Chalakudy News TV

Chalakudy News TV ചാലക്കുടിയുടെ സ്പന്ദനം. The largest news network group in Chalakudy with 265k+ Followers Woman empowerment and Local social community development
(4)

06/02/2024

ചാലക്കുടി സെന്റ് മേരീസ് ദേവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന വെടിക്കെട്ട് .ശനിയാഴ്ച നടന്ന കിടിലൻ വെടിക്കെട്ടിനോടാനുബന്ധിച്ചുണ്ടായ നിയമ നടപടികൾ ഞായറാഴ്ചത്തെ വെടിക്കെട്ടിന്റെ മാറ്റ് കുറച്ചോ എന്നതിൽ സംശയമുണ്ട്.

വെടിക്കെട്ട് നടക്കുന്ന പാടത്ത് ഹൈ പവറിലുള്ള ലേസർ ലൈറ്റുകൾ ഉപയോഗിച്ചു ആളുകൾ പരസ്പരം യുദ്ധം ചെയ്യുന്ന കാഴ്ചയും ഇന്നലെ കണ്ടിരുന്നു.എട്ടാമിടം വെടിക്കെട്ട് നടക്കുമ്പോൾ പോലീസ് ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഈ ലേസർ ലൈറ്റുകൾ കണ്ണുകളുടെ കാഴ്ച്ചശക്തിപോലും നശിപ്പിപ്പിക്കാൻ കെൽപ്പുള്ളതാണെന്നു ഇത് ഉപയോഗിക്കുന്നവരും വിൽകുന്നവരും തിരിച്ചറിയേണ്ടതുണ്ട്.

ആഘോഷങ്ങൾ അപകടരഹിതമാകട്ടെ... എല്ലാവർക്കും ചാലക്കുടി ന്യൂസ് ടിവിയുടെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ...

വ്യാജ ലഹരിക്കേസില്‍ തന്നെ കുടുക്കിയതിന്റെ കാരണം വ്യക്തമായി അറിയണമെന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണികള്ള...
06/02/2024

വ്യാജ ലഹരിക്കേസില്‍ തന്നെ കുടുക്കിയതിന്റെ കാരണം വ്യക്തമായി അറിയണമെന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണി

കള്ളക്കേസില്‍ അറസ്റ്റിലായിട്ട് ഒരു വര്‍ഷം തികയുന്ന വേളയിലാണ് പ്രതികരണം. മരുമകളുടെ ബംഗളൂരുവിലെ സഹോദരിയാണ് ആസൂത്രണത്തിന് പിന്നിലെന്ന് ഷീല ആരോപിച്ചു. ചതിച്ചത് മരുമകളും അനുജത്തിയുമാണ്. മരുമകളും അനുജത്തിയും സംഭവത്തിന് തലേദിവസം വീടിന് പുറകിൽ നിന്ന് ഒരുപാട് സംസാരിച്ചു. അത് തന്നെ ചതിക്കാനുള്ള ഗൂഢാലോചനയാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും ഷീല സണ്ണി പറഞ്ഞു. അറസ്റ്റിലാകുന്നതിന്റെ തലേന്ന് ഇരുവരും തന്റെ ബൈക്ക് ഉപയോഗിച്ചു. എന്തിനാണ് മരുമകളും അനുജത്തിയും ചതിച്ചതെന്ന് അറിയണം. യഥാർത്ഥ പ്രതിയെ എക്സൈസ് കണ്ടെത്തിയത് സ്വാഗതാർഹമാണെന്നും ഷീല പറഞ്ഞു. ഈ യുവതിയുടെ സുഹൃത്ത് തൃപ്പുണിത്തുറ സ്വദേശി നാരായണദാസിനെ എക്‌സൈസ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു .

കഴിഞ്ഞ ദിവസമാണ് ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍, എക്സൈസിനു തെറ്റായ വിവരം നല്‍കിയ ആളെ കണ്ടെത്തിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്സൈസിന് വിവരം നല്‍കിയതെന്നാണ് കണ്ടെത്തല്‍. എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ 72 ദിവസമാണ് ഷീലാ സണ്ണി ജയിലില്‍ കഴിഞ്ഞത്.

05/02/2024

ചാലക്കുടി പെരുന്നാൾ...

03/02/2024

വണ്ടി ഗ്യാരേജിൽ കയറ്റിയാൽ മാത്രം പോരാ മറ്റുപലകാര്യങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്!

പരിയാരം പെരുന്നാൾ ആഘോഷങ്ങൾക്കിടെ പടക്കം ബൈക്കിൽ വീണു തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റ പരിയാരം സ്വദേശി ശ്രീകാന്ത് മരണപ്പെ...
03/02/2024

പരിയാരം പെരുന്നാൾ ആഘോഷങ്ങൾക്കിടെ പടക്കം ബൈക്കിൽ വീണു തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റ പരിയാരം സ്വദേശി ശ്രീകാന്ത് മരണപ്പെട്ടു...ആഘോഷങ്ങൾ അപകടരഹിതവും സമാധാനപൂർവ്വവുമായി ആഘോഷിക്കാൻ നമ്മളിനിയും പഠിക്കേണ്ടിയിരിക്കുന്നു....

ശ്രീകാന്തിന് ചാലക്കുടി ന്യൂസ് ടിവിയുടെ ആദരാഞ്ജലികൾ....

02/02/2024

ചെന്നൈ പുരുങ്ങുടിയിൽ ജലപൈപ്പ്ലൈൻ പൊട്ടിയിട്ട് ഇത്രയും ഭീകരം ആണെങ്കിൽ ,മുല്ലപ്പെരിയാറിനെപ്പറ്റി ചിന്തിച്ച് നോക്കിക്കോളൂ.

തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പാർട...
02/02/2024

തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്.

ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള രേഖകൾ സമർപ്പിച്ചു. വിജയാണ് പാർട്ടി ചെയർമാൻ. ഇന്ത്യയിൽ ശക്തമായ ജാതി മത രാഷ്ട്രീയത്തിനെതിരെ പ്രവർത്തിക്കുമെന്ന് വിജയ് അറിയിച്ചു. പാർട്ടി രജിസ്ട്രേഷൻ പൂർത്തിയായാലും 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ പാർട്ടിയെ ശക്തമാക്കുകയാണ് ആദ്യലക്ഷ്യം. തുടർന്ന് 2026 നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. താൻ നിലവിൽ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും വിജയ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

തമിഴ്നാടില്‍ MGR ന് ശേഷം ഇദ്ദേഹത്തിന്‍റെ പേരും ജനത എഴുതി ചേര്‍ക്കുമോ?

02/02/2024

ധീരതയ്ക്കുള്ള അവാർഡിന് അർഹത നേടിയ കുഞ്ഞ്.

കൊലപാതകം അടക്കം നിരവധി കേസ്സുകളിൽ പ്രതിയായ കുഴി രമേഷ് എന്നു വിളിക്കുന്ന കൊമ്പിടിഞ്ഞാമാക്കൻ സ്വദേശി കണക്കുംകട വീട്ടിൽ  സു...
01/02/2024

കൊലപാതകം അടക്കം നിരവധി കേസ്സുകളിൽ പ്രതിയായ കുഴി രമേഷ് എന്നു വിളിക്കുന്ന കൊമ്പിടിഞ്ഞാമാക്കൻ സ്വദേശി കണക്കുംകട വീട്ടിൽ സുരേഷിനെ (50 വയസ്സ് ) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ആളൂർ ഇൻസ്പെക്ടർ കെ.സി രതീഷ് അറസ്റ്റു ചെയ്തു.

ഇരിങ്ങാലക്കുട, അളൂർ സ്റ്റേഷനുകളിൽ ക്രിമനൽ കേസ്സ് പ്രതിയാണ് ഇയാൾ. രണ്ടായിരത്തി ഇരുപതിൽ ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ആക്രമിച്ചതിനും സംഭവമറിഞ്ഞെത്തിയ പോലീസിനെ ആക്രമിച്ചതിനും, രണ്ടായിരത്തി ഇരുപതത്തൊന്നിൽ അമ്മയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനും, സഹോദരന് ലഭിച്ച ഇൻഷൂറൻസ് തുകയിലെ പങ്ക് ചോദിച്ച് സഹോദരനെ തലക്കടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിലെ കേസ്സുകളിലും, അളൂർ സ്റ്റേഷനിൽ ഇയാൾ പ്രതിയാണ്. രണ്ടായിരത്തി പതിനെട്ടിൽ ഇരിങ്ങാലക്കുട ഗവൺമെൻ്റ് ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ബഹളം ഉണ്ടാക്കിയത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസ്സിന് ഇരിങ്ങാലക്കുടയിലും ഇയാൾ പ്രതിയാണ്. രണ്ടു കേസ്സുകളിൽ ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊമ്പിടിഞ്ഞാ മാക്കലിൽ നിന്നാണ് സുരേഷിനെ പിടികൂടിയത്..ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻ്റ് ചെയ്തു. ഇൻസ്പെക്ടർ കെ.സി. രതീഷ്, എസ്.ഐ.അരിസ്റ്റോട്ടിൽ, സീനിയർ സി.പി.ഒ മാരായ ലിജോ ആൻ്റണി, പി.സി.സുനന്ദ്, ഐ.വി. സവീഷ് , ഇ.എസ്.ജീവൻ കെ.എസ്.ഉമേഷ്, എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

01/02/2024

ആവേശം അതിരുകടന്നാൽ ജീവൻ വരെ നഷ്ടപ്പെടാം!

01/02/2024

തൃശൂർ മണ്ണുത്തി ബൈപാസിനടുത്ത് നടൻ ജയന്റെ ഓർമ്മയിൽ പണിത ജയതാരകം ബസ്റ്റോപ്പ്.
ഇവിടെ എല്ലാം ജയമയമാണ്.

01/02/2024

കിഴക്കൻ ലഡാക്കിലെ ചുഷൂലിനടുത്തുള്ള എൽഎസിയുടെ ഭാഗത്ത് നിന്ന് ചൈനയുടെ പിഎൽഎ സൈനികരെ ഇന്ത്യൻ ആട്ടിടയൻമാർ കല്ലെറിഞ്ഞു ഓടിക്കുന്നു

അതിർത്തി വ്യക്തമായി വേർതിരിക്കാൻ ബുദ്ധിമുട്ടുള്ള ഹിമാലയൻ മലനിരകളിൽ ഇത്തരം സംഘർഷങ്ങൾ കൂടിവരികയാണ്

31/01/2024

സ്റ്റെപ് ഇടുന്ന ആന മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ട്.

31/01/2024

തെരുവിൽ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നവർ അറിയുക.

ചാലക്കുടി പരിയാരം ജംഗ്ഷനിൽ പടക്കം ഇരുചക്രവാഹനത്തിലേക്ക് തെറിച്ച് വീണ് തീ പിടിക്കുന്നതിന്റ്റെ ദൃശ്യങ്ങൾ . ഒരാൾക്ക് പൊള്ളലേറ്റു

29/01/2024

ജനുവരി 28 2024 രാവിലെ നമ്മുടെ ഫോർട്ട് കൊച്ചി ബീച്ചിൽ കണ്ട കാഴ്ചയാണ്

കൂടുതൽ ഒന്നും പറയ്യുന്നില്ലാ വീഡിയോയിൽ ഉണ്ട്!

സാധാരണക്കാരെ നിസ്സാര കാര്യങ്ങൾക്ക് പൊക്കുന്ന എംവിഡി ഇതൊന്നും കാണുന്നില്ലേ?
29/01/2024

സാധാരണക്കാരെ നിസ്സാര കാര്യങ്ങൾക്ക് പൊക്കുന്ന എംവിഡി ഇതൊന്നും കാണുന്നില്ലേ?

പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാതാ പള്ളിയിൽ വി. സെബാസ്ത്യനോസിന്റെ അമ്പു തിരുന്നാളിനോടനുബന്ധിച്ച് പ്രവാസി കൂട്ടായ്മയുടെ ന...
28/01/2024

പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാതാ പള്ളിയിൽ വി. സെബാസ്ത്യനോസിന്റെ അമ്പു തിരുന്നാളിനോടനുബന്ധിച്ച് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവാസി അമ്പിന്റെ നിലപ്പന്തൽ ആശിർവാദ കർമ്മം ഫാ. പോൾ തരകൻ, ഇടവക വികാരി ഫാ.ജോൺ തെക്കേത്തല, അസിസ്റ്റന്റ് വികാരി ഫാ.ആന്റണി കോടങ്കണ്ടത്ത് എന്നിവർ ചേർന്നു നിർവ്വഹിച്ചു.

നിലപ്പന്തലിന്റെ സ്വിച്ച് ഓൺ കർമ്മം സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, പ്രവാസി കൂട്ടായ്മ പ്രസിഡന്റ്‌ ജിജോ അമ്പൂക്കൻ, സെക്രട്ടറി ജോൺസൻ മുട്ടത്ത്, സോബി തരകൻ, വിൽ‌സൺ മറ്റത്തിൽ, നെൽസൺ പാക്രത്ത് എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ കെ.വി. പോൾ, ആനി പോൾ, സുധ ഭാസ്കരൻ, ജിതി രാജൻ, കെ.പി. ബാലൻ, പള്ളി കൈക്കാരൻ ജോഷി പാലമറ്റത്ത് എന്നിവർ സന്നിഹിതരായിരുന്നു.

മാളയില്ലാത്ത മലയാളം.ചിരിപ്പിച്ചും ചിന്തിപ്പിച്ചും അരങ്ങിൽ തന്‍റെ വേഷം ഭംഗിയായി ആടിത്തീർത്ത് മലയാള ജനതയുടെ ഒരിറ്റു കണ്ണീര...
28/01/2024

മാളയില്ലാത്ത മലയാളം.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും അരങ്ങിൽ തന്‍റെ വേഷം ഭംഗിയായി ആടിത്തീർത്ത് മലയാള ജനതയുടെ ഒരിറ്റു കണ്ണീരുമായി അതുല്യ നടൻ മാള അരവിന്ദൻ അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 9 വർഷം തികയുന്നു.

കേരളത്തിന്റെ അഭിമാനം കോട്ടയംകാരി ദേവിക .ലഫ്റ്റനൻ്റ് ദേവികാ നമ്പൂതിരി,രാജ്യം 75-ാം റിപ്പബ്ലിക്ക് ആഘോഷിക്കുമ്പോൾ ഡൽഹിയിൽ ആ...
27/01/2024

കേരളത്തിന്റെ അഭിമാനം കോട്ടയംകാരി ദേവിക .

ലഫ്റ്റനൻ്റ് ദേവികാ നമ്പൂതിരി,രാജ്യം 75-ാം റിപ്പബ്ലിക്ക് ആഘോഷിക്കുമ്പോൾ ഡൽഹിയിൽ ആണവ ശക്തിയായ ഇന്ത്യൻ നേവിയുടെ റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്ന കോട്ടയത്തിൻ്റെ പെൺപുലി സാക്ഷരനഗരത്തിൻ്റെ അഭിമാനം.

ചാലക്കുടിക്കും തൃശ്ശൂരിനും, കേരളത്തിനും ഒട്ടാകെ അഭിമാനിക്കാൻ പറ്റിയ ഒരു ദിവസം ശ്വേത സുഗതൻ IPS, നമ്മുടെ ചാലക്കുടിക്കാരി ശ...
27/01/2024

ചാലക്കുടിക്കും തൃശ്ശൂരിനും, കേരളത്തിനും ഒട്ടാകെ അഭിമാനിക്കാൻ പറ്റിയ ഒരു ദിവസം

ശ്വേത സുഗതൻ IPS, നമ്മുടെ ചാലക്കുടിക്കാരി ശ്വേതയാണ് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ, ഡൽഹി പോലീസിൽ നിന്നും 147 വനിതകൾ മാത്രം പങ്കെടുക്കുന്ന നാരി ശക്തി ടീമിനെ നയിച്ചത്, അതും ചരിത്രത്തിൽ ആദ്യമായി.

വർഷങ്ങൾക്കു മുൻപ് കിരൺ ബേഡി IPS പുരുഷ ടീമിനെ നയിച്ചിരുന്നു. കഴിഞ്ഞ വർഷം ശ്വേതയും പുരുഷ കന്റീൻജന്റിനെ നയിച്ചിരുന്നു, എന്നാൽ ഇത് ഒരു ചരിത്രം.
ചാലക്കുടി കാർമൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് റിപ്പബ്ലിക് ഡേ പരേഡ് ടീവിയിൽ മാത്രം കണ്ടിരുന്ന ശ്വേത ഇന്ന് നമ്മുടെ രാജ്യത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളെ നയിക്കുകയാണ്, proud of you

27/01/2024

സ്ത്രീകൾ നയിക്കുന്ന ആത്മനിർഭര രാജ്യത്തിലേക്കാണ് ഇന്നലെ പരേഡ് നടന്നുനീങ്ങിയത്

സിആർപിഎഫിനെ നയിച്ച മേഘ നായർ, ഡൽഹി പൊലീസിനെ നയിച്ച ശ്വേത കെ. സുഗതൻ, നാവിക സേനയുടെ പ്ലറ്റൂൺ കമാൻഡർ എച്ച്. ദേവിക എന്നിവർ


മാള വലിയപറമ്പിൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ മാള വലിയപറമ്പ്  വടക്കൻ ഇട്ടീരയുടെ വീട്ടിൽ നിന്നും  ...
27/01/2024

മാള വലിയപറമ്പിൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ

മാള വലിയപറമ്പ് വടക്കൻ ഇട്ടീരയുടെ വീട്ടിൽ നിന്നും നാലരപ്പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പാറപ്പുറം കൊടിയൻ വീട്ടിൽ ജോമോൻ (36 വയസ്സ്) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷൈജു ടി കെ യുടെ മേൽനോട്ടത്തിൽ മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശി, സബ് ഇൻസ്പെക്ടർ മാരായ നീൽ ഹെക്റ്റർ ഫെർണാണ്ടസ് , ജയകൃഷ്ണൻ. പി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സൂരജ്.വി. ദേവ്, മിഥുൻ ആർ കൃഷ്ണ, നവാസ്, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ 23 ന് പുലർച്ചെയാണ് ഇട്ടീരയുടെ വീട്ടിൽ മോഷണം നടന്നത്. രാത്രി സമയങ്ങളിൽ കാൽനടയായി സഞ്ചരിച്ച് ജനലുകൾ തുറന്ന് കിടക്കുന്ന വീടുകൾ കണ്ടാൽ അവിടേക്ക് കയറുകയും ജനലിലൂടെ കൈകടത്തി ആഭരണങ്ങൾ മോഷ്ടിക്കുകയും, ജനലിലൂടെ കൈ എത്തിച്ച് വാതിൽ തുറന് അകത്തുകയറി മോഷണം നടത്തുകയുമാണ് ഇയാളുടെ രീതി. മാളയിലും പരിസര പ്രദേശങ്ങളിലും ്് മോഷണം വ്യാപകമായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും തുടർന്ന് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിരന്തരം നിരീക്ഷിച്ചതിൽ നിന്നുമാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത് . മോഷ്ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിന്നും ആർഭാട ജീവിതം നടത്തുന്നതിനും ആണ് പ്രതി ഉപയോഗിച്ചിരുന്നത് .ചാലക്കുടി, മാള പോലീസ് സ്റ്റേഷനുകളിലെ സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണ്. അന്വേഷണസംഘത്തിൽ എസ്ഐ സുരേഷ്, എഎസ്ഐ ഷൈൻ ടി ആർ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനു സി ഡി അഭിലാഷ്, സോണി സേവ്യർ, നവീൻ, ദിബീഷ്, ഡേവീസ് എന്നിവരും ഉണ്ടായിരുന്നു.

നടൻ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന; ഒരു മാസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്യാൻ സാധ്യതചെന്നൈ: തെന്നിന്ത്യൻ സൂപ്പർസ്...
26/01/2024

നടൻ വിജയ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന; ഒരു മാസത്തിനുള്ളിൽ പാർട്ടി രജിസ്റ്റർ ചെയ്യാൻ സാധ്യത

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നതായി റിപ്പോർട്ട്. നടന്റെ പാർട്ടി ഒരു മാസത്തിനകം തെരഞ്ഞെടുപ്പ്കമ്മീഷനിൽ രജിസ്റ്റർചെയ്യുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഈ വാർത്ത സംബന്ധിച്ച് ആരാധക കൂട്ടായ്മ യോഗത്തിൽനിർണായക ചർച്ചകൾ നടത്തി. കഴിഞ്ഞ കുറച്ച് നാളുകളായി വിജയുടെ രാഷ്‌ട്രീയപ്രവേശനവുമായിബന്ധപ്പെട്ട്അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച്നടൻവിജയ്രംഗത്തെത്തിയിരുന്നു.അതിനിടയിലാണ്രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ തയ്യാറാവുന്നുവെന്ന വാർത്തവീണ്ടുംസജീവമാകുന്നത്. രാഷ്‌ട്രീയ പാർട്ടിരൂപീകരണവുമായി ബന്ധപ്പെട്ട് ആരാധക കൂട്ടായ്മാഭാരവാഹികൾ ഫെബ്രുവരി ആദ്യം ഡൽഹിയിലേക്ക്പോകുമെന്നാണ് റിപ്പോർട്ട്.

ആരാധക കൂട്ടായ്മ യോ​ഗം കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽചേർന്നത്. മൂന്നുമണിക്കൂർനീണ്ടുനിന്ന യോ​ഗത്തിൽ നടനും പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച്ചെന്നൈയിലെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാതെരഞ്ഞെടുപ്പിൽനടൻമത്സരിക്കണമെന്നാണ് യോഗത്തിൽ ഉയർന്നുവന്നഅഭിപ്രായം. എന്നാൽ 2026-ലെ നിയമസഭാതെരഞ്ഞെടുപ്പിൽശ്രദ്ധിച്ചാൽമതിയെന്ന നിലപാടിലാണ് വിജയിയെന്നാണ് പുറത്തുവരുന്ന വിവരം.

ചാലക്കുടി മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ കവാടം.ഒരു പഴയ ചിത്രം.
26/01/2024

ചാലക്കുടി മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ കവാടം.ഒരു പഴയ ചിത്രം.

Govt. Model Boys H.S.S.,Chalakudy

26/01/2024

റിപ്പബ്ലിക്ക് ഡെ പരേഡിൽ ഡൽഹിയെ പ്രകമ്പനം കൊള്ളിച്ച് ചാലക്കുടിക്കാരി

കർത്തവ്യപഥിൽ ഡൽഹി പോലീസിലെ വനിതാ കണ്ടിഞ്ജന്റ്നു നേതൃത്വം നൽകി ഐ പി എസ് ഓഫീസർ പി ശ്വേതാ സുഗതൻ
കഴിഞ്ഞ വർഷവും പരേഡ് നയിച്ച ശ്വേത ,കിരൺബേദിക്ക് ശേഷം ആദ്യമായാണ് ഒരു വനിത തുടരെ പരേഡ് നയിക്കുന്നത് ദില്ലി പോലീസിൽ

Courtsey ANI

Address

Chalakudy
Thrissur

Alerts

Be the first to know and let us send you an email when Chalakudy News TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chalakudy News TV:

Videos

Share


Other News & Media Websites in Thrissur

Show All