്യത്തിന്റെ ഇപ്പോഴത്തെ മാലാഖക്കുഞ്ഞുങ്ങളാണ് അഖിൽ പി ധർമജനും നിമ്ന വിജയും. അവരിലൂടെ വായന മറന്നു തുടങ്ങിയ സമൂഹം തിരികെയെത്തും എന്ന് നമുക്ക് പ്രത്യാശിക്കാം.

പിൻ കുറിപ്പ്: ഷക്കീലച്ചിത്രങ്ങളുടെ നിലവാരവും ഈ പുസ്തകങ്ങളുടെ നിലവാരവും താരതമ്യം ചെയ്യരുത്. വായനാസുഖമുള്ള ശരാശരി നിലവാരമുള്ള രണ്ട് പുസ്തകങ്ങൾ തന്നെയാണിവ.

തുർക്കി നോവലിസ്റ്റ് എലിഫ് ഷഫാക്കിന്റെ  ഫോർട്ടി റൂൾസ് ഓഫ് ലവിന്റെ മലയാള വിവർത്തനം. നിരവധിഭാഷക ളിൽ മൊഴിമാറ്റം ചെയ്യപ്പെട്ട...
19/03/2024

തുർക്കി നോവലിസ്റ്റ് എലിഫ് ഷഫാക്കിന്റെ ഫോർട്ടി റൂൾസ് ഓഫ് ലവിന്റെ മലയാള വിവർത്തനം. നിരവധിഭാഷക ളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടതും ലക്ഷ ക്കണക്കിനു വായനക്കാരെ സ്വാധീനിച്ചതുമായ വിഖ്യാതനോവൽ. ഭർത്താവും കുട്ടികളുമൊത്ത് ശാന്തജീവിതം നയിക്കുന്ന എല്ല റൂബിൻസ്റ്റൺ തൊഴിലിന്റെ ഭാഗമായി ഒരു നോവൽ വായിക്കാനിടയാവുന്നു . അവരുടെ വായനയും അന്വേഷണങ്ങളും സവിശേഷ സൂഫീവ്യക്തിത്വമുള്ള നോവലിസ്റ്റിലേക്കും പ്രമേയത്തിലെ മിസ്റ്റിക്കൽ ആധ്യാത്മികാനുഭൂതികളിലേക്കും ആകൃഷ്ടയാക്കുന്നു . പ്രസിദ്ധ പേർഷ്യൻ സൂഫീകവി ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആധ്യാത്മികഗുരു ഷംസേ തബ് രീസിയും തമ്മിലുള്ള ഗാഡമായ അടുപ്പവും ഷംസ് റൂമിയിലുണർത്തുന്ന ആത്മീയാനുഭവങ്ങളുടെ ആഘാതാനുഭൂതികളുമാണ് എല്ല വായിക്കുന്ന നോവലിലൂടെ അനാവൃതമാകുന്നത് . പുറത്തുകടക്കുക എളുപ്പമല്ലാത്ത വിധം ഷംസിന്റെ പ്രണയനിയമങ്ങൾ ആത്മാവിനെയും വലയം ചെയ്യുന്നത് പോകെപ്പോകെ എല്ല അനുഭവിക്കുന്നു നിരവധിഭാഷകളിൽ മൊഴിമാറ്റപ്പെട്ട , ലക്ഷക്കണക്കിനു വായനക്കാരെ സ്വാധീനിച്ച വിഖ്യാതനോവൽ .

വിവർത്തനം: അജയ് പി. മങ്ങാട്ട് | ജലാലുദ്ദീൻ

ഏറ്റവും കൂടുതൽ മലയാളികൾ വായിച്ച പുസ്തകങ്ങളിൽ ഒന്ന് ഇപ്പോൾ ബ്ലെസിയുടെ കുറിപ്പോടെയും അനേകം കളർ ഫോട്ടോകളോടെയും പ്രത്യേക പതി...
16/03/2024

ഏറ്റവും കൂടുതൽ മലയാളികൾ വായിച്ച പുസ്തകങ്ങളിൽ ഒന്ന് ഇപ്പോൾ ബ്ലെസിയുടെ കുറിപ്പോടെയും അനേകം കളർ ഫോട്ടോകളോടെയും പ്രത്യേക പതിപ്പ്.

Address

Police Station Road, Sulthan Bathery
Wayanad
673592

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919633884407

Alerts

Be the first to know and let us send you an email when Pusthakasadya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pusthakasadya:

Videos

Share