20/02/2024
വരും ദിവസങ്ങളിൽ കേരളത്തിൽ പൊതുവിൽ അന്തരീക്ഷ താപനിലയിൽ അൽപ്പം കുറവ് വരും.
വടക്ക് കിഴക്ക് നിന്നുള്ള വരണ്ട കാറ്റ് നിലക്കുന്നതും പടിഞ്ഞാറ് നിന്നുള്ള കടൽ കാറ്റ് ഉച്ചക്ക് മുന്പായി തന്നെ ആരംഭിക്കുന്നതും താപനില കുറയുന്നതിന് കാരണമാകും.പടിഞ്ഞാറൻ മേഖലകളിൽ താപനിലയിൽ ഉള്ള കുറവ് കൂടുതൽ പ്രകടമാകും.എന്നാൽ പാലക്കാടൻ ഇടനാഴിയും അതിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിലും ചൂടിൽ കുറവ് അനുഭവപ്പെടില്ല.
അതേസമയം അന്തരീക്ഷത്തിൽ ഈ ദിവസങ്ങളിൽ ഹ്യുമിഡിറ്റി വർധിക്കുന്നതും ആകാശം ഭാഗികമായി മേഘാവൃതമാകുന്നതും പകലും രാത്രിയിലും ഉഷ്ണം വർധിപ്പിക്കും. വീട്ടിനകത്തു ഇരിക്കുമ്പോഴും വിയർക്കുന്ന സാഹചര്യം പൊതുവിൽ പ്രതീക്ഷിക്കാം.
ഒറ്റപെട്ട നേരിയ മഴ സാധ്യത
വരുന്ന രണ്ടുമൂന്നു ദിവസങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ ചുരുക്കം ചില ഇടങ്ങളിൽ നേരിയ തോതിൽ മഴ സാധ്യത ഉണ്ട്.രാത്രിയിലോ പുലർച്ചെയോ ആണ് ചില ഇടങ്ങളിൽ നേരിയ മഴ സാധ്യത. ഈ മഴ ചൂടിന് ആശ്വാസകരമാകുന്ന തോതിൽ ലഭിക്കുന്നതല്ല. ഫെബ്രുവരി മാസം സ്വഭാവികമായി വളരെ ചുരുക്കം ചില ഇടങ്ങളിൽ മാത്രം ലഭിക്കുന്ന മഴയാണ്.ഇടിയോടു കൂടിയുള്ള സാദാരണ വേനൽ മഴ ലഭിക്കാൻ അൽപ്പം കൂടി കാത്തിരിക്കണം.
20-02-2023