Pukasa Thrissur

Pukasa Thrissur PUKASA stands for Purogaman Kalasahithya Sangam , is the association of progressive writers and arti
(1)

പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സദസ്സ് നാളെ ഉച്ചക്ക് മൂന്നു മണിക്ക് ച...
22/12/2023

പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സദസ്സ് നാളെ ഉച്ചക്ക് മൂന്നു മണിക്ക് ചാവക്കാട്

15/11/2022
15/11/2022
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റികോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾജനാധിപത്യ കേരളത്തിന്റെ പ്രിയപ്പെട്ട നേതാവ് കോടി...
02/10/2022

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ

ജനാധിപത്യ കേരളത്തിന്റെ പ്രിയപ്പെട്ട നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ഇന്ത്യയിലെ മഹത്തായ ജനാധിപത്യ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനെന്നുള്ള നിലയിൽ സ്ക്കൂളുകളിലും
കേമ്പസുകളിലും സർഗാത്മക ഉണർവുകൾക്കും , അവകാശ പോരാട്ടങ്ങൾക്കും അദ്ദേഹം ഉജ്ജ്വലമായ നേതൃത്വം നൽകി.
ജനാധിപത്യ വിദ്യാർത്ഥി പ്രസ്ഥാനത്തിന് സർഗാത്മകതയുടെ സൗന്ദര്യവും ശക്തിയും നൽകുന്നതിൽ കോടിയേരിയുടെ പങ്ക് ചരിത്ര പ്രധാനമാണ്.

കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക ഇടപെടലുകൾക്ക് കോടിയേരി വിലപ്പെട്ട പിന്തുണയും സഹകരണവും നൽകി. എഴുത്തുകാരോടും, കലാകാരന്മാരോടും , സാംസ്കാരിക പ്രവർത്തകരോടും അദ്ദേഹം സവിശേഷമായ ഹൃദയബന്ധം കാത്തുസൂക്ഷിച്ചു.

മതനിരപേക്ഷ ജനാധിപത്യ മനസ്സ് ദുർബ്ബലമാകാതെ കാത്തുസൂക്ഷിക്കാൻ കേരളീയ സമൂഹത്തിന്
ജാഗ്രതയും കരുത്തും നൽകുകയായിരുന്നു ഈ മഹാനായ വിപ്ലവകാരി. മനുഷ്യസ്നേഹത്തിന്റെ അടിത്തറയിൽ ഉയർത്തിയ മലയാളിയുടെ
സർഗാത്മക മനസ്സിനു കോടിയേരിയോട് നാം കടപ്പെട്ടിരിക്കുന്നു.

നിതാന്തം ഉണർന്നിരിക്കുന്ന, ഒട്ടും വ്യതിചലിക്കാത്ത അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ബോധം അടിത്തട്ടിലുള്ള മനുഷ്യർക്കു വേണ്ടിയുള്ള കരുതലായിരുന്നു.

നിയമസഭയിൽ എംഎൽഎ , മന്ത്രി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ചരിത്രത്തിലെ ശ്രദ്ധേയവും സുപ്രധാനവുമായ അധ്യായങ്ങളാണ്.
നവകേരളത്തിനു വേണ്ടിയുള്ള മുന്നേററങ്ങളിൽ അതിപ്രധാനപങ്കു വഹിച്ചു.

ധീരസമര നായകൻ കോടിയേരി ബാലകൃഷ്ണന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
01 10 2022

സുരേഷ് ബാബു കൊണ്ടാഴി അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. ചേലക്കര മേഖലാ കമ്മിറ്റി അംഗവും കൊണ്ടാഴി യൂണിറ്റ് പ്രസിഡണ്ടുമാണ്. കഴിഞ്...
24/08/2022

സുരേഷ് ബാബു കൊണ്ടാഴി അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. ചേലക്കര മേഖലാ കമ്മിറ്റി അംഗവും കൊണ്ടാഴി യൂണിറ്റ് പ്രസിഡണ്ടുമാണ്. കഴിഞ്ഞ മേഖലാ കൺവെൻഷനിൽ ഉൾപ്പെടെ പങ്കെടുക്കുകയും സജീവമായി സംഘടനാ രംഗത്ത് നിൽക്കുകയും ചെയ്യുന്നയാളാണ്. വിദ്യാഭ്യാസ രംഗത്ത് പുസ്തകങ്ങൾ രചിച്ചും വായനാശാലാ പ്രവർത്തനങ്ങളിൽ മുഴുകിയും സാംസ്കാരിക രംഗത്ത് നമ്മുടെ സംഘടനയിൽ നേതൃത്വപരമായ പങ്കുവഹിച്ചും പുഞ്ചിരിയോടെ നിന്നിരുന്നയാൾ വല്ലാത്ത ഒരു അവസ്ഥയിൽ പെട്ടിരിക്കുന്നു. കഴിയാവുന്ന എല്ലാ സഹായങ്ങളും നമ്മൾ ചെയ്യണം.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിഎസ് വി വേണുഗോപൻ നായർക്ക്ആദരാഞ്ജലികൾപ്രസിദ്ധ കഥാകൃത്ത് എസ് വി വേണുഗോപൻ നായരുടെ ...
24/08/2022

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി

എസ് വി വേണുഗോപൻ നായർക്ക്
ആദരാഞ്ജലികൾ

പ്രസിദ്ധ കഥാകൃത്ത് എസ് വി വേണുഗോപൻ നായരുടെ വിയോഗത്തിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കഥയെഴുത്തിന്റെ പുതിയ രീതികൾ മലയാള സാഹിത്യത്തിനു സംഭാവന ചെയ്ത എഴുത്തുകാരനാണ് എസ് വി വേണുഗോപൻ നായർ. ആധുനിക ഘട്ടത്തിലെ ഏറ്റവും മനുഷ്യജീവിത സ്പർശമുള്ള രചനകളാണ് അദ്ദേഹത്തിൻ്റേത്.
കഥകളിൽ ജീവിതത്തിന്റെ വേറൊരു ലോകം തുറന്നിട്ടു. തികച്ചും പരുക്കനായ അനുഭവങ്ങളിൽ സൗന്ദര്യം
കണ്ടെത്തി. മൗലികമായ ഭാവനയിൽ കുഴച്ചുമറിച്ചെടുത്ത ഒരു എഴുത്തു ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. മുഖ്യധാരകളിൽ ഉൾപ്പെടാത്ത, മറ്റാരും അടയാളപ്പെടുത്താത്ത മനുഷ്യർക്ക് ഇടമുണ്ടായിരുന്നു എസ് വി വേണുഗോപൻ നായരുടെ കഥകളിൽ.

ആദിശേഷൻ, രേഖയില്ലാത്ത ഒരാൾ, മൃതിതാളം, ഗർഭശ്രീമാൻ , ഭൂമിപുത്രന്റെ വഴി തുടങ്ങിയ കഥാസമാഹരങ്ങൾ കഥയിലെ വ്യത്യസ്ത അനുഭവങ്ങളാണ്. കേരള സാഹിത്യ അക്കാദമിയുടെതടക്കം നിരവധി പുരസ്കാരങ്ങൾ
നേടിയിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എസ്.വി.വേണുഗോപൻ നായർക്ക്
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദരാഞ്ജലികൾ .

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
23 08 2022

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം  വാർഷികത്തോട് അനുബന്ധിച്ച്  തൃശൂർ ബഹുജന സാംസ്കാരിക  കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രഭാ...
17/08/2022

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് തൃശൂർ ബഹുജന സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിനാരായന്  ആദരാഞ്ജലികൾഎഴുത്തുകാരൻ നാരായന്റെ വേർപാടിൽ പുരോഗമന കലാ സാഹിത്യ സംഘം സം...
16/08/2022

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി

നാരായന് ആദരാഞ്ജലികൾ

എഴുത്തുകാരൻ നാരായന്റെ വേർപാടിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഇരുട്ട് നിറഞ്ഞ അടിത്തട്ടിലുള്ള അവഗണിക്കപ്പെട്ട മനുഷ്യ വംശത്തിന്റെ എഴുത്തുകാരനായിരുന്നു
നാരായൻ. അനുഭവങ്ങളുടെ കഠിന യാഥാർത്ഥ്യങ്ങളിൽ നിന്നാണ് നാരായന്റെ
കഥകളും നോവലുകളും മലയാള സാഹിത്യത്തിലേക്ക് വന്നത്. ഗോത്ര ജീവിതത്തിന്റെ പ്രാചീനതയും, നിഷ്കളങ്കതയും എഴുത്തിൽ നിറഞ്ഞു നിന്നു. ദുരിതങ്ങളുടെ കാടുകളിലും , ഗുഹകളിലുമായിരുന്നു നാരായന്റെ കഥാപാത്രങ്ങളുടെ ജീവിതം. അവർ ജീവിതത്തിലുടനീളം പൊരുതുകയായിരുന്നു. എഴുത്തുകാരന്റെ
ജീവിതം തന്നെയായിരുന്നു അത്. എഴുത്ത് ആലംബഹീനരായ മനുഷ്യരുടെ നിലവിളിയായിരുന്നു.

കൊച്ചരേത്തി, ഊരാളി ക്കുടി, വന്നല, പെലമറുത നിസ്സഹായന്റെ നിലവിളി , തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി, അബുദാബി ശക്തി തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ കൂടെത്തന്നെ ,പാവപ്പെട്ട മനുഷ്യരുടെ ഈ എഴുത്തു
കാരൻ നിലയുറപ്പിച്ചു. ദുരിതങ്ങളും, പ്രതിരോധങ്ങളും, ആത്മവിശ്വാസമുള്ള മനുഷ്യരും കഥകളുടെ സൗന്ദര്യമായി.
മണ്ണിന്റെയും, മനുഷ്യന്റെയും എഴുത്തുകാരൻ നാരായന്
ആദരാഞ്ജലികൾ.

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
16 08 2022

തീവ്രമായ പോരാട്ടങ്ങളുടെയും മഹത്തായ ത്യാഗങ്ങളുടെയും ജ്വലിക്കുന്ന സ്‌മരണകളിൽ രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നു. 1...
15/08/2022

തീവ്രമായ പോരാട്ടങ്ങളുടെയും മഹത്തായ ത്യാഗങ്ങളുടെയും ജ്വലിക്കുന്ന സ്‌മരണകളിൽ രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നു. 1947 ആ​ഗസ്ത് 14ന്റെ അർധരാത്രിയുടെ മണിമുഴക്കത്തിൽ പുതിയ ചരിത്രത്തിലേക്കും പ്രതീക്ഷകളിലേക്കും ചിറകടിച്ചുയർന്ന ഇന്ത്യ ഭാവിമുന്നേറ്റങ്ങൾക്ക്‌ ഊർജം സംഭരിക്കുന്ന ദിനമാണ്‌ ഇന്ന്‌.

സൽമാൻ റുഷ്ദിക്കു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കുന്നു.പുരോഗമന കലാസാഹിത്യസംഘംലോകപ്രശസ്തനായ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്...
13/08/2022

സൽമാൻ റുഷ്ദിക്കു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കുന്നു.
പുരോഗമന കലാസാഹിത്യസംഘം
ലോകപ്രശസ്തനായ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കു നേരെ ന്യൂയോർക്കിൽ വെച്ചു നടന്ന ആക്രമണത്തെ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അപലപിക്കുന്നു. 'സാത്താനിക് വേഴ്സസ്' എന്ന കൃതി പുറത്തു വന്ന കാലം മുതലേ റുഷ്ദി ഇസ്ലാമിസ്റ്റ് ഭീകരവാദികളുടെ എതിർപ്പ് നേരിടുന്നു. പല ഘട്ടങ്ങളിലും അദ്ദേഹത്തെ വധിക്കാനുള്ള ഫത്വകൾ ഉണ്ടായിട്ടുണ്ട്.
എഴുത്തുകാർക്കും കലാകാരന്മാർക്കുമെതിരെ ലോകത്തിൻ്റെ പലഭാഗങ്ങളിലും നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് റുഷ്ദിക്കു നേരെയുണ്ടായ വധശ്രമവും. മൂലധനശക്തികളുടേയും ഫാസിസ്റ്റ് ഭരണകൂടങ്ങളുടേയും പിന്തുണയോടെയാണ് ഇത്തരം ആക്രമണങ്ങൾ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിൽ മോദി സർക്കാർ നേരിട്ടും ഹിന്ദുത്വശക്തികളുടെ സഹായത്തോടെയും ഇവിടത്തെ സാംസ്കാരിക പ്രവർത്തകർക്കു നേരെ ഭീഷണി മുഴക്കുന്നുണ്ട്. മുതിർന്ന കവികളും കലാകാരന്മാരുമുൾപ്പടെ നിരവധി പേർ എഴുതിയതിൻ്റെയും അഭിപ്രായം പറഞ്ഞതിൻ്റേയും പേരിൽ ഇന്ത്യൻ ജയിലുകളിലുണ്ട്. ഹിന്ദുത്വവാദികളുടെ ആക്രമണത്തിനു വിധേയമായി ജീവൻ നഷ്ടപ്പെട്ട നരേന്ദ്ര ധബോൽക്കർ, അരവിന്ദ് പൻസാരെ, കൽബുർഗ്ഗി, ഗൗരീ ലങ്കേഷ് തുടങ്ങിയവരെ ഈ സമയത്ത് സ്മരിക്കേണ്ടതുണ്ട്. ഒപ്പം കേരളത്തിൽ എസ്.ഡി.പി.ഐ. ആക്രമണത്തിന് വിധേയനായ തൊടുപുഴയിലെ പ്രൊ.ടി.ജെ.ജോസഫിനേയും.
സാഹിത്യം മഹത്തായ ജനാധിപത്യത്തിൻ്റെ ഭാഗമാണ്. ഒരു സാഹിത്യ കൃതിയോട് യോജിപ്പും വിയോജിപ്പും ഉണ്ടാവാം. അത് പ്രകടിപ്പിക്കുന്നതിന് സാഹിത്യവിമർശനം എന്ന ഒരു ബ്രഹദ് പദ്ധതി നമ്മുടെ മുമ്പാകെ ഉണ്ട്. എഴുത്തുകാരൻ പ്രകടിപ്പിക്കുന്ന ആശയങ്ങൾക്കുനേരെ മറുപടി ഇല്ലാതാവുമ്പോഴാണ് ചില ഭീരുക്കൾ ആയുധമെടുക്കുന്നത്.
റുഷ്ദിക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ സർഗ്ഗാത്മകമായ പ്രതികരണങ്ങൾ ഉയർന്നു വരണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം അഭ്യർത്ഥിക്കുന്നു.
ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
13 08 2022

കുവൈറ്റ് കല ട്രസ്റ്റ് പുരസ്ക്കാരം അശോകൻ ചെരുവിലിന്‌ - അഭിവാദ്യങ്ങൾ കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേര...
13/08/2022

കുവൈറ്റ് കല ട്രസ്റ്റ് പുരസ്ക്കാരം അശോകൻ ചെരുവിലിന്‌ - അഭിവാദ്യങ്ങൾ

കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന കുവൈറ്റ് കല ട്രസ്റ്റ് അനശ്വര കാഥികൻ സാംബശിവന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ സാംബശിവൻ സ്മാരക പുരസ്‌കാരത്തിന് സുപ്രസിദ്ധ ചെറുകഥാകാരനും, സാമൂഹ്യ പ്രവർത്തകനും, പുരോഗമന സാഹിത്യസംഘം ജനറൽ സെക്രട്ടറിയുമായ ശ്രീ. അശോകൻ ചെരുവിൽ തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന്റെ ഇഷ്ട കഥകളായ കൽപ്പണിക്കാരൻ, പുളിനെല്ലി സ്റ്റേഷൻ തിരഞ്ഞെടുത്ത കഥകൾ, കരപ്പൻ, കഥയുടെ മറുകര, സൂര്യകാന്തികളുടെ നഗരം, ഒരു രാത്രിയുടെ ഒരു പകൽ, മരിച്ചവരുടെ കടൽ, കഥകളിലെ വീട്, എഴുത്തിന്റെ വെയിലും, ദൈവ വിശ്വാസത്തെ കുറിച്ച് ഒരു ലഘു ഉപന്യാസം തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളിൽ ചുരുക്കം ചിലതാണ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
2022 ആഗസ്റ്റ് 21 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

'നിശ്ശബ്ദമാക്കപ്പെടുന്ന ജനാധിപത്യം'പ്രഭാഷണം : രാജാ ഹരിപ്രസാദ്2022 ആഗസ്റ്റ് 12 വൈകുന്നേരം 5.00കേരള സാഹിത്യ അക്കാദമിവൈലോപ്...
09/08/2022

'നിശ്ശബ്ദമാക്കപ്പെടുന്ന ജനാധിപത്യം'
പ്രഭാഷണം : രാജാ ഹരിപ്രസാദ്
2022 ആഗസ്റ്റ് 12 വൈകുന്നേരം 5.00
കേരള സാഹിത്യ അക്കാദമി
വൈലോപ്പിള്ളി ഹാളി

'നിശ്ശബ്ദമാക്കപ്പെടുന്ന ജനാധിപത്യം'പ്രഭാഷണം : രാജാ ഹരിപ്രസാദ്2022 ആഗസ്റ്റ് 12 വൈകുന്നേരം 5.00കേരള സാഹിത്യ അക്കാദമിവൈലോപ്...
06/08/2022

'നിശ്ശബ്ദമാക്കപ്പെടുന്ന ജനാധിപത്യം'
പ്രഭാഷണം : രാജാ ഹരിപ്രസാദ്
2022 ആഗസ്റ്റ് 12 വൈകുന്നേരം 5.00
കേരള സാഹിത്യ അക്കാദമി
വൈലോപ്പിള്ളി ഹാളിൽ

15/07/2022

*പുരോഗമന കലാസാഹിത്യ സംഘം*
*സംസ്ഥാന കമ്മിറ്റി*

*വാക്കുകളുടെ വിലക്ക് -*
*ജനാധിപത്യത്തിനു അപമാനം*

പാർലിമെൻ്റിൽ നൂറോളം വാക്കുകൾക്ക് വിലങ്ങിട്ട നടപടി ഇന്ത്യൻ ജനാധിപത്യത്തിന് അപമാനമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെടുന്നു. വാക്കുകൾ മനുഷ്യജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും അവിഭാജ്യ ഘടകമാണ്. സാമൂഹ്യ ജീവിതത്തിൻ്റെ എല്ലാ ഇടങ്ങളിലും മനുഷ്യരുടെ പാരസ്പര്യം വളർത്തിയെടുക്കുന്നതിൽ വാക്കുകളുടെ സംഭാവന വളരെ വലുതാണ്.അത് വിലക്കുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല.

ഇന്നു പാർലിമെൻ്റിലാണെങ്കിൽ നാളെ സാഹിത്യത്തിലും കലയിലും
ഒപ്പം, ജീവിത വ്യവഹാരങ്ങളിലെല്ലാം വാക്കുകൾ നിരോധിക്കപ്പെട്ടേക്കും.
സ്വപ്നങ്ങളെയും, ഭാവനകളെയും നിരോധിക്കുന്ന മനുഷ്യ വിരുദ്ധതയിലേക്ക് ഇന്ത്യ കാലെടുത്തു വെക്കുകയാണ്.

സംഘപരിവാർ വാക്കുകളെയും, വിമർശനങ്ങളെയും ഭയക്കുകയാണ്.
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന മനുഷ്യരെ എന്നതുപോലെ വാക്കുകളെ തടവിലിടുകയാണ്. ഏകാധിപതികളുടെ ജർമ്മനിയിലും ഇറ്റലിയിലും ചരിത്രത്തിൽ സംഭവിച്ചത്, ഇന്ത്യയിലും കടന്നു വരികയാണെന്നു തന്നെയാണ് പാർലിമെൻ്റിലെ വാക്കുകളുടെ വിലക്ക് ഓർമ്മപ്പെടുത്തുന്നത്.

ഇന്ത്യയിൽ ജനാധിപത്യവും,സ്വാതന്ത്ര്യവും കൂടുതൽ അപകടത്തിലേക്ക് നീങ്ങുകയാണ്. വർഗീയ ഫാസിസം അതിൻ്റെ യഥാർത്ഥ മുഖം പുറത്തെടുക്കുകയാണ്.

സ്വാതന്ത്ര്യവും, ജനാധിപത്യവും വീണ്ടെടുക്കാനുള്ള പോരാട്ടം തുടരുക തന്നെ വേണം. രാജ്യത്തിൻ്റെ തന്നെ സർഗാത്മകതയെ തടവിലിടുന്ന ഫാസിസ്റ്റ് അജണ്ട ക്കെതിരെ എഴുത്തുകാരും, കലാകാരന്മാരും, സാംസ്കാരിക പ്രവർത്തകരും ജാഗ്രതയോടെ ഉണർന്നിരിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം അഭ്യർത്ഥിക്കുന്നു.

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
15 07 2022

പുരോഗമന കലാ സാഹിത്യ സംഘംതൃശൂർ ജില്ലാ കൺവെൻഷൻകെ.സി.വാസു മെമ്മോറിയൽ ഹാൾ, ചന്തപ്പടി, വലപ്പാട്2022 ജൂലൈ 16 (ശനി)രാവിലെ 9 -30...
15/07/2022

പുരോഗമന കലാ സാഹിത്യ സംഘം
തൃശൂർ ജില്ലാ കൺവെൻഷൻ
കെ.സി.വാസു മെമ്മോറിയൽ ഹാൾ,
ചന്തപ്പടി, വലപ്പാട്
2022 ജൂലൈ 16 (ശനി)
രാവിലെ 9 -30 മുതൽ 5 മണി വരെ
ഉൽഘാടനം : എം.കെ. മനോഹരൻ (സംസ്ഥാന സംഘടനാ സെക്രട്ടറി)
മാധ്യമങ്ങളും വർഗ്ഗീയതയും (സെമിനാർ )
പങ്കെടുക്കുന്നവർ
അശോകൻ ചരുവിൽ (സംസ്ഥാന ജനറൽ സെക്രട്ടറി)
കെ.വി.അബ്ദുൾ ഖാദർ (മുൻ എം.എൽ.എ.)

11/03/2022

*പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി*

പ്രസിദ്ധീകരണത്തിന്

ലോകസമാധാനത്തിന് കേരളത്തിൻ്റെ കൈനീട്ടം.
സംസ്ഥാനസർക്കാരിന് അഭിവാദ്യങ്ങൾ.

ലോകസമാധാനത്തിന് ചെറുതെങ്കിലും ഒരു തുക (രണ്ടുകോടി) ബജറ്റിലൂടെ നീക്കിവെച്ച സംസ്ഥാനസർക്കാരിനെ പുരോഗമന കലാസാഹിത്യസംഘം അഭിവാദ്യം ചെയ്യുന്നു.

ലോകമെങ്ങുമുള്ള സർക്കാരുകൾ മാരകമായ യുദ്ധോപകരണങ്ങൾ വാങ്ങാനായി കോടികൾ ബജറ്റിൽ വകയിരുത്തുന്ന ഒരു കാലത്താണ് കേരളം സമാധാനത്തിനു വേണ്ടിയുള്ള സർഗ്ഗാത്മക ബദൽ ഉയർത്തിപ്പിടിക്കുന്നത്. കേരളം ഒരു രാജ്യമല്ല. ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനം മാത്രമാണ്. പക്ഷേ ചരിത്രത്തിലുടനീളം ഈ കൊച്ചുദേശം അതിൻ്റെ തനതായ സംസ്കാരവും പരിവർത്തനതാൽപ്പര്യവും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. യുദ്ധംകൊണ്ടും മറ്റു വിഭജനങ്ങൾകൊണ്ടും പൊറുതിമുട്ടുന്ന ലോകത്തിന് ഒരു മഹത്തായ സമാധാന സന്ദേശമാണ് ബഡ്ജറ്റിലൂടെ ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

കുഞ്ഞുങ്ങളും വയോജനങ്ങളും അടങ്ങുന്ന സമൂഹത്തിൻ്റെ ചികിത്സക്കും ഭക്ഷണത്തിനുമുള്ള തുക കവർന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ യുദ്ധസന്നാഹം ഒരുക്കുന്നത്. ജനങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം എന്ന നിലയിലാണ് ഭരണാധികാരികൾ പലപ്പോഴും യുദ്ധമുണ്ടാക്കുന്നത്. സമാധാനപൂർണ്ണമായ ജീവിതമാണ് മനുഷ്യൻ ആഗ്രഹിക്കുന്നത്. ആദ്യ കവിത മുതൽ എക്കാലത്തും യുദ്ധത്തിനെതിരായ വികാരമാണ് സാംസ്കാരിക ലോകം പ്രകടിപ്പിച്ചിട്ടുള്ളത്. യുദ്ധം വേണ്ട; സമാധാനം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യം ലോകം മുഴുവൻ ഉയരണം.

മുറിഞ്ഞ് ചോരയൊഴുകുന്ന ലോകത്തിനു മുന്നിൽ സമാധാനത്തിൻ്റെ സന്ദേശമുയർത്തിയ കേരളബജറ്റിനും ധനകാര്യവകുപ്പുമന്ത്രി കെ.എൻ.ബാലഗോപാലിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിൻ്റെ ഊഷ്മളമായ നന്ദിയും അഭിവാദ്യങ്ങളും നൽകുന്നു.

ഷാജി എൻ.കരുൺ
(പ്രസിഡണ്ട്)
അശോകൻ ചരുവിൽ
(ജനറൽ സെക്രട്ടറി)

11 03 2022

2021 ലെ അബുദാബി ശക്തി അവാർഡ് നേടിയ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി ഡോ.സി. രാവുണ്ണി (' കറുത്ത വറ്റേ കറുത്ത വറ്റ...
10/03/2022

2021 ലെ അബുദാബി ശക്തി അവാർഡ് നേടിയ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി ഡോ.സി. രാവുണ്ണി
(' കറുത്ത വറ്റേ കറുത്ത വറ്റേ' എന്ന കവിതാ സമാഹാരം)
ജില്ലാ കൗൺസിൽ അംഗം ഇ.ഡി. ഡേവിസ് (ഇരിക്കപ്പിണ്ഡം കഥ പറയുന്നു എന്ന നാടകം)
ജില്ലാ കൗൺസിൽ അംഗം വി. യു. സുരേന്ദ്രൻ ( അകം തുറക്കുന്ന കവിതകൾ എന്ന നിരൂപണ ഗന്ഥത്തിന് ശക്തി തായാട്ട് അവാർഡ് )
എന്നിവർക്ക് പുരോഗനകലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ

08/03/2022

അന്തർദേശീയ വനിതാദിനത്തിൽ ശ്രീമതി. എൻ സുകന്യ സംസാരിക്കുന്നു
വിഷയം : 'വേണം, മാധ്യമങ്ങൾക്കൊരു വനിതാനയം'

അന്തർദേശീയ വനിതാദിനത്തിൽ പുകസ ഫേസ്ബുക്ക് പേജിൽ ശ്രീമതി. എൻ സുകന്യ സംസാരിക്കുന്നു വിഷയം : 'വേണം, മാധ്യമങ്ങൾക്കൊരു വനിതാനയ...
07/03/2022

അന്തർദേശീയ വനിതാദിനത്തിൽ പുകസ ഫേസ്ബുക്ക് പേജിൽ ശ്രീമതി. എൻ സുകന്യ സംസാരിക്കുന്നു
വിഷയം : 'വേണം, മാധ്യമങ്ങൾക്കൊരു വനിതാനയം'

06/03/2022

അനശ്വര കലാപ്രതിഭ കലാഭവൻ മണിയുടെ ഓർമ്മദിനത്തിൽ , പ്രശസ്‌ത നാടൻപാട്ട് കലാകാരി ശ്രീമതി പ്രസീത ചാലക്കുടി അദ്ദേഹത്തെ അനുസ്മരിക്കുന്നു.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിസ്കൂൾ ഓഫ് ഡ്രാമയിലെ സമരത്തിന് ഐക്യദാർഡ്യംഅരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമ വിദ്യാർ...
01/03/2022

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി

സ്കൂൾ ഓഫ് ഡ്രാമയിലെ സമരത്തിന് ഐക്യദാർഡ്യം

അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തോട് പുരോഗമനകലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.

വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അധ്യാപകർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരരംഗത്താണ്. കുറ്റം ചെയ്ത അധ്യാപകനെതിരെ യൂനിവേഴ്സിറ്റി അധികൃതർ ഇതിനകം നടപടി എടുക്കുകയും, നിയമ നടപടികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

സ്കൂൾ ഓഫ് ഡ്രാമ പോലുള്ള കലാവിദ്യാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ജീർണ്ണമായ കാര്യങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. മാനവികതയും, മനുഷ്യ തുല്യതയും, സ്ത്രീ നീതിയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ നാടക ചരിത്രത്തിൽ തന്നെ ഇത് ഇരുട്ടുവീഴ്ത്തുകയാണ്. അരണാട്ടുകരയിലെ കേമ്പസിലെ സ്ത്രീവിരുദ്ധ ഇടപെടലുകൾ മുളയിലെ നുള്ളിക്കളയേണ്ടതുണ്ട്.

സ്കൂൾ ഓഫ് ഡ്രാമ അരണാട്ടുകര കേമ്പസിൽ വിദ്യാർത്ഥിനികളെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ ശിക്ഷ ഉറപ്പ് വരുത്താനുള്ള നിയമനടപടി സ്വീകരിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

ഷാജി എൻ കരുൺ
പ്രസിഡണ്ട്
അശോകൻ ചരുവിൽ
ജനറൽ സെക്രട്ടറി
28 02 2022

28/02/2022

മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയെ, പുകസ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.വി.മുരളി അനുസ്മരിക്കുന്നു

മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയെ,   പുകസ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.വി.മുരളി അനുസ്മരിക്കുന്നു.
27/02/2022

മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയെ, പുകസ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.വി.മുരളി അനുസ്മരിക്കുന്നു.

27/02/2022

മലയാളത്തിന്റെ പ്രിയ്യപ്പെട്ട പാട്ടെഴുത്തുകാരൻ പി.ഭാസ്കരൻ പുകസ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. യു.കെ. സുരേഷ്‌കുമാർ അനുസ്മരിക്കുന്നു

27/02/2022

കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണും മലയാളത്തിന്റെ മഹാനടിയുമായിരുന്ന കെപിഎസി ലളിതയെ, പുകസ തൃശൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: വി ഡി പ്രേംപ്രസാദ്‌ അനുസ്മരിക്കുന്നു

Address

Thrissur
680001

Website

Alerts

Be the first to know and let us send you an email when Pukasa Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pukasa Thrissur:

Videos

Share

Category

Nearby media companies


Other Media in Thrissur

Show All