24x7 Adimali

24x7 Adimali അടിമാലി... ജനോപകാര പ്രദമായ വാർത്തകൾ....

22/07/2022
ഗലീലിലിയോ തന്റെ ദൂരദർശിനിയിലൂടെ കണ്ട ആകാശം അന്നോളം നിലനിന്നിരുന്ന പല സങ്കല്പങ്ങളെയും തിരുത്തിക്കുറിക്കുന്നതായിരുന്നു. സത...
18/07/2022

ഗലീലിലിയോ തന്റെ ദൂരദർശിനിയിലൂടെ കണ്ട ആകാശം അന്നോളം നിലനിന്നിരുന്ന പല സങ്കല്പങ്ങളെയും തിരുത്തിക്കുറിക്കുന്നതായിരുന്നു. സത്യം പറഞ്ഞതിന്റെ പേരിൽ മതാന്ധതയ്ക്കും മതഭരണകൂടങ്ങൾക്കും മുന്നിൽ ഗലീലിയോ വിചാരണചെയ്യപ്പെട്ടുവെങ്കിലും അവിടുന്നങ്ങോട്ട് ജ്യോതിർശാസ്ത്രം അതിന്റെ വിശാലമായ സഞ്ചാരം ആരംഭിച്ചു.
'പ്രപഞ്ചം ദൈവമുണ്ടാക്കി' എന്ന അമ്മൂമ്മക്കഥയ്ക്ക് മുന്നിൽ തൃപ്തിപ്പെടാത്ത മനുഷ്യന്റെ ജിജ്ഞാസ ഓരോ നൂറ്റാണ്ടുകളെയും ത്രസിപ്പിച്ചുകൊണ്ടേയിരുന്നു.
ഇന്ന് ഏറ്റവുമൊടുവിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിൽ യൂറോപ്പിയൻ സ്‌പേസ് ഏജൻസിയും(ESA) കനേഡിയൻ സ്‌പേസ് ഏജൻസിയും(CSA) സംയുക്തമായി നടത്തുന്ന ലോക ബഹിരാകാശ ഗവേഷണ പദ്ധതിയായ വെബ് (Webb)ന്റെ NASA’s James Webb Space Telescope പുറത്തുവിട്ട ചിത്രമാണ് ലോകത്ത് ഇന്നത്തെ സുപ്രധാന കൗതുകം.
ഏറ്റവും നൂതനമായ ലെൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് NASA’s James Webb Space Telescope പകർത്തിയ ആദ്യ ചിത്രം പുറത്ത് വന്നപ്പോൾ ലോകം കണ്ടത് ഗ്യാലക്സികളെക്കുറിച്ച് മനുഷ്യൻ ഇന്നോളം കാണാത്ത വ്യക്തതയുള്ള കൗതുക കാഴ്ചയാണ്.നമ്മൾ രണ്ടു കൈകൾ ചേർത്ത് അതിൽ മണൽത്തരികൾ നിറച്ചുവെച്ചാലെന്നപോലെയുള്ള വലിപ്പത്തിൽ വിശാലമായ ഈ പ്രപഞ്ചത്തിൽ ആകാശത്തിന്റെ ഒരു ചെറിയ കഷ്ണം.ആ ടെലിസ്കോപ്പിൽ പതിഞ്ഞ ഗ്യാലക്സി ക്ലസ്റ്ററിന്റെ (SMACS 0723) ചിത്രം 460കോടി വർഷങ്ങൾക്ക് മുൻപേയുള്ളതാണ് എന്നോർക്കുമ്പോഴാണ് ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള നിഗൂഢതകൾ നമ്മെ അത്രമേൽ ഹരംപിടിപ്പിക്കുന്നത്. എത്രയെത്ര പ്രകാശവർഷങ്ങൾക്ക് ഇക്കരെയാണ് നാം അത് ഇപ്പോൾ പകർത്താൻ ഇടയായത്.ഇനി എന്തെല്ലാം ഇങ്ങനെ ശാസ്ത്രം നമുക്കുവേണ്ടി പകർത്താനും വെളിപ്പെടുത്താനും പോകുന്നു.
ആകാശവഴികളിൽ കൂടുതൽ സാങ്കേതിക മികവോടെ മനുഷ്യ ജിജ്ഞാസ യാത്രചെയ്യുമ്പോൾ പ്രപഞ്ചം പുതിയ അനുഭവങ്ങളായി നമുക്ക് അനാവരണം ചെയ്യുന്നു.മനുഷ്യന്റെ ഈ മുന്നേറ്റം ഭൂമിയിലെ ഓരോ ജീവനും അഭിമാനമാണ്.കാരണം നാം ഓരോരുത്തരും ഈ പ്രപഞ്ചത്തിലെ നക്ഷത്ര ലക്ഷങ്ങളുടെ ഭാഗമാണ്.
ഈ പ്രപഞ്ചത്തെക്കുറിച്ച് കൗതുകം തോന്നുക,ഇത് ആരെങ്കിലും സൃഷ്ടിച്ചതാണെന്ന് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ച മുൻവിധികളില്ലാതെ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് നമ്മുടെ വ്യക്തിത്വത്തെയും കാഴ്ചപ്പാടുകളെയുംപോലും മാറ്റി മറിക്കുന്ന ഒന്നാണ്!
കാൾ സാഗൻ ഓർമ്മിപ്പിച്ചത് പോലെ
“Somewhere, something incredible is waiting to be known.”
Waiting more pictures and news!
Thanks NASA/ESA/CSA
''ഇപ്രപഞ്ചത്തിൽ ഞാ,നാരെന്നറിയണം;
വിശ്രമമില്ല,തിനുത്തരം കിട്ടണം!''
Rejeesh Palavila
Picture courtesy : NASA Website

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു 🙏🌹🙏  ആദരാഞ്ജലികൾ 🌹
15/07/2022

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു 🙏🌹🙏
ആദരാഞ്ജലികൾ 🌹

വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.അടിമാലിപ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെ...
13/07/2022

വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.

അടിമാലി
പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്.
സ്കൂളിലെത്തിയ അസ്ലഹ ബസ് കയറുന്നതിനായി സ്കൂളിന് മുകളിലെ ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
അടിമാലി പൊലീസ് എത്തി ഇൻക്യസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
സംസ്കാരം വ്യാഴം പകൽ 4ന് ഷെല്യാമ്പാര മൊഹിദ്ധീൻ ജുമാ മസ്ജിദിൽ.
അച്ഛൻ : വെള്ളത്തൂവൽ ശെല്യാംപാറ പൊന്നപ്പാല അലിയാർ
അമ്മ : നസീമ (ശെല്യാംപാറ പഴയരി കുടുംബാംഗം).
ഷാഹുൽ അലിയാർ (ബിരുദ വിദ്യാർത്ഥി,എംഎ കോളേജ്, കോതമംഗലം), അഹ്സന (എഫ്എംജിഎച്എസ്എസ് കൂമ്പൻപാറ), അഫ്ലഹ (എസ്എൻവിയുപിഎസ് ശെല്യാംപാറ).

ചിത്രം
അസ്ലഹ അലിയാർ (17)

ആദരാഞ്ജലികൾ 🌹🌹🙏
31/05/2022

ആദരാഞ്ജലികൾ 🌹🌹🙏

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവിയും മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ ജഗദീഷിന്റെ പത്നിയും ആയ ...
01/04/2022

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവിയും മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ ജഗദീഷിന്റെ പത്നിയും ആയ ഡോക്ടർ രമ രാവിലെ അന്തരിച്ചു. രമ ചേച്ചിക്ക് ആദരാഞ്ജലികൾ. ഏറെ തിരക്കുകളുള്ള ഒരു ഡോക്ടർ ആകുമ്പോഴും ജഗദീഷ് എന്ന കലാകാരന്റെ ജീവിതത്തിന് അവർ പകർന്നു നൽകിയ കരുത്തിനെ പറ്റി വായിച്ചത് ഓർക്കുന്നു. ജഗദീഷേട്ടന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

കല്ലാർ  സർവീസ് സഹകരണ ബാങ്ക് മുൻകാല സെക്രട്ടറി   ഹരിഹരൻ സാറിന് ആദരാഞ്ജലികൾ😢🌹🌹🌹🌹
26/02/2022

കല്ലാർ സർവീസ് സഹകരണ ബാങ്ക് മുൻകാല സെക്രട്ടറി ഹരിഹരൻ സാറിന് ആദരാഞ്ജലികൾ😢🌹🌹🌹🌹

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ .🌹🌹
08/12/2021

ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും ആദരാഞ്ജലികൾ .🌹🌹

ആദരാഞ്ജലികൾ..തോക്കുപാറ: പഴയകാല കോൺഗ്രസ് പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശ്രി, എ ഒ ജോസ് അച്ചാരുകുടിയിൽ നിര്യാത...
08/12/2021

ആദരാഞ്ജലികൾ..
തോക്കുപാറ: പഴയകാല കോൺഗ്രസ് പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശ്രി, എ ഒ ജോസ് അച്ചാരുകുടിയിൽ നിര്യാതനായി.സംസ്കാരം നാളെ പതിനൊന്നു മണിക്ക് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ മേരി അമ്പഴച്ചാൽ ഒറവിലക്കുടി കുടുംബാംഗമാണ്.മക്കൾ സിബി,സിജു,സിനു.മരുമക്കൾ:സിന്ധു,
റിൻസി,ജിൻറു.

പ്രകൃതി ദുരന്തങ്ങളിലും, ഹരിത കേരള മിഷൻ പോലുള്ള പ്രവർത്തനങ്ങളിലും ജില്ലാ ഭരണകൂടത്തിന് അകമഴിഞ്ഞ സേവനങ്ങൾ നൽകിയ ശ്രീ അബ്ദുൽ...
04/12/2021

പ്രകൃതി ദുരന്തങ്ങളിലും, ഹരിത കേരള മിഷൻ പോലുള്ള പ്രവർത്തനങ്ങളിലും ജില്ലാ ഭരണകൂടത്തിന് അകമഴിഞ്ഞ സേവനങ്ങൾ നൽകിയ ശ്രീ അബ്ദുൽനൂറിന് ആദരാഞ്ജലികൾ🌹🌹

ആൻഡ്രൂസ് കൊടുത്തു വിട്ട ആ പെട്ടി അന്വേഷിച്ച് ഇനി ജോൺ ഹോനായി വരില്ല..😔പ്രിയ താരം റിസബാവയ്ക്ക് വിട🌹🌹🌹🌹
13/09/2021

ആൻഡ്രൂസ് കൊടുത്തു വിട്ട ആ പെട്ടി അന്വേഷിച്ച് ഇനി ജോൺ ഹോനായി വരില്ല..😔
പ്രിയ താരം റിസബാവയ്ക്ക് വിട🌹🌹🌹🌹

വേരുപിടിപ്പിക്കാൻ വിദ്യകൾ...കമ്പുകൾ പലപ്പോഴും നമ്മൾ സംഘടിപ്പിക്കും.. എങ്ങിനെലുമൊക്കെ മണ്ണിൽകുഴിച്ചിടും. ചിലപ്പോ കിളിർക്ക...
10/09/2021

വേരുപിടിപ്പിക്കാൻ വിദ്യകൾ...

കമ്പുകൾ പലപ്പോഴും നമ്മൾ സംഘടിപ്പിക്കും.. എങ്ങിനെലുമൊക്കെ മണ്ണിൽകുഴിച്ചിടും. ചിലപ്പോ കിളിർക്കും.. അപ്പോ നമ്മൾ ആശ്വസിക്കും ചിലർടത് ശെര്യവും.. ചിലർടത് ശെര്യാവില്ല.... 😜😜🙏

എങ്കിലും അതൊന്നു മുളപ്പിച്ചെടുക്കാൻ ഒന്ന് ആത്മാർത്ഥമായും ശ്രമിച്ചാലോ
ഈ നോട്ട് ഒന്ന് ഓർമ്മയിൽ വെച്ചോളൂ.. ഞാൻ വായിച്ചപ്പോളും കോപ്പി ചെയ്തു വെച്ചു..
👇👇👇

മഴക്കാലം നമുക്ക് നടീൽ കാലമാണ്. നല്ലൊരു ചെടി എവിടെക്കണ്ടാലും ഒരു കമ്പ് സംഘടിപ്പിക്കുന്നതുവരെ മലയാളിക്ക് മനസ്സമാധാനമുണ്ടാകില്ല.

മാതൃസസ്യത്തിന്റെ മുഴുവൻ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ കായികപ്രവർധനരീതി കമ്പ് മുറിച്ചുനടുന്നത് തന്നെയാണ്. വളരെയധികം ചെടികൾ ഒരേ മാതൃസസ്യത്തിൽനിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്‌പാദിപ്പിക്കാമെന്നതാണ് അധികമേന്മ. ദ്രുതവും ലഘുവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ സാങ്കേതികവിദ്യ.

കടുത്ത വേനലിൽ നടാനായി കമ്പ് മുറിക്കരുത്. നേർത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കിൽ അരയടി നീളത്തിലും മൂത്തകമ്പാണെങ്കിൽ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേർത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പിൽനിന്നും മുഴുവൻ ഇലകളും നീക്കംചെയ്‌യണം.

വേരുണ്ടാകാൻ ഹോർമോൺ ചികിത്സ ഫലവത്താണ്. റൂട്ട് ഹോർമോൺകൾ അഗ്രിഷോപ്പുകളിൽ വാങ്ങാൻ കിട്ടുന്നുണ്ട്.തണ്ടുകളുടെ അടിവശം മൂർച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. മുറിച്ച തണ്ടിന്റെ രണ്ടു സെന്റീമീറ്റർ ചുവടുഭാഗം 45 സെക്കൻഡ് സമയം റൂട്ട് ഹോർമോണിൽ മുക്കിവെച്ച് നടുന്നതാണ് അടുത്തപടി.

രണ്ട് ടീസ്‌പൂണ്‍ ശുദ്ധമായ തേൻ ഒരു കപ്പ് വെള്ളത്തില്‍കലക്കി കുപ്പിയിൽ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി അടച്ച് കറുത്ത തുണികൊണ്ട് മൂടി അധികം ചൂടോ പ്രകാശമോ പതിക്കാത്തിടത്ത് രണ്ടാഴ്ച വെച്ചാൽ അത് നല്ലൊരു റൂട്ട് ഹോർമോണായി മാറും. തയാറാക്കിയ ഈ മിശ്രിതത്തില്‍ കിളിർപ്പിക്കുവാനുള്ള കമ്പോ വള്ളിയോ 20 -30 മിനിറ്റ് ഇട്ടു വെക്കാം അതിനുശേഷം മാറ്റി നടാം. (തേൻ നേരിട്ട് കമ്പിൽ പുരട്ടിയും നടും)

കരിക്കിൻ വെള്ളവും പച്ചച്ചാണകം വെള്ളത്തിൽ കലക്കിയ തെളിയും നാടൻ വേരുത്തേജകികളാണ്.
വേരുത്തേജക ഹോർമോൺ ചെലവുകുറഞ്ഞ രീതിയിൽ തയ്യാറാക്കാം.

ഇതിനായി 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തിൽ തലേദിവസം കുതിർക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറിൽ കമ്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാൻ സഹായിക്കും. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ നേരം കമ്പ് മുക്കിവെച്ച് നടുന്നത് വേരുത്‌പാദനം എളുപ്പമാക്കുന്നു.

വേരുറയ്‍ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കിൽ കമ്പിൽനിന്ന് വെള്ളം വാർന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണലും ചകിരിച്ചോറും ചാണകപ്പൊടിയും ഒരേ അനുപാതത്തിൽ കലർത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. കന്പോസ്റ്റും വെർമിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നത് ഏറെ നന്ന്. മണ്ണിൽ നനവുണ്ടായാൽ മാത്രം പോരാ, ചുറ്റുപാടും ആർദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാൻ നല്ലത്. നേർത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. 18 സെന്റീമീറ്റർ ഉയരവും 12 സെന്റീമീറ്റർ വീതിയുമുള്ള പോളിത്തീൻ സഞ്ചികളാണ് സാധാരണഗതിയിൽ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയിൽ 15 മുതൽ 20 വരെ സുഷിരങ്ങളിടണം.

തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകൾ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്.

ഇനി ഒന്ന് ശ്രമിച്ചാലോ??
ജൈവ റൂട്ട് ഹോർമോൺകൾപലതുണ്ട് കേട്ടോ...സ്വയം ഉണ്ടാക്കുന്നതിന്റെ വിശദമായ ഒന്ന് രണ്ട് പോസ്റ്റുകൾ നേരത്തെ ഇട്ടിട്ടുണ്ട്..

#മുറ്റത്തെകൃഷിയറിവുകൾ

കേരള റൂറൽ എംപ്ലോയ്മെന്റ് & വെൽഫെയർ സൊസൈറ്റി (ക്രൂസ് ) ഭരണ സമിതിയിലേയ്ക്ക് ഇടുക്കി ജില്ലയിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്...
03/09/2021

കേരള റൂറൽ എംപ്ലോയ്മെന്റ് & വെൽഫെയർ സൊസൈറ്റി (ക്രൂസ് ) ഭരണ സമിതിയിലേയ്ക്ക് ഇടുക്കി ജില്ലയിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പള്ളിവാസൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ്കുമാറിനു അഭിവാദനങ്ങൾ....

19/08/2021
വരകൾ
19/08/2021

വരകൾ

Address

Thodupuzha
685561

Website

Alerts

Be the first to know and let us send you an email when 24x7 Adimali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Nearby media companies


Other Media/News Companies in Thodupuzha

Show All