Tasty Snack

Tasty Snack Tasty Snack is your one-stop destination for all things crispy, crunchy, and irresistibly delicious! Happy snacking and sharing!

Tasty Snack is a fantastic way to share your love for snack recipes and connect with fellow food enthusiasts. Tasty Snack is not just sharing recipes but building a community of snack lovers who appreciate your creativity and the joy you bring to their snack time.

ഈ ഒരൊറ്റ ചമ്മന്തി മാത്രം മതി മിനിമം 2 പ്ലേറ്റ് ചോറ് കാലിയാവാൻ! കൊതിയൂറും തക്കാളി ചമ്മന്തി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ...
02/02/2025

ഈ ഒരൊറ്റ ചമ്മന്തി മാത്രം മതി മിനിമം 2 പ്ലേറ്റ് ചോറ് കാലിയാവാൻ! കൊതിയൂറും തക്കാളി ചമ്മന്തി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Tomato Chammanthi Recipe

തക്കാളി ചമ്മന്തി!! ഇഡ്ഡലിക്കും ദോശക്കും ഇനി രുചി കൂടും. പല വിധത്തിലുള്ള ചട്നികൾ നമ്മൾ ഉണ്ടാക്കാറുണ്ട്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു തക്കാളി ചട്നി ഉണ്ടാക്കി നോക്കിയാലോ. ഈ തക്കാളി ചട്നി എല്ലാ രുചികരമായ പ്രഭാത ഭക്ഷണങ്ങൾക്കും ലഘു ഭക്ഷണങ്ങൾക്കും മാത്രമല്ല ചോറിന് പോലും ഒരു മികച്ച പങ്കാളിയാണ്. വളരെ എളുപ്പത്തിൽ രുചികരമായ ഒരു തക്കാളി ചട്നി തയ്യാറാക്കി നോക്കാം.

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി - 5 എണ്ണം
ചെറിയ ഉള്ളി - 5 എണ്ണം
ചില്ലി ഫ്ലേക്‌സ്‌ -1 ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
തക്കാളി - 5 എണ്ണം
ഉപ്പ് - 2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്

ആദ്യം ഒരു പാൻ ചൂടാക്കാൻ വെക്കണം. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അഞ്ച് വെളുത്തുള്ളി ചെറിയ കഷങ്ങളാക്കി അരിഞ്ഞത് ഇട്ട് കൊടുക്കണം. ശേഷം വെളുത്തുള്ളി ഒന്ന് ചെറുതായി മൂത്ത് വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് കൂടെ ചേർത്ത് കൊടുക്കാം. ഇവ ചെറിയ ഗോൾഡൻ കളർ ആവുന്നത്‌ വരെ ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചില്ലി ഫ്ലേക്‌സും ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടി ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ നല്ലപോലെ ഇളക്കി കൊടുക്കാം.

അടുത്തതായി ഇതിലേക്ക് ചെറുതായി അരിഞ്ഞ അഞ്ച് തക്കാളിയും രണ്ട് ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ശേഷം ആവശ്യത്തിന് കറിവേപ്പിലയും മല്ലിയിലയും കൂടി ചേർത്ത് കൊടുത്ത ശേഷം എല്ലാം കൂടി നന്നായി വഴറ്റി തക്കാളി പേസ്റ്റ് പരുവം ആവുന്നത് വരെ ഇളക്കി കൊടുക്കാം. തക്കാളിയിലെ വെള്ളം വറ്റി എണ്ണ തെളിയുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം എണ്ണ തെളിഞ്ഞു വരുമ്പോൾ സ്റ്റവ് ഓഫ്‌ ചെയ്യാം. സ്വാദിഷ്ടമായ തക്കാളി ചട്നി തയ്യാർ. ഇനി നിങ്ങൾക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാം ദോശയുടെയും ഇഡലിയുടെയും കൂടെ കഴിക്കാൻ ഒരു അടിപൊളി തക്കാളി ചട്നി. Credit : PINKY'S FLAVOURS

മട്ട അരി വീട്ടിൽ ഇരിപ്പുണ്ടോ? മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഇങ്ങനെ ചെയ്‌തു നോക്കൂ; നിങ്ങൾ ഞെട്ടും ഉറപ്പ്! ഈ ഒരു സൂ...
02/02/2025

മട്ട അരി വീട്ടിൽ ഇരിപ്പുണ്ടോ? മട്ട അരിയും നാരങ്ങയും കൂടി കുക്കറിൽ ഇങ്ങനെ ചെയ്‌തു നോക്കൂ; നിങ്ങൾ ഞെട്ടും ഉറപ്പ്! ഈ ഒരു സൂത്രം ഇതുവരെ ചെയ്തു നോക്കാൻ തോന്നീലല്ലോ ഈശ്വരാ!! | Easy Lemon Rice Recipe

മട്ട അരിയും നാരങ്ങയും തമ്മിൽ എന്ത് ബന്ധം ശരിക്കും ഞെട്ടിപോയി അല്ലെ, സാധാരണ എന്തൊക്കെ എന്ന് പറഞ്ഞാലും നാരങ്ങ അരിയും തമ്മിൽ എന്ത് ബന്ധമായിരിക്കും… നമ്മൾ സാധാരണ മട്ട അരി അല്ലാത്ത അരികൾ കൊണ്ട് നാരങ്ങയും ചേർത്ത് ഒരു വിഭവം തയ്യാറാക്കാറുണ്ട് പക്ഷേ ആദ്യമായിട്ടാണ് ഇങ്ങനെ മട്ട അരി ഉപയോഗിച്ച് ഈയൊരു വിഭവം കാണുന്നത്. ആദ്യമായി മട്ട അരി നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്ത ശേഷം കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.

അരി വെന്തു കഴിഞ്ഞാൽ പിന്നെ അതൊന്നും വാർത്തു വെള്ളമൊക്കെ കളഞ്ഞു ക്ലീൻ ആക്കി മാറ്റിവയ്ക്കാം. ഇനി ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി ചതച്ചത്എന്നിവ ചേർത്ത് അതിലോട്ട് ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പും, ചേർത്തു കൊടുക്കാം. ഇത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് കഴിയുമ്പോൾ അതിലേക്ക് നാരങ്ങാനീര് ഒഴിച്ച് കൊടുക്കാം. എത്രമാത്രം അതിനനുസരിച്ചുള്ള നാരങ്ങാനീര് വേണം ചേർക്കേണ്ടത്, നിങ്ങൾക്ക് എത്രമാത്രം വേണം അതുപോലെ വേണം ചേർത്തു കൊടുക്കേണ്ടത് ഇതിൽ പ്രധാനമായിട്ടും ചേർക്കേണ്ടത് എണ്ണയിൽ മൂപ്പിക്കുന്ന സമയത്ത് തന്നെ മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കാം..

ഇത്രയുമായി കഴിഞ്ഞാൽ നമ്മുടെ ചോറ് ഇതിലോട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാവുന്നതാണ് ആവശ്യത്തിന് ഉപ്പ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു വിഭവം ഇതൊരു ലെമൺ റൈസ് ആണ് സാധാരണ നമ്മൾ വൈറ്റ് റൈസ് കൊണ്ട് തയ്യാറാക്കുകയാണ് സാധാരണ പതിവ്. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും, നമുക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ പറ്റുന്നതും അതുപോലെതന്നെ എളുപ്പത്തിൽ പണി കഴിയാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് വീട്ടിൽ ഒരു പച്ചക്കറിയും ഇല്ലാത്ത സമയത്ത് നമുക്ക് ഇതുപോലെ ചെയ്തു നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്തു കഴിയുമ്പോൾ നമുക്ക് വേഗത്തിൽ പണി കഴിക്കുകയും സ്വാദിഷ്ടമായ ഒരു വിഭവം ലഭിക്കും. credits : Grandmother Tips

ഇതാണ് മക്കളെ കിടിലൻ ഫിഷ് മസാല! മീൻ ഇതുപോലെ ഒരുതവണ ഒന്ന് തയ്യാറാക്കി നോക്കൂ! മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു കിടില...
02/02/2025

ഇതാണ് മക്കളെ കിടിലൻ ഫിഷ് മസാല! മീൻ ഇതുപോലെ ഒരുതവണ ഒന്ന് തയ്യാറാക്കി നോക്കൂ! മീൻ വിഭവങ്ങളുടെ രുചി ഇരട്ടിയാക്കാൻ ഒരു കിടിലൻ രുചിക്കൂട്ട്!! | Fish Fry Masala Recipe

മീൻ മലയാളികൾക്ക് തീർച്ചയായും ഒരു വികാരമാണ്. മീൻ പൊരിച്ചും കറിവെച്ചും കഴിക്കാൻ എല്ലാർക്കും ഇഷ്ട്ടമാണ്. ചോറിന്റെ കൂടെ നല്ല എരിയും പുളിയും ഉള്ള ഫിഷ് മസാല ഉണ്ടെങ്കിലോ? ഫിഷ് മസാല ഉണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ട. വളരെ എളുപ്പത്തിൽ രുചികരമായ ഫിഷ് മസാല ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.

1. ഫിഷ് - 6 കഷ്ണം
2. മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
3. മുളക് പൊടി - 2 ടേബിൾ സ്പൂൺ
4. ഉപ്പ് - ആവശ്യത്തിന്
5. വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
6. ഉലുവ - 1/4 ടീസ്പൂൺ
7. സവാള - 3 എണ്ണം
8. ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂൺ
9. വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
10. പച്ച മുളക് - 3 എണ്ണം
11. കുരുമുളക് പൊടി - 1/2 ടീസ്പൂൺ
12. തക്കാളി - 2 എണ്ണം
13. പുളി - ആവശ്യത്തിന്
14. കറിവേപ്പില - ആവശ്യത്തിന്

ഫിഷ് മസാല ഉണ്ടാക്കാനായി കഴുകി വെച്ച മീനിൽ മസാല തേച്ച് കൊടുക്കണം. ആദ്യമായി എടുത്ത് വെച്ച മീനിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കാം. ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് കൊടുക്കാം. ഇനി ഇത് ഒരു പതിനഞ്ച് മിനിറ്റ് മസാല പിടിക്കാനായി മാറ്റി വെക്കാം. ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മീൻ ചേർത്ത് കൊടുക്കാം. ഓരോ ഭാഗവും രണ്ട് മിനിറ്റ് ഫുൾ ഫ്ലെയിമിൽ വെച്ച് വേവിച്ചെടുക്കാം. ശേഷം മീൻ ഒരു പാത്രത്തിലേക്ക് മാറ്റാം.

ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് മൂത്ത് വരുമ്പോൾ ചെറുതായി അരിഞ്ഞ മൂന്ന് സവാള എണ്ണയിലേക്ക് ഇട്ട് കൊടുക്കാം. ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, മൂന്ന് പച്ച മുളക് ചെറുതായി അരിഞ്ഞത്‌ എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. സവാള നന്നായി വഴന്ന് വരുമ്പോൾ ഇതിലേക്ക് ആവശ്യമായ മസാല പൊടികൾ ചേർത്ത് കൊടുക്കാം. അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും അര ടീസ്പൂൺ കുരുമുളക് പൊടിയും കൂടി ചേർത്ത് കൊടുക്കാം. ഇനി മസാല പൊടികൾ മൂത്ത് വരുന്നത് വരെ നല്ലപോലെ വഴറ്റിയെടുക്കണം.

മസാല പൊടികൾ മൂത്ത് വരുമ്പോൾ രണ്ട് തക്കാളി വെള്ളം കൂടാതെ മിക്സിയിൽ അരച്ചത് കൂടി ചേർത്ത് കൊടുക്കാം. ഇനി എല്ലാം കൂടി നന്നായി മിക്സ്‌ ചെയ്‌തെടുക്കണം. തക്കാളിയുടെ പച്ചമണം മാറി എണ്ണ തെളിഞ്ഞ് വരുന്നത് വരെ വഴറ്റിയെടുക്കാം. എണ്ണ തെളിഞ്ഞു വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പ് കൂടെ ചേർത്ത് മിക്സ്‌ ചെയ്തതിന് ശേഷം ആവശ്യമായ പുളി വെള്ളം കൂടി ചേർത്ത് കൊടുക്കാം. ആരെയും കൊതിപ്പിക്കുന്ന ഉഗ്രൻ രുചിയുള്ള ഈ ഫിഷ് മസാല നിങ്ങളും തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Daily Dishes

ബാക്കിയായ ചോറ് കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! 10 മിനിറ്റിൽ എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് പൂരി റെഡി! ബാക്കിയായ ചോ...
02/02/2025

ബാക്കിയായ ചോറ് കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! 10 മിനിറ്റിൽ എണ്ണ ഒട്ടും കുടിക്കാത്ത സോഫ്റ്റ് പൂരി റെഡി! ബാക്കിയായ ചോറ് ഇനി വെറുതെ കളയല്ലേ!! | Soft Puri Recipe Using Leftover Rice

വീട്ടിൽ ചോറ് ബാക്കി വരാറുണ്ടോ? അത് എന്താണ് ചെയ്യാറുള്ളത് നിങ്ങൾ? ബാക്കി വന്ന ചോറ് എപ്പോഴും കളയുകയാണ് പതിവ്. ഇത് ഉപയോഗിച്ച് പൂരിയും അതിനുപറ്റിയ ഒരു കറിയും ഉണ്ടാക്കിയാലോ? കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ വീട്ടിൽ ഉളള സാധനങ്ങൾ ഉപയോഗിച്ച് ഇത് നമുക്ക് തയ്യാറാക്കാം. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കാം എന്ന് നോക്കിയാലോ.?

ചോറ് - 2
ഗോതമ്പ് പൊടി - ഒന്നര ഗ്ലാസ്
റവ - കാൽ ഗ്ലാസ്സ്
ചെറിയ ജീരകം - അര ടീസ്പൂൺ
വലിയ ജീരകം - അര ടീസ്പൂൺ
തേങ്ങ

ഒരു പാത്രത്തിലേക്ക് ചോറ് ഇടുക. ഇതിലേക്ക് ഗോതമ്പ്പൊടി ചേർക്കുക. റവ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി പൊടിച്ചെടുക്കുക. കുഴച്ച് എടുക്കുക. വട്ടത്തിൽ ഉരുട്ടിയെടുക്കുക. വെളിച്ചെണ്ണ പുരട്ടുക. പരത്തുക. ചട്ടി ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിക്കുക. ചൂടാവുമ്പോൾ പരത്തിയ പൂരി ഇടുക. മൊരിഞ്ഞ് വരണം. ഇനി പൂരിയ്ക്ക് ഒപ്പം കഴിക്കാൻ സ്വാദിഷ്ടമായ കറി ഉണ്ടാക്കാം. ഒരു പാൻ അടുപ്പിൽ വെക്കുക. ചെറിയ ജീരകം, വലിയ ജീരകം, ഏലയ്ക്ക, പട്ട, കുരുമുളക് ഇവ നന്നായി വഴറ്റുക.

പിന്നീട് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, തേങ്ങ ചേർക്കുക. മിക്സ് ചെയ്യുക കുക്കറിൽ ചെറിയ ജീരകം വലിയ ജീരകം ഇട്ട് പൊട്ടിക്കുക. സവാള, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി ഇവ ചേർത്ത് മിക്സ് ചെയ്യുക. നേരത്തേ ചൂടാക്കിയ തേങ്ങ മിക്സിയിൽ വെള്ളം ഒഴിച്ച് അരച്ചെടുക്കുക. കുക്കറിൽ ഗ്രീൻപീസ് വേവിക്കുക. അരച്ച തേങ്ങ കുക്കറിൽ ഇടുക. കുക്കർ അടച്ച് വെച്ച് വേവിക്കുക. മല്ലിയില ചേർക്കുക. നല്ല ടേസ്റ്റിയായ പൂരിയും പട്ടാണി കറിയും റെഡി!! കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Malappuram Thatha Vlogs by Ayishu

Full Recipe Link 👉 https://youtu.be/IKGZINvTIi8

©️ Copyright to respected owner / creator (Please DM for credit issues. We will clear it immediately)

ഇതാണ് ഹോട്ടലിലെ നല്ല കുറുകിയ ചാറുള്ള കിടിലൻ മീൻ കറിയുടെ രുചി രഹസ്യം! ഈ ട്രിക്ക് ചെയ്താൽ മീൻ ചാറിന് ഇരട്ടി രുചിയാവും! കറി...
01/02/2025

ഇതാണ് ഹോട്ടലിലെ നല്ല കുറുകിയ ചാറുള്ള കിടിലൻ മീൻ കറിയുടെ രുചി രഹസ്യം! ഈ ട്രിക്ക് ചെയ്താൽ മീൻ ചാറിന് ഇരട്ടി രുചിയാവും! കറിച്ചട്ടി ഠപ്പേന്ന് കാലിയാകും ഉറപ്പ്!! |https://bitl.to/3pvF

ഇതാണ് മക്കളെ ഹോട്ടലിലെ നല്ല കുറുകിയ മീൻ കറിയുടെ രഹസ്യം! ഈ ട്രിക്ക് ഇതുവരെ അറിയാതെ പോയല്ലോ നിങ്ങൾ. നല്ല കുറുകിയ ചാറുള്ള കിടിലൻ മീൻകറി വീട്ടിൽ ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി; കറിച്ചട്ടി ഠപ്പേന്ന് കാലിയാകും. ഹോട്ടലിലെ നല്ല കുറുകിയ ചാറുള്ള മീൻകറി കഴിച്ചിട്ടില്ലേ? എന്നാൽ ഒരു കിടിലൻ ഹോട്ടൽസ്റ്റൈൽ മീൻകറി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുത്താലോ.? അതിനായി അരകപ്പ് വെള്ളത്തിൽ നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി ഇടുക. ഒരു സ്പൂൺ കൊണ്ടോ കൈ കൊണ്ടോ ഇത് നന്നായി വെള്ളത്തിൽ ചാലിക്കുക.https://bitl.to/3pvF

ഇനി ഇത് മാറ്റിവെച്ച് ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് 1 ഉള്ളി അരിഞ്ഞത്, കുറച്ച് ഉപ്പ് എന്നിവ ചേർക്കുക. ഒന്നിളക്കിയ ശേഷം 15 ചെറിയുള്ളി അരിഞ്ഞതിൽ കുറച്ച് മാറ്റിവെച്ച് ബാക്കി ചേർക്കുക. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ് ചേർക്കണം. പകുതി പേസ്റ്റാണ് ഇപ്പോൾ ചേർക്കേണ്ടത്. ഒന്നിളക്കിയ ശേഷം 2 തക്കാളിയരിഞ്ഞത് ചേർക്കുക. കാൽകപ്പ് വെള്ളവും ചേർത്തശേഷം 4-5 മിനിറ്റ് മീഡിയം ഫ്‌ളൈമിൽ അടച്ചുവെച്ച് വേവിക്കുക.

ഒഴിച്ച വെള്ളമെല്ലാം നന്നായി വറ്റിവന്ന ശേഷം ഫ്ലയിം ഓഫ്‌ ചെയ്യുക. ഇതിനി പേസ്റ്റ് ആക്കണം. കാൽകപ്പ് വെള്ളവും കൂടെ ചേർത്ത് ഇത് അരച്ചെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തു വെക്കുക. അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. തീ കുറച്ചു വച്ചശേഷം ഒരു നുള്ള് ഉലുവയും പെരുംജീരകവും ചേർക്കുക. ഇനി ഇതിലേക്ക് മാറ്റിവെച്ച വെളുത്തുള്ളി പേസ്റ്റും ചെറിയുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്കു ഓരോ ടേബിൾസ്പൂൺ മുളക്പൊടിയും കാശ്മീരി മുളക്പൊടിയും ചേർക്കുക.കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Ruchi Lab

Full Recipe Link 👉 https://bitl.to/3pvF

©️ Copyright to respected owner / creator (Please DM for credit issues. We will clear it immediately)

ഇതാണ് മകളെ ആ സീക്രെട്ട് ട്രിക്ക്! തുണി കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി! ഇഡ്ഡലി സോഫ്റ്റ് ആകും, മാവ് സോപ്പുപത പോലെ പതഞ്ഞു ...
01/02/2025

ഇതാണ് മകളെ ആ സീക്രെട്ട് ട്രിക്ക്! തുണി കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി! ഇഡ്ഡലി സോഫ്റ്റ് ആകും, മാവ് സോപ്പുപത പോലെ പതഞ്ഞു പൊങ്ങും!! https://bitl.to/3pv9

നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്ത പലഹാരങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡലി. സാധാരണയായി മിക്ക ദിവസങ്ങളിലും ഇഡലി ഉണ്ടാക്കുന്ന പതിവ് വീടുകളിൽ ഉണ്ടായിരിക്കുമെങ്കിലും പലപ്പോഴും അത് നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. നല്ല പൂ പോലുള്ള ഇഡലിയും അതിനോടൊപ്പം കഴിക്കാവുന്ന രുചികരമായ ഒരു സാമ്പാറും എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.https://bitl.to/3pv9

ഇഡലി തയ്യാറാക്കാനായി ബാറ്റർ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് ആദ്യം മനസ്സിലാക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ പച്ചരിയിട്ട് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി ഇട്ടു വയ്ക്കുക. ശേഷം മുക്കാൽ കപ്പ് അളവിൽ ഉഴുന്നെടുത്ത് അത് നല്ല രീതിയിൽ കഴുകി കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. കുറഞ്ഞത് നാലുമണിക്കൂർ എങ്കിലും ഇത്തരത്തിൽ ഉലുവയും അരിയുമെല്ലാം വെള്ളത്തിൽ കിടന്ന് കുതിരണം.

ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് എടുത്തുവച്ച അരിയുടെ പകുതിയും ഉഴുന്നിന്റെ പകുതിയും ചോറും ചേർത്ത് അരച്ചെടുക്കുക. ഇതേ രീതിയിൽ തന്നെ രണ്ട് ബാച്ചുകൾ ആയി മാവ് അരച്ചെടുത്ത് മാറ്റിവയ്ക്കാം. ശേഷം മാവ് കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വേണം ഫെർമെന്റ് ചെയ്യാനായി വെക്കാൻ. കുറഞ്ഞത് ആറ് മുതൽ എട്ടു മണിക്കൂറെങ്കിലും മാവ് ഫെർമെന്റ് ചെയ്യാനായി വെക്കണം. പിന്നീട് മാവിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇഡലി ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇഡലിക്ക് കഴിക്കാവുന്ന രീതിയിൽ രുചികരമായ ഒരു സാമ്പാർ തയ്യാറാക്കാനായി ഒരു കുക്കർ എടുത്ത് അതിലേക്ക് പരിപ്പ് ഇട്ടു കൊടുക്കുക.https://bitl.to/3pv9

ശേഷം സാമ്പാറിലേക്ക് ആവശ്യമായ കഷ്ണങ്ങളും പരിപ്പിനോടൊപ്പം ചേർത്ത് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഒഴിച്ച് ഒരു വിസിൽ അടിപ്പിച്ചെടുക്കുക. ഈ ഒരു സമയം കൊണ്ട് ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു പിഞ്ച് അളവിൽ ജീരകം, കായം, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ട് മൂപ്പിച്ചെടുക്കുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്നുകൂടി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം.ശേഷം കുക്കറിലേക്ക് അരപ്പു കൂടി ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും,പുളി വെള്ളവും ഒഴിച്ച് നല്ല രീതിയിൽ തിളപ്പിച്ച് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Malabar tasty vlog

Full Recipe Link 👉 https://bitl.to/3pv9

©️ Copyright to respected owner / creator (Please DM for credit issues. We will clear it immediately)

അമ്പമ്പോ! പച്ചചക്ക ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ! ചക്ക മിക്സിയിൽ ഒരുതവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! ഇനി എത്ര ചക്ക കിട്ട...
01/02/2025

അമ്പമ്പോ! പച്ചചക്ക ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ! ചക്ക മിക്സിയിൽ ഒരുതവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ കളയരുതേ!! |https://bitl.to/3pv6

നമ്മുടെയെല്ലാം വീടുകളിൽ ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പ്രത്യേകിച്ച് പച്ചചക്ക ഉപയോഗിച്ച് തോരനും കറിയുമെല്ലാമാണ് എല്ലാ സ്ഥലങ്ങളിലും കൂടുതലായി ഉണ്ടാക്കി കാണാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചചക്ക ഉപയോഗിച്ച് വ്യത്യസ്തമായ രണ്ട് സ്നാക്കുകൾ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ ചക്കവെട്ടി ചുള എല്ലാം പുറത്തെടുത്ത് അതിന്റെ പുറത്തുള്ള ചകിണി പൂർണ്ണമായും കളയുക. ശേഷം ചുളയിൽ നിന്നും കുരുവും ബാക്കിയുള്ള വേസ്റ്റുമെല്ലാം എടുത്തു കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. രണ്ട് രീതിയിൽ പലഹാരം തയ്യാറാക്കുന്നതിനും ഈയൊരു രീതിയിൽ ചക്കച്ചുള https://bitl.to/3pv6 വൃത്തിയാക്കി എടുക്കണം. ശേഷം ആദ്യത്തെ പലഹാരം തയ്യാറാക്കാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ അരിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു പിഞ്ച് ജീരകം, കാൽ ടീസ്പൂൺ കായം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

അതിലേക്ക് നേരത്തെ എടുത്തുവച്ച ചക്കച്ചുളയുടെ പകുതിയെടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി പൊടിയോടൊപ്പം ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുക്കണം. ശേഷം സേവനാഴിയെടുത്ത് അതിന്റെ ഉൾവശത്തായി എണ്ണ തടവി കൊടുക്കുക. തയ്യാറാക്കിവെച്ച മാവ് കൈ ഉപയോഗിച്ച് നല്ല രീതിയിൽ പരത്തി എടുക്കണം. ഈയൊരു കൂട്ട് സേവനാഴിയിലേക്ക് വച്ചശേഷം തിളച്ച എണ്ണയിലേക്ക് പീച്ചി ഇടുകയാണ് വേണ്ടത്. ഇപ്പോൾ നല്ല രുചികരമായ മുറുക്ക് റെഡിയായി കഴിഞ്ഞു. മറ്റൊരു രീതി ആദ്യം തന്നെ എടുത്തുവച്ച ചക്ക മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചുവെക്കുക.

ശേഷം അതിലേക്ക് കാൽ കപ്പ് അളവിൽ കടലമാവ്, ഒരു ടേബിൾസ്പൂൺ അളവിൽ വറുത്ത അരിപ്പൊടി, മുളകുപൊടി, കായം, മഞ്ഞൾപൊടി, രണ്ട് ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ പേസ്റ്റ് രൂപത്തിൽ ആക്കിയെടുത്തത് ചേർത്ത് കൊടുക്കുക. ഈയൊരു കൂട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ ഒട്ടും കട്ടകളില്ലാതെ കുഴച്ചെടുക്കണം. ശേഷം വറുത്തെടുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്ത് വയ്ക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ സേവനാഴിയിലേക്ക് മാവ് വച്ചതിനു ശേഷം വട്ടത്തിൽ കറക്കി എടുക്കാവുന്നതാണ്. ഇത്തരത്തിൽ വറുത്തെടുക്കുന്ന വറവിനോടൊപ്പം അല്പം കറിവേപ്പില, ഉണക്കമുളക് എന്നിവ കൂടി വറുത്തു കോരിയിട്ടാൽ ഇരട്ടി രുചിയായിരിക്കും. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Ayisha's Dream world

Full Recipe Link 👉https://bitl.to/3pv6

©️ Copyright to respected owner / creator (Please DM for credit issues. We will clear it immediately)

നേന്ത്രപ്പഴം കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല; പഴം കൊണ്ട് 10 മിനിറ്റിൽ രുച...
01/02/2025

നേന്ത്രപ്പഴം കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല; പഴം കൊണ്ട് 10 മിനിറ്റിൽ രുചിയൂറും ഒരു എണ്ണയില്ലാ പലഹാരം!! https://bitl.to/3pGT

പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ ഉണ്ടാകാറുള്ള നാടൻ വിഭവങ്ങളിൽ ഉൾപ്പെടുന്ന ഒരു പലഹാരമാണ് കലത്തപ്പം. പല സ്ഥലങ്ങളിലും പല രീതിയിലാണ് കലത്തപ്പം തയ്യാറാക്കുന്നത് എങ്കിലും രുചിയുടെ കാര്യത്തിൽ കലത്തപ്പം മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. വളരെ രുചികരമായി എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കുഞ്ഞൻ കലത്തപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കലത്തപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മുതൽ നാലു മണിക്കൂർ നേരം വരെ കുതിർത്താനായി വെച്ചത്, ഒരു നേന്ത്രപ്പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ചെറിയ ഉള്ളി വട്ടത്തിൽ കനം കുറച്ച് അരിഞ്ഞെടുത്തത്, തേങ്ങാക്കൊത്ത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ഏലയ്ക്ക മൂന്നെണ്ണം, ഒരു ടീസ്പൂൺ പഞ്ചസാര, നെയ്യ് രണ്ട് ടേബിൾ സ്പൂൺ, തേങ്ങ രണ്ട് ടീസ്പൂൺ ഇത്രയും സാധനങ്ങളാണ്.https://bitl.to/3pGT

ആദ്യം തന്നെ കലത്തപ്പം തയ്യാറാക്കാൻ ആവശ്യമായ മാവ് അരച്ചെടുക്കണം. അതിനായി കുതിർത്താനായി വെച്ച അരി വെള്ളം മുഴുവൻ ഊറ്റി കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ഏലക്കായ, എടുത്തുവച്ച തേങ്ങ, രണ്ട് ടേബിൾ സ്പൂൺ ചോറ്, ഒരു പിഞ്ച് അളവിൽ ഉപ്പ് അത്രയും സാധനങ്ങൾ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം കലത്തപ്പത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കണം.

പാത്രത്തിൽ ശർക്കര പൊടി ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ പാനിയാക്കി അരിച്ചെടുത്ത് മാവിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് നെയ്യൊഴിച്ച് കൊടുക്കുക. അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത് മാറ്റിവയ്ക്കുക. പഴത്തിന്റെ കഷണങ്ങളും ഇതേ രീതിയിൽ പഞ്ചസാര ചേർത്ത് വഴറ്റി മാറ്റിവയ്ക്കുക. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Recipes By Revathi

Full Recipe Link 👉 https://bitl.to/3pGT

സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിന്റെ രുചി രഹസ്യം! ഈ മസാല കൊണ്ട് ഒരേ ഒരു തവണ കറി ഉണ്ടാക്കി നോക്കൂ കറി കോരി കുടിക്കും നിങ്ങൾ! ...
31/01/2025

സ്റ്റാർ ഹോട്ടലിലെ മസാല പൗഡറിന്റെ രുചി രഹസ്യം! ഈ മസാല കൊണ്ട് ഒരേ ഒരു തവണ കറി ഉണ്ടാക്കി നോക്കൂ കറി കോരി കുടിക്കും നിങ്ങൾ! അറിയാതെ പോയാൽ നഷ്ടം തന്നെ!! https://bitl.to/3pGQ

നമ്മളിൽ മിക്ക ആളുകളും സ്ഥിരമായി പറയാറുള്ള ഒരു കാര്യമായിരിക്കും വീട്ടിൽ ഉണ്ടാക്കുന്ന കറികൾക്ക് ഹോട്ടലിൽ നിന്നും ലഭിക്കുന്ന അതേ രുചി കിട്ടാറില്ല എന്നത്. പ്രത്യേകിച്ച് കുറുമ, ചിക്കൻ പോലുള്ള മസാലക്കറികളെല്ലാം തയ്യാറാക്കുമ്പോൾ ഹോട്ടലിൽ നിന്നും ലഭിക്കുന്നതിന്റെ അത്ര കുറുകിയ രീതിയിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല. അതിനായി അവർ ഒരു പ്രത്യേക മസാലക്കൂട്ട് തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്.

അതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മസാലക്കൂട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് 4 ടീസ്പൂൺ അളവിൽ ചെറുപയർ പരിപ്പ് ഇട്ടുകൊടുക്കുക.അതൊന്ന് റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കണം. ശേഷം അതേ പാനിലേക്ക് നാല് ടേബിൾ സ്പൂൺ അളവിൽ ബസ്മതി റൈസ് അല്ലെങ്കിൽ ജീര റൈസ് ഇട്ടുകൊടുക്കുക.അത് ചെറുതായി ഒന്ന് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അര ടീസ്പൂൺ അളവിൽ കടുക് കൂടി ചേർത്തു കൊടുക്കണം.

ഈയൊരു രീതിയിൽ ചേരുവകൾ ചേർത്തു കൊടുക്കുമ്പോൾ ഒരു കാരണവശാലും കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈയൊരു മസാല കൂട്ടിനോടൊപ്പം തന്നെ അര ടേബിൾ സ്പൂൺ അളവിൽ ഉലുവ, അതേ അളവിൽ കറുത്ത എള്ള്, മല്ലി, പെരുംജീരകം എന്നിവ കൂടി ചേർത്ത് ഒന്ന് ചൂടാക്കി എടുത്ത് മാറ്റിവയ്ക്കണം. പൊടിക്ക് കൂടുതൽ രുചിയും നിറവും കിട്ടാനായി അല്പം കറിവേപ്പിലയും അവസാനമായി മുളകുപൊടിയും ചേർത്തു കൊടുക്കാവുന്നതാണ്.https://bitl.to/3pGQ

ഈ ചേരുവകളുടെ ചൂട് എല്ലാം മാറി തുടങ്ങുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. എല്ലാവിധ കറികൾക്കും കൂടുതൽ കട്ടിയും ടേസ്റ്റും ലഭിക്കാനായി ഈ ഒരു മസാലക്കൂട്ട് ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Thoufeeq Kitchen

Full Recipe Link 👉 https://bitl.to/3pGQ

എന്റെ പൊന്നോ എന്താ രുചി! ചിക്കൻ കറി ഇതുപോലെ ചെയ്തു നോക്ക് പൊളിക്കും മക്കളെ! എത്ര തിന്നാലും കൊതി തീരൂല അത്രയ്ക്കും രുചിയാ...
31/01/2025

എന്റെ പൊന്നോ എന്താ രുചി! ചിക്കൻ കറി ഇതുപോലെ ചെയ്തു നോക്ക് പൊളിക്കും മക്കളെ! എത്ര തിന്നാലും കൊതി തീരൂല അത്രയ്ക്കും രുചിയാ ഈ കിടിലൻ ചിക്കൻ കറി!! https://bitl.to/3pGP

മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ദോശ, ചപ്പാത്തി, പൊറോട്ട എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളോടൊപ്പമൊക്കെ തന്നെ ഒരേ രീതിയിൽ കഴിക്കാവുന്ന ഒരു കറിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ എല്ലാ പലഹാരങ്ങൾക്കും ഒരേ രുചിയിലുള്ള ചിക്കൻ കറി തന്നെ തയ്യാറാക്കുമ്പോൾ കഴിക്കുന്നവർക്ക് അത് പെട്ടെന്ന് മടുപ്പ് ഉണ്ടാക്കാറുണ്ട്. അത് ഒഴിവാക്കി രുചികരമായ രീതിയിൽ എങ്ങിനെ ഒരു ചിക്കൻ കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.https://bitl.to/3pGP

ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടേബിൾസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക എന്നിവയിട്ട് ഒന്നു ചൂടാക്കുക. അതിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത ഉള്ളി ചേർത്ത് മിക്സ് ചെയ്യുക. ശേഷം മിക്സിയുടെ ജാറിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ എരുവിന് അനുസരിച്ച് എടുത്ത് ഒന്ന് ക്രഷ് ചെയ്തത് കൂടി ഉള്ളിയോടൊപ്പം ചേർത്തു കൊടുക്കുക.

ഇവയുടെയെല്ലാം പച്ചമണം മാറി തുടങ്ങുമ്പോൾ കറിയിലേക്ക് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, കുരുമുളകുപൊടി എന്നിവയെല്ലാം ആവശ്യാനുസരണം ചേർത്ത് കൊടുക്കണം. പൊടികളുടെ പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷണങ്ങൾ അതിലേക്ക് ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക.

ചിക്കൻ നല്ല രീതിയിൽ വെന്ത് സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞതും തക്കാളിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു സമയത്ത് തന്നെ കറിയിലേക്ക് ആവശ്യമായ ഉപ്പ് കൂടി നോക്കി ചേർത്തു കൊടുക്കാവുന്നതാണ്. കൂടാതെ മല്ലിയില ഉണ്ടെങ്കിൽ ഒരുപിടി അളവിൽ അത്, കറിവേപ്പില എന്നിവ കൂടി ആവശ്യാനുസരണം ചേർത്ത് കുറച്ചുനേരം കൂടി കറി അടച്ചുവെച്ച് വേവിക്കണം. കുറുകിയ രൂപത്തിലാണ് കറി വേണ്ടത് എങ്കിൽ കുറച്ചുനേരം പാത്രത്തിന്റെ അടപ്പ് തുറന്നു വച്ച് കറിയിൽ നിന്നുള്ള വെള്ളം വലിയിപ്പിച്ചെടുക്കാവുന്നതാണ്. Credit : Malappuram Thatha Vlogs by Ayishu

Full Recipe Link : https://bitl.to/3pGP

കറി പോലും വേണ്ട! ഗോതമ്പ് പൊടി കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ചപ്പാത്തി, പൊറോട്ട തോറ്റു പോകും ഇതിനു മുന്നിൽ! രാവി...
31/01/2025

കറി പോലും വേണ്ട! ഗോതമ്പ് പൊടി കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ചപ്പാത്തി, പൊറോട്ട തോറ്റു പോകും ഇതിനു മുന്നിൽ! രാവിലെയോ, രാത്രിയോ ഇനി എന്തെളുപ്പം!! https://bitl.to/3pGJ

എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി എന്ത് ഉണ്ടാക്കണമെന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. മാത്രമല്ല എളുപ്പത്തിൽ തയ്യാറാക്കാനായി കൂടുതൽ വീടുകളിലും ഇഡ്ഡലിയും, ദോശയും തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ എളുപ്പത്തിൽ ഹെൽത്തിയായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.https://bitl.to/3pGJ

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബാറ്റർ ഉണ്ടാക്കിയെടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് ആവശ്യമുള്ള അത്രയും ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, വെള്ളവും ഒഴിച്ച് മാവ് കട്ടകളില്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുക്കുക. അടുത്തതായി പലഹാരത്തിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കി എടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക്

കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത സവാളയും, പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കാം. അതോടൊപ്പം തന്നെ അല്പം ഇഞ്ചി - വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അടുത്തതായി മസാലക്കൂട്ടിലേക്ക് ആവശ്യമായ ഉപ്പും, എരുവിന് ആവശ്യമായ മുളകുപൊടിയും, ഗരം മസാല പൊടിയും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. അവസാനം ഒരു ചെറിയ തക്കാളി കൂടി മസാല കൂട്ടിലേക്ക് അരിഞ്ഞിട്ട് ഒന്ന് കൂടി വഴറ്റിയെടുക്കണം.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ച മാവിൽ നിന്നും ഒരു കരണ്ടിയളവിൽ മാവെടുത്ത് ഒഴിക്കുക. ദോശ തയ്യാറാക്കുന്ന രീതിയിലാണ് മാവ് പരത്തി എടുക്കേണ്ടത്. ശേഷം പലഹാരത്തിന്റെ നടുക്ക് ഭാഗത്തേക്ക് തയ്യാറാക്കി വച്ച മസാലക്കൂട്ടിൽ നിന്നും അല്പം ഫില്ലിങ്ങ്സ് എടുത്ത് സ്റ്റഫ് ചെയ്ത ശേഷം നാലുഭാഗവും മടക്കി എടുക്കുക. മുകളിലായി അല്പം എണ്ണയോ നെയ്യോ തൂവിക്കൊടുത്ത് ഇരുവശവും മറിച്ചിട്ട് പലഹാരം വാങ്ങി വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ആയ റെസിപ്പി തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. Credit : Lekshmi's Magic

Full Recipe Link : https://bitl.to/3pGJ

ഇനി ഇവനാണ് താരം! പച്ചമാങ്ങ കൊണ്ട് ഞെട്ടിക്കും ഒരു സ്പെഷ്യൽ ജ്യൂസ്! ഒറ്റ വലിക്ക് ഠപ്പേന്ന് തീർക്കും! ഒരിക്കൽ ഉണ്ടാക്കി കു...
31/01/2025

ഇനി ഇവനാണ് താരം! പച്ചമാങ്ങ കൊണ്ട് ഞെട്ടിക്കും ഒരു സ്പെഷ്യൽ ജ്യൂസ്! ഒറ്റ വലിക്ക് ഠപ്പേന്ന് തീർക്കും! ഒരിക്കൽ ഉണ്ടാക്കി കുടിച്ചാൽ വീണ്ടും വീണ്ടും കുടിക്കാൻ തോന്നും!! https://bitl.to/3pGE

ഇനി പച്ചമാങ്ങ മാമ്പഴമാക്കാൻ വെച്ച് പഴുപ്പിച്ച് സമയം കളയണ്ട. പച്ചമാങ്ങ കുറച്ചെടുത്ത് നല്ല രുചികരമായ ജ്യൂസ്‌ ഉണ്ടാക്കിയാലോ. വേനൽ ചൂടിനെ തടുക്കാൻ ശരീരത്തിന് തണുപ്പും ഊർജവും നൽകുന്ന നല്ലൊരു അടിപൊളി പച്ച മാങ്ങ ജ്യൂസ്‌ തയ്യാറാക്കി നോക്കാം. ആദ്യമായി ഒരു പച്ചമാങ്ങ തൊലി കളിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കാം. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ മാങ്ങ ഇട്ട് കൊടുക്കാം.

പച്ച മാങ്ങ - 1 എണ്ണം
പഞ്ചസാര - 2 ടേബിൾ സ്പൂൺ
പൊതിന ഇല - 5 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
ഉപ്പ് - 1 പിഞ്ച്

ശേഷം മധുരത്തിന് ആവശ്യമായ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് അഞ്ചോളം പൊതിന ഇലയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് അല്പം ഉപ്പും ആവശ്യത്തിന് തണുത്ത വെള്ളവും കൂടി ചേർത്ത് കൊടുക്കാം. ആദ്യം അര കപ്പ്‌ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം. ഇതിലേക്ക് കൂടുതൽ വെള്ളം ഒഴിച്ചാൽ ഇത് നന്നായി അരഞ്ഞ് കിട്ടില്ല.https://bitl.to/3pGE

ഇത് നന്നായി അരച്ചെടുത്തതിന് ശേഷം ജ്യൂസിന് ആവശ്യമായ വെള്ളം ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കാം. തയ്യാറാക്കിയ ജ്യൂസ്‌ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. അടുത്തതായി ആവശ്യത്തിന് ഐസ് ക്യൂബ് കൂടി ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ രുചികരമായ പച്ച മാങ്ങ ജ്യൂസ്‌ തയ്യാർ. ചൂടിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അടിപൊളി ജ്യൂസ്‌ വളരെ എളുപ്പത്തിൽ നിങ്ങളും വീട്ടിൽ തയ്യാറാക്കി നോക്കൂ. Credit : Sunitha's UNIQUE Kitchen

Full Recipe Link : https://bitl.to/3pGE

അരിയും ഉഴുന്നും വേണ്ട! ഇച്ചിരി ഓട്‌സ് മതി വെറും 10 മിനിട്ടിൽ നല്ല പഞ്ഞി പോലെ സോഫ്റ്റായ ഇഡ്ഡലി റെഡി! ഓട്സ് ഇഷ്ടമല്ലാത്തവര...
30/01/2025

അരിയും ഉഴുന്നും വേണ്ട! ഇച്ചിരി ഓട്‌സ് മതി വെറും 10 മിനിട്ടിൽ നല്ല പഞ്ഞി പോലെ സോഫ്റ്റായ ഇഡ്ഡലി റെഡി! ഓട്സ് ഇഷ്ടമല്ലാത്തവരും കൊതിയോടെ കഴിച്ചു പോകും!! | https://bitl.to/3occ

പ്രഭാത ഭക്ഷണം ആരോഗ്യകരമാക്കിയാലോ. ഓട്സ് ഇങ്ങനെ കൊടുത്താൽ ആരും വേണ്ട എന്ന് പറയില്ല. ഇഡ്ഡലി മിക്കവർക്കും ഇഷ്ടമാണല്ലോ. ഇനി മുതൽ അല്പം വ്യത്യസതമായി ഇഡ്ഡലി തയ്യാറാക്കി നോക്കിയാലോ. അരിയും ഉഴുന്നും വേണ്ട.. 10 മിനിറ്റിനുള്ളിൽ പഞ്ഞി പോലുള്ള ഇഡ്ഡലി ആയാലോ. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഓട്സ് ഇഡലി തയ്യാറാക്കാം. ഓട്സ് ഇഡലി ഉണ്ടാക്കാനായി ആദ്യം ഒരു നോൺസ്റ്റിക്ക് പാൻ എടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ്‌ ഓട്സ് ചേർത്ത് കൊടുക്കാം.

ഓട്സ് - 1 കപ്പ്‌
റവ -1/2 കപ്പ്‌
തൈര് - 1/2 കപ്പ്‌
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
ബേക്കിങ് സോഡ - 1പിഞ്ച്
അണ്ടി പരിപ്പ് - ആവശ്യത്തിന്

ലോ ഫ്ലെയിമിൽ വെച്ച് ഓട്സ് നന്നായി ചൂടാക്കിയ ശേഷം ഇനി അത് ഒരു പാത്രത്തിലേക്ക് മാറ്റാം. ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഓട്സ് ചേർത്ത് കൊടുത്ത് നല്ല പോലെ പൊടിയാക്കിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരക്കപ്പ് റവ ചേർത്ത് കൊടുക്കണം. റവ ഒന്ന് ചൂടായി വരുമ്പോൾ പൊടിച്ച് വെച്ച ഓട്സ് കൂടി ചേർത്ത് എല്ലാം കൂടി നന്നായി മിക്സ്‌ ചെയ്തതിന് ശേഷം ലോ ഫ്ലെയിമിൽ ഒരു മിനിറ്റ് ചൂടാക്കിയെടുക്കാം. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റാം. ഇത് നല്ല പോലെ തണുത്തതിന് ശേഷമാണ് ഇഡലി മാവ് തയ്യാറാക്കിയെടുക്കുന്നത്‌. തണുത്തതിന് ശേഷം ഇതിലേക്ക് അരക്കപ്പ്‌ തൈരും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്‌തെടുക്കാം.https://bitl.to/3occ

ഇതിലേക്ക് കുറച്ച് വെള്ളം കൂടെ ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കാം. ശേഷം ഒരു നുള്ള് ബേക്കിംഗ് സോഡയും കുറച്ച് വെള്ളവും കൂടി ചേർത്ത് ഇഡലി മാവിന്റെ പാകത്തിൽ കലക്കിയെടുക്കാം. ശേഷം അടച്ച് വെച്ച് പത്ത് മിനിറ്റ് മാറ്റി വെക്കാം. ഇഡലി തയ്യാറാക്കാനായി ഇഡലി പാത്രത്തിൽ കുറച്ച് എണ്ണ തടവി കൊടുക്കാം. മാവ് ഓരോ കുഴിയിലും ഒഴിച്ച് കൊടുക്കാം. ഓരോ ഇഡലിയുടെ മേലെയും അണ്ടിപ്പരിപ്പ് വെച്ച് കൊടുക്കാം. ശേഷം അടച്ച് വെച്ച് 15 മുതൽ 20 മിനിറ്റ് വരെ വേവിച്ചെടുക്കാം. ഹെൽത്തി ആയ ഓട്സ് ഇഡലി തയ്യാർ. വളരെ ടേസ്റ്റിയും ഹെൽത്തിയുമായ ഓട്സ് ഇഡലി ഇനി നിങ്ങൾക്കും ഈസിയായി തയ്യാറാക്കാം. Credit : Tasty Treasures by Rohini

Full Recipe Link : https://bitl.to/3occ

നാവിൽ കപ്പലോടും രുചിയിൽ ഒരു കിടിലൻ നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ! ഈ അച്ചാറിന്റെ ഒരു കഷ്ണം മതി ഒരു പറ ചോറുണ്ണാൻ! വായിൽ വെ...
30/01/2025

നാവിൽ കപ്പലോടും രുചിയിൽ ഒരു കിടിലൻ നോർത്ത് ഇന്ത്യൻ മാങ്ങാ അച്ചാർ! ഈ അച്ചാറിന്റെ ഒരു കഷ്ണം മതി ഒരു പറ ചോറുണ്ണാൻ! വായിൽ വെള്ളം വരാതെ ഇത് കാണാൻ സാധിക്കുന്നവർ ഉണ്ടോ? | North Indian Style Mango Pickle Recipe

രുചികരമായ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ! അച്ചാർ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. സദ്യയിലെ ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് അച്ചാർ. ഊണിന് വൈവിധ്യവും സ്വാദും നൽകുന്നതിനും ആഹാരം ദഹിപ്പിക്കുന്നതിനും അച്ചാറുകൾ സഹായിക്കുന്നു. മാങ്ങയുടെ കാലമല്ലേ? മാങ്ങ കൊണ്ട് ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈൽ അച്ചാർ ഉണ്ടാക്കി നോക്കിയാലോ.

പച്ച മാങ്ങ - 1/2 കിലോ
കടുക് - 2 1/2 ടേബിൾ സ്പൂൺ
പെരുജീരകം - 1 ടേബിൾ സ്പൂൺ
ചെറിയ ജീരകം - 2 ടേബിൾ സ്പൂൺ
വറ്റൽ മുളക് - 4 എണ്ണം
കരിജീരകം - 3/4 ടീസ്പൂൺ
അയമോദകം - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1 1/2 ടീസ്പൂൺ
കടുക് എണ്ണ - 3/4 കപ്പ്‌
ഉപ്പ് - ആവശ്യത്തിന്
കായപൊടി - 1/4 ടീസ്പൂൺ
ഉലുവ - 1 1/2 ടീസ്പൂൺ

മാങ്ങ അച്ചാർ തയ്യാറാക്കാനായി അര കിലോ മാങ്ങ എടുക്കണം. മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ഒരു കോട്ടൺ തുണി വിരിക്കണം. അതിലേക്ക് കഷണങ്ങളാക്കിയ മാങ്ങ നിരത്തി വെക്കണം. ശേഷം ഇത് ഒരു മണിക്കൂർ നല്ല വെയിലത്ത്‌ ഉണക്കാൻ വെക്കണം. അടുത്തതായി ഇതിലേക്ക് വേണ്ട മസാല തയ്യാറാക്കാം. അതിനായി ഒരു പാൻ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ കടുക് ചേർക്കണം. ശേഷം ഒരു ടേബിൾ സ്പൂൺ പെരുജീരകവും രണ്ട് ടേബിൾ സ്പൂൺ ചെറിയ ജീരകവും നാല് വറ്റൽ മുളകും ഒന്നര ടീസ്പൂൺ ഉലുവയും കൂടി ചേർത്ത് കൊടുക്കാം. ശേഷം എല്ലാ മസാലയും പാനിലേക്ക് ഇട്ട് കൊടുത്തതിന് ശേഷം തീ ഓണാക്കി കൊടുത്ത ശേഷം ഈ മസാല ഒന്ന് ചെറുതായി ചൂടാക്കി എടുക്കാം.

ഇത് തണുത്തതിന് ശേഷം തരിതരിയായി അരച്ചെടുക്കണം. അടുത്തതായി കടുക് എണ്ണ നന്നായി ചൂടാക്കി എടുത്ത ശേഷം ഒരു ഗ്ലാസ് ബൗൾ എടുക്കണം. അതിലേക്ക് ഒരു ടീസ്പൂൺ അയമോദകവും മുക്കാൽ ടീസ്പൂൺ കരിജീരകവും ചേർത്ത് കൊടുക്കണം. ഇനി ഇതിലേക്ക് നേരത്തെ പൊടിച്ച് വെച്ച മസാല കൂടി ചേർക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും ഒന്നര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കണം. ഇനി ഇതിലേക്ക് ചൂടാക്കിയ എണ്ണ ചെറിയ ചൂടോടു കൂടി ചേർത്ത് കൊടുത്ത് എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്തെടുക്കാം. ഇതിലേക്ക് മാങ്ങ കഷ്ണങ്ങൾ കൂടി ചേർത്ത് മിക്സ്‌ ചെയ്ത് ഇത് അടച്ച് അഞ്ച് ദിവസം വെക്കാം. നല്ല ടേസ്റ്റി നോർത്ത് ഇന്ത്യൻ അച്ചാർ റെഡി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഈ വെറൈറ്റി നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : Jaya's Recipes

Full Recipe Link 👉 https://youtu.be/9FoE6U85V4Q

നാവിൽ കൊതിയൂറും കിടിലൻ പെപ്പർ ചിക്കൻ! ചിക്കൻ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും...
30/01/2025

നാവിൽ കൊതിയൂറും കിടിലൻ പെപ്പർ ചിക്കൻ! ചിക്കൻ കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും!! | Pepper Chicken Recipe

ഇനി ചിക്കൻ വയ്ക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചാലോ? ഇത് വളരെ എളുപ്പമാണ്. അപ്പത്തിനും ഇടിയപ്പത്തിനും പൊറോട്ടയ്ക്ക് മാത്രമല്ല ചോറിനും ചിക്കൻ സൂപ്പർ കോമ്പിനേഷൻ ആണ്. നമ്മൾ എപ്പോഴും വയ്ക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചാലോ? നല്ല അടിപൊളി രീതിയിൽ ഈസിയായി പെപ്പർ ചിക്കൻ റെഡിയാക്കാം. അതും കുരുമുളകിന്റെ രുചിയിൽ. അധികം മസാല ചേർക്കാതെ കുരുമുളകിൽ വെന്ത് വേവുന്ന പെപ്പർ ചിക്കൻ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

ചിക്കൻ - 1 kg
ചിക്കൻ പൊരിക്കുന്നതിന്:
വെളിച്ചെണ്ണ/ഓയിൽ
കറിവേപ്പില
വെളുത്തുള്ളി ചതച്ചത്‌ - 1 1/2 ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് - 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളക് ചതച്ചത് - 1 ടേബിൾ സ്പൂൺ
ഉപ്പ്
തയ്യാറാക്കുന്നതിന്:
വെളിച്ചെണ്ണ / ഓയിൽ
കറിവേപ്പില
വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് - 1 ടേബിൾ സ്പൂൺ
സവാള - 4 (ഇടത്തരം) എണ്ണം പച്ചമുളക് - 8 എണ്ണം
തക്കാളി - 6 (വലുത്) എണ്ണം
മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ
മുളക് പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഖരം മസാല - 2 ടീസ്പൂൺ
പെരും ജീരകം പൊടിച്ചത് - 1 ടീസ്പൂൺ
നല്ലജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ
ചതച്ച കുരുമുളക് - 2 ടേബിൾ സ്പൂൺ
ഉപ്പ്
ചൂട് വെള്ളം - 3/4 കപ്പ്
മല്ലിയില

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ഒന്നര ടേബിൾസ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടെ ചേർത്ത് ഒന്ന് ഇളക്കിയെടുക്കണം. ശേഷം ഇതിലേക്ക് കഴുകിവെച്ച ചിക്കൻ ചേർത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ തരിയായി പൊടിച്ച കുരുമുളകും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഉയർന്ന ടീമിൽ ഇളക്കിയെടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് കൂടെ വെളിച്ചെണ്ണയും കറിവേപ്പിലയും കൂടെ ചേർത്ത് ഉയർന്ന തീയിൽ ഒന്ന് പൊരിച്ചെടുക്കണം. ഏകദേശം ഒരു പത്ത് മിനിറ്റോളം ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ഒന്ന് മറിച്ചിട്ട് വേവിച്ചെടുക്കണം.
അടുത്തതായി ഒരു കുക്കർ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നേരത്തെ കോഴി പൊരിച്ച എണ്ണയുടെ ബാക്കിയും കുറച്ച് വെളിച്ചെണ്ണയും കൂടെ ചേർത്ത് ചൂടായി വരുമ്പോൾ

അതിലേക്ക് കുറച്ച് കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും കൂടെ ചേർത്ത് കുറഞ്ഞ തീയിൽ ഒന്ന് വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് നാല് ഇടത്തരം സവാള നീളത്തിൽ അരിഞ്ഞതും എട്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടെ ചേർത്ത് മീഡിയം തീയിൽ നന്നായി വഴറ്റിയെടുക്കണം. കുറഞ്ഞ തീയിൽ വച്ച ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് ടീസ്പൂൺ ഖരം മസാല പൊടിയും ഒരു ടീസ്പൂൺ പെരുംജീരകം പൊടിയും അര ടീസ്പൂൺ നല്ലജീരകം പൊടിയും കൂടെ ചേർത്ത് ഒരു മിനിറ്റോളം ഒന്ന് വഴറ്റിയെടുക്കണം. മികച്ച സ്വാദും സൗരഭ്യവും നൽകുന്ന കുരുമുളക് ചിക്കൻ നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : Sheeba's Recipes

Address

Thrissur
Thrissur
680505

Alerts

Be the first to know and let us send you an email when Tasty Snack posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tasty Snack:

Share