SYNC SLATE MEDIA

SYNC SLATE MEDIA Follow us to get all latest updates occurring in film industry.

(1)

" ഈ ബന്ധം സൂപ്പറാ..."വിദ്യാർത്ഥികളായ അബിൻ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എൻ.രാമചന്ദ്രൻ നായ...
24/06/2024

" ഈ ബന്ധം സൂപ്പറാ..."

വിദ്യാർത്ഥികളായ അബിൻ ജോസഫ്, ദേവിക രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എൻ.രാമചന്ദ്രൻ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഈ ബന്ധം സൂപ്പറാ...".

മേജർ രവി,കോഴിക്കോട് നാരായണൻ നായർ, കുട്ട്യേടത്തി വിലാസിനി,ദീപക് ധർമ്മടം,പ്രകാശ് പയ്യാനക്കൽ, എൻ.രാമചന്ദ്രൻ നായർ,രമ്യാകൃഷ്ണൻ, അഞ്ജു കൃഷ്ണ,ബാല താരങ്ങളായ ശ്രീലക്ഷ്മി,ബേബി ഗൗരി,ബേബി ആദ്യ രഞ്ജിത്ത് തുടങ്ങിയവരോടൊപ്പം മറ്റു കുട്ടികളും അദ്ധ്യാപകരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്ന മക്കളുടെ ഈ കാലഘട്ടത്തിൽ, വൃദ്ധസദനത്തിൽ നിന്നും അന്തേവാസികളായ ഒരു അച്ഛനെയും, അമ്മയെയും ദത്തെടുക്കുന്ന രണ്ട് സ്കൂൾ വിദ്യാർത്ഥികളും അവർക്ക് നിയമ സംരക്ഷണം നൽകുന്നതിന് ശ്രമിക്കുന്ന അദ്ധ്യാപകരുടെയും, രക്ഷാകർത്തൃ സമിതിയുടെയും കഥ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് "ഈ ബന്ധം സൂപ്പറാ."
കുട്ടികൾക്ക് സിനിമയോടുള്ള അഭിനയചാതുര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂൾ മാനേജ്മെൻറും, അദ്ധ്യാപകരും, രക്ഷാകർത്താക്കളും ചേർന്ന് ലിറ്റിൽ ഡാഫോദിൽസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്.

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കെ.ടി.മുരളീധരൻ, തിരക്കഥ- വി.ഉണ്ണിക്കൃഷ്ണൻ,
ഛായാഗ്രഹണം- അദ്വൈത്,അനുരാജ്, തസ്ലിമുജീബ്,ഗാനരചന-ഷാബി പനങ്ങാട്, സംഗീതം-സാജൻ കെ റാം,ആലാപനം-ചെങ്ങന്നൂർ ശ്രീകുമാർ, കൊല്ലം അഭിജിത്ത്, കീർത്തന കോഴിക്കോട്,
പശ്ചാത്തല സംഗീതം എ എഫ് മ്യൂസിക്കൽസ്,
എഡിറ്റിംഗ്-തസ്ലിമുജീബ്,പ്രൊഡക്ഷൻ കൺട്രോളർ-
ടി പി സി വളയന്നൂർ,
കോസ്റ്റ്യൂംസ്-ലിജി, ചമയം-അശ്വതി, ജോൺ,ശാരദ പാലത്ത്, രഞ്ജിത്ത് രവി,
വിഎഫക്സ്-സവാദ്, അസിസ്റ്റന്റ് ഡയറക്ടർ- മൃദു മോഹൻ,
കൊറിയോഗ്രാഫി-ലിജി അരുൺകുമാർ, ബാലു പുഴക്കര.
കോഴിക്കോട് പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ " ഈ ബന്ധം സൂപ്പറാ..." റിലീസിനൊരുങ്ങുന്നു.പി ആർ ഒ-എ എസ് ദിനേശ്.

ഈ മഴക്കാലം കഴിഞ്ഞ് ചില പ്രശ്നങ്ങൾ തീർക്കാൻ അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം കൂട്ടുകെട്ടിൽ മനോജ് പാലോടൻ്റെ ഫൺഫ...
24/06/2024

ഈ മഴക്കാലം കഴിഞ്ഞ് ചില പ്രശ്നങ്ങൾ തീർക്കാൻ അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം കൂട്ടുകെട്ടിൽ മനോജ് പാലോടൻ്റെ ഫൺഫിൽഡ് ഫാമിലി എൻ്റർടെയിനർ; 'ഇടീം മിന്നലും' ഫസ്റ്റ് ലുക്ക്‌ മോഷൻ പോസ്റ്റർ റിലീസായി.ചിത്രം ഓഗസ്റ്റ് മാസം തിയേറ്ററുകളിൽ എത്തും.

📎https://www.facebook.com/share/v/snkzK1H75nCo9JWD/?mibextid=oFDknk

കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ നടൻ ജയസൂര്യ റിലീസ് ചെയ്തു. 'ഇടീം മിന്നലും' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ , സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി ,എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം - മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് - ഗ്രാഷ് പി.ജി, സുഹൈൽ വി.എഫ്.എക്സ്-റോബിൻ അലക്സ്, സ്റ്റിൽസ്- ദേവരാജ് ദേവൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്- മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കോമഡി എന്‍റർടെയിനറുമായി കൃഷ്‌ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ് ഒന്നിക്കുന്ന 'പട്ടാപ്പകൽ'; ചിത്രത്തിലെ പുതിയ ഗാനം റിലീസ...
24/06/2024

കോമഡി എന്‍റർടെയിനറുമായി കൃഷ്‌ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ് ഒന്നിക്കുന്ന 'പട്ടാപ്പകൽ'; ചിത്രത്തിലെ പുതിയ ഗാനം റിലീസായി.

📎 https://youtu.be/9n8pydRbFuY?si=sDww9E5jHiQJ-zhM

കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'പട്ടാപ്പകൽ'. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറക്കി അണിയറ പ്രവർത്തകർ.

ഗുഡ് വിൽ എൻറർടെയിൻ്റ്മെൻസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ജൂൺ 28ന് തീയേറ്റർ റിലീസിന് ഒരുങ്ങിയ ചിത്രം, ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ ആണ് നിർമ്മിക്കുന്നത്. കോമഡി എന്റർടൈനർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ് അർജുനാണ്.

എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ.രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഷാൻ റഹ്മാൻ ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാൻസ് മാനേജർ: സജിത്ത് സത്യൻ, രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ജിസ്മോൻ ജോർജ്, രാകേഷ് കൃഷ്ണൻ ജി, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസനും ഷാജോണും: 'പാർട്ണേഴ്സ്' ജൂലായ് 05ന് തീയേറ്ററിലേക്ക്.ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസാ...
24/06/2024

ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസനും ഷാജോണും: 'പാർട്ണേഴ്സ്' ജൂലായ് 05ന് തീയേറ്ററിലേക്ക്.ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.

📎 https://youtu.be/wE8RvO6kkpc

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്നേഴ്സ്'.

കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ നിര്‍മ്മാണം. ചിത്രത്തിലെ പുതിയ ഗാനം റിലീസായി. ധ്യാനും നായികയുമായുള്ള പ്രണയ ഗാനമാണ് മനോരമ മ്യൂസിക്കിലൂടെ പുറത്തിറക്കിയത്.

'ഇന്നോളം തോന്നാ കൗതുകം' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് കെ.എസ് ഹരിശങ്കറാണ്. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ആണ് സംഗീതം. ജൂലായ് 05ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.

'പിച്ചെെക്കാരൻ' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്. കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കറുത്തച്ചനൂട്ടുമായി ‘സാത്താൻ്റെ’ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.📎 https://youtu.be/szsG_9sJC0k?feature=sha...
24/06/2024

കറുത്തച്ചനൂട്ടുമായി ‘സാത്താൻ്റെ’ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.

📎 https://youtu.be/szsG_9sJC0k?feature=shared

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി.

റിയാസ് പത്താൻ, ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മൂവിയോള എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, കെ എസ് കാർത്തിക് തിരക്കഥ ഒരുക്കിയ സാത്താൻ ഒരു ഇൻവെസ്റ്റിഗഷൻ ത്രില്ലെർ ആണ്. ഹുസൈൻ ക്യാമറയും എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുമ്പോൾ, മ്യൂസിക് & ബി ജി എം വിഷ്ണു പ്രഭോവ നിർവഹിക്കുന്നു.

അസോസിയേറ്റ് ഡയറക്ടർ: റോഷൻ ജോർജ്, മേക്ക് അപ്പ്: അനൂപ് സാബു, കോസ്റ്റ്യൂം: വിനു ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഫെബിൻ അങ്കമാലി, ആക്ഷൻസ്: മുരുഗദോസ് ചെന്നൈ, സൗണ്ട് ഡിസൈൻ & മിക്സ്: കൃഷ്ണജിത്ത് എസ്, സ്റ്റിൽസ്: അനു, ഡിസൈൻസ്: അനന്തു അശോകൻ, പി ആർ ഓ: പി. ശിവ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി "കുരുക്ക്"; മ്യൂസിക്ക് & ട്രെയിലർ ലോഞ്ച് നടന്നു.📎 https://youtu.be/KHVRQSOlR...
24/06/2024

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി "കുരുക്ക്"; മ്യൂസിക്ക് & ട്രെയിലർ ലോഞ്ച് നടന്നു.

📎 https://youtu.be/KHVRQSOlR-Y?si=xZEFNNCstGX9dNCp

നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച് നവാഗതനായ അഭിജിത്ത് നൂറാണി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ സസ്പെൻസ് ത്രില്ലർ 'കുരുക്ക്'ന്റെ ട്രെയിലർ & മ്യൂസിക് ലോഞ്ച് തിരുവനന്തപുരത്ത് വച്ച് നടന്നു.

മലായാളത്തിൻ്റെ പ്രിയ സംവിധായകരായ രാജസേനൻ, വിനു കിരിയത്ത്, ഗായകരായ ഇഷാൻ ദേവ്, അരവിന്ദ് വേണുഗോപാൽ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിൻ്റെ ട്രെയിലർ പ്രഥ്വിരാജ് സുകുമാരൻ ആണ്, താരത്തിൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. കേരള പോലീസിനെ വല്ലാതെ കുഴക്കുകയും, മാധ്യമങ്ങൾ സെൻസേഷനാക്കുകയും, ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്ത തലസ്ഥാന നഗരത്തിലെ ഒരു രാത്രി നടന്ന റൂബിന്‍- സ്നേഹ കൊലക്കേസിന്‍റെ അന്വേഷണം നടത്തുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസർ കഴക്കൂട്ടം സി.ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ കഥയാണ് ഇതിവൃത്തം.

തിരുവനന്തപുരത്തിൻ്റെ വിവിധ ഇടങ്ങളിലായി 25 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയായത്. സെക്കന്റ് ഷോ, ഇമ്മാനുവൽ,ആർ ജെ മഡോണ, നാലാം മുറ, എന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്, പപ്പ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും റിലീസ് ചെയ്യാനിരിക്കുന്ന അതേർസ് എന്നീ സിനിമകളിൽ നായക വേഷം ചെയ്ത അനില്‍ ആന്റോയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ മൂവിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്നത്.

ബാലാജി ശർമ്മ, മീര നായർ , പ്രീതാ പ്രദീപ്,ശ്രീജിത്ത് ശ്രീകണ്ഠൻ, ശബരി ചന്ദ്രൻ, അജയഗോഷ് ,കൊല്ലം തുളസി, മഹേഷ്‌, യമുന, ബിന്ദു കെ എസ്, രാജ്കുമാർ, ദർശന , ശ്രീകാന്ത്, സുബിൻ ടാർസൻ, അനീഷ്, സന്ദീപ് സച്ചു, എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

ഗാനങ്ങൾ- രാജേഷ് നീണ്ടകര, ഷാനി ഭുവൻ, സംഗീതം- യു.എസ്.ദീക്ഷിത്, സുരേഷ് പെരിനാട്, ഛായാഗ്രഹണം- റെജിൻ സാൻ്റോ, കലാസംവിധാനം- രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈനർ- രാംദാസ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, കോ റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- ജിംഷാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുഹാസ് അശോകൻ, പ്രൊജക്റ്റ് ഡിസൈനർ- അഖിൽ അനിരുദ്ധ്, ഫിനാൻസ് മാനേജർ- അക്ഷയ്‌ ജെ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ.എസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ 'എസ്ഡിടി18' !'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദു...
24/06/2024

സായ് ദുർഘ തേജ് നായകനാവുന്ന ആക്ഷൻ ഡ്രാമ 'എസ്ഡിടി18' !

'വിരൂപാക്ഷ', 'ബ്രോ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ് നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രോഹിത് കെ പി സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന് 'എസ്ഡിടി18' എന്നാണ് താൽകാലികമായ് പേര് നൽകിയിരിക്കുന്നത്.
പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ പീരിയോഡിക് ഡ്രാമയിൽ ശക്തമായൊരു കഥാപാത്രത്തെയാണ് സായ് ദുർഘ തേജ് അവതരിപ്പിക്കുന്നത്. ഫസ്റ്റ് ഷെഡ്യൂളിന് മാത്രമായ് പ്രത്യേകം നിർമ്മിച്ച ചിത്രത്തിന്റെ സെറ്റിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായ് റിലീസ് ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായിട്ടാണ് 'എസ്ഡിടി18' ഒരുങ്ങുന്നത്.

തേജ സജ്ജയെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം 'ഹനു-മാൻ'ന് ശേഷം പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയാണ് 'എസ്ഡിടി18'. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി.

"വരാഹം"  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.സുരേഷ് ഗോപി,സൂരജ് വെഞ്ഞാറമൂട്,ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത...
24/06/2024

"വരാഹം" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സുരേഷ് ഗോപി,സൂരജ് വെഞ്ഞാറമൂട്,ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ
സംവിധാനം ചെയ്യുന്ന "വരാഹം" എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ചലച്ചിത്ര രംഗത്തെ നൂറോളം സെലിബ്രിറ്റി കളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു.

നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി,
സന്തോഷ് കീഴാറ്റൂർ,സാദ്ദിഖ്,സരയു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്,സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ,സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്.

മലയാള ചലച്ചിത്രരംഗത്ത് പുതിയൊരു നിർമ്മാണ കമ്പനി കൂടി വരുകയാണ്.മുംബൈആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
"കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ" എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു.

മനു സി കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു.
കഥ-ജിത്തു കെ ജയൻ, മനു സി കുമാർ,
സംഗീതം-രാഹുൽ രാജ്,എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്,
ആർട്ട്-സുനിൽ കെ ജോർജ്ജ്,വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്,മേക്കപ്പ്- റോണക്സ് സേവ്യർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-പ്രേം പുതുപ്പള്ളി,
പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം,ബിനു മുരളി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്‌സ്,പി ആർ ഒ-എ എസ് ദിനേശ്.

"ചിത്തിനി" ടീസർ പുറത്തിറങ്ങി.📎 https://youtu.be/GFcW7kzepnMഅമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെ...
24/06/2024

"ചിത്തിനി" ടീസർ പുറത്തിറങ്ങി.

📎 https://youtu.be/GFcW7kzepnM

അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ റിലീസായി.

ബിഗ് ബഡ്ജറ്റിൽ, ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന " ചിത്തിനി " ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'ചിത്തിനി'.
'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്.

ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു.നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.

ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍,അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം-രതീഷ്‌ റാം,എഡിറ്റിംഗ് -ജോണ്‍കുട്ടി,
മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്.
എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ- രാജശേഖരൻ.
കോറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ്-നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈൻ-സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് തിലകം,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ്‌ ശിവസേവന്‍,അസിം കോട്ടൂര്‍,സജു പൊറ്റയിൽ കട, അനൂപ്‌,പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രാഫി-കെ പി മുരളീധരന്‍, സ്റ്റില്‍സ്- അജി മസ്കറ്റ്,
പി ആര്‍ ഓ-എ എസ് ദിനേശ്.

"പാട്ട് അടി ആട്ടം റിപ്പീറ്റ് " പ്രഭുദേവ നായകനാകുന്ന ചിത്രം പേട്ടറാപ്പിന്റെ ടീസർ റിലീസായി.📎 https://youtu.be/2Rq6aszRoLI?...
24/06/2024

"പാട്ട് അടി ആട്ടം റിപ്പീറ്റ് " പ്രഭുദേവ നായകനാകുന്ന ചിത്രം പേട്ടറാപ്പിന്റെ ടീസർ റിലീസായി.

📎 https://youtu.be/2Rq6aszRoLI?si=OozJCNgNKpWdV2ET

ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്ന പേട്ടറാപ്പിന്റെ കളർഫുൾ ടീസർ റിലീസായി. വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിന്റെ ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷിക്കാൻ സാധിക്കുന്ന ഫാമിലി എന്റെർറ്റൈനെർ പേട്ടറാപ്പിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.ജെ. സിനുവാണ്.

വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്.
ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന പേട്ടാറാപ്പിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് .എസ്, ശശികുമാർ.എസ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം :അരുൺ മനോഹർ
മേക്കപ്പ് :അബ്ദുൾ റഹ്മാൻ,
കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്
സ്റ്റണ്ട് :ദിനേശ് കാശി,വിക്കി മാസ്റ്റർ,
ലിറിക്സ് :വിവേക്,മദൻ ഖർക്കി
ക്രിയേറ്റീവ് സപ്പോർട്ട് :സഞ്ജയ് ഗസൽ ,
കോ ഡയറക്ടർ: അഞ്ജു വിജയ്,
ഡിസൈൻ: യെല്ലോ ടൂത്ത്,
സ്റ്റിൽസ് : സായ്സന്തോഷ്, പി ആർ ഓ : പ്രതീഷ് ശേഖർ.

"സത്യത്തിൽ സംഭവിച്ചത്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന...
21/06/2024

"സത്യത്തിൽ സംഭവിച്ചത്" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ആകാശ് മേനോൻ, ദിൽഷാന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചിത്രമാണ് " സത്യത്തിൽ സംഭവിച്ചത് ". ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജ് ആയ മമ്മൂട്ടി കമ്പനിയിലൂടെ റിലീസ് ചെയ്തു.

ദിലീഷ് പോത്തൻ,ജോണി ആൻറണി,ശ്രീകാന്ത് മുരളി,കോട്ടയം രമേശ്,ടി ജി രവി,ജോജി ജോൺ,നസീർ സംക്രാന്തി,ബൈജു എഴുപുന്ന,കലാഭവൻ റഹ്മാൻ,ജയകൃഷ്ണൻ,
വിജിലേഷ്,സിനോജ് വർഗീസ്,ശിവൻ സോപാനം,പുളിയനം പൗലോസ്,ഭാസ്കർ അരവിന്ദ്,സൂരജ് ടോം,
അശ്വതി ശ്രീകാന്ത്,കുളപ്പുള്ളി ലീല,ശൈലജ കൃഷ്ണദാസ്,പ്രതിഭ പ്രതാപചന്ദ്രൻ,പാർവതി രാജൻ ശങ്കരാടി,സുഷമ അജയൻ,ഗായത്രി ദേവി
തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പ്രശാന്ത് മോഹൻ, കോട്ടയം രമേശ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ജി മധു നിർവ്വഹിക്കുന്നു.കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ്, കാവാലം ശ്രീകുമാർ, മധു പോൾ എന്നിവർ സംഗീതം പകരുന്നു.

എഡിറ്റർ-സുനീഷ് സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ കൺട്രോളർ-അമ്പിളി കോട്ടയം,കല-കെ കൃഷ്ണൻകുട്ടി, മേക്കപ്പ്-പട്ടണം ഷാ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ,സ്റ്റിൽസ്-ശിവൻ മലയാറ്റൂർ,പരസ്യകല-ആർട്ടോകാർപ്പസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ലിനു ആന്റണി,ബിജിഎം-മധു പോൾ,വിഎഫ്എക്സ്-അജീഷ് പി തോമസ്. നൃത്ത സംവിധാനം-ഇംതിയാസ് അബൂബക്കർ, സൗണ്ട് ഡിസൈൻ-അരുൺ രാമവർമ്മ, സംഘട്ടനം-അഷറഫ് ഗുരുക്കൾ,പി ആർ ഒ-എ എസ് ദിനേശ്.

മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി ചിത്രം 'എസ്ഡിജിഎം' ! നായകൻ സണ്ണി ഡിയോൾ.2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ '...
20/06/2024

മൈത്രി മൂവി മേക്കേഴ്‌സ്-പീപ്പിൾ മീഡിയ ഫാക്ടറി ചിത്രം 'എസ്ഡിജിഎം' ! നായകൻ സണ്ണി ഡിയോൾ.

2023-ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ 'ഗദർ 2' എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ ആക്ഷൻ ഹീറോ ഇമേജ് കൈക്കലാക്കി തന്റെ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 100ആമത്തെ സിനിമയിലേക്ക് കുതിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്‌സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ ബാനറിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന 'എസ്ഡിജിഎം' എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ. നവീൻ യേർനേനി, വൈ രവി ശങ്കർ, ടിജി വിശ്വ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ജൂൺ 22 മുതൽ ആരംഭിക്കും. സിനിമയുടെ ലോഞ്ച് ഇന്ന് ഹൈദരാബാദിൽ നടന്നു.

'ക്രാക്ക്', 'വീരസിംഹ റെഡ്ഡി' എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകൻ ഗോപിചന്ദ് മാലിനേനി 'എസ്ഡിജിഎം'ലൂടെ ഇത്തവണ ഒരു വമ്പൻ ആക്ഷൻ എൻ്റർടെയ്‌നറായാണ് പ്രേക്ഷകർക്കായ് ഒരുക്കുന്നത്. ഇത് അദ്ദേഹത്തിൻ്റെ കന്നി ഹിന്ദി സിനിമയാണ്. മൈത്രി മൂവി മേക്കേഴ്സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ രണ്ട് പ്രൊഡക്ഷൻ ഹൗസുകളൊടൊപ്പം ഗോപിചന്ദ് മാലിനേനി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഇതുവരെ കാണാത്ത ആക്ഷൻ അവതാരത്തിലാണ് സംവിധായകൻ നായകനെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരും അവതരിപ്പിക്കും. വലിയ ക്യാൻവാസിൽ മികച്ച സാങ്കേതിക വിദഗ്ധർ ചേർന്ന് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സം​ഗീതം തമൻ എസ് നിർവഹിക്കും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ജെപി), സിഇഒ: ചെറി, ഛായാഗ്രഹണം: ഋഷി പഞ്ചാബി, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ: അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പിആർഒ: ശബരി.

'ടർബോ' അറബിക്ക് വേർഷൻ എത്തുന്നു; ഷാർജ സെൻട്രൽ മാളിൽ 'ടർബോ' സക്‌സസ് ഇവന്റ് നടന്നുമെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്...
20/06/2024

'ടർബോ' അറബിക്ക് വേർഷൻ എത്തുന്നു; ഷാർജ സെൻട്രൽ മാളിൽ 'ടർബോ' സക്‌സസ് ഇവന്റ് നടന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ വൻ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ സക്‌സസ് ഇവന്റ് ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നു. ചിത്രം വൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അറബി വേർഷൻ റിലീസിനൊരുങ്ങുകയാണ്. എല്ലാ കഥാപാത്രങ്ങൾക്കും ലോക്കൽ എമിറാത്തിസാണ് ഡബ് ചെയ്തിരിക്കുന്നത്. ചിത്രം ഉടൻ റിലീസിനെത്തും.

മെഗാസ്റ്റാർ മമ്മൂട്ടി, സംവിധായകൻ വൈശാഖ്, ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ മിസ്റ്റർ അബ്ദുൽ സമദ്, ഖാലിദ് അൽ അമേരി, അനുരാ മത്തായി എന്നിവർ പങ്കെടുത്തു. ലൈൻ ഇൻവെസ്റ്മെന്റ് പ്രോപ്പർട്ടി എൽ എൽ സി സിഇഒ മിസ്റ്റർ ജെയിംസ് വർഗീസ്, ലൈൻ ഇൻവെസ്റ്മെന്റ് ജിഎം നവനീത് സുധാകരൻ, ഷാർജ സെൻട്രൽ മാൾ മാനേജർ റസ്വാൻ അബ്ദുൾ റഹ്മാൻ എന്നിവർ ചടങ്ങിൽ ടർബോ ടീമിനെ സ്വാഗതം ചെയ്തു.

ചിത്രം വൻ വിജയമാക്കിയതിൽ മമ്മൂട്ടി എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അറബിക്ക് വേർഷൻ ടീസർ മമ്മൂട്ടി ലോഞ്ച് ചെയ്തു. അറബിക് ഡബ്ബിനു പിന്നിൽ പ്രവർത്തിച്ച ടീമിന് മമ്മൂട്ടി പ്രേത്യേകം നന്ദി അറിയിച്ചു.
മലയാളികളും എമിറാത്തികളും തമ്മിലെ ഒരു സാംസ്ക്കാരിക ഒത്തുകൂടലാണ് ഇതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
പതിനായിരക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഹിറ്റ് എഫ്എം 96.7നോടൊപ്പം ജിഎംഎച് ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ; താരനിബിഢമായ 'കൽക്കി 2898 AD' പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നുപ്രേക്ഷ...
20/06/2024

അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ; താരനിബിഢമായ 'കൽക്കി 2898 AD' പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് - നാഗ് അശ്വിൻ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 AD'യുടെ പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം താരനിബിഢമായിയിരുന്നു. ജൂൺ 27ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തും. വേഫറർ മൂവീസ് ചിത്രം കേരളത്തിൽ വിതരണത്തിനെതിക്കും.

അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങി പ്രധാന താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം നേടുകയും വൻ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വർഷങ്ങൾക്ക് ശേഷം ശോഭന തെലുഗ് ഇൻഡസ്ട്രിയിലേക്ക് 'കൽക്കി 2898' ലൂടെ തിരിച്ചെത്തുന്നതും പ്രേക്ഷകർക്ക് ആവേശം പകരുന്നു.

ചരിത്രങ്ങൾ കുറിച്ചുകൊണ്ടാണ് 'കൽക്കി 2898'ന്റെ വരവ്. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസെന്റ ചെയ്ത ആദ്യ ഇന്ത്യൻ സിനിമയും 'കൽക്കി 2898 AD' ആയി മാറിക്കഴിഞ്ഞു.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. പി ആർ ഒ - ശബരി

നിവിന്‍ പോളി ചിത്രത്തിലേക്ക് നായികയെ തേടുന്നുനിവിന്‍ പോളിയെ നായകനാക്കി ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന ചി...
20/06/2024

നിവിന്‍ പോളി ചിത്രത്തിലേക്ക് നായികയെ തേടുന്നു

നിവിന്‍ പോളിയെ നായകനാക്കി ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. വെസ്‌റ്റേണ്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സില്‍ പ്രാഗത്ഭ്യമുള്ള, മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം ലഭിച്ചിട്ടുള്ള 20 നും 28 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ അപേക്ഷിക്കുക.

ആ നായിക നിങ്ങളാണെങ്കില്‍, നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു മിനുട്ട് വീഡിയോ താഴെ പറയുന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക:
[email protected]

ദുൽഖർ സൽമാൻ - വെങ്കട് അട്ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; ആദ്യ ഗാനം 'മിണ്ടാതെ' റിലീസ് ചെയ്തു.📎https://youtu.be/S_rqCMvuyHk?s...
20/06/2024

ദുൽഖർ സൽമാൻ - വെങ്കട് അട്ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; ആദ്യ ഗാനം 'മിണ്ടാതെ' റിലീസ് ചെയ്തു.

📎https://youtu.be/S_rqCMvuyHk?si=twUSZiaQRMNmrORi

ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ തെലുഗിൽ 'മഹാനടി', 'സീതാ രാമം' എന്നീ ചിത്രങ്ങളിലൂടെ തെലുഗ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അവിശ്വാസനീയമായ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമായ ' ലക്കി ഭാസ്കറിൽ' എത്തി നിൽക്കുകയാണ് ദുൽഖർ. സിതാര എന്റർടെയിൻമെന്റസിന്റെ ബാനറിൽ വെങ്കട് അട്ലൂരി ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിലെ ആദ്യ ഗാനം ' മിണ്ടാതെ' റിലീസ് ചെയ്തു.

നാഷണൽ അവാർഡ് വിന്നറായ ജി വി പ്രകാഷ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യാസിൻ നിസാറും ശ്വേത മോഹനും ആലപിച്ച ഗാനം മനസ്സിനെ പൊതിയുന്ന മനോഹരമായ മെലഡിയാണ്. വൈശാഖ് സുഗുണനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. 2024 സെപ്റ്റംബർ 27ന് ചിത്രം തീയേറ്ററുകളിലെത്തും.

തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ' ലക്കി ഭാസ്‌കർ'. സിതാര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം തീയേറ്ററുകളിൽ റിലീസിനെത്തും. പി ആർ ഒ - ശബരി

"മിറാഷ്""ഒരാൾക്ക് യഥാർത്ഥ ജീവിതം ഇല്ലെങ്കിൽ,അയാൾ മരീചികകളിലൂടെയാണ് ജീവിക്കുന്നത്. അത് ഒന്നുമില്ലാത്തതിനേക്കാൾ മികച്ചതാണ്...
20/06/2024

"മിറാഷ്"

"ഒരാൾക്ക് യഥാർത്ഥ ജീവിതം ഇല്ലെങ്കിൽ,
അയാൾ മരീചികകളിലൂടെയാണ് ജീവിക്കുന്നത്. അത് ഒന്നുമില്ലാത്തതിനേക്കാൾ മികച്ചതാണ്."
ഇവിടെ ആരംഭിക്കുന്നു "മിറാഷ് ".

ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി
നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് "മിറാഷ് ".ക്ലൗഡ് വാക്കറിന്റെ ബാനറിൽ
പ്രിയദർശിനി പി എം നിർമ്മിക്കുന്ന ഈ രണ്ടാമത്തെ ചിത്രത്തിൻ്റെ ഛായാഗ്രഹണം റിതു ഹർഷൻ നിർവ്വഹിക്കുന്നു.

ഭാവനയുടെയും യാഥാർത്ഥ്യത്തിൻ്റെയും മണ്ഡലങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കായി
കാത്തിരിക്കുന്നതിന്റെ നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സുബിൻ സുരേഷ് എഴുതുന്നു.

സംഗീതം-ഋത്വിക് എസ് ചന്ദ്, എഡിറ്റിംഗ്-നിധിൻ എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കാസ്പ്രൊ, അസിസ്റ്റൻ്റ് ഡയറക്ടർ-അമൽ നാഥ്,ഡിഐ-റിത്തു ഹർഷൻ, ക്രിയേറ്റീവ് ഡയറക്ടർ-ജിത്തു തങ്കൻ,ഡിസൈൻ-വിപിൻ രാജ്,പി ആർ ഒ-എ എസ് ദിനേശ്.

"വാഴ - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്"ആഗസ്റ്റ് 2-ന്.വിപിൻ ദാസും കൂട്ടരും പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന...
20/06/2024

"വാഴ - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്"
ആഗസ്റ്റ് 2-ന്.

വിപിൻ ദാസും കൂട്ടരും പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന " വാഴ - ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് " ആഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു.

"ഗൗതമന്റെ രഥം' എന്ന ചിത്രത്തിനു ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയയിലെ ഹിറ്റ് താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോയ്മോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
'ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നു. ആനന്ദ് മേനോൻ സംവിധാനം ചെയ്യുന്ന "വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്" എന്ന ചിത്രത്തിനു വേണ്ടിയാണ് വിപിൻ ദാസ് രചന നിർവ്വഹിച്ചിരിക്കുന്നത്.

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിർവ്വഹിക്കുന്നു. ചീഫ് അസ്സോസിയേറ്റ്- ശ്രീലാൽ, എഡിറ്റർ- കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, കല- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, സ്റ്റിൽസ്- അമൽ ജെയിംസ്, പരസ്യകല- യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ- സാർക്കാസനം, സൗണ്ട് ഡിസൈൻ- അരുൺ എസ് മണി, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുലം, സംഘടനം- കലൈ കിങ്‌സൺ, ഓൺലൈൻ മാർക്കറ്റിംഗ്-ടെൻ ജി മീഡിയ,പി ആർ ഒ-
എ എസ് ദിനേശ്.

"ഗഗനചാരി"  ട്രെയിലർ പുറത്തിറങ്ങി.📎 https://youtu.be/bQcb0Jh8KCY?si=FZiFnqm-eNeRqVLD&sfnsn=wiwspwaഗോകുല്‍ സുരേഷ്, അജു വര്...
19/06/2024

"ഗഗനചാരി" ട്രെയിലർ പുറത്തിറങ്ങി.

📎 https://youtu.be/bQcb0Jh8KCY?si=FZiFnqm-eNeRqVLD&sfnsn=wiwspwa

ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന
"ഗഗനചാരി" എന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ ട്രെയിലർ റിലീസായി.

ജൂൺ ഇരുപത്തിയൊന്നിന് "ഗഗനചാരി" പ്രദർശനത്തിനെത്തുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു. 'സാജന്‍ ബേക്കറി'ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ നിര്‍വഹിക്കുന്നു.സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ സായി, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

'അങ്കമാലി ഡയറീസ്', 'അനുരാഗ കരിക്കിന്‍ വെള്ളം', 'ജല്ലിക്കട്ട്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'.
ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു.
'കള' എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി. എഫ്. എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കൃഷാന്ദ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍, ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്. ക്രിയേറ്റീവ്‌സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ,പി ആർ ഒ-എ എസ് ദിനേശ്

" സമാധാന പുസ്തകം " ജൂലായ് 19-ന്.യോഹാൻ,നെബീഷ്, ധനുഷ്,ഇർഫാൻ, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാ...
19/06/2024

" സമാധാന പുസ്തകം " ജൂലായ് 19-ന്.

യോഹാൻ,നെബീഷ്, ധനുഷ്,ഇർഫാൻ, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന " സമാധാന പുസ്തകം " ജൂലൈ പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു.

സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി
നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസൻ,ജെയിംസ് ഏലിയ,മാത്യു തോമസ്, മേഘനാഥൻ,വി കെ ശ്രീരാമൻ,പ്രമോദ് വെളിയനാട്,ദിലീപ് മേനോൻ,ലിയോണ ലിഷോയ്,വീണാ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

കഥ തിരക്കഥ സംഭാഷണം- എഡിജെ,
രവീഷ് നാഥ്, സി പി ശിവൻ, ഛായാഗ്രഹണം-സതീഷ് കുറുപ്പ്,ഗാനരചന-സന്തോഷ് വർമ്മ,ജിസ് ജോയി, ടിറ്റോ പി തങ്കച്ചൻ,സംഗീതം-ഫോർ മ്യൂസിക്സ്, എഡിറ്റിംഗ് -ചമൻ ചാക്കോ,പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ആർട്ട് ഡയറക്ടർ-വിനോദ് പട്ടണക്കാടൻ,മേക്കപ്പ്-വിപിൻ ഓമശ്ശേരി,കോസ്റ്റ്യൂംസ്- ആദിത്യ നാണു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ-റെനീത്, സക്കീർ ഹുസൈൻ,റനിത് രാജ്,ഡിഐ-ലിജു പ്രഭാകർ,വിഎഫ്എക്സ്-മാഗ്മിത്, ടൈറ്റിൽ ആനിമേഷൻ-നിതീഷ് ഗോപൻ,ഓഡിയോഗ്രാഫി-തപസ് നായ്ക്, സ്റ്റിൽസ്-സിനറ്റ് സേവ്യർ,പരസ്യകല- -യെല്ലോ ടൂത്ത്,ഡിസ്ട്രിബ്യൂഷൻ ഹെഡ്-പ്രദീപ് മേനോൻ,
പി ആർ ഒ-എ എസ് ദിനേശ്.

"ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ"📎 https://youtu.be/R75M32RNbhs?si=4Z6Bl4UkqjCf66ZIകഥകളി ആചാര്യൻ നാട്യരത...
19/06/2024

"ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ"

📎 https://youtu.be/R75M32RNbhs?si=4Z6Bl4UkqjCf66ZI

കഥകളി ആചാര്യൻ നാട്യരത്‌നം കണ്ണൻ പാട്ടാളി ആശാനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന "ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ" എന്ന ഡോക്യുമെന്ററി അഡ്മൈസർ യൂട്യൂബ് ചാനലിൽ റിലീസായി.
വിനോദ് കണ്ണോൽ സംവിധാനം നിർവഹിച്ച ഈ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം അവിനാഷ് കാർത്തികേയം നിർവ്വഹിക്കുന്നു.

എഡിറ്റിംഗ്-ആഡ് സ്റ്റോറി സ്റ്റുഡിയോ, പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പദ്മശ്രീ സധനം ബാലകൃഷ്ണൻ ആശാൻ, പി വി കെ പനയാൽ, ഡോ. വി. ബാലകൃഷ്ണൻ, ടി ടി കൃഷ്ണൻ, മധു പണിക്കർ അരവത്ത്, കെ കുഞ്ഞിരാമൻ എക്സ് എം എൽ എ, പി. മുരളീധരൻ, ഡോ. എം എ ശ്രീധരൻ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, വെള്ളോറ സുകുമാരൻ, എൻ വി കൃഷ്ണൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ തച്ചങ്ങാട്, ഗോവിന്ദൻ അരവത്ത് എന്നിവരുടെ ഓർമ്മകളിലൂടെയാണ് ആശാന്റെ ജീവിത കഥ പറയുന്നത്.

സ്വര ദേവ്ന ക്രീയേഷന്റെ ബാനറിൽ അനിൽ കുമാർ പാലത്തിങ്കര നിർമ്മിക്കുന്ന "ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ" എന്ന ഡോക്യുമെന്ററിയുടെ
ടൈറ്റിൽ ഡിസൈൻ ദിനകർലാൽ നിർവ്വഹിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

വീണ്ടും പ്രണയ നായകനായി ഷെയിൻ നിഗം; 'ഹാൽ' ടീസർ പുറത്തിറങ്ങി.https://www.instagram.com/reel/C8UNcASPV5O/?igsh=MThzaHZhenU2...
18/06/2024

വീണ്ടും പ്രണയ നായകനായി ഷെയിൻ നിഗം; 'ഹാൽ' ടീസർ പുറത്തിറങ്ങി.

https://www.instagram.com/reel/C8UNcASPV5O/?igsh=MThzaHZhenU2eDdzeA==

സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന, ഷെയിൻ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയായ 'ഹാൽ' ടീസർ പുറത്തിറങ്ങി. 'ലിറ്റിൽ ഹാർട്സ്' ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാൽ'.

ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെയിനിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാൽ' രചന നിർവഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ ആണ്. ക്യാമറ: രവി ചന്ദ്രൻ, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, എഡിറ്റർ: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈൻസ്: യെല്ലോ ടൂത്ത്, സ്റ്റിൽസ് : എസ് ബി കെ ഷുഹൈബ്, പി ആർ ഒ: ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്

Address

Thrissur
680306

Website

Alerts

Be the first to know and let us send you an email when SYNC SLATE MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Thrissur media companies

Show All