Naattuvarthakal

Naattuvarthakal YOUNG CHANNEL DESIGNED FOR NEWS AND ENTERTAINMENT
(1)

കാറിൻ്റെ ബ്രേക്ക് നഷ്‌ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് അപകടംതീക്കോയി: ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മ...
17/06/2024

കാറിൻ്റെ ബ്രേക്ക് നഷ്‌ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് അപകടം

തീക്കോയി: ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിൻ്റെ ബ്രേക്ക് നഷ്‌ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്‌ച ഒന്നരയോടെ മേലടുക്കത്തിന് സമീപമാണ് അപകമുണ്ടായത്. അപകടത്തിൽ തിരുവനന്തപുരം പണ്ടാരവളവ് സ്വദേശി എബി (24) യുടെ കൈ ഓടിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.

കാർ ഇറക്കം ഇറങ്ങി വന്ന കാറിൻ്റെ ബ്രേക്ക് നഷ്‌ടമായപ്പോൾ റോഡരികിൽ കണ്ട വീടിന്റെ മുറ്റത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വേഗതയിൽ വന്ന വാഹനത്തെ തടഞ്ഞുനിർത്താൻ പറ്റിയതൊന്നും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നില്ല.

മുറ്റത്ത് കയറിയ കാർ വീടിൻ്റെ സംരക്ഷണ ഭിത്തിയുടെ താഴേക്ക് വീഴുകയായിരുന്നു. കാർ 15 അടിയോളം താഴേക്ക് വീണു. വീടിൻ്റെ താഴെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയിലേക്കാണ് വാഹനം വീണത്. ചോനമലയിൽ രാജേഷിൻ്റെ വീട്ടുമുറ്റത്തേയ്ക്കാണ് കാർ കയറിയത്. ഈ സമയത്ത് മുറ്റത്ത് ആരും ഉണ്ടായിരുന്നല്ല. കൈ ഒടിഞ്ഞ എബിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1
#തീക്കോയി #ഇല്ലിക്കൽകല്ല് #കാർഅപകടം

കോതമംഗലം താലൂക്ക് ആശുപത്രിയിൽ വിശപ്പ് രഹിത ആശുപത്രി സംവിധാനം ഉത്ഘാടനം ചെയ്തുകോതമംഗലം:  താലൂക്ക് ആശുപത്രി വിശപ്പ് രഹിത ആശ...
17/06/2024

കോതമംഗലം താലൂക്ക് ആശുപത്രിയിൽ വിശപ്പ് രഹിത ആശുപത്രി സംവിധാനം ഉത്ഘാടനം ചെയ്തു

കോതമംഗലം: താലൂക്ക് ആശുപത്രി വിശപ്പ് രഹിത ആശുപത്രിയാക്കി മാറ്റുന്നതിൻ്റെ ഭാഗമായി നവീകരിച്ച അടുക്കളയുടെയും ഭക്ഷണ വിതരണസംവിധാനങ്ങളുടെയും ഉത്ഘാടനം ആൻ്റണി ജോൺ എം എൽ എ ഉത്ഘാടനം ചെയ്തു.കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻഎസ് കെ ഉമേഷ് ആശുപത്രി ലോഗോ പ്രകാശനവും മുഖ്യ പ്രഭാഷണവും നടത്തി.പീസ് വാലി ചെയർമാൻ പി എം അബൂബക്കർ പാലിയേറ്റീവ് പരിചരണ സന്ദേശം നൽകി. ആശുപത്രി കിച്ചർനവീകരണ ഫണ്ട് ഗൾഫ് വ്യവസായി സമീർ പൂക്കുഴിയിൽ നിന്നും ആൻ്റണി ജോൺ എം എൽ എ. ഏറ്റു വാങ്ങി. വിശപ്പ് രഹിത ഫണ്ട് പി ആർ വിജയനിൽ നിന്നും നഗരസഭ ചെയർമാൻ കെ കെ ടോമി ഏറ്റുവാങ്ങി.

നഗരസഭ വൈ.ചെയർമാൻ സിന്ധു ഗണേഷ്, നഗരസഭ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ്, കെ വി തോമസ്, നഗരസഭ പ്രതി പക്ഷ നേതാവ് എ ജി ജോർജ്ജ് എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാംപോൾ സ്വാഗതവും ബിജോയ് പി എസ് നന്ദിയും പറഞ്ഞു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1
#കോതമംഗലം #താലൂക്ക്ആശുപത്രി

വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റംഇടുക്കി : കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവെ നിർമാണത്തിൻ്റെ ഭാഗമായ വെള്ള...
17/06/2024

വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റം

ഇടുക്കി : കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവെ നിർമാണത്തിൻ്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റം. മൂന്നരകോടി രൂപ മുടക്കി പാലത്തിന് ഇരുവശവും ഇരിപ്പടങ്ങൾ ഉൾപ്പടെ നിർമിച്ച് നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കിഫ്ബിയുടെ അനുമതി കിട്ടാത്തതിനാൽ ഒന്നരക്കോടി രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കുവാനാണ് പൊതുമരാമത്ത് വകുപ്പിൻ്റെ നീക്കം. ഇതിനെതിരെ കാഞ്ചിയാർ അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു.

ഏഷ്യയിലെ ഏറ്റവും വലിയ മൺപാലങ്ങളിൽ ഒന്നാണ് കാഞ്ചിയാർ- അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടം കുഴൽപാലം.മൂന്നരകോടി രൂപ ഉപയോഗിച്ച് നവീകരണം നടത്തുവാൻ തീരുമാനിച്ചപ്പോൾ മേഖലയിലെ ടൂറിസം സാധ്യത കണക്കിലെടുത്ത് പാലത്തിന് ഇരുവശത്തും പൂന്തോട്ടങ്ങളോട് കൂടിയുള്ള ഇരിപ്പടങ്ങൾ ഉൾപ്പടെയാണ് വിഭാവനം ചെയ്തിരുന്നത്. ഈ പദ്ധതിയാണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്. മണ്ണൊലിപ്പ് ഉണ്ടാകുകയും പലതവണ ടാറിങ്ങിനരികിൽ കുഴികൾ രൂപപ്പെടുകയും ചെയ്‌തപ്പോൾ ടാറിങ് ഉൾപ്പടെ 18.5 മീറ്ററായി വീതി കൂട്ടുവാനാണ് തീരുമാനിച്ചത്.റോഡിനൊപ്പം കൽക്കെട്ട് ഉയർത്തി ബലപ്പെടുത്തുവാനും നിശ്ചയിച്ചിരുന്നു.എന്നാൽ കിഫ്ബി അനുമതി നൽകാത്തതിനാൽ ഇടുക്കി പദ്ധതി ക്യാച്ച്മെന്റ്റ് ഏരിയയുടെ പരമാവധി ജലനിരപ്പിനൊപ്പം മാത്രമാണ് കൽക്കെട്ട് നിർമിക്കുന്നത്. ബാക്കി ഭാഗം മണ്ണ് ഉപയോഗിച്ച് ബലപ്പെടുത്തുവാനാണ് നീക്കം.18.5 മീറ്റർ വീതി എന്നുള്ളത് 12.5 മീറ്ററാക്കി കുറച്ചിട്ടുമുണ്ട്.

ഈ രീതിയിൽ നിർമാണം തുടർന്നാൽ ശക്തമായ മഴയിൽ മണ്ണൊലിപ്പ്
ഉണ്ടാകുവാൻ സാധ്യത കൂടുതലാണ്. കാഞ്ചിയാർ,അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ സംയുക്തമായി പാലം നവീകരണവും സൗന്ദര്യവൽക്കരണവും ലക്ഷ്യ മിട്ട് സർക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് മൂന്നരക്കോടിയോളം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നത്. അതെ സമയം പദ്ധതിയിൽ മാറ്റം വരുത്തിയ വിവരം ഇരുപഞ്ചായത്തുകളെയും അധികൃതർ അറിയിച്ചിട്ടില്ല. ടൂറിസം സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന ഈ തീരുമാനം

പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് ഇരുപഞ്ചായത്ത് ഭരണസമിതികളും അറിയിച്ചു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

#വെള്ളിലാംകണ്ടം #കുഴൽപാലം #നവീകരണത്തിൽമാറ്റം #കാഞ്ചിയാർ #അയ്യപ്പൻകോവിൽ #ഇടുക്കി

*പ്ലസ് ടു /ഡിഗ്രി* കഴിഞ്ഞവർക്കായി *കേന്ദ്ര സർക്കാരിന്റെ* അംഗീകാരത്തോട് കൂടിയുള്ള, *40000 രുപ* മുതൽ *1ലക്ഷം* രൂപ വരെ സാലറ...
17/06/2024

*പ്ലസ് ടു /ഡിഗ്രി* കഴിഞ്ഞവർക്കായി *കേന്ദ്ര സർക്കാരിന്റെ* അംഗീകാരത്തോട് കൂടിയുള്ള,
*40000 രുപ* മുതൽ *1ലക്ഷം* രൂപ വരെ സാലറിയിൽ *വിദേശ രാജ്യങ്ങളിലും*,
*20000 രൂപ* മുതൽ *50000 രൂപ* വരെ *ഇന്ത്യയിലും ജോലി* എഗ്രിമെന്റിനാൽ ഉറപ്പ് നൽകുന്ന സ്മാർട്ട് ഫോൺ & ലാപ്‌ടോപ്പ് ടെക്നാളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു....
🔹 *കേന്ദ്ര സർക്കാരിന്റെ*
NSDC സർട്ടിഫിക്കറ്റ്.
🔹 ട്രൈനിംഗ് സമയത്ത് തന്നെ *70,000 രൂപ മുതൽ 120000 രൂപ* (എഴുപതിനായിരം രൂപ മുതൽ ഒരുലക്ഷത്തിഇരുപതിനായിരം) വരെ നിങ്ങൾക്ക്‌ കരസ്ഥമാക്കാം.
🔹 *40,000 രൂപ മുതൽ 1ലക്ഷം രൂപ വരെ* സാലറിയിൽ *വിദേശ രാജ്യങ്ങളിൽ* ജോലി നൽകുന്നു
🔹 *20,000 രൂപ മുതൽ 50,000 രൂപ വരെ* സാലറിയിൽ *ഇന്ത്യയിൽ ജോലി* നൽകുന്നു..
🔹 *സൗജന്യ ഹോസ്റ്റൽ* സൗകര്യം
🔹 സ്പോക്കൺ ഹിന്ദി, സ്പോക്കൺ ഇംഗ്ലിഷ്, ലൈഫ് സ്കിൽ ക്ലാസുകളും സൗജന്യം

Please watch Youtube :
1 - *https://youtu.be/-FqvB5NcDjI*

2 - *https://youtu.be/6U5gcmpUAZs*

3 - *https://youtu.be/y8f31Ca25ek*

പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന *Ashtel Group* ന്റെ കീഴിലുള്ള ടെക്നിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ *തൊടുപുഴയിൽ* ആരംഭിച്ചിരിക്കുന്നു.

*UAE, OMAN, SAUDI ARABIA, BAHRAIN, QATAR, KUWAITH, INDIA* എന്നീ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന സർവീസ് സെന്റർ ശൃംഖലയായ *ഈസി കെയർ, ഈസി സ്റ്റോർ* എന്നീ സ്ഥാപനങ്ങളും *അഷ്ടൽ ഗ്രൂപ്പിന്റെ* ഭാഗമാണ്.

*GRANDIS TECHNOLOGY* *THODUPUZHA / IDUKKI*
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..
📞 7257040404
https://wa.me/917257040404

റോഡ് സുരക്ഷയ്ക്ക് വീണ്ടുമൊരു നിറംമാറ്റം; ഡ്രൈവിങ്ങ് സ്കൂൾ വണ്ടികൾക്ക് മഞ്ഞയടിക്കണംഡ്രൈവിങ് സ്കൂ‌ൾ വാഹനങ്ങൾ തിരിച്ചറിയാൻ ...
17/06/2024

റോഡ് സുരക്ഷയ്ക്ക് വീണ്ടുമൊരു നിറംമാറ്റം; ഡ്രൈവിങ്ങ് സ്കൂൾ വണ്ടികൾക്ക് മഞ്ഞയടിക്കണം

ഡ്രൈവിങ് സ്കൂ‌ൾ വാഹനങ്ങൾ തിരിച്ചറിയാൻ മഞ്ഞ നിറം നിർബന്ധമാക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാർശ. ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ (എസ്.ടി.എ) ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും

6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. ഡ്രൈവിങ് സ്കൂൾ ഉടമകളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. അതേസമയം റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിർബന്ധമാക്കുന്നതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു. വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയും.

നിലവിൽ 'എൽ' ബോർഡും ഡ്രൈവിങ് സ്കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാർഗ്ഗം. സർക്കാർ നിർദേശമായിട്ടാണ് നിറംമാറ്റം യോഗത്തിൽ എത്തുക. ഇത് അംഗീകരിക്കാറാണ് പതിവ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് സർക്കാരുമായി തർക്കത്തിലുള്ള ഡ്രൈവിങ് സ്കൂളുകാരെ കൂടുതൽ പ്രകോപിതരാക്കുന്നതാണ് എസ്.ടി.എ തീരുമാനം.

സി.ഐ.ടി.യു നേതൃത്വത്തിലുള്ള സംഘടന സർക്കാർ നിർദേശങ്ങൾക്കെതിരേ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രക്ഷോഭത്തിലാണ്. അതേസമയം, വാഹനങ്ങളുടെ നിറം സംബന്ധിച്ച മോട്ടോർവാഹനവകുപ്പിൻ്റെ നിലപാടിൽ വൈരുദ്ധ്യങ്ങളുണ്ട്. അപകടം കുറയ്ക്കാൻ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത് പിൻവലിക്കുകയാണ്. ഡ്രൈവിങ് സ്കൂ‌കൂൾ വാഹനങ്ങളെ മഞ്ഞ അടിപ്പിക്കുന്ന എസ്‌.ടി.എ യോഗത്തിൽ തന്നെയാണ് ടൂറിസ്റ്റ് ബസുകൾക്ക് ഇളവ് നൽകുന്നത്.

ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ മഞ്ഞ നിറം നിർബന്ധമായിരുന്നു. എന്നാൽ അടുത്തിടെ ഒഴിവാക്കി. ടിപ്പർലോറികളുടെ അപകടം കൂടുമ്പോഴും കളർകോഡ് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് നിശ്‌ബദ്ത പാലിക്കുകയാണ്. ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് മുഴുൻ ഓടാൻ കഴിയുന്ന വിധത്തിൽ പെർമിറ്റ് നൽകണമെന്ന ആവശ്യവും യോഗത്തിലെത്തുന്നുണ്ട്. സി.ഐ.ടി.യുവാണ് നിവേദനം നൽകിയിട്ടുള്ളത്. അതത് ജില്ലകളിൽ മാത്രം ഓടാനാണ് ഇപ്പോൾ അനുമതിയുള്ളത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

മാനസിക സമ്മർദ്ദം കാരണം മാറിനിന്നതാണ്; കോട്ടയത്ത് നിന്നും കാണാതായ എസ്.ഐ തിരിച്ചെത്തികോട്ടയം : കോട്ടയത്ത് നിന്ന് കാണാതായ ...
17/06/2024

മാനസിക സമ്മർദ്ദം കാരണം മാറിനിന്നതാണ്; കോട്ടയത്ത് നിന്നും കാണാതായ എസ്.ഐ തിരിച്ചെത്തി

കോട്ടയം : കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

മാനസിക സമ്മർദ്ദം മൂലം മാറി നിന്നതാണെന്ന് രാജേഷ് മൊഴി നൽകി. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിക്കുശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്കെന്നുപറഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയതായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താഞ്ഞതോടെ ഇദ്ദേഹത്തെ കാണാനിെല്ലന്നുകാട്ടി ബന്ധുക്കൾ അയർക്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു.

ഇന്നലെയാണ് ഇതുസംബന്ധിച്ച് വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് അയര്‍ക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് രാജേഷ് തിരികെ എത്തിയത്. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി.
ചികിത്സയിലുള്ള അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റും ഇടയ്ക്ക് അവധി ആവശ്യമായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് ഏറെനാൾ അവധി ലഭിച്ചില്ല. വോട്ടെണ്ണലിനുശേഷം 15 ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് അപേക്ഷ നൽകിയിരുന്നു. അധികൃതർ അവധി അനുവദിച്ചില്ല. ഇതേത്തുടർന്ന് ദിവസങ്ങളായി ഇദ്ദേഹം മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികവിശദീകരണം തരാൻ അധികൃതർ തയ്യാറായിട്ടില്ല.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

പഞ്ചായത്ത്/ മുനിസിപ്പൽ തെരഞ്ഞെടുപ്പ് 2025, വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം2024 ജൂൺ 6 മുതൽ 21 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേ...
17/06/2024

പഞ്ചായത്ത്/ മുനിസിപ്പൽ തെരഞ്ഞെടുപ്പ് 2025, വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം

2024 ജൂൺ 6 മുതൽ 21 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം.

2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം

ആവശ്യമായ രേഖകൾ

1) വയസ്സ് തെളിയിക്കുന്നതിന്:
ആധാർ കാർഡ്
സ്കൂൾ സർട്ടിഫിക്കറ്റ്
പാൻ കാർഡ്
വിവാഹ സർട്ടിഫിക്കറ്റ്
പാസ്പോർട്ട്
# ഇവയിൽ ഒന്ന്

2) താമസം തെളിയിക്കുന്നതിന്

റേഷൻ കാർഡ്
ഇലക്ഷൻ ID
ആധാർ കാർഡ്
വിവാഹ സർട്ടിഫിക്കറ്റ്
റസിഡൻഷ്യൽ (V O)
ഓണർ ഷിപ്പ് സർട്ടിഫിക്കറ്റ്
# ഇവയിൽ ഒന്ന്

3) ഒരു ഫോട്ടോ; ബാക്ക്ഗ്രൗണ്ട് പ്ലെയിൻ ആയി ഫോണിൽ എടുത്തതും മതിയാവും

4) കോൺടാക്റ്റ് നമ്പർ

🫵🏻 കഴിഞ്ഞ നിയമസഭാ-പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)
നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്)

🫵🏻 വിവാഹം/വീട് നിർമ്മാണം വഴി താമസം മാറിയവർ വിവാഹ സർട്ടിഫിക്കറ്റ്/ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

🫵🏻 ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുന്ന പക്ഷം ജൂൺ 25ന് മുമ്പായി ഹാജരാവേണ്ടതാണ്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

#പഞ്ചായത്ത്മുനിസിപ്പൽതെരഞ്ഞെടുപ്പ്2025 #വോട്ടർലിസ്റ്റിൽപേര്ചേർക്കാം #2024ജൂൺ21വരെ

*മൺസൂൺ മാജിക്ക് ഓഫർ*പ്രൊഡക്റ്റുകൾ വാങ്ങുകയും ചെയ്യാം, *മാജിക്ക് ഹാറ്റിൽ* നിന്നും ഗിഫ്റ്റുകൾ നേടുകയും ചെയ്യാം..*പിട്ടാപ്പ...
17/06/2024

*മൺസൂൺ മാജിക്ക് ഓഫർ*

പ്രൊഡക്റ്റുകൾ വാങ്ങുകയും ചെയ്യാം, *മാജിക്ക് ഹാറ്റിൽ* നിന്നും ഗിഫ്റ്റുകൾ നേടുകയും ചെയ്യാം..

*പിട്ടാപ്പിള്ളിൽ ഏജൻസിസ്, തൊടുഴയിൽ* മൺസൂൺ മാജിക്‌ ഓഫറുകൾ തുടങ്ങിയിരിക്കുന്നു.

ഉപഭോക്താക്കൾക്ക് വാഷിംഗ്‌ മെഷീൻസ്, ഇൻവെർട്ടർ & ബാറ്ററി, റെഫ്രിജിറേറ്റേഴ്‌സ്, LED ടി വികൾ, എ സികൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങി അടുക്കളയിലേക്ക് വേണ്ട ചിമ്മിനി, ഹോബ്‌, വാട്ടർ ഹീറ്റർ, വാട്ടർ പ്യൂരിഫയറുകൾ, ഓവനുകൾ, മിക്സികൾ, L. P. G സ്റ്റവുകൾ കൂടാതെ മറ്റുള്ള കിച്ചൺ ഉപകരണങ്ങളും *മൺസൂൺ മാജിക്‌* ഓഫറുകളോടെ സ്വന്തമാക്കാം.

*OFFER HIGHLIGHTS*

*മൺസൂൺ മാജിക്‌ ഹാറ്റിൽ നിന്ന് ഗിഫ്റ്റുകൾ നേടാൻ അവസരങ്ങൾ
*SBI CREDIT കാർഡ് ഉപയോഗിച്ച് പർച്ചെസ് ചെയ്യുന്നവർക്ക് INSTANT DISCOUNT/CASHBACK.
*Digital Discount Voucher- കൾ ഉപയോഗിച്ച് DIGITAL GADGETS വാങ്ങിയാൽ അഡിഷണൽ ഡിസ്‌കൗണ്ടുകൾ.
*എക്സ്ചേഞ്ച് ഓഫറുകൾ
*പലിശ രഹിത വായ്പ സൗകര്യം
*അധിക വറന്റി ഓഫറുകൾ
*ക്യാഷ്ബാക്ക് ഓഫറുകൾ
*തുടങ്ങി നിരവധി ഓഫറുകൾ*
വേഗം തന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിക്കുക..
Our Location : https://maps.app.goo.gl/p2caeqf3uF74Y7qq6

Contact : 8086250999 | 8086251999

*t&c

ഫാദേഴ്സ് ഡേ ദിനത്തിൽ മകൻ്റെ പിറകിൽ ബൈക്കിൽ ഇരുന്ന് യാത്ര ചെയ്‌ത പിതാവ് ബൈക്കപടത്തിൽ മരിച്ചുമുണ്ടക്കയം: മകൻ്റെ പിറകിൽ ബൈക...
17/06/2024

ഫാദേഴ്സ് ഡേ ദിനത്തിൽ മകൻ്റെ പിറകിൽ ബൈക്കിൽ ഇരുന്ന് യാത്ര ചെയ്‌ത പിതാവ് ബൈക്കപടത്തിൽ മരിച്ചു

മുണ്ടക്കയം: മകൻ്റെ പിറകിൽ ബൈക്കിൽ ഇരുന്ന് യാത്ര ചെയ്‌ത പിതാവ് ബൈക്കും എതിരെവന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി പരിക്കേറ്റ് മരണമടഞ്ഞു.

ദേശിയ പാതയിൽ പെരുവന്താനം അമലഗിരിയിൽ വച്ചാണ് അപകടം ഉണ്ടയത്. മകൻ ഓടിച്ച ബൈക്കിന്റ് പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്‌തിരുന്ന കറുകച്ചാൽ ഉദയംകുഴി വീട്ടിൽ ജോസ് (58) ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയും, റോഡരികിലെ ബാരിക്കേഡിൽ തലയടിച്ചു ഗുരുതരമായി പരിക്കേറ്റു മരണമടയുകയും ചെയ്‌തു. ബൈക്ക് ഓടിച്ച മകൻ ജോയലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു,

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഒളിപ്പിച്ചുവെച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തുക...
16/06/2024

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഒളിപ്പിച്ചുവെച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു

കുമളി : തേനി ജില്ലയിലെ കമ്പത്ത് ആറ് കിലോ കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റില്‍. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഒളിപ്പിച്ചുവെച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെയാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കമ്പം ശുലത്തേവർ തെരുവില്‍ രത്തിനമണി (53), ഭാര്യ ചിത്ര (44) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് ആറു കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കമ്പം എസ്.ഐ കോണ്ടണ്ട രാമന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ മാവിൻതോപ്പില്‍ പരിശോധന നടന്നത്.

പൊലീസ് എത്തുന്നതറിഞ്ഞ് കമ്പം സ്വദേശി സുരേഷ്, ഭാര്യ ശിവനമ്മാള്‍ എന്നിവർ കടന്നുകളഞ്ഞു.

ഇവർക്കായി തിരച്ചില്‍ ആരംഭിച്ചു. കേരളത്തില്‍നിന്ന് എത്തുന്നവർക്ക് വില്‍ക്കാനാണ് മാവിൻതോപ്പില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടുകിലോ വീതമുള്ള പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് തയ്യാറാക്കി വെച്ചിരുന്നത്. പ്രതികളെ ശനിയാഴ്ച്ച ഉത്തമപാളയം കോടതിയില്‍ ഹാജരാക്കും.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

#കഞ്ചാവുവില്പന #ദമ്പതികൾഅറസ്റ്റിൽ #കുമളി

ഇടുക്കി പൈനാവിൽ വീടുകൾക്ക് തീവെച്ച സംഭവം; പ്രതി പിടിയിൽഇടുക്കി : പൈനാവ് 56 കോളനിയിൽ വീടുകൾക്ക് തീവെച്ച കേസിലെ പ്രതി പിടി...
16/06/2024

ഇടുക്കി പൈനാവിൽ വീടുകൾക്ക് തീവെച്ച സംഭവം; പ്രതി പിടിയിൽ

ഇടുക്കി : പൈനാവ് 56 കോളനിയിൽ വീടുകൾക്ക് തീവെച്ച കേസിലെ പ്രതി പിടിയിൽ. നിരപ്പേൽ സന്തോഷ് ആണ് ബോഡിമെട്ട് ചെക്ക്പോസ്റ്റിനു സമീപം പിടിയിലായത്. കൊച്ചുമലയിൽ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്റെയും വീടുകൾക്കാണ് പ്രതി തീവെച്ചത്.

അന്നക്കുട്ടിയുടെ മരുമകനാണ് പിടിയിലായ സന്തോഷ്. അന്നക്കുട്ടിയെയും പേരക്കുട്ടിയെയും തീകൊളുത്തി കൊലപ്പെടുത്താനും പ്രതി മുമ്പ് ശ്രമിച്ചിരുന്നു. ഈ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇന്ന് പുലർച്ചേ 4 മണിയോടെ വീടുകൾ അഗ്നിക്കിരയായത്.

പൊള്ളലേറ്റ അന്നകുട്ടി തമ്പിയും മൂത്ത മകനും താമസിച്ചിരുന്ന വീടും, സമീപത്ത് ഇളയമകൻ താമസിച്ചിരുന്ന വാടക വീടുമാണ് രാത്രിയിൽ അഗ്നിക്കിരയായത്. അന്നക്കുട്ടിയും, കൊച്ചുമകളും ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവരും ആശുപത്രിയിൽ ആയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP
#ഇടുക്കി #പൈനാവ് #56കോളനി #വീടുകൾക്ക്തീവെച്ചു

ചരമ അറിയിപ്പ്തൊടുപുഴ : തൊടുപുഴ റെസ്റ്റ് ഹൗസ് - വെയർ ഹൗസ് റോഡിൽ പുഞ്ചത്താഴത്ത് പി.വി ജേക്കബിന്റെ (റിട്ട .അധ്യാപകൻ) ഭാര്യ ...
16/06/2024

ചരമ അറിയിപ്പ്

തൊടുപുഴ : തൊടുപുഴ റെസ്റ്റ് ഹൗസ് - വെയർ ഹൗസ് റോഡിൽ പുഞ്ചത്താഴത്ത് പി.വി ജേക്കബിന്റെ (റിട്ട .അധ്യാപകൻ) ഭാര്യ ഫിലോമിന ജേക്കബ്(76, റിട്ട. ടീച്ചർ) നിര്യാതയായി. പരേത ആലുവ മൂട്ടൂർ കുടുംബാംഗമാണ് 16/06/2024 ഞായറാഴ്ച്ച രാവിലെ 9.00-ന് ഭൗതിക ശരീരം വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച്ച വൈകുന്നേരം 5 .30-ന് ആരംഭിച്ച് തെനകംകുന്ന് സെൻ്റ് മൈക്കിൾസ് പള്ളിയിൽ.

മക്കൾ : ജയ്സൺ ജേക്കബ് (U K), ലിൻസൺ ജേക്കബ് (എറണാകുളം)

മരുമക്കൾ: സ്വപ്ന, ഡീന

വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. പെരുമ്പാവൂർ : അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് (40)യെ ആണ് പെരുമ്...
16/06/2024

വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ.

പെരുമ്പാവൂർ : അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് (40)യെ ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ആറാം തീയതി പുലർച്ചെ അറക്കപ്പടി വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് നാല് ലാപ്ടോപ്പും ഒരു ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു. മെയ്‌ 22 -ന്‌ ആണ് മോഷണക്കേസിൽ മൂവാറ്റുപുഴ ജയിൽ ശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ 23-ന് പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷണം ചെയ്തതായും, ഈ മാസം 5 -ന് ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് ഒരു സ്കൂട്ടർ മോഷണം നടത്തിയതായും തെളിഞ്ഞു. അറക്കപ്പടിയിൽ നിന്നും മോഷ്ടിച്ച ബാറ്ററി ആലുവ മാർക്കറ്റിലെ ആക്രിക്കടയിൽ നിന്നും, ലാപ്ടോപ്പുകൾ ആലുവ തുരുത്ത് ഭാഗത്തുനിന്നും പോലീസ് കണ്ടെടുത്തു.

പെരുമ്പാവൂർ, കാലടി, കുന്നത്തുനാട്, പുത്തൻകുരിശ്, തൃപ്പൂണിത്തുറ, അങ്കമാലി, കൊരട്ടി, ചാലക്കുടി, അയ്യമ്പുഴ തുടങ്ങിയ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്,
സബ് ഇൻസ്പെക്ടർ ദിനേശ് കുമാർ എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ പി.എസ് സലിം, ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, സി.പി.ഒമാരായ ബെന്നി ഐസക്, കെ.എ അഭിലാഷ്, സിബിൻ സണ്ണി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

#വില്ലേജ്ഓഫീസിൽമോഷണം #പ്രതിപിടിയിൽ #പെരുമ്പാവൂർ

ലോറി മറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശി മരിച്ചുമൂവാറ്റുപുഴ : നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി...
16/06/2024

ലോറി മറിഞ്ഞ്
ഈരാറ്റുപേട്ട സ്വദേശി മരിച്ചു

മൂവാറ്റുപുഴ : നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പിൽ അബ്ദുൽ ലത്തീഫ് (50) ആണ് മരിച്ചത്. ഡ്രൈവർ ഈരാറ്റുപേട്ട നടക്കൽ സ്വദേശി വെങ്കടശ്ശേരി മാഹിൻ വി.എസ് (38) പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.

മൂവാറ്റുപുഴ - തേനി സംസ്ഥാന പാതയിൽ രണ്ടാർകര ടാങ്ക് കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. കല്ലൂർക്കാട് ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിയ അബ്ദുൽ ലത്തീഫിനെ മൂവാറ്റുപുഴ ഫയർഫോഴ്‌സെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ലത്തീഫിനെ ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

നാട്ടുകാർ ചേർന്ന് പുറത്തെടുത്ത മാഹിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മാഹിന്റെ പരിക്കുകൾ ഗുരുതരമല്ല.

ഷക്കീലയാണ് അബ്ദുൽ ലത്തീഫിൻ്റെ ഭാര്യ. മക്കൾ - അൻസർ അൻസിൽ.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടികോട്ടയം : പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസപരം ഏറ്റുമുട്ടി...
16/06/2024

പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടി

കോട്ടയം : പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസപരം ഏറ്റുമുട്ടി. ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. മോട്ടോർ ബൈക്ക് പാർക്കിംഗുമായ സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഈ സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.

സ്റ്റേഷനുള്ളിൽ വച്ചുണ്ടായ കയ്യാങ്കളിയിൽ ഒരാളുടെ തല പൊട്ടുകയും ചെയ്തു.ഇതിനിടെ തലയ്ക്ക് പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥൻ പാത്തേക്കിറങ്ങി ഓടുകയും ചെയ്‌തു. വിവരം അറിഞ്ഞു ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണത്തിന ശേഷം സംഭവത്തിൽ 2 പോലീസുകാരെയും സസ്പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. .സിപിഒ മാരായ സുധീഷ് ബോസ്കോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി തലകീഴായി മറിഞ്ഞ് അപകടം : ഒരാൾക്ക് ദാരുണാന്ത്യംമൂവാറ്റുപുഴ : നിയന്ത്രണം നഷ്‌ടപ്പെട്ട തടി ...
16/06/2024

നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി തലകീഴായി മറിഞ്ഞ് അപകടം : ഒരാൾക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : നിയന്ത്രണം നഷ്‌ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.

ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പിൽ അബ്‌ദുൾ ലത്തീഫ് (50) ആണ് മരിച്ചത്. ഡ്രൈവർ ഈരാറ്റുപേട്ട നടക്കൽ സ്വദേശി വെങ്കടശ്ശേരി മാഹിൻ വി.എസ് (38) പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.

മൂവാറ്റുപുഴ തേനി സംസ്ഥാന പാതയിൽ രണ്ടാർകര ടാങ്ക് കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. കല്ലൂർക്കാട് ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിയ അബ്‌ദുൾ ലത്തീഫിനെ മൂവാറ്റുപുഴ ഫയർഫോഴ്സെസെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അബ്‌ദുൾ ലത്തീഫിനെ ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അബ്ദുൾ ലത്തീഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത മാഹിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മാഹിന്റെ പരിക്കുകൾ ഗുരുതരമല്ല.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

*തിമിര ബോധവത്കരണ മാസത്തോടനുബന്ധിച്ച്**തൊടുപുഴ അഹല്യ കണ്ണാശുപത്രിയിൽ നേത്രപരിശോധന  ക്യാമ്പ്*2024 ജൂൺ 12 മുതൽ 16 വരെ ബുധനാ...
16/06/2024

*തിമിര ബോധവത്കരണ മാസത്തോടനുബന്ധിച്ച്*
*തൊടുപുഴ അഹല്യ കണ്ണാശുപത്രിയിൽ നേത്രപരിശോധന ക്യാമ്പ്*

2024 ജൂൺ 12 മുതൽ 16 വരെ ബുധനാഴ്‌ച മുതൽ ഞായറാഴ്‌ച വരെ രാവിലെ 9:00 മുതൽ വൈകിട്ട് 7:00 വരെ തൊടുപുഴ അഹല്യ കണ്ണാശുപത്രിയിൽ

ക്യാമ്പിൻ്റെ സവിശേഷതകൾ

*സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ
* സൗജന്യ IOP പരിശോധന
*സൗജന്യ തിമിര നിർണയം
*സൗജന്യ ഗ്ലോക്കോമ നിർണയം
*തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക്
പ്രാഥമിക സ്‌കാനിംങ് സൗജന്യം
*തിമിര ശസ്ത്രക്രിയക്ക് 10% കിഴിവ്

കൂടുതൽ വിവരങ്ങൾക്ക് 9188909721

ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽപിറവം : പാഴൂർ പോഴി മല കോളനിയിൽ ജിതീഷ് (ജിത്തു 24) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ...
16/06/2024

ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ

പിറവം : പാഴൂർ പോഴി മല കോളനിയിൽ ജിതീഷ് (ജിത്തു 24) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.

കൂത്താട്ടുകുളം പഴയ മാർക്കറ്റിന് സമീപം പാർക്ക് ചെയ്ത ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്. 7 -ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പിറവം പാഴൂർ ശിവക്ഷേത്രത്തിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായും, അഞ്ചൽപ്പെട്ടി ഭാഗത്തുള്ള ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. ഈ ഫോൺ കണ്ടെടുത്തിട്ടുണ്ട്. പത്തോളം കേസിലെ പ്രതിയാണ് ഇയാൾ. എസ്.ഐ പി.ശിവ പ്രസാദ്, എ.എസ്.ഐ കെ.വി മനോജ്, സീനിയർ സി.പി.ഒമാരായ കെ.സി ഷിബിൻ, പി.കെ സന്തോഷ് തുടങ്ങിയവർ ആണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1
#പിറവം #ഇരുചക്രവാഹനമോഷ്ടാവ്പിടിയിൽ

രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേട്ടവുമായി 'നിരാമയ'കട്ടപ്പന: സത്യജിത് റോയി രാജ്യാന്തര ഷോർട്ട്ഫിലിം ഫെസ്‌റ്...
15/06/2024

രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേട്ടവുമായി 'നിരാമയ'

കട്ടപ്പന: സത്യജിത് റോയി രാജ്യാന്തര ഷോർട്ട്ഫിലിം ഫെസ്‌റ്റിവലിൽ മികച്ച ക്യാമ്പസ്ചിത്ര നേട്ടവുമായി ഹൈറേഞ്ചിൽ നിന്നുള്ള ഷോർട്ട്ഫിലിമായ "നിരാമയ".

കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ സ്‌കൂളിലെ അധ്യാപിക കെ.എസ്. ചാന്ദിനിയാണ് ഷോർട്ട്ഫിലിം സംവിധാനം ചെയ്‌തത്.

കട്ടപ്പന വള്ളക്കടവ് മേലേട്ട് ചാന്ദിനി "സ്വാതന്ത്ര്യം" എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ് ഷോർട്ട് ഫിലിം ഒരുക്കിയത്. 2021-ൽ പുറത്തിറങ്ങിയ നിരാമയ ഇതിനോടകം സൈബർ ലോകത്ത് ശ്രദ്ധേയമായിരുന്നു. കല്ലാർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് ചിത്രീകരണം നടന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചാന്ദിനി അവാർഡ് ഏറ്റുവാങ്ങി.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1
#നിരാമയ

ഒഴുക്കിൽപെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തിമൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ ഒഴുക്കിൽപെട്ട് കാണാതായ വയോധികയുടെ മൃതദ...
15/06/2024

ഒഴുക്കിൽപെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ ഒഴുക്കിൽപെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. റാക്കാട് ഗണപതി കടവിൽ നിന്ന് ഇന്നലെ ഒഴിക്കിൽപ്പെട്ട് കാണാതായ നെല്ലിമറ്റം അന്ത്യാട്ട് തങ്കമ്മ (74) യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്.

തങ്കമ്മയെ കാണാതായ കടവിന് സമീപം നാട്ടുകാരാണ് മൃതദേഹം പൊങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിലും, ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു.

മേക്കടമ്പിലുള്ള മകൾ സിനിയുടെ വീട്ടിൽ എത്തിയതായിരുന്നു തങ്കമ്മ.

കടവിൽ മീൻ പിടിക്കാനെത്തിയവരാണ് തങ്കമ്മ മുങ്ങിത്താഴുന്നത് കണ്ടത്.

തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയും മൂവാറ്റുപുഴ, കോതമംഗലം ഫയർഫോഴ്സും, സ്കൂബ ടീമും മണിക്കൂറുകളോളം തെരച്ചിൽ നടത്തുകയും ചെയ്‌തു. എന്നാൽ ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഇന്നലെ വൈകിട്ട് 3 ഓടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

തടി കയറ്റി വന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടംഇടുക്കി : അയ്യപ്പൻകോവിൽ ചപ്പാത്തിനും ആലടി ഗേറ്റിനുമിടയിലുള്ള പാറമടക്ക് സമീപം ...
15/06/2024

തടി കയറ്റി വന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

ഇടുക്കി : അയ്യപ്പൻകോവിൽ ചപ്പാത്തിനും ആലടി ഗേറ്റിനുമിടയിലുള്ള പാറമടക്ക് സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം.

തടി കയറ്റിവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗതാഗത കുരുക്കിനിടയിലൂടെ കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് ഒരു സൈഡിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. പ്രദേശത്ത് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

മന്ദഗതിയിൽ നടക്കുന്ന മലയോര ഹൈവേയുടെ നിർമാണത്തിനെതിരെ ആക്ഷേപങ്ങൾ ശക്തമാണ്. റോഡിന്റെ ഒരു ഭാഗത്തെ പാറ പൊട്ടിക്കുന്നതിനു വേണ്ടി മണ്ണെടുത്ത ശേഷം യഥാസമയം മൂടാത്തതാണ് ഈ മേഖലയിൽ ഗതാഗതക്കുരുക്കിന് കാരണം.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

വാക്കുതർക്കത്തിനിടെ കോടാലി കൊണ്ടുള്ള ആക്രമണം, യുവാവ് മരിച്ചു; 55 കാരൻ പിടിയിൽകട്ടപ്പന : ഗർഭിണിയായ ഭാര്യയെ കാണാൻ എത്തിയ യ...
15/06/2024

വാക്കുതർക്കത്തിനിടെ കോടാലി കൊണ്ടുള്ള ആക്രമണം, യുവാവ് മരിച്ചു; 55 കാരൻ പിടിയിൽ

കട്ടപ്പന : ഗർഭിണിയായ ഭാര്യയെ കാണാൻ എത്തിയ യുവാവിനെ അയൽവാസി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി.

ഇന്നലെ വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി, കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പ്രാഥമികമായി പുറത്തുവന്നിട്ടുള്ള വിവരം. സുബിന്റെ ഭാര്യ : ലിബിയ. മകൾ: എസ്സ

ഗർഭിണിയായ ലിബിയ കുറച്ചുദിവസമായി സുവർണ്ണഗിരി ഭാഗത്തെ സ്വന്തംവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ ഭാര്യയെ കാണുന്നതിനായിട്ടാണ് സുബിൻ ഇവിടേയ്ക്ക് എത്തിയത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

7 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തുതിരുവനന്തപുരം ; ഏഴ് മാസം പ്രായമുള്ള...
15/06/2024

7 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

തിരുവനന്തപുരം ; ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശിയേയും ഇയാളുടെ സുഹൃത്തിനേയും നാട്ടുകാർ പിടികൂടി. ആന്ധ്രാപ്രദേശ് സ്വദേശി ഈശ്വരപ്പയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വിതുര തോട്ടുമുക്കിൽ ഇന്ന് രാവിലെ 8.45- നായിരുന്നു സംഭവം.

തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഷാനിന്റെ ഭാര്യ മൂത്ത കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. ഈ സമയം ഇളയകുഞ്ഞ് സിറ്റ് ഔട്ടിനടുത്ത് ഹാളിലെ വാതിലിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിറ്റ് ഔട്ടിൽ വന്നയാൾ മുട്ടിൽ ഇഴഞ്ഞ് കുട്ടിയുടെ കൈ പിടിച്ച് വലിക്കുകയായിരുന്നു.

ഇതുകണ്ട് വീടിനകത്തുണ്ടായിരുന്ന പിതാവ് പുറത്തിറങ്ങിയപ്പോൾ ഇയാൾ ഭിക്ഷ ചോദിച്ചശേഷം ഓടിപോകാൻ ശ്രമിച്ചു. തുടർന്ന് ഷാനും സമീപവാസികളും ചേർന്ന് ഇയാളെ പിടികൂടി വിതുര പോലീസിൽ എൽപിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് രേവണ്ണയെ ആനപ്പെട്ടി എന്ന സ്ഥലത്തുനിന്ന് പിടികൂടി നാട്ടുകാർതന്നെ പോലീസിനു കൈമാറി. രേവണ്ണയ്ക്ക് രേഖകൾ ഒന്നുംതന്നെ ഇല്ല. പോലീസ് ഇരുവരേയും ചോദ്യം ചെയ്യുകയാണ്. കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചു എന്നാണ് മാതാപിതാക്കളുടെ പരാതി.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

വേൾഡ് ബ്ലഡ് ഡോണർ ഡേ മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.തൊടുപുഴ: ഐ എം എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഐ എ...
15/06/2024

വേൾഡ് ബ്ലഡ് ഡോണർ ഡേ മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.

തൊടുപുഴ: ഐ എം എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഐ എം എ ഹാളിൽ നടന്ന ബോധവൽക്കരണ സെമിനാറും കഴിഞ്ഞവർഷത്തെ മികച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ച കോളേജുകകളേയും, സ്കൂളുകകളേയും, ക്ലബ്ബുകകളേയും, വിവിധ സംഘടനകളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ഏറ്റവും കൂടുതൽ രക്തം നൽകിയ ഷീൻ വർഗീസിന് (മുനിസിപ്പൽ കൗൺസിലർ കൂടിയാണ് ) ബെസ്റ്റ് ഡോണർ അവാർഡും ബെസ്റ്റ് മോട്ടിവേറ്റർ അവാർഡ് വാഴക്കുളം വിശ്വജ്യോതിഎൻജിനീയറിങ് കോളേജിലെ രാകേഷ് ജോസിനെയും പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ഐ എം എ ബ്ലഡ്‌ ബാങ്കിന്റെ പ്രസിഡണ്ട് ഡോക്ടർ സി. വി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോക്ടർ അജി പി. എൻ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ ബ്ലഡ്‌ ബാങ്ക് പ്രസിഡന്റുമാരായ ഡോക്ടർ സുമി ഇമ്മാനുവൽ, ഡോക്ടർ സോണി തോമസ് എന്നിവർ സംസാരിച്ചു. പുരസ്കാരങ്ങൾക്ക് തെരഞ്ഞെടുത്തവരെ പരിചയപ്പെടുത്തിയത് ജയചന്ദ്രൻ. വി ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ. പി. എ സലിംകുട്ടി നന്ദി അർപ്പിച്ചു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

ചരമ അറിയിപ്പ് കുടയത്തൂർ : അടൂർ മല വഴിലാനിയ്ക്കൽ, വീട്ടിൽ ജോർജ് വർഗീസ് (65 വയസ് : റിട്ടേയർഡ് റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതന...
15/06/2024

ചരമ അറിയിപ്പ്

കുടയത്തൂർ : അടൂർ മല വഴിലാനിയ്ക്കൽ, വീട്ടിൽ ജോർജ് വർഗീസ് (65 വയസ് : റിട്ടേയർഡ് റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി.

ഭാര്യ : ഗ്രേയ്സമ്മ ജോർജ്
ചാലമറ്റം പുന്നയ്ക്കൽ കുടുബാംഗം.
മക്കൾ : സാം വി.ജോർജ്
സജ്ജീവനി ആയുർവേദ കുടയത്തൂർ, ഡോ.ജിൽസൺ വി.ജോർജ് മെഡിക്കൽ ഓഫീസർ ഗവ: ആയുർവേദ ഡിൻസ്പെൻസറി കരിങ്കുന്നം, എൽസൺ വി.ജോർജ് ഓവർസിയർ PWD പീരുമേട്
മരുമക്കൾ : റോസ്മേരി സാം, ടീച്ചർ ഗവ: UPS മലപ്പുറം, ഷെറിൻ ജിൽസൺ ജോയിൻ്റ് ഡയറക്ടർ PAP പാലക്കാട്.

സംസ്ക്കാരം : 15/06/2024 ശനിയാഴ്ച്ച 11 മണിക്ക് അടൂർമല സെൻറ് പോൾസ് CSI ചർച്ച് സെമിത്തേരിയിൽ

പനിബാധിച്ച് ചികിത്സയിലായിരുന്ന എൽകെജി വിദ്യാർത്ഥിനി മരിച്ചുഇടുക്കി : പനിബാധിച്ച് ചികിത്സയിലായിരുന്ന എൽകെജി വിദ്യാർത്ഥിനി...
15/06/2024

പനിബാധിച്ച് ചികിത്സയിലായിരുന്ന എൽകെജി വിദ്യാർത്ഥിനി മരിച്ചു

ഇടുക്കി : പനിബാധിച്ച് ചികിത്സയിലായിരുന്ന എൽകെജി വിദ്യാർത്ഥിനി മരിച്ചു. വണ്ടൻമേട് പോത്തിൻകണ്ടം സ്കൂളിലെ എൽകെജി വിദ്യാർഥിനി ആധിക വിഷ്ണു (4) ആണ് മരിച്ചത്. കുഴിത്തൊളു പരപ്പനങ്ങാടിയിൽ പൂതകുഴിയിൽ വീട്ടിൽ വിഷ്ണുവിൻ്റെ മകളാണ്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ - https://wa.me/qr/J4J6YPKWV6EZP1

Address

Thodupuzha
Thodupuzha

Alerts

Be the first to know and let us send you an email when Naattuvarthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Naattuvarthakal:

Videos

Share


Other Media/News Companies in Thodupuzha

Show All