23/03/2020
എന്തെല്ലാം നിയന്ത്രണങ്ങള്‍?
# അവശ്യസാധനങ്ങള്‍ വില്‍ക്കുന്നത് തടയില്ല. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ ബാക്കി അവശ്യസര്‍വീസുകളല്ലാത്ത എല്ലാ വ്യാപാരസ്ഥാപനങ്ങളും അടയ്ക്കണം.
# മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനസമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് 5 മണി വരെ മാത്രമേ ഈ കടകള്‍ പ്രവര്‍ത്തിക്കാവൂ.
# കാസര്‍കോട് 11 മണി മുതല്‍ 5 മണി വരെ മാത്രമേ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാവൂ.
# കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ ഓടില്ല. പൊതുഗതാഗതസംവിധാനം പൂര്‍ണമായി നിര്‍ത്തി വയ്ക്കുകയാണ്.
# ആളുകള്‍ വലിയ തോതില്‍ പുറത്തിറങ്ങരുത്. അത് കര്‍ശനമായി നടപ്പാക്കും. നോക്കാന്‍ പൊലീസുണ്ടാകും.
# ഓട്ടോ, ടാക്സി സര്‍വീസുകള്‍ മുടക്കില്ല. പക്ഷേ, ഇവയിലൊന്നും ആളുകളെ കുത്തിക്കയറ്റി കൊണ്ടുപോകാന്‍ പാടില്ല.
# കാസര്‍കോട് നിയന്ത്രണം ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റുണ്ടാകും.
# സാധനങ്ങള്‍ വാങ്ങാന്‍ വ്യാപാരസ്ഥാപനങ്ങളുമായി സഹകരിച്ച്, സ്വിഗ്ഗി, സുമാറ്റോ ഹോം ഡെലിവറി ഭക്ഷണ ആപ്പുകളുടെ മാതൃകയില്‍ ആപ്ലിക്കേഷനോ, പ്രാദേശികമായി വാട്സാപ്പ് ഗ്രൂപ്പുകളോ ഉണ്ടാക്കി എത്തിക്കാന്‍ ഉള്ള സംവിധാനത്തെക്കുറിച്ച് സജീവമായി ആലോചിക്കുന്നു.
# ഹോട്ടലുകളുണ്ടാകില്ല. ഹോട്ടലുകളില്‍ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. പക്ഷേ, ഹോട്ടലില്‍ നിന്ന് ഫുഡ് ഡെലിവറി ഉണ്ടാകും. ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി മുടക്കില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സലും വാങ്ങാം.
# കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തും. ഇത്തരമൊരു ഉത്തരവ് പൊതുഗതാഗതമന്ത്രി ഉടന്‍ പുറത്തിറക്കും.
# ആരാധനാലയങ്ങളില്‍ പോകുന്നതില്‍ കര്‍ശനമായ വിലക്കുണ്ട്. പക്ഷേ അവിടത്തെ ചടങ്ങുകളും ആചാരങ്ങളും മുടക്കമില്ലാതെ നടത്താം.
# കേരളത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കുന്നു. ഇനി ആളുകളെ ഇങ്ങോട്ടോ അങ്ങോട്ടോ പ്രവേശിപ്പിക്കില്ല. പക്ഷേ, മെഡിക്കല്‍ അടക്കം അത്യാവശ്യത്തിന് പോകുന്നവരെയോ, ചരക്ക് ഗതാഗതത്തെയോ തടയില്ല, അവയെല്ലാം കടത്തിവിടും.
# ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടയ്ക്കില്ല. പെട്ടെന്ന് മദ്യ വില്‍പനശാലകള്‍ അടച്ചാല്‍ അത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വ്യാജമദ്യം ഒഴുകും. ഇത് അനുവദിക്കില്ല.