Rolls and Reels

Rolls and Reels it's all about some reality some fun and many more ....

12/04/2024

പെൻഷനും തൊഴിലും ജനങ്ങൾ അവകാശമെന്ന് തെറ്റിദ്ധരിച്ച് നടന്നിരുന്നവരെ തിരുത്തി, സർക്കാരിൻ്റെ ഔദര്യമാക്കിയ പാവങ്ങളുടെ സർക്കാരിന് അഭിവാദ്യങ്ങൾ

10/04/2024

Kalpetta യിലെ വരുന്ന ദിവസങ്ങളിലെ കാലാവസ്ഥ....... ചൂട് ....മഴ...തണുപ്പ്

പ്രിയപ്പെട്ട ശ്രോതാക്കളെ നിങ്ങളുടെ അഭിപ്രായം എന്ത് ഇവിടെ സർക്കാരിൻറെ ആവശ്യങ്ങൾക്കും ഉദ്യോഗസ്ഥർക്കും പെൻഷൻ ലഭിക്കുന്നതിന്...
09/04/2024

പ്രിയപ്പെട്ട ശ്രോതാക്കളെ നിങ്ങളുടെ അഭിപ്രായം എന്ത് ഇവിടെ സർക്കാരിൻറെ ആവശ്യങ്ങൾക്കും ഉദ്യോഗസ്ഥർക്കും പെൻഷൻ ലഭിക്കുന്നതിന് ഒറ്റമാനദണ്ഡം ഒരു ദിവസമെങ്കിലും ജോലി ഉണ്ടായിരിക്കുക എന്നുള്ളത് അതും കിട്ടുമ്പോൾ മുൻകാല പ്രാബല്യത്തോടെ ശമ്പളവും ആനുകൂല്യങ്ങളും എല്ലാം അങ്ങനെതന്നെ, എന്നാൽ പ്രായമായ ഒരാൾക്ക് തൻറെ അവശതകൾക്ക് അടിപതെറി നിൽക്കുമ്പോൾ ഒരു ചെറിയ സഹായം മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടാതെ, പെൻഷൻ കിട്ടണമെങ്കിൽ എന്തൊക്കെയാണ് കടമ്പകൾ എന്നിട്ടും കിട്ടുന്നുണ്ടോ.... പ്രതികരിക്കൂ നിങ്ങളുടെ അഭിപ്രായം കമൻറുകൾ ആയി രേഖപ്പെടുത്തുക... പ്രായമായ എല്ലാവർക്കും പെൻഷൻ ലഭിക്കുക ടെൻഷൻ ഇല്ലാതെ അതാകട്ടെ നമ്മുടെ മുദ്രാവാക്യം

09/04/2024
08/04/2024

40 വയസ് പിന്നിട്ടവർ മാത്രം വായിക്കുക.......
അല്ലാത്തവർക്ക് മനസിലാവില്ല...... അത് കൊണ്ടാ
നാം പിന്നിട്ട വഴികൾ എത്ര മനോഹരമായിരുന്നു,,*

*നിങ്ങൾക്കാ പഴേ കാലം ഓർക്കണോ ഇതൊന്ന് വായിച്ച് നോക്ക്,*👌👌👌

വിശേഷാവസരങ്ങളിൽ മാത്രം അതി വിശിഷ്ടമായി കാണപ്പെടുന്ന....

ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന.....

അയല്പക്കങ്ങളിലെല്ലാം ഓരോ കോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി......

അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികൾ വീട്ടുവളപ്പിൽ തന്നെ ചിക്കി ചികഞ്ഞു നടക്കുന്നവയായിരുന്നു... .

പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട....!

അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും..... കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്നത് വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ, വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ മൂസ മാപ്പിള വരുമായിരുന്നു ആഴ്ചയിലൊരിക്കൽ.....

തെങ്ങുകൾക്കെല്ലാം തടമെടുത്തു വളം ചെയ്യുമായിരുന്നു വർഷാവർഷം..... അതിന്റെ നന്ദിയെന്നവണ്ണം തലപ്പിലേക്ക് കയറാൻ പോലുമാവാത്തവിധം തിങ്ങി ക്കായ്ച്ചു പ്രസാദിക്കുമായിരുന്നു അവ......

പത്തു സെന്റിൽ നിന്ന് കിട്ടിയ തേങ്ങയിൽ വീട്ടാവശ്യത്തിനുള്ളത് എടുത്ത്‌ ബാക്കി ഉണക്കികൊപ്രയാക്കി ആട്ടിയ വെളിച്ചെണ്ണ കൊണ്ടുവരുമ്പോൾ ആ പ്രദേശം മുഴുവൻ അറിയുമായിരുന്നു നാളികേര സുഗന്ധം....

തൊഴുത്തിലെപ്പോഴും ഒരു പശുവിനെങ്കിലും കറവ ഉണ്ടാവുമായിരുന്നു.....

പാലും മോരും തൈരും വെണ്ണയും നെയ്യും അടുക്കളയിലെപ്പോഴും നിറഞ്ഞു നിൽക്കുമായിരുന്നു.....

നെല്ലും പയറും മുതിരയും ഉഴുന്നും ഊഴം പോലെ മുറ്റത്തുകിടന്ന് ഉണങ്ങുമായിരുന്നു.....

അമ്മ വയലിൽ നടുന്ന പച്ചക്കറിക്ക് വെള്ളമൊഴിക്കാനായി കൊത്തിക്കുഴിക്കുന്ന അച്ഛൻ.....

ചെറിയ മൺപാത്രങ്ങളിൽ വെള്ളം തൂക്കി നിര നിരയായി ഞങ്ങൾ കുട്ടികൾ ചീരയെയും,
കയ്പയെയും, വെണ്ടയെയും നനച്ചിരുന്നു.....

ഇടയ്ക്കൊക്കെ മൂക്കാത്ത വെള്ളരിയും വെണ്ടയും അമ്മ കാണാതെ പൊട്ടിച്ചുവായിലാക്കിയും....

വൈകുന്നേരം ഒരു പ്രധാന ജോലിയുണ്ട്....!

തലേന്ന് കത്തിച്ചു കരിപിടിച്ച കറുത്ത മണ്ണെണ്ണ വിളക്ക് തുടച്ചുമിനുക്കി വയ്ക്കണം.....

അതുകഴിഞ്ഞു കിണറ്റിൻ കരയിൽ ചെന്ന് വെള്ളമെടുത്തു ലൈഫ്ബോയ് സോപ്പും ചകിരിയുമുപയോഗിച്ചുള്ള കുളി......

സന്ധ്യക്ക് വീട്ടിലേക്ക് വരുന്ന അച്ഛന്റെ ടോർച്ചു വിളക്ക്. കണ്ണിലും മനസ്സിലും അത് തെളിയിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയുടെ...., ആത്മബന്ധത്തിന്റെ കരുതൽ സുഖം....

മണ്ണെണ്ണപ്പുക വലിച്ചുകൊണ്ട് അമ്മ ചോറ് തിന്നാൻ വിളിക്കും വരെയുള്ള പുസ്തകവായന.... കൂട്ടിനു വയലിൽ നിന്നുമുള്ള പേക്രോം തവളകളുടെ മേളം.....

ഉറങ്ങാനുള്ള തിരക്ക്കൂട്ടൽ......

കാലത്തെണീറ്റാലുടനെ ഉണക്കയിലകൾ കൂട്ടിയിട്ടു കത്തിച്ചു വട്ടം കൂടിയിരുന്നു " തീ കായൽ ..."

ആ സമയത്തു മഞ്ഞു വീണു നനഞ്ഞ വൈക്കോൽക്കൂനയിൽ നിന്നും വെളുത്ത പുക ഉയരുന്നുണ്ടാകും....

കുളീം ചായ കുടീം കഴിഞ്ഞു .......
ബസ് വടക്കോട്ട് പോയാൽ ഒൻപതു മണി എന്ന കണക്കിൽ പുസ്തക ക്കെട്ടിനു ഇലാസ്റ്റികും വലിച്ചിട്ട് ബട്ടൺ പൊട്ടിയ ട്രൗസറും പിടിച്ചു ഒറ്റ ഓട്ടം സ്കൂളിലേക്ക്......

സ്കൂളീന്ന് തിരിച്ചുവരുമ്പോൾ അടുക്കളയുടെ ഓടിനിടയിൽ നിന്ന് പുകയുയരുന്നത് ദൂരെനിന്ന് കാണുമ്പോഴേ ഉത്സാഹമാണ്......

അമ്മ എന്തെങ്കിലും പലഹാരമുണ്ടാക്കുകയോ ഉണക്ക കപ്പയോ, ചേമ്പോ പുഴുങ്ങുകയോ ആവും എന്ന്.....

അതുംകഴിച്ചു കണ്ടത്തിലേക്ക്‌ ഒരോട്ടമാണ്....!

പന്ത് കളി, ഗോലി കളി, കിളി കളി, മുതൽ അങ്ങോട്ട് പലതരം കളികളും അഭ്യാസങ്ങളുമായി നേരമിരുണ്ടു വീട്ടിൽനിന്നു വിളി വരുന്നതുവരെ......

പലതരം കച്ചവടക്കാർ, എല്ലാവരും വർഷങ്ങളായി വീടുകളുമായി ബന്ധമുള്ളവർ.....

ഓട്ടുപാത്രങ്ങൾ തലയിലേറ്റി കൊണ്ടുവരുന്ന ആളുകളും..., വിഷു ആവുമ്പോഴേക്കും മൺപാത്രങ്ങൾ വലിയ കൊട്ടകളിൽ കൊണ്ടുനടന്ന് വിറ്റ് പകരം നെല്ലോ പയറോ വാങ്ങി പോകുന്ന സ്ത്രീകളും....,

തഴപ്പായ നെയ്ത് വർഷാവർഷം പറയാതെ തന്നെ വീട്ടിൽ കൊണ്ടു തന്നിരുന്ന അമ്മൂമ്മയും...,

കൂട്ടനിറയെ കുപ്പിവളകളും കണ്മഷിയും മറ്റുമായി പെണ്ണുങ്ങളെ മയക്കാൻ വന്നിരുന്ന വളക്കച്ചവടക്കാരും...,

കെട്ടുകാരൻ എന്ന് വിളിക്കപ്പെട്ടിരുന്ന ആഴ്ചകൾ തോറും വന്നിരുന്ന തുണി ക്കച്ചവടക്കാരനും..

അവരൊക്കെ ആ സംസ്കൃതിയുടെ ഓരോ ഭാഗങ്ങളായിരുന്നു......

അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല.....

വീടുകൾക്ക് മതിലുകളില്ലായിരുന്നു....

ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു.....

എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു.....

അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.....

എല്ലാവർക്കും അതിലവകാശം ഉണ്ടായിരുന്നു....

വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു......

എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു.....

പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു.....

കുരുത്തക്കേട് കണ്ടാൽ മുതിർന്നവർക്ക് തല്ലാനും ശാസിക്കാനും ആരുടെ മക്കളാണെന്ന് നോക്കേണ്ട ആവശ്യമില്ലായിരുന്നു.....

മക്കൾ എല്ലാവര്ക്കും മക്കളായിരുന്നു.....

അടുത്ത വർഷം വരെ മനസ്സിൽ തങ്ങിനില്ക്കാൻ പാകത്തിൽ കൊല്ലത്തിലൊന്നോ രണ്ടോ പ്രാവശ്യം മാത്രം ലഭിച്ചിരുന്ന, മാസ്മരിക ഗന്ധം തീർത്തു മനസ്സിലും ശരീരത്തിലും കുടിയേറിയിരുന്ന കോടി ഉടുപ്പുകൾ.....

മുറ്റത്തുനിന്നു മുല്ലയും കനകാംബരവും പറിച്ചു കോർത്ത മാലയുടെ ഗന്ധം ഇന്നും മനസ്സിലുണർത്തുന്നു...

തൊടികളിൽ നിന്നും ഇടവഴികളിൽ നിന്നും കുന്നിൻ പറമ്പുകളിൽ നിന്നും പൂക്കൾ പറിച്ച് താളിലയിൽ പൊതിഞ്ഞു കൊണ്ടുവച്ചു പൂക്കളങ്ങളുണ്ടാക്കിയ കാലം.....

പിന്നീടെങ്ങോ പൊയ്മറഞ്ഞ മനോഹരമായ ആ കാലം....

ഇടയ്ക്കൊക്കെ വെറുതെയിരിക്കുമ്പോൾ അതിങ്ങനെ മനസ്സിൽവന്ന് പതിയെവിളിക്കും.....

ഒന്ന് കണ്ണടച്ചുകൊടുത്താൽ മതി.....!

നമ്മളെയുമെടുത്ത്‌ അങ്ങ് പറക്കും......

കാലങ്ങൾക്ക് പിറകിലോട്ട് ...........

07/04/2024

പച്ച തവള... കൂടുതൽ അറിയുന്നവർ കമൻറ് ചെയ്ത് പറയാമോ

*ശ്രദ്ധിക്കുക*ഉപരിപഠനത്തിന് *[ജി എൻ എം,* *BSC നേഴ്സിംഗ്,* *ഡിഗ്രി,* *പാര മെഡിക്കൽ കോഴ്സ് തുടങ്ങി]* വേണ്ടി കേരളത്തിനകത്തു...
05/04/2024

*ശ്രദ്ധിക്കുക*

ഉപരിപഠനത്തിന് *[ജി എൻ എം,*
*BSC നേഴ്സിംഗ്,*
*ഡിഗ്രി,*
*പാര മെഡിക്കൽ കോഴ്സ് തുടങ്ങി]* വേണ്ടി കേരളത്തിനകത്തും പുറത്തും (പ്രത്യേകിച്ച് കർണ്ണാടകയിൽ) ഇന്ത്യക്ക് പുറത്ത് മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന *വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ ശ്രദ്ധിക്ക്.*

ഉപരി പഠനത്തിന് പോകുന്ന സ്ഥാപനത്തെക്കുറിച്ച്, ആ സ്ഥാപനത്തിന് ഉണ്ടായിരിക്കേണ്ട യൂണിവേഴ്സിറ്റി അംഗീകാരവും മറ്റു കാര്യങ്ങളും, ഓരോ കോഴ്സിനുമുള്ള സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പഠനത്തിനു വേണ്ടിയിട്ടുള്ള ലോൺ സൗകര്യങ്ങൾ എന്നിവ അതാത് സമയത്ത് അറിയിക്കുന്നതിന് വേണ്ടി അക്ഷയയിൽ *ഫേസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി* ആരംഭിച്ച വിവരം അറിയിക്കുന്നു.

*നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ പഠനത്തിനു വേണ്ടിയുള്ള സൗഹൃദാ അന്തരീക്ഷം സൃഷ്ടിക്കുന്നു.*

*ഫേസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി* വഴി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കു.

കൂടുതൽ വിവരങ്ങൾക്ക്

പുത്തൂർവയൽ അക്ഷയ

9496220062

WhatsApp Group Invite

04/04/2024

വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികൾ പ്രഖ്യാപനങ്ങൾ മാത്രം ; കാരണം സാമ്പത്തിക പ്രതിസന്ധി

വന്യജീവി ആക്രമണം തടയാൻ വനം വകുപ്പിന്റെ ദ്രുതകർമസേനകൾ (റാപ്പിഡ് റെസ്പോൺസ് ടീം) ശക്തിപ്പെടുത്താനും പുതിയവ രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചെങ്കിലും പണമില്ലാത്തതിനാൽ പദ്ധതികളെല്ലാം ഇഴയുകയാണ്. 38.07 കോടി രൂപ വേണമെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം ധനവകുപ്പ് പണം അനുവദിച്ചിട്ടില്ല. ഈ മെല്ലെപോക്ക് കാരണം പൊലിയുന്നത് മനുഷ്യ ജീവനുകളാണ്. കഴിഞ്ഞ ദിവസമാണ് ആനക്കലിയിൽ പത്തനംതിട്ടയിൽ കർഷകൻ കൊല്ലപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പദ്ധതികൾ മുടങ്ങുമ്പോൾ ഇനിയും എത്ര വന്യജീവി ആക്രമണം വന്നാലാണ് സർക്കാർ കണ്ണ് തുറക്കുക? പ്രഖ്യാപനം കേട്ടാൽ വന്യജീവി പേടിക്കില്ല എന്ന് എപ്പോഴാണ് സർക്കാരിന് മനസിലാകുക?

നിലവിലുള്ള 15 കർമസേനകൾ കൂടാതെ 13 എണ്ണം കൂടി രൂപീകരിക്കാനും അടിസ്ഥാനസൗകര്യം ഒരുക്കാനും 36 കോടി ചെലവു പ്രതീക്ഷിക്കുന്നുണ്ട്. 18 വാഹനങ്ങൾ വാങ്ങാൻ 2.07 കോടിയും വേണം. പുതുതായി സൃഷ്ടിക്കുന്ന തസ്തികകൾക്ക് 1.07 കോടി രൂപയും പ്രതിവർഷം സർക്കാർ ചെലവഴിക്കണം. 21 സെക‍്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികകൾ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികയാക്കി ഉയർത്തുക, 75 ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികകൾ സെക‍്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയാക്കി ഉയർത്തുക, 21 ഫോറസ്റ്റ് ഡ്രൈവർ തസ്തികകളും 21 പാർ‍ട് ടൈം സ്വീപ്പർ തസ്തികകളും പുതുതായി സൃഷ്ടിക്കുക എന്നിവയാണ് വനം വകുപ്പിന്റെ ശുപാർശ. പമ്പ് ആക‍്ഷൻ ഗൺ, നൈറ്റ് വിഷൻ ക്യാമറകൾ എന്നിവ വാങ്ങാൻ വനം വകുപ്പ് നടപടി തുടങ്ങി. പണം കിട്ടുന്ന മുറയ്ക്ക് നൽകാമെന്ന വാഗ്ദാനമാണ് കമ്പനികൾക്ക് വകുപ്പു നൽകിയിരിക്കുന്നത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ വൻ പദ്ധതികളാണ് വനം വകുപ്പു കേന്ദ്രത്തിനു സമർപ്പിച്ചതെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം ഇതേ പദ്ധതി നൽകിയിരുന്നെങ്കിലും സ്വന്തമായി ഫണ്ട് കണ്ടെത്താൻ പറഞ്ഞ് കേന്ദ്രം മടക്കിയിരുന്നു.

വർഷാവർഷം വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുകയല്ലാതെ അവ കുറയ്ക്കുന്നതിനുതകുന്ന യാതൊരു നടപടിയും ഇതുവരെയും സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടില്ല. ദാരുണസംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ മാത്രമുണ്ടാകുന്ന ഉദ്യോ​ഗസ്ഥരുടെ പരിമിതകാല ശ്രദ്ധകൊണ്ട് മാത്രം ഇതിന് പരിഹാരമാവില്ല. വന്യമൃ​ഗങ്ങളെ ഭയന്ന് ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വരുന്നത് കഷ്ടമാണ്. സംരക്ഷണം നൽകേണ്ട സർക്കാരും മുഖം തിരിക്കുമ്പോൾ നിസ്സഹായരാകുന്നത് ഇന്നാട്ടിലെ പൊതുജനങ്ങളാണ്. അവരുടെ ജീവന് നൽകേണ്ട സുരക്ഷക്ക് വരുത്തിയ ഭം​ഗത്തിന് സാമ്പത്തിക പ്രതിസന്ധിയല്ല കാരണം. അത് സർക്കാരിന്റെയും ഉദ്യോ​ഗസ്ഥവൃന്ദത്തിന്റെയും തികഞ്ഞ അനാസ്ഥയും നിരുത്തരവാദിത്തവുമാണ്. അനാവശ്യകാര്യങ്ങൾക്കായുള്ള സർക്കാരിന്റെ ചെലവുകൾക്കിടയിൽ ജീവഭയത്തിൽ കഴിയുന്ന സാധാരണ ജനങ്ങളെ മറക്കരുതെന്നാണ് KPAയ്ക്ക് പറയാനുളളത്.

🔮 *KEAM 2024: പരീക്ഷാ തീയതി പ്രഖ്യാപിച്ചു*🔈🔈▪കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ...
26/03/2024

🔮 *KEAM 2024: പരീക്ഷാ തീയതി പ്രഖ്യാപിച്ചു*
🔈🔈
▪കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ (CBT) തീയതി പ്രഖ്യാപിച്ചു.
▪2024 ജൂൺ 1 മുതൽ 9 വരെയുള്ള തീയതികളിൽ
*🏮KEAM* *പരീക്ഷക്ക് വേണ്ടി തയാറെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക.⭕**
അപേക്ഷ സമർപ്പിക്കുന്നതിനായി വില്ലേജിൽ നിന്നും, താലൂക്കിൽ നിന്നും ലഭിക്കേണ്ടതായ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വെക്കുക.
ആവശ്യമായി വരാറുള്ള സർട്ടിഫിക്കറ്റുകളും, അവയുടെ കാലാവധിയും, അവ നൽകാൻ അധികാരപ്പെട്ട ഓഫീസറുടെയും, ഏതൊക്കെ ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കാം എന്നുമുള്ള വിവരങ്ങൾ താഴെ നൽകുന്നു.
*1. Income Certificate* (വരുമാന സർട്ടിഫിക്കറ്റ്) - ഒരു വർഷം - _വില്ലേജ് ഓഫീസർ_ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
*2. Community Certificate* - (SC / ST വിഭാഗത്തിൽ പെട്ടവർക്കുള്ള ജാതി സർട്ടിഫിക്കറ്റ്) - 3 വർഷം - _തഹസിൽദാർ_ - KEAM അപേക്ഷകളിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
*3. Caste Certificate* (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ള ജാതി സർട്ടിഫിക്കറ്റ് -) - 3 വർഷം - _വില്ലേജ് ഓഫീസർ_ - KEAM അപേക്ഷയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
*4. Non-Creamy Layer Certificate* - State Educational Purpose (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (SC / ST / General വിഭാഗത്തിൽ ഉൾപ്പെടാത്ത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിവർക്കുള്ളത്) - 1 വർഷം - _വില്ലേജ് ഓഫീസർ_ - KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
*5. EWS Certificate State Purpose* - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത് - 1 വർഷം - _വില്ലേജ് ഓഫീസർ_ - KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.
*6. Nativity Certificate* - നേറ്റിവിറ്റി സർട്ടിഫിക്കറ്റ് - സ്വദേശം തെളിയിക്കുന്നതിന് - ഒരു തവണ ഈ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. - Lifetime Validity - _വില്ലേജ് ഓഫീസർ_ - KEAM അപേക്ഷകയിൽ അപ്‌ലോഡ് ചെയ്യേണ്ടി വരും.

https://chat.whatsapp.com/K2SNlm8kqG5BcWEOmbFtLu

25/03/2024

അവധിക്കാലത്ത് കീശ കീറും! വിമാന നിരക്കുകൾ മൂന്നിരട്ടി

മധ്യവേനൽ അവധിയും പെരുന്നാൾ ആഘോഷവും നോട്ടമിട്ട് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ നാട്ടിലെ വിദ്യാലയങ്ങൾ അടയ്ക്കുമ്പോൾ, പലരും കുടുംബത്തോടെ വിദേശത്തേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ മാസം അവസാനത്തോടെ നാട്ടിൽനിന്നു ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്കും കൂട്ടിയിട്ടുണ്ട്. 50% മുതൽ മൂന്നിരട്ടി വരെയാണ് വർധനവുണ്ടായത്. പ്രവാസി കുടുംബത്തിന്റെ താളം തെറ്റുന്ന രീതിയിലാണ് വിമാന കമ്പനികളുടെ നിരക്ക് വർധനവ്.

ഏപ്രിൽ 2ന് കോഴിക്കോട്ടു നിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയ്ക്ക് മുകളിലാണ്. അതേദിവസം തിരിച്ചു നാട്ടിലേക്കുള്ള നിരക്ക് 26,000 രൂപയാണ്. ഏപ്രിലിൽ പല ദിവസങ്ങളിലും ശരാശരി 20,000 രൂപയ്ക്ക് ജിദ്ദയിൽനിന്നു കോഴിക്കോട്ട് എത്താനാകും. പെരുന്നാൾ ആഘോഷ ത്തിനായി നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചുപോകുന്നതു ലക്ഷ്യമിട്ടും നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്. പെരുന്നാളിനു ശേഷം ഏപ്രിൽ 13ന് 10,522 രൂപയാണ് ദുബായിൽനിന്നു കോഴിക്കോട്ടേക്കുള്ള നിരക്ക്. അതേദിവസം കോഴിക്കോട്ടുനിന്നു ദുബായിലേക്കു പോകാൻ 20,828 രൂപ നൽകണം. ഏപ്രിൽ 13, 14 തീയതികളിൽ 11,000 രൂപയ്ക്ക് അബുദാബിയിൽനിന്നു കോഴിക്കോട്ടെത്താം. എന്നാൽ, 13ന് 20,828 രൂപയും 14ന് 25,446 രൂപയുമാണ് കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കുള്ള നിരക്ക്. പെരുന്നാളിനു ശേഷം ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധനയുണ്ട്. ഏപ്രിൽ 13, 14 തീയതികളിൽ ദോഹയിലേക്ക് കോഴിക്കോട്ടു നിന്ന് ശരാശരി 30,000 രൂപ വേണം. ഈ ദിവസങ്ങളിൽ ദോഹയിൽ നിന്നു നാട്ടിലേക്ക് ശരാശരി 11,000 രൂപയേ ഉള്ളൂ. ദോഹയിലേക്കു വർധനയുള്ളത് പെരുന്നാളിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ മാത്രമാണ്. 19,000 -21,000 രൂപ വരെ നൽകണം.

സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാൻ കഴിയാത്ത നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. സംസ്ഥാന സർക്കാരും പ്രവാസികളും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ വിമാന കമ്പനികൾ മൗനത്തിൽ തന്നെ. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് അവധിക്കാലത്ത് യു.എ.ഇ.യിൽ നിന്ന് നാട്ടിൽവന്ന് തിരിച്ചുപോകണമെങ്കിൽ കീശ കീറും എന്ന കാര്യം ഉറപ്പ്. വിഷുവും പെരുന്നാളും ആഘോഷിക്കാൻ നാട്ടിലേക്ക് പറക്കാൻ കൊതിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റിലെ വർധനവ് വൻ തിരിച്ചടിയാണ്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് വിമാനക്കമ്പനികൾ യുക്തിരഹിതവും അമിതവും നിരോധിതവുമായ വിമാനക്കൂലി ഈടാക്കുന്നതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് ഉപകാരപ്രദമാകും വിധം ഈ വിഷയത്തിൽ തീരുമാനം ഉണ്ടാവുന്നതിനായി കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിമാനയാത്രക്കൂലിയുടെ വിഷയത്തിൽ ഭരണകൂടം പുലർത്തുന്ന നിസ്സംഗത അങ്ങേയറ്റം അപലപനീയമാണെന്നാണ് KPAയ്ക്ക് പറയാനുള്ളത്.

25/03/2024

കുരിശിൻ്റെ വഴി
ദു:ഖ വെള്ളി രാവിലെ 0730മുണ്ടേരി പള്ളിയിൽ നിന്നും അംബിലേരി ആനപ്പാലം പഴയ സ്റ്റാൻഡ് പിണങ്ങോട് jn വഴി തിരുഹൃദയ പള്ളിയിലേക്ക് കുരിശിൻ്റെ വഴി ഉണ്ടായിരിക്കുന്നതാണ്

23/03/2024
17/03/2024

മീനങ്ങാടി 54 പെട്രോൾ പമ്പിൻ അടുത്ത്‌ ജപ്പാൻ കുടി വെള്ള പദ്ധതിക്ക്‌ ടാങ്കിൻ സമീപം

കിട്ടിയത് പോലെ ഫോർവേർഡ് ചെയ്തത്, check the facts, but take care

17/03/2024

വികസനം എന്ന് പറയുമ്പോൾ ചിലർക്ക് കിറ്റും പൊതിച്ചോറും മാത്രം .,...ഇനിയെങ്കിലും മലയാളി മാറുമോ.....

✅ *സെറ്റ് 2024 ഇപ്പൊൾ അപേക്ഷിക്കാം*ഹയർസെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് സർക്കാർ ഏർപ്പെടുത്തിയ സം...
17/03/2024

✅ *സെറ്റ് 2024 ഇപ്പൊൾ അപേക്ഷിക്കാം*

ഹയർസെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാനതല യോഗ്യത നിർണയ പരീക്ഷയായ സെറ്റ് 2024ന് ഇപ്പൊൾ അപേക്ഷിക്കാം.

*2024 ഏപ്രിൽ 15 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHAYA E CENTER PUTHOORVAYAL *
Pulikayath building
📱 9497202262
🪀 9497202262
📩 [email protected]
ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ.

*അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

▫️ *ആധാർ സേവനങ്ങൾ*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക

*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*

16/03/2024

കൊമ്പന്മാർ......

Address

673121
Wayanad
673121

Telephone

+918289823062

Website

Alerts

Be the first to know and let us send you an email when Rolls and Reels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rolls and Reels:

Videos

Share