Thiruvithamkoor Vartha തിരുവിതാംകൂർ വാർത്ത

  • Home
  • India
  • Trivandrum
  • Thiruvithamkoor Vartha തിരുവിതാംകൂർ വാർത്ത

Thiruvithamkoor Vartha  തിരുവിതാംകൂർ വാർത്ത The purpose of this page is to bring the news and videos of Thiruvananthapuram district to the public without any bias.

07/04/2024

നാളെ (8/4/24)രാവിലെ 10 ന് ചരിത്ര പ്രസിദ്ധമായ വെള്ളനാട് പൊങ്കാല

02/04/2024
02/04/2024

വെള്ളനാട് പൂരത്തിന് തുടക്കമായി
Video & Editing- Chandhanu Dhanapal

ആദരാഞ്ജലികൾ: വെള്ളനാട് കട്ടയ്ക്കാലിൽ ശശി സാർ (ശശിധരൻനായർ. സി), റിട്ട. അദ്ധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ  ഇന്നലെ വൈകുന്നേ...
07/11/2023

ആദരാഞ്ജലികൾ: വെള്ളനാട് കട്ടയ്ക്കാലിൽ ശശി സാർ (ശശിധരൻനായർ. സി), റിട്ട. അദ്ധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ ഇന്നലെ വൈകുന്നേരം നിര്യാതനായി. സംസ്കാരം രാവിലെ 11 മണിക്ക്.

ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ (94) അന്തരിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ...
18/07/2023

ഉമ്മന്‍ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ (94) അന്തരിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് മറ്റൊരു വിയോഗ വാർത്ത കൂടി. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കരം തങ്കമ്മ കുര്യൻ(94) ആണ് മരിച്ചത്.മുന്‍ എം.എല്‍.സി. വള്ളക്കാലില്‍ വി.ജെ. ഉമ്മന്റെ മകളാണ്.

ഉമ്മൻ ചാണ്ടിയുടെ അന്ത്യദർശനം തലസ്ഥാനത്തെ ദർബാർ ഹാളിൽ പുരോഗമിക്കവേയാണ് കോട്ടയത്തെ കുടുംബത്തിൽ നിന്നും ഈ ദുഃഖവാർത്തയെത്തുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ(ബുധന്...
18/07/2023

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ(ബുധന്‍) രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.

ഫോട്ടോ : സിയാദ്

ഓർത്തഡോക്സ് സഭാ രീതികളിൽ നിന്ന് വ്യത്യസ്തമായി ഉമ്മൻചാണ്ടിയുടെ കല്ലറ ഒരുങ്ങുന്നത് പള്ളിമുറ്റത്ത്... വൈദികരുടെ കല്ലറകളോട് ...
18/07/2023

ഓർത്തഡോക്സ് സഭാ രീതികളിൽ നിന്ന് വ്യത്യസ്തമായി ഉമ്മൻചാണ്ടിയുടെ കല്ലറ ഒരുങ്ങുന്നത് പള്ളിമുറ്റത്ത്...

വൈദികരുടെ കല്ലറകളോട് ചേർന്നാണ് ഉമ്മൻ ചാണ്ടിക്ക് കല്ലറ ഒരുക്കുന്നത്.
മുഖ്യമന്ത്രി എന്ന നിലയിൽ പുതുപ്പള്ളിയിലെ ജനങ്ങൾക്ക് നൽകിയ സേവനത്തിന് ആദര സൂചകമായിട്ടാണ് പ്രത്യേക കല്ലറ പണിയുവാൻ പള്ളി അധികാരികൾ തീരുമാനിച്ചത്.

അദ്ദേഹത്തിന്റെ കരോട്ട് വള്ളകാലിൽ കുടംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു.ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മ...
14/07/2023

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു.

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു, സജി ചെറിയാന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഉപരക്ഷാധികാരികളായി തിരുവനന്തപുരം ജില്ലയിലെ എം.പിമാര്‍, രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം എന്നിവരെയും തെരഞ്ഞെടുത്തു. വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് ചെയര്‍മാന്‍. വര്‍ക്കിംഗ് ചെയര്‍മാനായി മന്ത്രി വി. ശിവന്‍കുട്ടിയെയും തെരഞ്ഞെടുത്തു. ടൂറിസം സെക്രട്ടറി കെ. ബിജു കോ ഓര്‍ഡിനേറ്ററുടെയും ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ് കണ്‍വീനറുടെയും ചുമതലകള്‍ നിര്‍വഹിക്കും. വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും യോഗത്തില്‍ തീരുമാനിച്ചു. പ്രോഗ്രാം കമ്മിറ്റി: ഐ.ബി. സതീഷ് എം.എല്‍.എ, ഇന്‍ഫ്രാസ്ട്രക്ചര്‍: വി. ജോയ് എം.എല്‍.എ, മീഡിയ ആന്റ് പബ്ലിസിറ്റി; വി. കെ. പ്രശാന്ത് എം.എല്‍.എ, ഫുഡ് ഫെസ്റ്റിവല്‍: ജി. സ്റ്റീഫന്‍ എം.എല്‍.എ, ട്രേഡ് ഫെയര്‍ കെ. ആന്‍സലന്‍ എം.എല്‍.എ, സ്‌പോണ്‍സര്‍ഷിപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ഇല്ല്യൂമിനേഷന്‍: സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ, സെക്യൂരിറ്റി: ഡി ജി പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ഘോഷയാത്ര: എം.എല്‍.എമാരായ ഡി. കെ. മുരളി, ഒ. എസ്. അംബിക, ഗ്രീന്‍ പ്രോട്ടോകോള്‍: എം. വിന്‍സന്റ് എം.എല്‍.എ, റിസപ്ഷന്‍: മേയര്‍ ആര്യ രാജേന്ദ്രന്‍, വോളന്റിയര്‍ കമ്മിറ്റി: എ.എ റഹീം എം.പി എന്നിങ്ങനെയാണ് സബ്കമ്മിറ്റി ചെയര്‍മാന്‍മാര്‍. ജൂലൈ 25 നകം വിവിധ സബ്കമ്മിറ്റികളുടെ യോഗം ചേരും. ആഗസ്റ്റ് 5 നകം കലാപരിപാടികളുടെയും വേദികളുടെയും അന്തിമ പട്ടിക തയ്യാറാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു, എം.എല്‍.എ മാരായ വി. ജോയി, സി.കെ ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ഒ. എസ്. അംബിക, ഐ.ബി. സതീഷ്, ജി. സ്റ്റീഫന്‍, ഡി. കെ. മുരളി, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു,ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ടൂറിസം വകുപ്പ് അഡീണല്‍ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റും: മന്ത്രി മുഹമ്മദ് റിയാസ്.

ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരളമെന്തെന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കി ഓണാഘോഷത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഓണം വാരാഘോഷത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം വന്‍ വിജയമായിരുന്നു. അത് മാതൃകാപരമായി സംഘടിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇത്തവണ കൂടുതല്‍ വിദേശ സഞ്ചാരികള്‍ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനോടകം തന്നെ കേരളത്തെ ചെറിയ രീതിയില്‍ വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളോടെയായിരിക്കും ഇത്തവണത്ത ആഘോഷം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയും ഇത്തവണ കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. വെര്‍ച്വല്‍ പൂക്കളം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ആഘോഷങ്ങളും ഉണ്ടാകും. പരിപാടികളില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കും-മന്ത്രി പറഞ്ഞു. ഘോഷയാത്രയിലും കലാപരിപാടികളിലും വ്യത്യസ്തത ഉണ്ടാകണമെന്നും യുവതയ്ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും നിര്‍ദ്ദേശിച്ചു.

റോഡ് നവീകരണത്തിനായി കൂട്ടായ്മ സംഘടിപ്പിച്ചു.വെള്ളനാട് : കുളക്കോട് - വെളിയന്നൂർ - എലിയാവൂർ - കമ്പനിമുക്ക് റോഡിന്റെ വർഷങ്ങ...
02/07/2023

റോഡ് നവീകരണത്തിനായി കൂട്ടായ്മ സംഘടിപ്പിച്ചു.

വെള്ളനാട് : കുളക്കോട് - വെളിയന്നൂർ - എലിയാവൂർ - കമ്പനിമുക്ക് റോഡിന്റെ വർഷങ്ങളായുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ന് ഗവ: LPS വെളിയന്നൂരിൽ വച്ച് നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടേയും സന്നദ്ധ സംഘടനകളുടേയും ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. ശ്രീ സരിത്ത് രാജൻ സ്വാഗതം ആശംസിച്ച കൂട്ടായ്മയിൽ ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ശ്രീ. R പ്രമോദ് കുമാർ വിഷയാവതരണം നടത്തി. തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജലക്ഷ്മി, വൈസ് പ്രസിഡന്റ് ശ്രീ ശ്രീകണ്ഠൻ, വാർഡ് മെമ്പർ ശ്രീ ശോഭൻകുമാർ മറ്റ് നാട്ടുകാരായ നിരവധിപേർ സംസാരിച്ചു. വരും ദിവസങ്ങളിൽ ഒപ്പ് ശേഖരണം തുടങ്ങി മറ്റ് പ്രവർത്തനങളെക്കുറിച്ച് കൂട്ടായ്മയിൽ ചർച്ചകൾ നടന്നു

*ആർട്ടേജ്  '98 ആർട്ട്  & കൾച്ചറൽ ഫൌണ്ടേഷൻ "പൊതു ഇടങ്ങളിലെ കലാ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ  വിദ്യാർത്ഥികൾക്കും യുവ കലാകാരന...
06/06/2023

*ആർട്ടേജ് '98 ആർട്ട് & കൾച്ചറൽ ഫൌണ്ടേഷൻ "പൊതു ഇടങ്ങളിലെ കലാ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കും യുവ കലാകാരന്മാർക്കുമായി ഓൺലൈൻ ആർട്ട് വർക്ക്ഷോപ്പ് (കലാ ശില്പശാല) സംഘടിപ്പിക്കുന്നു.*

പൊതു ഇടങ്ങളിലെ ശില്പങ്ങളിലൂടെ ശ്രദ്ധേയനായ അന്തരിച്ച ശില്പി ശിവകുമാർ ടി കെ (വെള്ളനാട് ശിവൻ) യുടെ അനുസ്മരണാർത്ഥം "ആർട്ടേജ് '98 ആർട്ട് & കൾച്ചറൽ ഫൌണ്ടേഷൻ" ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന ഈ ശില്പശാലയിലേക്ക് 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ ക്ഷണിക്കുന്നു. രചനകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 10th ജൂൺ, 2023 ആണ്.

നാം ജീവിക്കുന്ന പരിസരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാലിന്യ നിർമാർജന സ്ഥലങ്ങൾ എന്നിവയെ കലാപരമായി മികച്ച ഇടങ്ങളാക്കി എങ്ങനെ മാറ്റാം എന്നതാണ് ശില്പശാലയുടെ വിഷയം.

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന 3 സൃഷ്‌ടികൾക്ക് 2000 രൂപ വീതം ക്യാഷ് പ്രൈസും, കൂടാതെ, തിരഞ്ഞെടുക്കപ്പെടുന്ന 10 കലാകാരന്മാർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. ശിവകുമാർ T.K യുടെ സ്മരണദിനമായ ജൂൺ 12ന് തിരുവന്തപുരത്തു വച്ച് നടത്തുന്ന അനുസ്മരണ യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
ശിൽപശാലയിൽ പേര്
രജിസ്റ്റർ ചെയ്യാനായി
ഗൂഗിൾ ഫോം ഈ ലിങ്കിൽ ലഭ്യമാണ്:-
https://forms.gle/z1UhS6mChBvVmKAV6
ശിൽപശാലയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക. *(+91 79075 37561)*, ഇമെയിൽ: *[email protected]*

ബാങ്കോക്കിൽ വച്ച് നടന്ന എയർഗൺ ഷൂട്ടിംഗ്  മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 10 മീറ്റർ എയർഗൺ ഓപ്പൺ  വിഭാഗത്തിൽ സിൽവർ മെ...
01/06/2023

ബാങ്കോക്കിൽ വച്ച് നടന്ന എയർഗൺ ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 10 മീറ്റർ എയർഗൺ ഓപ്പൺ വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ വെള്ളനാടിന്റെ അഭിമാനമായ സന്തോഷിന് അഭിനന്ദനങ്ങൾ

മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി വന്ന മാമുക്കോയ അന്തരിച്ചു.
26/04/2023

മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി വന്ന മാമുക്കോയ അന്തരിച്ചു.

വെള്ളനാട് ശ്രീ ഭഗവതീക്ഷേത്ര തന്ത്രി  ഗണപതി നമ്പൂതിരി നിര്യാതനായി. ആദരാഞ്ജലികൾ
24/04/2023

വെള്ളനാട് ശ്രീ ഭഗവതീക്ഷേത്ര തന്ത്രി ഗണപതി നമ്പൂതിരി നിര്യാതനായി. ആദരാഞ്ജലികൾ

ഗോൾഡ് മെഡൽ നേടി അഭിമാനമായി വെള്ളനാട് സന്തോഷ്വെള്ളനാട്:മുംബൈയിൽ വച്ചു നടന്ന നാഷണൽ എയർ ഗൺ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഇനത്തിൽ...
10/04/2023

ഗോൾഡ് മെഡൽ നേടി അഭിമാനമായി വെള്ളനാട് സന്തോഷ്

വെള്ളനാട്:മുംബൈയിൽ വച്ചു നടന്ന നാഷണൽ എയർ ഗൺ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഇനത്തിൽ ഗോൾഡ് മെഡൽ നേടിയ സന്തോഷിന് അഭിനന്ദനങ്ങൾ

🤹‍♂️🎭🎯🎪🎤🪁*അവധിക്കാലം**ആനന്ദകരമാക്കാൻ**കുട്ടികൾക്കായി**ജെ.സി.ഐ ക്യാമ്പ്*🤹‍♂️🎭🎯🎪🎤🪁അവധിക്കാലം കുട്ടികളിൽ  അറിവും  വിനോദവും ...
09/04/2023

🤹‍♂️🎭🎯🎪🎤🪁
*അവധിക്കാലം*
*ആനന്ദകരമാക്കാൻ*
*കുട്ടികൾക്കായി*
*ജെ.സി.ഐ ക്യാമ്പ്*
🤹‍♂️🎭🎯🎪🎤🪁

അവധിക്കാലം കുട്ടികളിൽ അറിവും വിനോദവും നിറയ്ക്കാൻ *ജൂനിയർ ചേംബർ ഇന്റർനാഷണൽ* (ജെ.സി.ഐ) ട്രിവാൻഡ്രം റോയൽ സിറ്റിയും ട്രിവാൻഡ്രം റോയൽ യുവയും സംയുക്തമായി കുട്ടികൾക്കായി ഒരു വേനൽ അവധിക്കാല റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

🎗️🎗️🎗️🎗️🎗️🎗️
*ക്യാമ്പ് തുവാണ്ടാ*
*സീസൺ 2*
🎗️🎗️🎗️🎗️🎗️🎗️

*തീയതി :*
2023 ഏപ്രിൽ 13,14,15.
വ്യാഴം മുതൽ ശനി വരെ

*സ്ഥലം :*
മിത്രാനികേതൻ സിറ്റി സെന്റർ,
വെസ്റ്റ് ഫോർട്ട്, തിരുവനന്തപുരം.

*കാറ്റഗറി:*
*ജൂനിയർ സ്റ്റാർസ്:*
8 മുതൽ 12 വയസു വരെയുള്ള കുട്ടികൾ.
*Fees: ₹ 2500*

*സൂപ്പർ സ്റ്റാർസ്:*
13 മുതൽ 17 വയസു വരെയുള്ള കുട്ടികൾ.
*ഫീസ്: ₹3500*

അറിവിനൊപ്പം വിനോദവും പകരുന്ന ത്രിദിന പരിപാടി കുട്ടികളുടെ ഈ വേനൽ അവധിക്കാലം അവസ്മരണീയമാക്കും. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നഗരമദ്ധ്യത്തിലെ മിത്രാനികേതനിലേക്കുള്ള വരവ് തന്നെ കുട്ടികൾക്ക് പുതിയൊരു അനുഭവമാകും. കൊവിഡ് കാലത്ത് വീടുകളിൽ ചുരുങ്ങിപ്പോയ കുട്ടികൾ പിന്നാലെ സ്‌ക്കൂളിലെത്തിയെങ്കിലും പലരിലും മാനസികമായ ബുദ്ധിമുട്ടുകളുണ്ട്. അവയ്‌ക്കെല്ലാം പരിഹാരമായി ഈ ഒത്തുചേരൽ മാറുമെന്നതിൽ സംശയമില്ല.

കുട്ടികളുമായി സംവദിക്കാൻ പ്രത്യേക കഴിവുള്ള അദ്ധ്യാപകരുടെ ക്ലാസുകളും കഥപറച്ചിലും വീടിന് പുറത്ത് മറ്റൊരു വീടെന്ന പോലെ കുട്ടികളെ ഈ ക്യാമ്പിനോട് വൈകാരികമായി കൂട്ടിയിണക്കും. വ്യക്തിത്വ വികസനം,യോഗ,മാജിക്,ചിത്രരചന, മാനസികവും വിദ്യാഭ്യാസപരവുമായ വൈദഗ്ദ്ധ്യം വികസിപ്പിക്കൽ,വാർത്തകളുടെയും രചനകളുടെയും ലോകത്തെ പരിചയപ്പെടുത്തൽ, ഒറിഗാമി പരിശീലനം എന്നിവയ്ക്ക് ചുറ്റുപാടുമുള്ള പ്രകൃതിയെയും പഴമയെയും അറിയാൻ പഴയകാലകളികൾ എന്നിവയും കുട്ടികളിൽ നവോന്മേഷം പകരും.

*മക്കൾക്ക് നല്ലത് എന്തും വാങ്ങി കൊടുക്കാനാണ് ഏതൊരു* *മാതാപിതാക്കളും* *ആഗ്രഹിക്കുക,*
*അപ്പോൾ ജെ.സി.ഐയുടെ ട്രിവാൻഡ്രം റോയൽ സിറ്റി ഈ അവധിക്കാല ക്യാമ്പ് നിങ്ങളുടെ മക്കൾക്ക് നഷ്ടപ്പെടില്ലന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്........*

📞📞📞📞📞
For more details please call
9961217555
9745637465

03/04/2023

വെള്ളനാട് ജി.കാർത്തികേയൻ മെമ്മോറിയൽ സ്കൂളിൽ വർണ്ണച്ചിറകുകൾ എന്ന പേരിൽ പഠനോൽസം സംഘടിപ്പിച്ചു

*നടൻ ഇന്നസെന്റ് (75) അന്തരിച്ചു.*കൊച്ചി: നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന...
26/03/2023

*നടൻ ഇന്നസെന്റ് (75) അന്തരിച്ചു.*

കൊച്ചി: നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോക്ടര്‍മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നാളെ തന്നെ സംസ്‌കാരം നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. നാളെ രാവിലെ 8 മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു

അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഭാര്യ: ആലിസ്, മകൻ: സോണറ്റ്. മലയാളത്തിന്റെ ഹാസ്യ നായകന്മാരിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്ത നടനാണ് അദ്ദേഹം. 750-ലധികം സിനിമകളിൽ അഭിനയിച്ചു.

'നൃത്തശാല' എന്ന സിനിമയിലൂടെ ആരംഭിച്ച താരം ഹാസ്യ വേഷങ്ങളിലും പിന്നീട് 'മഴവിൽക്കാവടി', 'പൊൻമുട്ടയിടുന്ന തറവ്', 'ഗാനമേള' തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും ശ്രദ്ധേയനായി. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇന്നസെന്റിനെ തേടിയെത്തി. അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പതിനാറാം ലോകസഭയിൽ പാർലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇന്നസെന്റ് വിജയിച്ചു. 2003 മുതൽ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഓർമ്മകളെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.

17/03/2023

വെള്ളനാട് പൂരം 2023
video - Chandhanu Dhanapal

Address

Trivandrum
Trivandrum

Telephone

+919567179555

Website

Alerts

Be the first to know and let us send you an email when Thiruvithamkoor Vartha തിരുവിതാംകൂർ വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thiruvithamkoor Vartha തിരുവിതാംകൂർ വാർത്ത:

Videos

Share


Other Media/News Companies in Trivandrum

Show All